Raspberry pi

>> Monday, February 16, 2015

സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി, കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തിയിരുന്നത് ഓര്‍മ്മയിലില്ലേ? അതില്‍ ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് വിദഗ്ദപരിശീലനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു.ഓരോ സ്കൂളില്‍ നിന്നും ഒന്നാംസ്ഥാനക്കാരായി വന്ന മിടുക്കര്‍ക്ക്, സമ്മാനമായി ലഭിക്കാന്‍ പോകുന്നത് ഒരു റാസ്ബെറി പൈ കമ്പ്യൂട്ടറാണ്.ഈ വരുന്ന 21ന് രാവിലെ 9.30ന് എല്ലാജില്ലകളിലും സാഘോഷം ഇതിന്റെ വിതരണം നടക്കും. സംസ്ഥാനതല ഉത്ഘാടനം എറണാകുളം ജില്ലയിലെ പറവൂര്‍ വ്യാപാരഭവന്‍ ആഡിറ്റോറിയത്തില്‍ വെച്ച് അന്നേദിവസം ബഹു.മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. എന്താണ് റാസ്‌ബെറി പൈ?


എന്താണ് റാസ്‌ബെറി പൈ?

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. യു.കെയിലെ റാസ്ബെറി പൈ ഫൗണ്ടേഷന്‍ ഇത് വികസിപ്പിച്ചത്. 2012 ഫെബ്രുവരി 29നാണ് ഇവന്റെ ജനനം. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാസ്ബെറി പൈ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു എസ്ഡി കാര്‍ഡ് ഉപയോഗിച്ചാണ് റാസ്ബെറി പൈയില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നത്. ഫയലുകള്‍ സൂക്ഷിക്കാനുള്ള സംഭരണസ്ഥലമായും ഈ എസ്ഡി കാര്‍ഡ് ഉപയോഗിക്കപ്പെടുന്നു.ഡെബിയന്‍ അടിസ്ഥാനമായുള്ളതും ആര്‍ച്ച് ലിനക്സ് അടിസ്ഥാനമായുള്ളതുമായ രണ്ട് ലിനക്സ് വിതരണങ്ങള്‍ റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി റാസ്ബെറി പൈ ഫൗണ്ടേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഫെഡോറ അടിസ്ഥാനമായ പൈഡോറ, എക്സ്ബിഎംസി ക്കായി റാസ്പ്ബിഎംസി എന്നിങ്ങനെ വിവിധ ലിനക്സ് വിതരണങ്ങളും റാസ്ബെറി പൈയില്‍ പ്രവര്‍ത്തിക്കും.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.

(വിവരങ്ങള്‍ക്ക് കടപ്പാട് :വിക്കിപീഡിയ)

22 comments:

SRI SHARADAMBA HSS SHENI, KASARAGOD February 16, 2015 at 8:10 PM  

sslc Hall Tickets available for download in iEXAM Site
www.shenischool.in

ജിബിൻ February 16, 2015 at 8:41 PM  

അന്വേഷിച്ചു നടക്കാന്‍ തുടങ്ങീട്ടു കാലം കുറേ ആയി ... ഇതില്‍ ചില സംശയങ്ങള്‍ ഉണ്ട്
1. ഐ ടി @ സ്കൂള്‍ ഇതില്‍ പ്രവര്‍ത്തിക്കുമോ?
2. 5 കമ്പ്യൂട്ടര്‍ ഉള്ള ഒരു ലാബ് ഒരുക്കാന്‍ എന്തൊക്കെ ഒരുക്കണം ? ചെലവ് എന്താകും ?

Jibin M ( jibin550@gmail.com )
സ്കൂളില്‍ ഇതുപയോഗിച്ച് ലാബ് നിര്‍മിക്കാന്‍ ആണ് , മുന്‍കൂറായി നന്ദി പറയുന്നു ..

nazeer February 16, 2015 at 11:12 PM  

I saw this recently.... We can connect it in to our Telivision...right?

Unknown February 16, 2015 at 11:14 PM  

1) ഇല്ല. റാസ്ബെറി പൈ ഒരു ARM പ്രൊസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണു്. ഐ.ടി @ സ്കൂൾ ലിനക്സ് X86, AMD64 ശ്രേണിയിലെ പ്രോസസറുകൾക്ക് വേണ്ടി നിർമ്മിച്ചതാണു്. ഡെബിയൻ (ഉബുണ്ടുവിന്റെ പേരന്റ് ഓപറേറ്റിങ്ങ് സിസ്റ്റം) റാസ്‌ബെറി പൈയ്ക്കായി കസ്റ്റമൈസ് ചെയ്ത് തയ്യാറാക്കിയ റാസ്‌ബിയൻ ഓപറേറ്റിങ്ങ് സിസ്റ്റമാണു ഏറ്റവുമധികമായി പൈയിൽ ഉപയോഗിക്കുന്നതു്. ഇതിൽ ഉപയോഗിക്കാവുന്ന മറ്റ് ഓപറേറ്റിങ്ങ് സിസ്റ്റങ്ങൾ ഇവിടെ [1] കാണാം


2) റാസ്ബെറി പൈയുടെ ബി മോഡലിനു നിലവിൽ 3000 രൂപയ്ക്കടുത്താണു വില [2]. ഇതല്ലാതെ സ്റ്റാർട്ടർ കിറ്റായും ലഭ്യമാണു്. (വില 5000ൽ അധികം വരും) പൈ ഉപയോഗിക്കുവാൻ 4 ജിബിയിൽ കുറയാത്ത എസ്.ഡി കാർഡ്, HDMI പിന്തുണയുള്ള മോണിറ്റർ (അല്ലെങ്കിൽ സാധാ മോണിറ്ററും HDMI-to-VGA കൺവർട്ടറും) അനുബന്ധ കേബിളുകൾ, യു.എസ്.ബി മൗസ് & കീബോഡ്, പവർ സപ്ലൈ കേബിൾ എന്നിവ ആവശ്യമാണു്. ഇതിന്റെ ചിലവു കണക്കു കൂട്ടി നോക്കൂ..

റാസ്‌ബെറി പൈ അല്ലാതെ സമാനമായ ഒട്ടനവധി സിംഗിൾ ബോഡ് കമ്പ്യൂട്ടറുകൾ ലഭ്യമാണു്. ആർഡിനോ [3], ക്യുബീട്രക്ക് [4[, ബനാനാ പൈ[5], ബീഗിൾ ബോഡ് [6[ എന്നിവ അവയിൽ ചിലതാണു്.

[1] http://www.raspberrypi.org/downloads/
[2] http://www.amazon.in/dp/B00LPESRUK
[3] http://www.arduino.cc/
[4[ http://cubieboard.org/
[5] http://www.bananapi.org/
[6] http://beagleboard.org/

JAYADEVAN February 16, 2015 at 11:38 PM  

Thanks for the information

ST JOSEPH'S H S KUNNOTH February 18, 2015 at 4:00 PM  

enthanennu manasilayilla. onu vishadamakamo?

Sahani R. February 18, 2015 at 4:06 PM  

@അഖില്‍ കൃഷ്ണന്‍ എസ്. സമാനകമ്പ്യൂട്ടറുകള്‍ പരിചയപ്പെടുത്തിയതിന് നന്ദി

വി.കെ. നിസാര്‍ February 19, 2015 at 7:03 PM  

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐടി@സ്കൂള്‍ നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ ഓരോ സ്കൂളില്‍നിന്നും ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിക്ക് സൗജന്യമായി നല്‍കുന്ന റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റിന്റെ സംസ്ഥാനതല ഉത്ഘാടനം ഫെബ്രുവരി 21 ന് ശനിയാഴ്ച്ച രാവിലെ ഒമ്പതുമണിക്ക് എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു. തല്‍സമയം തന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും അതതു ജില്ലകളിലെ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ കിറ്റ് വിതരണം ചെയ്യുന്നതാണ്. എറണാകുളം നോര്‍ത്ത് പറവൂരില്‍ നടക്കുന്ന ചടങ്ങുകള്‍ തല്‍സമയം തന്നെ 14 ജില്ലാ കേന്ദ്രങ്ങളിലും കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ ജില്ലയിലും അതതു ജില്ലകളിലെ രാഷ്ട്രിയ സാമൂഹ്യരംഗങ്ങളിലെ പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുക്കുന്നതാണ്
എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ കെ പി നൗഫല്‍ സ്വാഗതമാശംസിക്കും. ബഹുമാനപ്പെട്ട വ്യവസായ ഐടി വകുപ്പ് മന്ത്രി ശ്രീ പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരിക്കും. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ പി കെ അബ്ദുറബ്ബ്, കാസര്‍കോഡ് ജില്ലയിലെ കേന്ദ്രത്തില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ സദസ്സുമായി സംവദിക്കും. വ്യവസായ ഐടി വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി എച്ച് കുര്യന്‍ ഐ എ എസ് പദ്ധതിവിശദീകരണം നടത്തുന്നതുമാണ്. എറണാകുളം എം പി ശ്രീ കെ വി തോമസ്, പറവൂര്‍ എം എല്‍ എ ശ്രീ വി ഡി സതീശന്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ ശ്രി ക്രിസ് ഗോപാലകൃഷ്ണന്‍, സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ ശ്രീ സഞ്ജയ് വിജയകുമാര്‍ എന്നിവര്‍ ആശംസകള്‍ നേരും. ടെക്നോപാര്‍ക്ക് സിഇഒ ഡോ. ജയശങ്കര്‍ പ്രസാദിന്റെ നന്ദിപ്രകടനത്തിനുശേഷം, റാസ്ബെറി കിറ്റുകളുടെ വിതരണവും, പ്രവര്‍ത്തനപരിശീലനവും നടക്കും.
സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ് / ഗവ.എയ്‌ഡഡ് ഹൈസ്കൂളുകളിലേയും എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷഷില്‍ ഓരോ സ്കൂളില്‍നിന്നും ഒന്നാംസ്ഥാനം കിട്ടിയ വിദ്യാര്‍ത്ഥിക്കാണ് ആദ്യഘട്ടമായി "റാസ്ബെറി പൈ" കമ്പ്യൂട്ടര്‍ നല്‍കുന്നത്. വിദ്യാലയങ്ങളില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ ശാസ്ത്രം പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് "റാസ്ബെറി പൈ" കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളും സാധ്യതകളും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, നമ്മുടെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി, അവര്‍ക്കുവേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കി വിദഗ്ദപരിശീലനം നല്‍കാനുള്ള ഐടി@സ്കൂളിന്റെ വിപ്ലവകരമായ ഒരു ചുവടുവെപ്പിന്റെ ആദ്യപടിയാണിത്.

വി.കെ. നിസാര്‍ February 19, 2015 at 7:05 PM  

ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന 'കമ്പ്യൂട്ടറാ'ണ് റാസ്ബെറി പൈ. ഇംഗ്ലണ്ടിലെ 'റാസ്ബെറി പൈ ഫൗണ്ടേഷന്‍' രണ്ടുവര്‍ഷം മുമ്പാണ് ഇത് വികസിപ്പിച്ചത്. റാസ്ബെറി പൈ ഒരു ARM പ്രൊസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണു്. റോബോട്ടുകളും മറ്റ് ഇലക്ട്രോണിക് സര്‍ക്കീട്ടുകളും പ്രോഗ്രാം ചെയ്യാനാണ് സാധാരണയായി ഇവ കൂടുതല്‍ ഉപയോഗിക്കുന്നത്. ഓപറേറ്റിങ്ങ് സിസ്റ്റമായി വിവിധ ലിനക്സ് വിതരണങ്ങളാണ് റാസ്ബെറി പൈയില്‍ ഉപയോഗിക്കുന്നത്.
പെത്തന്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
8 ജിബി എസ്.ഡി കാർഡ്, അഡാപ്റ്റര്‍, യുഎസ്ബി കീബോര്‍ഡ്, യുഎസ്ബി മൗസ്, പവർ സപ്ലൈ കേബിൾ ,HDMI-to-VGA കൺവർട്ടര്‍, ബോക്സ് എന്നിവയും സമ്മാനപാക്കറ്റിലുണ്ട്. "റാസ്ബെറി പൈ" ഉപയോഗിക്കുവാൻ HDMI പിന്തുണയുള്ള മോണിറ്റർ (അല്ലെങ്കിൽ സാധാ മോണിറ്ററും HDMI-to-VGA കൺവർട്ടറും)ആവശ്യമാണ്. HDMI പോര്‍ട്ടുള്ള ടിവിയില്‍ നേരിട്ടും, അതില്ലാത്തവയില്‍ കണ്‍വെര്‍ട്ടറുപയോഗിച്ചും ഇത് ഘടിപ്പിക്കാം.

ഫൊട്ടോഗ്രഫര്‍ February 19, 2015 at 7:07 PM  

ഇതില്‍ നിന്നും CBSEക്കാരെ ഒഴിവാക്കിയതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു.

Unknown February 20, 2015 at 5:19 AM  

unaided നെ ഒഴിവാക്കിയതില്‍ മ്മളും പ്രധിഷേധിയ്ക്കുന്നു

Unknown February 21, 2015 at 7:51 AM  

ethinte oppam compuer tharunundo

Unnikrishnan,Valanchery February 21, 2015 at 5:09 PM  
This comment has been removed by the author.
kvk media February 21, 2015 at 6:15 PM  

പ്രോഗ്രാമിങ്ക് മാത്രമേ ഇതില്‍ പറ്റൂ ? കൂടുതല്‍ അറിയണമെന്നുണ്ട്...

Krish February 21, 2015 at 9:06 PM  

The RaspberryPi is a low-cost computer with very low power consumption.

You don't have to connect it to a monitor. You can connect to it over the network and run commands or programs in it.

But it is most useful for interfacing with and controlling electronic items like LEDS, motors, sensors and relays through what are called GPIO pins.

A newer and more powerful version of the RaspberryPi is available for the same price:
raspberrypi 2

But an even more powerful clone of the RPi2 is available for a smaller price from hardkernel

Vishnu Nampoothiri. K February 22, 2015 at 12:54 PM  

Sir I am currently studying in std X in an unaided govt school. I am very much interested in programming. But there is nothing like this for the seniors of std VIII. Feeling bad ��...

Unknown March 13, 2015 at 5:59 PM  

http://mathematicsscool.blogspot.in/

Unknown March 13, 2015 at 5:59 PM  

http://mathematicsscool.blogspot.in/

athulkrishnakrishna July 8, 2015 at 6:35 AM  

raspberry pi is a tiny computer iam using it .it is really nice thing
raspberry pi supports various operating system
windows iot
raspbian wheezy
noobs lite
in rasobian wheezy there is so many programmas
an average cost to setup this computer will be
hdmi to vga converter:600 rs
micro sc card 8 gb class ten :about 400 0n online amazon
raspberry pi 2 :3300 rs on ebay 1gb ram 9000mah
a keyboard,mouse,monitor
for just 4400 rs ur computer is ready if you have an monitor and keyboard already in ur hand
softwares reuired
sd formatter
win32disk imager
all softwares avalable on sourceforgnet.com
raspberry software available on raspberyy.org
installation vedio available on youtube
enjoy

Unknown October 31, 2015 at 6:32 PM  

ഞാൻ raspberry pi ഇൻസ്റ്റാൾ ചെയ്തു. പക്ഷെ അതിൽ വരുന്ന വിന്ഡോ സാധാരണ കാണുന്ന സിസ്റ്റം പോലെ അല്ല . അതിലുള്ള ഒന്നും മനസിലാകുന്നില്ല. റീ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുമോ?അങ്ങനെ ചെയ്താൽ ശരി ആകുമോ?ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കുന്ന വീഡിയോ ലഭിക്കുമോ?

Sidhy kottayam June 16, 2017 at 9:44 PM  

റാസ്പ്ബെറി പൈ ശരിക്കും എന്താണ്. എങ്ങിനെയാണ് അതിനെ കമ്പ്യുട്ടര്‍ എന്നു വിളിക്കുക. അത് ഒരു സര്ക്യൂട്ട് ബോര്ഡ് മാത്രമാണെന്നാണ് ഞാന് മനസ്സിലാക്കുന്നത്.

Kbc January 27, 2022 at 4:07 AM  

Click Here For New Updates

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer