ഗണിത 'മാതൃകാ' ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നവരോട്
Blog Question Papers

>> Tuesday, September 6, 2016

ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളോടും ഏറ്റവും പ്രയാസപ്പെട്ട വിഷയമേതെന്ന് ചോദിച്ചാല്‍ പുരാതനകാലം മുതല്‍ ഇന്നോളം ഒരൊറ്റമറുപടിയേ ഉള്ളൂ. "ഗണിതം!" ഗണിതാശയങ്ങളിലെ യാന്ത്രികതയെ ഉപേക്ഷിക്കാനും പരമാവധി ജീവിതസാഹചര്യങ്ങളുടെ അകമ്പടിയോടെ ഗണിതപ്രശ്നങ്ങളെ അവതരിപ്പിക്കാനും പാഠ്യപദ്ധതി ലക്ഷ്യമിടുന്നുവെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് നമ്മള്‍ അദ്ധ്യാപകര്‍. 3-(1/4) എന്ന ക്രിയ അറിയാത്ത കുട്ടിയോട് 'മൂന്ന് കിലോഗ്രാമില്‍ നിന്ന് കാല്‍ക്കിലോഗ്രാം കുറച്ചാല്‍ എത്ര' എന്ന ജീവിതഗന്ധിയായ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്നോര്‍ത്ത് നമ്മള്‍ ആനന്ദിച്ചു. രക്ഷിതാക്കളില്‍ നിന്നും കുട്ടികളില്‍ നിന്നും എന്നും പഴി കേട്ടിരുന്ന ഗണിതാദ്ധ്യാപകര്‍ രക്ഷപെട്ടുവെന്നു കരുതി. എന്നാല്‍ പുതിയ പാഠ്യപദ്ധതിയില്‍ പുറത്തിറങ്ങിയ പുസ്തകങ്ങളെ അധികരിച്ച് കുട്ടികളെ വിയര്‍പ്പിക്കണം എന്ന ഗൂഢലക്ഷ്യത്തോടെ ഗണിതചോദ്യപേപ്പറുണ്ടാക്കി ബ്ലോഗിലേക്ക് അയക്കുന്നവരുണ്ടല്ലോ, അവരോട് ഞങ്ങള്‍ അദ്ധ്യാപകര്‍ക്ക് ചിലത് പറയാനുണ്ട്.

നിങ്ങളുടെ ചോദ്യപേപ്പറുകള്‍ പ്രിന്റെടുത്ത് ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി അദ്ധ്യാപകര്‍ പരീക്ഷ നടത്തുമ്പോള്‍, ക്ലാസ് റൂമിലിരുന്ന് കുട്ടി വിയര്‍ത്തു പോയി എന്നു കേള്‍ക്കുമ്പോള്‍ സത്യത്തില്‍ നിങ്ങള്‍ ആനന്ദിക്കുകയാണോ? ഒരു ക്ലാസ് റൂമില്‍ വിഭിന്ന തരക്കാരായ വിദ്യാര്‍ത്ഥികളുണ്ടെന്ന് എന്തുകൊണ്ട് നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ല? ഒരു ചോദ്യപേപ്പറിന്റെ ബ്ലൂ പ്രിന്റിനെപ്പറ്റി ബി.എഡ് ക്ലാസുകളില്‍ നിങ്ങള്‍ പഠിച്ചിട്ടുണ്ടാകുമല്ലോ. ലളിതം, ശരാശരി, കഠിനം എന്നിങ്ങനെ എല്ലാ വിഭാഗക്കാരേയും പരിഗണിക്കുന്ന ഒരു ചോദ്യാവലിയേയാണ് ഒരു ചോദ്യപേപ്പര്‍ എന്നു വിളിക്കാനാവുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ?

അത്യുന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് വേണ്ടി മാത്രമാണോ നിങ്ങള്‍ ഒരു ഗണിത ചോദ്യ പേപ്പര്‍ തയ്യാറാക്കുന്നത്? നിങ്ങളും മാത് സ് ബ്ലോഗിന്റെ വായനക്കാരനാണല്ലോ. ഒരു കവിത പോലെയാകണം ചോദ്യപേപ്പറിലെ ഓരോ ചോദ്യവുമെന്ന് എത്ര വട്ടം ഇതേ ബ്ലോഗിലൂടെ ഞങ്ങള്‍ വായനക്കാരായ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ ആരെ തോല്‍പ്പിക്കാനാണ് ഇത്തരത്തില്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്? എന്ത് ആത്മസംതൃപ്തിയാണ് നിങ്ങള്‍ക്ക് അതില്‍ നിന്ന് കിട്ടുന്നത്?

കുട്ടി എന്തു പഠിച്ചില്ല, കുട്ടിക്ക് എന്തറിയില്ല, എന്നൊക്കെ അറിയാനാണോ നിങ്ങള്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്? അതാണ് നിങ്ങളുടെ ധാരണയെങ്കില്‍ മേലില്‍ ഈ പണിക്ക് ഇറങ്ങരുത്! പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിനെയും അറിഞ്ഞ കുട്ടിക്ക് ഏതെല്ലാം ഗണിതാശയങ്ങള്‍ അറിയാനായി എന്നാണ് ഒരു ചോദ്യപേപ്പര്‍ ശ്രമിക്കേണ്ടത്. അതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വന്‍പരാജയമാണെന്ന് തിരിച്ചറിഞ്ഞേ പറ്റൂ. നിങ്ങളുടെ ചോദ്യപേപ്പറുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് അമ്പരപ്പോ നിങ്ങളെക്കുറിച്ച് ഒരു മതിപ്പോ തോന്നാറില്ല. മറ്റുള്ളവന്റെ ദുഃഖം കണ്ട് ആനന്ദിക്കുന്ന സാഡിസമാണ് നിങ്ങള്‍ക്കുള്ളതെന്ന് ഞങ്ങള്‍ക്ക് നന്നായറിയാം.

നിങ്ങള്‍ക്ക് ചില യൂണിറ്റുകളോടും അതിലെ ബുദ്ധി പരീക്ഷിക്കുന്ന ചില ചോദ്യമാതൃകകളോടും വലിയ ഇഷ്ടമുണ്ടാകാം. എന്നു വച്ച് നിങ്ങള്‍ തയ്യാറാക്കുന്ന ഒരു ചോദ്യപേപ്പറില്‍ ഇത്തരം ചോദ്യങ്ങളുടെ ആവര്‍ത്തനത്താല്‍ പെരുമഴ തീര്‍ക്കുന്നതെന്തിന്? ഇന്റര്‍നെറ്റും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പാഠപുസ്തകങ്ങളും ചോദ്യമാതൃകകളുമൊക്കെ എടുത്ത് വച്ച് ഗവേഷണം നടത്തിയാകാം ഒരുപക്ഷേ നിങ്ങളീ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം. പക്ഷെ ഒന്നോര്‍ക്കുക. അതിലൊക്കെയുള്ള ചോദ്യങ്ങള്‍ ഇന്നും പഴയ രീതി പിന്തുടരുന്നുവെന്ന ഒരേ ഒരു കുഴപ്പമേയുള്ളു. പക്ഷെ ആ ചോദ്യങ്ങളെ, നിങ്ങളുടെ ബുദ്ധിയിലിട്ട് വലിച്ചു നീട്ടി വികലമാക്കി ഒരു ചോദ്യപേപ്പറിലൂടെ നല്‍കുമ്പോള്‍ പാകമില്ലാത്ത ഒരു ഷര്‍ട്ടിനുള്ളില്‍ ഒരാളെ കടത്താന്‍ ശ്രമിക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നത്. അതു കൊണ്ട് മേലില്‍ ഇത്തരം ചോദ്യങ്ങള്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് അയച്ചു തരേണ്ടതില്ല. ജോണ്‍ സാറിനെപ്പോലെയും ശ്രീജിത്ത് സാറിനെപ്പോലെയും കണ്ണന്‍ സാറിനെയും പോലുള്ളവര്‍ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇമ്പോസിഷന്‍ എഴുതിപ്പഠിക്കേണ്ടതാണെന്നല്ലാതെ എന്താ പറയുക? അതുമല്ലെങ്കില്‍ മറ്റുവിഷയങ്ങളില്‍ ഈ ബ്ലോഗില്‍ നിരവധി അധ്യാപകര്‍ തയ്യാറാക്കുന്ന ചോദ്യമാതൃകകളുടെ രീതികള്‍ നിങ്ങള്‍ കണ്ട് മനസ്സിലാക്കുക.

നിങ്ങള്‍ നടത്താന്‍ പോകുന്നത് ഒരു മത്സരപരീക്ഷയല്ലെന്ന് എന്തുകൊണ്ട് ഓര്‍ക്കുന്നില്ല? കുറേയധികം പേരെ പരാജിതരാക്കി ഈ വിഷയത്തോട് കുട്ടികള്‍ക്ക് താല്‍പ്പര്യമില്ലാതാക്കാന്‍ മാത്രമേ നിങ്ങളുടെ ചോദ്യപേപ്പര്‍ നിര്‍മ്മാണം കൊണ്ട് സാധിക്കുകയുള്ളു. ഈ ചോദ്യപേപ്പര്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കി പരീക്ഷയെടുക്കുക. അവരുടെ മാര്‍ക്ക് പരിശോധിക്കുക. അതില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാകും, നിങ്ങള്‍ ഈ പണിക്ക് യോഗ്യനാണോ അല്ലയോ എന്ന്!!! നിങ്ങള്‍ക്ക് വിവരവും വിജ്ഞാനവുമുണ്ടെങ്കില്‍ അത് കയ്യില്‍ വച്ചാല്‍ മതി. സാധാരണക്കാരായ കുട്ടികളെ അതുവച്ച് പന്താടാന്‍ നില്‍ക്കുന്നത് ദ്രോഹമാണ്! നിങ്ങളുടെ ചോദ്യപേപ്പര്‍ ഉപയോഗപ്പെടുത്തി കുട്ടികളുടെ നിലവാരം അളക്കുന്നതിലൂടെ തകരുന്നത് അദ്ധ്യാപകരെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ധാരണകളാണ്. ഈ വിഷയത്തെ കുട്ടികളില്‍ നിന്ന് അകറ്റാനേ നിങ്ങളുടെ പരീക്ഷണം കൊണ്ട് സാധിക്കൂവെന്ന് നിങ്ങള്‍ ഇനിയെങ്കിലും തിരിച്ചറിയണം. ഞങ്ങളുടെ മുന്നിലിരിക്കുന്ന സാധുകുട്ടികളെ പരിഗണിക്കാതെ, നിങ്ങളുടെ മനഃസ്ഥിതിയുള്ളവര്‍ ഗണിതസ്നേഹികളെന്ന പേരില്‍ കാട്ടിക്കൂട്ടുന്നതെല്ലാം ശുദ്ധ അസംബന്ധമാണെന്നു പറയാതെ വയ്യ! അവരെയെല്ലാം ഞങ്ങള്‍ പൂര്‍ണ്ണമായി അവഗണിച്ചു കഴിഞ്ഞു.

കുട്ടികളുടെ കണ്ണീരു വീഴ്ത്തുന്ന ഒരു ചോദ്യപേപ്പറും ഇനി മുതല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അത്തരത്തിലുള്ള ചോദ്യപേപ്പറുകള്‍ കുറേ നാളുകളായി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുമില്ല. പക്ഷെ തുടര്‍ച്ചയായി നിങ്ങള്‍ ഈ പണി തുടരുന്നത് കൊണ്ടാണ് ഇത്തരമൊരു പോസ്റ്റിലൂടെ നിങ്ങളെ തിരുത്താന്‍ ശ്രമിക്കുന്നത്. ഇനിയും കുട്ടികള്‍ക്കായി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്കും അത് ബ്ലോഗിലൂടെ നല്‍കണമെന്നാഗ്രഹിക്കുന്നവര്‍ക്കും ഓര്‍മ്മയുണ്ടാകാന്‍ വേണ്ടിയാണ് ഈ വൈകിയ വേളയില്‍ ഞങ്ങളിത് ഇവിടെ എഴുതുന്നത്. അതു കൊണ്ട് അത്തരം ചോദ്യപേപ്പറുകള്‍ മാത്രം തയ്യാറാക്കി ബ്ലോഗിലേക്ക് അയച്ചാല്‍ മതിയാകും.​ അതല്ല, മാറ്റമില്ലാതെ ഈ പരിപാടി തുടരാനാണ് ഭാവമെങ്കില്‍, ഇതിലും ശക്തമായി ഞങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വരും. നിങ്ങളുടെ ഗണിതചോദ്യപേപ്പര്‍ വച്ചു കൊണ്ടു തന്നെ!!!!

സൂചനയാണിത്, സൂചന മാത്രം!!!

72 comments:

nazeer September 6, 2016 at 6:04 AM  

സൂചന കൊണ്ട് ഫലിച്ചില്ലെങ്കിൽ .....പകരം ഞങ്ങൾ ചോദിക്കും ...ഹാ

Unknown September 6, 2016 at 8:44 AM  

good reaction.

SREEDHARANPUTHIYAMADOM September 6, 2016 at 12:05 PM  

good good

SARATH A S September 6, 2016 at 12:33 PM  

teachers,first read the question paper and if it is difficult ,give it to the a+ group only.dont give to all.please appreciate the teachers who have prepared question papers here.Why cant u prepare a question paper according to the real pattern.?

Unknown September 6, 2016 at 1:28 PM  

A GOOD TEACHER ALWAYS INSPIRE

stjohns September 6, 2016 at 2:30 PM  

Good one......Also good reaction.......

GOVT HIGHER SECONDARY SCHOOL CHATHAMATTOM September 6, 2016 at 2:36 PM  

VERY GOOD POST

Unknown September 6, 2016 at 2:56 PM  

As a social science teacher I enjoyed the each and every words of the comment I strongly supporting the reactions .We social science teachers also facing this difficulties. First upon we have demanded that Social Science examination should be conducted as two papers we approached state child welfare commission but no result at all, now we are eagerly waiting for the reply of the authorities .Whatever it may be the question papers should be prepared by a good team of teachers who are engaged in class rooms,if it is praciced then only we can overcome this situations Once again I appreciate the teachers who react. JAYAKUMAR KALADY

Unknown September 6, 2016 at 4:35 PM  

ix std first terminal examination maths question paper also agree with this article.

ശ്രീകുമാര്‍ September 6, 2016 at 6:08 PM  

ഈ ഗണിത പരീക്ഷ എഴുതാൻ തക്കവണ്ണം നമ്മുടെ കുട്ടികൾ പക്വത കൈവരിച്ചിട്ടുണ്ടോ ? പ്രത്യേകിച്ച് ഒൻപതാം ക്ലാസിലെ. അടിസ്ഥാന ഗണിതത്തിൽ കുട്ടി ഇത്രയും കഴിവ് നേടിയിട്ടുണ്ടോ ? ആർക്കാണ് പിഴച്ചത്. ചർച്ചയ്ക്ക് എടുക്കേണ്ട വിഷയമാണ്. പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണോ ? ചോദ്യകർത്താവാണോ ? പഠിപ്പിച്ച അധ്യാപകനാണോ ? കട്ടിയ്ക്കാണോ ? അടിസ്ഥാന ആശയങ്ങൾ പഠിപ്പിച്ച അദ്ധ്യാപകനാണോ ആർക്കാണ് പിഴച്ചത് നമ്മുടെ ക്ലാസ് മുറികളിൽ ഈ നിലവാരത്തിലേക്ക് ഉയർന്ന ഗണിത ചർച്ചകൾ നടക്കുന്നുണ്ടോ ? ഇനി അഥവാ നടന്നാൽ തന്നെ അത് ഗ്രഹിക്കാൻ തക്കവണ്ണം കുട്ടികളുടെ നിലവാരം ഉയർന്നിട്ടുണ്ടോ ഒരു മാറ്റം നല്ലതിനാണ്. ആരാണ് മാറേണ്ടത്. അദ്ധ്യാപകരോ കുട്ടികളോ ? പുസതകവും ചോദ്യ രീതിയും മാറി കഴിഞ്ഞു. ഇനി മാറേണ്ടത് ആരാണ്? ഏത് രീതിയിലാണ് ആ മാറ്റം നടത്തേണ്ടത് . അടിസ്ഥാന തലത്തിൽ ഈ മാറ്റം സംഭവിക്കുന്നുണ്ടോ? അടിസ്ഥാനാശയ ചർച്ച പുസ്തകങ്ങളിൽ ഒരിടത്തും കാണാനാകില്ല. ഉദാ: ഇറാഷണൽ നമ്പേഴ്സ്. ഭിന്നസംഖ്യകൾ മൊത്തം മാറ്റിമറിക്കാൻ, ഓരോ യൂണിറ്റും തയ്യാറാക്കിയ പണ്ഡിതർ മത്സരിക്കുകയാണതിൽ! മാറ്റം നല്ലതിനായിരിക്കണം. മാറ്റമുണ്ടാക്കാൻ വേണ്ടി മാറ്റം ഉണ്ടാക്കിയാൽ കുട്ടികളും അദ്ധ്യാപകരും കുഴഞ്ഞതു തന്നെ. സ്കീം അനുസരിച്ച് ആഗസ്റ്റിൽ 5 പാoങ്ങൾ പഠിപ്പിക്കണം. ക്ലാസ് തുടങ്ങിയത് ജൂണിൽ. കുട്ടികളിലേക്ക് ആശയങ്ങൾ പൂർണ്ണമായി എത്തിക്കണമെങ്കിൽ മൂന്ന് മാസം കൊണ്ട് മൂന്ന് പാഠം പഠിപ്പിക്കാം. അത്രയേ പറ്റുകയുള്ളൂ.

ശ്രീകുമാര്‍ September 6, 2016 at 6:08 PM  
This comment has been removed by the author.
ഗീതാസുധി September 6, 2016 at 6:53 PM  

ഗണിത പരീക്ഷാദിനത്തില്‍ തുടങ്ങിയ മൗനമാണ് സുബൈദ ടീച്ചറിന്. ഒമ്പതിലും പത്തിലും അത്യാവശ്യം ആത്മാര്‍ത്ഥതയോടെ ക്ലാസെടുക്കാറുള്ള ടീച്ചറിന്റെ മൗനരഹസ്യം വെളിപ്പെട്ടിരിക്കുന്നു.ഒന്നാംപാദ ചോദ്യപേപ്പര്‍ രചിച്ച പണ്ഡിതപടുക്കള്‍ നീണാള്‍ വാഴട്ടെ!!

ഗീതാസുധി September 6, 2016 at 7:06 PM  
This comment has been removed by the author.
ഹോംസ് September 6, 2016 at 7:09 PM  

കൊള്ളാം സഖാക്കളേ..!!
നിങ്ങളുടെ ഐഡിയ മഹത്തരം!
സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായ ചോദ്യപേപ്പറുകളെ ആക്രമിക്കാന്‍ ഉള്‍ഭയം, പഴിയോ ബ്ലോഗിലേക്ക് ചോദ്യപേപ്പര്‍ തയാറാക്കി അയക്കുന്ന സാധുക്കള്‍ക്കും.
ഇളയവന്‍ കരുണ്‍ പരീക്ഷ കഴിഞ്ഞ് വന്നത് കരഞ്ഞുകൊണ്ടാണ്. എഞ്ചിനീറിങ്ങിന് പഠിക്കുന്ന കിരണിനോ, പെന്‍ഷന്‍ പറ്റിയ ഈ ഡെ. തഹസില്‍ദാര്‍ക്കോ അവന്റെ കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
സ്വന്തം വിജ്ഞാനം വേണ്ടുവോളം വിളംബിയിട്ടുണ്ടെന്നു തോന്നുന്നൂ ഈ പടുക്കള്‍.
മുടിഞ്ഞുപോട്ടെ കശ്മലന്മാര്‍.

Smitha September 6, 2016 at 7:54 PM  

മിടുക്കരായ കുട്ടികൾക്കു പോലും കണക്കു പരീക്ഷ യിൽ സമയം തികയുന്നില്ല. മറിച്ച് ബയോളജി കെമിസ്ട്രി പോലുള്ള വിഷയങ്ങൾ മുക്കാൽ മണിക്കൂർ കൊണ്ട് എഴുതി തീരുന്നു. ചോദ്യകർത്താക്കൾ ഇതുo ശ്രദ്ധിക്കേണ്ട വിഷയമല്ലേ? അധ്യാപകർക്കു പോലും ഉത്തരം കണ്ടു പിടിക്കാൻ പ്രയാസമുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് നൽകുന്നത് ശരിയാണോ? ഇവ എങ്ങനെ മൂല്യനിർണയം നടത്തണം?

KMNSS ATHALOOR September 6, 2016 at 8:11 PM  

കുട്ടികൾക്കു കണക്കു പരീക്ഷ യിൽ സമയം തികയുന്നില്ല.ചർച്ചയ്ക്ക് എടുക്കേണ്ട വിഷയമാണ്.

Unknown September 6, 2016 at 9:19 PM  

Please take this into consideration that the exam timetable was not practical for Mathematics exam as children had to struggle a lot because they ain't even had a single day off to study. The questions were beyond the time limit specified considering their difficulty level.

Regards
Rohan

PUSHPAJAN September 6, 2016 at 9:25 PM  

'ഈ പോസ്റ്റ് എന്നെ ഉദ്ദേശിച്ചാണ്........
എന്നെ ത്തന്നെ ഉദ്ദേശിച്ചാണ്........
എന്നെ മാത്രം ഉദ്ദേശിച്ചാണ്.........'

എന്ന് ,
ഇത്തവണത്തെ ചോദ്യകർത്താവായ പാവം ഞാൻ......
'

Unknown September 6, 2016 at 9:37 PM  

പഠിപ്പിച്ച ടീച്ചറെയും പഠിച്ച കുട്ടിയേയും ഒരുപോലെ കുഴക്കിയല്ലോ അഞ്ചാംക്ലാസ്സിലെ കണക്കു പരീക്ഷ. കുട്ടി ഏതെല്ലാം തരത്തില്‍ ചിന്തിക്കണം എന്നാണ് ചോദ്യകര്‍ത്താവ് ചിന്തിക്കുന്നത് !

M. Jayasree September 6, 2016 at 10:05 PM  

കണക്കിനെ വെറുപ്പിക്കുന്നത് ഇവിടത്തെ അതിബുദ്ധി ജീവികളായ ചോദ്യകര്‍ത്താക്കള്‍ തന്നെയാണ്

Mariam September 6, 2016 at 10:38 PM  

രാജാവ് നഗ്നനാണെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞതിനു നന്ദി

irikkurghss September 6, 2016 at 10:49 PM  
This comment has been removed by the author.
N.Sreekumar September 6, 2016 at 10:54 PM  

അധ്യാപകപരിശീലനങ്ങളില്‍ പരീക്ഷ പാടില്ല.
ചിലര്‍ എങ്കിലും കുഴയും.
കുട്ടികളെ ആവോളം കുഴയ്ക്കാം.
കട്ടിയുള്ള ചോദ്യങ്ങള്‍ മാത്രം മതി.ലളിതം,കഠിനം, അതികഠിനം വേണ്ടോ വേണ്ട.
ഗണിത അധ്യാപകരെ നാണം കെടുത്താന്‍ കുറെ ചോദ്യകര്‍ത്താക്കള്‍.


.

N.Sreekumar September 6, 2016 at 10:54 PM  

അധ്യാപകപരിശീലനങ്ങളില്‍ പരീക്ഷ പാടില്ല.
ചിലര്‍ എങ്കിലും കുഴയും.
കുട്ടികളെ ആവോളം കുഴയ്ക്കാം.
കട്ടിയുള്ള ചോദ്യങ്ങള്‍ മാത്രം മതി.ലളിതം,കഠിനം, അതികഠിനം വേണ്ടോ വേണ്ട.
ഗണിത അധ്യാപകരെ നാണം കെടുത്താന്‍ കുറെ ചോദ്യകര്‍ത്താക്കള്‍.


.

Unknown September 6, 2016 at 11:49 PM  

exam is not important.child must get his life victory from all his sorrows,that is important.so please let him cool and calm atmosphere.otherwise he lost his mind control.a child is a little researcher. man made knowledge are the weapon for his research.so let him write his exam with open book system.

ഫൊട്ടോഗ്രഫര്‍ September 7, 2016 at 7:09 AM  

Late to see this post and comments...
Extremely happy to know the result of the much highlighted result of DPEP..
Kindly admit that the examination system in general education is utter nonsence..
In CBSE, ICSE the so called old method is still there with 100% results.
Every school in Kerala should change to such stream.
We at CBSE, all the exam QPs containing the questions from textbook and well studied pupils get high marks..
All are welcome to CBSE, ICSE except those kids of General teachers
We are not going to provide admissions to those from next year.
Enjoy dears.
Yours Photographer

veepee September 7, 2016 at 7:16 AM  

നല്ല നിര്‍ദ്ദേശം

അശ്വതി September 7, 2016 at 7:22 AM  

കുറേ നാളുകളായി പറയണമെന്ന് കരുതിയിരുന്ന കാര്യങ്ങളാണ് മാത്സ് ബ്ലോഗ് തുറന്നു പറഞ്ഞിരിക്കുന്നത്. ഇത് ഞങ്ങള്‍ ഗണിതം പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുഅഭിപ്രായമാണ്. എത്ര നന്നായി ഒരു അധ്യാപകന്‍ പഠിപ്പിച്ചാലും ഇവിടെ പറഞ്ഞപോലൊരു 'പൊട്ട ചോദ്യപേപ്പര്‍ ' കിട്ടിയാല്‍ തീര്‍ന്നില്ലേ? കുട്ടികള്‍ക്ക് മറ്റെല്ലാ അവകാശങ്ങളുമുണ്ട്. എന്നാല്‍ ഒരു നല്ല ചോദ്യപേപ്പറിന് അവകാശമില്ലെന്നു വന്നാലോ?

NIRMALA HIGH SCHOOL, THARIODE September 7, 2016 at 8:16 PM  

കുട്ടികള്‍ എന്ത് പഠിച്ചു എന്ന് പരീക്ഷിക്കുന്ന ചോദ്യങ്ങളാവട്ടെ ഇനി........

Unknown September 7, 2016 at 8:19 PM  

Well said

SITC'S DESK September 7, 2016 at 8:36 PM  

K ............. Sir ennu muthal maths book creation lead thudangiyo... annu muthal Maths ntae nashavum thudangi.....Mattathinu vaendi oru mattam.....Terms all change... Kashtam....ennal +2 vinu vaenda chapters illa thanum...like sets....etc

Unknown September 7, 2016 at 9:21 PM  

THEY HAVE TO THINK ALL TYPE OF STUDENTS. MOHANKUMAR DBHS THACHAMPARA

shajucm September 7, 2016 at 10:05 PM  

ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിചാരിക്കുന്നവര്‍ കുട്ടികളുടെ സ്പന്ദനം അറിയുന്നില്ല.. ഹ,കഷ്ടം.

Unknown September 7, 2016 at 10:08 PM  

The comment is very much relevant now because terminal exam qps areso much unfriendly to students.Refer 5th to10th qps.Most of them are makers'pandithyaprakatanam'.When will they understand their foolishness(or cruelty) KP SHAJI GUPS ADAKKATHODE KANNUR

ജനാര്‍ദ്ദനന്‍.സി.എം September 7, 2016 at 11:15 PM  

പൊതുവെ കമന്റിനു പിശുക്ക് കാണിക്കുന്നവര്‍ ഈ പോസ്റ്റിനു കമന്റിടാന്‍ കൂട്ടത്തോടെ വന്നത് സന്തോഷപ്രദം തന്നെ. എന്നാല്‍ കഠിനതയേറിയ ഒന്നോ രണ്ടോ അല്ലെങ്കില്‍ അതിലധികമോ ചോദ്യപ്പ്പറുകളാണ് കുട്ടികളെ ഗണിതത്തില്‍ നിന്നകറ്റുന്നതിന്റെ ഏക കാരണമെന്ന് കരുതുന്നില്ല.ഗണിത പഠനം പൊതുവെ പണ്ടു മുതലേ (ചോദ്യപ്പേപ്പറുകള്‍ ഉണ്ടാവുന്നതിനും മുമ്പ്)പലര്‍ക്കും മറ്റു വിഷയങ്ങളെ അപേക്ഷിച്ചു പ്രയാസം നിറഞ്ഞതു തന്നെ.ഓര്‍മ്മ ശക്തിയും ലോജിക്കും ഒരു പോലെ ആവശ്യമായതു കൊണ്ടാവാം അങ്ങനെ വരുന്നത്. മറ്റു വിഷയങ്ങള്‍ വേണ്ടത്ര അറിയാത്ത ചില കുട്ടികള്‍ ഗണിതത്തില്‍ മിടുക്കന്മാരായും കണ്ടിട്ടുണ്ട്.
ഇപ്പറ‍്ഞഞതുകൊണ്ട് ശരിയായ ചോദ്യപ്പേപ്പറുകള്‍ ഉണ്ടാവേണ്ട എന്നര്‍ഥമാക്കുന്നില്ല.എന്നാല്‍ വകതിരിവില്ലാത്ത അഭിപ്രായങ്ങള്‍ക്കു നാം കൂട്ടു നില്‍ക്കരുത്.ഫോട്ടോഗ്രാഫര്‍ക്ക് എത്രയോ പ്രാവശ്യം മറുപടി പറഞ്ഞതാണ്. അതാവര്‍ത്തിച്ച് സമയം കളയേണ്ട ആവശ്യമില്ല.എന്നാല്‍ കമന്റെഴുതുമ്പോള്‍ കുത്തിട്ട് ആളുടെ പേരെഴുതുന്നത് ശരിയായ രീതിയല്ല. നമ്മുടെ അഭിപ്രായം സത്യസന്ധവും ശരിയെന്നു തോന്നുന്നതുമാണെങ്കില്‍ അതു നേരെ ചൊവ്വേ പറയണം.അതാണ് ധീരന്മാരുടെ രീതി. അതിനു വയ്യെങ്കില്‍ മിണ്ടാതിരിക്കണം

pranavam September 8, 2016 at 12:34 AM  

8,9,10 ക്ലാസുകളിലെ ചില അദ്ധ്യായങ്ങളെങ്കിലും പുസ്തക വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത അധ്യാപകന്റെ തലതിരിഞ്ഞ അമിതബുദ്ധിയുടെ പ്രതിഫലനമാണെന്നും അതില്‍ നിന്നു കുട്ടി ആത്യന്തികമായി ഒന്നും നേടുന്നില്ലെന്നും പറയാനുള്ലള ചങ്കൂറ്റവും അത് തിരുത്തിക്കുവാനുള്ള ആര്‍ജ്ജവവും ഗണിതാദ്ധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. വെറുതെ ക്ലസ്റ്ററില്‍ പങ്കെടുത്ത് yes പറഞ്ഞിട്ടു പോന്നാല്‍ പോരാ. ‍ഞാന്‍ ഗണിതാധ്യാപകന്‍ അല്ല. പക്ഷെ എന്റെ കുട്ടി ഈ ഗണിതാഭാസത്തിന്റെ ഇരയാണ്. അതു കൊണ്ടാ.
presenna kumar.vg- GHS, Kallooppara

biju maliakkal ,konni September 8, 2016 at 11:24 AM  

ഇത് ഞങ്ങള്‍ ഗണിതം പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുഅഭിപ്രായമാണ്. ഗണിത അദ്യാപകർ അവരുടെ ഹൃദയത്തിൽ പേറി എല്ലാം സഹിച്ചും വിഷമിച്ചും കൊണ്ടുനടന്നു . ഇപ്പോൾ എനിക്ക് മാത്രം അല്ല ,
എന്റെ പ്രിയ പെട്ട എല്ലാവര്ക്കും ഒരേ ചിന്ത എന്നതിൽ ആശ്വാസം . നമ്മുക്ക് മുന്നേറാം . നന്ദി ,നന്ദി, നന്ദി , ............. ,നന്ദി, നന്ദി, നന്ദി ,നന്ദി, ..........................................................

Unknown September 8, 2016 at 1:31 PM  

Children curse Maths teachers for such nasty question papers. Your response is highly appreciated.

Ashir K Ummer September 8, 2016 at 3:08 PM  

9th and 10th mathematics question paper was difficult for students. before going through the question paper please go through the mathematics textbooks of 9th standard. Students of average and below average cant use these kind of textbooks. make textbook content much more easier for the next time.

nirmal September 8, 2016 at 8:31 PM  

ബുദ്ധിമുട്ടുള്ള ചോദ്യങ്ങള് പ്രസിദ്ധീകരിക്കുന്നതുകൊണ്ടുള്ള കുഴപ്പം എന്താണ്? മാത്സ് ബ്ലോഗില് നിലവാരം കൂടിയ ചോദ്യങ്ങള് പ്രസിദ്ധീകരിക്കുന്നതില് കുഴപ്പമുണ്ടെന്ന് ഒരു വിദ്യാര്ത്ഥി എന്ന നിലയില് എനിയ്ക്ക് തോന്നുന്നില്ല. അവ ചെയ്യാന് കഴിയുന്നവര് ചെയ്താല് പോരേ? അതോടൊപ്പം ഇവ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണെന്ന് പ്രത്യേക DISCLAIMER കൊടുക്കുകയല്ലേ നല്ലത്? അദ്ധ്യാപകര് കഷ്ടപ്പെട്ടുണ്ടാക്കുന്ന ചോദ്യങ്ങളെ ഇങ്ങനെ അവഹേളിക്കാന് പാടുണ്ടോ?

bindu September 8, 2016 at 11:20 PM  
This comment has been removed by the author.
Roopesh K G September 9, 2016 at 12:02 AM  

maths blog il vanna ettavum nalla post aayi njan ithine kanunnu
kazhinja 9th le chodhyam aru thayyarakkiyathayalum avar palathum orthilla.kuttikal adhyamayanu oru 2.30 manikkoor pareeksha ezhuthunnathu ennorthilla,avare kashtapettu padippikkunna adhyapakare orthilla, ganitha dhyapakar mathram chooli nilkkunna CPTA kale kurichorthilla,churungiyathu kuttikalil ulla ganitha thalparyam illathakkaruthu, kuttikale ganithathil ninnu akattaruthu ennenkilum orkkkanamayirunnu

PGTA KERALA September 9, 2016 at 1:21 PM  

good response

ghssudinur September 9, 2016 at 4:40 PM  

എല്ലാ വിഷയങ്ങള്‍ക്കും ബാധകമായ നല്ല ആര്‍ട്ടിക്കിള്‍. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരൊക്കെ വായിക്കട്ടെ.മാതൃകകളില്‍ ഇത്തരം പരീക്ഷണങ്ങള്‍ ആകാം.എന്നാല്‍ ഫസ്റ്റ് , സെക്കന്റ്, വാര്‍ഷിക പരീക്ഷകളില്‍ ആകരുത്.

bindu September 9, 2016 at 8:11 PM  

ഗണിത അധ്യാപകർ പ്ര തികരിക്കേണ്ടകാല൦
അതക്റമിച്ചിരിക്കുന്നു. ബുദ്ധിമാന്മാർ പരിശീലന൦ നടത്തി
അതിബുദ്ധിമാന്മാർ ചോദ്യ൦ തയ്യാറാക്കി കുട്ടികളെ ഭ്രാന്തിന്റെ വക്കിലെത്തിക്കുന്നു

Unknown September 11, 2016 at 8:54 AM  

ഈ ഓണ പരീക്ഷയുടെ ചോദ്യങ്ങള്‍ കുഞ്ഞുങ്ങളെയും അദ്ധ്യാപകരേയും ഒരേ പോലെ വിഷമിപ്പിചെന്നത് വളരെ സത്യസന്ധമായ കാര്യം തന്നെ ആണ്.. ഇവിടെ ഒരിക്കല്‍പോലും കുട്ടികളുടെ ചിന്താശേഷിയെ പരിഗണിക്കുന്നതിന് പകരം ചോദ്യ കര്‍ത്താവിന്റെ ഗണിതത്തിലുള്ള വൈഭവം മാത്രമാണ് കാണാന്‍ സാധിച്ചത്. ഈ സ്ഥിതി ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ കുട്ടികള്‍ ഗണിതം വെറുക്കുക തന്നെ ചെയ്യും.. അടുത്ത പ്രാവിശ്യം ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.. എന്നു പാവം ഒരു അദ്ധ്യാപകന്‍..

SheelaR September 11, 2016 at 11:55 PM  

"ഗണിത൦ മധുര൦" എന്ന് പറഞ്ഞ് ഗണിതത്തി ന്റെ മാധുര്യ൦ മുഴുവൻ നശിപ്പിച്ച ചോദ്യവും പരീക്ഷ യു൦.ദയവായി ഗണിത അധ്യാപകരെ സമൂഹത്തിനു മുന്നിൽ അപമാനിതരാക്കരുത്.

SheelaR September 12, 2016 at 12:03 AM  
This comment has been removed by the author.
Unknown September 12, 2016 at 11:44 AM  

ഈ Post ലക്ഷ്യം വെക്കുന്നത് യഥാർത്ഥത്തിൽ ആരെയാണ്?

ഇങ്ങനെ വെറുതെ പരിഭവവും നിരാശയുo പറഞ്ഞതു കൊണ്ട് കാര്യമുണ്ടോ?

ടിച്ചേർസ് അവർക്കനുഭവപ്പെടുന്ന കാര്യങ്ങൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയും അത് കൃത്യമായി ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും അല്ലേ ചെയ്യേണ്ടത്?

പുതിയ പുസ്തകങ്ങൾ മോശമാണെന്ന് പറയാൻ വയ്യ. പക്ഷേ ഇന്നുള്ളതിന്റെ ഇരട്ടിയെങ്കിലും സമയവും സാവകാശവും വേണം അവ ഉദ്ദേശിക്കുന്ന രീതിയിൽ പഠിപ്പിക്കാൻ. അതേ സമയം മറ്റു വിഷയങ്ങൾ താരതമ്യേനെ ലഘുവം ഹ്രസ്വവും ആണ്.

SSLC കഴിയുന്ന എല്ലാവരും ഗണിതത്തിൽ ഉപരിപഠനത്തിനു പോകുന്നവരല്ല. അത്തരക്കാരെ ഉദ്ദേശിച്ചുള്ള ഒരു പദ്ധതി എല്ലാവരേയും അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.

മറ്റു വിഷയങ്ങൾക്ക് ഒന്നുമില്ലാത്ത കാഠിന്യവും നിലവാരവും ഗണിതത്തിനു വേണമെന്ന് ശഠിക്കുന്നത്, നമ്മുടെ ക്ലാസ്സുമുറികളുടെ ഘടനയുo സ്വഭാവവും അറിയുന്ന ഒരാൾ നിർദ്ദേശിക്കില്ല. പാഠപുസ്തക കമ്മിറ്റികളിലെ സ്കൂൾ അധ്യാപകർ ഇത് ഉറപ്പു വരുത്തണമായിരുന്നു. പുസ്തകത്തിൽ പറയുന്ന മിക്കതും നമ്മുടെ ക്ലാസ്സ് മുറികളു ടെ നിലവിലെ സാഹചര്യത്തിൽ പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റുന്നവയല്ല. അത് ടിച്ചേർസിന്റെ കഴിവുകേട് കൊണ്ടാണ് എന്ന് ആരോപിക്കുന്നത് ശരിയുമല്ല.


ഒരു കാര്യം ഉറപ്പാണ്:Maths teacherട കഠിനമായ സമ്മർദ്ദത്തിലാണ്. അവരാണ്, കമ്മിറ്റിക്കാരല്ല, കുട്ടികളോടും അധികാരികളോടും രക്ഷിതാക്കളോടും പൊതു സമൂഹത്തോടും ഉത്തരം പറയേണ്ടി വരുന്നത്.

ഗണിതപഠനം മധുരമാക്കുകയോ പാൽപ്പായസമാക്കുകയോ അല്ല വേണ്ടത്. യുക്തിസഹമാക്കുകയാണ്. ഗണിതത്തിൽ സവിശേഷ സാമർത്ഥ്യവും അഭിരുചിയും ഉള്ളവരെ ഉദ്ദേശിച്ചുള്ള ഒത പഠന പദ്ധതി സ്കൂളുകളിൽ എല്ലാവർക്കും ബാധകമാക്കുന്നത് യുക്തി സഹമല്ലതന്നെ '

Unknown September 12, 2016 at 8:27 PM  

hiii sir pls give links of study materials for class 10th
please email me shafeekpa08@gmail.com

ശ്രീകുമാര്‍ September 12, 2016 at 10:43 PM  

ഇവിടെ ഗ്രേസി ടീച്ചർ പരാമർശിച്ച കാര്യങ്ങൾ ഏറെ പ്രസക്തമാണ്.പുസ്തകത്തെയല്ല കുറ്റം പറയേണ്ടത്. പുസതകത്തിൽ പരാമർശിച്ച കാര്യങ്ങൾ അതേ വ്യക്തതയോടെ കുട്ടികളിലേക്ക് എത്തിയ്ക്കാൻ അനുവദിച്ചു തന്ന സമയം പോര. ജൂണിൽ തുടങ്ങി ആഗസ്റ്റ് വരെയുള്ള മൂന്ന് മാസങ്ങൾ കൊണ്ട് സ്കീം അനുസരിച്ച് 5 പാഠങ്ങൾ പഠിപ്പിച്ച് തീർക്കണം. അദ്ധ്യാപകർ ഏത് രീതിയിൽ ശ്രമിച്ചാലും ഇത് സാധ്യമല്ല. മൂന്ന് അദ്ധ്യായങ്ങൾ ആയിരുന്നു എങ്കിൽ അൽപം കൂടി ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു തയ്യാറെടുപ്പ് നടത്താൻ കഴിയുമായിരുന്നു.
പരപ്പളവ്, ഭിന്ന സംഖ്യകൾ ഇവ ഇത്രത്തോളം സങ്കീർണ്ണമാക്കണമായിരുന്നോ. പത്താം തരം കഴിഞ്ഞ് കുട്ടി തന്റെ മേഖല ഗണിതമാണെന്ന തിരിച്ചറിവ് നേടിയ ശേഷം പോരേ ഈ പരീക്ഷണം. താഴ്ന്ന ക്ലാസുകളിൽ കുട്ടി സ്വായത്തമാക്കിയ അറിവിന് അനുസൃതമായാണോ മാറ്റം വരുത്തിയിരിക്കുന്നത്. അല്ല എന്ന് നിസ്സംശയം പറയാം. ബീജഗണിതത്തിന്റെ കടന്ന് കയറ്റം കുട്ടിയെ ഗണിതം ഒരു ബാലികേറാമലയാക്കി മാറ്റാനേ സഹായിക്കൂ.
അഭിന്നകങ്ങൾ എന്ന നമ്മുടെ പുതിയ സംഖ്യയും ഒട്ടും മോശമല്ല. ഒരു പക്ഷേ അദ്ധ്യാപകന് വരെ താൻ തന്റെ മേഖലയിൽ മോശപ്പെട്ടവനാണോ താൻ പഠിപ്പിക്കുന്നത് കുട്ടിയിലേക്ക് എത്താതിരിക്കുന്നത് സ്വന്തം കഴിവുകേട് കൊണ്ടാണോ എന്ന തോന്നൽ ഉണ്ടാക്കാനേ ഈ അദ്ധ്യായം ഉപകരിക്കുകയുള്ളൂ
ഒരു കൂട്ടം ഗണിതശാസ്ത്രജ്ഞരെ അല്ലല്ലോ ഗണിതം പഠിപ്പിക്കുന്നത്. പക്ഷേ രക്ഷിതാവിന് ഇതൊന്നും ബാധകമല്ല മറ്റെല്ലാ വിഷയത്തിലും മാർക്കുണ്ട് ഗണിതത്തിൽ മാത്രം മോശം രക്ഷിതാവിന്റെ കണ്ണിൽ തെറ്റുകാരൻ അദ്ധ്യാപകൻ മാത്രമാണ്. നല്ല തയ്യാറെടുപ്പോടെ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകൻ പോലും ഈ ജോലി മതിയാക്കിയാലോ തന്റെ മേഖലയിൽ താൻ മോശക്കാരനായോ എന്ന് മനസ്സാക്ഷിയോട് ഒരിക്കൽ എങ്കിലും ചോദിച്ച് കാണും എന്നുറപ്പാണ്.

N.Sreekumar September 14, 2016 at 4:08 PM  

പാഠപുസ്തക രചന കമ്മിറ്റിയില്‍ ഉണ്ടായിരുന്നവരില്‍ വിദ്യാഭ്യാസത്തില്‍ ബിരുദം നേടിയവര്‍ എങ്കിലും ശ്രദ്ധിക്കണമായിരുന്നു. അതോ അവരെ അംഗീകരിക്കുവാന്‍, അവരുടെ അഭിപ്രായങ്ങള്‍ വിലക്കെടുക്കുവാന്‍ തയ്യാറാകാതിരുന്നത് SCERT പ്രൊഫസര്‍മാരാണോ അതോ കമ്മിറ്റിയിലുണ്ടായിരുന്ന കോളജ് പ്രൊഫസര്‍മാരാണോ? രാമാനുജന്‍ ചിന്തിച്ചപോലെ ചിന്തിക്കുവാന്‍ ഗണിതപ്രൊഫസറായ റിച്ചാര്‍ഡ് ഹാര്‍ഡിക്കു പോലും കഴിഞ്ഞില്ല. (രാമാനുജന്‍ സംഖ്യ) രാമാനുജനെപ്പോലെ എല്ലാവരേയും ചിന്തിപ്പിക്കുകയാണോ സ്ക്കൂള്‍ ഗണിത പഠനത്തിന്റെ ലക്ഷ്യം.കണക്കില്‍ സമര്‍ത്ഥനായിരുന്ന രാമാനുജന് ബിരുദപഠനം പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല എന്നത് വിസ്മരിക്കരുത്. കാലം മാറി.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ്.
ഐസക്ക് ന്യൂട്ടണ് ബുദ്ധി ഉദിച്ചത് ആപ്പിള്‍ വീഴുന്നതു് കണ്ടിട്ടാണ് എന്നൊരു കഥ പ്രചാരത്തിലുണ്ട്. വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ ബുദ്ധി ഉദിച്ച ആര്‍ക്കമിഡീസിന്റെ കഥയും നമ്മള്‍ കേട്ടിട്ടുണ്ട്. അതുവരെ ഒന്നും താഴോട്ട് വീഴുന്നത് ന്യൂട്ടണ്‍ ശ്രദ്ധിച്ചിട്ടില്ലേ ?, ഒരു ഗ്ലാസ് വെള്ളത്തില്‍ കയ്യിട്ടാല്‍ വെള്ളം പൊങ്ങുമെന്ന് ആര്‍ക്കമിഡീസ് കണ്ടിട്ടില്ലേ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ബാലിശമായിരിക്കാം.മുയല്‍കൂടുപണിയാന്‍ നിര്‍ദ്ദേശം കൊടുത്ത ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ , ചെറിയ മുയലിനു കയറാന്‍ ചെറിയ വാതിലും വലിയ മുയലിനു കയറാന്‍ വലിയ വാതിലും വേണമെന്ന് ആശാരിയോടു പറഞ്ഞതും കഥയായിക്കരുതാം. പക്ഷേ പരീക്ഷാഹാളില്‍ നിശ്ചിതസമയത്തിനകം (നിര്‍മിതി ഉള്‍പ്പെടെ 23 ചോദ്യത്തിന് 2.5 മണിക്കൂര്‍) തന്നെ തലയില്‍ ആപ്പിള്‍ വീഴുന്നതുപോലെ, വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകണമെന്ന് ഉദ്ദേശിച്ച് ചോദ്യകര്‍ത്താക്കള്‍ എല്ലാ ചോദ്യങ്ങളും നിര്‍മിക്കരുത് എന്ന് അപേക്ഷിക്കുകയാണ്.

സ്കൂളിലെ ഗണിതപഠനത്തിന്റെ അനുകൂല പ്രതികൂല സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള പുസ്തകരചന പ്രതീക്ഷിക്കുന്ന ഫലം തരില്ല എന്ന് ഉറപ്പാണ്.

N.Sreekumar September 14, 2016 at 4:11 PM  
This comment has been removed by the author.
N.Sreekumar September 14, 2016 at 4:17 PM  

1. എല്ലാ ക്ലാസ്സുകളും ഡിജിറ്റല്‍ ക്ലാസ് മുറികളാകാതെ ജിയോജിബ്ര പോലുള്ള സോഫ്റ്റുവെയര്‍ ഉപയോഗിക്കുവാന്‍ സാധിക്കില്ല.
2. തടസ്സം കൂടാതെയുള്ള വൈദ്യുതി ലഭ്യമാക്കുവാന്‍ എന്തു നടപടിയാണുള്ളത്.
3.ദിനാചരണങ്ങളും വിദ്യാര്‍ത്ഥിസമരങ്ങളും അധ്യാപകര്‍ക്കവകാശപ്പെട്ട അവധികളും കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും സ്റ്റാഫ് മീറ്റിംഗുകളും പി.റ്റി.എ മീറ്റിംഗുകളും എല്ലാം കൂടി അപഹരിച്ചതിന്റെ ബാക്കിസമയമാണ് കിട്ടുക. പോര്‍ഷന്‍ തീര്‍ക്കല്‍ എന്ന ചടങ്ങുപോലും നടക്കുന്നില്ല. പിന്നാണ് സംഘം ചേര്‍ക്കുന്നതും സംഘചര്‍ച്ചകള്‍ നടത്തുന്നതും അവതരണവും മറ്റും..
4.ഒരു പരീശീലനക്ലാസ്സിന്റെ എങ്കിലും മുഴുവന്‍ സമയ റിക്കാര്‍ഡിംഗ് നടത്തി അത് മാതൃകയായി അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാന്‍ ധൈര്യമില്ലാതെ പോകുന്നത് എന്തു കൊണ്ടാണ്.?
5.എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുള്ള നടയ്ക്കാവ് സ്ക്കൂള്‍ അല്ലെങ്കില്‍ വലപ്പാട്ട് സ്ക്കൂള്‍ അവിടുത്തെ അക്കാദമിക മികവുകള്‍ തെളിവുസഹിതം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നില്ല.
6. എ.സി.മുറികളും ഡിജിറ്റല്‍ ക്ലാസ് മുറികളും നീന്തല്‍ക്കുളങ്ങളും വേണ്ട, ഞങ്ങള്‍ക്ക് ആടാത്ത ബഞ്ചും , തെളിയുന്ന വലിയ ബോര്‍ഡും , ചോരാത്ത മേല്‍കൂരയും നാറാത്ത മൂത്രപ്പുരയും എങ്കിലും ഉറപ്പാക്കിക്കൂടെ എന്നു ചോദിക്കുന്ന കുട്ടികള്‍ ഇന്നും ഉണ്ട്.
7.പുസ്തകത്തിലെ എല്ലാ ചോദ്യങ്ങളും അഞ്ചുപ്രാവശ്യം ചെയ്തു പഠിച്ച കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടാണ് പരീക്ഷയെഴുതിയത്. ഒന്നാമത്തെ ചോദ്യമെങ്കിലും പുസ്തകത്തിലെ ഒരു ചോദ്യത്തിന്റെ മാതൃകയിലാക്കാമായിരുന്നു എന്ന അഭിപ്രായമാണ് എനിക്കുള്ളത്.
8. അധ്യാപകന്‍ വളരെ ഉയര്‍ന്ന നിലവാരത്തിലാണ് പഠിപ്പിക്കുന്നത്, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കുട്ടികള്‍ക്കു കഴിയുന്നില്ല. എന്നാണ് ഗണിതഅധ്യാപകരെക്കുറിച്ച് ഇപ്പോള്‍ കുറെ രക്ഷിതാക്കളെങ്കിലും പരാതിപ്പെടുന്നത്.
9.ചിന്തിച്ചുമാത്രം ഉത്തരം എഴുതുവാന്‍ സാധിക്കുന്ന ചോദ്യങ്ങളുടെ അര്‍ത്ഥം പോലും മനസ്സിലാക്കുവാന്‍ ഇംഗ്ലീഷ് മീഡിയത്തിലെ പല കുട്ടികള്‍ക്കും കഴിയുന്നില്ല.
10. പുസ്തകത്തിലെ ചോദ്യങ്ങള്‍ അതേപോലെ നല്കിയാല്‍ എത്ര കുട്ടികള്‍ മുഴുവന്‍‌ മാര്‍ക്കും വാങ്ങും.?പുസ്തകത്തിലെ ചോദ്യങ്ങളിലെ സംഖ്യകള്‍ മാത്രം മാറ്റി നല്‍കിയാല്‍ എത്ര പേര്‍ മുഴുവന്‍‌ മാര്‍ക്കും വാങ്ങും.? പുതിയ ചോദ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുന്നവര്‍ പരിഗണിക്കേണ്ട വിഷയമാണ് അത്.
11. ഗണിതത്തോട് ആഭിമുഖ്യമുള്ളവര്‍ മാത്രം പരീക്ഷയെഴുതുന്ന ഗണിതശാസ്ത്രബിരുദപരീക്ഷയില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ട്? പകുതി ചോദ്യങ്ങള്‍ക്കുത്തരം എഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും നല്‍കുന്നതെന്തുകൊണ്ട്?(Half of the paper carries full marks). അതിനാല്‍ കോളജ് പ്രൊഫസര്‍മാരല്ല ചോദ്യപേപ്പറിനു പിറകില്‍ എന്നു വ്യക്തമാണ്. ( KU 91,92,93,94,95,96,97,98, CU 91,92,93,94,95,96,97,98 എന്നൊക്കെ ചോദ്യങ്ങള്‍ക്കടിയില്‍ കൊടുത്തിരുന്ന കാലം അധ്യാപകര്‍ ഓര്‍ക്കുന്നുണ്ടാകും.)
12. ഈ പരീക്ഷയിലും 100% മാര്‍ക്കു വാങ്ങിയവര്‍ നമ്മുടെ അഭിമാനമാണ്.

N.Sreekumar September 14, 2016 at 6:27 PM  

Gracy Maria Teacher ന്റെ അഭിപ്രായം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു.
ഗണിത അധ്യാപകര്‍ ആത്മ സംഘര്‍ഷത്തിലാണ്. ശനിയാഴ്ചകളിലും രാവിലെയും വൈകിട്ടും എല്ലാം ക്ലാസ്സെടുത്തിട്ടും ഫലപ്രദമാകുന്നില്ല ഗണിതപഠനം
എന്നാണ് കുട്ടികളുടെ ഉത്തരക്കടലാസുകളില്‍ നിന്നും മനസ്സിലാകുന്നത്.
പത്താംക്ലാസിലെ ചോദ്യങ്ങള്‍ പരിശോധിക്കാം.
പ്രോബബിലിറ്റിയിലെ കണക്കിലും ജ്യാമിതി ഉള്‍പ്പെടുത്തി കുട്ടികളെ വലച്ചു.അധിസംഖ്യയാണ് എന്നു പറഞ്ഞ് പോസിറ്റീവ് അഭിന്നകസംഖ്യ Root ആയി വരുന്ന ചോദ്യം നല്‍കി.സമാന്തരശ്രേണിയുടെ പൊതുരൂപം പഠിച്ച കുട്ടികള്‍ 0,2,5,9.......എന്ന ശ്രേണിയുടെ പൊതുരൂപം കാണുവാന്‍ നന്നേ വിഷമിച്ചു.ചോദ്യം 21 ന് 15 വരിയും എഴുതി നോക്കി ഉത്തരം കണ്ടെത്തുകയെന്ന മാര്‍ഗം ചിലര്‍ സ്വീകരിച്ചിരിക്കുന്നു.

Unknown September 15, 2016 at 1:02 PM  

ഹൈസ്കൂളില്‍ മാത്റമല്ല അഞ്ചാംക്ളാസിലും വെറുപ്പിക്കല്‍തന്നെയായിരുന്നു ഗണിതപരീക്ഷ

VPS Irfani September 15, 2016 at 3:35 PM  

absolutely true reactions. We see with our naked eyes the influence of these 'cruel' question papers in our students. Even if I have been teaching mathematics for years the question papers and faces of students compels us to think about changing our teaching from mathematics to any other subjects. It is sure that these types of cruel questions helps only for making a student diffident. It also discourages teachers from facing hardships and taking out of classes

JOSEY September 16, 2016 at 8:25 AM  

ഇത് ഞങ്ങള്‍ ഗണിതം പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുഅഭിപ്രായമാണ്. ഗണിത അദ്യാപകർ അവരുടെ ഹൃദയത്തിൽ പേറി എല്ലാം സഹിച്ചും വിഷമിച്ചും കൊണ്ടുനടന്നു . ഇപ്പോൾ എനിക്ക് മാത്രം അല്ല ,
എന്റെ പ്രിയ പെട്ട എല്ലാവര്ക്കും ഒരേ ചിന്ത എന്നതിൽ ആശ്വാസം . നമ്മുക്ക് മുന്നേറാം
പരപ്പളവ്, ഭിന്ന സംഖ്യകൾ ഇവ ഇത്രത്തോളം സങ്കീർണ്ണമാക്കണമായിരുന്നോ. പത്താം തരം കഴിഞ്ഞ് കുട്ടി തന്റെ മേഖല ഗണിതമാണെന്ന തിരിച്ചറിവ് നേടിയ ശേഷം പോരേ ഈ പരീക്ഷണം. താഴ്ന്ന ക്ലാസുകളിൽ കുട്ടി സ്വായത്തമാക്കിയ അറിവിന് അനുസൃതമായാണോ മാറ്റം വരുത്തിയിരിക്കുന്നത്. അല്ല എന്ന് നിസ്സംശയം പറയാം. ബീജഗണിതത്തിന്റെ കടന്ന് കയറ്റം കുട്ടിയെ ഗണിതം ഒരു ബാലികേറാമലയാക്കി മാറ്റാനേ സഹായിക്കൂ.
അഭിന്നകങ്ങൾ എന്ന നമ്മുടെ പുതിയ സംഖ്യയും ഒട്ടും മോശമല്ല. ഒരു പക്ഷേ അദ്ധ്യാപകന് വരെ താൻ തന്റെ മേഖലയിൽ മോശപ്പെട്ടവനാണോ താൻ പഠിപ്പിക്കുന്നത് കുട്ടിയിലേക്ക് എത്താതിരിക്കുന്നത് സ്വന്തം കഴിവുകേട് കൊണ്ടാണോ എന്ന തോന്നൽ ഉണ്ടാക്കാനേ ഈ അദ്ധ്യായം ഉപകരിക്കുകയുള്ളൂ
ഒരു കൂട്ടം ഗണിതശാസ്ത്രജ്ഞരെ അല്ലല്ലോ ഗണിതം പഠിപ്പിക്കുന്നത്. പക്ഷേ രക്ഷിതാവിന് ഇതൊന്നും ബാധകമല്ല മറ്റെല്ലാ വിഷയത്തിലും മാർക്കുണ്ട് ഗണിതത്തിൽ മാത്രം മോശം രക്ഷിതാവിന്റെ കണ്ണിൽ തെറ്റുകാരൻ അദ്ധ്യാപകൻ മാത്രമാണ്. നല്ല തയ്യാറെടുപ്പോടെ നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകൻ പോലും ഈ ജോലി മതിയാക്കിയാലോ തന്റെ മേഖലയിൽ താൻ മോശക്കാരനായോ എന്ന് മനസ്സാക്ഷിയോട് ഒരിക്കൽ എങ്കിലും ചോദിച്ച് കാണും എന്നുറപ്പാണ്.8,9,10 ക്ലാസുകളിലെ ചില അദ്ധ്യായങ്ങളെങ്കിലും പുസ്തക വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്ത അധ്യാപകന്റെ തലതിരിഞ്ഞ അമിതബുദ്ധിയുടെ പ്രതിഫലനമാണെന്നും അതില്‍ നിന്നു കുട്ടി ആത്യന്തികമായി ഒന്നും നേടുന്നില്ലെന്നും പറയാനുള്ലള ചങ്കൂറ്റവും അത് തിരുത്തിക്കുവാനുള്ള ആര്‍ജ്ജവവും ഗണിതാദ്ധ്യാപകരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. വെറുതെ ക്ലസ്റ്ററില്‍ പങ്കെടുത്ത് yes പറഞ്ഞിട്ടു പോന്നാല്‍ പോരാ.ഈ ഗണിത പരീക്ഷ എഴുതാൻ തക്കവണ്ണം നമ്മുടെ കുട്ടികൾ പക്വത കൈവരിച്ചിട്ടുണ്ടോ ? പ്രത്യേകിച്ച് ഒൻപതാം ക്ലാസിലെ. അടിസ്ഥാന ഗണിതത്തിൽ കുട്ടി ഇത്രയും കഴിവ് നേടിയിട്ടുണ്ടോ ? ആർക്കാണ് പിഴച്ചത്. ചർച്ചയ്ക്ക് എടുക്കേണ്ട വിഷയമാണ്. പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണോ ? ചോദ്യകർത്താവാണോ ? പഠിപ്പിച്ച അധ്യാപകനാണോ ? കട്ടിയ്ക്കാണോ ? അടിസ്ഥാന ആശയങ്ങൾ പഠിപ്പിച്ച അദ്ധ്യാപകനാണോ ആർക്കാണ് പിഴച്ചത് നമ്മുടെ ക്ലാസ് മുറികളിൽ ഈ നിലവാരത്തിലേക്ക് ഉയർന്ന ഗണിത ചർച്ചകൾ നടക്കുന്നുണ്ടോ ? ഇനി അഥവാ നടന്നാൽ തന്നെ അത് ഗ്രഹിക്കാൻ തക്കവണ്ണം കുട്ടികളുടെ നിലവാരം ഉയർന്നിട്ടുണ്ടോ ഒരു മാറ്റം നല്ലതിനാണ്. ആരാണ് മാറേണ്ടത്. അദ്ധ്യാപകരോ കുട്ടികളോ ? പുസതകവും ചോദ്യ രീതിയും മാറി കഴിഞ്ഞു. ഇനി മാറേണ്ടത് ആരാണ്? ഏത് രീതിയിലാണ് ആ മാറ്റം നടത്തേണ്ടത് . അടിസ്ഥാന തലത്തിൽ ഈ മാറ്റം സംഭവിക്കുന്നുണ്ടോ? അടിസ്ഥാനാശയ ചർച്ച പുസ്തകങ്ങളിൽ ഒരിടത്തും കാണാനാകില്ല. ഉദാ: ഇറാഷണൽ നമ്പേഴ്സ്. ഭിന്നസംഖ്യകൾ മൊത്തം മാറ്റിമറിക്കാൻ, ഓരോ യൂണിറ്റും തയ്യാറാക്കിയ പണ്ഡിതർ മത്സരിക്കുകയാണതിൽ! മാറ്റം നല്ലതിനായിരിക്കണം. മാറ്റമുണ്ടാക്കാൻ വേണ്ടി മാറ്റം ഉണ്ടാക്കിയാൽ കുട്ടികളും അദ്ധ്യാപകരും കുഴഞ്ഞതു തന്നെ. സ്കീം അനുസരിച്ച് ആഗസ്റ്റിൽ 5 പാoങ്ങൾ പഠിപ്പിക്കണം. ക്ലാസ് തുടങ്ങിയത് ജൂണിൽ. കുട്ടികളിലേക്ക് ആശയങ്ങൾ പൂർണ്ണമായി എത്തിക്കണമെങ്കിൽ മൂന്ന് മാസം കൊണ്ട് മൂന്ന് പാഠം പഠിപ്പിക്കാം. അത്രയേ പറ്റുകയുള്ളൂ.

മനോജ് പൊറ്റശ്ശേരി September 17, 2016 at 8:05 AM  

പോസ്റ്റും കൊള്ളാം, ചർച്ചയും കൊള്ളാം... ഇപ്രാവശ്യം ചോദ്യപേപ്പറുകൾ നിർമ്മിച്ചവർക്കാണു "താങ്ങ്" എന്നും മനസിലായി... അതിൽ തെറ്റില്ല താനും! പത്ത്, ഒമ്പത് ക്ലാസുകളിലെ പേപ്പറുകൾ മൂല്യനിർണയം കഴിഞ്ഞു.. കുട്ടികളുടെ വിഷമം നേരിട്ടു കണ്ടു!പരീക്ഷാനന്തരം വരാന്തയിൽ വെച്ചു കണ്ടപ്പോൾ കുട്ടികളിൽ ചിലരുടെ മുഖത്തു വിരിഞ്ഞ ചിരിയുടെ അർഥം നന്നായി മനസിലായി..." ഇപ്പ ശര്യാക്കിത്തരാം!" എന്ന്! എനിക്കീ വിഷയം വഴങ്ങില്ലെന്ന ബോധം ആദ്യ പരീക്ഷയിൽത്തന്നെ സൃഷ്ടിച്ചെടുക്കുന്നത് അഭികാമ്യമോ? ആശയത്തിന്റെ പ്രയോഗവത്ക്കരണം കുട്ടി നിർവ്വഹിക്കുന്നുണ്ടോയെന്ന പരിശോധന വേണ്ടെന്നല്ല... അതിനൊക്കെയൊരു പരിധി യുണ്ടെന്നേ പറയുന്നുള്ളൂ... ഗവേഷണാത്മക ചോദ്യങ്ങൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കുക തന്നെ വേണം.. ഉത്തരം കണ്ടെത്താനുള്ള ചർച്ചയ്ക്ക് അവസരവും ഉണ്ടാകണം! എനിക്കിപ്പോൾ ഒരു ഭീതിയുണ്ട്... കുട്ടികൾ ഇത്തരം പരീക്ഷണങ്ങൾക്കു നിരന്തരം വിധേയരായി കഴിയുമ്പോൾ ,അവർ തങ്ങളുടെ ലക്ഷ്യം ഒമ്പത് എ പ്ലസ് ആയി ഫിക്സ് ചെയ്യുമോ എന്ന്!സ്കൂൾ വരാന്തയിൽ വെച്ചു കണ്ട ചിരിയുടെ അർഥം അതായിരുന്നോ എന്ന്!

Sreejithmupliyam September 17, 2016 at 10:16 AM  


മാത്സ് ബ്ലോഗിലേക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവരോട്......
കൊള്ളാം ..... നല്ല പോസ്റ്റ് (താങ്ങ്)......

സാമാന്യം എളുപ്പമുള്ളതും, ശരാശരി നിലവാരം പുലര്‍ത്തുന്നതുമായ കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി കുറച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി അതേ മുഖവുരയോടെ തന്നെ ബ്ലോഗിലേക്ക് അയച്ച എന്‍റെ കൂടി പേര് പരാമര്‍ശിച്ചുള്ള ബാണം നെഞ്ചിനുള്ളില്‍ തന്നെ തറച്ചു. ഈ പോസ്റ്റ് തയ്യാറാക്കിയ ബ്ലോഗ് ടീമിലെ ഒരാളെങ്കിലും ഞാന്‍ അയച്ച ചോദ്യപേപ്പര്‍ വായിച്ചിരുന്നുവോ ? അതോ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കിയത് ബ്ലോഗിലേക്ക് ചോദ്യാവലി തയ്യാറാക്കി അയക്കുന്ന വേറെ ഒരു പണിയും ഇല്ലാത്തവരാണെന്ന കണക്കുകൂട്ടലിലാണോ ഈ വിമര്‍‌ശനങ്ങള്‍? സര്‍ക്കാര്‍ ചോദ്യപേപ്പറുകളെ നേരിട്ട് വിമര്‍ശിക്കാനുള്ള ആര്‍ജ്ജവം എന്തേ ബ്ലോഗിന് ഇല്ലാതെ പോയത്?

ഞാന്‍ അയച്ചിരുന്ന ചോദ്യങ്ങള്‍ വെറും നോര്‍മല്‍ ആണെന്നും കുറേ കൂടി നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും ഉള്ള കമന്‍റ് ആ പോസ്റ്റില്‍ തന്നെ വന്നിരുന്നല്ലോ.അത് പോട്ടെ....

5,9,10 ക്ലാസ്സുകളിലെ ഗണിത ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയവര്‍ക്കുള്ള ഈ വിമര്‍ശനങ്ങള്‍ ഞങ്ങളെപ്പോലുള്ളവരുടെ തലയില്‍ കെട്ടി വച്ചതില്‍ മാത്രമേ ഒരു പരിഭവമുള്ളൂ. ഗണിതം എന്ന വിഷയത്തെ ബാലികേറാമലയാക്കി മാറ്റാന്‍ മാത്രമേ ഇത്തരം ചോദ്യപേപ്പറുകള്‍ ഉപകരിക്കൂ. ചോദ്യകര്‍ത്താവിന്‍റെ പ്രാഗല്‍ഭ്യം (?) വെളിവാക്കാന്‍ വേണ്ടിയോ ഇത്തരം പരീക്ഷണങ്ങള്‍ ? കുട്ടികളുടേയും പഠിപ്പിക്കുന്ന അധ്യാപകരുടേയും ആത്മവിശ്വാസം ഹനിക്കാനുള്ള ഇത്തരം പ്രവണതകള്‍ ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ്.

Mohammed Nahas nahas September 17, 2016 at 12:57 PM  

well said...no more comments

SITC'S DESK September 18, 2016 at 10:21 PM  

Nammal Inganae kinattil kidannu prethikarichittu Enthu karyam ......Eviduthae Main Ganitha vichushukkal except janandhanan Sir, oral polum prethikarichillalloo... . Adutha cluster koodumbol oru memmorandum thayyarakki Edn. Minister kkum SCERT kkum ayakkan sramichal nannayirikkum Ennu Thonnunnu....Athu polae Next Maths Text Book workshopil ninnum aa pazhaya colleage proffessors nae matti Schoolil "padippikkunna" kuttikalae ariyunna Teachers nae cherkkan parayuka.. Athrayenkilum nammudae bagathu ninnu cheyyan pattumo ennu nokkuuu......

സോമലത ഷേണായി September 19, 2016 at 8:43 PM  

ഈ മുന്നറിയിപ്പ് നന്നായി. ഇത് പണ്ടേ വേണ്ടിയിരുന്നതാണ്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നവര്‍ക്കു മാത്രമല്ല, മനുഷ്യര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത തരത്തിലുള്ള ടെക്സ്റ്റ് ബുക്കുകള്‍ തയ്യാറാക്കുന്നവര്‍ക്കു കൂടി ഇത് ബാധകമാണെന്നൊരു വരി കൂടി വേണ്ടിയിരുന്നു. ഒമ്പതാം ക്ലാസിലെന്താ കാണുന്നത്, കാളിയമര്‍ദ്ദനമോ? നാളത്തെ ഗണിതചരിത്രം മുഴുവന്‍ സ്വന്തം പേരിലാക്കണം എന്ന അത്യാഗ്രഹത്തോടെയാണ് ടെക്സ്റ്റ് ബുക്ക് ഉണ്ടാക്കിയിരിക്കുന്നത്. അവരേക്കാള്‍ വലിയ ജ്ഞാനിയാകണം എന്ന ആഗ്രഹത്തോടെയാണ് ഇപ്രാവശ്യത്തെ ചോദ്യപേപ്പറുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികളുടെ കരച്ചില്‍ ഇന്നും കാണേണ്ടി വന്നു. എന്തു സമാധാനമാണ് ടീച്ചര്‍മാര്‍ കുട്ടികളോട് പറയേണ്ടത്? ടെക്സ്റ്റ് ബുക്കിന്റെ കുഴപ്പമാണെന്നാണോ, ചോദ്യപേപ്പറിന്റെ കുഴപ്പമാണെന്നാണോ, അതോ ഞങ്ങളുടെ കുഴപ്പമാണെന്നാണോ? അല്ലെങ്കില്‍ കുട്ടികളുടെ കുഴപ്പമാണെന്നോ? എന്റെ പൊന്നു ചോദ്യപേപ്പറുകാരാ, നിങ്ങളിങ്ങനെ വിജ്ഞാനം വിളമ്പല്ലേ... പാവം, കുട്ടികളെ ഇങ്ങനെ ദ്രോഹിക്കല്ലേ...

Unknown September 21, 2016 at 7:15 PM  


classil padipikkathe question ready aakunaa maths adyapakare ithe ningalude midukkane sammathikkunnu but ninnagulde makkal pass aayo

vellanadhs September 23, 2016 at 4:47 AM  

മാത്‌സ് മാത്രമല്ല ഇംഗ്ലീഷും ഇതേ അവസ്ഥയില്‍ തന്നെ. ഒരു വാക്യത്തില്‍ എട്ട് വാക്കുകളുണ്ടെങ്കില്‍ അതില്‍ ആറ് വാക്കും കുട്ടി കേട്ടിട്ടുപോലുമില്ലാത്തവയാണ്.. ഓരോ വാക്കും ഒന്നേന്ന് പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ശരാശരികുട്ടി അതോടെ ഇംഗ്ലീഷ് പഠിക്കല്‍ മതിയാക്കും. ഒരുകാലത്തും മര്യാദക്ക് പഠിപ്പിട്ട് തീര്‍ക്കാന്‍ കഴിയാത്തത്ര ഗമണ്ടന്‍ പുസ്തകവുംകൂടി ചേരുമ്പോ പുസ്തകനിര്‍മ്മാതാക്കളെന്ന പണ്ഢിതശിരോമണികളുടെ ആഗ്രഹസാഫല്യമാകും. ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ എന്തുകൊണ്ടാണ് പുസ്തക കമ്മിറ്റിയില്‍ വരുമ്പോള്‍ കുട്ടികളെ മറന്നുപോകുന്നത്? അതോ അവര്‍ അവിടെ നിസ്സഹായരാണോ? അതോ അവരും പുസ്തക കമ്മിറ്റിയില്‍ വരുമ്പോള്‍ പണ്ഢിതശിരോമണികള്‍ മാത്രമായി മാറുന്നോ? ​എന്തുതന്നെയായാലും കുട്ടികളെ(ശരാശരികുട്ടി ) മറന്നുകൊണ്ടുള്ള ഈ കളി അവസാനിപ്പിക്കാന്‍ സമയമായി. ദന്തഗോപുരങ്ങളില്‍ നിന്ന് പുസ്തകനിര്‍മ്മാതാക്കളും ചോദ്യനിര്‍മ്മാതാക്കളും ക്ലാസ് മുറികളിലേക്ക് ഇറങ്ങിയേ മതിയാവൂ. മാത്‌സ് ബ്ലോഗിന്റെ ഈ പോസ്റ്റ് അതിനു നാന്ദിയാകട്ടെ!
ശ്രീജ

SJHSPERAVOOR September 29, 2016 at 10:33 AM  

The intention of a question is not to show the knowledge level of a teacher but to test the knowledge of the student. Very good post.

Unknown October 16, 2016 at 3:53 PM  

Can someone provide me with Social Science Multiple choice question of all chapters in Std.9 and 10...for NTSE

Sona December 7, 2016 at 6:24 PM  

Add Dec exam model questions

yanmaneee May 28, 2021 at 10:52 PM  

jordan shoes
air jordan 1
golden goose
lebron james shoes
giannis shoes
lebron james shoes
off white outlet
kyrie 6
supreme new york
nike dunks

Anonymous May 22, 2022 at 9:42 AM  

browse around this site replica louis vuitton bags try this site gucci replica bags more info here Ysl replica

tepear August 24, 2022 at 1:02 AM  

t0s20w1p80 g8z30r6v20 p5q44k6t88 f5q08c6k93 s1r64d4o53 d1z47d8c12

gifu October 4, 2022 at 8:40 PM  

y5k91m2s39 l4q09r5w71 e4j18i8e81 y7t70k6e70 h8h85y4s47 e7p42m2r38

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer