Loading [MathJax]/extensions/TeX/AMSsymbols.js

X - Chemistry Work sheets

>> Friday, July 29, 2016

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം യൂണിറ്റിലെ 'മോള്‍ സങ്കല്പനം'പൊതുവെ കുട്ടികള്‍ക്ക് പ്രയാസമനുഭവപ്പെടുന്ന ഒന്നാണ്. മാതൃകകള്‍ കണ്ട് മനസ്സിലാക്കി, കുട്ടികള്‍ക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിലുള്ള വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്. തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനായ ബി ഉന്മേഷ് സര്‍ ആണ് ഇത് അയച്ചിരിക്കുന്നത്.മലയാളം മീഡിയത്തിലേക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കും വെവ്വേറെയായി സമഗ്രമമായ വര്‍ക്ക്ഷീറ്റുകളാണ് സാര്‍ പങ്കുവക്കുന്നത്.എല്ലാം ഒറ്റയടിക്ക് ചെയ്യരുതെന്ന് കുട്ടികളെ ഓര്‍മ്മപ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് സാര്‍ അറിയിച്ചിട്ടുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

E Filing of Income Tax Return

>> Saturday, July 23, 2016

2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഈ വിവരങ്ങള്‍ സ്ഥാപനത്തില്‍ നിന്നും E TDS റിട്ടേണ്‍ വഴി DDO ആദായനികുതി വകുപ്പിനു നല്കി കഴിഞ്ഞിട്ടുമുണ്ടാകും. ഇനി 2016-17 വര്‍ഷത്തെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. 2016-17 സാമ്പത്തികവഷത്തെ റിട്ടേണ്‍ ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും ഈ വഷം നിബന്ധമായും E Filing നടത്തണം.


Read More | തുടര്‍ന്നു വായിക്കുക

How to configure Gain PF

>> Thursday, July 21, 2016

Updated on 28.08.2016 at 11.35pm  : കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍ ഇനി മുതല്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്റെ ഭാഗമാകുകയാണ്. എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് പണ്ട് പി.എഫ് ഓണ്‍ലൈനായി പരീക്ഷിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ സംവിധാനം ആക്ടീവാകുന്നതോടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു. ഒന്നര ലക്ഷം രൂപ വരെ എ.ഇ.ഒയ്ക്കും 2.25 ലക്ഷം രൂപ വരെ ഡി.ഇ.ഒയ്ക്കും 3 ലക്ഷം രൂപ വരെ ഡി.ഡി.ഇയ്ക്കും മൂന്നു ലക്ഷത്തിന് മുകളില്‍ ഡി.പി.ഐയുമാണ് പി.എഫ് ലോണ്‍ അനുവദിക്കേണ്ടതെന്ന് നമുക്കറിയാം. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി. ഈ സാഹചര്യത്തില്‍ ഗെയിന്‍ പി.എഫ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സഹായവുമായെത്തുന്ന എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ സാര്‍ ഇതേക്കുറിച്ച് സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ ഒരു ലേഖനം തയ്യാറാക്കിയിരിക്കുന്നു. ഇപ്പോള്‍ Aided Schools മാത്രം ഈ സൈറ്റിലൂടെ loan application submit ചെയ്താല്‍ മതി.അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി അറിയിക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

മലയാളം : ഒന്നുമുതല്‍ പത്തുവരെ മുഴുവന്‍ കവിതകളും..!

.
എട്ടാം ക്ലാസിലെ ഐടി പാഠപുസ്തകത്തിലെ "ഹലോ മൈക് ടെസ്റ്റിങ്..!!" എന്ന പാഠത്തിലൂടെ കുട്ടി മലയാള പാഠപുസ്തകത്തിലെ 'പുതുവര്‍ഷം'എന്ന കവിത സ്വയം ചെല്ലി റിക്കോര്‍ഡ് ചെയ്ത്, പശ്ചാത്തലസംഗീതമൊക്കെച്ചേര്‍ത്ത് മൊഞ്ചാക്കി എടുക്കുന്നതാണ്. ഇവിടെ അധ്യാപക പരിശീലനത്തിനിടയില്‍ തിരുവനന്തപുരത്തും ഇടുക്കിയിലെ തൊടുപുഴയിലുമൊക്കെ ഇതൊരു തരംഗമായി വന്നു. തിരുവനന്തപുരം കല്ലറ വി എച് എസ് എസ്സിലെ എന്‍ സുനില്‍കുമാര്‍ സാര്‍ എട്ട് ഒമ്പത് പത്ത് മലയാളം പാഠപുസ്തകത്തിലെ എല്ലാ കവിതകളും റിക്കോര്‍ഡ് ചെയ്ത് കേള്‍പ്പിച്ച് സഹപഠിതാക്കളെ അത്ഭുതപ്പെടുത്തിയപ്പോള്‍, തൊടുപുഴ ടീമിന്റെ കവിതകള്‍ ആലപിച്ചത് കൈരളി ടിവി മാമ്പഴം ഫെയിം ലക്ഷ്മിദാസാണ്. രണ്ടുകൂട്ടരും അവയെല്ലാം മാത്‌സ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത് കുട്ടികളെ കേള്‍പ്പിച്ചോളൂ മലയാളം അധ്യാപകരെല്ലാം. അഭിപ്രായങ്ങള്‍ പങ്കുവക്കാന്‍ മറക്കല്ലേ...!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കമന്റ് ബോക്സിലൂടെ തങ്ങളുടെ സ്വന്തം കവിത റിക്കോര്‍ഡ് ചെയ്തത് പങ്കുവയ്ക്കാനും അവസരമുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

ഇംഗ്ലീഷ് പഠിക്കാന്‍ ENGLISH MAESTRO ഒരു ആന്‍ഡ്രോയ്ഡ് ആപ്പ്

>> Tuesday, July 19, 2016

കുട്ടികള്‍ക്കായി പാഠഭാഗങ്ങള്‍ വാര്‍ത്താരൂപേണ അവതരിപ്പിക്കുന്ന കുട്ടികളുടെ ഒരു വാര്‍ത്താ ചാനല്‍.... അതില്‍ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങളോരോന്നും ലൈവായി അവതരിപ്പിക്കുന്ന വാര്‍ത്താവായനക്കാരി, സംഭവസ്ഥലത്തു നിന്ന് തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താലേഖകന്‍... കഥാപാത്രങ്ങളുടെ അഭിമുഖ പരമ്പര... ഒരു പാഠഭാഗം ഹൃദിസ്ഥമാകാന്‍ മറ്റെന്തു വേണം? കുട്ടികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ഒരു സര്‍ക്കാര്‍ സ്ക്കൂള്‍ അദ്ധ്യാപകനാണ്. കൊല്ലം ചവറയിലെ അരുണ്‍ കുമാര്‍... തീര്‍ന്നില്ല, കുട്ടികള്‍ക്കായി അദ്ദേഹം സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ മൂന്നെണ്ണം.. DAMBO, CATO, MAESTRO.... ഈ കഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി സി.ഡി പുറത്തിറക്കിയപ്പോള്‍ അതിനായി പണം ചെലവിട്ടത് ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയൊരു മാര്‍ഗവുമായി അദ്ദേഹം നമുക്കു മുന്നിലേക്ക് വീണ്ടും എത്തിയിരിക്കുന്നു. ഇത്തവണ അദ്ദേഹം ഒരുക്കിയിരിക്കുന്നത് ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. സാമ്പത്തിക ലാഭം ലക്ഷ്യമിടാതെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന ഒട്ടേറെ ഐ.സി.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ നടത്തിയ അരുണ്‍ കുമാറിനെ അദ്ധ്യാപകസമൂഹത്തിന് പരിചയപ്പെടുത്താനുതകുന്ന ഈ ലേഖനം തയ്യാറാക്കിയത്‌ ഇംഗ്ലീഷ് ബ്ലോഗിന്റെ അമരക്കാരനായ രാജീവ് ജോസഫാണ്. ഒപ്പം മേല്‍പ്പറഞ്ഞ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ലിങ്കും ചുവടെയുണ്ട്.


Read More | തുടര്‍ന്നു വായിക്കുക

CERTIFICATE MANAGER Version 1.5

>> Wednesday, July 13, 2016

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ CERTIFICATE MANAGER (Version 1.0) സ്‌ക്കൂളിലെ ക്ലര്‍ക്കുമാരില്‍ പലരും ഉപയോഗിച്ചു നോക്കുകയും അത് പ്രയോജനപ്പെട്ടുവെന്ന് ഞങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് പുറത്തിറക്കിയ പ്രോഗ്രാമിന്റെ പരിഷ്കരിച്ച പതിപ്പാണ് CERTIFICATE MANAGER (Version 1.5). ഒന്നു മുതല്‍ പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണ ഡാറ്റ ഉപയോഗിച്ച് എളുപ്പത്തില്‍ നല്‍കുന്നതിനു വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയിട്ടുള്ളത്. പരിഷ്കരണങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
  1. സ്ക്കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി Admission Extract മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്. കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യം.
  2. സ്ക്കൂള്‍ അഡ്മിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അപേക്ഷ ഫോം, ക്ലാസ് - ഡിവിഷന്‍ തിരിക്കാനും അതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും, അഡ്മിഷന്‍ സംബന്ധിച്ച കണക്ക് (ലാംഗ്വേജ് തിരിച്ചുള്ളത്) അറിയാനും.
  3. കുട്ടികളുടെ ക്ലാസ് ഡിവിഷന്‍ തിരിച്ചുള്ള എണ്ണം
  4. Mark List ഉള്‍പ്പടെയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ തായ്യാറാക്കുന്നതിന്.
  5. സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
  6. സോഫ്റ്റ് വെയറിലെ വിവരങ്ങല്‍ Backup ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യം
ഇനി ഈ സോഫ്റ്റ് വെയര്‍ എങ്ങിനെ നമുക്ക് ഉപയോഗിക്കാമെന്നു നോക്കാം. തുടര്‍ന്നുണ്ടാകുന്ന നിങ്ങളുടെ സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി എഴുതി അറിയിക്കുമല്ലോ. ചുവടെ നിന്നും സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

STD X Social Science Teachning Aids

>> Monday, July 11, 2016

എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ ശ്രീ.മൈക്കല്‍ ആഞ്ജലോയുടെ ടീച്ചിങ്ങ് എയ്ഡുകള്‍ ഒട്ടേറെ അദ്ധ്യാപകര്‍ക്ക് പ്രയോജനപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു. ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടി അദ്ദേഹം തയ്യാറാക്കിയ ഈ നോട്ടുകള്‍ മറ്റ് അദ്ധ്യാപകര്‍ക്ക് വേണ്ടി പങ്കുവെക്കുമ്പോഴാണ് പ്രവൃത്തി ശ്ലാഘനീയമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അദ്ധ്യാപകര്‍ സന്മനസ്സ് കാണിച്ചാല്‍ നമ്മുടെ വിദ്യാഭ്യാസമേഖല കുറേക്കൂടി മെച്ചപ്പെടുമെന്നതില്‍ സംശയം വേണ്ട. ഇവിടെ ശ്രീ.മൈക്കല്‍ ആഞ്ജലോ ഇന്ന് പങ്കുവെക്കുന്നത് സോഷ്യല്‍ സയന്‍സിലെ മൂന്നു യൂണിറ്റുകളാണ്. സോഷ്യല്‍ സയന്‍സ് ഫസ്റ്റിലെ രണ്ടാം യൂണിറ്റായ world in the Twentieth Centuryഉം സെക്കന്റിലെ ഒന്നും രണ്ടും യൂണിറ്റുകളായ Seasons and Time, In Search of the Wind എന്നിവയുമാണത്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപകുരും വിദ്യാര്‍ത്ഥികളും അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer