16-11-2002 ന് മുമ്പ് നിയമനം നേടിയ KER XIV A യിലെ 51 A ചട്ടപ്രകാരം അവകാശം ലഭിച്ച HSA കോര്‍ സബ്ജക്ട് അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരമായി

>> Monday, July 6, 2009



പൊതു വിദ്യാഭ്യാസ വകുപ്പിന്റെ GO(MS)132/09/G.Edn 17-6-2009 ലെ ഉത്തരവ്

2003-2004 മുതല്‍ ഇംഗ്ലീഷിന് പ്രത്യേക പോസ്റ്റ് അനുവദിച്ചതു മുതല്‍ ഇംഗ്ലീഷ് അദ്ധ്യാപകരെത്തന്നെയാണല്ലോ നിയമിച്ചു പോരുന്നത്. എന്നാല്‍ 16-11-2002 ന് മുന്‍പ് നിയമിക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് ഇംഗ്ലീഷിന് പ്രത്യേക തസ്തിക അനുവദിച്ചതു മൂലം തസ്തിക നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ പ്രത്യേക സംരക്ഷണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇങ്ങനെയുള്ള എച്ച്.എസ്.എ ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം അദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുകയോ രാജി വെക്കുകയോ മരണപ്പെടുകയോ മൂലമുണ്ടാകന്ന ഒഴിവുകള്‍ എച്ച്.എസ്.എ ഇംഗ്ലീഷ് അദ്ധ്യാപകരെക്കൊണ്ട് നികത്തേണ്ടതാണ്. എന്നാല്‍ 16.11.2002 ന് മുന്‍പ് ഹ്രസ്വകാല ഒഴിവുകളില്‍ നിയമനം നേടി അംഗീകാരം ലഭിച്ചതു മൂലം ഭാവി ഒഴിവുകളില്‍ നിയമനത്തിന് അര്‍ഹത നേടിയ നിരവധി ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം അദ്ധ്യാപകര്‍ അവരുടെ വിഷയങ്ങളില്‍ പെട്ട അദ്ധ്യാപകര്‍ വിരമിക്കുന്നതു മൂലവും മറ്റും ഭാവിയില്‍ ഒഴിവുകള്‍ വരുമ്പോള്‍, ആ ഒഴിവുകള്‍ ഇംഗ്ലീഷ് അദ്ധ്യാപകരെക്കൊണ്ട് നികത്തണം എന്ന വ്യവസ്ഥ കാരണം നിയമനം ലഭിക്കാതെ പുറത്തു നില്‍ക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. പല മാനേജര്‍മാരും ഇപ്രകാരം ഹ്രസ്വകാലം ജോലി ചെയ്ത് റൂള്‍ 51 എ പ്രകാരം അവകാശം സിദ്ധിച്ച അദ്ധ്യാപകരെ ഭാവി ഒഴിവുകളില്‍ നിയമിക്കുകയുണ്ടായി. പ്രസ്തുത അദ്ധ്യാപകര്‍ ഇന്നും നിയമനാംഗീകാരം ലഭിക്കാതെ സര്‍വ്വീസില്‍ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.
മേല്‍ സാഹചര്യത്തില്‍ 7-1-2002 ലെ ഉത്തരവ് 16-11-2002 ല്‍ കോടതി അംഗീകരിക്കുന്നതിന് മുമ്പ് ജോലിയില്‍ പ്രവേശിച്ച് 51 എ അവകാശം സ്ഥാപിച്ച അദ്ധ്യാപകരുടെ തുടര്‍നിയമനം അംഗീകരിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ വിശദമായി പരശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 16-11-2002ന് മുന്‍പ് നിയമനം ലഭിച്ച, KER അദ്ധ്യായം XIV A ചട്ടം 51A ഏവകാശം സിദ്ധിച്ച, HSA കോര്‍ സബ്ജക്ട് അദ്ധ്യാപകര്‍ക്ക് 16-11-2002നു ശേഷം വന്ന ഒഴിവുകളില്‍ നിയമനത്തിന് 7-1-2002 ന് മുന്‍പ് ഉണ്ടായിരുന്ന വിഷയാനുപാത പ്രകാരം അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഇപ്രകാരം നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരെ ദോഷകരമായി ബാധിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഈ വിഷയത്തില്‍ തീര്‍പ്പാക്കാനുള്ള നിയമനാംഗീകാരം സംബന്ധിച്ച അപേക്ഷകളിന്മേല്‍ അപ്പലേറ്റ് ഉത്തരവുകള്‍ക്ക് കാത്തു നില്‍ക്കാതെ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണെന്നും ഉത്തരവിലുണ്ട്.

Click here for Download the GO


Read More | തുടര്‍ന്നു വായിക്കുക

SSLC പരീക്ഷയ്ക്ക മുമ്പേ ജനനത്തീയതി തിരുത്താം

ജനനത്തിയതിയിലെ പിശകു തിരുത്തേണ്ടവര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു മുമ്പായി ഒരു അവസരം കൂടി ലഭിക്കുന്നു. പരീക്ഷക്കു ശേഷം തിരുത്തുന്നത് വലിയ ബുദ്ധിമുട്ടായതിനാലാണ് ഇത്തരമൊരു അവസരം ഒരുക്കുന്നതെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു.
ഹൈസ്ക്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികളുടേത് ഡി.ഇ.ഒ തലത്തിലും പ്രൈമറി വിദ്യാര്‍ത്ഥികളുടേത് എ.ഇ.ഒ തലത്തിലും തിരുത്തിക്കൊടുക്കും. പരീക്ഷാഭവന്റെ ജോലിഭാരം കുറക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും വിദ്യാഭ്യാസവകുപ്പിലെ അദാലത്തിനു സമാപനം കുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പരിപാടികളെല്ലാം അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പരിഹാരം ഉണ്ടാക്കാം. തൊഴില്‍ ഉപരിപഠനം എന്നിവയ്ക്കായി പെട്ടന്ന് ജനനത്തിയതി തിരുത്തേണ്ട കേസുകളില്‍ സ്ക്കൂളുകളിലെ രേഖകള്‍ ഒത്തു നോക്കാന്‍പരീക്ഷാഭവനിലെ ഉദ്യോഗസ്ഥന‍ നേരിട്ടു പോകണം. ഇതിന്റെ ചെലവും മറ്റും ചേര്‍ത്തുള്ള ഫീസായിരിക്കും ഈടാക്കുക. ഇതിനായി പരീക്ഷാഭവനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

5-7-2009 ലെ മലയാളമനോരമ ദിനപ്പത്രത്തിലെ 12-ം പേജ് ഒന്നാം കോളം വാര്‍ത്ത (കൊച്ചി എഡിഷന്‍).


Read More | തുടര്‍ന്നു വായിക്കുക

മൈക്രോ സോഫ്റ്റ് XP മലയാളത്തിലായാല്‍

>> Friday, July 3, 2009



കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ നമ്മള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയം എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം എന്നുള്ളതായിരുന്നു. അത് വായിച്ചിട്ടാകണം, ഒരു അദ്ധ്യാപകന്‍ (?) രസകരമായ ഒരു മെയില്‍ ഞങ്ങള്‍ക്കയച്ചു തന്നിരുന്നു. ഞങ്ങളെ അത് ഏറെ രസിപ്പിച്ചു. അതു കൊണ്ട് തന്നെ അത് നിങ്ങളുമായി പങ്കു വെക്കുകയാണ്. ഇത് കേവലം വിനോദത്തിന് വേണ്ടി മാത്രമുള്ള ഒരു പോസ്റ്റാണ്. ആസ്വദിച്ചാലും.
കാലം മാറുകയാണ്. എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ എന്ന ലക്ഷ്യത്തിലേക്ക് മലയാളികള്‍ ബഹുദൂരം സഞ്ചരിച്ചു കഴിഞ്ഞു. അക്കൂട്ടത്തില്‍ നമ്മുടെ ഭാഷയിലേക്ക് മൈക്രോസോഫ്റ്റ് വിന്റോസ് മാറിയാല്‍ എങ്ങനെയിരിക്കും? ഇതാണ് മെയിലിലെ പ്രതിപാദ്യ വിഷയം. മലയാളം വിന്റോസ് എക്സ് പി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഐക്കണുകളും ഡയലോഗ് ബോക്സുകളുമെല്ലാം രസകരമായിരിക്കുന്നു. അദ്ദേഹം അയച്ചു തന്ന ആ സാങ്കല്പിക ചിത്രങ്ങള്‍ ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്നു. ഇതു പോലെ നമ്മുടെ പോസ്റ്റുകളുമായി ബന്ധപ്പെട്ടതോ ഗണിതശാസ്ത്ര സംബന്ധിയായതോ ആയ ഏതെങ്കിലും മെയിലുകളോ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരുമല്ലോ.
അയക്കേണ്ട വിലാസം. mathsekm@gmail.com

Click here for download the Windows XP(Malayalam) 4 Screenshots


Read More | തുടര്‍ന്നു വായിക്കുക

ഒരു ചെറിയ പ്രശ്നം........പരിഹാരവും!

പ്രശ്നം

it@school GNU/LINUX ല്‍ USER ആയി മലയാളം ഫോണ്ട് കിട്ടുന്നില്ല...പക്ഷേ, ROOT ആയി കിട്ടുന്നുണ്ട് താനും!!!

പരിഹാരം

Open ROOT TERMINAL

Type chmod -R 777 /usr/share/fonts
Enter

That's All!

(Thanks to Sri. T.K. Rasheed, Master Trainer, Tirur for this Tip)


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ് ടൂളായ കെടെക് ലാബ് എങ്ങനെ സ്ക്കൂള്‍ ഗ്നു/ലിനക്സില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം



നമ്മുടെ സ്കൂളിലെ കമ്പ്യൂട്ടറുകളില്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു/ലിനക്സ് 3.2 വേര്‍ഷന്‍ ആയിരിക്കുമല്ലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ലിനക്സ് വേര്‍ഷനുകളില്‍ ഉപയോഗിക്കുന്ന ഒരു ഫിസിക്സ് ടൂളാണ് കെ ടെക് ലാബ്. ഈ സോഫ്റ്റ് വെയര്‍ എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാം എന്നതിനെപ്പറ്റി ചില സംശയങ്ങള്‍ അദ്ധ്യാപകര്‍ ഞങ്ങളോട് ചോദിച്ചിരുന്നു. ഞങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം പറവൂര്‍ നിന്നും പ്രമുഖ ഫിസിക്സ് അദ്ധ്യാപകനായ ശ്രീ സി.കെ ബിജു അയച്ചു തന്ന മെയിലില്‍ നിന്ന്
സിനാപ്റ്റിക് പാക്കേജ് മാനേജര്‍ വഴി കെ.ടെക് ലാബ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം.
  • ആദ്യം റൂട്ട് ആയി Login ചെയ്യുക. ലിനക്സ് II സി.ഡി ഡ്രൈവില്‍ ഇടുക
  • മുകളിലെ പാനലില്‍ നിന്നും Desktop മെനുവില്‍ നിന്നും Synaptic Package Manager തെരഞ്ഞെടുക്കുക
  • അതിലെ Edit മെനുവിലെ Add CD Rom എന്ന സബ് മെനു തെരഞ്ഞെടുക്കുക OK കൊടുക്കുക
  • search for another CD -> No
  • Edit ലെ തന്നെ Search എന്ന സബ്മെനുവില്‍ ക്ലിക്ക് ചെയ്യുക
  • അതില്‍ ktechlab എന്ന് സെര്‍ച്ച് ചെയ്യുക
  • ഇപ്പോള്‍ Search Result ആയി Ktechlab വന്നിട്ടുണ്ടാകും.
  • അതില്‍ Right Click ചെയ്യുമ്പോള്‍ വരുന്ന Window യില്‍ Mark for Installation സെലക്ട് ചെയ്യുക.
  • Apply ചെയ്യുക
ഇതുപോലെ താഴെ തന്നിരിക്കുന്നവയും Search ചെയ്ത് Install ചെയ്യുക.....

gpsim
gputils
pikdev


Read More | തുടര്‍ന്നു വായിക്കുക

മാത്തമാറ്റിക്സ് ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍

>> Thursday, July 2, 2009



ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തില്‍ നടത്തുന്ന മാത്തമാറ്റിക്സ് ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ് പരീക്ഷക്ക് 10 മുതല്‍ അപേക്ഷിക്കാം. 1 മുതല്‍ പ്ലസ് ടു തലം വരെയുള്ള കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ 4 ന് നടത്തുന്ന പ്രാഥമിക പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മികവ് നേടുന്നവര്‍ക്ക് രണ്ടാം ഘട്ട 2010 ജനുവരി 16 ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ 1 മുതല്‍ 7 വരെ റാങ്ക് നേടുന്ന എല്ലാ വിഭാഗം കുട്ടികള്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സ്കോളര്‍ഷിപ്പും ലഭിക്കും. കൂടാതെ ഒന്നാം റാങ്കുകാര്‍ക്ക് സ്വര്‍ണ്ണമെഡലും നല്‍കും. വിശദവിവരങ്ങള്‍ക്ക് 7 രൂപ തപാല്‍ സ്റ്റാമ്പ് ഒട്ടിച്ച് കവര്‍ സഹിതം ജനറല്‍ സെക്രട്ടറി, കേരള ഗണിത ശാസ്ത്ര പരിഷത്ത്, മണര്‍കാട് പി.ഒ, കോട്ടയം എന്ന വിലാസത്തില്‍ അപേക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC 2009 Revaluation Result

2009 ല്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷ പുനര്‍ മൂല്യനിര്‍ണ്ണയ റിസല്‍ട്ടുകള്‍ പ്രഖ്യാപിച്ചു. റിസല്‍ട്ട് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തെടുക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതൊരു പി.ഡി.എഫ് ഫയലാണ്. ആ ഫയല്‍ തുറന്ന ശേഷം Control കീയും F ബട്ടണും ഒരുമിച്ച് അമര്‍ത്തുക. അപ്പോള്‍ വരുന്ന ബോക്സില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പറോ പേരോ അടിച്ചു കൊടുത്താല്‍ മതിയാകും. ഒരു സ്ക്കൂളില്‍ നിന്നും അപേക്ഷിച്ച കുട്ടികളുടെ പേര് വിവരം താഴെ താഴെ നല്‍കിയിട്ടുണ്ട്. പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ഗ്രേഡ് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ആ വിവരം Yes/No ആയി നല്‍കിയിട്ടുണ്ട്.
SSLC March 2009 - revaluation results


Read More | തുടര്‍ന്നു വായിക്കുക

തുക മിന്നല്‍ വേഗത്തില്‍

>> Wednesday, July 1, 2009

ഫീഡ്ബാക്കിന്റെ ഭാഗമായി നമുക്ക് ലഭിച്ച ആദ്യ പ്രതികരണം കോഴിക്കോട് ജില്ലയിലെ ശ്രീകുമാര്‍ എന്ന അദ്ധ്യാപകനില്‍ നിന്നുമാണ്. ഗണിതശാസ്ത്രത്തോട് താല്പര്യമുള്ള കുട്ടികള്‍ക്കായി പോസ്റ്റുകള്‍ ഒരുക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തീര്‍ച്ചയായും അത്തരത്തിലുള്ള പോസ്റ്റുകളും ഇനി മുതല്‍ ബ്ലോഗില്‍ നിന്നു പ്രതീക്ഷിക്കാം. അതിന്റെ ആദ്യ പടിയെന്നോണം ഇതാ ഒരു ഗണിത മാജിക്....

ഇഷ്ടമുള്ള അഞ്ചു സംഖ്യകളുടെ തുക എളുപ്പത്തില്‍.... അതെ... മിന്നല്‍ വേഗത്തില്‍ പറയുന്ന വിദ്യയാണിത്. വരിയിലും നിരയിലുമായി 30 സംഖ്യകളാണല്ലോ തന്നിരിക്കുന്നത്. നോക്കൂ ഇവിടെ 5 നിരകളില്ലേ? ഇതില്‍ ഓരോ നിരയില്‍ (Column) നിന്നും ഒന്നു വീതം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സംഖ്യകള്‍ തെരഞ്ഞെടുക്കാം. അവയുടെ തുക മിന്നല്‍ വേഗത്തില്‍ പറഞ്ഞു തരും. ശരിയോ എന്നറിയാന്‍ നിങ്ങള്‍ക്ക് കൂട്ടി നോക്കി കണ്ടുപിടിക്കാം. 30 സംഖ്യകള്‍ ഇതോടൊപ്പമുള്ള ടേബിളില്‍ തന്നിരിക്കുന്നു.
168 - 147 - 285 - 575 - 657
366 - 48 - 483 - 179 - 459
762 - 543 - 384 - 377 - 954
69 - 345 - 582 - 278 - 855
564 - 246 - 186 - 674 - 756
663 - 642 - 87 - 872 - 558

ഇവയില്‍ ഓരോ നിരയില്‍ നിന്നും ഓരോ സംഖ്യയാണ് നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. അതായത് ആകെ 5 സംഖ്യകള്‍.
നമുക്ക് ഒരു ഉദാഹരണം നോക്കാം. നിങ്ങള്‍ തെരഞ്ഞെടുത്ത സംഖ്യകള്‍ 168 (ഒന്നാം നിര), 48 (രണ്ടാം നിര), 384 (മൂന്നാം നിര), 278 (നാലാം നിര), 558 (അഞ്ചാം നിര) എന്നിവയാണെന്നിരിക്കട്ടെ. ഇവയുടെ തുക മിന്നല്‍ വേഗത്തില്‍ പറയാം. 1436. എങ്ങനെ കിട്ടി എന്നല്ലേ. ഞാനത് മനക്കണക്കായാണ് പറഞ്ഞത്. ആ തന്ത്രം താഴെ പറഞ്ഞിരിക്കുന്നു.
ഒറ്റയുടെ സ്ഥാനത്തെ അക്കങ്ങളുടെ തുക 8+8+4+8+8=36 ആയിരിക്കുമല്ലോ. ഈ സംഖ്യ 50 ല്‍ നിന്ന് കുറച്ച ഫലം കാണുക. അതായത് 50-36=14. നിങ്ങള്‍ തെരഞ്ഞെടുത്ത സംഖ്യകളുടെ തുക 1436 ആണ്. ഈ രീതിയില്‍ ഒറ്റയുടെ സ്ഥാനത്തെ അക്കങ്ങളുടെ തുകയും അമ്പതില്‍ നിന്നുള്ള വ്യത്യാസവും ഉപയോഗിച്ച് തന്നിരിക്കുന്ന പട്ടികയിലെ ഏത് അഞ്ച് സംഖ്യകളുടേയും തുക മിന്നല്‍ വേഗത്തില്‍ കാണാം. പക്ഷെ, ഒരേ ഒരു നിബന്ധനയേയുള്ളു. ഒരു നിരയില്‍ നിന്നും ഒരു സംഖ്യയെടുത്താല്‍ പിന്നെ ആ നിരയില്‍ നിന്നും സംഖ്യകള്‍ എടുക്കാന്‍ പാടില്ല. ഇനി ധൈര്യമായി കൂട്ടുകാര്‍ക്ക് മുന്നില്‍ ഈ ഗണിത മാജിക് അവതരിപ്പിച്ചോളൂ.
ഇനി അദ്ധ്യാപകരോടും ഗണിതസ്നേഹികളോടും ഒരു ചോദ്യം... ഇതെങ്ങനെ സംഭവിക്കുന്നു. ഇതിനു പിന്നില്‍ യഥാര്‍ത്ഥത്തില്‍ വല്ല ഗണിതതത്വവുമുണ്ടോ..? ഉത്തരം ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു... Pls Comment the Answer.


Read More | തുടര്‍ന്നു വായിക്കുക

റാസ് മോള്‍- ഒരു കെമിസ്ട്രി ടൂള്‍

>> Tuesday, June 30, 2009

ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലിനക്സ് സംബന്ധമായ കെമിസ്ട്രി സോഫ്റ്റ് വെയറാണ് റാസ്മോള്‍. ഇത് താഴെയുള്ള ലിങ്കില്‍ നിന്നും കോപ്പി ചെയ്തെടുക്കാം. ഇത് നമ്മുടെ ഐ.ടി@സ്ക്കൂള്‍ ലിനക്സിന്റെ ഡെസ്ക് ടോപ്പില്‍ കോപ്പി ചെയ്ത് ഇടുക. അതിനു ശേഷം ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് GDebi Package installer സെലക്ട് ചെയ്യുക. അപ്പോള്‍ വരുന്ന വിന്റോയില്‍ മുകളില്‍ Install Packages എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇന്‍സ്റ്റലേഷന്‍ അവസാനിക്കുമ്പോള്‍ Application ല്‍ Educationല്‍ RasMol Molecular Graphics Visualisation എന്ന പേരില്‍ ഈ സോഫ്റ്റ് വെയര്‍ കാണാവുന്നതാണ്.

Click Here for Rasmol Software
E-Hand Book for Rasmol (English)
E-Hand Book for Calzium (English)
ഫിസിക്സ് കെ-ടെക് ലാബ് എങ്ങനെ പാഠ്യപദ്ധതിയുമായി ബന്ധപ്പെടുത്താം

നമ്മുടെ സ്ക്കൂളുകളില്‍ മാത്തമാററിക്സ്, കെമിസ്ട്രി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഐ.ടി എനേബിള്‍ഡ് വിദ്യാഭ്യാസത്തിന് ഐ.ടി@സ്ക്കൂള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ക്ക് നല്‍കുന്ന മൊഡ്യൂളുകളുടെ കോപ്പി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. ഇത് വായിച്ചു നോക്കി ഒരു തയ്യാറെടുപ്പോടെ കോഴ്സിന് പോവുകയാണെങ്കില്‍ അത് നമുക്ക് കുറച്ചു കൂടി സഹായകമാകും. എല്ലാ സ്ക്കൂളുകളിലെയും മേല്‍പ്പറഞ്ഞ വിഷയങ്ങളിലെ ഓരോ അദ്ധ്യാപകര്‍ക്കു വീതമാണ് ആദ്യ ഘട്ടത്തില്‍ കോഴ്സ് നല്‍കുന്നത്. അവര്‍ സ്വന്തം സ്ക്കൂളിലെ അതാത് വിഷയങ്ങളിലെ അദ്ധ്യാപകര്‍ക്കു പരിശീലനം നല്‍കണം.

Click here for IT Enabled Education-Modules


Read More | തുടര്‍ന്നു വായിക്കുക

Students ICT Handbook for STD- V, VI, VIII

>> Monday, June 29, 2009

ഐ.ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായി യു.പി ക്ലാസുകളില്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ പുസ്തകങ്ങള്‍ താഴെ നിന്നും കോപ്പി ചെയ്തെടുക്കാവുന്നതാണ്.

Students ICT Handbook for STD- V

Students ICT Handbook for STD- VI

Students ICT Handbook for STD- VII

കേരളാ സിലബസില്‍ പരിഷ്ക്കരിച്ച 8-ം ക്ലാസ് പാഠപുസ്തകങ്ങള്‍ക്കും ഹാന്‍റ് ബുക്കിനും വേണ്ടി 2009 ജൂണ്‍ 17 ന് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് നോക്കുകയോ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ ആവാം.

Click here for Text Books And Hand Books for Standard VIII


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer