Plus One SINGLE WINDOW ADMISSIONS - 2014

>> Sunday, May 25, 2014

ഏകജാലക പ്ലസ്‌വണ്‍ പ്രവേശന നടപടികളാരംഭിക്കുകയാണല്ലോ? കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇക്കാര്യത്തിലുള്ള സംശയങ്ങളും ആശങ്കകളുമൊക്കെ പങ്കുവെയ്ക്കുവാനും പതിവുപോലെ മാത്‌സ് ബ്ലോഗ് അവസരമൊരുക്കുന്നു. അപേക്ഷാഫോമിന്റെ മാതൃകയും പ്രോസ്പെക്ടസുമെല്ലാം പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇത്തവണയും ഓണ്‍ലൈനായും അപേക്ഷാഫോം പൂരിപ്പിച്ചുമെല്ലാം അപേക്ഷിക്കാന്‍ സംവിധാനമുണ്ട്. ഓണ്‍ലൈനിലാണ് അപേക്ഷിക്കുന്നതെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന അപേക്ഷാഫോമിന്റെ പ്രിന്റൗട്ട് ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കന്ററി സ്ക്കൂളില്‍ നല്‍കേണ്ടതാണ്. അതേക്കുറിച്ചെല്ലാം ചുവടെ പറഞ്ഞിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക്, ഈ പോസ്റ്റ് സമ്പുഷ്ടമാക്കുന്നതാണ്.


Read More | തുടര്‍ന്നു വായിക്കുക

TDS Certificate (Form 16) Download ചെയ്യാം

>> Thursday, May 15, 2014

2014 ജൂലൈ 31 ന് മുമ്പായി ഓരോ വ്യക്തിയും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടല്ലോ. TDS Certificate (Form 16) ലെ വിവരങ്ങള്‍ അനുസരിച്ചായിരിക്കും ഇന്‍കംടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. ഈപ്പറഞ്ഞ TDS Certificate അല്ലെങ്കില്‍ Form 16 എവിടെ നിന്നാണ് ലഭിക്കുക? ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയുന്നത് അതത് സ്ഥാപനമേലധികാരികള്‍ക്ക് മാത്രമാണ്. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്നാണത്രേ ആദായനികുതി നിയമം അനുശാസിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതായി കണ്ടില്ലെങ്കില്‍പ്പോലും DDOയില്‍ നിന്നും പിഴ ഈടാക്കുമത്രേ. ഇതേക്കുറിച്ചറിയുന്നതിനും TRACES ല്‍ നിന്നും മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനെപ്പറ്റിയുമുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്.


Read More | തുടര്‍ന്നു വായിക്കുക

ഗണിതപാഠശാലയിലേയ്ക്ക് സ്വാഗതം

>> Monday, May 12, 2014


മഹത്തായ ഒരു സംരഭത്തിന്റെ പ്രചാരകരാകാന്‍ മാത്​സ് ബ്ലോഗിന് സാധിച്ചതില്‍ അഭീമാനമുണ്ട് . കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ IRTC യില്‍വെച്ച് നടത്തിയ രണ്ടുദിവസത്തെ ഗണിതശാസ്ത്ര സെമിനാറിലായിരുന്നു ഇങ്ങനെ ഒരാശയം രൂപം കൊണ്ടത് . കണക്ക് ഇഷ്ടപ്പെടുന്ന ഏവര്‍ക്കും പ്രവേശനം ലഭിക്കുമെന്ന പ്രത്യേകത ഈ പാഠശാലയ്ക്കുണ്ട് .പ്രൈമറി ഹൈസ്ക്കൂള്‍ തലങ്ങളില്‍ കണക്കുപഠിപ്പിക്കുന്നവര്‍ക്കും , അധ്യാപകപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും എന്നുവേണ്ട തല്പരരായ വിദ്യാര്‍ത്ഥികള്‍ക്കുപോലും പ്രായവ്യത്യാസമില്ലാതെ പാഠശാലയില്‍ അംഗമാകാം . കേരളത്തിലെ ഗണിതശാസ്ത്ര പാഠപുസ്ത കമ്മിറ്റി ചെയര്‍മാനായ ഡോ ഇ.കൃഷ്ണനാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് .പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകന്‍ ശ്രീ നാരായണനുണ്ണി സാര്‍ കോര്‍ഡിനേറ്ററാണ് . ഗണിതാദ്ധ്യാപകരുടെ ഒരു കൂട്ടായ്മയായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം


Read More | തുടര്‍ന്നു വായിക്കുക

അധ്യാപനത്തിന്റെ കാണാപ്പുറങ്ങള്‍ : ഒരു അനുഭവ സാക്ഷ്യം

>> Tuesday, May 6, 2014

കംപ്യൂട്ടറില്‍, അട്ടപ്പാടി എന്ന പേരു നല്‍കിയിട്ടുള്ള ഫോള്‍ഡറിലെ ഫോട്ടോകള്‍ വേഗത്തില്‍ സ്ക്രോള്‍ ചെയ്തുനോക്കുന്നതിനിടയില്‍ ലക്ഷ്മിയുടെയും അപ്പായുടെയും ഫോട്ടോകളില്‍ കണ്ണുകളുടക്കി. വെള്ള ഷര്‍ട്ടും മറൂണ്‍ പാവാടയും ചേര്‍ന്ന യൂണിഫോമിനൊപ്പം ഒരു പച്ച ഷാള്‍ (എന്റെ റൂംമേറ്റ് കൊടുത്തത്) കഴുത്തിലൂടെ മുന്നോട്ടിട്ട്, രണ്ടുപുറവും മെടഞ്ഞ് റിബണ്‍ കൊണ്ടു കെട്ടിയ കോലന്‍മുടിയില്‍ കനകാബരപ്പൂ ചൂടി, ചിരിച്ചുകൊണ്ട് ഞങ്ങളുടെ കോര്‍ട്ടേഴ്സിനു മുന്നിലെ ഇലകൊഴിഞ്ഞ മരത്തിനു മുന്‍പില്‍ ലക്ഷ്മിയും അപ്പാവും. സംതൃപ്തി സ്ഫുരിക്കുന്ന മുഖത്തിന്റെ ഉടമയായ അയാള്‍ ഒരു യോഗിയെ ഓര്‍മ്മിപ്പിക്കുന്നു.

ലക്ഷ്മി ഇപ്പോള്‍ എവിടെയായിരിക്കും? അമ്മ മരിച്ചപ്പോള്‍ അവര്‍ കോയമ്പത്തൂര്‍ക്ക് പോയെന്ന് കേട്ടിരുന്നു. ലക്ഷ്മിയുടെ അമ്മയെ ആദ്യമായി കണ്ട ദിവസം .... വരഗയാറിന്റെ തീരത്ത് വെള്ളാരം കല്ലുകള്‍ക്കിടയിലൂടെ ചിരിച്ചുകൊണ്ടൊഴുകുന്ന തെളിനീരിന്റെ കുളിര്‍മതേടി നടക്കാനിറങ്ങിയ ഒരു വൈകുന്നേരം ...


Read More | തുടര്‍ന്നു വായിക്കുക

SAMPOORNA വഴി ടി.സി നല്‍കലും
അഡ്‌മിഷന്‍ നടത്തലും

>> Friday, May 2, 2014

ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഴുവന്‍ സമ്പൂര്‍ണ വഴിയാണ് ചെയ്യേണ്ടതെന്ന 2014 ഏപ്രില്‍ 25 ലെ ഡി.പി.എ സര്‍ക്കുലര്‍ ഏവരും കണ്ടിരിക്കുമല്ലോ. ഇതോടെ സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചും ടി.സിയുമായി വരുന്ന കുട്ടിയെ സമ്പൂര്‍ണ വഴി അഡ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുമുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ നമുക്കു ചെയ്യാനാകും. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെയും സമ്പൂര്‍ണവഴി അഡ്മിഷന്‍ നടത്തുന്നതിന്റേയും സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer