Loading web-font TeX/Math/Italic

മെട്രിക്സുകളുടെ ഹരണത്തിലേയ്ക്ക് : നൂതനമായ ഒരു ഗണിതചിന്ത

>> Tuesday, November 26, 2013


അമ്പിളിടീച്ചര്‍ പരിചയപ്പെടുത്തിയ രണ്ട് കുട്ടികള്‍ . അവര്‍ എറണാകുളം ജില്ലയില്‍ പട്ടിമറ്റത്തുള്ള MAR COORILOSE MEMMORIAL HIGHER SECONDARY SCHOOL വിദ്യാര്‍ത്ഥിനികളാണ് . ഗണിതശാസ്ത്രമേളയില്‍ പ്രോജക്ട് അവതരിപ്പിച്ചുകൊണ്ട് ഗണിതചിന്തകളുടെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് . ഒരു മെട്രിക്സിനെ മറ്റൊന്നുകൊണ്ട് ഹരിക്കാനുള്ള ശ്രമമാണ് അവരുടെത് . കണക്കുപഠിച്ചവരും പഠിപ്പിക്കുന്നവരും ഇവര്‍ക്കുവേണ്ടി വിലയേറിയ സമയം അല്പം നീക്കിവെച്ച് ,ഇവര്‍മുന്നോട്ടുവെയ്ക്കുന്ന ചിന്തകളെ പരിപോഷിപ്പിക്കാന്‍ താല്പര്യപ്പെടുന്നു. ദിവ്യ എന്‍ .വി , അനു ജോണ്‍സന്‍ എന്നീ കുട്ടികള്‍ ആലുവ ഉപജില്ലയില്‍ ഗ്രുപ്പ് പ്രോജക്ടായി ഇത് മുന്നോട്ടുവെച്ചു. പ്രോജക്ടിന്റെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് ഇവിടെ ലേടെക്കില്‍ ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത് . ഈ കുട്ടികള്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ പ്രസക്തി ഹയര്‍സെക്കന്റെറിക്ലാസിലെ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേ ക്രമത്തിലുള്ള രണ്ട് മെട്രിക്സുകളെ കൂട്ടുന്നതിനും ,അനുയോജ്യമായ ഓഡറിലുള്ള രണ്ട് മെട്രിക്സുകളെ ഗുണിക്കുന്നതിനും നമുക്കറിയാം . എന്നാല്‍ ഹരണം അത്രയ്ക്ക് പരിചിതമല്ല. ഹരണചിന്ത ഉപയോഗിച്ചിട്ടില്ലെന്നുതന്നെ പറയാം . ഒരു കൂട്ടം ഏകകാലസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തുകൊണ്ട് ദിവ്യയും അനുവും ഇത് സാധ്യമാക്കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

GPAIS Premium through SPARK

>> Sunday, November 24, 2013

2013 നവംബര്‍ മാസത്തെ ശമ്പളബില്ലില്‍ ജി.പി.ഐ.എസ്.(ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് സ്കീം ) പ്രീമിയം തുക കൂടി അടക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നം.555/2013 (ഫിന്‍) തീയ്യതി. 13/11/2013 പ്രകാരം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉത്തരവ് ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ ലഭ്യമാണ്. ഇക്കാര്യം സ്പാര്‍ക്ക് സൈറ്റ് എടുക്കുമ്പോഴും കാണാനാകും. ഈ പ്രീമിയം തുക സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് നോക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC Candidates' data editing

>> Wednesday, November 20, 2013

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പങ്കെടുക്കുന്ന സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ വഴി ശേഖരിച്ചത് പരീക്ഷാ ഭവന്റെ വെബ്‌സെര്‍വറില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണെന്നു കാണിച്ചുള്ള പരീക്ഷാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. നല്‍കിയിരിക്കുന്ന ലിസ്റ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും വിവരങ്ങള്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നതിനും, നീക്കം ചെയ്യുന്നതിനും ഉള്ള അവസരം ഒരിക്കല്‍ക്കൂടി നല്‍കുകയാണെന്നും അതുകൊണ്ടു തന്നെ എല്ലാ ഹെഡ്മാസ്റ്റര്‍മാരും താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പാലിക്കേണ്ടതാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. സര്‍ക്കുലറിലെ വിവരങ്ങളും ഡാറ്റാ എഡിറ്റ് ചെയ്യുന്നതിനുള്ള പോര്‍ട്ടലിന്റെ ലിങ്കും ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

പത്താംക്ലാസ് ഗണിതം : Co-ordinate Geometry More questions

>> Wednesday, November 13, 2013


പത്താം ക്ലാസ് ഗണിതശാസ്ത്രപുസ്തകത്തില്‍ ഒന്നായിക്കാണേണ്ട രണ്ട് യൂണിറ്റുകളാണ് സൂചകസംഖ്യകള്‍, ജ്യാമിതിയും ബീജഗണിതവും. ആദ്യത്തേതിന്റെ തുടര്‍ച്ചയാണ് രണ്ടാമത്തേത്. ഗണിതത്തിന്റെ തുടര്‍പഠനത്തില്‍ പ്രത്യേകിച്ച് പതിനൊന്നാംക്ലാസില്‍ ഇതിന്റെ ബാക്കിഭാഗങ്ങള്‍ കുട്ടിക്ക് പഠിക്കേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ പത്താംക്ലാസിലെ കുട്ടികള്‍ നന്നായി മനസിലാക്കേണ്ട പാഠഭാഗങ്ങളാണിവ. കാര്‍ട്ടീഷ്യന്‍ ജ്യാമിതി അഥവാ നിര്‍ദ്ദേശാങ്കജ്യമാമിതി എന്ന പേരില്‍ ഗണിതപഠനത്തില്‍ ഇത് പ്രസിദ്ധമാണ്. താഴെ കൊടുത്തിരിക്കുന്ന ആശയങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള വിവിധ സന്ദര്‍ഭങ്ങള്‍ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി വിലയിരുത്തേണ്ടതാണ്.


Read More | തുടര്‍ന്നു വായിക്കുക

SSLC - 2014
A gift to SSLC students from MathsBlogTeam

>> Saturday, November 9, 2013


എസ്.എസ്.എല്‍.സി ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് സഹായകമായ ഒട്ടേറെ പഠനസഹായികള്‍ ഇന്റെര്‍നെറ്റില്‍ ലഭ്യമാണ്. വിവിധ ബ്ലോഗുകളിലും വെബ്സൈറ്റുകളിലുമായി പരന്നു കിടക്കുന്ന അവ കണ്ടെത്തുക എന്നത് നെറ്റില്‍ പരതി തുടങ്ങുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല. ലേബലുകള്‍ നോക്കി കണ്ടു പിടിക്കാനോ വിഷയം തിരിച്ചു സേര്‍ച്ചു ചെയ്യാനോ ഒന്നും ഇന്റെര്‍നെറ്റുമായി പരിചയപ്പെട്ടു വരുന്നവര്‍ക്ക് അത്ര എളുപ്പമായിരിക്കില്ല.
മാത്സ് ബ്ലോഗിലുള്ള പഠനസഹായികള്‍ തന്നെ ഞങ്ങള്‍ മെയിലു വഴി ലിങ്കുകള്‍ അയച്ചു കൊടുക്കുന്പോളാണ് അവ അവിടെയുണ്ടായിരുന്നുവെന്ന് പലരും അറിയുന്നത്. പലപ്പോഴും ഈ തരം പഠനസഹായികള്‍ക്കായി കുട്ടികള്‍ ആശ്രയിക്കുന്നത് ഇന്റെര്‍നെറ്റ് കഫെ നടത്തിപ്പുകാരെയാണ് എന്നതാണ് ഇതിലെ ദുഃഖകരമായ മറ്റൊരു വസ്തുത. കുട്ടികള്‍ സ്കൂളില്‍ നിന്നും എഴുതിയെടുത്ത (പലപ്പോഴും തെറ്റായ) ബ്ലോഗ്/വെബ്സൈറ്റ് അഡ്രസുകളുമായി കഫെകളില്‍ കയറി ഇറങ്ങുന്ന രക്ഷാകര്‍ത്താക്കളെ കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കാണാനിടയായി. ഈ സാഹചര്യത്തിലാണ് ഇവയെല്ലാം എളുപ്പത്തില്‍ ലഭ്യമാക്കുന്ന തരത്തിലൊരു പേജ് എന്ന ആശയം ഞങ്ങളുടെ മനസ്സിലുദിച്ചത്.. ശൈശവാവസ്ഥയിലുള്ള ഈ പേജ് പൂര്‍ണ്ണതയിലേക്ക് എത്തിക്കുവാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സജീവമായ ഇടപെടലുകളും ആവശ്യമാണ്.. ഈ പേജിലേക്ക് എത്താനായി മാത്സ് ബ്ലോഗിന്റെ മുകളിലെ ടാബുകളില്‍ SSLC 2014 എന്ന ടാബില്‍ ക്ലിക്കു ചെയ്താല്‍ മതിയാകും..

സ്വാഗതം - എസ്.എസ്.എല്‍.സി 2014 എന്ന ഈ പുതിയ പേജിലേക്ക്


Easy Tax : An income tax estimator in Windows Excel

>> Thursday, November 7, 2013

2013 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച് 2014 മാര്‍ച്ച് മാസത്തില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ സായാഹ്നവേളയിലാണല്ലോ നമ്മളിപ്പോള്‍. അല്‍പ്പം വിരസമായി തോന്നാമെങ്കിലും, വരുമാന നികുതി സംബന്ധമായ ചടങ്ങുകള്‍ യഥാസമയം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പലപ്പോഴും ഇവന്‍ നമുക്ക് ‘കാളരാത്രികള്‍’ സമ്മാനിച്ച് അസ്വസ്ഥതകള്‍ സൃഷ്ടിച്ചേക്കാം. അല്‍പ്പം നീണ്ടു പോയെങ്കിലും ഈ സമയത്തെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നടപ്പ് വര്‍ഷത്തിലെ നമ്മുടെ മൊത്തം നികുതിവിധേയമായ വരുമാനം എത്രയെന്നത്. കാരണം അതിന്റെ അടിസ്ഥാനത്തിലാണല്ലോ നമ്മള്‍ മാസം തോറും വേതനത്തില്‍ന്നും പിടിക്കേണ്ട നികുതി (TDS) തീരുമാനിക്കേണ്ടത്. എന്താണ് TDS എന്നതിനേക്കുറിച്ച് വിശദമായൊരു ലേഖനം മുന്‍വര്‍ഷം പ്രസിദ്ധീകരിച്ചിരുന്നത് ഓര്‍മ്മിക്കുന്നുണ്ടാകുമല്ലോ. ഇതേക്കുറിച്ചും അതിനു സഹായിക്കുന്ന ഒരു എക്സെല്‍ പ്രോഗ്രാമിനെക്കുറിച്ചും ബാബു സാര്‍ ചുവടെ വിശദീകരിച്ചിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

DATA LOCKING IN SPARK

>> Friday, November 1, 2013

Aided school HMs നെ DDO മാരാക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ signature AEO/DEO ഓഫീസുകള്‍ക്ക് പ്രവര്‍ത്തന ക്ഷമമാക്കി നല്‍കുന്ന നടപടി സ്പാര്‍ക്ക് ആരംഭിച്ചു. ഇപ്പോള്‍ യു എസ് ബി ടോക്കണ്‍ കൂടി ഉപയോഗിച്ചുള്ള സ്പാര്‍ക്ക് ലോഗിന്‍ ആണ് നല്‍കിയിരിക്കുന്നത്. എല്ലാ Aided സ്കൂളുകളുടെയും സ്പാര്‍ക്ക് ഡാറ്റാ ലോക്ക് ചെയ്ത ശേഷം മാത്രമേ സംവിധാനം പൂര്‍ണ രീതിയില്‍ പ്രാബല്യത്തില്‍ വരുത്താനാവൂ.. ലോക്ക് ചെയ്ത ജീവനക്കാരെ മാത്രമേ സ്പാര്‍ക്കില്‍ authenticate ചെയ്യാനുള്ള ലിസ്റ്റില്‍ ലഭ്യമാവുകയുള്ളൂ.. ആയതിനാല്‍ എല്ലാ Aided school ജീവനക്കാരുടെയും ഡാറ്റ verify ചെയ്ത ശേഷം പ്രധാനാദ്ധ്യാപകന്‍ ലോക്ക് ചെയ്യേണ്ടതാണ്.

ഡാറ്റാ ലോക്കിങ്ങിനെക്കുറിച്ച്
മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.


Read More | തുടര്‍ന്നു വായിക്കുക

Speak 2 the people - A different approach in English Teaching

ഭാഷ പഠിക്കുന്നതില്‍ നാലു പടികളാണ് ഉള്ളത്. ശ്രവണം, സംസാരം, വായന, എഴുത്ത് (Listening, Speaking, Reading, Writing) ഇവ യഥാക്രമം നടപ്പിലാക്കിയാല്‍ മാത്രമേ നമ്മുടെ കുട്ടികള്‍ ഭാഷാ പഠനത്തില്‍ മുന്നിലേത്തൂ. എന്നാല്‍ പലപ്പോഴും - പ്രത്യേകിച്ചും ഇംഗ്ലീഷ് അധ്യയനത്തിന്റെ കാര്യത്തില്‍ - ആദ്യത്തെ രണ്ടു പടികളും ഒഴിവാക്കി വായന, എഴുത്ത് - എന്നിവയില്‍ മാത്രം നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫലത്തില്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ അവര്‍ പിന്നോട്ടു പോകുന്നു.
ഈ പ്രശ്നം മറികടക്കാനായി മലപ്പുറം ജില്ലയിലെ കുളത്തൂര്‍ നാഷണല്‍ ഹൈസ്കൂള്‍ അധ്യാപകര്‍ ഇംഗ്ലീഷ് അധ്യയനത്തില്‍ വേറിട്ട ആശയവുമായി കടന്നു വന്നിരിക്കുകയാണ്.
സ്പീക്ക് ടു ദി പീപ്പിള്‍ -
ഏറെ വിജയകരമായി അവര്‍ നടപ്പാക്കിയ പ്രോജക്ടും അതു നടപ്പാക്കിയ വഴിയും ചുവടെ വിശദീകരിച്ചിരിക്കുന്നു. ഏറെ പേര്‍ക്ക് ഇതു പ്രചോദനമായി മാറട്ടെ എന്നാശംസിച്ചു കൊണ്ട് .


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer