ബ്ലോഗറില്‍ പുതിയ 2 ഗാഡ്ജറ്റുകള്‍
>> Monday, November 1, 2010
ഒരു പക്ഷേ ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു കാണും. പക്ഷേ ഗൂഗിളിലെ രണ്ടു പുതിയ ഗാഡ്ജറ്റുകള്‍ ഇന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ അവയെക്കുറിച്ച് വിശദീകരിക്കട്ടെ. ബ്ലോഗിലെ stats സംവിധാനം ഉപയോഗിച്ചാല്‍ ഓരോ ദിവസത്തേയും പേജ് ലോഡുകള്‍ കാണാമെന്നിരിക്കെ വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ഗൂഗിള്‍, ബ്ലോഗറിലേക്ക് കൂടുതല്‍ സംഭവങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ചെറുതായൊന്ന് സൂചിപ്പിക്കട്ടെ.
പേജ്ലോഡുകളുടെ എണ്ണം കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Blog's Stats)
ഗൂഗിളിന്റെ സ്റ്റാറ്റസ് സംവിധാനം തുടങ്ങിയ അന്നു മുതല്‍ (2010 May) നമ്മുടെ ബ്ലോഗിലെ പേജ്ലോഡുകളുടെ എണ്ണം അറിയുന്നതിന് സഹായിക്കുന്നു. ഈ ഗാഡ്ജറ്റ് ടെംപ്ലേറ്റിലേക്ക് കൊണ്ടുവരികയാണെങ്കില്‍ സന്ദര്‍ശകര്‍ക്കും അവ കാണാവുന്നതാണ്. വേണമെങ്കില്‍ ഇതിലെ സെറ്റിങ്ങുകളില് മാറ്റം വരുത്തിക്കൊണ്ട് കഴിഞ്ഞ 30 ദിവസത്തെ പേജ്ലോഡുകളുടെ എണ്ണമോ കഴിഞ്ഞ 7 ദിവസത്തെ എണ്ണമോ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഈ ബ്ലോഗിന്റെ ഇടതു വശത്ത് മുകളില്‍ കഴിഞ്ഞ 7 ദിവസത്തെ പേജുലോഡുകളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത് കാണുക.
പോപ്പുലര്‍ പോസ്റ്റുകള്‍ കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Popular Posts)
ഈ ഗാഡ്ജറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിള്‍ സ്റ്റാറ്റസ് ആരംഭിച്ച അന്നു മുതല്‍ നമ്മുടെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചിട്ടുള്ള പോസ്റ്റുകളെ ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. ഹെഡിങ്ങുകള്‍ മാത്രമല്ല, ആവശ്യമെങ്കില്‍ അതു തന്നെ ആദ്യ കുറച്ചു വരികളോടെയോ ചിത്രങ്ങളുണ്ടെങ്കില്‍ അതടക്കമോ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.
7 comments:
വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ഗൂഗിള്‍, ബ്ലോഗറിലേക്ക് കൂടുതല്‍ സംഭവങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ചെറുതായൊന്ന് സൂചിപ്പിക്കട്ടെ. കൂടുതല്‍ അറിയാവുന്നവര്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമല്ലോ.
കൊള്ളാമല്ലോ ഞാന്‍ ആഡ് ചെയ്തു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
ഗാഡ്ജറ്റുകളെക്കുറിച്ച് ഓർമ്മിപ്പിച്ചതിനു നന്ദി. നമ്മുടെ ബ്ലോഗിൽ സന്ദർശിക്കുന്നവരുടെ എണ്ണവും സ്തിഥിവിവര കണക്കും പുറമെ നിന്നുള്ള സഹായമില്ലാതെ (without third party ) അറിയാൻ....
Dashboard - stats ക്ലിക്കിയാൽ കൂടുതൽ വിവരങ്ങൾ അറിയാം. നന്ദി, ഹരി സാർ. ഇവിടെയുണ്ട് അതിന്റെ സ്ക്രീൻ ഷോട്ട്
കൊള്ളാം.
ഉപകാരപ്രദം.
that is good
Physics Blog
ബ്ളോഗില്‍ ലിങ്ക് കൊടുക്കന്നത് വിശദീകരിച്ച് തരുമോ?
ഹായ് ബ്ലോഗേഴ്സ് ,
എനിക്ക് ബ്ലോഗ് സംബന്ധമായി 2 സംശയങ്ങളുണ്ട് എന്നെ ഒന്നു സഹായിക്കാമോ?
1. എങ്ങനെയാണ് ബ്ലോഗില്‍ പോസ്റ്റുകള്‍ വെര്‍ട്ടിക്കലായും ഹൊറിസോണ്ടലായും മൂവ് (ഫ്ലാഷ്) ചെയ്യിക്കാന്‍ സാധിക്കുന്നത് ?
2. എങ്ങനെ ബ്ലോഗില്‍ ഒരു പ്രത്യേക വീഡിയോ മാത്രം ചേര്‍ക്കാം ?
Post a Comment