Sixth Working Day - Entry
usermanual for schools

>> Tuesday, May 23, 2017

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടത് സമ്പൂര്‍ണ്ണ വഴിയാണെന്ന് അറിയിപ്പുകള്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് എത്രയും പെട്ടന്നു തന്നെ സ്‌ക്കൂളിലുള്ള എല്ലാ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് എല്ലാ പ്രധാന അദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. ആണ്‍, പെണ്‍, ജാതി, മതം, ഭാഷ എന്നീ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എടുക്കപ്പെടുന്നതാണെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് എല്ലാ വിവരങ്ങളും കൃത്യമാക്കാന്‍ അധ്യാപകരും ജാഗ്രത പുലര്‍ത്തുമല്ലോ. ആറാം പ്രവൃത്തി ദിവസം സംബന്ധിച്ച് സമ്പൂര്‍ണ്ണയില്‍ റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന രീതിയെപ്പറ്റി ചുവടെ നല്‍കിയിരിക്കുന്നത് കാണുക.

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ. ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്. സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.

കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.

  • Sampoorna school login ചെയ്യുമ്പോള്‍ dash board-ല്‍ 'Sixth working day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന page-ല്‍ മുഴുവന്‍ വിവരങ്ങളും enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി save ചെയ്യുമ്പോള്‍ 'sixth working day report' മെനു ലഭിക്കും. (Proforma fill ചെയ്ത് save ചെയ്താല്‍ മാത്രം)
  • Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ consolidation-ല്‍ caste wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
  • 'Sixth working day report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യാത്യാസമായി കാണുകയാണെങ്കില്‍ Synchronize option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
  • Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം confirm ചെയ്യുക.
  • ഒരിക്കല്‍ confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ confirm ചെയ്യേണ്ടതുമാണ്.
  • Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി പ്രിന്റ് ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  • School details confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO verify ചെയ്യുന്ന status-ഉം അറിയാന്‍ കഴിയും.
NB:- തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യമെങ്കില്‍ 'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

15 comments:

Hari | (Maths) May 23, 2017 at 6:34 PM  

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടത് സമ്പൂര്‍ണ്ണ വഴിയാണെന്ന് അറിയിപ്പുകള്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് എത്രയും പെട്ടന്നു തന്നെ സ്‌ക്കൂളിലുള്ള എല്ലാ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് എല്ലാ പ്രധാന അദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. ആണ്‍, പെണ്‍, ജാതി, മതം, ഭാഷ എന്നീ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എടുക്കപ്പെടുന്നതാണെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് എല്ലാ വിവരങ്ങളും കൃത്യമാക്കാന്‍ അധ്യാപകരും ജാഗ്രത പുലര്‍ത്തുമല്ലോ.

Unknown May 23, 2017 at 9:15 PM  

എല്‍ പി വിഭാഗം കുട്ടികള്‍ക്ക് ഫസ്റ്റ് ലാംഗേജ് അറബി എന്ന് നല്കാന്‍ കഴിയുമോ ഇല്ലെങ്കില്‍ എല്‍ പി അറബിക്ക് കുട്ടികളുടെ എണ്ണം എങ്ങിനെ ലഭിക്കും അത് പോലെ എല്‍ പി സംസ്കൃതം കുട്ടികളുടെ എണ്ണം ഇവ ലഭ്യമാക്കാന്‍ എന്തെങ്കിലും വഴി ?

Unknown May 24, 2017 at 9:56 PM  

ഇ ഐ ഡി ചേര്‍ക്കാന്‍ കഴിയുമോ?

Unknown May 24, 2017 at 9:58 PM  

LP ARABIC കുട്ടികളുടെ എണ്ണം MUSLIM കുട്ടികളുടെ എണ്ണംനോക്കിയാണ് കണക്കാക്കുന്നത്

സെന്റ് മേരീസ് കടുമേനി May 25, 2017 at 9:41 AM  

sixth working day portal ഓപ്പണ്‍ ആയി കാണുന്നില്ലല്ലോ

അനില്‍കുമാര്‍ May 25, 2017 at 8:42 PM  

ഒന്നാം ക്ലാസ്സ് മുതലുള്ള എല്ലാ കുട്ടികളേയും പ്രൊമോഷന്‍ നല്‍കി 17-18 വര്‍ഷത്തെ ക്ലാസ്സിലേക്ക് മാറ്റുക. ഒന്നാം ക്ലാസ്സിലെ കുട്ടികളെ ഫ്രഷ് ആയി Enter ചെയ്യുക. കുട്ടികളുടെ വിവരങ്ങള്‍ കൃത്യമാക്കി വക്കുക. ടി സി ഉള്ളത് നല്‍കണം. ഇപ്പോള്‍ ഇത്രേം ചെയ്താല്‍ മതിയാകും. ബാക്കി ഒക്കെ പുതിയ സംവിധാനങ്ങള്‍ വന്നിട്ട് മതിയാവും.

28049 May 27, 2017 at 12:35 PM  

2014 ജൂലൈ ക്കു ശേഷം സെർവിസിൽ നിന്നും വിരമിച്ചവരുടെ ടെർമിനൽ സറണ്ടർ അന്ന് ഇ സബ്മിഷൻ ചെയ്യേണ്ടിയിരുന്നില്ല അതിനാൽ ഇ പ്പോൾ പേ റിവിഷൻ അരിയർ എടുക്കുമ്പോൾ ടെർമിനൽ സറണ്ടറിന്റെ അരിയർ കിട്ടുന്നില്ല ഏതു ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്

JITHESH May 27, 2017 at 6:11 PM  

@Mohammed Iqbal
LP ARABIC കുട്ടികളുടെ എണ്ണം മതം നോക്കിയാണോ കണക്കാക്കുന്നത്, സർ? മുസ്ലിം കുട്ടികളെല്ലാം അറബ് പഠിക്കണമെന്നു നിർബന്ധിക്കാൻ പറ്റുമോ? ഏതു മതത്തിൽ പെട്ടവർക്കും ഭാഷ ( അറബ്/ സംസ്കൃതം) പഠിക്കുന്നതിനു തടസ്സമില്ല എന്നാണ്‌ മനസ്സിലാക്കുന്നത്.

Unknown June 1, 2017 at 11:53 AM  

Arabic cherkendath enginayaa

HMY HIGHTER SECONDARY SCHOOL MANJERI June 1, 2017 at 5:24 PM  

HMY HSS MANJERI
രണ്ട് ദിവസമായി സമ്പൂർണ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലല്ലോ?

anu June 2, 2017 at 7:46 AM  

ഒന്നാം ക്ളാസിലെ കുട്ടികള്‍ക്ക് ആറാം പ്രവര്‍ത്തിദിവസത്തിനുള്ളില്‍ ആധാര്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ

Shamsudeen June 2, 2017 at 3:59 PM  

@ Muhammed Iqbal Sir
മുസ്ലിം കുട്ടികളുടെ എണ്ണമല്ല അറബിക് പഠിക്കുന്ന കുട്ടികളുടെ (ഏതു മതത്തിൽ പെട്ടതായാലും)എണ്ണമാണ് വേണ്ടത് ...മുമ്പ് അങ്ങനെ ആയിരുന്നു. പക്ഷെ ഇപ്പോൾ GO (P) 261/2014 dt 04/12/2014 പ്രകാരം മുസ്ലിം എന്ന word ഒഴിവാക്കിയിട്ടുണ്ട്

Reji June 3, 2017 at 10:16 PM  

sixth working day portal ഓപ്പണ്‍ ആയി കാണുന്നില്ലല്ലോ

Unknown July 5, 2017 at 10:14 PM  

ഞാൻ ഈ വർഷം 100 ആം class 88% മാർക്കോടെ വിജയിച്ചു +1 അപേക്ഷിച്ചു trail allotment ലും 1st allotment ലും പുല്ലക്കോട് shool ൽ കിട്ടി ഞാൻ അവിടെ താൽക്കാലികമായി admission നേടി second allotment result (allotment ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ admission നേടാത്തതിനാൽ ഇനിയുള്ള allotment ൽ നിന്നും ഒഴിവാക്കി) എന്നാണു കാണുന്നത് ഞാൻ ഇനി എന്ത് ചെയ്യണം? ഇതിനെപ്പറ്റി അറിയുന്നവർ ഒരു reply വിടുക please help me

Unknown July 5, 2017 at 10:15 PM  

ഞാൻ ഈ വർഷം 100 ആം class 88% മാർക്കോടെ വിജയിച്ചു +1 അപേക്ഷിച്ചു trail allotment ലും 1st allotment ലും പുല്ലക്കോട് shool ൽ കിട്ടി ഞാൻ അവിടെ താൽക്കാലികമായി admission നേടി second allotment result (allotment ലഭിച്ചിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ admission നേടാത്തതിനാൽ ഇനിയുള്ള allotment ൽ നിന്നും ഒഴിവാക്കി) എന്നാണു കാണുന്നത് ഞാൻ ഇനി എന്ത് ചെയ്യണം? ഇതിനെപ്പറ്റി അറിയുന്നവർ ഒരു reply വിടുക please help me

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer