മുതിര്‍ന്ന ശിശുക്കള്‍ ?
>> Sunday, November 14, 2010
ശിശുദിനം ശിശുക്കള്‍ക്കുള്ളതാണ്. എന്നാല്‍ ഇന്ന് ശിശുസഹജമായ നിഷ്കളങ്കത നമ്മുടെ കുട്ടികളില്‍ നിന്നും വിട്ടുപോകുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മാളില്‍ പോകാനും ഗെയിം കളിക്കാനും ഐസ്ക്രീമിനു പോകാനും ആരോടും അനുവാദം ചോദിക്കേണ്ടാത്ത, സ്വയം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു ശിശുസമൂഹം വളര്‍ന്നു വരുന്നുണ്ടോ ? പാവകളും ബസിന്റെയും മറ്റും കളിമാതൃകളുമൊന്നു കുട്ടികളെ ഇന്ന് ആകര്‍ഷിക്കുന്നില്ല. മരത്തില്‍ കയറ്റവും മണ്ണപ്പം ചുട്ടു കളിയുമെല്ലാം നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ട്. സാങ്കേതിക വിദ്യകളില്‍ മാതാപിതാക്കളേക്കാള്‍ അറിവുള്ള കുഞ്ഞുങ്ങളും ഇന്നുണ്ട്. ഇതെല്ലാം ആധുനിക കാലത്തിന്റെ മാറ്റമായി കണക്കാക്കിയാലും യാഥാര്‍ത്ഥ്യത്തിന്റേതല്ലാത്ത ഒരു ലോകത്ത് അവ നമ്മുടെ കുട്ടികളെ തളച്ചിടുന്നുണ്ടോ എന്ന വിഷയമാണ് മാത്സ് ബ്ലോഗ് ഈ ശിശുദിനത്തില്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നത്.ബ്ലോഗ് ടീമംഗമായ ജോമോന്‍ സാറാണ് ഈ ചിന്തകള്‍ നമ്മളുമായി പങ്കുവെയ്ക്കുന്നത്.
അച്ഛനും അമ്മയും മക്കളും.. മതി. അതായിരിക്കുന്നു ഇന്നു കുടുംബം. അതിനപ്പുറം ആരും വേണ്ട. അങ്കിള്‍, ആന്റി ഇവരെല്ലാം ഉണ്ട്. പക്ഷെ അവര്‍ അങ്കിള്‍,ആന്റി സ്ഥാനത്ത് മാത്രമാണ്. അച്ഛന്റെയോ അമ്മയുടെയോ സ്ഥാനത്ത് നിന്ന് കുട്ടികളെ ശാസിക്കാനോ തിരുത്താനോ അവകാശമുള്ളവരല്ല. കസിന്‍സ്, കസിന്‍സ് മാത്രമാണ്. അല്ലാതെ സഹോദരങ്ങള്‍ അല്ല ഇന്ന്. അച്ഛനും അമ്മയും മക്കളും മാത്രം അടങ്ങുന്ന ആ ലോകത്തേക്ക് മുത്തച്ഛനോ മുത്തശ്ശിക്കോ പോലും ഉപാധികളില്ലാതെ പ്രവേശനമില്ല ഇന്ന്.
എന്നാല്‍ അറുപത്, എഴുപത് കാലഘട്ടത്തില്‍ ഇതായിരുന്നില്ല സ്ഥിതി. അന്നു ലോകം ചെറുതായിരുന്നു. പക്ഷെ കുടുംബം വലുതായിരുന്നു.ഇന്നയാളുടെ മകന്‍ , ഇന്നയാളുടെ കൊച്ചു മകന്‍ , എന്നെല്ലാമായിരുന്നു ആളുകള്‍ അറിയപ്പെട്ടിരുന്നത്. അല്ലാതെ ഒരാളിന്റെ ജോലിയുടെ പേരില്‍ ആയിരുന്നില്ല. ബന്ധുക്കള്‍ ഏതു സമയത്തും സ്വാഗതം ചെയ്യപ്പെട്ടിരുന്നു. ഓരോ വീടിന്റെയും സാഹചര്യത്തിനനുസരിച്ച് ഒതുങ്ങാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. 'ഉള്ളതു വെച്ചുണ്ട് കഴിയാന്‍ ' അവര്‍ക്ക് മടിയില്ലായിരുന്നു. എത്തിച്ചേരുന്ന വീട്ടില്‍ ലഭ്യമായ വസ്‌ത്രങ്ങള്‍ പാകമാണെങ്കിലും അല്ലെങ്കിലും ധരിക്കാന്‍ മടിയില്ലായിരുന്നു. പരസ്‌പരം വമ്പന്‍ വിരുന്നൊരുക്കാന്‍ മത്സരമില്ലായിരുന്നു. സംസാരം വഴിമുട്ടുമ്പോള്‍ അടുത്ത വിഷയം കിട്ടിയില്ലെങ്കില്‍ ടിവിയിലേക്ക് നോക്കാന്‍ തുടങ്ങേണ്ടതില്ലായിരുന്നു. ഈ വക കാര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ കുട്ടികളെയും ബാധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ .
സെല്‍ഫോണും കംപ്യൂട്ടറുമായി കൂടുതല്‍ സമയം ഇടപെടുന്ന കുട്ടി ആധുനിക കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറുകയാണ് എന്നെല്ലാം വാദിക്കാമെങ്കിലും മുന്‍ തലമുറ പുലര്‍ത്തിയിരുന്ന ധാര്‍മ്മികത, മൂല്യബോധം,മര്യാദകള്‍ എന്നിവ നമ്മുടെ കുട്ടികളില്‍ നിന്നും അന്യമാകുന്നുണ്ടോ എന്നതു ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന മൂല്യങ്ങളെ തിരികെ കൊണ്ടുവരുന്നതില്‍ കുടുംബങ്ങള്‍ക്ക് നിര്‍ണ്ണായക പങ്കു വഹിക്കാനാവും. അവര്‍ നിത്യേന കാണുന്ന ഓര്‍ക്കൂട്ടിനും ഫേസ് ബുക്കിനും എല്ലാം അപ്പുറത്ത് യാഥാര്‍ത്ഥ്യത്തിന്റേതായ ഒരു ലോകമുണ്ടെന്ന് കുട്ടികളെ കാണിച്ചു കൊടുക്കാനാവും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാവും. വൃദ്ധ സദനങ്ങളിലെയും അനാഥാലയത്തിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും, അവര്‍ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത ജീവനുള്ള ലോകത്തെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനാവും.
10 comments:
സഹകരിക്കാനും ആളുകളുമായി ഇടപെടാനും തങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനും ഉള്ള കഴിവു മുന്‍ തലമുറ നേടിയത് കൂട്ടുകാരുമൊത്തുള്ള കളികളിലൂടെയായിരുന്നു. അവര്‍ ആശയവിനിമയം മെച്ചപ്പടുത്തിയതും തങ്ങളിലെ വിവിധ കഴിവുകള്‍ കണ്ടത്തി വളര്‍ത്തിക്കൊണ്ടു വന്നതും കോച്ചിങ്ങ് ക്ലാസുകളില്‍ പങ്കെടുത്തായിരുന്നില്ല. മറിച്ച് പ്രകൃതിയായിരുന്നു അവര്‍ക്ക് അറിവു പകര്‍ന്നിരുന്നത്. സ്വാഭാവികമായ വളര്‍ച്ചയായിരുന്നു അവിടെ സംഭവിച്ചിരുന്നത്. എന്നാല്‍ ഇന്നത്തെ സ്ഥിതിയോ ?
മാറ്റങ്ങള്‍ നല്ലതിന് എന്നു കണ്ണടച്ചു പറയുമ്പോഴും നമ്മുടെ കുഞ്ഞുകള്‍ക്ക്
എന്തൊക്കെയോ എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടോ.....?
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് എന്തോന്ന് കുഴപ്പമാന്നാ, പറഞ്ഞുവരുന്നത്?
ഈ പഴംപുരാണക്കാരെക്കൊണ്ട് തോറ്റു!
'അറുപതുകളില്‍ അങ്ങനെയായിരുന്നൂ, എഴുപതുകളില്‍ ഇങ്ങനെയായിരുന്നൂ...'മണ്ണാങ്കട്ട!!
സമൂഹം പരിണമിക്കുകയാണ്. ഇതിനെ വിലയിരുത്തുന്നത് പരിണാമത്തിന്ന് ഊർജ്ജം പകരുന്ന ഘടകങ്ങളെ പഠിച്ചുകൊണ്ടാവണം. ശിശുദിനത്തിൽ പ്രസക്തമായ കുറിപ്പ്.
ജോമോന്‍ സാറിന്റെ വരികള്‍ വാസ്തവജന്യം തന്നെ. കുട്ടികളുടെ ജീവിത രീതികളില്‍, സ്വഭാവ ശൈലിയില്‍ ലാളിത്യം നഷ്ടമായിരിക്കുന്നു. മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുന്നേക്കണമെന്നോ, എന്തിന് ഒന്നു കൈകൂപ്പണമെന്നോ പോലും അവര്‍ക്കറിയില്ല. പരസ്പരം ബഹുമാനിക്കാന്‍ കുട്ടിക്ക് കഴിയാത്തിടത്തോളം മാതാപിതാക്കളും കുട്ടികളില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. വൃദ്ധസദനങ്ങള്‍ക്ക് ഡൊണേഷന്‍ നല്‍കുന്നവരുടെ എണ്ണമേറുന്ന, ഭീകരമായ കാഴ്ചയ്ക്ക് നിശബ്ദസാക്ഷിയായി നമ്മള്‍ മാറുന്ന കാഴ്ചയ്ക്ക് ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.
@ HOMS SIR
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് എന്തോന്ന് കുഴപ്പമാന്നാ, പറഞ്ഞുവരുന്നത്?.......
ഹോംസ് സാര്‍ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ കുട്ടികള്‍ക്ക് അവരുടെ സംസ്കാരം നഷ്ട്ടപ്പെട്ടു
5 വയസ്സില്‍ തന്നെ അവര്‍ മാനസികമായി 20 വയസ്സില്‍ എത്തി
UP യില്‍ എത്തുമ്പോള്‍ അവന്‍ സിഗരറ്റ് വലി തുടങ്ങുന്നു
HS ല്‍ എത്തുമ്പോള്‍ അവന്‍ മദ്യപാനം തുടങ്ങുന്നു
പിന്നെ HSS ല്‍ എത്തുംബോലത്തെ കാര്യം പറയേണ്ടാ
എല്ലാവരും അങ്ങനെ ആണ് എന്നല്ല ഞാന്‍ പറഞ്ഞത്
കുറെ കുട്ടികള്‍ അങ്ങനെ ആകുന്നില്ലേ ?
@ HOMS SIR
ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് എന്തോന്ന് കുഴപ്പമാന്നാ, പറഞ്ഞുവരുന്നത്?.......
ഹോംസ് സാര്‍ എന്ത് തന്നെ പറഞ്ഞാലും നമ്മുടെ കുട്ടികള്‍ക്ക് അവരുടെ സംസ്കാരം നഷ്ട്ടപ്പെട്ടു
5 വയസ്സില്‍ തന്നെ അവര്‍ മാനസികമായി 20 വയസ്സില്‍ എത്തി
UP യില്‍ എത്തുമ്പോള്‍ അവന്‍ സിഗരറ്റ് വലി തുടങ്ങുന്നു
HS ല്‍ എത്തുമ്പോള്‍ അവന്‍ മദ്യപാനം തുടങ്ങുന്നു
പിന്നെ HSS ല്‍ എത്തുംബോലത്തെ കാര്യം പറയേണ്ടാ
എല്ലാവരും അങ്ങനെ ആണ് എന്നല്ല ഞാന്‍ പറഞ്ഞത്
കുറെ കുട്ടികള്‍ അങ്ങനെ ആകുന്നില്ലേ ?
ശിശുദിന പോസ്റ്റ് വളരെ ഉചിതമായിരിക്കുന്നു.അഭിനന്ദനങ്ങള്‍. മാറ്റത്തിനുത്തരവാദി രക്ഷകര്‍ത്താക്കളായ നമ്മള്‍ തന്നെയല്ലേ?
ശിശുദിനചിന്തകള്‍ നന്നായിരിക്കുന്നു. ഒരുത്തരത്തിലേക്കോ കാരണങ്ങളിലേക്കോ മാത്രം ചെന്നെത്താന്‍ കഴിയാത്തവിധം പ്രശ്നധാരകള്‍ വികസിച്ചിരിക്കുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെയാണ് മാറ്റങ്ങള്‍ എന്നുതോന്നുന്നു. തുളച്ചുകയറുന്ന തരംഗങ്ങളാല്‍ ബന്ധനസ്ഥരായ വിശ്വമാനവന്മാരോട് വേദമോതിയാല്‍ കേള്‍ക്കുമോ ? ഇടയ്‍ക്കിങ്ങനെയുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ ; അത്രമാത്രം. വാഹനയാത്ര നിരോധിച്ച് നടുറോഡിലൂടെ നമ്മെ നടക്കാന്‍ പഠിപ്പിക്കുന്ന ഉജ്ജ്വലകേസരികള്‍ വാഴുന്നതും ഇക്കാലത്തുതന്നെ....
Nothing to worry. They are today's children. They can't behave like yesterday's children.
Abdurahiman.T
പുതിയ കഥ ജനവാതിലില്‍
കുഞ്ഞിശങ്കരന്‍ മാഷിന്റെ മറവികള്‍!
വായിച്ചാലും
Post a Comment