പൊതുവിദ്യാഭ്യാസമേഖലയില്‍ (എയിഡഡ്) 01.04.2013 നു ശേഷം നിയമിതരായവരും എന്‍.പി.എസും സ്പാര്‍ക്കും മറ്റു നൂലാമാലകളും

>> Saturday, February 25, 2017

കേരളത്തില്‍ 01.04.2013 നു ശേഷം ഒരു പാട് അധ്യാപകര്‍ നിയമിതരായി. നിയമനം മിക്കതും GO(P)29/2016 dated 29.01.2016 പ്രകാരവുമാണ്. ഇത്തരത്തില്‍ നിയമിതരായവരുടെ നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരെ പി.എഫ് നമ്പര്‍ കിട്ടുന്ന മുറക്ക് പി.എഫില്‍ ലയിപ്പിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ എങ്ങിനെ ഇപ്രകാരം ചെയ്യാമെന്ന് പലകോണുകളില്‍ നിന്നും അന്വേഷണങ്ങളും ചെപ്പടി വിദ്യകളും നിലനില്‍ക്കുന്ന ഒരു കാലത്തുകൂടെയാ അധ്യാപകസമൂഹം കടന്നുപോകുന്നത്. ഇതേക്കുറിച്ചുള്ള ഒരു ലേഖനം നമുക്ക് അയച്ചു തന്നിരിക്കുന്നത് കോഴിക്കോട് ജില്ലാ കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സന്തോഷ് സാറാണ്.

01.04.2013 എന്നത് പ്രത്യേകം പറയാനുളളതിന്‍റെ കാരണം, അന്ന് മുതലാണ് കേരളത്തില്‍ GO(P)20/2013 dated 07.01.2013 പ്രകാരം NPS (New Pension Scheme) തുടങ്ങിയത്. ഒരു ഉത്തരവുകൂടി ഈ അവസരത്തില്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. GO(P)209/13 dated 07.05.2013. ഈ ഉത്തരവുപ്രകാരം 31.03.2013 ന് മുന്നേ നിയമിതരായവര്‍ക്ക് NPS/ Statutory Pension തിരഞ്ഞെടുക്കാനൊരു ഓപ്ക്ഷന്‍ നല്‍കി. എന്നാല്‍ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്നും പറഞ്ഞു.

ഇത്രയും പറഞ്ഞത് ആമുഖമായാണ്. ഇനി പ്രശ്നത്തിലേക്ക് കടക്കാം. ഒരു ഉദാഹരണം പറയാം. 03.06.2013 ന് നിയമിതനായ ഒരു അദ്ധ്യാപകന്‍ സാധാരണഗതിയില്‍ ശമ്പളം വാങ്ങുക 01.02.2016 മുതലാണ്. കാരണം (നിയമനം ലഭിച്ച തിയ്യതി മുതല്‍ 29.01.2016 വരേ പി.എഫില്‍ ലയിപ്പിക്കണം) GO(P)29/2016 dated 29.01.2016 നോക്കുക.
എല്‍.പി.എസ്.എയുടെ കാര്യമാണ് സൂചിപ്പിക്കുന്നത്. 01.02.2016 മുതല്‍ NPS ലഭിച്ച 01.01.2017 വരേ അദ്ദേഹം അടക്കേണ്ട എന്‍.പി.എസ് 30527 ആണ് (സ്പാര്‍ക്കില്‍ വരുന്നത്). എന്നാല്‍ നിയമിതനായ തിയ്യതി മുതലുളള ശമ്പളം കണക്കാക്കിയാല്‍ വരുന്ന തുക 104372 ആണ്.

സ്പാര്‍ക്ക്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റുകളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരവും പങ്കുവെക്കാം. ശരിക്കും 30.01.16 മുതലാണ് ശമ്പളം കൈപ്പറ്റുന്നത്. കൈപ്പറ്റാത്ത കാലത്തെ NPS അടക്കാന്‍ പറയുന്നത് യുക്തമല്ല. നീതിക്ക് നിരക്കാത്തതുമാണ്. ആയതിനാല്‍ NPS തുടങ്ങുന്ന 30.01.16 മുതല്‍ വാങ്ങുന്ന ശമ്പളം (Pay+DA*10%) ആണ് NPS ആയി അടക്കേണ്ടി വരുന്നത്. അത് ഓരോ മാസവും കണക്കുകൂട്ടി എഡിറ്റ് ചെയ്ത് ചേര്‍ക്കാം. അതിനുശേഷം NPS Arrear recovery start ചെയ്യുക. ഇത്രയും ചെയ്തശേഷമേ ജോയിന്‍ ചെയ്തതുമുതല്‍ 29.01.16 വരേയുളള ശമ്പളം പി.എഫില്‍ ലയിപ്പിക്കാവു.

പിന്നെ GO(P)440/2014 Fin dated 13.10.2014 എന്ന ഉത്തരവിലൂടെ ശമ്പളപരിഷ്കരണം ഡി.എ വര്‍ദ്ധനവ് മുതലായവയിലൂടെ ലഭിക്കുന്ന വര്‍ദ്ധനവ് എന്‍.പി.എസ്സിന് പരിഗണിക്കേണ്ടതില്ല എന്ന് പറഞ്ഞതിന്‍ പ്രകാരം GO(P)29/2016 dated 29.01.2016 പ്രകാരം നിയമിതരായവര്‍ GO(P)440/2014 Fin dated 13.10.2014 ന്‍റെ ഗുണം തങ്ങള്‍ക്ക് കിട്ടുന്നില്ല എന്ന് കാണിച്ചുകൊണ്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍‌കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ ഇവ ചുവടെ പങ്കുവെക്കുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഒരു ക്ലാരിഫിക്കേഷന്‍ നമുക്ക് വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

23 comments:

Hari | (Maths) February 25, 2017 at 11:26 PM  

ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള ഒരു ക്ലാരിഫിക്കേഷന്‍ നമുക്ക് വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള ഒരു തുടക്കമാകട്ടെ ഈ പോസ്റ്റ്. കമന്റുകള്‍ അതിനു വഴി തെളിക്കട്ടെ.

Unknown February 26, 2017 at 10:28 AM  

അധ്യാപകമേഖലയില്‍ മാത്രമുള്ള പ്രശ്നമായതുകൊണ്ട് അധ്യാപകര്‍ തന്നെ വേണം ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാനും സംസാരിക്കാനും. ഏതാണ്ട് രണ്ടരവര്‍ഷകാലം ശമ്പളമില്ലാതെ ജോലി ചെയ്യുകയും പിന്നീട് അങ്ങിനെ ജോലി ചെയ്ത കാലത്തിന് ഒരു പിഴ പോലെ വലിയ തുക എന്‍.പി.എസ് അടക്കേണ്ടി വരികയും എന്നത് ഒരൂ ദുര്യോഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നും തോന്നുന്നില്ല. സര്‍ക്കാര്‍ ഉത്തരവുകളിലെ അവ്യക്തയാകാം ഇതിനു കാരണം. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞില്ല എന്നതിലാണ് ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുന്നത്. ഈ ലേഖനം അതിനൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു.

Muhammad A P February 26, 2017 at 6:08 PM  

GO(P)440/2014 Fin dated 13.10.2014 ഉത്തരവ് പ്രകാരം കുടിശ്ശിക എൻ.പി.എസ് നു പരിഗണിക്കേണ്ടതില്ല എന്ന രീതിയിലുള്ള വ്യാഖ്യാനം ശരിയാണെന്ന് തോന്നുന്നില്ല. അങ്ങിനെ ആ ഉത്തരവിൽ പറഞ്ഞിട്ടുമില്ല. 1-4-13 നു ശേഷം സർവ്വീസിൽ വരുന്നവർക്ക് പി.എഫ് അനുവദിച്ചതിന്റെ ബാക്കി പത്രമായി മറ്റ് പെൻഷൻ സ്കീമിലുള്ളവരുടേത് പോലെ ജി.പി.എഫ് റൂൾ പ്രകാരം അവരുടെ അരിയറും പി.എഫ് ൽ ലയിപ്പിക്കാമെന്ന് മാത്രമെ ആ ഉത്തരവിനു അർത്ഥമുള്ളൂ. (കുടിശ്ശിക പി.എഫ്. ൽ പോകാതെ കാഷ് ആയി വാങ്ങുന്ന സന്ദർഭങ്ങളുമുണ്ടല്ലോ?)

ബേസിക് പേയുടെയും ഡി.എ യുടെയും അരിയറിനും എൻ.പി.എസ് കോണ്ട്രിബ്യൂഷൻ അടക്കണമെന്ന് കേന്ദ്രസർക്കാറിന്റെ പെൻഷൻ പോർട്ടൽ പരിശോധിച്ചാൽ കാണാം. മാത്രമല്ല, പല സംസ്ഥാനങ്ങളിലെയും ധനകാര്യവകുപ്പുകൾ ഇക്കാര്യത്തിൽ സ്പഷ്ടീകരണം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

ജീവനക്കാരൻ വിഹിതമടക്കുമ്പോൾ തുല്യമായ തുക സർക്കാറും അടക്കണമെന്നതിനാൽ ജീവനക്കാരന്റെ വിഹിതം അടക്കുന്നത് ഒഴിവായിക്കിട്ടുന്നത് ഒരു അനുഗ്രഹമായി കാണാനാകുമൊ? പെൻഷൻ സ്കീം അനുസരിച്ച് അതയാൾക്ക് നഷ്ടമല്ലെ?

29/16 ഉത്തരവിൽ വരുന്ന അദ്ധ്യാപകരുടെ പി.എഫ് ൽ പോകുന്ന അരിയറിൽ നിന്നു തന്നെ പെൻഷൻ വിഹിതം അടക്കുകയാണു വേണ്ടത്. ഇങ്കം ടാക്സ് ഉണ്ടെങ്കിൽ അത് കൂടി അരിയറിൽ നിന്നു തന്നെ കിഴിവ് ചെയ്ത് ബാക്കി തുക പി.എഫ് ൽ നിക്ഷേപിക്കാൻ സൌകര്യം വേണം. ഈ രീതിയിൽ ശമ്പളം/ അരിയർ പി.എഫ് ൽ നിക്ഷേപിക്കാൻ നിർബന്ധിക്കപ്പെടുമ്പോൾ ജീവനക്കാരൻ നിർബന്ധിതമായി അടക്കേണ്ട തുക കിഴിവ് ചെയ്ത് ബാക്കി വേണം പി.എഫ് ഇൽ നിക്ഷേപിക്കേണ്ടതെന്ന് കോടതി ഉത്തരവുകൾ ഉണ്ട്. അതനുസരിച്ച് സർക്കാർ ഉത്തരവുകളും കാണാറുണ്ട്.

എൻ.പി.എസ് അനുസരിച്ച് സർവ്വീസിൽ ചേരുന്നത് മുതൽ ജീവനക്കാരൻ വിഹിതമടക്കേണ്ടതുണ്ട്. തുല്യമായ തുക സർക്കാരും. എന്നിരിക്കെ 2/2016 മുമ്പുള്ള വിഹിതം ഒഴിവാക്കുന്നത് ജീവനക്കാരനു നഷ്ടം കൂടി ആയതിനാൽ യോജിക്കാനാവില്ല.

Unknown February 27, 2017 at 10:17 AM  

this post is very good

Unknown February 27, 2017 at 4:51 PM  

1. പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ക്ക് ജി.പി.എഫ്.അക്കൌണ്ട് ലഭിക്കുമോ ?
ഇല്ലെങ്കില്‍ അവരുടെ ഡി.എ. കുടിശ്ശിക പണമായി ക്ലെയിം ചെയ്യാന്‍ കഴിയുമോ ?
2. ഇത്തരക്കാര്‍ക്ക് എച്ച്.ആര്‍.എ. ലഭിക്കുമോ?

SOORAJ February 27, 2017 at 9:09 PM  

സംഘടനക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടേണ്ടത് നൂലാമാലകളെ കുറിച്ചുള്ള ഇത്തരത്തിലുള്ള പോസ്റ്റുകളല്ല. ഇപ്പോളത്തെ ഈ അവസ്ഥ കാരണം എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ഒരു വര്‍ഷമായി പി എഫിലേക്ക് പോകാതെ ഈ പണം കിടക്കുന്നത് കാരണം എനിക്ക് നഷ്ടം അര ലക്ഷത്തോളം രൂപയാണ്, എവിടെ ചെന്ന് ചോദിച്ചാലും സരിയായ പരിഹാരമില്ല, സര്‍ക്കാരിന് വേണ്ടി പണിയെടുത്ത കൂലിയുടെ കാര്യത്തിലാണ് ഈ അനിശ്ചിതത്വം. പരിഹാരം പറയാന്‍ എന്തുകൊണ്ട് പറ്റുന്നില്ല. ഈ പോസ്റ്റു കാരണം സംശയങ്ങള്‍ വീണ്ടും കൂടുന്നു, സത്യത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യണം.

Muhammad A P February 27, 2017 at 9:49 PM  

@ ഗവ. ടൌണ്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കണ്ണൂര്‍.
1) നിലവിൽ പി.എഫ് ലഭിക്കില്ല. പി.എഫ് ഇല്ലാത്തവർക്ക് കാഷ് ആയി വാങ്ങാം.
2) എച്.ആർ.എ കിട്ടില്ല

Muhammad A P February 27, 2017 at 9:57 PM  

@ SOORAJ
എത്രയോ അധ്യാപകർ അരിയർ മെർജ്ജ് ചെയ്തു കഴിഞ്ഞു. എൻ.പി.എസ് കുടിശ്ശികയുടെ കാര്യത്തിലുള്ള അവ്യക്തതയെ സംബന്ധിച്ചാണല്ലോ പോസ്റ്റിൽ പരാമർശിക്കുന്നത്.

SOORAJ February 27, 2017 at 11:04 PM  

മാത്സ്ബ്ലോഗില്‍ കഴിഞ്ഞ മാസത്തെ പോസ്റ്റ് വരുന്നത് വരെ മലപ്പുറം സ്പാര്‍ക്ക് ഹെല്‍പ് ഡസ്കില്‍ ഞാന്‍ പോയത് 3 തവണ. വിരുദ്ധമായ നിര്‍ദേശങ്ങളാണ് ലഭിച്ചത്, ഈ മാസത്തെ ബില്‍ നാളെ കൊടുക്കുന്നു, കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞപോലെ അരിയര്‍ മെര്‍ജ് ചെയ്ത്, എന്‍ പി എസ്‌ എന്താകും

Assignment Consultancy February 28, 2017 at 3:42 PM  

I am happy to find much useful information in the post, writing sequence is awesome, I always look for quality content, thanks for sharing.


Financial Accounting Homework Help

Unknown March 1, 2017 at 11:12 AM  

1-6-2014 മുതൽ 1-2016 വരെയുള്ള സാലറി multiple salary processing വഴി process ചെയ്തു . പക്ഷെ ഈ അരിയർ KASEPF ൽ merge ചെയ്യാനുള്ള ഓപ്ഷൻ SPARK ൽ കാണുന്നില്ല . ARREAR സാലറി വഴി പ്രോസസ്സ് ചെയ്യാൻ കഴിയുന്നുമില്ല

MANNAM SMARAKA NSS HIGHER SECONDARY SCHOOL, Chakkalakuth March 2, 2017 at 12:37 PM  

മലപ്പുറം ജില്ലയിലെ നിലംബൂര്‍ ചക്കലകുത്ത് മന്നം സ്മാരക NSS ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 01.03.2013 മുതല്‍ FTM തസ്തികയില്‍ ജോലി ചെയ്യുന്ന ആളാണ്‌ ഞാന്‍. എന്നാല്‍ എന്റെ APPOINTMENT ORDER - ല്‍ 02.06.2013 മുതല്‍ക്കാണ് റഗുലര്‍ സര്‍വീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 01.03.2013 മുതല്‍ 02.06.2013 വരെ Daily Wages ആയാണ് APPOINTMENT ORDER - ല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 01.03.2013 മുതല്‍ തന്നെ തസ്തിക ഉള്ളതും നോണ്‍ ടീച്ചിംഗ് സ്റ്റാഫ്‌ ആയതുകൊണ്ട് സമ്മര്‍ VACATION ബാധകം അല്ലാ എന്നും ബോധിപ്പിച്ച് കുറച്ച് വൈകിയെങ്കിലും (26.09.2016) DPI ക്ക് അപ്പീല്‍ സമര്‍പ്പിക്കുകയുമാണ്ടായി. 03.06.2013 മുതല്‍ APPOINTMENT കിട്ടിയത് കൊണ്ട് തന്നെ NPS ല്‍ ഉള്‍പ്പെടുകയും NPS Arrears ഉള്‍പ്പെടെ ഇക്കാലമത്രയും NPS CONTRIBUTION അടക്കുകയും ചെയ്യന്നു. DPI ക്ക് സമര്‍പ്പിച്ച അപ്പീലിന് ഇത് വരെയും ഒരു അറിയിപ്പും വന്നതുമില്ല. ഇക്കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ ദയവുചെയ്ത് എന്നെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
RANJEESH K
MANNAM SMARAKA NSS HSS
CHAKKALAKUTH, NILAMBUR
Ph. 9447422522, Email _ ranjinbr.k@gmail.com

jaleel March 3, 2017 at 4:53 AM  

സർ, NPട അരിയർ എത്ര ഗഡുവായാണ് സാലറയിൽ നിന്നും പിടിക്കേണ്ടത് എന്ന വല്ല നിർദ്ദേശവും ഉണ്ടോ?

jaleel March 3, 2017 at 4:53 AM  

സർ, NPട അരിയർ എത്ര ഗഡുവായാണ് സാലറയിൽ നിന്നും പിടിക്കേണ്ടത് എന്ന വല്ല നിർദ്ദേശവും ഉണ്ടോ?

Muhammad A P March 3, 2017 at 11:45 AM  

@ MANNAM SMARAKA NSS HIGHER SECONDARY SCHOOL, Chakkalakuth

ഡി.പി.ഐ ക്ക് സമർപ്പിച്ച നിവേദനത്തിൻമേൽ അനുകൂലമായ ഉത്തരവിന് ശ്രമിക്കുകയെ വഴിയുള്ളൂ.
2013 ഫെബ്രുവരിയിൽ പോസ്റ്റ് സാങ്ഷൻ ചെയ്യുകയും എന്നാൽ വിദ്യാഭ്യാസ വർഷത്തിന്റെ അവസാനമായതിനാൽ 2013 ജൂണിന് ശേഷം മാത്രം നിയമനാംഗീകാരം ലഭിക്കുകയും ചെയ്ത അദ്ധ്യാപകർക്ക് പോലും സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിച്ച് കൊണ്ട് ഈയിടെ ഉത്തരവിറങ്ങി. ഈ സാഹചര്യത്തിൽ താങ്കളുടെ ആവശ്യം തികച്ചും ന്യായമാണ്

Muhammad A P March 3, 2017 at 11:56 AM  

@ jaleel

വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോട് കൂടിയ ഉത്തരവുണ്ട്. 1-6-2014 മുതൽ സേവനത്തിൽ വന്നവരാണെങ്കിൽ എത്ര തവണകൾ കുടിശ്ശികയുണ്ടോ അത്രയും തവണകളായി പിടിക്കണം. ഈ ഒരു ഓപ്ഷൻ മാത്രമെയുള്ളൂ.
1-6-2014 നു മുമ്പുള്ളവക്ക് 3 ഓപ്ഷൻസ് ഉണ്ടായിരുന്നു. ഓപ്ഷൻ കൊടുക്കേണ്ട കാലാവധി കഴിഞ്ഞതിനാൽ വിശദീകരിക്കുന്നില്ല

MANNAM SMARAKA NSS HIGHER SECONDARY SCHOOL, Chakkalakuth March 6, 2017 at 9:49 AM  

സർ,
തങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി അറിയിക്കുന്നു...അതോടൊപ്പം താങ്കൾ അറിയിച്ച 2013 ഫെബ്രുവരിയിൽ പോസ്റ്റ് സാങ്ഷൻ ചെയ്യുകയും എന്നാൽ വിദ്യാഭ്യാസ വർഷത്തിന്റെ അവസാനമായതിനാൽ 2013 ജൂണിന് ശേഷം മാത്രം നിയമനാംഗീകാരം ലഭിക്കുകയും ചെയ്ത അദ്ധ്യാപകർക്ക് അനുകൂലമായി NPS ൽ ലഭിച്ച ഓർഡർ No. with തീയതി, അറിയിക്കാൻ കഴിയുമെങ്കിൽ വളരെ സഹായകരമായേനെ....

Muhammad A P March 6, 2017 at 2:25 PM  

G.O (Rt) No. 360/2017/GEDN Dated 10/02/2017

MANNAM SMARAKA NSS HIGHER SECONDARY SCHOOL, Chakkalakuth March 7, 2017 at 9:58 AM  

@Muhammed A P സര്‍, G.O (Rt) No. 360/2017/GEDN Dated 10/02/2017 ഈ ഓര്‍ഡര്‍ no ഞാന്‍ ചോദിച്ച ഓര്‍ഡര്‍ ആണെന്ന് കരുതുന്നു. എന്നാല്‍ ഇങ്ങനൊരു നം സേര്‍ച്ച്‌ ചെയ്തിട്ട് കിട്ടുന്നില്ല. കഴിയുമെങ്കില്‍ ദയവായി ഏതു സൈറ്റില്‍ നിന്നും ലഭിക്കുമെന്ന അറിയിപ്പ് നല്‍കിയാല്‍ ഉപകാരമായേനെ...

Muhammad A P March 7, 2017 at 11:04 AM  

മാത്‌സ് ബ്ലോഗ് Downloads ൽ ഉടൻ വരും

VMUPS October 20, 2017 at 7:34 AM  

how to merge salary to PF in spark from 06/15 t0 01/2016 ?

VMUPS October 20, 2017 at 7:36 AM  

1-6-2014 മുതൽ 1-2016 വരെയുള്ള സാലറി KASEPF ൽ merge ചെയ്യാനുള്ള ഓപ്ഷൻ SPARK ൽ കാണുന്നില്ല .

Mubarak March 10, 2018 at 5:43 PM  

ഞാൻ സ്പാർക്ക് പേറിവിഷൻ വഴി Fixation നടത്തിയിരുന്നു. എന്നാൽ എന്റെ ഒരു മുൻകാലവർഷം പേറിവിഷനപരിഗണിക്കാവുന്നതാണ് എന്ന ഉത്തരവിൽ ഒരു ഇൻക്രിമെന്റ് അനുവദിച്ച് ഉത്തരവായി. ഒന്നുകൂടി സ്പാർക്കിൽ പേറിവിഷൻ നടത്തുന്നതിന് എന്താണ് മാർഗ്ഗം

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer