DATA LOCKING IN SPARK

>> Friday, November 1, 2013

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

ഡാറ്റാ ലോക്കിങ്ങിനെക്കുറിച്ച്
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.

Step 1: മാര്‍ച്ച് മാസത്തില്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ എസ്റ്റാബ്ലിഷ്മെന്റ് യൂസര്‍ ആയി ലോഗിന്‍ ചെയ്യുന്ന ആര്‍ക്കും ആരെ വേണമെങ്കിലും കണ്‍ട്രോളിങ്ങ് ഒാഫീസര്‍ ആയി സെറ്റ് ചെയ്യാമായിരുന്നു. പിന്നീട് ഇതില്‍ മാറ്റം വന്നു. ഇപ്പോള്‍ എയിഡഡ് സ്കൂളുകള്‍ക്ക് ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിന് എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുമായി ബന്ധപ്പെടണം.

Step 2:Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.

Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.

സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
spark help help file for spark help in spark I have a doubt in spark how to do in spark how to lock data in spark spark doubt kerala spark doubt

338 comments:

വി.കെ. നിസാര്‍ March 5, 2013 at 6:22 AM  

സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതും ഡാറ്റ ലോക്ക് ചെയ്യേണ്ടതുമെങ്ങിനെയെന്ന് ചോദിച്ച് ആരെങ്കിലും വിളിക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയാം. ഇനി ധൈര്യമായി പറയാം. ബ്ലോഗ് നോക്കാന്‍! നന്ദി മുഹമ്മദ് സര്‍.

ഗീതാസുധി March 5, 2013 at 6:29 AM  

ഞാനൊരു പ്രവചനം നടത്തട്ടെ. മാത്സ് ബ്ലോഗിലെ പോസ്റ്റുകളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്നതും കമന്റുകളുടെ മലവെള്ളമൊഴുകുന്നതുമായ ഒരു പോസ്റ്റായിരിക്കും ഇത്. ഈ ബ്ലോഗിന്റെ ഏറ്റവും വലിയ ഭാഗ്യം അതാതുരംഗത്തെ നിസ്വാര്‍ത്ഥരായ വിദഗ്ദരുടെ സേവനം കിട്ടുന്നൂവെന്നതുതന്നെ! ഫിലിപ്പ്, ബാബൂ വടക്കുഞ്ചേരി,മുഹമ്മദ്....ആ നിര നീണ്ടുപോകുന്നു.
വേണ്ടത്ര പരിശീലനങ്ങളൊന്നുമില്ലാതെ സ്പാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ ഐടി മിഷന്‍ എങ്ങിനെയാണ് ധൈര്യപ്പെട്ടതെന്നോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. എന്തായാലും മുഹമ്മദ് സാറിന് ആയിരമായിരം നന്ദി.

MURALEEDHARAN.C.R March 5, 2013 at 6:52 AM  

sir
ഞങ്ങളുടെ സ്ക്കൂളില്‍ ഒരു senior teacher ടെ pen no. വെച്ചാണ് salary process ചെയ്യുന്നതും മറ്റും.
ഇതല്ലാതെ head office ന് വേറെ password ലഭിയ്ക്കുമോ

ഹോംസ് March 5, 2013 at 6:58 AM  

വേണ്ടത്ര സൗകര്യങ്ങളൊരുക്കാതേയും പരിശീലനങ്ങളില്ലാതേയും ഇത്തരം ധൃതിപിടിച്ച പരിഷ്കാരങ്ങള്‍ക്ക് മുതിരാനുള്ള സര്‍ക്കാരിന്റെ തൊലിക്കട്ടിയെ നമിക്കുന്നു.മാത്​സ് ബ്ലോഗിനോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, വിവരങ്ങള്‍ക്കായി ഒരു സ്വകാര്യ ബ്ലോഗിനെ ആശ്രയിക്കേണ്ട ഗതികേട് ജീവനക്കാര്‍ക്കുണ്ടാക്കിയത് തികഞ്ഞ പോക്രിത്തരം തന്നെ.

Unknown March 5, 2013 at 7:31 AM  

മുഹമ്മദ് സാര്‍,
1-"Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Details of Current Head of Office ന് താഴെ Head of Office ന്റെ PEN നല്‍കുമ്പോള്‍ താഴെ വിവരങ്ങള്‍ തെളിഞ്ഞ് വരും." Head of Office നെ ഇതു വരെ enter ചെയ്തില്ലായിരുന്നു."Enter Details of new head of Office" എന്നതില്‍ ഇനി ചെയ്താല്‍ മതിയോ?
2-"Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക." ഇപ്പോഴുള്ള password ഇനി ക്ലാര്‍ക്കിനുള്ളതായിരിക്കുമോ?
3-"സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം" പഴയ leave enter ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ?

Hari | (Maths) March 5, 2013 at 7:46 AM  

കേരളത്തില്‍ അങ്ങോളമിങ്ങോളം സ്പാര്‍ക്കുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാന്‍ പോകുന്നയാളാണ് മുഹമ്മദ് സാര്‍.ബ്ലോഗ് ടീമിലൊരാളായി അദ്ദേഹം നമുക്കൊപ്പമുള്ളതാണ് ഏറ്റവും വലിയ ധൈര്യം. സ്പാര്‍ക്ക് സംബന്ധമായ സംശയങ്ങളില്‍ ഇന്ന് ആധികാരികമായി മറുപടി പറയാന്‍ കഴിവുള്ളവരില്‍ പ്രഥമഗണനീയനാണ് അദ്ദേഹം. (അതുപോലെ തന്നെ നമുക്കൊപ്പമുള്ള അനില്‍ സാറിനേയും ഷാജി സാറിനേയും ഒരിക്കലും മറക്കാന്‍ കഴിയില്ല.) മുഹമ്മദ് സാറിനോട് ഒരു സംശയം ചോദിച്ചാല്‍ അദ്ദേഹമത് പരിഹരിച്ചു തന്നിരിക്കും എന്നതാണ് പ്രത്യേകത. നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇതേവരെ അദ്ദേഹം മറുപടി നല്‍കിയിട്ടുണ്ടെന്ന വസ്തുത നമുക്കേവര്‍ക്കും അറിയാം. ഏറെ അഭിനന്ദനാര്‍ഹവും നമുക്ക് ആശ്വാസദായകവുമായ ഒരു കാര്യമാണക്. പ്രത്യേകിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അത്ര വലിയ പിന്തുണയൊന്നും സോഫ്റ്റ്‌വെയര്‍ ഡവലപ്മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ടെക്നിക്കല്‍ സൈഡില്‍ കിട്ടാതെ വരുമ്പോള്‍..!!!

BIO-VISION March 5, 2013 at 9:01 AM  

സ്പാര്‍ക്കില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം വിവരിക്കുന്ന പോസ്റ്റ്‌ വളരെ ഉചിതമായി മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍
from,SUBHASH.S,BIO-VISION VIDEO BLOG

sajeese March 5, 2013 at 11:03 AM  

എല്ലാ ഫീല്‍ഡും ലോക്കു ചെയ്യണമെന്നു നിര്‍ബന്ധമുണ്ടോ? എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് ഡീറ്റെയ്ല്‍സ് എങ്ങനെയാണ് ചേര്‍ക്കേണ്ടത്?.അവര്‍ക്ക് അഡ്വൈസ് മെമ്മോ ഡേറ്റ് നല്കാന്‍ സാധിക്കില്ലല്ലോ.ലോക്ക് ചെയ്യുന്നതിനു മുമ്പ് സര്‍വീസ് ഹിസ്റ്ററി ജോയിനിംഗ് ഡേറ്റ് മുതല്‍ പൂര്‍ണമായിരിക്കണമെന്നുണ്ടോ?.വീണ്ടും അണ്‍ലോക്ക് ചെയ്ത് ഡേറ്റാ തിരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും തടസമുണ്ടാകുമോ?(ഉദ. ലീവ് ഡീറ്റെയ്ല്‍സ്) .മറുപടി നല്കുമല്ലോ

KANJIRAMKULAM PANCHAYATH H.S KAZHIVOOR March 5, 2013 at 12:13 PM  

വളരെ സന്തോഷം ഇനിയും പ്റതീക്ഷി ക്കുന്നു

sphss March 5, 2013 at 12:14 PM  

ഒരു അദ്ധൃാപകന്‍ 5years LWA ആണ് അദേഹത്തിന്‍െ data sparkil lock ചെയ്യണോ

Zain March 5, 2013 at 12:28 PM  

Sir, I am an AIDED HS TEACHER. I have the following doubts regarding entry in Spark:
1. A teacher joined the school in January. For want of 8 months service, she didn't get April and May salary. She was rejoined in June. My doubt is this: which date is to be given as joining date in spark? Is it the first joining date or continuous service? Where should it be entered- in Date of joining the Govt. service or Date of Joining in the Department?
2. Another teacher has some leave vacancy services before joining in regular vacancy. (maternity leave). Which date should be entered as joining date? Shall we enter the previous leave vacancy services under previous qualifying services?
3. Can employment services be entered in previous qualifying service in the case of aided school teachers?
4. What is the service category of Aided High School teachers? Regular? State Subordinate? Officiating? In my service book, in some places it is entered as Permanent and in some other places it is as officiating.
HOPING AN IMMEDIATE REPLY FROM Mohammed sir or any other.

Muhammad A P March 5, 2013 at 3:27 PM  

മുരളീധരൻ സർ;
താഴെ കാണുന്ന ഉത്തരവുകൾ വായിച്ചാൽ താങ്കളുടെ സംശയം തീരുമെന്ന് കരുതുന്നു.

1) Circular no. 72/2012/Fin dated 17/12/2012

2) Circular No. 66/2012/Fin dated 15-11-2012

Muhammad A P March 5, 2013 at 4:00 PM  

sajeese സർ;

ലോക്ക് ചെയ്യാനാവശ്യപ്പെട്ട എല്ലാ ഫീൽഡുകളും ലോക്ക് ചെയ്യണമെന്നാണ് പറയുന്നത്.
അഡ്വൈസ് മെമ്മോയുടെ സ്ഥാനത്ത് അപ്പോയിന്റ്മെന്റ് ഓർഡർ തന്നെ നൽകിയാൽ മതിയാകുമെന്നാണ് തോന്നുന്നത്.
സർവ്വീസ് രജിസ്റ്റർ പ്രകാരമുള്ള എല്ലാ ഡാറ്റയും പൂർണ്ണമായിരിക്കണം
ഡാറ്റ അൺലോക്ക് ചെയ്യുന്നതിന് തടസ്സമില്ല; കാരണം രേഖപ്പെടുത്തണമെന്ന് മാത്രം

Muhammad A P March 5, 2013 at 4:05 PM  

sphss സർ;

എല്ലാ ജീവനക്കാരുടെയും ഡാറ്റ അപ്ഡേറ്റ് ചെയ്ത് ലോക്ക് ചെയ്യണം

Muhammad A P March 5, 2013 at 4:19 PM  

augustine chemp സർ;

ഒരിക്കൽ നൽകിയ മറുപടി കാണാനില്ല. ഒന്നു കൂടി ശ്രമിക്കുന്നു.
1) പുതിയ Head of Office നെ ചേർക്കണം
2) ക്ലർക്കുമാരുടെയും മറ്റും പാസ്സ്‌വേർഡ് സ്പാർക്ക് തന്നെ ബ്ലോക്ക് ചെയ്യുമെന്നാണ് പറയുന്നത്. എങ്ങിനെയെന്ന് കാത്തിരുന്നു കാണാം
3) പോസ്റ്റിൽ പറഞ്ഞ പ്രകാരം ആദ്യം ലീവ് അക്കൌണ്ട് അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ ലീവ് ചേർക്കാൻ സാധിക്കേണ്ടതാണ്. പക്ഷെ, സർവ്വീസ് ബുക്കിലെ ലീവ് അക്കൌണ്ടിൽ തെറ്റുണ്ടെങ്കിൽ ആദ്യം ആ തെറ്റ് ശരിയാക്കേണ്ടി വരും (ഈ പണി കൂടി അധികം ചെയ്യേണ്ടി വരുമെന്ന് സാരം)

Sagin.G.Nair March 5, 2013 at 6:32 PM  

ഒരിക്കല്‍ Upload ചെയ്ത ഫോട്ടോ മാറ്റി Upload ചെയ്യാന്‍ പറ്റുമോ???

Muhammad A P March 5, 2013 at 8:20 PM  

Zain സർ;

Date of joining പോലുള്ള ഇത്തരം പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരമാകേണ്ടതുണ്ടെന്നാണ് തോന്നുന്നത്.
ഇത് എളുപ്പം മനസ്സിലാക്കുന്നതിന് വേണ്ടി, താങ്കളുടെ 1,2,3 ചോദ്യത്തിലെ ജീവനക്കാരെല്ലാം ഇപ്പോൾ ജോലിയിൽ പ്രവേശിക്കുന്നു എന്ന് കരുതുക. സ്പാർക്ക് ബിൽ ലഭിക്കണമെങ്കിൽ, ഇവരുടെ Date of Joining in Govt. Service ഉം Date of joinig in the Dept. ഉം ജോലിയിൽ പ്രവേശിക്കുന്ന തിയ്യതി തന്നെ നൽകേണ്ടതായി വരും. പിന്നീട് Continuous Service ൽ വരുന്ന മൂറക്ക് ഈ തിയ്യതികളിൽ മാറ്റം വരുത്തുകയാണെങ്കിൽ Service History യിലും അരിയർ ബില്ലുകളിലുമൊക്കെ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ തിയ്യതികൾ അങ്ങിനെത്തന്നെ നിലനിർത്തേണ്ടതായും വരും. അതിനാൽ ഇത്തരം കാര്യങ്ങളൊക്കെ സ്പാർക്കിൽ ഇനിയും വളരെ വിശദമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.
ഇപ്പോളത്തെ ഈ സാഹചര്യത്തിൽ, താങ്കളുടെ മൂന്ന് ചോദ്യത്തിലും അവർ ആദ്യമായി ജോലിയിൽ പ്രവേശിച്ച തിയ്യതികൾ തന്നെ Date of Joining in Govt. Service ഉം Date of joinig in the Dept. ഉം ആയി ചേർക്കണമെന്നാണ് എന്റെ അഭിപ്രായം.
നാലാം ചോദ്യം:- സ്പാർക്കിൽ എയ്ഡഡ് സ്കൂളിലെ റഗുലർ ടീച്ചേഴ്സിന്റെ Employment Type: Regular, Service Category: State Subordinate എന്നിങ്ങിനെയാണ്. സർക്കാർ സ്ഥാപനങ്ങളിൽ Permanent Employees ഇപ്പോൾ ആരുമില്ലെന്ന് തന്നെ പറയാം. ഉണ്ടെങ്കിൽ തന്നെ വളരെ കുറഞ്ഞ എണ്ണം മാത്രമായിരിക്കും. വിവിധ വകുപ്പുകളിലെ തസ്തികകളും അവയിലെ ലീനുമൊക്കെ തിട്ടപ്പെടുത്തി Confirmation നടത്തുന്ന പതിവില്ലാത്തതാണ് ഇതിന് കാരണം. എല്ലാവരും Officiating ആണ്. എന്നാൽ, ഒരു സ്കൂൾ മാത്രമോ ഏതാനും സ്കൂളുകൾ മാത്രമോ ഉൾപ്പെടുന്ന എയ്ഡഡ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റിൽ Confirmation നടത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. താങ്കളെ കൺഫേം ചെയ്തതായി സർവ്വീസ് ർജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ Permanent എന്നും അല്ലെങ്കിൽ Officiating എന്നും രേഖപ്പെടുത്തുന്നതായിരിക്കും ശരി.

Unknown March 5, 2013 at 8:22 PM  

Dear Muhammed Sir,

It is indeed a great post. Thank u very much.

Muhammad A P March 5, 2013 at 8:31 PM  

Balu poruvazhy സർ;

Service Matters- Personal Details വഴി Employee Details ൽ പ്രവേശിച്ച് നിലവിലുള്ള ഫോട്ടോയുടെ അടുത്ത് കാണുന്ന Upload Photo എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കൊണ്ട് പഴയ ഫോട്ടോ മാറ്റി പുതിയ ഫോട്ടോ ചേർക്കാവുന്നതാണ്. (Edit Employee Record വഴി ആദ്യ തവണ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതോടെ അവിടെയുണ്ടായിരുന്ന Upload Photo എന്ന ലിങ്ക് അപ്രത്യക്ഷമാകുന്നതാണ് ഈ സംശയത്തിന് കാരണം)

Muhammad A P March 5, 2013 at 8:46 PM  

നിസാർ സർ, ഹരി സർ, രാമചന്ദ്രൻ സർ;

കമന്റ് ചെയ്തതിന് വളരെ നന്ദി. കാലികപ്രാധാന്യം കണക്കിലെടുത്ത്, പലർക്കും ഉപകരിച്ചേക്കാവുന്ന തരത്തിൽ ഡാറ്റാ ലോക്കിങ്ങിനെപ്പറ്റി ഒരു ലേഖനം വേണമെന്ന് ഹരി സാർ പറഞ്ഞപ്പോൾ എനിക്ക് ശരിയാണെന്ന് തോന്നിയ രീതിയിൽ ഒരു ലേഖനമുണ്ടാക്കുക മാത്രമാണ് ചെയ്തത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു വേദിയാകട്ടെ എന്നാണ് കരുതിയത്. അത് കൊണ്ട് തന്നെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് പോസ്റ്റിൽ ആവശ്യമായ മാറ്റങ്ങൾ വേണ്ടി വന്നേക്കാമെന്ന് കൂടി പറയട്ടെ.

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര March 5, 2013 at 9:30 PM  

sir,
whatis purpose this data locking

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര March 5, 2013 at 9:30 PM  

sir,
whatis purpose this data locking

Zain March 5, 2013 at 9:48 PM  

Thank you Muhammed Sir.

Muhammad A P March 5, 2013 at 9:56 PM  

Hemanth സർ;
ഡാറ്റയുടെ വിശ്വാസ്യതയും ആധികാരികതയും ഉറപ്പ് വരുത്താനാണെന്ന് ഒറ്റ വാക്കിൽ പറയാമെന്ന് തോന്നുന്നു.

MR Kodur March 5, 2013 at 10:33 PM  

GIS, PF subscription may vary from time to time. Do the break up of this entry make in SPARK.For eg if the PF subscription in the joining date 01/05/2000 is 500, in 01/07/2009 raised to 4000 and in 01/07/2012 reduced to 3000. Is it possible to enter the details as 01/05/2000 to 30/06/2009 as 500 , then 01/07/2009 to 30/06/2012 as 4000 and so on.

sibiees March 5, 2013 at 10:35 PM  

SIR
DATA LOCK CHEYUNATH NALLATHANU.LOCK CHEYTHA SESHAM DMU NTAY SAHAYAM ILLATHAY ELLA JEEVANAKARKUM AVARAVARUDAY DETAILS TURANNU NOKAN PATTUMO

Kesavanunni- HM March 5, 2013 at 10:44 PM  

ഹാവൂ!സ്പാര്‍ക്കിനെ സംബന്ധിക്കുന്ന ഒരുപോസ്റ്റ് കണ്ടപ്പോള്‍ തന്നെ വലിയ ആശ്വാസം.നന്നായിട്ടുണ്ട്.ഒരിക്കല്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ കാണിക്കുന്ന റീസണ്‍ പിന്നീട് കാണിക്കാന്‍ പറ്റില്ല എന്ന് ഉണ്ടോ?

Albin March 5, 2013 at 10:46 PM  

thanks for your valuable helps sir

my doubt is whether hpl account is to open only once or update every year as in service book? or is it an auto updating system. I feel difficult in entering leave in some employees.

would u explain it more sir

Albin March 5, 2013 at 10:48 PM  

thanks for your valuable helps sir

my doubt is whether hpl account is to open only once or update every year as in service book? or is it an auto updating system. I feel difficult in entering leave in some employees.

would u explain it more sir

Cyril George March 5, 2013 at 10:49 PM  

സര്‍ എന്റെ സ്കൂളിലെ അധ്യാപകരുടെ ലീവ് അക്കൌണ്ട് വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. കാരണം വിവരങ്ങള്‍ ചേര്‍ക്കുന്നിടത്ത് പ്രൊസീഡിംഗ് ബട്ടണ്‍ ക്ലിക്കാവുന്നില്ല, മങ്ങിയാണ് കാണപ്പെടുന്നത്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഈ അവസ്ഥയാണുള്ളത്. ഡാറ്റ ഇതുവരെയും ലോക്ക് ചെയ്തിട്ടില്ല. DMU വിളിച്ചാല്‍ ഇപ്പോള്‍ കിട്ടാറില്ല...........

M A O H S SCIENCE CLUB March 5, 2013 at 10:49 PM  

സര്‍ ഇൗ സഹായത്തിന് വളരെയധികം നന്ദി

M A O H S SCIENCE CLUB March 5, 2013 at 10:50 PM  

സര്‍ ഇൗ സഹായത്തിന് വളരെയധികം നന്ദി

M A O H S SCIENCE CLUB March 5, 2013 at 10:52 PM  

സര്‍ ഇൗ സഹായത്തിന് വളരെയധികം നന്ദി

Muhammad A P March 5, 2013 at 10:53 PM  

MR Kodur സർ;

സാദ്ധ്യമാണ്; പക്ഷെ, നിർബന്ധമില്ല. ഇത് മുമ്പ് വിശദമായി ചർച്ച ചെയ്തതാണ്. Deductions ലെ Date From, Date To ഉപയോഗിച്ച് ഈ രീതിയിൽ ഡിഡൿഷൻസ് ചേർക്കുന്നത് പിന്നീട് ഡിഡൿഷൻ ഹിസ്റ്ററി അറിയുന്നതിന് ഉപകരിക്കുമെന്നാണ് എന്റെ അഭിപ്രായം

Muhammad A P March 5, 2013 at 11:00 PM  

sibiees സർ;

ഡി.എം.യു വിന്റെ സേവനം പാസ്സ്‌വേർഡ് റീസെറ്റിങ്ങ്സിലേക്ക് മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. എ.ജി യുടെ ഓഫീസ് എസ്.ഡി.ഓ യുടെ കാര്യങ്ങൾ ഏറ്റെടുക്കുന്നതോടെ ഡി.എം.യു മാരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് തോന്നുന്നത്. പാസ്സ്‌വേർഡ് ആരിൽ നിന്ന് ലഭിച്ചാലും ഓരോ ജീവനക്കാരനും അയാളുടെ വിവരങ്ങൾ പരിശോധിക്കാം

Muhammad A P March 5, 2013 at 11:02 PM  

Kesavanunni സർ;

അങ്ങിനെ വ്യവസ്ഥയൊന്നുമില്ല.

Muhammad A P March 5, 2013 at 11:07 PM  

Albin സർ;

യഥാർത്ഥത്തിൽ, Auto calculated leave account ആണ് സ്പാർക്കിൽ ഉദ്ദേശിക്കുന്നത്. ഇപ്പോളുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ താങ്കളുദ്ദേശിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വരുമെന്ന് കരുതാം

MR Kodur March 5, 2013 at 11:08 PM  

Sir, I mean how can we enter the varying GIS, PF data in Benefit details of an employee in these from to date entry. GIS with one account number and Pf with same policy/account no cannot enter in Benefit details more than once even though with different dates. SLI can enter bcause it contain different policy no. Is there any method to enter this.

Muhammad A P March 5, 2013 at 11:18 PM  

cyril george സർ;
താങ്കളുടെ സ്കൂളിന് മാത്രം പ്രശ്നമുണ്ടാകാൻ സാദ്ധ്യതയില്ല. Edit Employee Record വഴിയല്ലാതെ, Service Matters- Leave വഴി Leave Account ൽ പ്രവേശിച്ച് ഒരു Option തെരഞ്ഞെടുക്കുക. അവിടെ Proceed ആക്ടീവ് ആയിരിക്കും

Unknown March 5, 2013 at 11:27 PM  

sir
schoolil work cheyunna enikku HM or in charge of SPARK details lock cheythu kazhinjal password um user code um enikku tarunnathinu leagally ayi any problem undo.tannal tannay data edit cheyyan onnum pattillalllooo

Unknown March 5, 2013 at 11:28 PM  

sir
schoolil work cheyunna enikku HM or in charge of SPARK details lock cheythu kazhinjal password um user code um enikku tarunnathinu leagally ayi any problem undo.tannal tannay data edit cheyyan onnum pattillalllooo

Muhammad A P March 5, 2013 at 11:36 PM  

MR Kodur;

സർ; സാധിക്കുന്നുണ്ട്. Identifying No ൽ ഏതെങ്കിലും രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി. ഉദാഹരണത്തിന്, ആദ്യം പി.എഫ് അക്കൌണ്ട് നമ്പർ MDL 46851 എന്നും രണ്ടാമത് MDL 46851 (1) എന്നും നൽകുമ്പോൾ ശരിയാകുന്നുണ്ട്.

Muhammad A P March 5, 2013 at 11:54 PM  

dilna as; സർ

എല്ലാവരും അങ്ങിനെയൊക്കെത്തന്നെയാണ് ചെയ്യുന്നത്. അല്ലാതെ, ഹെഡ്മാസ്റ്റർമാർക്കും മറ്റ് ഓഫീസ് തലവൻ‌മാർക്കുമൊന്നും ലീവ് അക്കൌണ്ട് ചേർക്കലും ഫൊട്ടോ അപ്‌ലോഡ് ചെയ്യലുമൊന്നുമല്ലല്ലോ ജോലി. അവർക്ക് അക്കാദമിക കാര്യങ്ങളിലും മറ്റ് നയപരമായ തിരുമാനങ്ങളിലുമൊക്കെ ശ്രദ്ധിക്കലാണല്ലോ പ്രധാനം. നേരത്തെ അവനവന്റെ പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്പാർക്കിൽ കാര്യങ്ങൾ ചെയ്യുന്ന ക്ലർക്കിനും ടീച്ചർക്കുമൊക്കെ അവരുടെതായ ഒരു ഉത്തരവാദിത്തമുണ്ടായിരുന്നു. ഇപ്പോളതുമില്ലാതായി എന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കിയതിനാലാകാം Authorisation നെ സംബന്ധിച്ച് ആദ്യം ഇറങ്ങിയ ഉത്തരവിൽ ഭേദഗതി വരുത്തി രണ്ടാമത്തെ ഉത്തരവ് ഇറങ്ങിയത്. E-Grantz ലെയും മറ്റും പോലെ യൂസേർസിന്റെ കാര്യത്തിൽ ഇനിയും പുരോഗതിയുണ്ടായാലെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ എന്നാണ് തോന്നുന്നത്.

MTSUPS NANNAMMUKKU IT SCHOOL March 6, 2013 at 11:56 AM  

സാറിന്‍റെ ലേഖനങ്ങള്‍ വളരെ വിലപ്പെട്ടതാണ്.സാര്‍ ഞങ്ങളുടെ ഓഫീസിനെ ഏറെ സഹായിക്കുന്നു.വളരെ നന്ദി.
എം.ടി.എസ്.യു.പി.എസ്.നന്നംമുക്ക്.

Unknown March 6, 2013 at 1:29 PM  
This comment has been removed by the author.
aeoiritty March 6, 2013 at 3:19 PM  

SPARK DATA LOCK CHEYTHAL ATHU UNLOCK CHEYYATHE ENTHENKILUM CHEYYAN PATTUMO?ORO THAVANAYUM UNLOCK CHEYYENDIVARILLE,ITHUKOND ENTHA PRAYOJANAM.SPARKIL INIYUM PALATHUM UPDATE CHEYYANUNDU ENNIRIKKE DRUTHI PITICH ITHARAM PARISHAKARANGAL NADATHENDIYIRUNNO ALE MUHAMMAD SIR

രാജൻ കെ കെ March 6, 2013 at 3:45 PM  

സ്പാര്‍ക്കുമായി നേരിട്ടു ബന്ധപ്പെട്ടതല്ല.എന്നാലും ഉത്തരം കിട്ടിയാല്‍ വലിയ ഉപകാരമായിരിക്കും.
ഞങ്ങളുടെ സ്കൂളിലെ മിക്കവാറും പേരുടെ മുന്‍ വര്‍ഷങ്ങളില്‍ പലതിലെയും ലീവുകള്‍ സര്‍വീസ് ബുക്കില്‍ ചേര്‍ത്തിട്ടില്ല.അതിനു ശേഷമുള്ള ചില ലീപുകള്‍ ചേര്‍ത്തിട്ടുണ്ടു താനും.ഇനി എങ്ങനെയാണ് പ്രസ്തുത (പഴയ കാലത്തെ ) ലീവുകള്‍ സര്‍വീസ് ബുക്കില്‍ എന്റര്‍ ചെയ്യേണ്ടത് ? (നിയമപരമായി.. കാരണം ആ കാലത്തെ HMs ഇപ്പോള്‍ സ്ഥലത്ത് പോലുമില്ല.)
സര്‍വീസ് ബുക്കില്‍ ചേര്‍ക്കാത്തതുകൊണ്ട് അവയൊന്നും സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുമില്ല.ലീവ് അക്കൗണ്ടില്‍ വന്നിട്ടുമില്ല.മുഹമ്മദ് സാറോ മറ്റാരെങ്കിലുമോ വിലപ്പെട്ട ഒരു നിര്‍ദ്ദേശം തരുമെന്നു വിചാരിക്കുന്നു...

Unknown March 6, 2013 at 7:49 PM  

In my school, some joining dates are entered as wrong. It is an aided school and some teachers have service break because of lack of 8 months and (recent joining cases are on daily wages). Is there any option to correct joining date? Data is not locked yet.

Muhammad A P March 6, 2013 at 7:55 PM  

@ MTSUPS NANNAMMUKKU IT SCHOOL

വളരെ സന്തോഷം; കൂട്ടത്തിൽ താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പ്രതീക്ഷിക്കുന്നു.

Muhammad A P March 6, 2013 at 7:59 PM  

mujeeb kunnumpurath സർ;

പോസ്റ്റിൽ പറഞ്ഞ പോലെ ചെയ്യുമ്പോളും അങ്ങിനെത്തന്നെയല്ലെ വരുന്നത്?

Muhammad A P March 6, 2013 at 8:12 PM  

@ aeoiritty

ഡാറ്റ അൺലോക്ക് ചെയ്യാതെ ബിൽ പ്രൊസസ്സ് ചെയ്യാനും മറ്റും കഴിയും. ഡാറ്റയുടെ ആധികാരിക ഉറപ്പ് വരുത്തുന്നതിന് ഡാറ്റ് ലോക്ക് ചെയ്യൽ നിർബന്ധമാണ്. തിടുക്കത്തിലൊന്നുമല്ല; ലോക്ക് ചെയ്യാൻ പലപ്പോഴായി മുമ്പ് നിർദ്ദേശം വന്നതാണ്. പോസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ ഇനിയങ്ങോട്ട് കാര്യങ്ങൾ കുറ്റമറ്റ രിതിയിലും വേഗത്തിലും നീങ്ങുന്ന ലക്ഷണമുണ്ട്. 5-3-2013 ന് ഇറങ്ങിയ ധനകാര്യ വകുപ്പിന്റെ സർക്കുലർ കാണുക. ഡാറ്റ വെരിഫൈ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി സ്പാർക്കിൽ നിന്നും സീനിയോരിറ്റി ലിസ്റ്റ് ജനറേറ്റ് ചെയ്ത് പരിശോധിക്കാൻ വകുപ്പദ്ധ്യക്ഷൻ‌മാർക്ക് കർശന നിർദ്ദേശമുണ്ട്.

Muhammad A P March 6, 2013 at 8:26 PM  

Marunadan സർ;

വിചിത്രം തന്നെ; ഇത് ഗുരുതരമായ കർത്തവ്യ വിലോപവും സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതുമല്ലെ? സ്ഥലത്തില്ലെങ്കിലും ഉത്തരവാദികളെ വിളിച്ച് വരുത്തി എല്ലാം ശരിയാക്കിയെ മതിയാകൂ. അവർ അതിന് തയ്യാറാകുന്നില്ലെങ്കിൽ അക്കാര്യം ഉന്നതാധികളെ അറിയിക്കാത്തതിന് ഇപ്പോളത്തെ ഹെഡ്മാസ്റ്ററും കുറ്റക്കാരനായേക്കാം.

Muhammad A P March 6, 2013 at 8:29 PM  

@ Unknown

Edit Employee Record വഴി Joining Date തിരുത്താമല്ലോ?

indian rupee font March 6, 2013 at 9:31 PM  

Mohammed Sir
1) ഞങ്ങളുടേത് എയ്ഡഡ് സ്കൂൾ ആണു്.H M ന്റെ പെൻ നമ്പറും പാസ് വേഡും ഉപയോഗിച്ചാണു് ബിൽ process ചെയ്യുന്നത്.എന്നാൽ Service Matters-Controlling Officers ൽ ഓഫീസ് കൊടുത്തപ്പോൾ Pen No. കൊടുക്കേണ്ട ഭാഗം ആക്ടീവായി കാണുന്നില്ല. Service Matters-DDO Changes ൽ ഉണ്ട്. എന്തു ചെയ്യണം.
2) Benefit Details ൽ SLI,LIC എന്നിവയ്ക്ക് Sum assured കാണിക്കാൻ പറ്റുമല്ലോ. PF,GIS പോലുള്ളവയ്ക്ക് അതിനു് കഴിയില്ലല്ലോ.എന്താണു് ചെയ്യേണ്ടത്.
3) Broken service ഉള്ളവർക്ക് Broken Service ന്റെ Appointment No. ആണോ Continuous Service ന്റെ Appointment No. ആണോ Recruitment , Regularisaton എന്നിവയ്ക്ക് നൽകേണ്ടത് ? Recruitment Source ഏതാണു് കൊടുക്കേണ്ടത് ?.( Appointment pass ആയതിന്റെ ഓർഡർ നമ്പർ മാത്രമേ Service Book ൽ കാണിക്കാറുള്ളു. Recruitment , Regularisaton എന്നിവ പ്രത്യേകമായി enter ചെയ്യുന്ന പതിവില്ല.

Muhammad A P March 6, 2013 at 10:44 PM  

Muhammed Basheer സർ;

1) Controlling Officer നെ ആദ്യമായി സെറ്റ് ചെയ്യുകയാണെങ്കിൽ “Enter Details of new head of Office“ ന് താഴെ സെലക്ട് ചെയ്ത് Confirm ചെയ്യണം.
2) PF,GIS പോലുള്ളവയ്ക്ക് പൂജ്യം നൽകിയാൽ മതി
3) ഇക്കാര്യങ്ങൾ മുമ്പ് വിശദീകരിച്ചതാണ്. സർവ്വീസ് ബുക്കിൽ ഉണ്ടായിരിക്കേണ്ട വിവരങ്ങൾ അതിൽ ചേർക്കാൻ വേണ്ട നടപടിയെടുക്കണം. അതിന് ശേഷമല്ലെ സ്പാർക്കിൽ ചേർക്കാൻ പറ്റുകയുള്ളൂ.
Local Source ആണ് ഏറ്റവും യോജിച്ചതെന്ന് തോന്നുന്നു.

mezhathur March 6, 2013 at 11:00 PM  

ഞങ്ങളുടേത് എയ്ഡഡ് സ്കൂൾ ആണു്.കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ H.M ആയി ചാര്‍ജ് എടുത്തു.approval കിട്ടിയിട്ടില്ല.H M in charge ആയ എന്റെ പെൻ നമ്പറും പാസ് വേഡും ഉപയോഗിച്ചാണു് ബിൽ process ചെയ്യുന്നത്.എന്നാൽ Service Matters-Controlling Officers ൽ എന്റെ പെൻ നമ്പര്‍ കൊടുത്തപ്പോൾ വിവരങ്ങള്‍ തെളിഞ്ഞ് വരുന്നില്ല. എന്തു ചെയ്യണം.

mezhathur March 6, 2013 at 11:02 PM  

ഞങ്ങളുടേത് എയ്ഡഡ് സ്കൂൾ ആണു്.കഴിഞ്ഞ ഡിസംബറില്‍ ഞാന്‍ H.M ആയി ചാര്‍ജ് എടുത്തു.approval കിട്ടിയിട്ടില്ല.H M in charge ആയ എന്റെ പെൻ നമ്പറും പാസ് വേഡും ഉപയോഗിച്ചാണു് ബിൽ process ചെയ്യുന്നത്.എന്നാൽ Service Matters-Controlling Officers ൽ എന്റെ പെൻ നമ്പര്‍ കൊടുത്തപ്പോൾ വിവരങ്ങള്‍ തെളിഞ്ഞ് വരുന്നില്ല. എന്തു ചെയ്യണം.

Muhammad A P March 6, 2013 at 11:05 PM  

mezhathur സർ;

Controlling Officer നെ ആദ്യമായി സെറ്റ് ചെയ്യുകയാണെങ്കിൽ “Enter Details of new head of Office“ ന് താഴെ സെലക്ട് ചെയ്ത് Confirm ചെയ്യണം.

Muhammad A P March 6, 2013 at 11:27 PM  

Muhammed Basheer സർ;
mezhathur സർ;

നിങ്ങളുടെ സംശയങ്ങൾക്ക് കാരണം പോസ്റ്റിലെ ഒരു പിശകാണെന്ന് മനസ്സിലായി; അത് ഇങ്ങിനെ തിരുത്താൻ ബ്ലോഗ് ടീമിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കിൽ, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

അപ്പോൾ ശരിയാവില്ലെ?

Jose J Edavoor March 7, 2013 at 6:01 AM  

വിവരങങള്‍ ലളിതമായി മനസിലാകകിതനന മുഹമമദു സാറിനു നദ്നി

hskklm March 7, 2013 at 9:52 AM  

പ്രിയ മുഹമ്മദ് സാര്‍,
Enter Details of new head of Office ല്‍ With effect From: എന്നിടത്ത് നല്കേണ്ടത് ഏത് തീയതിയാണ്. പുതിയ തലവന്‍ ചാര്‍ജെടുത്ത തീയതിയാണോ,അതോ ഡാറ്റാ ചേര്‍ക്കുന്ന തീയതിയാണോ

രാജൻ കെ കെ March 7, 2013 at 10:10 AM  

നന്ദി, മുഹമ്മദ് സര്‍,
ഞാന്‍ ചോദിക്കുന്നത്, ഇപ്പോഴത്തെ HM ന് പഴയ Entries സര്‍വീസ് ബുക്കില്‍ ചേര്‍ക്കാന്‍ അധികാരമുണ്ടോ, ഉണ്ടെങ്കില്‍ അതിനുള്ള Procedure എന്താണ് ?

Muhammad A P March 7, 2013 at 11:43 AM  

@ hskklm;

ചേർക്കാൻ പ്രയാസമില്ലെങ്കിൽ പുതിയ തലവന്‍ ചാര്‍ജെടുത്ത തീയതിയാണ് ശരി

Muhammad A P March 7, 2013 at 11:50 AM  

Marunadan സർ;

അങ്ങിനെ ചെയ്യേണ്ടി വരുന്ന പക്ഷം മേലധികാരികളെ അറിയിച്ച് ഉത്തരവ് വാങ്ങേണ്ടി വരും. അപ്പോൾ അലംഭാവം കാണിച്ചതിന് മുൻ ഹെഡ്മാസ്റ്റർക്കെർക്കെതിരെ നടപടിയുമുണ്ടാകും.അതൊഴിവാക്കാനുള്ള മാർഗ്ഗമാണ് ഞാൻ പറഞ്ഞത്.

glpskodumthara March 7, 2013 at 9:08 PM  

sir now working in govt school. aided school service service historiyil include cheyyano? employment service service historiyil cherkkano

CHERUVADI KBK March 7, 2013 at 9:47 PM  

How to open a locked data for updation if necessary?

Muhammad A P March 7, 2013 at 10:40 PM  

@ glpskodumthara;

സർവ്വീസ് ബുക്ക് മുഴുവനും ഡിജിറ്റൈസ് ചെയ്യണമെന്ന് പറഞ്ഞ സ്ഥിതിക്ക് എയിഡഡ് സ്കൂൾ സർവ്വീസും എം‌പ്ലോയ്മെന്റ് സർവ്വീസുമെല്ലാം, സർവ്വീസ് ബുക്കിൽ ചേർത്തതായി കാണുന്നുവെങ്കിൽ, സർവ്വീസ് ഹിസ്റ്ററിയിലും ചേർക്കേണ്ടതാണ്. ഈ സർവ്വീസുകൾ ഗ്രേഡ് പ്രമോഷനും മറ്റും പരിഗണിക്കുന്നതുമാണല്ലോ? പക്ഷെ ഇത് Date of joining in Govt. Service, Date of joining in the Dept., Leave account തുടങ്ങിയവയുമായി പൊരുത്തപ്പെടാത്ത സ്ഥിതിയുമുണ്ട്. ഇനി മുതൽ വകുപ്പദ്ധ്യക്ഷൻ‌മാർ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുമ്പോൾ സ്പാർക്കിൽ അടുത്ത് തന്നെ വരാൻ പോകുന്ന സീനിയോരിറ്റി ലിസ്റ്റുമായി ഒത്ത് നോക്കി സ്പാർക്കിൽ ഡാറ്റ ശരിയായി ചേർത്ത് ലോക്ക് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താൻ ധനകാര്യ വകുപ്പിന്റെ 5-3-2013 ലെ സർക്കുലറിൽ നിർദ്ദേശമുണ്ട്. ഇപ്പോളത്തെ സ്ഥിതിയിൽ ഇതെല്ലാം ഒത്തു പോകുമെന്ന് തൊന്നുന്നില്ല. ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. തൽക്കാലം സർവ്വിസ് ബുക്കിലുള്ളതെല്ലാം സർവ്വീസ് ഹിസ്റ്ററിയിൽ ചേർക്കണമെന്നാണ് എന്റെ അഭിപ്രായം.

Muhammad A P March 7, 2013 at 10:47 PM  

ചെറുവാടി സർ;

Controlling Officer ക്ക് Administration- Unlock Employee Record വഴി ഡാറ്റ അൺലോക്ക് ചെയ്യാം. അൺലോക്ക് ചെയ്ത് കഴിഞ്ഞാൽ പഴയ പോലെ മറ്റ് യൂസർമാർക്കും ഡാറ്റ അപ്ഡേറ്റ് ചെയ്യാനാകും

ghsskottila March 7, 2013 at 10:55 PM  

step 1. ഹെഡ് ഓഫ് ഓഫീസി ന് പാസ്സ്‌വേര്‍ഡ്‌ DMU വിനെ ബന്ധപ്പെട്ടു ലഭ്യമാക്കണമെന്നു കണ്ടു . DMU വിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ അല്ലങ്കില്‍ മെയില്‍ അഡ്രസ്‌ തരാമോ ?

Muhammad A P March 7, 2013 at 11:10 PM  

സർ;

ഇതാ ഇവിടെ

Unknown March 8, 2013 at 4:40 PM  

muhammed sir

non vecation staffnte earned leave entry cheyyumpol fraction varunnundallo ath engane cherkkum

Unknown March 8, 2013 at 4:41 PM  

muhammed sir

non vecation staffnte earned leave entry cheyyumpol fraction varunnundallo ath engane cherkkum

keerthi March 8, 2013 at 4:46 PM  

ഞങ്ങളുടെ DNU നെ ഫോണ്‍ വിളിച്ചാല്‍ കിട്ടാറില്ല.അദ്ധേഹത്തെ കുറ്റം പറയാന്‍ പറ്റില്ല.1000 ത്തോളം സ്ഥാപനങ്ങള്‍ക്ക് ഒരു DMU ആണ് ഉള്ളത്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഈ ഒരാളെ കൊണ്ട് പറ്റില്ല. അദേഹത്തിന് ഓഫീസിലെ ജോലികളും ഉണ്ടല്ലോ.സ്പാര്‍ക്കിലേക്ക് ഇടക്ക് മെയില്‍ അയച്ചാല്‍ വേഗം മറുപടി വരും ഇടക്ക് തിരക്കുള്ള സമയത്താണെങ്കില്‍ 1 മാസം വരെയും എടുക്കും. ഉത്തരുവുകള്‍ക്ക് ആണെങ്കില്‍ ഒരു മയവും ഇല്ല. രെക്ഷിക്കണേ ഈശ്വരാ......

keerthi March 8, 2013 at 4:47 PM  

ഞങ്ങളുടെ DNU നെ ഫോണ്‍ വിളിച്ചാല്‍ കിട്ടാറില്ല.അദ്ധേഹത്തെ കുറ്റം പറയാന്‍ പറ്റില്ല.1000 ത്തോളം സ്ഥാപനങ്ങള്‍ക്ക് ഒരു DMU ആണ് ഉള്ളത്. ഇവരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഈ ഒരാളെ കൊണ്ട് പറ്റില്ല. അദേഹത്തിന് ഓഫീസിലെ ജോലികളും ഉണ്ടല്ലോ.സ്പാര്‍ക്കിലേക്ക് ഇടക്ക് മെയില്‍ അയച്ചാല്‍ വേഗം മറുപടി വരും ഇടക്ക് തിരക്കുള്ള സമയത്താണെങ്കില്‍ 1 മാസം വരെയും എടുക്കും. ഉത്തരുവുകള്‍ക്ക് ആണെങ്കില്‍ ഒരു മയവും ഇല്ല. രെക്ഷിക്കണേ ഈശ്വരാ......

Ratheesh Vallikunnam March 8, 2013 at 8:20 PM  

സര്‍ DDO തന്നാണോ Controling ഓഫീസര്‍ ?
എന്റെ സബ് Registrar ഓഫീസില്‍ Subregistrar office head (DDO )
district Registrar controling officer in PF bills
athu Sparkil kodukkano

DDO kk puthiya password vangano ?

Ratheesh Vallikunnam March 8, 2013 at 8:20 PM  

സര്‍ DDO തന്നാണോ Controling ഓഫീസര്‍ ?
എന്റെ സബ് Registrar ഓഫീസില്‍ Subregistrar office head (DDO )
district Registrar controling officer in PF bills
athu Sparkil kodukkano

DDO kk puthiya password vangano ?

CHERUVADI KBK March 8, 2013 at 8:53 PM  

Which is to be selected in recruitment as source details of a physically handicaped teacher whose advice is from district collecter?

glpskodumthara March 8, 2013 at 8:57 PM  

sir In a govt LP school who is controlling officer?

glpskodumthara March 8, 2013 at 9:07 PM  

sir When we generate emplyee data sheet a heading "details of disbursement of loans like hba.mca, gpf advance etc .... how make entry in this column. what is the meaning ?is it nessesary?

Muhammad A P March 8, 2013 at 9:47 PM  

mujeeb kunnumpurath സർ;

EL അക്കൌണ്ട് ദശാംശസംഖ്യാ രൂപത്തിലോ ഭിന്ന സംഖ്യ ഒഴിവാക്കിയോ ചേർക്കാം. ഉദാഹരണത്തിന്, 12 3/11 days as on 10-5-2012 എന്നതിന് 12.27 days as on 10-5-2012 എന്നോ, 12 days as on 7-5-2012 എന്നോ ചേർക്കാം. രണ്ടാമത്തെ രീതിയാണ് കൂടുതൽ ശരിയും എളുപ്പവും

Muhammad A P March 8, 2013 at 9:53 PM  

@ keerthi;

എല്ലാവരും തിരക്കുള്ളവർ തന്നെ. പക്ഷെ ഇക്കാര്യത്തിന് അല്പം സമയം കണ്ടെത്താതെ ഇനി വയ്യ. അല്പം ബുദ്ധിമുട്ടിയാലും ഭാവിയിൽ ശംബളബില്ലും മറ്റും തയ്യാറാക്കുമ്പോൾ അതിന്റെ ഫലം ലഭിക്കുമല്ലോ?

Muhammad A P March 8, 2013 at 10:11 PM  

@ MOBILEPSC;

താങ്കൾ പറഞ്ഞത് പോലെത്തന്നെയാണ് മിക്കവാറും ഓഫിസുകളിലെ സ്ഥിതി. സ്പാർക്കിൽ തൽക്കാലം DDO യെ Controlling Officer ആയി കാണുകയെ മാർഗ്ഗമുള്ളൂ. കൂടാതെ Controlling Officer സെറ്റിങ്ങിൽ യഥാർത്ഥത്തിൽ ഹെഡ് ഓഫ് ഓഫീസിനെയാണല്ലോ സെറ്റ് ചെയ്യുന്നത്. DDO, Head of Office, Controlling Officer എന്നിവർ വ്യത്യസ്ത അധികാരങ്ങളും ചുമതലയുമുള്ളവരാണ്. വളരെ ചുരുക്കം ഓഫീസുകളിൽ മാത്രമെ ഈ മൂന്ന് പദവികളും ഒരാൾ തന്നെ വഹിക്കുന്നുള്ളൂ.

DDO യെ Controlling Officer ആയി സെറ്റ് ചെയ്യുന്നത് കൊണ്ട് ഡാറ്റ അൺലോക്ക് ചെയ്യണമെങ്കിൽ, DDO ക്ക് പാസ്സ്‌വേർഡ് വേണം.

Muhammad A P March 8, 2013 at 10:22 PM  

CHERUVADI KBK സർ;

ഉള്ളതിൽ വെച്ച് ഏറ്റവും യോജിച്ചത് Departmental Appointment ആണെന്ന് തോന്നുന്നു. അഭിപ്രായം പറഞ്ഞെന്നേയുള്ളൂ. അതല്ലെങ്കിൽ ആവശ്യമായ അപ്ഡേഷൻ വരുന്നത് വരെ ഈ ഭാഗം ഒഴിവാക്കിയിടേണ്ടി വരും.

Muhammad A P March 8, 2013 at 10:26 PM  

@ glpskodumthara;

ഹെഡ്മാസ്റ്റർ തന്നെ. വേറെ ആരെ പരിഗണിക്കും?

Muhammad A P March 8, 2013 at 11:06 PM  

@ glpskodumthara;

Loans ൽ Loan Disbursement എന്ന ഒരു ലിങ്ക് കാണാം. അവിടെ നൽകുന്ന വിവരങ്ങളാണ് ഡാറ്റാ ഷീറ്റിൽ “Details of disbursement of loans like HBA, MCA, GPF advance etc.“ എന്ന ഹെഡിങ്ങിന് താഴെ വരുന്നത്. ഈ വിവരങ്ങൾ ചേർക്കുന്നത് ഭാവിയിൽ ജി.പി.എഫ് അഡ്വാൻസും മറ്റും എടുക്കുമ്പോൾ പഴയ ലോൺ വിവരങ്ങൾ പരിശോധിക്കാനും മറ്റും ഉപകരിക്കുമല്ലോ?

Muhammad A P March 9, 2013 at 12:04 AM  

മാത്‌സ് ബ്ലോഗിലെ പരിചയം വെച്ച് ചില സുഹുർത്തുക്കൾ സ്പാർക്ക് പ്രശ്നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ട് എനിക്ക് മെയിൽ അയക്കുന്നുണ്ട്. ഇത് വരെ പരമാവധി കഴിയുന്ന സഹായം ചെയ്യാറുമുണ്ട്. ഒരെ പ്രശ്നങ്ങൾക്ക് പലതവണ മറുപടി നൽകേണ്ടി വരുന്നതും മെയിലുകളുടെ എണ്ണക്കൂടുതലും, കൂടാതെ ജോലിത്തിരക്കും കാരണം അത്തരം മെയിലുകൾ ശ്രദ്ധിക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.
ഒരു പാടു തവണ മറുപടി നൽകേണ്ടി വന്ന അത്തരം ഒരു ചോദ്യമാണ് താഴെ;

" ഞങ്ങളുടെ സ്കൂളിലെ രണ്ട്‌ ലാബ് അസിസ്ടന്റുമാരുടെ ഗ്രേഡ് അരിയര്‍ ബില്‍ തയ്യാറാക്കുമ്പോള്‍ ബില്ലില്‍ Amount Drawn, Balance എന്നിവിടെ 2011 june മാസത്തില്‍ Manually drawn വഴി ചേര്‍ത്ത ഡി . എ അരിയര്‍ കയറി വരുന്നു. ഇക്കാരണത്താല്‍ ബില്‍ തുക തെറ്റായിട്ടാണ് വരുന്നത് . ഇത് ഒഴിവാക്കാന്‍ എന്ത് ചെയ്യണം. പി. ഡി . എഫിലുള്ള അരിയര്‍ ബില്‍ അറ്റാച്ച് ചെയ്തിട്ടുണ്ട് . സാര്‍ ദയവായി ഒന്ന് പരിശോധിക്കണം.”


ഈ അരിയർ ബിൽ പരിശോധിച്ചാൽ, Amount Drawn സൈഡിൽ ADA_AR എന്ന പേരിലുള്ള ഒരു കോളത്തിൽ മുമ്പ് മാന്വലായി ചേർത്ത ഡി.എ അരിയർ കയറി വരികയും, എന്നാൽ Amount Due സൈഡിൽ ഈ തുക വരാത്തതിനാൽ ബില്ലിൽ തെറ്റുണ്ടാവുകയും ചെയ്യുന്നതായി കാണാം.
മാന്വലായി ഡി.എ അരിയർ മെർജ്ജ് ചെയ്തപ്പോൾ ഡിഡൿഷൻ ഭാഗത്ത് Arrear PF എന്ന് ശരിയായും എന്നാൽ Allowance ഭാഗത്ത് Arrear Dearness Allowance എന്ന് ശരിയായി ചേർക്കുന്നതിന് പകരം Arrear DA Additional എന്ന് തെറ്റായി ചേർത്ത് ശംബളബിൽ പ്രൊസസ്സ് ചെയ്തതിന് ശേഷം Allowance ഭാഗത്ത് നിന്നും ഈ തുക ഡിലീറ്റ് ചെയ്തതും കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. സ്പാർക്കുമായി ബന്ധപ്പെട്ടാൽ അവർ ഈ തുക ഡിലീറ്റ് ചെയ്ത് തന്നേക്കാം. ആ വഴിക്കല്ലാതെ, ഇതിന് എളുപ്പത്തിൽ ഒരു പരിഹാര മാർഗ്ഗമുണ്ട്. സാലറി അരിയർ ബില്ലിൽ ഏത് മാസത്തിലാണോ Amount Drawn ഭാഗത്ത് ഈ തുക കയറി വരുന്നത് എന്ന് കണ്ട്പിടിച്ച ശേഷം Allowance History യിൽ അതെ മാസത്തിൽ ഈ തുക Arrear D.A Addl. എന്ന് തന്നെ ചേർക്കുക. ശേഷം പ്രൊസസ്സ് ചെയ്യപ്പെടുന്ന സാലറി അരിയർ ബില്ലിൽ നിന്നും നേരത്തെ തെറ്റായി വന്ന ADA_AR എന്ന കോളം തന്നെ അപ്രത്യക്ഷമാകുന്നതും ബിൽ ശരിയാകുന്നതും കാണാം.

arun Kumar March 9, 2013 at 6:20 AM  

sir 18 ,10 months ago pf advances details disbursment details. Now include cheyyamo?

Muhammad A P March 9, 2013 at 6:44 AM  

ഉൾപ്പെടുത്താവുന്നതാണ്

sakkirek March 10, 2013 at 10:33 AM  

മൂഹമ്മദ് സാറിന് അഭിനന്ദനങ്ങള്‍, ഇപ്പോള്‍ പല സ്കൂളുകളിലും സ്പാര്‍ക്ക് പാസ്സവേര്‍ഡ,പെന്‍ നമ്പര്‍ എന്നിവ പ്രധാനാദ്ധ്യപകന്റെതാണെങ്കിലും കാര്യങ്ങള്‍ മുഴുവന്‍ ചെയ്യുന്നത് ഒരു പക്ഷെ മറ്റേതെങ്കിലും സഹാധ്യാപകരായിരിക്കും. അങ്ങനേയുള്ള അവസ്ഥയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോ? സര്‍വ്വീസ് ഡീറ്റേല്‍സ് മറ്റുള്ളവര്‍ ചെയ്യാന്‍ പാടുണ്ടോ? ഒന്ന് വ്യക്തമാക്കാമോ? കഴിയുമെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അല്ലെങ്കില്‍ ഓര്‍ഡര്‍ ലിങ്കു കൂടി ഉള്‍പ്പെടുത്തു. നന്ദി...

sathyasheelan March 10, 2013 at 12:41 PM  

എയ്ഡഡ് സ്കൂളില്‍ നിന്ന് ഗവ:സ്കൂളിലേക്ക് വരുന്ന അധ്യാപകരുടെ എയ്ഡഡുകോലത്തെ ശമ്പളത്തിനു പ്രൊട്ടക്ഷനില്ലല്ലോ !അതിനാല്‍ ആ കാലത്തെ സര്‍വ്വീസ് ക്വാളിഫൈയിംഗ് സര്‍വ്വീസ് വിഭാഗത്തില്‍ നല്‍കിയാല്‍ മതിയാവില്ലേ ?

Muhammad A P March 10, 2013 at 5:22 PM  

sakkirek സർ;

സപാർക്കിലെ Authorised Users നെ സംബന്ധിച്ച് അടുത്ത കാലത്ത് ഇറങ്ങിയ മൂന്ന് സർക്കുലറുകളാണ് താഴെ;

Circular No. 78001/IT-SF/2012/Fin dated 19/9/2012

Circular No. 66/2012/Fin dated 15/11/2012

Circular No. 15/2013 dated 2/2/2013

ഈ സർക്കുലറുകൾ വായിച്ചിട്ട്, പ്രത്യേകിച്ചും, ഒരു സ്കൂളിന്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനത്തിൽ എത്താൻ കഴിയുന്നുണ്ടെങ്കിൽ എനിക്ക് കൂടി പറഞ്ഞ് തരിക. സർവ്വീസ് മാറ്റേർസും മറ്റും Real-time updation നടത്തണമെന്ന് കൂടി പറയുന്നുണ്ട്. ഹെഡ്മാസ്റ്റർക്കും മറ്റ് സ്ഥാപന മേധാവിക്കുമൊന്നും എല്ലാ കാര്യങ്ങളിലും സ്വയം തീരുമാനമെടുക്കാനും നടപ്പിൽ വരുത്താനുമൊന്നും കഴിയില്ല. അവരെ സഹായിക്കുന്നതിനാണ് അവരുടെ കീഴിലുള്ള ക്ലർക്കുമാരും സഹാദ്ധ്യാപകരുമൊക്കെ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ. ഇപ്പോളത്തെ സ്ഥിതിയിൽ, Real-time updation നടത്താനും ശംബളബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാനുമൊക്കെ ഓഫീസ് തലവൻ‌മാർ രാവിലെ മുതൽ തന്നെ സ്പാർക്കും തുറന്നിരിക്കേണ്ടി വരും. മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കാൻ വേറെ ആരെയെങ്കിലും ഏല്പിക്കണമെന്നാണോ?
അത് കൊണ്ട് സഹാദ്ധ്യാപകർ കാര്യങ്ങൾ ചെയ്യുന്നത് തെറ്റാണെന്ന് പറയാനാവില്ല. മുമ്പ്, ലഭ്യമായ ആധികാരിക രേഖകളും മറ്റും നോക്കി സ്വന്തം പാസ്സ്‌വേർഡ് ഉപയോഗിച്ച് സ്പാർക്ക് അപ്ഡേഷൻ നടത്തുന്ന ക്ലർക്കിനും മറ്റും അയാളുടേതായ ഉത്തരവാദിത്തമുണ്ടായിരുന്നു. അറിഞ്ഞ് കൊണ്ട് തന്നെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നവയാണ് ഇപ്പോളത്തെ സർക്കുലറുകളെന്ന് വേണം പറയാൻ. പക്ഷെ, ഇതൊക്കെ ക്രമേണ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Muhammad A P March 10, 2013 at 5:59 PM  

sathyasheelan സർ;

ഇക്കാര്യം മുകളിൽ ചർച്ച ചെയ്തിരുന്നു. എയ്ഡഡ് സ്കൂളിൽ സ്പാർക്കിൽ ശംബളം വാങ്ങിക്കൊണ്ടിരിക്കെ ഗവണ്മെന്റ് സർവ്വീസിൽ ചേരുന്നയാളുടെ എയ്ഡഡ് സർവ്വീസ് ഹിസ്റ്ററി എന്ത് ചെയ്യും? സർവ്വിസ് ഹിസ്റ്ററിയിൽ വിവിധ വിഭാഗത്തിലുള്ള സർവ്വീസുകൾ വേർതിരിച്ച് കാണിക്കാനും മറ്റും സൌകര്യം വേണമെന്നാണ് തോന്നുന്നത്. എയ്ഡഡ് സ്കൂൾ ജീവനക്കാരും ഇപ്പോൾ Present Service Details ൽ Date of joining in Govt. Service/Dept. എന്നൊക്കെയല്ലെ ചേർക്കുന്നത്?

CHERUVADI KBK March 10, 2013 at 9:28 PM  

In leave account now hilighted as enter opening balance instead of on subsequent date what is ur openion?

CHERUVADI KBK March 10, 2013 at 9:37 PM  

An employee who is l w a since 1997 for job in abroad whose service book kept in our office is it is necessary of data entry?

Muhammad A P March 10, 2013 at 10:37 PM  

CHERUVADI KBK സർ;

Opening Balance നൽകിക്കൊണ്ട് ലീവ് അക്കൌണ്ട് തുടങ്ങാനാണല്ലോ പോസ്റ്റിലും പറഞ്ഞിട്ടുള്ളത്. Opening Balance നൽകാതെ ലീവ് അക്കൌണ്ട് തുടങ്ങാനാവില്ല. ഒരിക്കൽ Opening Balance നൽകിക്കഴിഞ്ഞാൽ പിന്നെ, Delete All നൽകാതെ വീണ്ടും Opening Balance നൽകാനും കഴിയില്ല.
ദൈർഘ്യം ഭയന്ന് എല്ലാ കാര്യങ്ങളും പോസ്റ്റിൽ വിശദീകരിച്ചിട്ടില്ല. കെൽട്രോൺ എല്ലാ ജീവനക്കാരുടെയും സർവ്വിസ് രജിസ്റ്ററുകളുടെ ഡാറ്റാ എൻ‌ട്രി പൂർത്തീകരിച്ച ശേഷമാണ് സ്പാർക്ക് ശംബളബിൽ നിർബന്ധമാക്കിയതെന്നാണ് പറയുന്നത്. എന്നാൽ അവർ ചേർത്ത സർവ്വീസ് ഹിസ്റ്ററിയും ലീവ് അക്കൌണ്ടും അധികവും പിശകുള്ളവയാണ്. അങ്ങിനെയുള്ളവ തെറ്റ് തിരുത്തുന്നതിനേക്കാൾ എളുപ്പം മുഴുവനായി ഡിലീറ്റ് ചെയ്ത് പുതുതായി ചേർക്കുന്നതായിരിക്കും. എന്നാൽ ഏറെക്കുറെ തെറ്റ് കൂടാതെ ഡാറ്റാ എൻ‌ട്രി നടത്തപ്പെട്ട സർവ്വീസ് ബുക്കുകളുമുണ്ട്. അങ്ങിനെയുള്ളവരുടെ കാര്യത്തിൽ സർവ്വീസ് ഹിസ്റ്ററിയും ലീവ് അക്കൌണ്ടുമൊക്കെ പരിശോധിച്ച് തെറ്റ് തിരുത്തുന്നതും വിട്ട് പോയവ ചേർക്കുന്നതുമായിരിക്കും എളുപ്പം.

Muhammad A P March 10, 2013 at 10:41 PM  

ലീവിലുള്ളയാളും ജീവനക്കാരൻ തന്നെയല്ലെ? അയാളുടെ സർവ്വീസ് ബുക്കും സ്പാർക്കിൽ ചേർക്കണം

Kesavanunni- HM March 11, 2013 at 3:09 PM  

ഒരു സ്ക്കുളില്‍ HM വി ആര്‍ എസ് എടുത്തു .പകരം ചാര്‍ജ് ഉളള ആളെ DDO ആയി സെററ് ചെയ്യുന്നതെങ്ങിനെ

Muhammad A P March 11, 2013 at 4:49 PM  

DMU വിനോട് VRS ൽ പോയ ആളുടെ പാസ്സ്‌വേർഡ് ബ്ലോക്ക് ചെയ്ത് പുതുതായി ചാർജ്ജെടുത്തയാൾക്ക് പാസ്സ്‌വേർഡ് നൽകാനാവശ്യപ്പെടണം.

Kesavanunni- HM March 11, 2013 at 10:03 PM  

ഒരു അദ്ധ്യാപകന് 03/09/2012 മുതല്‍ 02/11/2012 വരെ HM പ്രമോഷന്‍ ലഭിച്ചു. സാലറി അരിയര്‍ പ്രോസസ് ചെയ്യുന്നത് എങ്ങിനെ

Kesavanunni- HM March 11, 2013 at 10:03 PM  

ഒരു അദ്ധ്യാപകന് 03/09/2012 മുതല്‍ 02/11/2012 വരെ HM പ്രമോഷന്‍ ലഭിച്ചു. സാലറി അരിയര്‍ പ്രോസസ് ചെയ്യുന്നത് എങ്ങിനെ

Muhammad A P March 11, 2013 at 11:09 PM  

Kesavanunni സർ;

Pay Revion Editing ൽ Last Pay Change Date 3-11-12 ലേക്ക് മാറ്റുകയും പ്രമോഷൻ വിരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് സർവ്വീസ് ഹിസ്റ്ററി അപ്ഡേറ്റ് ചെയ്തതിനും ശേഷം അരിഅയർ പ്രൊസസ്സ് ചെയ്യാം.

അല്ലെങ്കിൽ, Promotion മോഡ്യൂളിൽ 3-9-12 ന് HM ആയി പ്രമോഷൻ നൽകിയ ശേഷം 3-11-12 ന് വീണ്ടും അദ്ധ്യാപക തസ്തികയിലേക്ക് പ്രമോഷൻ (റിവേർഷൻ) നൽകിയും അരിയർ പ്രൊസസ്സ് ചെയ്യാം. (3-9-12 ന് ശേഷം അദ്ധ്യാപക തസ്തികയിൽ ശംബളവ്യത്യാസമില്ലായെന്ന് കരുതുന്നു)

Gireesh Vidyapeedham March 12, 2013 at 7:12 AM  
This comment has been removed by the author.
Gireesh Vidyapeedham March 12, 2013 at 7:15 AM  
This comment has been removed by the author.
Unknown March 12, 2013 at 12:24 PM  
This comment has been removed by the author.
Unknown March 12, 2013 at 12:25 PM  
This comment has been removed by the author.
Unknown March 12, 2013 at 12:40 PM  
This comment has been removed by the author.
Gireesh Vidyapeedham March 12, 2013 at 1:42 PM  

സാര്‍,
ഞങ്ങളുടെ സ്കൂളിലെ Head Master ഈ March 2013 ന് retire ചെയ്യേണ്ടതാണ്(pention പ്രായം ഉയര്‍ത്തിയില്ലെങ്കില്‍)0 )
ടീച്ചര്‍ ശമ്പളം വാങ്ങാനുള്ള വിവരം മാത്രമേ spark-ല്‍ ചേര്‍ത്തിട്ടുള്ളൂ. ടീച്ചര്‍വിവരങ്ങള്‍ spark-ല്‍ ചേര്‍ക്കേണ്ടതുണ്ടോ..
ആരാണ് Head Master-ടെ Details upload ;ചെയ്യേണ്ടത്..( Service Book AEO ഓഫീസിലല്ലേ..

Unknown March 12, 2013 at 10:00 PM  

Muhammad Sir,

I am an aided school teacher. When I tried to enter Appointment details, I could not do so. I tried to enter my appointment order number and date in the fields but I could not confirm without giving the number of advice memo and advice date. But as aided school.....there is no such a thing!! I strongly feel that there must be some modification in spark in order to include aided school appointment details since aided schools also come under spark system. I think Muhammad sir can do some thing to bring this serious matter before the spark authorities.

Muhammad A P March 12, 2013 at 11:16 PM  

mujeeb kunnumpurath സർ;

പോസ്റ്റിലെ Step 8 ൽ പറഞ്ഞ പ്രകാരം Leave Account, Leave Availed എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിൽ എന്തെങ്കിലും പ്രയാസമുണ്ടോ?

Muhammad A P March 12, 2013 at 11:55 PM  

Gireesh Vidyapeedham സർ;

ഹെഡ്മാസ്റ്ററുടെ സർവ്വീസ് രജിസ്റ്റർ കൈകാര്യം ചെയ്യാൻ അധികാരപ്പെട്ട ഓഫീസറാണ് ഹെഡ്മാസ്റ്ററുടെ സ്പാർക്കിലെ ഡാറ്റയും അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കേണ്ടത്. പക്ഷെ, അത് സാദ്ധ്യമല്ലെന്നാണ് താങ്കളുടെ ചോദ്യത്തിൽ നിന്നും മനസ്സിലാകുന്നത്. ഇതിന്റെ മറുവശവുമുണ്ട്. ഉദാഹരണത്തിന് എന്റെ കോളെജ് ഹോസ്റ്റലിലെ ഓഫീസ് മേധാവിയും ഡ്രോയിങ്ങ് ഓഫീസറും കോളെജിലെ ഒരു പ്രൊഫസറാണ്. ഇദ്ദേഹത്തിന് ഹോസ്റ്റൽ ജീവനക്കാരുടെ ഡാറ്റ ലോക്ക് ചെയ്യുന്നതിനും മറ്റും സ്പാർക്കിൽ ഹോസ്റ്റൽ ഒഫീസിൽ ലോഗിൻ ചെയ്യാനാവില്ല. കാരണം അദ്ദേഹം കോളെജ് ഓഫീസിൽ PEN ഉള്ള അദ്ധ്യാപകനാണ്. എന്ത് ചെയ്യണമെന്ന് ചോദിച്ചതിന് സ്പാർക്കിൽ നിന്നും ഇത് വരെ മറുപടിയില്ല. ഞാനടക്കമുള്ള എന്റെ ഓഫിസിലെ അനദ്ധ്യാപകരെല്ലാം കോളെജ് വിദ്യാഭ്യാസ വകുപ്പിലുള്ളവരാണെങ്കിലും സ്പാർക്കിൽ അങ്ങിനെയല്ലാത്തതിനാൽ കോളെജ് വിദ്യാഭ്യാസ വകുപ്പിന് ഞങ്ങളുടെ സീനിയോരിറ്റി ലിസ്റ്റ്, ട്രാൻസ്ഫർ അപേക്ഷ മുതലായവ പ്രൊസസ്സ് ചെയ്യാനാകില്ല. വിവിധ വകുപ്പുകളിൽ ഇങ്ങിനെയുള്ള ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. അതിനാൽ, പരിഹാരമാകുന്നത് വരെ തൽക്കാലം സെൽഫ് ഡ്രോയിങ്ങ് ഓഫിസർമാരുടേത് പോലെ ഹെഡ്മാസ്റ്ററും ശംബളബിൽ പ്രൊസസ്സ് ചെയ്യാനാവശ്യമായ വിവരങ്ങൾ മാത്രം ചേർത്ത് ഡാറ്റ ലോക്ക് ചെയ്യാതെ നിർത്തേണ്ടതാണെന്നാണ് എന്റെയും അഭിപ്രായം.

Muhammad A P March 13, 2013 at 12:08 AM  

@ Unknown

സർ;
സ്പാർക്കുകാരെ സംബന്ധിച്ചിടത്തോളം സ്പാർക്ക് ബിൽ മുഖേന ശംബളം വാങ്ങുന്നവരെല്ലാം സർക്കാർ ജീവനക്കാരാണ്. അതിനാൽ, തൽക്കാലം താങ്കളെ നിയമനാധികാരി തന്നെ അഡ്വൈസ് ചെയ്തതായി കണക്കാക്കി അപ്പോയിന്റ്മെന്റ് ഓർഡർ വിവരങ്ങൾ തന്നെ അഡ്വൈസ് വിവരങ്ങളായും നൽകുകയെ മാർഗ്ഗമുള്ളൂ എന്നാണ് തോന്നുന്നത്

arun Kumar March 13, 2013 at 8:53 PM  

sir teacherkku promotion kitti HM aayi. transferum aayi.. sparkil promotion nalkiyano transfer cheyyunnau? atho new schoolilekku transfer nalki. avide promotion nadathiyal mathiyo.Please discribe steps

Muhammad A P March 13, 2013 at 9:20 PM  
This comment has been removed by the author.
Muhammad A P March 13, 2013 at 9:21 PM  

Transfer നൽകണം; പുതിയ ഓഫീസിൽ പ്രമോഷൻ നൽകട്ടെ.

Kesavanunni- HM March 13, 2013 at 9:49 PM  

ഗവണ്‍മെന്‍റ് സ്ക്കൂളിലെ പി ടി സി എം ന്‍റെ സറണ്‍ടര്‍ ബില്ലിന്‍റെ ഇന്നര്‍ പ്രത്യേകം വരുന്നില്ല എന്തായിരിക്കും കാരണം?

Muhammad A P March 13, 2013 at 10:05 PM  

എല്ലാ വകുപ്പുകളിലെയും പാർട്ട് ടൈം ജീവനക്കാരുടെ സറണ്ടർ ബില്ലുകൾ ഇങ്ങിനെയാണ് വരുന്നത്. ഈ പ്രശ്നം ഇത് വരെ പരിഹരിക്കപ്പെട്ടിട്ടില്ല. സ്പാർക്കിലേക്ക് റിപ്പോർട്ട് ചെയ്യണം. തൽക്കാലം ഇന്നർ മാന്വലായി തയ്യാറാക്കി സമർപ്പിക്കാം

TMA Latheef March 14, 2013 at 1:27 AM  

01/06/2010 ആണ് എന്‍റെ ഇന്‍ഗ്രിമെന്‍റ് ഡയിററ്, ഫിക്സേഷന്‍ ഒപ്ഷന്‍ കൊടുതതത് 2/06/2010 ആണ് സര്‍വീസ് ഹിസ്റററിയില്‍ 01/06/2010 എങങിനെ കാണികകും

Muhammad A P March 14, 2013 at 8:03 AM  

1-6-2010 FN to 1-6-2010 AN

glpskodumthara March 14, 2013 at 9:20 AM  

sir.
HM. retire on march 31 .march salary bill how proess ?new Hm varan late ayaal enthu cheyyanam.

Muhammad A P March 14, 2013 at 7:30 PM  

മാന്വൽ ബിൽ സമർപ്പിക്കാൻ അധികാരപ്പെട്ടയാൾ തന്നെ സ്പാർക്ക് ബില്ലും പ്രൊസസ്സ് ചെയ്യണം

CHERUVADI KBK March 15, 2013 at 8:40 PM  

There are two recruitment details and two regularisation for 3 employees but in first 1 is visible individual data sheet both are psc recruitment if it is not necessary can we delete old recruitment in another district or any other designation ?

Muhammad A P March 15, 2013 at 10:19 PM  

CHERUVADI KBK സർ;

ഒന്നിലധികം Regularisations/ Recruitments ഡാറ്റ ഷീറ്റിൽ പ്രതിഫലിക്കുന്നില്ല എന്നാണോ ഉദ്ദേശിച്ചത്?
അതെന്തായാലും, മറ്റ് പ്രശ്നങ്ങളില്ലെങ്കിൽ, സർവ്വീസ് രജിസ്റ്ററിലെ മുഴുവൻ വിവരങ്ങളും ചേർത്താലല്ലെ ഡാറ്റ അപ്ഡേഷൻ പൂർണ്ണമാകുന്നുള്ളൂ?

Thalhath Inchoor March 16, 2013 at 8:06 PM  

എന്‍റെ വിദ്യാലയത്തിലെ ഒരു അധ്യാപികക്ക് രണ്ടു INCREMENT ഒന്നിച്ചു സ്പാര്‍ക്ക് വഴി പാസ്സായി ബില്ല് ENCASHMENT ചെയ്തു. രണ്ടു മാസത്തിനു ശേഷം തിരുത്തുകയും ചെയ്തു. അതികം വാങ്ങിയ തുക തിരിച്ചു അടച്ചു. സാലറി DETAILS ഇല്‍ നിന്ന് ഈ തുക കുറവ് വരുത്തി കിട്ടുവാന്‍ എന്ത് ചെയ്യണം??

Muhammad A P March 16, 2013 at 8:19 PM  

Pay Revision Editing വഴി Basic Pay, Last Pay Change Date, Next Increment Date എന്നിവ ശരിയാക്കുക

Service History ശരിപ്പെടുത്തുക.

തിരിച്ചടച്ച തുക Manually Drawn Salary യിൽ അതാത് മാസം മൈനസ് ചിഹ്നം നൽകി ചേർക്കുക.

CHERUVADI KBK March 16, 2013 at 10:39 PM  

Tnx muhammed sir for all valuable information eventhogh it is hectic for you, kindly forgive for unnesessary questions!

Muhammad A P March 17, 2013 at 8:01 AM  

No Sir; Of course your queries are always informative to many a one. It is you enlightened me also that such things are not reflected in the Data Sheets. Expecting more from you.

M A O H S SCIENCE CLUB March 17, 2013 at 2:39 PM  

ഒരു ടീച്ചര്‍ 31/7/2002 മുതല്‍ LWA എടുത്തു.6/6/2011 ന് JOIN ചെയ്തു.spark ല്‍ service history entry ചെയ്യുന്നതെങ്ങനെ? break വരില്ലേ?

M A O H S SCIENCE CLUB March 17, 2013 at 2:39 PM  

ഒരു ടീച്ചര്‍ 31/7/2002 മുതല്‍ LWA എടുത്തു.6/6/2011 ന് JOIN ചെയ്തു.spark ല്‍ service history entry ചെയ്യുന്നതെങ്ങനെ? break വരില്ലേ?

Muhammad A P March 17, 2013 at 5:09 PM  

service history യിൽ ലീവിന്റെ പ്രശ്നം വരുന്നില്ലല്ലോ? പിന്നെയെങ്ങിനെയാണ് break വരുന്നത്?. ലീവിലാണെങ്കിലും അവർ ജീവനക്കാരി തന്നെ; ശംബളവും മറ്റ് ചില ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നുണ്ടെന്ന് മാത്രം.
ടീച്ചറുടെ Increment Dates 1-5-2002, 1-4-2012 (ഉദാഹരണത്തിന് മാത്രം; ശരിയാകണമെന്നില്ല) ആണെന്നിരിക്കട്ടെ. എങ്കിൽ service history യിൽ 1-5-2012 മുതൽ 31-3-2012 AN വരെ ഒരു എൻ‌ട്രി മാത്രമെ ഉണ്ടാകുകയുള്ളൂ. അങ്ങിനെയാണല്ലോ സർവ്വീസ് ബുക്കിലും.

CHERUVADI KBK March 17, 2013 at 10:22 PM  

An emmployee was on LWA from 19/09/2003 to 05/06/2008 there is only the leave entry in the service book.How to enter same period in service history?

Muhammad A P March 17, 2013 at 10:53 PM  

സർ;
സർവ്വീസ് രജിസ്റ്ററിലെ History of Service ൽ ഓഫീസ്, തസ്തിക, അടിസ്ഥാന ശംബളം മുതലായവ മാറുന്നതനുസരിച്ച് തുടർച്ചയായി എഴുതിവരുന്ന കാര്യങ്ങൾ അതെ പൊലെ തുടർച്ചയായി സ്പാർകിലെ Service History യിലും ചേർക്കുകയാണ് വേണ്ടത്. എന്നാൽ, ഏറ്റവും നവീനമായ വിവരങ്ങൾ മാത്രമെ സ്പാർക്കിൽ ചേർക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വ്യത്യാസമുണ്ട്. അതായത്, പുർവ്വകാല പ്രാബല്യത്തൊടെ ശംബള പരിഷ്കരണവും പ്രമോഷനുമൊക്കെ വരുമ്പോളും തെറ്റ് തിരുത്തേണ്ടി വരുമ്പോളുമൊക്കെ സർവ്വീസ് രജിസ്റ്ററിൽ പഴയ വിവരങ്ങൾ റൌണ്ട് ചെയ്തോ മറ്റോ ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് പരിഷ്കരിച്ച വിവരങ്ങൾ തുടർച്ചയായി ചേർക്കുന്നു. എന്നാൽ സ്പാർക്കിൽ പഴയ വിവരങ്ങൾ ഡിലീറ്റ് ചെയ്ത് കൊണ്ടോ എഡിറ്റ് ചെയ്ത് കൊണ്ടോ വേണം പുതിയ വിവരങ്ങൾ ചേർക്കാൻ.
തൊട്ട് മുകളിൽ “M A O H S SCIENCE CLUB“ ന്റെ ചോദ്യവും താങ്കളുടെതും സമാനമായതിനാൽ മുകളിൽ നൽകിയ മറുപടി മതിയാകുമല്ലോ?

lesson plan March 18, 2013 at 1:11 AM  

sir,
ഞങ്ങളുടെ HM ണ്ടെ pen number pass ward ഇവ ഉപയോഗിച്ചാണ്‌ സാലറി പ്രോസ്സസ് ചെയ്യുന്നത് employee record lock ചെയ്യുന്നതിന് ഈ pen number, pass ward ഇവ മതിയാവില്ലേ? controlling officer രെ set ചെയ്യണമോ? (LP Schoolആണ്). HM തന്നെയല്ലേ controlling officer?

Muhammad A P March 18, 2013 at 9:53 AM  

തൽക്കാലം HM നെ തന്നെ Controlling Officer ആയി സെറ്റ് ചെയ്യണം. ഇല്ലെങ്കിൽ, ഹെഡ്മാസ്റ്റർക്ക് ഡാറ്റ അൺലോക്ക് ചെയ്യാനാകില്ല. പിന്നീട് എന്ത് വേണമെന്ന് സ്പാർക്ക് തീരുമാനിക്കട്ടെ

Unknown March 18, 2013 at 11:27 AM  

Sir,
I have entered my aided school appointment details as below:
Source -local
Type - general
method - direct
advice memo serial no. - 01
entry cat - state subordinate
Adv memo num - appointment order no.
advice date - joining date (15.07.2002)
app order no. - Kdis B2......
appointment order date - 12.08.2004

now My appointment date is shown as 12.08.2004. Aided school appointment approval was given on 12.8.2004. Is there anything wrong? Or shall I give the joining date as appointment order date?
Give me some clarification if possible.

MUHAMMED ALI,GUPS VELLAMUNDA March 18, 2013 at 6:36 PM  

Muhammed sir,
(1)In which menu the aided school service be added?in qualifying service or in service history itself ?(2)The nominees for GPF,SLI,GIS etc have already entered in bond paper which was sent by them. Can we change it when we enter in spark?

Muhammad A P March 18, 2013 at 10:06 PM  

@ Unknown;

Sir,
Date of Advice is not applicable in the case of aided schools. It is not your joining date which is the actual date of joining in service.
Similarly, appointment order date is the date of the order of the competent authority by which you have been appointed in the post. It may be different from your joining date.
In my opinion, you may either leave the "Recruitmant Details" blank until necessary updations are made by spark in due course so that recruitment details can be properly fed, or you may insert the most appropriate details as you think fit for the time being and later edit it.

Muhammad A P March 18, 2013 at 10:44 PM  

മുഹമ്മദലി സർ;

(1) ഇക്കാര്യം മുമ്പുള്ള കമന്റുകളിൽ ചർച്ച ചെയ്യപ്പെട്ടതാണ്. എയ്ഡഡ് സ്ഥാപനങ്ങളുടെ പല കാര്യങ്ങളും സ്പാർക്കിൽ ഇനിയും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് എയ്ഡഡ് സ്കൂൾ ജീവനക്കാരുടെയും സേവനത്തിൽ പ്രവേശിച്ച തിയ്യതി Date of joining in Govt. Service എന്നാണല്ലോ ചേർക്കുന്നത്. നിലവിൽ, സ്പാർക്കിൽ സർക്കാർ സർവ്വീസും എയ്ഡഡ് സർവ്വീസും വേർതിരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ എയ്ഡഡ് സർവ്വീസും Service History യിൽ തന്നെ ചേർക്കേണ്ട സ്ഥിതിയാണെന്നാണ് എന്റെ അഭിപ്രായം. Service History യിൽ ചേർത്താലും Qualifying Service ൽ ചേർത്താലും പ്രശ്നങ്ങളുണ്ട് താനും. ഇതൊക്കെ ഇനിയും പരിഹരിക്കപ്പെടേണ്ടതാണ്
(2) GPF,SLI,GIS എന്നിവക്ക് നിശ്ചിത Nomination Form ഉണ്ട്. അവ സർവ്വീസ് രജിസ്റ്ററിൽ യഥാസ്ഥാനത്ത് ഉണ്ടാകും. അവ നോക്കി വിവരങ്ങൾ സ്പാർക്കിൽ ചേർക്കുകയാണ് ചെയ്യുന്നത്. നോമിനേഷനിൽ മാറ്റം വരുത്തുന്നതനുസരിച്ച് സ്പാർക്കിലും മാറ്റം വരുത്തണം. ബോണ്ട് പേപ്പറിൽ നോമിനേഷൻ സമർപ്പിക്കുന്ന കാര്യം എനിക്കറിയില്ല.

Unknown March 20, 2013 at 11:26 AM  

സര്‍,
എന്റെ സ്കൂളിലെ ഒരു അധ്യാപകന്‍ പുതിയതായി ജിപിഎഫ് ലോണ്‍ എടുത്തപ്പോള്‍ നിലവിലുള്ള ലോണ്‍ ക്ലോസ് പുതിയ നിരക്കിലേക്കു മാറുകയുണ്ടായി. ഈ സമയത്ത് നിലവിലുള്ള ലോണ്‍ ക്ലോസ് ചെയ്യാനായി To be closed after drawing salary for the month എന്ന ഭാഗത്തെ കോളങ്ങളില്‍ ഫെബ്രുവരി 2013 എന്നതിനു പകരം ഫെബ്രുവരി 2012 എന്ന് തെറ്റായി രേഖപ്പെടുത്തി കണ്‍ഫേം ചെയ്തു പോയി. സ്ക്രീനില്‍ എറര്‍ കാണിച്ച് ലോണ്‍ ക്ലോസാവുകയും ചെയ്തു. ക്ളോസ്ഡ് ലോന്‍ പരിശോധിച്ചപ്പോള്‍ വര്‍ഷം തെറ്റായി തന്നെയാണ് കാണുന്നത്, അത് തിരുത്താന്‍ സാധിക്കുന്നില്ല. ഇത് പ്രശ്നമാവുമോ. ബില്‍ ജെനറേറ്റ് ചെയ്ത് നോക്കിയപ്പോള്‍ കുഴപ്പമൊന്നും കാണുന്നില്ല.

glpskodumthara March 20, 2013 at 7:23 PM  

sir LOCK EMPLOYE RECORD all headings lock cheyyano? if no , which headings need to lock?

ORU employeeye sparkiil retire aakkiyall pinne leave process cheyyan kazhiyumo that person's

Muhammad A P March 20, 2013 at 8:06 PM  

premarajan സർ;

തൽക്കാലം Closed Loans ൽ വന്ന പിശക് വലിയ പ്രശ്നമില്ല എന്നാണ് എനിക്കും തോന്നുന്നത്. നേരത്തെ Closed Loans ഡിലീറ്റ്/എഡിറ്റ് ചെയ്യാനാകുമായിരുന്നു എന്നാണ് ഓർമ്മ. ഇടക്ക് എപ്പോളോ മാറ്റം വന്നതായിരിക്കും. ഒരു പക്ഷെ അടുത്ത അപ്ഡേഷനിൽ വിണ്ടും പഴയ പടിയായേക്കാം. അത് വരെ കാത്തിരിക്കുകയോ അതല്ലെങ്കിൽ, തിരക്കില്ലാത്തപ്പോൾ സ്പാർക്കുമായി ബന്ധപ്പെട്ട് സാവകാശം ശരിയാക്കുകയോ ചെയ്യാം.

Muhammad A P March 20, 2013 at 8:49 PM  

@ glpskodumthara;

എല്ലാ ഫീൽഡുകളിലെയും വിവരങ്ങൾ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ലോക്ക് ചെയ്യണമെന്നാണ് വിവിധ സർക്കുലറുകളിലും മറ്റും കാണുന്നത്. സ്പാർക്കിലെ ഏതെങ്കിലും ഡാറ്റ പ്രാധാന്യം കുറഞ്ഞതാണെന്ന് പറയാനുമാകില്ലല്ലോ?

ഒരു ഭാഗത്ത് കർശന നിർദ്ദേശങ്ങളുമായി സർക്കുലറുകളിറങ്ങുമ്പോൾ അതിനനുസരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് കൊണ്ട് ആവശ്യമായ അപ്ഡേഷൻ നടക്കുന്നില്ല എന്നതല്ലെ വാസ്തവം. ഡാറ്റ ലോക്ക് ചെയ്തിട്ടുണ്ടന്ന് ശംബളബില്ലിൽ സാക്ഷ്യപ്പെടുത്തുന്നതെന്തിന്? പകരം, ലോക്ക് ചെയ്യാത്തവരെ ബിൽ പ്രൊസസ്സ് ചെയ്യാൻ അനുവദിക്കാതിരുന്നാൽ പോരെ?

റിട്ടയർമെന്റ് നൽകരുതെന്നാണ് അടുത്ത കാലം വരെ സ്പാർക്കിൽ നിന്നും നിർദ്ദേശിച്ചിരുന്നത്. അരിയർ ബില്ലുകളും മറ്റും ലഭിക്കാതെ വരും. ഇപ്പോളത്തെ സ്ഥിതിയെന്താണെന്നറിയില്ല. ഇതിന് വലിയ പ്രാധാന്യം തോന്നിയിട്ടില്ലാത്തതിനാൽ ചോദിക്കാറില്ല. ഇവിടെയും റിട്ടയർമെന്റ് തിയ്യതി അനുസരിച്ച് സ്വയം റിട്ടയർമെന്റ് ആകേണ്ടതല്ലെ? തൽക്കാലം, ഇക്കാര്യത്തിൽ പ്രത്യേക നിർദ്ദേശമുണ്ടാകുന്നത് വരെ റിട്ടയർമെന്റ് നൽകേണ്ടതില്ലെന്നാണ് അഭിപ്രായം.

താങ്കളുടെ ചോദ്യത്തിലുള്ളത് പോലെ റിട്ടയർ ചെയ്ത ആളുടെ ലീവ് പ്രൊസസ്സ് ചെയ്യേണ്ടി വരുന്ന സന്ദർഭമുണ്ടോ? ലീവ് അക്കൌണ്ടിലെ പിശക് തീർക്കാനോ മറ്റോ അപൂർവ്വമായല്ലെ ഇത് വേണ്ടി വരുന്നുള്ളൂ?

Unknown March 20, 2013 at 11:26 PM  

മാത്സ് ബ്ലോഗിലെ പോസ്റ്റുകളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു പോസ്റ്റായിരിക്കും

MUHAMMED ALI,GUPS VELLAMUNDA March 21, 2013 at 2:19 PM  

What are the entries to be done in Benefit details? Do we enter the details of GPF in Befefit details as there is no sum assured and wef.date in it ?

MUHAMMED ALI,GUPS VELLAMUNDA March 21, 2013 at 2:19 PM  

What are the entries to be done in Benefit details? Do we enter the details of GPF in Befefit details as there is no sum assured and wef.date in it ?

AEO PARLI March 21, 2013 at 4:26 PM  

employee promoted as UD clerk w.e.f. 12.05.2011. when processing salary arrear, surrender arrear doesn't come in the bill. How it overcome?

Muhammad A P March 21, 2013 at 8:08 PM  

muhammedali സർ;

Employee Details അടക്കം മുഴുവൻ ഡീറ്റെയിൽ‌സും അപ്ഡേറ്റ് ചെയ്യണമെന്നാണ് സർക്കുലറുകളിൽ പറയുന്നത്. അതിനാൽ ഏതെങ്കിലും വിവരങ്ങൾ ചേർക്കേണ്ടത് ആവശ്യമില്ലെന്ന് പറയാൻ കഴിയില്ല. (പക്ഷെ, ചേർക്കാൻ കഴിയാത്തവ ചേർക്കണമെന്ന് സർക്കുലറിൽ പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ?) Sum Assured പൂജ്യം നൽകുകയാണെങ്കിൽ G.P.F ഉം ചേർക്കാൻ സാധിക്കും.

Muhammad A P March 21, 2013 at 8:21 PM  

@ AEO PARLI;

സർ;
Drawn Surrender Leave Salary സ്പാർക്ക് ബിൽ വഴിയല്ലാതെ Manually Drawn Salary യിൽ ചേർത്തതാണെങ്കിൽ, അവിടെ Leave Surrender Sanction details കൂടി ചേർത്തിരിക്കണം.

Raphi March 22, 2013 at 8:40 AM  

Sir
07/03/2013ഇൽ പുതുതായ് ജോലീൽ കയറിയ ഒരാളുടെ സാലറി ബില്ല് എടുത്തപ്പോൾ മുഴുവൻ മാസത്തെയും സാലറിയും വാന്നിരിയ്ക്കുന്നു ഇത് പാർട്ട് സാലറി ആയി വരുവാൻ എന്താണു ചെയ്യുക

M A O H S SCIENCE CLUB March 22, 2013 at 5:35 PM  

സര്‍ എന്‍റ സ്കൂളിലെ ടീച്ചറുടെ join date 15/3/2008
1/12/2010 to 15/12/2010 hpl
18/07/2011 to 21/07/2011 commuted leave
20/10/2011 20/11/2011 hpl
29/10/2012 to 22/11/2012 hpl

എന്നിങ്ങനെ leve എടുത്തു leave accont ചെയ്യാന്‍ പറ്റുന്നില്ല.please help me. leave balance എത്റയാകും?
entry step പറഞ്ഞു തരണേ......

arun Kumar March 22, 2013 at 7:12 PM  

Sir
surrender cheytha earned leave where include? in leave availed or leave surrender.
(surrender cheyyathe avadhi aayi edutha leave, leave availedilum Surrender cheythu cash drawn leave leavilum aanu inclde cheyyendathennu oru opinion heared. is it true?

Muhammad A P March 22, 2013 at 8:16 PM  

@ Pavaratty

സർ;
പുതുതായി ചേർന്ന ആളുടെ PEN പുതിയാതാണെന്ന് കരുതുന്നു. എങ്കിൽ Present Service Details ൽ Joining Date ശരിയാണെങ്കിൽ 7/3/2013 മുതലുള്ള ശംബളം മാത്രമെ ബില്ലിൽ വരേണ്ടതുള്ളൂ. സർവ്വിസ് ഹിസ്റ്ററിയും പരിശോധിക്കണം.

Muhammad A P March 22, 2013 at 8:57 PM  

@ M A O H S SCIENCE CLUB

Leave Account (HPL)
Opening Balance: 40 days as on 14/03/2010
On subsequent date: 45 days as on 14/03/2011, 25 days as on 14/03/2012.
Then enter all the leave in the "Leave Availed.
(Assuming that the teacher is on HPL from 20/10/2011 to 20/11/2011).
HPL balance as on 22/11/2012 is NIL

Muhammad A P March 22, 2013 at 9:03 PM  

അരുൺ കുമാർ സർ;

"Surrender cheythu cash drawn leave leavilum aanu inclde cheyyendathennu"
- മനസ്സിലായില്ല.

M A O H S SCIENCE CLUB March 22, 2013 at 9:06 PM  

sir 14/3/2011 nu 45 days kodukkumbol Error!!!, Given figure is more than total Eligible days w.e.f date of joining without even considering the leaves taken eee mesage varunnu endhu cheyyum
enne manassilayikanum nnu vijarikkunnu

M A O H S SCIENCE CLUB March 22, 2013 at 9:08 PM  

sir 14/3/2011 nu 45 days kodukkumbol Error!!!, Given figure is more than total Eligible days w.e.f date of joining without even considering the leaves taken eee mesage varunnu endhu cheyyum
enne manassilayikanum nnu vijarikkunnu

M A O H S SCIENCE CLUB March 22, 2013 at 9:11 PM  

benifits details il subscription enna sthalath endha ezuthua? cash anenkil pf nu ezhuthano?marille?

Muhammad A P March 22, 2013 at 9:18 PM  

M A O H S SCIENCE CLUB

സർ;
Leave Availed ൽ വേറെ ലീവ് ചേർക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കൂ.

Muhammad A P March 22, 2013 at 9:25 PM  

@ M A O H S SCIENCE CLUB

നിർബന്ധമാണെങ്കിൽ Subscription ഉം Sum Assured ഉം ഒക്കെ പൂജ്യം നൽകി ചേർക്കാം. അതല്ലെങ്കിൽ, ഇതൊക്കെ ശരിയാകുന്നത് വരെ കാത്തിരിക്കാം.

arun Kumar March 22, 2013 at 9:32 PM  

sir
SURRENDER CHEYTHA LEAVE SURRENDERILUM include ENNANU. READ. or please answer my first question

M A O H S SCIENCE CLUB March 22, 2013 at 9:46 PM  

leave availed il oru leavum cherthittilla ellam dlt cheythittund but......

M A O H S SCIENCE CLUB March 22, 2013 at 9:46 PM  

leave availed il oru leavum cherthittilla ellam dlt cheythittund but......

Muhammad A P March 22, 2013 at 9:51 PM  

Arun Kumar Sir;

Details of EL surrendered are to be entered in "Leave Surrender" in the "Employee Details"

Muhammad A P March 22, 2013 at 9:54 PM  

M A O H S SCIENCE CLUB

ലോഗിൻ വിവരങ്ങൾ മെയിൽ ചെയ്യുകയാണെങ്കിൽ പരിശോധിക്കാമെന്ന് പറയാൻ മാത്രമെ കഴിയുന്നുള്ളൂ.

arun Kumar March 22, 2013 at 9:58 PM  

sir
surrender cheythu encashed earned leave where include, in leave availed or. leave surrender in edit emply record menu.

M A O H S SCIENCE CLUB March 22, 2013 at 10:06 PM  

sir cheyyam sir nte id my no 8547589019,
id : hareeshpoomangalam7@gmail.com

Muhammad A P March 23, 2013 at 12:49 AM  

സർ;
മെയിൽ കിട്ടി. പ്രശ്നം ഒന്ന് പഠിക്കുകയായിരുന്നു. താങ്കൾ പറഞ്ഞത് ശരിയാണ്. Enter Opening Balance on subsequent date ൽ 14/03/2011 ന് 45 ദിവസം നൽകാനാകുന്നില്ല. 15/03/2011 ന് കഴിയുന്നുണ്ട്. പിന്നീടുള്ള മാർച്ച് 14 കളിലും അതെ പോലെ Credit leave based on previous balance ൽ 14/03/2011 തന്നെയും പ്രശ്നമില്ല. പ്രോഗ്രാമ്മിങ്ങിൽ leap year ഉമായി ബന്ധപ്പെട്ട പിശകായിരിക്കാമെന്ന് ഊഹിക്കുന്നു.
ഏതായാലും മറ്റൊരു രീതിയിൽ താങ്കളുടെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
[Entered opening balance 40 as on 14/03/2010.
Entered HPL from 1/2/2010 to 15/12/2010.
Credited leave based on previous balance as on 14/3/2011.
Entered opening balance on subsequent date 25 days as on 14/3/2012.
Then entered the remaining leave in the Leave Availed]

Muhammad A P March 23, 2013 at 12:59 AM  

അരുൺ കുമാർ സർ;

മാന്വൽ ബിൽ വഴിയുള്ള സറണ്ടർ ബില്ലിന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. സറണ്ടർ ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെയ്തതാണെങ്കിൽ ഒന്നും ചെയ്യേണ്ടതില്ല. ഇത് Employee Details ലെ Leave Surrender ൽ തനിയെ വന്ന് കൊള്ളും. കൂടാതെ സറണ്ടർ പിന്നീടുള്ള ലീവ് കാൽക്കുലേഷനിലും മറ്റും പ്രതിഫലിക്കുകയും ചെയ്യും.

Unknown March 23, 2013 at 7:56 AM  

muhammed sir ,
Nangalude schoolile chila adyapakarude SB EL accountil bhinnasmgyakal pakuthiyum athil kooduthalum ullad adutha poorhna samgya aayi kramappeduthukayum pakuthiyil kuravullath upekshikkukayum cheythittund.
Mattullavarudedhil bhinna samagya dhashamsha roopathil creditil cherth poorna samgya surrender cheyyukayum dhashamsham balance vekkukayum pinneedulla varshangalil varunna dhashamshangalodu cherth poornasamgya ayappol surrender cheythathathayum kanunnu ithil eethanu shariyaya reethi?

Raphi March 23, 2013 at 9:06 AM  

പുതുതായി ചേർന്ന ആളുടെ PEN പുതിയാതാണെന്ന് കരുതുന്നു. എങ്കിൽ Present Service Details ൽ Joining Date ശരിയാണെങ്കിൽ 7/3/2013 മുതലുള്ള ശംബളം മാത്രമെ ബില്ലിൽ വരേണ്ടതുള്ളൂ. സർവ്വിസ് ഹിസ്റ്ററിയും പരിശോധിക്കണം......
Sir
PEN പുതിയതാൺ
Present Service Details ൽ Date of join in Gov service ഉം Date of joining in the department ഉം 7/3/13 ആൺ കൊടുത്തിരിയ്ക്കുന്നത്
സർവ്വിസ് ഹിസ്റ്ററിയില് ഒന്നും കൊടുത്തിട്ടില്ല
present salary യില് Last pay/office/desig change date 07/03/2013 ആണ് കൊടുത്തിരിയ്ക്കുന്നത്

Muhammad A P March 23, 2013 at 1:36 PM  

@ mujeeb kunnumpurath

സർ,
വെക്കേഷൻ കാലയളവ് മുഴുവനും ഡ്യൂട്ടിയിലായിരുന്ന അദ്ധ്യാപകരുടെ ആർജ്ജിതാവധി റൌണ്ട് ചെയ്യരുത്. എന്നാൽ ഭാഗികമായി വെക്കേഷനിൽ ജോലി ചെയ്ത അദ്ധ്യാപകർക്ക് ആനുപാതികമായി ലഭിക്കുന്ന ആർജ്ജിതാവധി ഒരോ വർഷവും അടുത്ത പൂർണ്ണസംഖ്യയിലേക്ക് റൌണ്ട് ചെയ്യണം. (കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സർക്കുലർ പ്രകാരമാണ് റൌണ്ടിങ്ങ് തുടങ്ങിയതെന്നാണ് ഓർമ്മ. സർക്കുലർ തിയ്യതി പിന്നീട് പറയാം)

Muhammad A P March 23, 2013 at 1:41 PM  

@ Pavaratty

സർ;
എങ്കിൽ, സ്പാർക്കിനെ സമീപിക്കുകയെ മാർഗ്ഗമുള്ളൂ എന്നാണ് തോന്നുന്നത്.
പുതുതായി ക്രിയേറ്റ് ചെയ്ത PEN, 6 ലക്ഷത്തിൽ കുറവാണോ എന്നറിയാൻ താല്പര്യമുണ്ട്.

M A O H S SCIENCE CLUB March 23, 2013 at 8:11 PM  

thnk u sir.

Muhammad A P March 23, 2013 at 8:13 PM  

@ mujeeb kunnumpurath

സർ,
1967 ലെ സർക്കുലറിലാണ് EL റൌണ്ടിങ്ങ് വ്യക്തമാക്കിയിട്ടുള്ളത്. അതിനാൽ, ഇപ്പോൾ എല്ലാ വെക്കേഷൻ ജീവൻ ജീവനക്കാരുടെയും EL റൌണ്ട് ചെയ്യേണ്ടത് മേൽ‌പറഞ്ഞ പ്രകാരമാണെന്ന് പറയാം.

TMA Latheef March 23, 2013 at 8:16 PM  

സര്‍, വിശദമായ സ്പാര്‍ക് പഠന സഹായി എവിടെ നിനന് കിടടും

Muhammad A P March 23, 2013 at 8:35 PM  

സർ;
അങ്ങിനെയൊന്ന് നിർദ്ദേശിക്കാൻ കഴിയുന്നില്ല. സ്പാർക്കിൽ ലോഗിൻ ചെയ്താൽ “Queries" ന് അടുത്ത് ഇയിടെ “User Manual“ നൽകിയിട്ടുണ്ട്. മാത്‌സ് ബ്ലോഗിൽ ഇത് നാലാമത്തെ പോസ്റ്റാണ്. പഴയ പോസ്റ്റുകൾ കണ്ടിരുന്നോ?

TMA Latheef March 23, 2013 at 10:33 PM  

THANK YOU SIR....

CHERUVADI KBK March 24, 2013 at 3:40 PM  

A teacher will retire on31 march 2013 as superannuation, whose salary cannot process in same establishment bill. SPARK says asper Gov order it is submitted as seperate bill through spark. Can we submit the bill alongwith other bills please let me know about the order

kalolsavammvka March 24, 2013 at 8:10 PM  

സാര്‍,
ഞങ്ങളുടെ സ്കൂളിലെ ഒരു ടീച്ചര്‍ ലീവ് കഴിഞ്ഞ് 26/06/2012 ല്‍ ജോയിന്‍ ചെയ്തു . ടീച്ചറിന്റെ ശമ്പളം 01/11/2012 മുതല്‍ സ്പാര്‍ക്കില്‍ എടുത്തു. 26/06/2012 മുതല്‍ 31/10/2012 വരെയുള്ള ശമ്പളം അരിയറായ് എടുത്തപ്പോള്‍ അവരുടെ പി.എഫ് സബ്സ്ക്രിപ്ഷന്‍ സാലറി അരിയര്‍ ബില്ലില്‍ വരുന്നില്ല. എന്തു ചെയ്യും.

Unknown March 24, 2013 at 9:35 PM  

സാര്‍, അദര്റിeപ്പോര്‌്ട് സില്‍ സാലറി സെര്ട്ടിrഫികട്റ്റ്‌ എടുക്കുമ്പോള്‍ An unexpected error occurred, inform spark helpdesk എന്നു കാണുന്നു,എന്താണ് പ്രശ്നം

Raphi March 24, 2013 at 9:41 PM  

പുതുതായി ക്രിയേറ്റ് ചെയ്ത PEN, 6 ലക്ഷത്തിൽ കുറവാണോ എന്നറിയാൻ താല്പര്യമുണ്ട്.....
Sir
21/3/13 ന് എടുത്ത PEN 427157 ആണ് എന്നാൽ വളരെ മുൻപ് എടുത്ത മറ്റൊരാളുടെ PEN 659489 ആണ്

Muhammad A P March 24, 2013 at 10:04 PM  

@ CHERUVADI KBK

സർ,
റിട്ടയർ ചെയ്യുന്നയാളുടെ ലാസ്റ്റ് പേ അദ്ദേഹത്തിന് സർക്കാരിലേക്ക് യാതൊരു ബാദ്ധ്യതയുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമെ വിതരണം ചെയ്യാൻ പാടുള്ളൂ. (Rule 432(e), KTC Vol I). അതിനാൽ അദ്ദേഹത്തിന്റെ ബിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് റിട്ടയർമെന്റിന് ശേഷം മാത്രമെ തയ്യാറാക്കാൻ സാധിക്കുകയുള്ളൂ.

Muhammad A P March 24, 2013 at 10:22 PM  

Sachin G.Nair സർ;

അരിയർ ബില്ലുകളിൽ വിവിധ വരിസംഖ്യകളും ടാക്സും മറ്റും കുറവ് ചെയ്യാൻ സാധിക്കുന്നില്ല. ഏറെക്കാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു പ്രശ്നമാണിത്. പലരും മാസങ്ങളെടുത്ത് ഓരോ ബില്ലുകളായി സമർപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഇവിടെ പി.എഫ് മാത്രമാണെങ്കിൽ ഇനിയുള്ള ഒന്നോ രണ്ടോ പ്രതിമാസ ബില്ലുകളിൽ വരിസംഖ്യാ കുടിശ്ശിക മുഴുവനും അടച്ച് തീർത്ത ശേഷം കിഴിവുകളില്ലാതെ അരിയർ ഒന്നിച്ച് എടുക്കുന്ന കാര്യം ട്രഷറിയുമായി ആലോചിച്ച് പരിഗണിക്കാവുന്നതാണെന്ന് തോന്നുന്നു. (ചില ട്രഷറികളെങ്കിലും, ഈ ബുദ്ധിമുട്ട് മൻസ്സിലാക്കിക്കൊണ്ട് മാന്വൽ ബിൽ സ്വീകരിക്കുന്നുണ്ട് എന്നും അറിയുന്നു)

CHERUVADI KBK March 24, 2013 at 10:27 PM  

Tnx MUHAMMED SIR for quick reply. already processed the seperate bill but S T O says no seperate bill is required if he is not a S D O

Muhammad A P March 24, 2013 at 10:34 PM  

@ Ashraf. E Ellil

ശരിയാണ്; ഇത് താൽക്കാലിക പ്രശ്നമായിരിക്കാം.ഇന്നലെ ഞാനൊരു സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതാണ്. ഇപ്പോൾ പരിശോധിച്ചപ്പോൾ താങ്കൾ പറഞ്ഞ മെസ്സേജാണ് കാണുന്നത്.

Muhammad A P March 24, 2013 at 10:43 PM  

CHERUVADI KBK

പ്രത്യേകം ബില്ല് വേണമെന്ന് എവിടെയും പറയുന്നതായി ഞാനും കണ്ടിട്ടില്ല. പക്ഷെ, മേൽ‌പറഞ്ഞ ബാദ്ധ്യതയില്ലാ സർട്ടിഫിക്കറ്റ് റിട്ടയർമെന്റിന് ശേഷമല്ലെ രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഓഫീസുകളിൽ, വിവിധ സെൿഷനുകളിൽ നിന്നും റിപ്പോർട്ട് വാങ്ങിയ ശേഷമാണ് ലാസ്റ്റ് പേ ബിൽ തയ്യാറാക്കുന്നത്. അതിനാൽ മാസാവസാനത്തിന് മുമ്പ് സമർപ്പിക്കുന്ന സാധാരണ ബില്ലിൽ ലാസ്റ്റ് പേ ഉൾപ്പെടുത്താനാകില്ല.

Muhammad A P March 24, 2013 at 11:14 PM  

@ Pavaratty;

സർ;
എല്ലാ വിവരങ്ങളും ശരിയായി സെറ്റ് ചെയ്തിട്ടും പുതുതായി ക്രിയേറ്റ് ചെയ്ത PEN ൽ പാർട്ട് സാലറി ലഭിക്കാത്ത പ്രശ്നം ഞാനാദ്യമായി കേൾക്കുകയാണ്. അതിനാൽ, എന്റെ ഊഹം ശരിയാവാനുള്ള സാദ്ധ്യതയുണ്ടോ എന്നറിയാനാണ് PEN 6 ലക്ഷത്തിൽ കുറവാണോ എന്നന്വേശിച്ചത്. അശ്രദ്ധ കാരണം നേരത്തെ ഒരുപാട് ഡ്യൂപ്ലിക്കേറ്റ് PEN ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവ സ്പാർക്കിൽ ഡിലീറ്റ് ചെയ്ത് കൊണ്ടിരിക്കുന്നുമുണ്ട്. അങ്ങിനെ ഡിലീറ്റ് ചെയ്യെപ്പെടുന്ന PEN ആയിരിക്കണം ഇപ്പോൾ പുതിയ ആളുകൾക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇവയിൽ, ഒരു പക്ഷെ നേരത്തെയുണ്ടായിരുന്ന സാലറി പ്രൊസസ്സിങ്ങ്, ജോയനിങ്ങ് ഡേറ്റ് തുടങ്ങിയ സ്റ്റാറ്റസുകൾ ഹൈഡ് ആയി കിടക്കുന്നുണ്ടാകാമെന്ന് കരുതുന്നു. (പല അനുഭവങ്ങളുടെയും അടിസ്റ്റാനത്തിലുള്ള ഊഹം മാത്രമാണെ!). ഏതായാലും സ്പാർക്കുമായി ബന്ധപ്പെട്ടാൽ ഉടൻ പാർട്ട് സാലറി സ്റ്റാറ്റസ് സെറ്റ് ചെയ്ത് കിട്ടും. ബാക്കിയുള്ള ദിവസങ്ങളിൽ LWA നൽകി ബില്ലെടുക്കാൻ മുമ്പ് പറയുമായിരുന്നുവെങ്കിലും ഇപ്പോളത്തെ സാഹചര്യങ്ങളിൽ അത്തരം കുറുക്കു വഴികളൊന്നും ഞാൻ പറയുകയില്ല.

Muhammad A P March 24, 2013 at 11:22 PM  

@ Ashraf. E Ellil

സർ;
Salary Certificate ഇപ്പോൾ കിട്ടുന്നുണ്ട്. ശരിയായെന്ന് തോന്നുന്നു.

SUNIL V PAUL March 25, 2013 at 3:21 PM  

The spark is under the custody of our Office clerk and I want to check the details of mine.
Is there any option for checking my personal data.If yes please send the details.

Muhammad A P March 25, 2013 at 8:27 PM  

സർ;
എല്ലാവർക്കും സ്പാർക്കിൽ ഈ ആവശ്യത്തിന് Individual Employee Authentication ലഭിക്കാൻ അർഹതയുണ്ട്. അതിന് വേണ്ടി ഈ ഫോറം പൂരിപ്പിച്ച് ഡ്രോയിങ്ങ് ഓഫീസർക്ക്/ എസ്റ്റാബ്ലിഷ്മെന്റ് ഓഫീസർക്ക് നൽകണമെന്നാണ് സ്പാർക്ക് പറയുന്നത്. പക്ഷെ, ഡി.എം.യു വിന് താഴെയുള്ള ആർക്കും ഇത്തരം പാസ്സ്‌വേർഡ് നൽകാനുള്ള അധികാരം ഇത് വരെ നൽകിയിട്ടില്ല. ഇതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ഡി.എം.യു വിന് Individual Employee Authentication നൽകാൻ കഴിയുമെങ്കിലും എല്ലാ ജീവനക്കാരുടെയും പാസ്സ്‌വേർഡ് കൈകാര്യം ചെയ്യുന്ന ഭാരിച്ച ജോലി ചെയ്യാൻ അവർക്ക് സാധിക്കുന്നതല്ല. ഫോറം പൂരിപ്പിച്ച് ഓഫിസിൽ സമർപ്പിക്കുകയും ഓഫീസ് ഔദ്യോഗിക മെയിൽ വഴി ബന്ധപ്പെടുകയുമൊക്കെ ചെയ്താൽ ചില ഡി.എം.യു മാർ പാസ്സ്‌വേർഡ് അനുവദിച്ച് തരാൻ സാദ്ധ്യതയുണ്ട്.

Unknown March 25, 2013 at 10:06 PM  

muhammed Sir,
aided servicele balance HPL govt service lethinod cherkkamo?

Muhammad A P March 25, 2013 at 10:25 PM  

ചേർക്കാവുന്നതല്ല.

Gireesh Vidyapeedham March 25, 2013 at 10:29 PM  

സാര്‍,
എന്‍റെ സ്കൂളിലെ Head Master ഈ മാസം 31ന് വിരമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് spark-ല്‍ ചെയ്യേണ്ടത്..
മാര്‍ച്ച് മാസത്തെ സാലറി പ്രോസസ് ചെയ്യാന്‍ നോക്കുമ്പോള്‍ Head Master -ടെ പേര് അതില്‍ കാണുന്നില്ല.
ടീച്ചര്‍ക്കുള്ള ഡി.എ അരിയര്‍ (7-12 മുതല്‍ 11-12 വരെ)പണമായി വാങ്ങാമല്ലോ..( ബില്‍ ആദ്യം പ്രോസസ് ചെയ്ത് വെച്ചിട്ടുണ്ട്..).
ടീച്ചറുടെ ജനനതിയ്യതി 5-11-1956 ആണ്..

Muhammad A P March 25, 2013 at 10:44 PM  

ഹെഡ്മാസ്റ്ററുടെ മുഴുവൻ വിവരങ്ങളും സ്പാർക്കിൽ ചേർത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തുക.
31-3-2013 ന് ശേഷം യൂസർ കോഡും പാസ്സ്‌വേർഡും ചാർജ്ജെടുക്കുന്ന ആളിന്റെ പേരിലേക്ക് മാറ്റുക.
ഹെഡ്മാസ്റ്ററുടെ മാർച്ചിലെ ശംബളം മാത്രമായി 31-3-2013 ന് ശേഷം പ്രത്യേകം ബില്ലായി പ്രൊസസ്സ് ചെയ്യുക.
അരിയർ ബിൽ ഇപ്പോൾ തന്നെ ഇന്നറും ഔട്ടറും എടുത്ത് പണമായി മാറാവുന്നതാണ്.

arun Kumar March 28, 2013 at 11:19 AM  

leave .loan . ithu lock cheyyenda ennu parayunnu. shariyo?

Muhammad A P March 28, 2013 at 3:10 PM  

എല്ലാ വിവരങ്ങളും ശരിയായി ചേർത്തശേഷം അവ ഉത്തരവാദപ്പെട്ടവർ മാത്രം കൈകാര്യം ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണല്ലോ ഡാറ്റാ ലോക്കിങ്ങ് നിർബന്ധമാക്കിയിരിക്കുന്നത്. ലീവ്, ലോൺ എന്നിവ ഒഴിവാക്കിയതായി ഒരു ഉത്തരവിലും കാണുന്നില്ല. എല്ലാ വിവരങ്ങളും ശരിയായി ചേർത്ത് കഴിഞ്ഞാൽ പിന്നെ ലോക്ക് ചെയ്യുന്നതിന് പ്രയാസമില്ലല്ലോ? (ലീവും ലോണുമൊക്കെ തന്നിഷ്ട്പ്രകാരം കൈകാര്യം ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. ചട്ടങ്ങളും നിയമങ്ങളുമൊക്കെ എല്ലാവർക്കും ഒരു പോലെ പ്രയോഗത്തിൽ വരുത്തുകയെന്നത് സ്പാർക്കിന്റെ ലക്ഷ്യങ്ങളിലൊന്നാണ്)

gmlpschool vadakkumuri April 1, 2013 at 5:11 PM  

ര്‍ ഞങ്ങളുടെ വിദ്യാലയത്തിലെ പി.ടി.സി.എം ന്റെ 2012 സെപ്റ്റംബര്‍ മാസത്തെ വേജ് സ്പാര്‍ക്കില്‍ കാണുന്നില്ല.എന്നാല്‍ സ്പാര്‍ക്കില്‍ ബില്‍ പ്രൊസസ്സ് ചെയ്തു തന്നെയാണ് പണം വാങ്ങിച്ചിരിക്കുന്നത്. Encashment details upload ചെയ്യുന്നതിനു മുമ്പ് processed bill അറിയാതെ cancell ചെയ്തതാകാനാണു സാദധ്യത.തുടര്‍ന്നുള്ള മാസങ്ങളിലൊക്കെ ശമ്പളം കിട്ടിയിട്ടമുണ്ട്.അവരുടെ DA Arrear process ചെയ്യുമ്പോഴാണു ഇതു ശ്രദ്ധയില്‍പെടുന്നത്. ഇക്കാര്യമിനിയെങ്ങനെയാണു ശരിയാക്കാന്‍ സാധക്കുക

Muhammad A P April 1, 2013 at 6:57 PM  

ബിൽ അശ്രദ്ധ കാരണം കാൻസൽ ചെയ്യപ്പെട്ടതാണെങ്കിൽ Manually Drawn Salary യിൽ അതെ മാസത്തിൽ ചേർത്താൽ മതി. ഇത് കൊണ്ട് മറ്റ് പ്രശ്നങ്ങളൊന്നുമില്ല.

gmlpschool vadakkumuri April 1, 2013 at 10:43 PM  

താങ്കളെ പോലെയുള്ള ചിലര്‍ ഇത്രയും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കേരളത്തിലെ പ്രധാന അധ്യാപകര്‍ മുന്നോട്ടുപോകുന്നത്. നന്ദി,ഒപ്പം അഭിനന്ദനങ്ങളും

Muhammad A P April 1, 2013 at 11:32 PM  

സർ;
തീർച്ചയായും ഇത്തരം പ്രതികരണങ്ങളാണ് എന്നെ പോലുള്ളവർക്ക് മാത്‌സ് ബ്ലോഗിന്റെ അതുല്യമായ ഈ സംരഭത്തിൽ പങ്ക് ചേരാനുള്ള പ്രചോദനവും. സന്തോഷം നൽകുന്നതും.

Unknown April 2, 2013 at 11:13 AM  

spark datalockingnulla avasana theeyathi neettiyittundo?

«Oldest ‹Older 1 – 200 of 338 Newer› Newest»
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer