ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ നവമ്പര്‍ ഒന്നിന് ആരംഭിച്ച് നവമ്പര്‍ 30 നകം തീര്‍ക്കണമെന്നാണല്ലോ നമുക്കു ലഭിച്ച നിര്‍ദ്ദേശം. സി.ഡി പലയിടത്തും എത്തിത്തുടങ്ങുന്നേയുള്ളു. ഇത്തവണ ഉബുണ്ടുവിലടക്കം പ്രാക്ടിക്കല്‍ പരീക്ഷ നടത്താം. സി.ഡി ഇന്‍സ്റ്റലേഷനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ തവണത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകളിലുടനീളം ശക്തമായ സഹായമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കടയുടെ ഇന്‍സ്റ്റലേഷന്‍ സ്ക്രിപ്റ്റുകള്‍. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്റ്റെപ്പ ബൈ സ്റ്റെപ്പായി ചെയ്യുന്ന എല്ലാ കാര്യങ്ങളും കൂടി ഒരൊറ്റ സ്ക്രിപ്റ്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. സി.ഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളില്‍പ്പോലും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഹസൈനാര്‍ സാര്‍ ഈ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്. ഈ സ്ക്രിപ്റ്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതും പുതിയ പരീക്ഷ ഇന്‍സ്റ്റാളാകുന്നതും നാം കണ്ടു. ഈ വര്‍ഷവും ഐടി പരീക്ഷയുടെ 6.5 വേര്‍ഷനു വേണ്ടിയുള്ള സ്ക്രിപ്റ്റ് അദ്ദേഹം അയച്ചു തന്നിട്ടുണ്ട്. സ്ക്കൂള്‍ ഗ്നു/ലിനക്സ് lite, 3.0, 3.2, 3.8, ഉബുണ്ടുവിന്റെ 9.10, 10.04 വേര്‍ഷനുകള്‍ക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
3.0, 3.2, lite വേര്‍ഷനുകള്‍ക്ക് വേണ്ടിയുള്ള Script
- പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷ നടത്തുകയാണ് ഉചിതം.
- സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. (പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാതെ നേരത്തെയുള്ള യൂസര്നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. Home ഫോള്‍ഡറില്‍ images, Documents, exam, itexam debs എന്നീ പഴയ പരീക്ഷകളുടെ ഫയലുകളുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം)
- ഇവിടെ നിന്നും Command for Midterm 2010 എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലുള്ള command കോപ്പി ചെയ്ത് Applications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
- (itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command execute ചെയ്യാന്‍.
ഗ്നു ലിനക്സ് 3.8 നു വേണ്ടിയുള്ള Command
- റൂട്ട് ആയി ലോഗിന്‍ ചെയ്യരുത്. യൂസറായി തന്നെ വേണം ലോഗിന്‍ ചെയ്യാന്‍. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുന്നതാണ് ഉചിതം.
- CD യിലുള്ള install_files_ITExam3.8 എന്ന ഫോള്‍ഡര്‍ Home ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക.
- ഇവിടെ നിന്നും for SGL 3.8 എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് Root Terminal ല്‍ പേസ്റ്റ് ചെയ്യുക.
- Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക
- 3.8 ല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Exam റണ്‍ ചെയ്യുമ്പോള്‍ Desktop ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കാണുന്നില്ലെങ്കില്‍ പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Root Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. ശേഷം Exam റണ്‍ ചെയ്യുക
chmod -R 777 /usr/share/itexam/Resources
ഉബുണ്ടു 9.10 / 10.04 നു വേണ്ടിയുള്ള Script
- നിലവിലുള്ള യൂസറില്‍ തന്നെ പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. പക്ഷെ Home ഫോള്‍ഡറിനകത്തുള്ള Documents എന്ന ഫോള്‍ഡര്‍ Rename ചെയ്യണമെന്നു മാത്രം. (My Documents എന്നോ മറ്റോ മതിയാകും, കാരണം Documents എന്നത് ഉബുണ്ടുവില്‍ Default ആയി ഉള്ള ഫോള്‍ഡറാണ്. പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്സ്റ്റാള് ചെയ്യുമ്പോള്‍ അതിനും വേണം ഒരു Documents എന്ന ഫോള്‍ഡര്‍.പ്രസ്തുത ഫോള്‍ഡറില്‍ പരീക്ഷയ്ക്കാവശ്യമായ കുറെ ഫയലുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫോള്‍ഡര്‍ ലോഡ് ചെയ്യണമെങ്കില്‍ ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഫോള്‍ഡറിന്റെ പേര് മാറ്റണം.)
- CD യിലുള്ള install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡര്‍ Home ലേക്ക് പേസ്റ്റ് ചെയ്യുക.
- Home ല്‍ പേസ്റ്റ് ചെയ്ത install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡറില്‍ Right Click- Open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
- തുടര്‍ന്ന് ഇവിടെ നിന്നും for Ubuntu എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് പ്രസ്തുത Terminal ല്‍ പേസ്റ്റ് ചെയ്യുക.
- Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
- IT Practical എക്സാം സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Desktop ല്‍ പ്രത്യക്ഷപ്പെടുന്ന itexam-3.desktop (പരീക്ഷയുടെ Short Cut) എന്ന ഫയലിന് Right Click-Properties-Permissions വഴി Execute Permission നല്കേണ്ടതാണ്.
മറ്റു ചില വിവരങ്ങള്‍
- SGL 3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സിഡിയിലുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല എന്നതു തന്നെ കാരണം.
- കൂടാതെ SGL 3.8/Ubuntu എന്നിവയില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Home ല്‍ Documents, Images8, Images9, Images10, exam8, exam9, exam10, itexam debs എന്നീ ഫയലുകള്‍ ഉണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം.(ഇവ പഴയ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ ഫയലുകളായിരിക്കും) പഴയ IT Exam ഉണ്ടെങ്കില്‍ അത് കൂടി Synaptic Package Manager വഴി Complete remove ചെയ്യുകയും വേണം.
- ഉബുണ്ടുവില്‍ പുതിയ യൂസറില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ Users and Groups വഴി User privileges ല്‍ പ്രവേശിച്ച് പുതിയ യൂസര്‍ക്ക് Administrator the System എന്ന പ്രിവിലേജ് നല്‍കേണ്ടതാണ്.
സി.ഡി ഡ്രൈവ് ഇല്ലാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പെന്‍ഡ്രൈവിലേക്ക് സി.ഡിയില്‍ നിന്നും കണ്ടന്റുകള്‍ കോപ്പി ചെയ്തെടുത്ത് മുകളില്‍ പറഞ്ഞ പ്രകാരമുള്ള സ്റ്റെപ്പുകള്‍ അനുവര്‍ത്തിച്ചാല്‍ മതിയാകും. അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കാന്‍ മടിക്കരുതേ! നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നത്.
85 comments:
CD കിട്ടിയില്ല.കഴിഞ്ഞവര്ഷം വളരെ എളുപ്പത്തില്‍ ഇന്ററലേഷന്‍ സാധ്യമാക്കിയ ഒറ്റവരിക്കമന്റ് ഈ വര്‍ഷവും കാത്തിരിക്കുകയായിരുന്നു. നന്ദി ഹസൈനാര്‍ സാര്‍
ഹസ്സൈനാര്‍ സാറിനെ പോലുള്ളവരുടെ സഹായം തീര്‍ച്ചയായും SITC മാരുടെ ജോലിഭാരം വളരെയധികം കുറയ്ക്കുന്നു എന്നത് സത്യമാണ് .
ഈ നല്ല മനുഷ്യരുടെ സേവനങ്ങള്‍ പ്രയോജനപെടുത്തുകയും , എന്നാല്‍ ഒരു നന്ദി പോലും പറയാതെ പോവുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി ഞാന്‍ നന്ദി പറയുന്നു.
ഓ . ടോ .
ഐ.ടി . ഓഡിറ്റ് സമയത്ത് പരിശോധനയ്ക്ക് വിധേയമാക്കപ്പെടും എന്ന് പറയുന്ന ഒരു കൂട്ടം രജിസ്റ്ററുകളുടെ ഉത്തരവാദിത്വം ഹെട്മാസ്ടര്‍ക്കോ അതോ SITC യ്ക്കോ ?
നന്ദി ഹസൈനാര്‍ സാര്‍, മാത്സ് ബ്ലോഗ്.
ഇത് കഴിഞ്ഞവര്‍ഷം നല്കിയ ആശ്വാസം ചെറുതല്ലായിരുന്നു.
"ഹെട്മാസ്ടര്‍ക്കോ അതോ SITC യ്ക്കോ ?"
സംശയമെന്ത് ഫ്രീ? ഹെഡ്മാസ്റ്റര്ക്കുതന്നെ!
സി.ഡി ഡ്രൈവുകള്‍ ഇല്ലാത്ത സിസ്റ്റങ്ങളിലെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന് വേണ്ടിയായിരുന്നു ഹസൈനാര്‍ സാര്‍ ഈ കമാന്റ് തയ്യാറാക്കിയത്. പക്ഷെ ഇന്‍സ്റ്റലേഷന്‍ എളുപ്പമാക്കുന്നതിന് ഈ കമാന്റുകള്‍ ഉപകരിക്കും എന്നു വന്നതോടെ ഞാനടക്കം എല്ലാവരും എല്ലാ സിസ്റ്റങ്ങളിലും ഇതുപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലടക്കം.
ഹസൈനാര്‍ മാഷിന് നന്ദി. അഭിനന്ദനങ്ങള്‍.
പരീക്ഷാ ചോദ്യങ്ങള്‍ മുന്‍കൂട്ടി education.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. അതു കാണുന്നില്ല ???
ബഹുമാന്യനായ ഹസ്സൈനാര്‍ സാറിന്,
താങ്കള്‍ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.വീണ്ടും അങ്ങയുടെ വിലയേറിയ സഹായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
ബാബു പാലാ
VERY MUCH USEFUL..THANK YOU
thank u
very much useful command.....thanks alot
ഹസ്സൈനാര്‍ സാറിനെ പോലുള്ളവരുടെ സഹായം തീര്‍ച്ചയായും SITC മാരുടെ ജോലിഭാരം വളരെയധികം കുറയ്ക്കുന്നു എന്നത് സത്യമാണ് .
ഈ നല്ല മനുഷ്യരുടെ സേവനങ്ങള്‍ പ്രയോജനപെടുത്തുക
BY PHILIP
MYLAPRA, PATHANAMTHITTA
ഹസൈനാര്‍ സാറിനെപ്പോലുള്ളവര്‍ ഒപ്പമുണ്ടെന്നുള്ളത് ഒരു ധൈര്യമാണ്. ഇപ്രകാരം ക്രിയേറ്റീവ് എന്തെങ്കിലും ചെയ്യുന്ന ആളുകള്‍ ഈ വിഭാഗത്തില്‍ കുറവാണെന്നതാണ് മറ്റൊരു ദു:ഖസത്യം. ഐടി കോഡിനേറ്റര്‍മാര്‍ക്ക് നല്‍കുന്ന ഈ പിന്തുണയ്ക്ക് മാത്സ് ബ്ലോഗിനും ഹസ്സനാര്‍ മാഷിനും നന്ദി പറയുന്നു.
ഹസൈനാർ സാറിനെ പോലുള്ളവർ ഐ റ്റി @സ്കൂളിന്റെ മുതൽക്കൂട്ടാണു.അദ്ദേഹത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണു വേണ്ടതു.
സര്‍, വളരെ ഉപകാരം
മുഹമ്മദലി. സി
ജി.എച്ച്.എസ്.പടിഞ്ഞാറത്തറ
വയനാട്
ഹസൈനാര്‍ സര്‍,
ഞങ്ങള്‍ക്ക് ഇന്നാണ് സി ഡി കിട്ടിയത്. വിതരണസമയത്തുതന്നെ ഷാനവാസ് മാഷ് മാത്സ് ബ്ലോഗിലെ സാറിന്റെ കമാന്റിനേക്കുറിച്ച് പറഞ്ഞു.കൂടാതെ ജയരാജ് മാഷിന്റെ മെയിലും ഞങ്ങള്‍ പാലക്കാടുകാര്‍ക്ക് കിട്ടി.വളരെ വളരെ നന്ദി.ഇപ്പൊ എക്സാം സി.ഡി കിട്ടുന്നതുപോലെ ഇതും ഞങ്ങള്‍പ് രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഹസ്സൈനാര്‍ സാര്‍,
നാളെ പരീക്ഷാ സി.ഡി കിട്ടുമെന്നു കരുതുന്നു. എന്തായാലും കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ക്ക് ഒരുപാട് സഹായകമായ "ഒറ്റവരിക്കമാന്റ്" ഈ വര്‍ഷവും സമയത്ത് തന്നെ നല്‍കിയല്ലോ. നന്ദി.
എട്ടാം ക്ലാസിലെ ഐ.ടി യുടെ മാതൃകാ ചോദ്യങ്ങള്‍ കിട്ടുമോ?
എട്ടില്‍ പാക്കേജുകള്‍ മാത്രമേ പഠിപ്പിക്കുന്നുള്ളോ?
അതിനെ കുറിച്ച് മാത്രമേ ചോദിക്കുകയുള്ളോ?
ഉബുണ്ടുവില്‍ പുതിയ യൂസറെ ക്രിയേറ്റ് ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Exam റണ്‍ ചെയ്തപ്പോള്‍ Home ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കണ്ടില്ല!ഹസൈനാര്‍ സാറുടെ ഫോണ്‍ നിര്‍ദ്ദേശമനുസരിച്ച് പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Root Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്തു.
sudo chmod -R 777 /usr/share/itexam/Resources
വീണ്ടും എക്സാം റണ്‍ ചെയ്തപ്പോള്‍ ശരിയായി!
വളരെ നന്ദി ഹസൈനാര്‍ സാര്‍
Sir,
Thank you very much for the guiding steps.
ഹസൈനാര്‍ മാഷെ നന്ദി. ഒറ്റ വാക്കില്‍ തീരുന്നതല്ല. എങ്കിലും നന്ദി....നന്ദി.....
തുറക്കാന്‍ പറ്റാത്ത ഒരു സി ഡി ഡ്രെയ് വ് തുറക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പഴാണ് മൊബെയ്ല്‍ ശബ്ദിച്ചത്. നോക്കുംബോള്‍ മാത്സ് ബ്ലോഗില്‍ നിന്നും മെസേജ്.! അവസരോജിതമായ ഇടപെടല്‍.. ഹസെയ്നാര്‍ സാറിന് നന്ദി..മാത്സ് ബ്ലോഗിനും
ഹസൈനാര്‍ മാഷേ,
നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും ഞങ്ങളെ സഹായിക്കണം.
സര്‍
കമാന്‍റ് ഉപയോഗിച്ചു.വളരെ നന്ദി.
പരീക്ഷാ CD(3.2 version)install ചെയ്തു.home -ല്‍ documents വന്നിട്ടില്ല.എന്താണ് ചെയ്യേണ്ടത്? പറഞ്ഞുതരുമെന്ന വിശ്വാസത്തില്‍
Homeല്‍ നിന്നും Exam 8,Exam9,Exam10 എന്നിവ കളഞ്ഞ ശേഷം Desktop ല്‍ നിന്നും Icon കൂടി കളഞ്ഞ്
chmod -R 777 /usr/share/itexam/Resources
എന്ന കമാന്റ് Root Terminalല്‍ കൊടുത്ത് എന്റര്‍ ചെയ്യ്.
അതിനുശേഷം Applications->Accessories->Itexam തുറന്നോളൂ...ശരിയാകും!( എനിയ്ക്ക് ശരിയായി)
വളരെ നല്ലത്
when one line command is pasted and press 'enter' an error occured- couldn't open temporary file /etc/apt//sednxXEvY: Permission denied
what is the solution?
എസ്.എസ്. എല്‍.സി യ്ക്ക് കുട്ടികളുടെ പേരു ചേര്‍ക്കുമ്പോള്‍ പതിനാലു വയസാകാത്തവരുടെ പേരു ചേര്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
പക്ഷെ അടുത്തുള്ള സ്കൂളില്‍ അതു സാധിച്ചു.
എങ്ങിനെയെന്നല്ലേ?
അവര്‍ എന്റെര്‍ കീ യ്ക്ക് പകരം ക്ലിക്ക് അടിച്ച് മുന്നോട്ടു പോയത്രെ...
ഈ ടെക്നിക്ക് എന്തേ ആരും പങ്കു വച്ചില്ല?
@ചിക്കു ,
02 /06 /1996 നു ശേഷം ജനിച്ചവരും DEO യില്‍ നിന്നും condonation വാങ്ങിയതുമായ 10 കുട്ടികളുടെ data entry ഞാന്‍ നടത്തിയത് എന്റര്‍ കീ ഉപയോഗിച്ചു തന്നെയാണ് .
No problem .
01 /09 /1996 വരെ date of birth ഉള്ളവരുടെത് അങ്ങനെ ചെയ്യാം
അതിനു മുന്‍പ് ഉള്ളവരുടെ കാര്യത്തില്‍ ഈ മാര്‍ഗം പ്രായോഗികമാണോ?
അതിനു മുന്‍പ് എന്ന് പറയുമ്പോള്‍ D .B . പ്രശ്നം ഇല്ലാത്തവരാണല്ലോ .
അതിനു ശേഷം എന്നാണു ഉദ്ദേശിച്ചതെങ്കില്‍ സാധിക്കില്ല .
.
@stephremshssmannanam
ഈ പേര് എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു .
.
edusoft lenny DVD എവിടെനിന്നുകിട്ടും. എനിക്ക് intel 41 RQ ന്റെ ഗ്രാഫിക്ക് പ്രശ്നം പരിഹരിക്കാനാണ്.
ict സിഡിയില്‍ ഉള്ളതുതന്നെ മതിയോ?
ഈ ലിങ്കില്‍ നിന്നും കേര്‍ണല്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് Right Click-Open with Gdebi Package installer - install package- Restart Computer
@ St.antony,
Root terminal ല്‍ തന്നെയാണോ കമാന്‍റ് Run ചെയ്തത് ? ഏത് OS ലാണ് പ്രശ്നം ? സിനാപ്റ്റിക്ക് തുറക്കാന്‍ പറ്റുന്നുണ്ടോ ? ഇല്ലെങ്കില്‍ ടെര്‍മിനലില്‍ synaptic എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ എന്ത് മെസ്സേജാണ് വരുന്നത് എന്ന് നോക്കൂ..
S S L C A list cdiyil New scheme mathram upload cheytu . next day private upload cheyan okkumo.
പിന്നെന്താ? ഒരിക്കല്‍ അപ്ലോഡ് ചെയ്ത ഫയല്‍ മാറ്റി വേറൊന്ന് ചെയ്യാന്‍ പറ്റില്ലെന്ന് മാത്രം.
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന half yearly പരീക്ഷകളില്‍ , കഴിഞ്ഞവയുടെ answer key പബ്ലിഷ് ചെയ്യുമോ ?
വളരെ എളുപ്പത്തില്‍ കാര്യം നടന്നു. നന്ദി സാര്‍
saji-SJHS KODANCHERY
@ Blogteam,
Physics answer key for std IX sent to email. Please check and publish it
Sreeeeeeeeeeeeeeeeeeeeeeeeeejith
@ IT Exam,
IT പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചില സിസ്റ്റങ്ങളില്‍ മാത്രം errors പെര്‍മിഷന്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ താഴെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാവുന്നതാണ്.
പരീക്ഷ Default യുസറില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. പരീക്ഷ നടത്താനായി പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുക.
ആദ്യം സിനാപ്റ്റിക്ക് പാക്കേജ് മാനേജര്‍ ഓപ്പണ്‍ ചെയ്ത് broken packages എന്ന മെസ്സേജ് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക
ഉണ്ടെങ്കില്‍ സിനാപ്റ്റിക്കിലെ Edit-Fix broken Packages ക്ലിക്ക് ചെയ്ത് Apply നല്‍കുക.
പുതിയ യൂസര്‍ക്ക് എല്ലാ പ്രിവുലെജും നല്കുക.
ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പരീക്ഷ റണ്‍ ചെയ്യുന്നതിന് മുമ്പ് Root terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക.
chmod -R 777 /usr/share/itexam/Resources
ഉബുണ്ടുവാണെങ്കില്‍ ടെര്‍മിനലില്‍..
sudo chmod -R 777 /usr/share/itexam/Resources
പരീക്ഷാസമയത്ത് Questions ലോഡ് ചെയ്യാത്ത പ്രശ്നം വരുന്നുണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റീ ഇന്‍സ്റ്റാള്‍ ചെയ്യുക
Question paper may be different in other zones. Dont know........
Sreejith
തീര്‍ച്ചയായും ഉണ്ട് .
south , central , north എന്നിങ്ങനെ മൂന്നു തരം .
ഇവിടെ കൊടുത്തിരിക്കുന്ന ഉത്തര സൂചിക central Zone -ന്റെതാണ് .
"ഇവിടെ കൊടുത്തിരിക്കുന്ന " എന്നത്
ഇവിടെ കൊടുത്തിരുന്ന എന്ന് തിരുത്തുന്നു .
ശ്രീജിത്ത് സാര്‍ അയച്ചു തന്നത് ഒന്‍പതാം ക്ലാസ് സെന്‍ട്രല്‍ സോണ്‍ ഫിസിക്സിന്റെ ആന്‍സര്‍ കീ ആണ്. മൂന്നു സോണുകളുടേയും ആന്‍സര്‍ കീ ഹെഡറിനു താഴെ നല്‍കിയിട്ടുണ്ട്. ഒപ്പം എട്ടാം ക്ലാസിലെ മാത്തമാറ്റിക്സിന്റേതും
സ്ക്കൂള്‍ ഗ്നു ലിനക്സ് 3.2 ല്‍ കമാന്റ് പേസ്റ്റു ചെയ്യുന്നത് Terminal ആയാലും ഇന്‍സ്റ്റലേഷന് പ്രശ്നമുണ്ട്.
അത് Root Terminal ല്‍ ആയിരിക്കണമെന്നുള്ള കാര്യം ശ്രദ്ധിക്കണം
സാര്‍, എന്റെ സകൂളില്‍ പരീക്ഷ ഇന്‍സറ്റാള്‍ ചെയ്യല്‍ വളരെ എളുപ്പമായിരുന്നു. പാക്കേജ് ഫോള്‍ഡറിലെ ഒരു ഫയല്‍ റൈറ്റ് ക്ളിക്ക് ചെയ്ത് GDebiPackageInstaller വഴി സുഖമായി ഇന്‍സറ്റാള്‍ ചെയ്തു.പരീക്ഷ നടത്തി.ഇവിടെ പറയുന്ന ഒരു കമാന്‍റ്റുകളും ഉപയോഗിക്കേണ്ടി വന്നില്ല.........
ദക്ഷിണ-മധ്യ മേഖലാ ഗണിതശാസ്ത്ര ഉത്തരസൂചിക കണ്ടു.ചോദ്യപേപ്പര്‍ എവിടെ? ഉത്തര മേഖല?
കഴിഞ്ഞ കൊല്ലം pramu പറഞ്ഞ രീതിയിൽ ഞാനും install ചെയ്തിട്ടുണ്ട്. മുമ്പ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സിസ്റ്റത്തിൽ നിന്ന് അത് uninstall ചെയ്തിട്ട് itexam-5.0.deb എന്ന file ൽ right click ചെയ്ത് open with GDebi package installer ഉപയൊഗിച്ച് വളരെ പെട്ടെന്നു ഇൻസ്റ്റാൾ ചെയ്തു.
@ Babu Sir & Geetha Teacher
Central Zone (Palakkad district)
ഫിസിക്സ് ചോദ്യം 13
ഭൂമിയില്‍ 30Kg മാസ്സ് ഉള്ള ഒരു വസ്തുവിനെ ഉയര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ എത്ര കിലോഗ്രാം ഉയര്‍ത്താന്‍ കഴിയും? വ്യഴത്തിലോ?
(ഭൂമിയില്‍ g=9.8m/s^2,ചന്ദ്രനില്‍ g=1.6m/s^2,
വ്യാഴത്തില്‍ g=25.95m/^2)
ഇവിടെ ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് എല്ലാ കുട്ടികളും എളുപ്പം ചെയ്യും
ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് =30x6=180Kg
എന്നാല്‍ ഉത്തര സൂചികയില്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/3 =10Kg
എന്ന് കാണുന്നു
പാഠ പുസ്തകത്തില്‍ തന്നെ പറയുന്നു ഗണിത ക്രിയകളില്‍'g' യുടെ മൂല്യം 10m/s^2 ആയി എടുക്കാം എന്ന് .അപ്പോള്‍ പുസ്തകത്തില്‍ തന്നെ വരുന്ന ഇത്തരം കണക്കുകളില്‍ കുട്ടികളില്‍ വ്യാഴത്തില്‍ gയുടെ മൂല്യം ഭൂമിയില്‍ ഉള്ളതിന്റെ 2.5 മടങ്ങ് ആയി ആണ് പരിഗണിച്ചിരുന്നത്
അതിനാല്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/2.5 =12Kg
എന്ന് എഴുതിയ കുട്ടികളും മുഴുവന്‍ മാര്‍ക്കിനും അര്ഹരല്ലേ ?
ചോദ്യം നമ്പര്‍ 15
ചന്ദ്രനും ഭൂമിയും തമ്മില്‍ ആകര്‍ഷണ ബലം ഉണ്ട് .എന്നാല്‍ ചന്ദ്രന്‍ എന്ത് കൊണ്ട് ഭൂമിയിലേക്ക് പതിക്കുന്നില്ല ?
ഉത്തര സൂചികയിലെ ഉത്തരം
ചന്ദ്രന് ഭൂമിയെക്കാള്‍ മാസ്സ് കുറവ് എന്നാല്‍ ചന്ദ്രന് ഭൂമിയെക്കാള്‍ ത്വരണം കൂടുതല്‍. ഭൂമിക്കു മാസ്സ് കൂടുതല്‍ ത്വരണം കുറവ് അതുകൊണ്ട് ചന്ദ്രന്‍ ഭൂമിയിലേക്ക് പതിക്കുന്നില്ല .
ഈ ഉത്തരം എത്ര മാത്രം ശരിയാണ് ? സത്യത്തില്‍ ഈ ചോദ്യത്തില്‍ തന്നെ ഒരു തെറ്റ് ഇല്ലേ ?
ഒരു തരത്തില്‍ പറഞ്ഞാല്‍ ചന്ദ്രന്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുകയല്ലേ ?Just like Boomerang.
പ്രമു,
1) SGL 3.2 ല്‍ ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?
2) സി.ഡിയിലെ .sh ഫയലില്‍ നേരിട്ട് ക്ലിക്ക് ചെയ്താണോ പാക്കേജ് ഇന്‍സ്റ്റലേഷന്‍ നടത്തിയത്?
3) പെര്‍മിഷന്‍ ഒന്നും കൊടുക്കേണ്ടി വന്നില്ലേ?
4) അടുത്ത വര്‍ഷം പരീക്ഷ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇങ്ങനെ തന്നെ ചെയ്താല്‍ മതിയാകുമോ?
5) ഉബുണ്ടുവാണെങ്കില്‍ Documents ഫോള്‍ഡര്‍ പ്രശ്നമുണ്ടാക്കിയില്ലേ?
ഉബുണ്ടുവും 3.8 ഉം അത്രയൊന്നും പ്രചാരത്തിലില്ലാതിരുന്ന കാലഘട്ടം. അതായത് കഴിഞ്ഞ വര്‍ഷം. അന്ന് 3.2 സിസ്റ്റങ്ങളില്‍ അരക്കൊല്ലപ്പരീക്ഷ ഉണ്ടായിരുന്നു. അന്നത്തെ പരീക്ഷയുടെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകള്‍ എന്തെല്ലാമായിരുന്നുവെന്നറിയുമോ?
അതറിയണമെങ്കില്‍ നമ്മുടെ സി.ഡിയിലെ ഹെല്‍പ്പ് ഫയല്‍ തുറന്നു നോക്കണം. 9 സ്റ്റെപ്പുകളുണ്ട് 3.2 ലെ ഇന്‍സ്റ്റലേഷന്. അക്കാര്യമാണ് വെറും രണ്ടോ മൂന്നോ സ്റ്റെപ്പിലൂടെ ഒരു സ്ക്രിപ്പ്റ്റ് ഉപയോഗിച്ച് ചെയ്യുന്നത്. അപ്പോള്‍ മറ്റു സ്റ്റെപ്പുകളോ? അതെല്ലാം കമാന്റുകളായി ഈ സ്ക്രിപ്പ്റ്റില്‍ ഉള്‍പ്പെടുന്നു. 3.8 ലും ഉബുണ്ടുവിലൊന്നും ഇന്‍സ്റ്റലേഷന്‍ ഒരു ജോലിയേയല്ല. .sh ഫയല്‍ ഉള്ളതു കൊണ്ട് അതെല്ലാം ഒറ്റയടിക്ക് കഴിയും. പക്ഷേ 3.2, അതും സി.ഡി ഡ്രൈവില്ലാത്ത കമ്പ്യൂട്ടറുകളില്‍ ഈ കമാന്റ് സ്ക്രിപ്പ്റഅറ് ഉപകാരപ്രദമാണെന്നു പറയാതെ വയ്യ. പഴയ പരീക്ഷകളുണ്ടെങക്ില്‍ അതുപോലും സ്വയം അണ്‍ഇന്‍സ്റ്റോളാകും. സംശയമുണ്ടെങ്കി്ല, ഏതെങ്കിലും ഒരു 3.2 ഉള്ള കമ്പ്യൂട്ടറില്‍ പഴയ പരീക്ഷ ഇന്‍സ്റ്റോള്‍ ചെയ്ത് അതിനു ശേഷം ഈ സ്റ്റെപ്പുകള്‍ അനുസരിച്ച് ഈസ്ക്രിപ്്പറ്റ് ഒന്നു റണ്‍ചെയ്തു നോക്കണം.
പ്രമുവിന്റെ സ്ക്കൂളില്‍ ഉബുണ്ടുവാണല്ലേ ഉപയോഗിക്കുന്നത്?
ഒരു ഉയരമുള്ള കെട്ടിടത്തിന്റെ മുകളില് നിന്നും നാം ഒരു കല്ല് ഭൂമിക്കു സമാന്തരമായി എറിഞ്ഞാല് കല്ല് നേര് രേഖാ പാതയില് സഞ്ചരിക്കെണ്ടതാണ് രണ്ടാം ചലന നിയമം അനുസരിച്ച് എന്നാല് കല്ല് ഭൂമിയുടെ ആകര്‍ഷണ ബലത്തിന് വിധേയം ആയി താഴേക്ക് വീഴുന്നു.വേഗത കൂട്ടി അറിഞ്ഞാല്‍ വക്ര പാതയുടെ ആരം കൂടുതല്‍ ആയി താഴേക്ക് വീഴുന്നു.അങ്ങിനെ വേഗത കൂട്ടി കൊണ്ടിരുന്നാല്‍ ഒരു പ്രതെയ്ക വേഗതയില്‍ കല്ല് ഒരു വൃത്തം പൂര്‍ത്തിയാക്കി അതെ സ്ഥാനത് തന്നെ തരിച്ചു എത്തും .മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ കല്ല് ഭൂമിയെ ചുറ്റി കൊണ്ടിരിക്കും അതായതു കല്ല് ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കും.ഇങ്ങിനെ പരിഗണിച്ചാല്‍ ചന്ദ്രനും ഭൂമിയെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളും ഒരു കണക്കില്‍ ഭൂമിയിലേക്ക് വന്നു കൊണ്ടിരിക്കുയാണ്
ഹരിത പറഞ്ഞത് ശരിയാണ്.
ചോദ്യത്തില്‍ പ്രശ്നമുണ്ട്.
പാഠപുസ്തകത്തിലെ വിമാനം ഭൂമിയിലേക്കു വീഴുന്നു. എന്നാല്‍ വിമാനത്തിലേക്കു ഭൂമി വീഴുന്നില്ല. എന്ന ചോദ്യത്തിന്റെ രീതിയില്‍ ചോദ്യം ഉണ്ടാക്കാന്‍ ശ്രമിച്ചതായിരിക്കും ഇത് തെറ്റാന്‍ കാരണം.
ചന്ദ്രന്‍ ഭൂമിയില്‍ പതിക്കാത്തതിനു കാരണം, ശ്രീജിത്ത് സാറിന്റെ ഉത്തര സൂചികയിലുള്ളതാണ് ശരി. പക്ഷെ പരിക്രമണം, അഭികേന്ദ്രബലം എന്നിവ ഇപ്പോഴത്തെ ഒന്‍പതാം ക്ലാസുകാര്‍ പഠിക്കുന്നില്ല എന്നതാണ് മറ്റൊരുകാര്യം.
@ ഫിസിക്സ് അദ്ധ്യാപകന്‍
ഫിസിക്സ് ചോദ്യം 13
ഭൂമിയില്‍ 30Kg മാസ്സ് ഉള്ള ഒരു വസ്തുവിനെ ഉയര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ എത്ര കിലോഗ്രാം ഉയര്‍ത്താന്‍ കഴിയും? വ്യഴത്തിലോ?
(ഭൂമിയില്‍ g=9.8m/s^2,ചന്ദ്രനില്‍ g=1.6m/s^2,
വ്യാഴത്തില്‍ g=25.95m/^2)
ഇവിടെ ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് എല്ലാ കുട്ടികളും എളുപ്പം ചെയ്യും
ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് =30x6=180Kg
എന്നാല്‍ ഉത്തര സൂചികയില്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/3 =10Kg
എന്ന് കാണുന്നു
പാഠ പുസ്തകത്തില്‍ തന്നെ പറയുന്നു ഗണിത ക്രിയകളില്‍'g' യുടെ മൂല്യം 10m/s^2 ആയി എടുക്കാം എന്ന് .അപ്പോള്‍ പുസ്തകത്തില്‍ തന്നെ വരുന്ന ഇത്തരം കണക്കുകളില്‍ കുട്ടികളില്‍ വ്യാഴത്തില്‍ gയുടെ മൂല്യം ഭൂമിയില്‍ ഉള്ളതിന്റെ 2.5 മടങ്ങ് ആയി ആണ് പരിഗണിച്ചിരുന്നത്
അതിനാല്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/2.5 =12Kg
എന്ന് എഴുതിയ കുട്ടികളും മുഴുവന്‍ മാര്‍ക്കിനും അര്ഹരല്ലേ ?
ഫിസിക്സ് ചോദ്യം 13
"ചന്ദ്രന്‍ ഭൂമിയില്‍ പതിക്കാത്തതിനു കാരണം, ശ്രീജിത്ത് സാറിന്റെ ഉത്തര സൂചികയിലുള്ളതാണ് ശരി. പക്ഷെ പരിക്രമണം, അഭികേന്ദ്രബലം എന്നിവ ഇപ്പോഴത്തെ ഒന്‍പതാം ക്ലാസുകാര്‍ പഠിക്കുന്നില്ല എന്നതാണ് മറ്റൊരുകാര്യം."
ആ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഭാരമില്ലായ്മയും, പരിക്രമണവുമെല്ലാം മിക്ക അദ്ധ്യാപകരും സൂചിപ്പിച്ചിരിക്കം എന്ന് തോന്നുന്നു.
എല്ലാ സോണുകളിലേയും ചോദ്യപേപ്പര്‍ കൂടി പ്രസിദ്ധീകരിക്കാമോ? അവ കൂടി കുട്ടികളെ പരിചയപ്പെടുത്താമല്ലോ?
ശ്രീജിത്ത്.................
ഫിസിക്സ് ചോദ്യം 13
"ആ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഭാരമില്ലായ്മയും, പരിക്രമണവുമെല്ലാം മിക്ക അദ്ധ്യാപകരും സൂചിപ്പിച്ചിരിക്കം എന്ന് തോന്നുന്നു."
Freefall(നിര്ബാധപതനം) എന്നാ ഭാഗം പഠിപ്പിക്കുമ്പോള്‍ അവിടെ ഭാരമില്ലായ്മ വളരെ വ്യക്തമായി പറയുന്നുണ്ട് .ശരി തന്നെ പക്ഷെ പരിക്രമണം ആരും തന്നെ അത്ര പ്രാധാന്യത്തോടെ പറയാന്‍ സാധ്യത ഇല്ല .
"Weightlessness experienced by the astronauts in space vehicles"
അത് തന്നെ ചുരുക്കം ചില അധ്യാപകര്‍ ആണ് പറയാന്‍ സാധ്യത.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന ഒന്‍പതാം തരം പുസ്തകത്തില്‍ Orbital Velocity , Escape Velocity , Revolution ,Revolutionary Period ,Centripetal Force, എന്നിവ എല്ലാം വളരെ വിശദമായി പറഞ്ഞിരുന്നു എന്നാല്‍ ഈ വര്ഷം ഇതില്‍ ഏതെങ്കിലും പറയുന്നുണ്ടോ? ആ സ്ഥിതിക്ക് അധ്യാപകര്‍ പരിക്രമണം,അഭികേന്ദ്രബലം
എന്നിവയെ കുറിച്ച് പറയാന്‍ സാധ്യത ഇല്ല.
.
@ ഹരിത ,
ചന്ദ്രന്‍ ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുകയാണ് എന്നതിനേക്കാള്‍ ശരി , ചന്ദ്രന്‍ ഭൂമിയ്ക്ക് ചുറ്റും വീണു കൊണ്ടിരിക്കുകയാണ് എന്നല്ലെ ?
ഹരിത എറിഞ്ഞ കല്ല് വായുവിന്റെ ഘര്‍ഷണം മൂലം കത്തിയെരിയുകയോ , കുറെയേറെ സമയത്തിനു ശേഷം പ്രവേഗം കുറഞ്ഞു ഭൂമിയില്‍ പതിക്കുകയോ ചെയ്യും .
ചന്ദ്രന്‍ ഭൂമിയിലേക്ക് വീഴാത്തത്തിന്റെ കാരണം ചലന ജഡത്വം , ഭൂഗുരുത്വാകര്‍ഷണ ബലം , വര്‍ത്തുള ചലനം , അഭികേന്ദ്ര ബലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതാണ് കുട്ടികള്‍ക്ക് മനസ്സിലാക്കുവാന്‍ എളുപ്പം .
ചന്ദ്രന്റെ പ്രവേഗവും . ഗുരുത്വാകര്‍ഷണ ബലവും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന ഒരുകാലത്ത് ചന്ദ്രന്‍ ഭൂമിയില്‍ പതിക്കുക തന്നെ ചെയ്യും .
ഇതൊന്നു കണ്ടു നോക്കൂ
.
ഇതും കാണുക .
.
@ haritha & Babujacob
അക്കഥ വിചാരിക്കേയുല്‍ക്കടവ്യഥമൂല-
മുള്‍ക്കളം നടുങ്ങാറുണ്ടെനിക്കെന്‍ സഹോദരീ..
-ജി-
@ജനാര്‍ദ്ദനന്‍ sir,
apt comment @ apt time
.
@ Babu Sir
അതെ അതെ സര്‍ പറഞ്ഞത് അസ്സലായി. സര്‍ ഈ വര്‍ഷത്തെ ഗുരുത്വാകര്‍ഷണം എന്നാ പാഠ ഭാഗത്ത് ഇത് പരാമര്ശിക്കുനില്ലല്ലോ അപ്പോള്‍ ഇതു കുട്ടികള്‍ എങ്ങിനെ എഴുത്തും.
അത് പോലെ
ഭൂമിയില്‍ 30Kg മാസ്സ് ഉള്ള ഒരു വസ്തുവിനെ ഉയര്‍ത്താന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ എത്ര കിലോഗ്രാം ഉയര്‍ത്താന്‍ കഴിയും? വ്യഴത്തിലോ?
(ഭൂമിയില്‍ g=9.8m/s^2,ചന്ദ്രനില്‍ g=1.6m/s^2,
വ്യാഴത്തില്‍ g=25.95m/^2)
ഇവിടെ ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് എല്ലാ കുട്ടികളും എളുപ്പം ചെയ്യും
ചന്ദ്രനില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് =30x6=180Kg
എന്നാല്‍ ഉത്തര സൂചികയില്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/3 =10Kg
എന്ന് കാണുന്നു
പാഠ പുസ്തകത്തില്‍ തന്നെ പറയുന്നു ഗണിത ക്രിയകളില്‍'g' യുടെ മൂല്യം 10m/s^2 ആയി എടുക്കാം എന്ന് .അപ്പോള്‍ പുസ്തകത്തില്‍ തന്നെ വരുന്ന ഇത്തരം കണക്കുകളില്‍ കുട്ടികളില്‍ വ്യാഴത്തില്‍ gയുടെ മൂല്യം ഭൂമിയില്‍ ഉള്ളതിന്റെ 2.5 മടങ്ങ് ആയി ആണ് പരിഗണിച്ചിരുന്നത്
അതിനാല്‍ വ്യാഴതില്‍ ഉയര്‍ത്താന്‍ കഴിയുന്ന മാസ്സ് = 30/2.5 =12Kg
എന്ന് എഴുതിയ കുട്ടികളും മുഴുവന്‍ മാര്‍ക്കിനും അര്ഹരല്ലേ ?
@ ജനാര്‍ദ്ദനന്‍ സര്‍
കവിതാശകലം കൊടുത്തത് നന്നായി
(ജിയുടെ പ്രശസ്തമായ ഒരു കവിതയുടെ തുടക്കം)
ചന്ദ്രന്റെ സഹോദരിയാണ് ഭൂമി.പ്രപഞ്ചസ്ഫോടനം നടന്നപ്പോള്‍ അവര്‍ രണ്ടുപേരും പരസ്പരം വേറിട്ടു പോയി ചന്ദ്രന്‍ പറയുകയാണ് ആ സംഭവം
"അക്കഥ വിചാരിക്കേയുല്‍ക്കടവ്യഥമൂല-
മുള്‍ക്കളം നടുങ്ങാറുണ്ടെനിക്കെന്‍ സഹോദരീ.."
(കവിതയുടെ പേര് അമ്മാവന്‍ ആശീര്‍വദിക്കുന്നു)
" സര്‍ ഈ വര്‍ഷത്തെ ഗുരുത്വാകര്‍ഷണം എന്നാ പാഠ ഭാഗത്ത് ഇത് പരാമര്ശിക്കുനില്ലല്ലോ അപ്പോള്‍ ഇതു കുട്ടികള്‍ എങ്ങിനെ എഴുത്തും."
ശരിയാണ്. അധ്യാപകര്‍ക്ക് അറിയാമെങ്കിലും കുട്ടികളെ സംബന്ധിച്ച് ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതു തന്നെയാണ്.
അതേപോലെ ഗണിതപ്രശ്നം കൈകാര്യും ചെയ്യാനുള്ള കഴിവാണ് പരിശോധിക്കേണ്ടത്. മൂല്യത്തിനല്ല. 9.8 ആയാലും 10 ആയാലും കുഴപ്പമില്ല.
എന്റെ കമ്പ്യൂട്ടര്‍ രണ്ടുദിവസം അബോധാവസ്ഥയിലായിരുന്നു.
ഇന്നുനോക്കിയപ്പോള്‍ ഫിസിക്സ് പൊടിപൂരം.പിന്നെ ജനാര്‍ദ്ദനന്‍ സാറിന്റെ കവിത.
വെറുതെ ഒരു ചോദ്യം .....
ഒരു കല്ല് നേരെ മുകളിലേയ്ക്ക് എറിയുന്നു.
പരശുരാമന്റെ projectile motion അല്ല. പ്രോമിത്യുസിന്റെ പാലായനപ്രവേഗത്തെക്കാള്‍ കൂടിയ വേഗതയിലുള്ള എറിയലുമല്ല.
മുകളിലേയ്ക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം ,താഴെയ്ക്ക് വരാനുള്ള സമയത്തിന് തുല്യമാണ്.
എറിയുന്നത് ഭുമിയിലോ ചന്ദ്രനിലോ ,വ്യാഴത്തിലോ ..എഴിടെയുമാകട്ട.
വായുവിന്റെ ഘര്‍ഷണം പരിഗണിക്കേണ്ടതുമില്ല
ഈ അഭിപ്രായത്തോട് ഗണിതപരമായി യോജിക്കുന്നുണ്ടോ?
എന്തുകൊണ്ട് ?
"പ്രോമിത്യുസിന്റെ പാലായനപ്രവേഗത്തെക്കാള്‍ കൂടിയ വേഗതയിലുള്ള എറിയലുമല്ല. "
പ്രൊമിത്യൂസ് ആണോ ഹെര്‍ക്കുലീസ് ആണോ സര്‍ ഉത്തരം നോക്കട്ടെ വൈകുനേരം ഇടാന്‍ നോക്കാം മറ്റാരും ഉത്തരം തരാതിരുന്നാല്‍ മാത്രം
@ഹരിത
ഹരിതയുടെ വാദം ശരിയെന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാണ് പ്രതികരിക്കാതിരുന്നത് .
ചോദ്യം ആവര്‍ത്തിച്ചതുകൊണ്ട് പ്രതികരിക്കുന്നു .
ഖര രൂപത്തിലുള്ള പ്രതലമില്ലാത്ത ഒരു ഗ്രഹത്തില്‍ എത്ര ഭാരം ഉയര്‍ത്താന്‍ പറ്റും എന്നൊക്കെയുള്ള ചോദ്യം തന്നെ ഒഴിവാക്കേണ്ടതാണ് .
ആ ഗ്രഹത്തിന്റെ ഘടനയെക്കുറിച്ച് തെറ്റായ ധാരണ കുട്ടികള്‍ക്കുണ്ടാകും .
അതിനു പകരം ഭൂമിയുടെയും , വ്യാഴത്തിന്റെയും gravity താരതമ്യം ചെയ്യുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാമല്ലോ .
ഹരിത പറയുന്നത് പോലെ ഭൂമിയുടെ gravity യുടെ 2 . 5 മടങ്ങ് കൂടുതലാണ് വ്യാഴത്തിന്റെത് .
കുട്ടികളുടെ പ്രശ്ന നിര്‍ധാരണ ശേഷി കൂട്ടുവാനോ ,അതോ കുറയ്ക്കുവാനോ എന്നറിയില്ല g യുടെ മൂല്യം 9 . 8 നു പകരം 10 എന്ന് എടുത്ത മാനദണ്ഡം ഉപയോഗിച്ചു ഇവിടെ
2 .5 എന്ന വലിയ ശരിക്ക് പകരം 3 എന്ന ശരി ഉപയോഗിച്ചു എന്ന് മാത്രം .
പിന്നെ കുട്ടികള്‍ക്ക് മാര്‍ക്ക് കൊടുക്കുമ്പോള്‍ ഉത്തര സൂചിക പൂര്‍ണ്ണമായും ആശ്രയിക്കാതിരിക്കുന്നതും നല്ലത് .
.
@ജോണ്‍ സാര്‍ ,
ഭൗതിക പരമായി യോജിക്കുന്നു .
പലായനം ചെയ്ത ഡിസ്ക് എറിഞ്ഞത് ഹെര്‍ക്കുലീസ് .
.
@ജോണ്‍ സാര്‍
"മുകളിലേയ്ക്ക് സഞ്ചരിക്കാന്‍ എടുക്കുന്ന സമയം താഴെയ്ക്ക് വരാനുള്ള സമയത്തിന് തുല്യമാണ്.ഈ അഭിപ്രായത്തോട് ഗണിതപരമായി യോജിക്കുന്നുണ്ടോ?
എന്തുകൊണ്ട് ? "
Consider a stone thrown upwards with an initial velocity ‘u’
We know that v = u + at
Here while moving upwards velocity decreases and when the ball reaches maximum height velocity becomes zero
Hence
v = u – gt ---------------(1)
At maximum height velocity is zero
Time taken to reach maximum height
0 = u –gt
gt = u
t = u/g -----------(2)
The stone fully retains its velocity while coming down but here the motion is in opposite direction
In this case v= -u
The time taken to upward and downward motion is
v = u +at = u-gt
-u = u – gt
2u = gt
t = 2u/g ----------------(3)
From (3) we can see that for upward and downward journey the stone needs twice the time taken to reach the maximum heigh
From this we can conclude that
Time taken for upward journey = Time taken for downward journey
THANK YOU.......
FOR GIVING ........
SUCH USEFUL COMMANDS...
FOR PREPARING.......
SUCH USEFUL COMMANDS.....
ഇന്ന് ഒരു സ്ക്കൂളില്‍ ഉബുണ്ടുവില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുകയായിരുന്നു. പഴയ യൂസറില്‍ത്തന്നെ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കി.. sudo password എത്ര തവണ കൊടുത്തിട്ടും
Sorry, try again.
[sudo] password for user1
എന്നാണ് വരുന്നത്. പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചിട്ടും ശരിയായില്ല. ഒടുവില്‍ ഹസൈനാര്‍ സാറിനെ വിളിച്ചു.
നിലവിലെ യൂസര്‍ക്ക് Admin പവര്‍ ഉണ്ടോയെന്നു നോക്കാന്‍ ആവശ്യപ്പെട്ടു. ഉണ്ട്. അതെല്ലാം ഉണ്ട്.
പാസ്വേഡ് കൊടുക്കാന്‍ ശ്രമിച്ചിട്ട് എറര്‍ തന്നെയാണ് വന്നുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞതു പ്രകാരം നോക്കിയപ്പോഴല്ലേ ഒരു കാര്യം മനസ്സിലായത്,
ഡിഫോള്‍ട്ട് ലാങ്ഗ്വേജ് ind ആയിരുന്നു. അതു മാറ്റി USA ആക്കിയപ്പോള്‍ സുഖമായി ഇന്‍സ്റ്റലേഷന്‍ നടന്നു.
Plus one improvement Results Published
http://results.kerala.nic.in/
Another Easy Way to Install IT Practical Exam CD
(No Commands Required)
Linux 3.0/ 3.2 Version
1. Open in “root” (more easy but not must)
2.dbl click on CD icon from Desktop/ Computer
3. Rt. Click on “ itexam-6.5-itschool-3.0-3.2deb” icon
4.Click on “Open with GDebi Package Installer”
5. Click on “Install Package”
To open Exam:
Application -------> Accessories -----à It practical Exam
Linux 3.8 Version
1. Open in root (more easy but not must)
2. dbl click on CD icon from Desktop/ Computer
3. Open “Install files-Itexam 3.8” folder
4. dbl click on “Packages” folder
5. Rt. Click on “ itexam-6.5-itschool-3.8.deb” icon
6. Click on “Open with GDebi Package Installer”
7. Click on “Install Package”
To open Exam:
Application -------> Accessories -----à It practical Exam
Ubuntu 9.10/ 10.04 Version
1. Open in root (more easy but not must)
2. dbl click on CD icon from Desktop/ Computer
3. Open “Install files-Itexam 3.8” folder
4. dbl click on “Packages” folder
5. Rt. Click on “ itexam-6.5-Ubuntu 9.10/10.04” icon
6. Click on “Open with GDebi Package Installer”
7. Click on “Install Package”
To open Exam:
Application -------> Accessories -----à It practical Exam
Also copy the CD folders to Pendrive (Memory Stick) and install in the same way. Any problem in installation procedure, install other programs from “Package” folder with “GDebi Package Installer”
By Jophy Bastin T. (SITC)
St. Joseph’s H.S. Mathilakam, Thrissur.
Thanks a lot........
സര്‍
ഉബുണ്ടുവില്‍ പരീക്ഷ സിഡി ഇന്‍സ്റ്റാള്‍ ചെയ്ത് sudo chmod command നല്‍കിയതിനു ശേഷം കമ്പ്യൂട്ടര്‍ സിഡി ഡ്രൈവ് usb port എന്നിവ പ്രവര്‍ത്തിക്കുന്നില്ല. കൂടാതെ സിസ്റ്റം shutdown നു പകരം re start ആവുന്നു. പ്രതിവിധി നിര്‍ദ്ദേശിക്കാമോ
nvm sathyan
SITC
JNMGHSS PUDUPPANAM - VADAKARA - KOZHIKODE
@ SITC'S DESK ,
Sir,
മുന്‍പ് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റങ്ങളില്‍ itexam-6.5-itschool-3.0-3.2.debs എന്ന തരത്തിലുള്ള എക്സാം പാക്കേജ് മാത്രം ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകം.(പഴയ പരീക്ഷ അണ്‍-ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സപ്പോര്‍ട്ടിംഗ് പാക്കേജുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ആവുന്നില്ല.) എന്നാല്‍ പുതിയ സിസ്റ്റങ്ങളിലോ സപ്പോര്‍ട്ടിംഗ് പാക്കേജുകള്‍ ഇല്ലാത്ത സിസ്റ്റങ്ങളിലോ താങ്കള്‍ നിര്‍ദ്ദേശിച്ച മാര്‍ഗം അവലംബിക്കരുതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
IT practical questions haven't got yet,
will it publish soon
ഉബുണ്ടുവില്‍ പരീക്ഷ ചെയ്യുന്നതിന് നോക്കിയപ്പോള്‍ ചില സിസ്റ്റങ്ങളില്‍ ഓപ്പണ്‍ ഓഫീസ് ഫയലുകള്‍ തുറക്കുമ്പോള്‍ സിപ്പ് ഫയലുകള്‍ തുറക്കുന്നതു പോലെയാണ് വന്നത്. പിന്നീടാണ് ആ സിസ്റ്റത്തില്‍ ഓപ്പണ്‍ ഓഫീസ് ഇന്സ്റ്റാള്‍ ആയില്ലായെന്ന് മനസ്സിലായത്. പിന്നീട് നെറ്റ് കണക്ട് ചെയ്ത് സിനാപ്റ്റിക് പാക്കേജ് മാനേജര്‍ തുറന്ന് openoffice.org സെര്‍ച്ചു ചെയ്തു. ഏറ്റവും മുകളില്‍ കണ്ട ആ ഫയല്‍ മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ കൊടുത്തു. തനിയേ ഇന്‍സ്റ്റാള്‍ ആയി.
ഇന്റര്‍നെറ്റ് ഇല്ലെങ്കിലോ? സി.ഡിയില്‍ നിന്ന് Openoffice.org ഫയല്‍ കണ്ടെത്തി അത് open with G-debi package manager വഴി ഇന്‍സ്റ്റാള്‍ ചെയ്യാനാകുമായിരിക്കും. അല്ലേ?
Thanks a lot Maths blog team !!!Maths blog is really fantastic!!!
It was very useful for me to install the exam C.D through a single script.
Once again I express my sincere gratitude to one and all, who work together to make "MATHS BLOG" a grand success.
LISINA.J,L.L.C.H.S,MATTANCHERRY
This comment has been removed by the author.
ചില അധ്യാപകര്‍ക്ക് ഉബുണ്ടുവില്‍ നടത്തിയ പരീക്ഷയുടെ റിസല്‍ട്ട് ജനറേഷന്റെ സമയം ചില പ്രശ്നങ്ങളുണ്ടായതായി അറിഞ്ഞു. റിസല്‍ട്ട് ജനറേഷന് കൊടുത്തു കഴിയുമ്പോള്‍ വരുന്ന വിന്റോയില്‍ ഒ.കെ കൊടുത്തിട്ട് പി.ഡി.എഫ് എറര്‍ കാണിക്കുന്നുവത്രേ. പരിഹാരമുണ്ട്.
തുറന്നു വരുന്ന വിന്റോയില്‍ Open with ആയി Document viewer ആയിരിക്കും ഉണ്ടാവുക. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ other എന്നു കാണാനാകും. അതില്‍ ക്ലിക്ക് ചെയ്യുക. ഈ സമയം File system-usr-bin എന്ന ക്രമത്തില്‍ തുറക്കുക. ആ ഫോള്‍ഡറില്‍ കാണുന്ന ഫയലുകളില്‍ നിന്നും xpdf തെരഞ്ഞെടുത്ത് അതില്‍ ക്ലിക്ക് ചെയ്ത് ഒ.കെ കൊടുക്കുക.
Desktop ല്‍ ആദ്യം തുറന്നു വന്ന വിന്‍ഡോയില്‍ do this automatically for files like this from now എന്നതില്‍ ടിക്ക് ചെയ്ത് ഒ.കെ കൊടുക്കുക.
NB:- ഇത് പരീക്ഷയ്ക്ക് മാത്രമല്ല, കലോത്സവം, സ്പോര്‍ട്സ് സോഫ്റ്റ്വെയറുകളില് സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോള്‍ പിഡിഎഫ് തുറന്നു വന്നില്ലെങ്കില്‍ ചെയ്യേണ്ട കാര്യമാണ്.
File system-usr-bin ഫോള്‍ഡറില്‍ കാണുന്ന ഫയലുകളില്‍ xpdf ഇല്ലെങ്കില്‍ ഉറപ്പിച്ചോളൂ ആ സിസ്റ്റത്തില്‍ xpdf വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. Application-Graphics എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ഏറ്റവും താഴെ xpdf ഉണ്ടോയെന്ന് നോക്കുക. ഇത് ആദ്യമേ അറിയാനാകും
വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ എം.ടി.സി സജിമോന്‍ സാറിന് നന്ദി
This year IT practical questions haven't got.will you publish it?
daisy,a.v
ഞാൻ അതല്ല ചൊതിച്ചത് എനിക്ക് ലിനക്സ് ഇന്സ്റ്റാല് ചെയ്യാന് പരഞ്ഞ് തരൂ
പടം സഹിതം തരനേ
Post a Comment