സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

SSLC - 2014
A gift to SSLC students from MathsBlogTeam

>> Saturday, November 9, 2013


എസ്.എസ്.എല്‍.സി ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ ഒട്ടേറെ പഠനസഹായികള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. വിവിധ ബ്ലോഗുകളിലും വെബ്സൈറ്റുകളിലുമായി പരന്നു കിടക്കുന്ന അവ കണ്ടെത്തുക എന്നത് നെറ്റില്‍ പരതി തുടങ്ങുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. ലേബലുകള്‍ നോക്കി കണ്ടു പിടിക്കാനോ വിഷയം തിരിച്ചു സേര്‍ച്ചു ചെയ്യാനോ ഒന്നും ഇന്റെര്‍നെറ്റുമായി പരിചയപ്പെട്ടു വരുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.
മാത്സ് ബ്ലോഗിലുള്ള പഠനസഹായികള്‍ തന്നെ ഞങ്ങള്‍ മെയിലു വഴി ലിങ്കുകള്‍ അയച്ചു കൊടുക്കുന്പോളാണ് അവ അവിടെയുണ്ടായിരുന്നുവെന്ന് പലരും അറിയുന്നത്. പലപ്പോഴും ഈ തരം പഠനസഹായികള്‍ക്കായി കുട്ടികള്‍ ആശ്രയിക്കുന്നത് ഇന്റെര്‍നെറ്റ് കഫെ നടത്തിപ്പുകാരെയാണ് എന്നതാണ് ഇതിലെ ദുഃഖകരമായ മറ്റൊരു വസ്തുത. കുട്ടികള്‍ സ്കൂളില്‍ നിന്നും എഴുതിയെടുത്ത (പലപ്പോഴും തെറ്റായ) ബ്ലോഗ്/വെബ്സൈറ്റ് അഡ്രസുകളുമായി കഫെകളില്‍ കയറി ഇറങ്ങുന്ന രക്ഷാകര്‍ത്താക്കളെ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കാണാനിടയായി. ഈ സാഹചര്യത്തിലാണ് ഇവയെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തിലൊരു പേജ് എന്ന ആശയം ഞങ്ങളുടെ മനസ്സിലുദിച്ചത്.. ശൈശവാവസ്ഥയിലുള്ള ഈ പേജ് പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സജീവമായ ഇടപെടലുകളും ആവശ്യമാണ്.. ഈ പേജിലേക്ക് എത്താനായി മാത്സ് ബ്ലോഗിന്റെ മുകളിലെ ടാബുകളില്‍ SSLC 2014 എന്ന ടാബില്‍ ക്ലിക്കു ചെയ്താല്‍ മതിയാകും..

സ്വാഗതം - എസ്.എസ്.എല്‍.സി 2014 എന്ന ഈ പുതിയ പേജിലേക്ക്

19 comments:

VIJAYAKUMAR M D November 9, 2013 at 5:16 AM  

ഹായ് ! ഉഗ്രന്‍ ! എന്റെ കുട്ടികള്‍ക്ക് ഇത് പ്രയോജനപ്പെടും. തീര്‍ച്ച.

Hari | (Maths) November 9, 2013 at 7:48 AM  

ഈ വര്‍ക്കിനു വേണ്ടി ജോമോന്‍ സാറെടുത്ത കഷ്ടപ്പാട് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പഴയ പോസ്റ്റുകളെല്ലാം പരിശോധിച്ച് അതില്‍ പത്താം ക്ലാസുകാര്‍ക്ക് വേണ്ട മെറ്റീരിയലുകളെല്ലാം തന്നെ തരം തിരിച്ച് ഒരു പോസ്റ്റിലേക്ക് ക്രോഡീകരിക്കാനെടുത്ത ക്ഷമ, ശ്രദ്ധ, മനഃസാന്നിധ്യം തുടങ്ങിയ കാര്യങ്ങളെല്ലാം അസാധാരണം തന്നെയാണ്. മാത്​സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോസ്റ്റുകളുടെ സ്വഭാവം എളുപ്പം തിരിച്ചറിയാന്‍ കഴിയും എന്നതു കൊണ്ടു തന്നെ പറയട്ടെ, പാഠപുസ്തകം മാറുന്ന കാലം വരെ പത്താം ക്ലാസുകാര്‍ക്ക് ഉപകാരപ്പെടുന്ന പോസ്റ്റുകളില്‍ അഗ്രഗണനീയമായി ഇതു മാറാനാണ് സാധ്യത. നാളിതു വരെ മാത്​സ് ബ്ലോഗിന് മെറ്റീരിയലുകള്‍ അയച്ചു തന്നവര്‍ക്കും ഇതെല്ലാം ആഴ്ചകളോളമിരുന്ന് ക്രോഡീകരിച്ച ജോമോന്‍ സാറിനും അഭിനന്ദനങ്ങള്‍.

അധ്യാപകര്‍ക്ക് അവരവരുടെ വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ മെറ്റീരിയലുകളുടെ തലക്കെട്ടുകള്‍ കൂടുതല്‍ സെല്‍ഫ് എക്സ്​പ്ലനേറ്ററി ആക്കണമെന്നുണ്ടെങ്കില്‍ അക്കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ ചൂണ്ടിക്കാണിക്കാവുന്നതാണ്.

pramu November 9, 2013 at 12:48 PM  

SETIGam എവിടെയും കണ്ടില്ല !! computing is not mere stenography......

Sreejithmupliyam November 9, 2013 at 8:24 PM  

ജോമോന്‍ സാറിന് 1000000000000000000000000000000000000000 നന്ദി.......................

JOHN P A November 10, 2013 at 9:07 AM  

ഈ പോസ്റ്റ് എക്കാലവും ഉപയോഗിക്കേണ്ടതാണ് . തയ്യാറാക്കിയ ജോമാന്‍ സാറിന് നന്ദി . സ്ഥിരമായി ഹോംപേജില്‍ ഇത് നിലനിറുത്തുമെന്ന് പ്രതീക്ഷിക്കുന്നു

HK CKHS MANIMOOLY November 10, 2013 at 5:54 PM  

ജോമോന്‍ സര്‍ അഭിനന്ദനങ്ങള്‍
സാറിന്റെ വിലയേറിയ പ്രയത്നം കാഴ്ചവെച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കും ഒരു വലിയ സമ്മാനമാണ്
നന്ദി സര്‍....നന്ദി

arsha November 11, 2013 at 8:19 PM  

വീഡിയോ എങനെ ഡൗണ്‍ലോഡ് ചെയ്യും

arsha November 11, 2013 at 8:20 PM  

വീഡിയോ എങനെ ഡൗണ്‍ലോഡ് ചെയ്യും

Ebrahim VA November 12, 2013 at 9:15 AM  

ജോമോന്‍ സാറിനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു.
Ebrahim V A GHS Mudickal

Rani Joy November 12, 2013 at 11:12 AM  

sslc കുട്ടികള്‍ക്കായി മാത്സ് ബ്ളോഗ് നല്‍കിയ സമ്മ്നം വളരെ നന്നായിരിക്കുന്നു.എല്ലാ കുട്ടികള്‍ക്കും ഇത് ഉപകാരപ്രദമായിരിക്കും എന്ന് ഉറപ്പാണ്.

mebymol benny November 13, 2013 at 8:03 AM  

could you please sent model questins and its answers og maths

സഹൃദയന്‍ November 13, 2013 at 8:32 PM  

.

അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ സ്കൂളില്‍ കിട്ടുന്നുണ്ടല്ലോ.. കൊടുക്കുന്നുണ്ടല്ലോ..അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇവിടെ ചോദിച്ചോട്ടേ..?

1. ഇവ കുട്ടികള്‍ക്കു കൊടുക്കണം എന്നു നിഷ്‍കര്‍ഷിക്കുന്ന ഉത്തരവ്/സര്‍ക്കുലര്‍ എന്തെങ്കിലും ഉണ്ടോ ?

2. ഇവ എങ്ങിനെ/ഏതു സമയത്താണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്നതിനെ കുറിച്ച് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടോ ?

3. ഇവ കഴിക്കാന്‍ കുട്ടികള്‍ക്കു താല്‍പര്യമില്ലെങ്കില്‍ ഇതു നല്‍കുന്നതില്‍ നിന്നും അവരെ ഒഴിവാക്കുന്നതില്‍ തകരാറുണ്ടോ ? അതിന് എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ ? അവരോട് അപേക്ഷ എഴുതി വാങ്ങുക .. ഇത്യാദി..

ആരെങ്കിലും പറഞ്ഞു തരുമോ ?

സഹൃദയന്‍ November 13, 2013 at 8:33 PM  

.

അയണ്‍ ഫോളിക് ആസിഡ് ഗുളികകള്‍ സ്കൂളില്‍ കിട്ടുന്നുണ്ടല്ലോ.. കൊടുക്കുന്നുണ്ടല്ലോ..അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇവിടെ ചോദിച്ചോട്ടേ..?

1. ഇവ കുട്ടികള്‍ക്കു കൊടുക്കണം എന്നു നിഷ്‍കര്‍ഷിക്കുന്ന ഉത്തരവ്/സര്‍ക്കുലര്‍ എന്തെങ്കിലും ഉണ്ടോ ?

2. ഇവ എങ്ങിനെ/ഏതു സമയത്താണ് കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്നതിനെ കുറിച്ച് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടോ ?

3. ഇവ കഴിക്കാന്‍ കുട്ടികള്‍ക്കു താല്‍പര്യമില്ലെങ്കില്‍ ഇതു നല്‍കുന്നതില്‍ നിന്നും അവരെ ഒഴിവാക്കുന്നതില്‍ തകരാറുണ്ടോ ? അതിന് എന്തെങ്കിലും നടപടിക്രമങ്ങളുണ്ടോ ? അവരോട് അപേക്ഷ എഴുതി വാങ്ങുക .. ഇത്യാദി..

ആരെങ്കിലും പറഞ്ഞു തരുമോ ?

Rajat K. Shaju November 14, 2013 at 2:36 PM  

gooogol thankzzz sir let this be on the HOME page forever

abhisha ramesh November 15, 2013 at 6:26 PM  

മാത്സ് ബ്ലോഗിന് ഒരായിരം നന്ദി..

nonichan November 18, 2013 at 12:33 PM  

ജോമോന്‍ സര്‍ അഭിനന്ദനങ്ങള്‍.....ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി..............

lisa December 4, 2013 at 11:07 AM  

SSLC ഒരുക്കം 2014 നന്നായിട്ടുണ്ട്

Venki January 31, 2017 at 5:58 PM  

This is very useful for us.
Sir please put very important types of questions as examples.

Venki January 31, 2017 at 5:58 PM  

This is very useful for us.
Sir please put very important types of questions as examples.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer