SSLC Seating Planner
>> Tuesday, February 28, 2017
എസ്.എസ്.എല്‍.സി പരീക്ഷ അടുത്തു കഴിഞ്ഞു. എല്ലാ സ്‌ക്കൂളുകളും ഇനിയുള്ള ദിവസങ്ങളില്‍ പരീക്ഷാ നടത്തിപ്പിനാവശ്യമായ വിവരങ്ങള്‍ ഒരുക്കുന്ന തിരക്കിലായിരിക്കും. ഇതിന് സഹായിക്കുന്നതും വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നതുമായ ഒരു എക്‌സെല്‍ പ്രോഗ്രാമാണ് ഈ പോസ്റ്റിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. പാലക്കാട് കുഴല്‍മന്ദം സി.എ.എച്ച്.എസ്.എസിലെ എസ്.ഐ.ടി.സിയായ വി.സുരേഷ് കുമാര്‍ സാറാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിട്ടുള്ളത്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഈ പ്രോഗ്രാം നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. എപ്രകാരം ഈ പ്രോഗ്രാം ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ചുവടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായങ്ങള്‍, ചുവടെ കമന്റ് ചെയ്യുമല്ലോ.
Download Seating Planner 2017
Prepared by V Sureshkumar, SITC, CAHSS, Palakkad
ഈ പ്രോഗ്രാം ഉപയോഗിക്കുന്ന വിധം
സമാനമായ മറ്റ് പ്രോഗ്രാമുകളുണ്ടെങ്കില്‍ അവയും ഈ പോസ്റ്റിലൂടെ നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അവ മാത് സ് ബ്ലോഗിന് അയച്ചു തരിക.
Download Seating Planner 2017
Prepared by V Sureshkumar, SITC, CAHSS, Palakkad
ഈ പ്രോഗ്രാം ഉപയോഗിക്കുന്ന വിധം
- ഷീറ്റ് 1 ല്‍ സ്‌ക്കൂളിന്റെ പേരും രജിസ്റ്റര്‍ നമ്പറുമായി ബന്ധപ്പെട്ട വിവരങ്ങളും നല്‍കുക. ഇവിടെ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ചാണ് ചുവടെയുള്ള പേജുകളില്‍ വിവരങ്ങള്‍ ദൃശ്യമാകുന്നത്.
- Candidates Name : പരീക്ഷാര്‍ത്ഥിയുടെ പേര് ടൈപ്പ് ചെയ്ത ശേഷം സേവ് ചെയ്യുക. അറ്റന്റന്‍സ് ഷീറ്റില്‍ പേര് വേണമെന്നുള്ളതിനാല്‍ ഇവിടെ പേര് ടൈപ്പ് ചെയ്യേണ്ടതാണ്. സമ്പൂര്‍ണ്ണയില്‍ നിന്ന് വേണമെങ്കില്‍ കുട്ടികളുടെ പേര് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
- Room Allotment : ഇത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്. രജിസ്റ്റര്‍ നമ്പര്‍ പ്രകാരം ഏത് ഹാളാണ് കുട്ടിയുടേതെന്ന് ഇതില്‍ നോക്കി മനസ്സിലാക്കാവുന്നതാണ്.
- Sticker: എക്‌സാം ഹാളിന്റെ പ്രവേശനകവാടത്തില്‍ ഒട്ടിക്കുന്നതിന് വേണ്ടി ഉള്ളതാണ് ഇത്.
- Sticker 1 : ഇതാണ് ഡെസ്‌ക്കില്‍ ഒട്ടിക്കുന്നതിനു വേണ്ടിയുള്ള ലേബല്‍. 5 സെമീ x13സെമീ വലിപ്പത്തിലുള്ളതായിരിക്കും ഓരോന്നും.
- Notice : എക്‌സാം ഹാളിന് അകത്ത് ഒട്ടിക്കുന്നതിനുള്ള ഒട്ടിക്കുന്നതിനുള്ള നോട്ടീസാണ് ഇത്.
- Attendance: കുട്ടികളുടെ അറ്റന്റന്‍സ് പ്രിന്റ് ചെയ്യുന്നതിനാണ് ഇത്. ലീഗല്‍ സൈസ് പേപ്പറാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
- Plan, Paper Account: ആദ്യം Plan അനുസരിച്ച് പ്രിന്റെടുക്കുക. അതേ പേപ്പറിന്റെ അതേ വശത്ത് തന്നെ Paper Accountഉം പ്രിന്റ് ചെയ്യുക. Plan ന്റെ ചുവടെയാണ് Paper Account ന്റെ പ്രിന്റും വരിക.
- 12 Packing 12 എണ്ണം വീതം ആന്‍സര്‍ ഷീറ്റുകള്‍ പായ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓരോ പായ്ക്കറ്റിലും ഏതു മുതല്‍ ഏതുവരെയുള്ള രജിസ്റ്റര്‍ നമ്പറുകളാണ് വരേണ്ടതെന്നുള്ള ലിസ്റ്റാണ് ഇത്.
- 18 Packing: 18 എണ്ണം വീതം ആന്‍സര്‍ ഷീറ്റുകള്‍ പായ്ക്ക് ചെയ്യേണ്ടി വരുമ്പോള്‍ ഓരോ പായ്ക്കറ്റിലും ഏതു മുതല്‍ ഏതുവരെയുള്ള രജിസ്റ്റര്‍ നമ്പറുകളാണ് വരേണ്ടതെന്നുള്ള ലിസ്റ്റാണ് ഇതു വഴി ലഭിയ്ക്കുന്നത്.
സമാനമായ മറ്റ് പ്രോഗ്രാമുകളുണ്ടെങ്കില്‍ അവയും ഈ പോസ്റ്റിലൂടെ നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അവ മാത് സ് ബ്ലോഗിന് അയച്ചു തരിക.
22 comments:
M R , IED Students ഉണ്ടെങ്കില്‍ Room No & Reg No
ല്‍ മാറ്റം വരുത്താന്‍ സാധിക്കുമോ?
ഇതിലെ CANDIDATURE NAME എന്നതിൽ പേര് ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല പ്രൊട്ടക്ടഡ് സെൽ ആയതുകൊണ്ട്
SSLC Exam Manager -2017 http://ghsmuttom.blogspot.in/2017/02/sslc-exam-manager-2017.html [ghs muttom blog :http://ghsmuttom.blogspot.in/]
TA FINAL CLAIM (TOUR) PREPARATION IN SPARK :http://ghsmuttom.blogspot.in/2017/02/ta-final-claim-tour-prepartion-in-spark_18.html
VISIT :ghs muttom blog:http://ghsmuttom.blogspot.in/
SSLC exam Manager Candidate List Name type cheyyan kazhiyunnilla
windows ൽ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ
windows il ചെയ്തിട്ടും ചെയ്യാന്‍ പറ്റുന്നില്ല
ഇതിലെ CANDIDATURE NAME എന്നതിൽ പേര് ടൈപ്പ് ചെയ്യാൻ കഴിയുന്നില്ല പ്രൊട്ടക്ടഡ് സെൽ ആയതുകൊണ്ട്
THANK YOU വി.സുരേഷ് കുമാര്‍ Sir.It's very helpful us.
Thank you Sir, Very helpfull
Thank you Sir, Very helpfull
VERY HELP FULL THING
എനിക്ക് വളെരെ അധികം സഹായം ആയി
THANK YOU SIR
This seems to be very useful for Chief and Deputy Chief
Use the file in windows os, adjust the margin if necessary.
Suresh Kumar
ഒരു എസ്. ഐ. ടി. സി യല്ലേ താങ്കള്‍. എന്നിട്ടെന്തേ വിന്‍ഡോസില്‍ വര്‍ക്ക് ചെയ്യുന്നത് ഉണ്ടാക്കിയേ. സ്കൂളുകളില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞ സാധനം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കണോ.
ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണണോ....?
റിമൂവൽ സ്റ്റുഡന്റ് നമ്പർ സോഫ്റ്റ് വെയറിൽ നിന്നും എങ്ങിനെ ഒഴിവാക്കും ? ഒരു കുട്ടി റിമൂവൽ ഉള്ളത് കൊണ്ട് സ്റ്റുഡന്റ് ലിസ്റ്റിൽ ഒഴിവാക്കി പക്ഷെ arrangement ശരിയാകുന്നില്ല
ടൈം ടേബിള്‍ തയ്യാറാക്കാന്‍ ഒരു നല്ല സോഫ്ററ്വേര്‍ ആര്‍ക്കെന്കിലും ഒന്നു നിര്‍ദ്ദേശിക്കാമോ ?
Thanks sir
Abdul Salam
GMHSS Vellamunda
https://play.google.com/store/apps/details?id=com.mentor.eduapp
Since it's a protected programme further formatting like margin setting,adjusting column width, height etc are not possible. Also problem in print outs(some fields are missing) any solution to tackle this.
Post a Comment