പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

INCOME TAX STATEMENT തയ്യാറാക്കാം.

>> Wednesday, February 8, 2017

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കി ബാക്കി മുഴുവനായും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ടാക്സ് കൃത്യമായി കണക്കാക്കുന്നതിന്, നികുതി വിധേയ വരുമാനം ഏതൊക്കെ എന്നും ആദായ നികുതി ഇളവുകള്‍ ഏതൊക്കെ എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 'Income Tax Final Statement', Form 12BB എന്നിവ തയ്യാറാക്കുന്നതിനും അരിയറുകള്‍ ലഭിച്ചത് മൂലം വന്ന അധിക നികുതി ഭാരത്തില്‍ നിന്നും റിലീഫ് നേടാന്‍ Form 10 E തയ്യാറാക്കുന്നതിനും നമുക്ക് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാം. മികച്ച സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തുകയും നികുതി കണക്കാക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ആണ് ഇവിടെ.

Software to Prepare Final Statement and 10E
Software to Prepare Final Statement
Software to Prepare FORM 10E for Tax Relief
2016-17 ലെ ആദായ നികുതി കണക്കാക്കുന്ന വിധം.

To Download the PDF of this post CLICK HERE.
CLICK HERE to Download FORM 12 BB.
2016 മാർച്ച്‌ മുതൽ 2017 ഫെബ്രുവരി വരെ മാസങ്ങളിലെ Pay, Pension, DA, HRA, CCA, Special Allowance, Overtime Allowance , 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം കൂട്ടി Gross Salary Income കാണണം. Leave Travel Concession, Conveyance Allowance (for performance of duties of an Office), 16,000 വരെയുള്ള Transport Allowance(granted to travel between residence and place of duty), 24,000 വരെയുള്ള Uniform allowance, റിട്ടയര്‍മെന്‍റ് സമയത്തെ Leave Surrender, Commutation of Pension, Gratuity, PF എന്നിവ ഒഴിവാക്കാം.
15,000 രൂപയില്‍ കൂടുതലുള്ള Medical Reimbursement തുക Gross Salary യില്‍ കൂട്ടണം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സക്ക് അംഗീകരിക്കപ്പെട്ട ആശുപത്രികളിലോ ഉള്ള ചികിത്സയുടെ Reimbursement തുക Gross Salary യില്‍ കൂട്ടേണ്ടതില്ല.
ഇതില്‍ നിന്നും പ്രൊഫഷനല്‍ ടാക്സ്, വാടക വീട്ടില്‍ താമസിക്കുന്നവരുടെ HRA എന്നിവ കുറച്ച് Net Salary Income കാണാം.
HRA
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ (Pay+DA) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമാണ് ഇളവായി ലഭിക്കുന്നത്.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 15,000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം (Pay+DA) 450000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ പത്ത് ശതമാനം 45,000 ആണല്ലോ. അയാൾ ആ വർഷം 44000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 50,000 കൊടുത്തെങ്കിൽ 5000 രൂപ ഇളവ്. 70,000 രൂപ കൊടുത്തെങ്കിൽ 15,000 രൂപ ഇളവ് )
Net Salary Income ത്തില്‍ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ (Income from other Sources) ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A.1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C. റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
(Housing Loan ന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും. 80EE പ്രകാരം ഹൌസിംഗ് ലോണ്‍ പലിശ 50,000 രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി അധിക കിഴിവുണ്ട്. See Deductions below.)
ഇതില്‍ നിന്നും Chapter VI-A യില്‍ പറഞ്ഞിരിക്കുന്ന അര്‍ഹമായ കിഴിവുകള്‍ കുറച്ചാല്‍ കിട്ടുന്നതാണ് Taxable Income. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും Taxable Income എന്നതിന് Total Income എന്ന് കാണാം.
Chapter VI -A യിലെ കിഴിവുകൾ
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപയാണ്. 2016-17 വർഷം അടച്ച തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും,നിക്ഷേപിച്ച അരിയറും കിഴിവായി അനുവദിക്കും. (PFലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2.ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച Life Insurance Premium കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും. എന്നാല്‍ GPAIS പറ്റില്ല എന്ന് കാണുന്നു.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ്‌ പരിഗണിക്കില്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
8. പെണ്‍കുട്ടികള്‍ക്കായുള്ള 'സുകന്യ സമൃദ്ധി അക്കൗണ്ട്‌ സ്കീമില്‍ നിക്ഷേപിച്ച തുക
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD(1)
National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്‍റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.
Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.
ഇതിനു പുറമേ ഈ 80 CCD(1B) പ്രകാരം 50,000 രൂപ വരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1,50,000 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച NPS നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് 80 CCD(1B) പ്രകാരമുള്ള കിഴിവിന് പരിഗണിക്കുക. ശമ്പളത്തിന്‍റെ 10% മാത്രം എന്ന നിബന്ധന ഈ കിഴിവിന് ഇല്ല.
80 CCD(2)
National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer's Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10 % മാത്രമാണ്. Employer's Contribution വരുമാനത്തിന്‍റെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ കിഴിവ് ലഭിക്കൂ.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്. Senior Citizen ഉള്‍പ്പെട്ട കുടുംബത്തിന് പരമാവധി 30,000 രൂപയും അല്ലാത്തവയ്ക്ക്‌ പരമാവധി 25,000 രൂപയുമാണ് കിഴിവ്.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം. മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്.
Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാചെലവിനു 80D പ്രകാരം 30,000 വരെ കിഴിവ് നേടാം. ചികിത്സാചെലവ് നേരിട്ട് പണമായി നല്‍കിയത് ആവരുത്. മാതാപിതാക്കള്‍ക്കുള്ള ആകെ കിഴിവ് 30,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല.
Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employees with disability)
സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability (40% or above) ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Autism, Cerebral palsy, Multiple Disability എന്നിവയുള്ളവര്‍ 80DD, 80U കിഴിവുകള്‍ക്ക് Form 10-1A യിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപതികളിലെ Civil Surgeon / Chief Medical Officer എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സ ചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കും. അതാത് രോഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്‍റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimbursement അല്ലെങ്കില്‍ insurance തുക ലഭിച്ചെങ്കില്‍ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest on loan for higher education )
ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ ജീവനക്കാരന്‍ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC (Donation to political parties)
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA (Interest in SB Account)
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും. നിങ്ങൾ മറ്റു വരുമാനം എന്ന നിലയില്‍ Gross Total Income ത്തിൽ പലിശ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിക്ഷേപത്തിന്‍റെ പലിശയ്ക്ക് 80TTA പ്രകാരം കിഴിവില്ല.
80EE (Interest of Housing Loan)
വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൌസിംഗ് ലോണിന്‍റെ Interest 2 ലക്ഷം വരെ Income from House Property എന്ന ശീര്‍ഷകത്തില്‍ നഷ്ടമായി കാണിച്ച് കുറച്ചിരിക്കുമല്ലോ. ഇതിലും കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 50,000 രൂപ കൂടി 80EE പ്രകാരം കുറയ്ക്കാം. നിബന്ധനകള്‍ (1) ലോണ്‍ 2016 ഏപ്രില്‍ 1 നും 2017 മാര്‍ച്ച്‌ 31 നും ഇടയില്‍ എടുത്തതാവണം. (2) ലോണ്‍ അനുവദിക്കുന്ന അവസരത്തില്‍ വീട് ഉണ്ടായിരിക്കരുത്. (3) വീടിന്‍റെ വില 50 ലക്ഷത്തിലും ലോണ്‍ 35 ലക്ഷത്തിലും കുറവായിരിക്കണം. (4) ലോണ്‍ ഒരു Financial Institution ല്‍ നിന്നും എടുത്തതാവണം.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇവയാണ്. ഇവയില്‍ 80 G, 80 GGC എന്നിവ ഒഴികെ എല്ലാ കിഴിവുകളും DDO യ്ക്ക് അനുവദിക്കാവുന്നവയാണ്. മതിയായ രേഖകള്‍ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട് വേണം അനുവദിക്കാന്‍.
മുകളില്‍ പറഞ്ഞ അര്‍ഹമായ കിഴിവുകള്‍ കുറച്ചാല്‍ Taxable Income കിട്ടുന്നു. ഇതിനു ഈ വര്‍ഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കണം.
(ഈ വര്‍ഷം മുതല്‍ ആദായ നികുതി ഇളവുകള്‍ നേടുന്ന എല്ലാവരും അവയുടെ തെളിവുകളും വിവരങ്ങളും രേഖപ്പെടുത്തി ഒപ്പിട്ട Form 12 BB DDO യ്ക്ക് നല്‍കണം എന്ന അനുശാസിക്കുന്ന Rule 26C Income Tax Rules ല്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നു. Form 12BB ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടൊപ്പം ട്രഷറിയില്‍ നല്‍കണമെന്ന് ട്രഷറി ഡയരക്ടര്‍ ആവശ്യപ്പെടുന്നു.)
INCOME TAX RATE for 2016-17
60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നിരക്ക് തന്നെ.
1.) Taxable Income 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 5000 രൂപ കുറയ്ക്കാം. ഫലത്തിൽ 3,00,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Taxable Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) Taxable Income 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നതിന്‍റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 5000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Total Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,20,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിന് മുകളിലുള്ളവർക്ക്
1.) Taxable Income 5,00,000 വരെ ടാക്സ് ഇല്ല.
2.) 5,00,000 മുതൽ 10,00,000 വരെ : 5 ലക്ഷത്തിനു മുകളില്‍ വരുന്ന തുകയുടെ 20%.
3.) 10,00,000 ത്തിനു മുകളിൽ : 1,00,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്ന തുകയുടെ 30 % വും കൂട്ടിയ തുക.
SURCHARGE
ഒരു കോടിക്ക് താഴെ Taxable Income ഉള്ളവർക്ക് Surcharge ഇല്ല.
EDUCATION CESS
ആദായ നികുതിയുടെ 2 % Education Cess ഉം 1 % Secondary and Higher Education Cess ഉം കൂടി ആകെ 3 % Cess കൂടി നികുതിയോട് കൂട്ടണം. ഇതാണ് ഈ സാമ്പത്തികവർഷം അടയ്ക്കേണ്ട ടാക്സ്.
Relief u/s 89(1)
മുൻവർഷങ്ങളിൽ ലഭിക്കേണ്ട ശമ്പളം,DA തുടങ്ങിയവയിൽ ഏതെങ്കിലും അരിയറായി ഈ വർഷം ലഭിച്ചത് മൂലം ഉണ്ടായ ടാക്സ് വർദ്ധനവിൽ നിന്ന് രക്ഷ നേടാൻ Section 89 (1) നമ്മെ സഹായിക്കും.മുൻവർഷങ്ങളിലേക്കുള്ള ശമ്പളം അതാത് വർഷങ്ങളിലെ വരുമാനത്തോട് കൂട്ടി ടാക്സ് കാണുകയും ഈ വർഷത്തെ വരുമാനത്തിൽ നിന്ന് കുറച്ചു ടാക്സ് കാണുകയും ചെയ്യുന്ന കണക്ക് Form 10E യിൽ ചെയ്ത് നമുക്ക് Tax Relief നേടാം. ഇതിന് സഹായകരമായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാം.
Form 10E വഴി Relief ന് അർഹതയുണ്ടെങ്കിൽ അത് അടയ്ക്കേണ്ടതായ ടാക്സിൽ നിന്നും കുറയ്ക്കാം. ആകെ അടയ്ക്കേണ്ട ടാക്സ് കണക്കാക്കി അതില്‍ നിന്നും 10E ഫോം വഴി ലഭിച്ച റിലീഫും മുൻമാസങ്ങളിൽ ശമ്പളത്തിൽ നിന്നും TDS ആയി കുറച്ച ടാക്സും ആകെ ടാക്സിൽ നിന്നും കുറയ്ക്കുക. ഇതാണ് ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറയ്ക്കെണ്ടത്.

58 comments:

Lovely, MT, EKM February 8, 2017 at 7:40 PM  

THANKS MATHSBLOG TEAM..........

Hari | (Maths) February 8, 2017 at 9:36 PM  

ഓരോന്നിനും അതിന്റേതായ സമയമുണ്ട് എന്ന പ്രസിദ്ധമായ സിനിമാ ഡയലോഗ് പോലെ ഒടുവില്‍ അതും അതിന്റേതായ സമയത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു. സുധീര്‍ കുമാര്‍ സാര്‍... നന്ദി...

satheesh kumar February 8, 2017 at 10:18 PM  

why trasfer&posting is not on line in this year.

Saseendran Nadukkandy February 9, 2017 at 11:20 AM  

Thanks Sudhir Sir.

Unknown February 9, 2017 at 5:19 PM  

Can you inform places where HTA can be deduct while computing income statement

Vinoy Joseph February 9, 2017 at 5:21 PM  

Can you inform the places where we can deduct HTA while computing tax statement

Sudheer Kumar T K February 9, 2017 at 5:28 PM  

കേരളത്തില്‍ Hill Track Allowance ഒഴിവാക്കാവുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന വിവരം ശേഖരിക്കാന്‍ ശ്രമിക്കാം. കേരളത്തില്‍ ഒരിടത്തും ഒഴിവാക്കാന്‍ പറ്റില്ല എന്ന വിവരം ശരി ആണോ എന്നറിയില്ല. ഇതേ പറ്റി അറിയാവുന്നവര്‍ അത് ഷെയര്‍ ചെയ്യുമല്ലോ.

Markaz H S S February 9, 2017 at 7:46 PM  

congrats for the timely help

ente kinavukal February 9, 2017 at 9:15 PM  

അഭിനന്ദനങ്ങള്‍

saju molethu February 9, 2017 at 9:27 PM  

അഭിനന്ദനങ്ങള്‍

sreelekha l February 10, 2017 at 9:13 PM  

very useful sir, thank you

Suresh Kumar February 11, 2017 at 8:03 PM  

THANK U SIR

anil pezhumkad February 11, 2017 at 10:42 PM  

സുധീർ സാർ,
ഇങ്ങനെയൊരു പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .അഭിനന്ദനങ്ങൾ


Mary Jaya February 12, 2017 at 11:01 AM  

സര്‍
മുന്‍ വര്‍ഷങളില്‍ ടാക്സ് ഉളളവര്‍ക് ഫോം ഇ
കൊണ്‍ടു ഗുണം ഉണ്‍ടാകുമോ

arjun February 12, 2017 at 12:01 PM  
This comment has been removed by the author.
arjun February 12, 2017 at 12:16 PM  

സാര്‍
കഴിഞ്ഞ വര്‍ഷത്തെ അരിയര്‍ ഈ വര്‍ഷം കിട്ടി.കഴിഞ്ഞ വര്‍ഷം tax അടച്ച എനിക്ക് 10E ഉപയോഗപ്പെടുത്താന്‍ കഴിയുമോ ?

Rani February 12, 2017 at 1:07 PM  

സര്‍,
ടാക്സ് നല്കുന്ന വ്യക്തി അയാളുടെ വരുമാനത്തില്‍ നിന്നും അടച്ച് KSFE ചിട്ടിയില്‍ നിന്നും 7 ലക്ഷം രൂപ 2017 മാര്‍ച്ചില്‍ കിട്ടും. ഇതു വരുമാനമായി കാണിച്ച് ടാക്സ് കൊടുക്കണമോ ?

Sudheer Kumar T K February 12, 2017 at 1:58 PM  

@Maya Jaya & Arjun, കഴിഞ്ഞ വര്‍ഷം 10 % മാത്രം ടാക്സ് നല്‍കിയവര്‍ ഈ വര്‍ഷം 20 % ടാക്സ് നല്‍കുന്നുവെങ്കില്‍ റിലീഫ് പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റിലീഫ് എത്രയെന്ന്‍ നോക്കൂ.

Sudheer Kumar T K February 12, 2017 at 2:16 PM  

@ Rani, ചിട്ടിയില്‍ നിന്നും ലഭിച്ച 7 ലക്ഷം രൂപ വരുമാനമായി കാണിക്കേണ്ടതില്ല. എന്നാല്‍ ചിട്ടിയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന Divident അല്ലെങ്കില്‍ ആദായം നിങ്ങളുടെ വരുമാനത്തില്‍ "Income from other sources" ആയി കൂട്ടേണ്ടി വരും. വിദഗ്ധ അഭിപ്രായം തേടുക.

joby james February 12, 2017 at 8:15 PM  

ഈ വര്‍ഷം 500000 വരെ 5 % ആണോ tax ?

Pradeep Thennatt February 12, 2017 at 9:18 PM  

Form 12BB മുമ്പുണ്ടായിരുന്നോ? ഈ വർഷം മുതൽ കൊണ്ടുവന്നതണോ? 80C deduction മാത്രമുള്ളവരും ഇത് സമർപ്പിക്കണോ?

Sudheer Kumar T K February 12, 2017 at 9:42 PM  

@ Pradeep, Sir, CBDT യുടെ Notification No 30/2016 dated 29-4-16 വഴി Income Tax Rules ല്‍ Rule 26C ഉള്‍പ്പെടുത്തി amend ചെയ്തു. 1-6-2016 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. HRA ഇളവ് നേടുന്നവര്‍, Leave Travel Concession നേടുന്നവര്‍, House Property യിലെ interest ഇളവു നേടുന്നവര്‍ 80 C മുതലുള്ള എല്ലാ ഇളവുകളും നേടുന്നവര്‍ 12 BB ഫോം DDO യ്ക്ക് ഒപ്പിട്ട് നല്‍കണം.
@ Joby James, Sir,2017-18 സാമ്പത്തിക വര്ഷത്തില്‍ രണ്ടര ലക്ഷം മുതല്‍ ൫ ലക്ഷം വരെ 5 % ആണ് ടാക്സ്. ഈ വര്ഷം 10 % തന്നെ.

Prajeesh Kumar February 13, 2017 at 1:43 PM  

Thank U Sir....

Headmaster gmups vennakkad February 13, 2017 at 3:55 PM  

I DONT KNOW HOW TO THANK MATHSBLOG TEAM MANY MANY THANKS.

malayajam February 15, 2017 at 6:07 AM  

department loan(HBA, 900000)എടുത്തിട്ടുള്ള ഒരാള്‍ (Salary deduction)തന്നെ കാനറാബാങ്കില്‍നിന്നും (Housing loan 2550000)ലോണ്‍ എടുത്തിറ്റുണ്ട്.ഇതില്‍ പലിശ ഇനത്തില്‍ 245000 രൂപയും മുതലില്‍ 50000 രൂപയും തിരിച്ചടവും വന്നിട്ടുണ്ട്.income tax calculate ചെയ്യുമ്പോള്‍ ഈ പലിശ ഇളവിനായി പരിഗണിക്കുമോ ?

vipin chand February 15, 2017 at 8:27 AM  

d) Rebate under Section 87A: The rebate is available to a resident individual if his total income does not exceed Rs. 5,00,000. The amount of rebate shall be 100% of income-tax or Rs. 5,000, whichever is less. For the Assessment Year 2016-17 and 2017-18, a partnership firm (including LLP) is taxable at 30%.
sir 87A റിബേറ്റ് ടോട്ടല്‍ ഇന്‍കത്തിനോ ടാക്സബിള്‍ ഇന്‍കത്തിനാണോ

Sudheer Kumar T K February 15, 2017 at 8:57 PM  

@ Vipin Chand Sir, ആദായ നികുതി നിയമത്തില്‍ Total Income എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് Chapter VI A കിഴിവുകളെല്ലാം കുറച്ച ശേഷം വരുന്ന ഇന്‍കം ആണ്. അതായത് Taxable Income.

നിര്‍മ്മല February 16, 2017 at 5:21 AM  

എന്‍.പി.കൃഷ്ണദാസ് സാര്‍ തയ്യാറാക്കിയ സോഫ്റ്റ് വേര്‍ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും income tax statement വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിഞ്ഞു...മാത് സ് ബ്ലോഗിനും സാറിനും വളരെ വളരെ നന്ദി----നിര്‍മ്മല ടീച്ചര്‍

ans February 17, 2017 at 4:17 PM  

സര്‍,
ആദ്യമേ തന്നെ ഇത്തരം ഒരു പോസ്റ്റ് തയ്യാറാക്കി ലക്ഷക്കണക്കിന് വായനക്കാര്‍ക്ക് തന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍..... കൃത്യസമയത്ത് തന്നെ വന്നതിനാല്‍ ഒത്തിരി ഉപകാരപ്പെടുമെന്ന് തീര്‍ച്ച.എനിക്ക് രണ്ട് സംശയങ്ങള്‍ 1.50% ഡിസബിലിറ്റിയുള്ള മകന് 80DD വകുപ്പ് പ്രകാരം കിട്ടാവുന്ന ടാക്സിളവിന് എന്ത് അനുബന്ധ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത് . ചികിത്സാ ചെലവിന് തെളിവ് നല്കേണ്ടതുണ്ടോ അതോ ഡിസബിലിറ്റി തെളിയിക്കുന്നതിനുള്ള പ്രത്യേക ഫോറം മാത്രം മതിയോ 2. ഹൃദ്രോഗികള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞവര്‍ക്ക് 80DD വകുപ്പ് പ്രകാരം ചികിത്സക്കുള്ള ചിലവിന് ടാക്സിളവ് ലഭിക്കുമോ... എന്തു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

Sarala Teacher February 17, 2017 at 4:31 PM  

Sudheer Sir,

Pre-revised scalല്‍ ശമ്പളം വാങ്ങുന്നവരുടെ IT ക്ക് പ്രത്യേകം സോഫ്റ്റ്‌വേറുണ്ടോ..?

Sudheer Kumar T K February 18, 2017 at 9:24 AM  

@ Ans (1) 1.5% വൈകല്യമുള്ള ആശ്രിതന് 80 DD പ്രകാരം ഇളവു ലഭിക്കില്ല. (2) ഹൃദ്രോഗ ചികിത്സയ്ക്ക് 80 DD, 80 DDB പ്രകാരവും ഇളവു ലഭിക്കില്ല.

Sudheer Kumar T K February 18, 2017 at 9:26 AM  

Sarala Teacher, ഈ സോഫ്റ്റ്‌വെയറുകള്‍ തന്നെ ഉപയോഗിക്കാം.

ans February 18, 2017 at 11:05 AM  

സര്‍,
മറുപടിയ്ക്ക് നന്ദി...പക്ഷേ ഞാനുദ്ദേശിച്ചത് 50% എന്നാണ്. 50% മെന്റല്‍ റിട്ടാര്‍ഡേഷന്‍ എന്ന് രേഖപ്പെടുത്തിയ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനു പുറമേ 10IAയില്‍ സിവില്‍ സര്‍ജന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും മാത്രം ഹാജരാക്കിയാല്‍ 75000 രൂപയുടെ കിഴിവ് ലഭിക്കുമോയെന്നാണറിയേണ്ടത്

Sudheer Kumar T K February 18, 2017 at 12:38 PM  

@Ans ക്ഷമിക്കണം. ഞാന്‍ വായിച്ചതില്‍ വന്ന തെറ്റാണ്. Under section 80DD, where an employee, who is a resident in India has, during the previous year - (a) incurred any expenditure for the medical treatment (including nursing) training and rehabilitation of a dependent being a person with disability or (b) paid or deposit any amount under a scheme framed in this behalf by LIC .....for the maintenance of a dependent, being a person with disability, the employee shall be allowed a deduction of a sum of Rs. 75000.... ഇവര്‍ക്ക് വേണ്ടി മേല്‍ പറഞ്ഞ തരത്തിലുള്ള ഏതെങ്കിലും ചെലവിന്‍റെ രേഖയും വേണ്ടി വരും.

Vijayodayam upschempu February 19, 2017 at 4:43 PM  

സര്‍,സഹകരണബാന്‍കുകളില്‍ നിന്നുള്ള ഹൗസിങ്
ലോണുകള്‍ക്ക് 80 cc ലഭിക്കുമോ ?

Sudheer Kumar T K February 19, 2017 at 9:31 PM  

സഹകരണ ബാങ്കുകളില്‍ നിന്നുള്ള ഹൌസിംഗ് ലോണിന്‍റെ പലിശ, മുതലിലേക്കുള്ള തിരിച്ചടവ് എന്നിവ കിഴിവിന് പരിഗണിക്കാം.

SANTHA T K February 20, 2017 at 1:36 PM  

സുധീർ സാർ,
ഇങ്ങനെയൊരു പോസ്റ്റ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു .അഭിനന്ദനങ്ങൾ

Alias kunjimattathil February 20, 2017 at 11:01 PM  

no tax for hta

prathivekumar February 21, 2017 at 7:07 AM  

TAN trace ല്‍ രജിസ്റ്റര്‍ ചെയ്താല്‍ TDS ഓണ്‍ലൈന്‍ ആയി upload ചെയ്യാം എന്നറിയുന്നു .FVU ഉപയോഗിച്ച്.TAN രജിസ്റ്റര്‍ ചെയ്തു.FVU ഉപയോഗിച്ച് ഫയല്‍ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമാക്കാമോ?

Rinesh P.N February 22, 2017 at 10:09 AM  

പാൻകാർഡ് ലഭിക്കാത്തവരുടെ ടാക്സ് അടക്കുന്നതിന് എന്താണ് ചെയ്യേണ്ടത്

Sudheer Kumar T K February 22, 2017 at 7:50 PM  

Rinesh Sir, PAN Number ഇല്ലാത്തവര്‍ ടാക്സ് അടയ്ക്കാനുണ്ടെങ്കില്‍ ടാക്സബ്ള്‍ ഇന്‍കം 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 20 % TDS (Educational Cess കൂട്ടേണ്ട) ആയി കുറയ്ക്കുക.

thomas cp February 22, 2017 at 8:25 PM  

there is no provision for incorporatingSEC 80CCD(1B).Deduction of Rs.50000 is permitted in ch VI A above Rs. 150000. Totaldeduction under Sec 80 Cs permitted is Rs.200000.00

Asokan R February 22, 2017 at 8:55 PM  

വളരെ എളുപ്പത്തില് ടാക്സ് കണക്കാക്കാന് കഴിഞ്ഞു.വാക്കുകള് കൊണ്ട് പറയാന് കഴിയാത്ത നന്ദി.............

Programme Office February 23, 2017 at 12:20 PM  

ജീവനക്കാരന് 50 % വൈകല്യമാണെക്ങീല് മെഡിക്കല്ബോര്‍ഡ് സറ്ട്ടീഫീക്കറ്റ് 12 BB Form കൂടെ Treasury Submitt ചെയ്തമതീയോ

Sudheer Kumar T K February 23, 2017 at 9:36 PM  

@ Programme Office - Medical Board Certificate, 12BB Form എന്നിവ DDO യ്ക്ക് submit ചെയ്‌താല്‍ മതിയാകും. Teasury ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് ട്രഷറിയില്‍ സമര്‍പ്പിക്കുമല്ലോ. Autism, Cerebral palsy, Multiple Disability എന്നീ രോഗങ്ങള്‍ക്ക് Form 10-1A യില്‍ MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ Civil Surgeon / Chief Medical Officer നിന്നോ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.

prathivekumar February 24, 2017 at 5:24 PM  

TAN E FILING സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ TDS ഓണ്‍ലൈന്‍ ആയി upload ചെയ്യാം എന്നറിയുന്നു .FVU ഉപയോഗിച്ച്.TAN രജിസ്റ്റര്‍ ചെയ്തു.FVU ഉപയോഗിച്ച് ഫയല്‍ തയ്യാറാക്കുന്നത് എങ്ങനെ എന്ന് വിശദമാക്കാമോ?

ഹൌസിംഗ് ലോണ്‍ എടുത്തവര്‍ 12BB യില്‍ ബാങ്കിന്‍റെ പാന്‍ നമ്പര്‍ എഴുതണമെന്നു കാണുന്നു. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു നമ്പര്‍ ഇല്ല എന്നാണ് പറഞ്ഞത്.ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവുണ്ടോ?

prathivekumar February 24, 2017 at 8:42 PM  

നെറ്റില്‍ തന്നെ ഉത്തരം കിട്ടി

Bank of India (BoI) AAACB0472C

Canara Bank AAACC6106G

Central Bank of India AAACC2498P

Corporation Bank AAACC7245E

FEDERAL BANK AABCT0020H
HDFC AAACH0997E

HDFC Bank Limited AAACH2702H

ICICI Bank Limited AAACI1195H

ICICI Home Finance Company Ltd AAACI6285N

Indian Bank AAACI1607G

Indian Overseas Bank (IOB) AAACI1223J
Indusind Bank Limited AAACI1314G

LIC Housing Finance Limited AAACL1799C
PNB Housing Finance Limited AAACP3682N

State Bank of India (SBI) AAACS8577K

State Bank of Mysore (SBM) AACCS0155P
State Bank of Patiala AACCS0143D

State Bank of Travancore AAGCS9120G

Syndicate Bank AACCS4699E

The South Indian Bank Limited AABCT0022F

Union Bank of India AAACU0564G

Rajesh Ramanchery Rajappan February 25, 2017 at 3:00 PM  

very good softwire.it is easy to calculate income tax .thanks sir
REGHUNADHAKURUP R HEADMASTER GOVT,MODEL UPS PALLICKA KAYAMKULAM

Beena.. March 2, 2017 at 9:14 PM  

Sir.
10E relief online cheyyano?

Beena.. March 2, 2017 at 9:14 PM  
This comment has been removed by the author.
Sudheer Kumar T K March 4, 2017 at 8:14 PM  

നന്ദിവാക്കുകളോതിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി. ബീനടീച്ചര്‍, ജൂലൈ മാസത്തില്‍ റിട്ടേണ്‍ E Filing നടത്തുന്നതിനു മുമ്പായി E Filing സൈറ്റില്‍ Form 10 E ഫയല്‍ ചെയ്യണം. അതിനു ശേഷം മാത്രം റിട്ടേണ്‍ ഇ ഫയലിംഗ് നടത്തുക.

vincent March 4, 2017 at 10:24 PM  

HOW TO MAKE ONLINE CORRECTION INE TDS?

ubaidh ummer March 8, 2017 at 3:28 PM  

ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതിന് ,ഭവന വായ്പ തിരിച്ചടവ് സംബന്ധിച്ച ബാങ്കിൽ നിന്ന് ലഭിച്ച റീ പേമെന്റ് സർട്ടിഫിക്കറ്റ് സ്റ്റേറ്റ്മെൻറിനൊപ്പം ഹാജരാക്കി, പക്ഷേ വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കൂടി വേണമെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്... എയ്ഡഡ് സ്കൂൾ അധ്യാപകനായ എന്റെയും ,ഗവ: സ്കൂൾ അധ്യാപികയായ ഭാര്യയുടെയും പേരിലാണ് വീട്, ഭവന വായ്പയും... പുതുതായി വാങ്ങിയ വീടായതിനാൽ പഞ്ചായത്തിൽ ഓണർഷിപ്പ് സംബന്ധിച്ച നടപടിക്രമങ്ങൾ നടന്ന് വരികയാണ് ,ഓണർഷിപ്പ് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല... ആധാരം ഉണ്ട്.. വില്ലേജിൽ നിന്ന് ലഭിച്ച കൈവശാവകാശ സർട്ടിഫിക്കറ്റും ഉണ്ട്.... ഫെബ്രുവരി മാസത്തിലെ എന്റെ ശമ്പളവും പ്രൊസസ്സ് ചെയ്തിട്ടില്ല.. എന്ത് ചെയ്യും?

Sudheer Kumar T K March 8, 2017 at 9:05 PM  

Ubaid Sir, വീടിന്റെ ഉടമസ്ഥാവകാശം DDO യെ ബോധ്യപ്പെടുത്താന്‍ ഉതകുന്ന മതിയായ രേഖ നല്‍കിയാല്‍ മതിയാകും. Ownership Certificate തന്നെ വേണം എന്നില്ല. ഉടമസ്ഥാവകാശം DDO യെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അതില്‍ കാണിച്ചു ഇളവ് നേടാം. ഇപ്പോള്‍ ടാക്സ് അടയ്ക്കേണ്ടി വരും.

ubaidh ummer March 8, 2017 at 10:09 PM  

Thank you sir thank you very much

ubaidh ummer March 14, 2017 at 3:18 PM  

സർ, ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതിന് ബാങ്കിൽ നിന്ന് ലഭിച്ച ഭവന വായ്പയുടെ തിരിച്ചടവ് സംബന്ധിച്ച രേഖയോടൊപ്പം (ഇൻഡ്യാ ഗവൺമെൻറ് ഓൺഡ് ബാങ്കായ IDBl ബാങ്കിൽ നിന്ന് ലഭിച്ചത് )ഓണർഷിപ്പ് സർട്ടിഫിക്കറ്റ് വേണമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞതനുസരിച്ച് കഴിഞ്ഞ ദിവസം ഓണർഷിപ്പ് സർട്ടിഫിക്കറ്റും ഹാജരാക്കി... പക്ഷേ വീടിന്റെ കെട്ടിട നികുതി അടച്ച രേഖ കൂടി അദ്ദേഹം ആവശ്യപ്പെടുന്നു ...2016-2017 വർഷത്തെ സ്റ്റേറ്റ്മെന്റും മേൽസൂചിപ്പിച്ച അനുബന്ധ രേഖകളും ഹെഡ്മാസ്റ്റർ സ്വീകരിക്കുന്നില്ല.... പുതുതായി വാങ്ങിയ വീടായതിനാൽ പഞ്ചായത്ത് രേഖകൾ പ്രകാരം കെട്ടിടനികുതി സംബന്ധിച്ച പരിശോധനയും നടപടിക്രമങ്ങളും പഞ്ചായത്ത് ഓഫീസിൽ നടന്ന് വരികയാണ്...2017 ഫെബ്രുവരി മാസത്തിലെ എന്റെ ശമ്പളവും എഴുതിയിട്ടില്ല... ഒരു പരിഹാരം നിർദേശിക്കാമോ?

boardintermediateresult April 4, 2017 at 4:57 PM  

The Kerala Board will shortly declare the kseeb 10th result 2017 at official website. Aspirant need to check kseeb 10th result 2017 to get complete updated information.

Faisal Kuttippuram July 29, 2017 at 12:37 PM  

thank you sir,more usuful

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer