ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ
>> Friday, September 21, 2012
17-8-2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 21-8-2012 ല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ബാധകമാണ്. ഓണം/ റംസാന്‍ പെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്തതിനാല്‍ 21-8-2012 ല്‍ പണിമുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യേണ്ടത് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ്.സമാന സാഹചര്യത്തില്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഡൈസ്നോണ്‍ എപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ പ്രാബല്യത്തില്‍ വരുത്തിയ മാര്‍ഗ്ഗം തന്നെയാണ് സ്പാര്‍ക്കില്‍ ഇപ്പോഴും നിലവിലുള്ളത്. കുറ്റമറ്റതല്ലാത്തതും പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പ്രയാസം സൃഷ്ടിക്കുന്നതുമായ ഈ രീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും തല്‍ക്കാലം ആലോചനയിലില്ല എന്നാണ് സ്പാര്‍ക്കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള രീതി വിശദീകരിക്കുകയാണ്.1. Salary Matters ല്‍ Batch Diesnon എടുക്കുക.
2. Diesnon for Previous Month തെരഞ്ഞെടുത്ത ശേഷം Month for which Diesnon to be worked out എന്നത് August ഉം Month on which Diesnon to be effected എന്നത് September ഉം നല്‍കി Select Employee യില്‍ ക്ലിക്ക് ചെയ്യണം.
3. ഡൈസ്നോണ്‍ ഉള്ള ജീവനക്കാരെ സെലക്ട് ചെയ്ത ശേഷം Confirm ക്ലിക്ക് ചെയ്യുക.
4. ഇപ്പോള്‍ Salary Matters- Changes in the month- Deductions- Deductions ല്‍ ചെന്നാല്‍ ഡൈസ്നോണ്‍ കൊടുത്ത ജീവനക്കാരുടെ ആഗസ്ത് മാസത്തിലെ ഒരു ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസ ശമ്പളത്തില്‍ കുറവ് ചെയ്യപ്പെടുന്ന വിധത്തില്‍ Excess Pay Drawn ആയി ചേര്‍ക്കപ്പെട്ടത് കാണാം. മുകളില്‍ മൂന്നാമത്തെ സ്റ്റെപ് പൂര്‍ത്തീകരിച്ച ശേഷം സെപ്റ്റംബര്‍ മാസത്തെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്യുകയാണെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്നും ഈ തുക കുറവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം.
5. ഡൈസ്നോണ്‍ ഉള്ളവര്‍ ആഗസ്തില്‍ അധികം വാങ്ങിയ തുക സെപ്തംബര്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് മേല്‍ വിവരിച്ച മാര്‍ഗ്ഗം എളുപ്പം തന്നെ. തല്‍ക്കാലം കാര്യം നടന്നെങ്കിലും പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ലീവ് അക്കൌണ്ടും ഡ്രോണ്‍ സാലറിയും അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പ്രധാനമായും, ഭാവിയില്‍ അരിയര്‍ ബില്ലുകള്‍ ശരിയായി കിട്ടില്ല. 1-7-2012 പ്രാബല്യത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഡി.എ അരിയര്‍ ബില്ലില്‍ ഡൈസ്നോണ്‍ തിയ്യതിയായ 21-8-2012 ഉം ഉള്‍പ്പെടുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ Leave Entry/ Leave Availed ല്‍ 21-8-2012 തിയ്യതിയില്‍ ഇപ്പോള്‍ തന്നെ ഡൈസ്നോണ്‍ ചേര്‍ത്ത് വെക്കണം.
6. സെപ്തംബര്‍ ശമ്പള ബില്‍ മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യില്‍ ഡൈസ്നോണ്‍ കാരണം പിടിച്ച തുക ആഗസ്ത് മാസത്തില്‍ മൈനസ് ചിഹ്നം നല്‍കി ചേര്‍ത്ത് വെക്കുകയും വേണം. എങ്കില്‍ മാത്രമെ സ്പാര്‍ക്കില്‍ ആഗസ്ത് മാസത്തെ ഡ്രോണ്‍ സാലറി അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ.
7. പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ Leave Account ഉം Manually Drawn Salary യും അപ്ഡേറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. Manually Drawn Salary യില്‍ അലവന്‍സുകളും മറ്റും ചേര്‍ക്കാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ സ്പാര്‍ക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
8. കൂടുതല്‍ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഉണ്ടെങ്കില്‍ Leave Entry യില്‍ 21-8-2012 ന് ഡൈസ്നോണ്‍ ചേര്‍ത്ത ശേഷം 8/2012 ലെ സാലറി അരിയര്‍ പ്രൊസസ്സ് ചെയ്താല്‍ ഡൈസ്നോണ്‍ കാരണം പിടിക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ടുള്ള അരിയര്‍ ബില്‍ ലഭിക്കും. ഇത് ഉപയോഗിച്ച് Manually Drawn Salary അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആവശ്യമെങ്കില്‍ ഈ അരിയര്‍ ബില്‍ സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ സമര്‍പ്പിക്കുകയും ചെയ്യാം. (ഈ ബില്‍ പ്രകാരം ഓരോ ജീവനക്കാരനില്‍ നിന്നും പിടിക്കേണ്ട തുകയും Batch Diesnon രീതി വഴി Excess Pay Drawn ആയി സെപ്റ്റംബര്‍ ബില്ലില്‍ കുറവ് ചെയ്യപ്പെട്ട തുകയും തമ്മില്‍ Fraction Rounding ലെ അപാകത കാരണം വ്യത്യാസം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം). ഇവിടെ താല്‍ക്കാലികമായി പ്രൊസസ്സ് ചെയ്ത സാലറി അരിയര്‍ ബില്‍ പിന്നീട് ഡിലീറ്റ് ചെയ്യണം.
188 comments:
ഡയസ് നോണ്‍ എന്‍ട്രിയെക്കുറിച്ച് ഒരു പോസ്റ്റ് വേണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെത്തുടര്‍ന്നാണ് പോസ്റ്റ് എഴുതിത്തരാന്‍ സ്പാര്‍ക്ക് വിഷയത്തിലെ ആധികാരികോപദേശങ്ങള്‍ നല്‍കുന്നവരിലൊരാളായ മുഹമ്മദ് സാറിനോട് അഭ്യര്‍ത്ഥിച്ചത്.യാതൊരു മടിയും കൂടാതെ തന്നെ അദ്ദേഹമത് തയ്യാറാക്കിത്തന്നു. മാത്സ് ബ്ലോഗ് കൂട്ടായ്മയിലെ എല്ലാവര്‍ക്കും ഉപകരിക്കുന്ന വിധത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന മുഹമ്മദ് സാറിന് നന്ദി.
@ CHERUVADI KBK;
Batch Diesnon നൽകുമ്പോൾ Leave availed ൽ ഡൈസ്നോൺ അപ്ഡേറ്റ് ചെയ്യപ്പെടാത്തതിനാൽ “Reason“ ൽ എന്തെങ്കിലും ചേർത്തത് കൊണ്ട് പ്രയോജനമൊന്നുമില്ല എന്നാണ് തോന്നുന്നത്.
I gave struck work on 21/08/12 I hope it is enough ? Tnx fer ur reply .
സര്‍ വളരെ നന്ദി.
ഒരു സംശയം "സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം."ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്.സ്പാര്‍ക്ക് ബില്ലില്‍ നിന്നും തന്നെ ലഭിക്കുന്ന deduction statement ആണോ?
അധികം വാങ്ങിയ തുക റീഫണ്ട് ചെയ്യുന്നതിന് വേണ്ടി സാധാരണ ഉപയോഗിച്ച് വരുന്ന ട്രഷറി ചലാൻ ഫോം ടി.ആർ-12 ആണ് ഉദ്ദേശിച്ചത്. ഫെബ്രുവരിയിലെ ഡൈസ്നോൺ ഏപ്രിൽ ശംബളത്തിൽ ക്രമീകരിച്ചപ്പോൾ ശംബള ബില്ലിന്റെ കൂടെ ചലാൻ ഫോം പൂരിപ്പിച്ച് നൽകാൻ ട്രഷറികൾ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരിയിലെ ഡയസ്നോണ്‍ ചെയ്യുന്നതിന് മാര്‍ച്ചിലെ/ഏപ്രിലിലെ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് പ്രത്യേക ഉത്തരവ് ഇറക്കിയ പോലെ തന്മാസത്തിലല്ലാത്തതിനാല്‍ പ്രത്യേക ഉത്തരവ് ആവശ്യമുണ്ടോ?
Bath Diesnon എന്നതില്‍ ചെയ്യുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യുന്നതിന് സ്പാര്‍ക്കില്‍ ക്രമീകരങ്ങള്‍ വരുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ?
There is one rupee difference in diasnonrecovery than processed arrear of an employee.How to update mannually drawn of that employee in august pay
P.Arrear=1169 DiasnonRecvry=1170 tnx fer A.P MOHAMMED SIR & entire mathsblog team
ആഗസ്റ്റിലെ ഡൈസ്നോണിനുള്ള ശംബളം സെപറ്റംബർ ശംബളത്തിൽ നിന്നും കുറവ് ചെയ്യണമെന്ന് 17-8-2012 ലെ ഉത്തരവിൽ പറയുന്നുണ്ടല്ലോ?
Batch Diesnon, Manually Drawn Salary, Photo and Signature Updation എന്നിവയിലെ പ്രശ്നങ്ങളെല്ലാം അടുത്തയിടെ പ്രോജക്ട് മാനേജറുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഈ വക കാര്യങ്ങളൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടായിരുന്നില്ല എന്നാണ് മനസ്സിലായത്. കാൾ സെന്ററിലേക്കയച്ച മെയിലുകളുടെ മറുപടിയും ത്‌റ്പ്തികരമല്ല. ഇത്തരം കാര്യങ്ങളൊന്നും കൂടുതലാളുകൾ പരാതിപ്പെടുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്?
@ CHERUVADI KBK
ഇതും സ്പാർക്കിലെ ഒരു പിശകാണ്. മാന്വലായി കണക്ക് കൂട്ടി ലഭിക്കുന്ന തുക Manually Drawn ൽ ചേർക്കുന്നതാകും ഉചിതം.
ഞാന്‍ ഒരു ഹിന്ദി അധ്യാപകനാണ്. പുതുതായി ആരംഭിക്കുന്ന ഹിന്ദി ബ്ളോഗിലേക്ക് (http://hindionlineclass.blogspot.com/) എല്ലാ അധ്യാപകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഹിന്ദി ബ്ളോഗില്‍ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പരൃമുള്ള അധ്യാപകര്‍ ഒരു മാതൃകാ പോസ്റ്റ് അയച്ചു തരാന്‍ താല്‍പര്യപ്പെടുന്നു.
ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പരൃമുള്ള അധ്യാപകര്‍ക്ക് ഒരു ലിന്‍ക് അയച്ചു തരുന്നതായിരിക്കും.
ഇതുപയോഗിച്ച് അനായാസം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കും.
ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം
prasanth.dvm2000@gmail.com
മാത്സ് ബ്ളോഗിനോട് കഴിയുമെന്കില്‍ ഈ കമന്‍റ് ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നു.
മാത്സ് ബ്ളോഗിന് എല്ലാ വിധ ആശംസകളും നേരുന്നു.
syamashilpam diesnon date is 21/08/12 kindly correct it and read tnx hoping ur coment
syamashilpam diesnon date is 21/08/12 kindly correct it and read tnx hoping ur coment
കഴിഞ്ഞ ഡയസ് നോണിന് ചില ട്രഷറികളില്‍ മാത്രമാണ് ടി.ആര്‍ 12 ഉപയോഗിച്ചുള്ള ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ Excess Pay Drawn ഇനത്തില്‍ ലഭിക്കുന്ന ഷെഡ്യൂളില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ കൂടി ചേര്‍ക്കുവാനാണ് കൂടുതല്‍ ട്രഷറികളിലും ആവശ്യപ്പെട്ടത്.
ഡൈസ് നോണ്‍ ബാധകമായവരുടെ Pay, DA, HRA, CCA എന്നീ ഇനങ്ങളില്‍ ഓരോന്നിലും പിടിച്ച ആകെ തുക തസംബന്ധിച്ച പട്ടിക തയ്യാറാക്കി Excess Pay Drawn ഇനത്തില്‍ ലഭിക്കുന്ന ഷെഡ്യൂളില്‍ ചേര്‍ക്കുക. തയ്യാറാക്കിയ ബില്ലിന്റെ ഗ്രോസ് തുകയും, നെറ്റ് തുകയും പട്ടികയില്‍ യഥാസ്‌ഥാനത്ത് ചേര്‍ക്കണം.
പട്ടിക താഴെപ്പറയും പ്രകാരം തയ്യാറാക്കാം
Deduction details
Order No. of Dies non G.O.(P) No 211/2012/GAD dated 17/08/2012
Date of Dies non : .......
No. of Days :....
Pay :
Head of Account(Pay)
DA :
Head of Account(DA)
HRA :
Head of Account(HRA)
CCA :
Head of Account (CCA)
Total deduction :
Gross amount of the bill :
Net amount of the bill :
manually drawn amount nalkumpol minus amount accept cheyyunnilla. <1 digit kodukkanamennu paryunnu enthu cheyum???????
@ raj
Manually Drawn ൽ “Arrear“ തെരഞ്ഞെടുക്കണം. താങ്കൾ ഒരു പക്ഷെ “Regular“ എന്നായിരിക്കണം തെരഞ്ഞെടുത്തത്. പരിശോധിക്കുമല്ലോ?
പുതുതായി പി.എഫിൽ(KASEPF) ചേർന്നവർക്കുള്ള അരിയർ പി.എഫ് പിടിക്കാൻ പറ്റുന്നില്ല.ഡിഡക്ഷനിൽ ഒന്നിച്ച് കൂട്ടിയിട്ടാൽ മതിയൊ? മറ്റു മാർഗ്ഗം ഉണ്ടോ? Please help.
പി.എഫ് വരിസംഖ്യാ കുടിശ്ശിക പിടിക്കുമ്പോൾ ഡിഡൿഷൻസിൽ വരിസംഖ്യയും കുടിശ്ശികയും ഒരുമിച്ച് ചേർത്താലും ബില്ലും ഷെഡ്യൂളും ശരിയായി ലഭിക്കും. പക്ഷെ, രണ്ടും വെവ്വേറെ ചേർക്കുന്നതായിരിക്കും നല്ലത്. ഭാവിയിൽ ഡിഡൿഷൻസ് പരിശോധിക്കുമ്പോൾ വരിസംഖ്യയും കുടിശ്ശികയും വേർതിരിച്ച് കാണുന്നതിനും കുടിശ്ശിക തീരുമ്പോൾ എഡിറ്റ് ചെയ്യുന്നത് ഒഴിവാക്കാനും സാധിക്കും. ഉദാഹരണത്തിന് സെപ്തംബർ മുതൽ 1000 രൂപ വരിസംഖ്യയും കൂടാതെ, ഡിസംബർ വരെ കുടിശ്ശിക 1000 രൂപ അധികവും പിടിക്കുന്നതിന് KASEPF- Rs.1000 from 01/09/2012 എന്ന് ചേർത്ത ശേഷം ഒരിക്കൽ കൂടി KASEPF- Rs.1000 from 01/09/2012 to 31/12/2012 എന്ന് ചേർക്കാവുന്നതാണ്. (ഏത് രീതി സ്വീകരിച്ചാലും പി.എഫ് ഷെഡ്യൂളിൽ 2000 രൂപ മൊത്തം വരിസംഖ്യയായി മാത്രമെ കാണിക്കുന്നുള്ളൂ എന്നോർക്കുക)
മുഹമ്മദ് സാര്‍,
2009 February19-ലെ ഡയസ്നോണ്‍ ലീവാക്കി മാറ്റി gov.order നല്കിയിരുന്നല്ലോ.ആ order ലഭിക്കുമോ? മറ്റൊരു പ്രശ്നം-ഞങ്ങളുടെ സ്കൂളിലെ ഒരു staff ന്റെ leave without allowance 1.9.2012 മുതല്‍ 2.6.2013 വരെ spark- ല്‍ നല്കി.പക്ഷേ സെപ്റ്റംബറിലെ salary processes ചെയ്തപ്പോള്‍ ആ ആളിന്റെ full salary വരുന്നുണ്ട്.പരിഹാരം പറഞ്ഞുതന്ന് സഹായിക്കണം.
നന്ദി ശ്രീ.മുഹമ്മദ് സാർ. മറ്റൊരു പ്രശ്നം. 2.9.2011ന് ഗ്രേഡ് വാങ്ങിയ ആൾക്ക് 1.9.2012ന് അടുത്ത ഇങ്ക്രിമെന്റ് കിട്ടുമല്ലോ. എന്നാൽ ഇങ്ക്രിമെന്റ് സാങ്ക്ഷനിൽ 2-9-2012 എന്നാണ് വരുന്നത്. ശമ്പളമെടുത്തപ്പോൾ ഒരുദിവസത്തെ റേറ്റ് കുറച്ചാണ് വരുന്നത്.1.9.2012ന് തന്നെ ഇങ്ക്രിമെന്റ് നിരക്ക് വരാൻ എന്തെങ്കിലും പോംവഴിയുണ്ടോ?
Radhakrishna Kurup സർ;
2009 ഫെബ്രുവരി 17 ലെ ഡൈസ്നോണാണോ ഉദ്ദേശിച്ചത്? എങ്കിൽ ഉത്തരവ് ഇതാ ഇവിടെയുണ്ട്
Leave without allowance ന്റെ കാര്യം താങ്കൾ പറഞ്ഞത് ശരിയാണ്. മുമ്പുണ്ടായിരുന്ന ഈ പ്രശ്നം വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് തോന്നുന്നു. തൽക്കാലം 1-9-12 മുതൽ 30-9-12 വരെ, 1-10-12 മുതൽ 31-10-12 വരെ എന്നിങ്ങിനെ വെവ്വേറെ ചേർത്ത് നോക്കൂ. പ്രശ്നം സ്പാർക്കിന് മെയിൽ ചെയ്യുകയും വേണം.
വത്സൻ സർ;
Pay Revision Editing ൽ Next Increment Date 1-9-2012 എന്ന് ചേർത്ത് അപ്ഡേറ്റ് ചെയ്ത ശേഷം Increment നൽകിയാൽ മതി
പോസ്റിന് നന്ദി.മറ്റൊരു പ്രശ്നം ജനുവരി മുതല്‍ മെയ്വരെയുള്ള ഡി എ അരിയര്‍ പ്രൊസസ് ചെയ്യുമ്പോള്‍ ആ പീരിയഡില്‍ വാങ്ങിയ സറണ്ടര്‍ മൈനസ് ആയി വരുന്നു ഇത് എങ്ങനെ ശരിയാക്കാം
An employee got selectiongrade on13/9/2012 .He drawn 20740 on sept.11 On sallary arrear processing got minus error bill. His bp at 13/9/12 was 21800
മുഹമ്മദ് സാര്‍
order തന്നതിനും മറുപടക്കും നന്ദി.
ബാബുജി ജോസ്
രാജൻ സർ;
Drawn SLS മാന്വലായി ചേർത്തതാണെങ്കിൽ, അവിടെ Leave Surrender Sanction details കൂടി ശരിയായി ഇൻസർട്ട് ചെയ്ത ശേഷം അരിയർ പ്രൊസസ്സ് ചെയ്ത് നോക്കൂ.
@ CHERUVADI KBK;
Service History യിൽ അടിസ്ഥാന ശംബളം ശരിയാണോ എന്ന് പരിശോധിക്കുക. പ്രശ്നം തീരുന്നില്ലെങ്കിൽ ഏത് മാസത്തിൽ എങ്ങിനെയുള്ള പിശകാണ് വരുന്നതെന്ന് വിശദീകരിച്ചാൽ മാത്രമെ അഭിപ്രായം പറയാനാകൂ.
പ്രിയ മുഹമ്മദ് സാർ,ക്ഷമിക്കണം;വീണ്ടും വീണ്ടും സംശയമുന്നയിക്കുന്നതിന്. നേരത്തേ പറഞ്ഞ കേസിൽ പേ റിവിഷൻ എഡിറ്റിങിൽ തിയ്യതി 1.9.2012 എന്നാക്കി. പക്ഷേ ഇതിനു ശേഷം ഇൻക്രിമെന്റ് വീണ്ടും പാസാക്കാനാകുന്നില്ല. ‘നൊ എലിജിബിൾ എമ്പ്ലോയീ‘ എന്നാ വരുന്നത്.ശരിയായോ എന്ന് Process ചെയ്ത് നോക്കിയപ്പോൾ പഴയ അവസ്ഥ തന്നെ.പാസാക്കിയ ഇൻക്രിമെന്റ് കാൻസൽ ചെയ്യേണ്ടിവരും. അതിനെന്ത് വഴി?
വത്സൻ സർ;
പാസ്സാക്കിയ ഇൻക്രിമെന്റ് കാൻസൽ ചെയ്യുന്നതിന്, ഇൻക്രിമെന്റ് പാസ്സാക്കിയപ്പോൾ സർവ്വീസ് ഹിസ്റ്ററിയിൽ ഏറ്റവും ഒടുവിലായി രേഖപ്പെടുത്തപ്പെട്ട എൻട്രി ഡിലീറ്റ് ചെയ്യുകയും Pay Revision Editing ൽ Basic Pay, Last Pay Change Date, Next Increment Date എന്നിവ പഴയ സ്ഥിതിയിലേക്ക് മാറ്റി അപ്ഡേറ്റ് ചെയ്യുകയും ചെയ്താൽ മതിയാകും. ഇനിയും പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ യൂസർ കോഡും പാസ്സ്‌വേർഡും മറ്റ് വിശദാംശങ്ങളും മെയിൽ ചെയ്യാൻ താല്പര്യപ്പെടുന്നുവെങ്കിൽ പരിശോധിക്കാം.
In due drawn statement SLI deduction are not seen what willbe the reason
MUHAMMED SIR PLEASE GIVE UR EMAIL ID?
muhammadap at gmail
Tnx nisar sir
@ CHERUVADI KBK
Due-Drawn Statement ൽ Salary Due, Salry Drwan, Balance ഇവ മാത്രമെ കാണുകയുള്ളൂ.
സര്‍
SDO മാരുടെ Dies non enty നടത്തുന്നതെങ്ങനെയെന്ന് വിശദികരിക്കാമോ ?
നന്ദി മുഹമ്മദ്സാർ. ശരിയായി ശമ്പളബില്ല് കിട്ടി.ഇത് സമാനപ്രശ്നങ്ങളുള്ള പലർക്കും ഉപകാരപ്രദമാണ്.Thank you so
much.
വിജയൻ സർ;
SDO യുടെ ഡൈസ്നോൺ എൻട്രി, ആ ഓഫിസർ ഉൾപ്പെടുന്ന ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റ് യൂസർക്ക് നടത്താം. അതല്ലെങ്കിൽ SDO ക്ക് തന്നെ ഡൈസ്നോൺ തുക കണക്കാക്കി ഡിഡൿഷൻസിൽ ചേർത്ത് ലീവ് എൻട്രിയും മാന്വലി ഡ്രോൺ സാലറിയും അപ്ഡേറ്റ് ചെയ്യുകയും ആകാം.
ഡി ഡി ഒ മാര്‍ക്കല്ലാതെ മററുള്ളവര്‍ക്ക് സ്പാര്‍ക്ക് വിവരങ്ങള്‍ അറിയുവാന്‍ യൂസറെ create ചെയ്യുവാന്‍ മാര്‍ഗ്ഗമുണ്ടോ?
ബിജു സർ;
ഓരോ ജീവനക്കാരനും വ്യക്തികത പാസ്സ്‌വേർഡിന് (Individual Authorisation) അർഹതയുണ്ട്.
pf subscription and LIC deduction are there in due drawn . So asked TNX fer reply
@ CHERUVADI KBK;
സർ,
ഏത് തരം Due-Drawn Statement ആണ് താങ്കൾ ഉദ്ദേശിച്ചത്? സാലറി അരിയർ ബില്ലാണോ?. എങ്കിൽ എനിക്ക് ഇതൊരു പുതിയ അറിവാണ്. ദയവായി അത്തരം ഒരു ബിൽ മെയിൽ ചെയ്യാമോ?
sir From Income Tax menu due drawn statement ?
Nisar sir how to see profile photo in coment ?
"Nisar sir how to see profile photo in coment ? "
Sir, Please update your profile of the google account with your foto.
സര്‍
1.ഒരു employee 2011 ഒക്ടോബര്‍ 20 ന് ട്രാന്‍സ്ഫറായി സ്കൂളില്‍ ജോയിന്‍ ചെയ്തു. ഇദ്ദേഹത്തിന്റെ ഒക്ടോബര്‍ 19 വരെയുള്ള അരിയര്‍ (31%) ആദ്യം ജോലി ചെയ്ത സ്ഥലത്ത് നിന്നും വാങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ മാസത്തിലെ ബാക്കി വരുന്ന (20 - 31) ദിവസങ്ങളിലെ അരിയര്‍ എങ്ങനെ സ്പാര്‍ക്കില്‍ വാങ്ങിക്കാം.
(2011 ഒക്ടോബറില്‍ സ്കൂള്‍ സ്പാര്‍ക്കില്‍ ചേരന്നിട്ടില്ല)
2.HPL എടുത്ത ഒരു സ്റ്റാഫിന്റെ DA Arrear ചെയ്യുമ്പോള്‍ B.P യുടെ 31 % മാത്രമാണ് Due പാര്‍ട്ടില്‍ കാണിക്കുന്നത്. പക്ഷെ ഇദ്ദേഹത്തിന് Full DA അര്‍ഹതയുണ്ട് (B.P =13540). എങ്ങനെ പ്രശ്നം പരിഹരിക്കാം
മുഹമ്മദ് സാര്‍,
ജനസംഖ്യാകണക്കെടുപ്പുമായി ബന്ധപ്പെട്ട് അധികമായി ആര്‍ജ്ജിതാവധി സറണ്ടര്‍ ചെയ്തത് തിരികെ പിടിക്കണമെന്ന് അറിയിച്ചു കൊണ്ട് DEO ല്‍ നിന്ന് order വന്നു.sparkല്‍ അത് എങ്ങനെയാണ് തിരിച്ചടക്കുക എന്ന് വിശദമാക്കാമോ?
സബാഹ് സർ;
(1) 2011 ഒക്ടോബറിൽ രണ്ട് സ്കൂളുകളിൽ നിന്നും വാങ്ങിയ ശംബളവും ആദ്യ സ്കൂളിൽ നിന്നും വാങ്ങിയ ഡി.എ അരിയറും Manually Drawn Salary യിൽ ചേർത്ത ശേഷം അരിയർ പ്രൊസസ്സ് ചെയ്താൽ ശരിയാകേണ്ടതാണ്.
(2) ലീവ് എൻട്രിയും സർവ്വിസ് ഹിസ്റ്ററിയിലെ അടിസ്ഥാന ശംബളവും ശരിയാണോ എന്ന് പരിശോധിക്കുക.
@ Anoop Babu;
സർ,
ഇത് അല്പം കുഴഞ്ഞ പ്രശ്നമാണെന്ന് തോന്നുന്നു. നേരായ മാർഗ്ഗം കാണുന്നില്ല; എന്തെങ്കിലും ഉപായം വേണ്ടി വരും. എന്റെ ഓഫിസിൽ കഴിഞ്ഞ മാസം സറണ്ടർ ചെയ്ത ഒരാളുടെ കാര്യത്തിൽ ഒരു പരീക്ഷണം നടത്തി അരിയർ ബിൽ പ്രൊസസ്സിങ്ങിന് നൽകിയിട്ടുണ്ട്. ബില്ലിന് രണ്ട് മണിക്കൂറാണ് സമയം പറഞ്ഞിരിക്കുന്നത്. വിജയിക്കുനുണ്ടെങ്കിൽ പറയാം.
Service history യും Leave entry Correct ആണ്
സബാഹ് സർ;
എങ്കിൽ, യൂസർ കോഡും പാസ്സ്‌വേർഡും മറ്റ് വിശദാംശങ്ങളും മെയിൽ ചെയ്യുകയാണെങ്കിൽ പ്രശ്നം കണ്ടെത്താൻ ശ്രമിക്കാം
അനൂപ് ബാബു,
സാലറി മാറ്റേഴ്‌സ് - ചേഞ്ചസ് ഇന്‍ ദി മന്ത്- എന്ന വഴിയലൂടെ, ഡിഡക്‌ഷന്‍സില്‍ എത്തി, എക്‌സസ് സാലറി ഡ്രോണ്‍ ചേര്‍ത്താല്‍ മതിയാകും. ഇതില്‍ ഫ്രം ഡേറ്റും റ്റു ഡേറ്റും യഥാക്രമം ശമ്പളം കുറവുചെയ്യുന്ന മാസത്തെ ആദ്യ ദിനവും അവസാന ദിനവും ആയിരിക്കണം.
എക്‌സസ് സാലറി ഡ്രോണ്‍ ഷെഡ്യൂളില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ എഴുതിച്ചേര്‍ത്താല്‍ നന്ന്.
Reason for Excess salary deduction :
Pay deducted as Excess salary :
Head of Account (Pay) :
DA deducted as Excess salary :
Head of Account (DA) :
HRA deducted as Excess salary :
Head of Account (HRA) :
CCA deducted as Excess salary :
Head of Account (CCA) :
Total deduction as Excess salary :
Gross amount of the Bill :
Net amount of the Bill :
മാന്വലി ഡ്രോണ്‍ ല്‍ അരിയേഴ്‌സ് ആയി, മുകളില്‍പ്പറഞ്ഞ പേ, ഡി.എ. എച്ച്.ആര്‍.എ, സി.സി.എ എന്നിവ മൈനസ് ആയി ശരിയായ മാസത്തില്‍ ചേര്‍ക്കുവാനും ശ്രദ്ധിക്കണം.
മുഹമ്മദ് സാര്‍
ഞാന്‍ ശ്രീ അനൂപ് ബാബുവിന് നല്‍കിയിട്ടുള്ള മറുപടി അനുവര്‍ത്തിച്ചാല്‍ ഡി.എ. അരിയേഴ്‌സ് എടുക്കുമ്പോള്‍ തുക ശരിയാകുമെങ്കിലും, കുറവ് ചെയ്‌ത തുക എഫക്‌ട് ചെയ്യുന്നത് സാലറിയിലായിരിക്കും. സറണ്ടറില്‍ ആയിരിക്കുകയില്ല. ആയതിനാല്‍ താങ്കള്‍ നടത്തിയ പരീക്‌ഷണം വിജയിച്ചോ എന്നറിയുവാന്‍ താല്‍പ്പര്യമുണ്ട്. വിജയിച്ചുവെങ്കില്‍, സറണ്ടറില്‍ത്തന്നെ ഡിഡക്‌ഷന്‍ തുക എഫക്‌ട് ചെയ്യുവാന്‍ സാധിക്കുമല്ലോ.
ശ്രി. അനൂപ് ബാബു മുഹമ്മദ് സാറിന്റെ മറുപടി കൂടി കാക്കുക.
@ Anoop Babu;
സർ;
അധികം വാങ്ങിയ സറണ്ടർ ശംബളം ക്രമപ്പെടുത്തുന്നതിൽ പൂർണ്ണമായും വിജയിക്കുന്നില്ല.
അധികം വാങ്ങിയ തുക ട്രഷറി ചലാനുപയോഗിച്ച് തിരിച്ചടക്കുകയും ഈ തുക Manually Drawn Salary യിൽ മൈനസ് അരിയർ ആയി ചേർക്കുകയുമാണ് ഉദ്ദേശിച്ചത്. അതിന് ശേഷം Leave Surrender Order ൽ സറണ്ടർ ദിവസങ്ങളുടെ എണ്ണം എഡിറ്റ് ചെയ്ത് ശരിയാക്കുകയും വേണം. (സറണ്ടർ ബിൽ എൻകാഷ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് നേരിട്ട് ചെയ്യാനാവില്ല. Manually Drawn Salary വഴി തന്നെ ചെയ്യേണ്ടി വരും)
ഇതെല്ലാം ചെയ്ത് സറണ്ടർ ചെയ്ത മാസത്തെ സാലറി അരിയർ ബിൽ പ്രൊസസ്സ് ചെയ്ത് പരിശോധിച്ചപ്പോൾ ആ ബില്ലിന്റെ ആകെ തുക ശരിയാണെങ്കിലും ഉള്ളടക്കത്തിൽ ചില പിശകുകൾ കാണുന്നുണ്ട്.
അതിനാൽ മേൽ രീതിയിൽ അധികം വാങ്ങിയ സറണ്ടർ തുക ക്രമപ്പെടുത്താൻ ശ്രമിച്ചാൽ ഭാവിയിൽ ഈ സറണ്ടർ ഉൾപ്പെടുന്ന മാസത്തെ ഏതെങ്കിലും അരിയർ ബിൽ വേണ്ടി വന്നാൽ പ്രശനമുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഭാവിയിലെ അപ്ഡേഷനുകളിൽ എന്തെങ്കിലും പരിഹാരം ഉണ്ടാകുന്നതിന് ഈ പ്രശ്നം സ്പാർക്കിനെ അറിയിക്കുകയാണ് ഉത്തമം.
സബാഹ് സർ;
താങ്കളയച്ച മെയിലിലെ വിവരങ്ങളനുസരിച്ച് ശരിയായ ബിൽ പ്രൊസസ്സ് ചെയ്തിട്ടുണ്ട്. പരിശോധിക്കാം
മുഹമ്മദ് സാര്‍,
താങ്കളുടെ അറിവുകള്‍ പങ്കുവെക്കാന്‍ കാണിക്കുന്ന ഈ സന്മനസിന് നന്ദി നന്ദി നന്ദി
spl. allowance നുകൂടി surrender കിട്ടുമോ
അതായത് ഒരാളുടെ spl. allowance 200 രൂപയാണ്
12 ദിവസത്തെ surrender ബില്ലെടുത്തപ്പോള്‍ അതില്‍
spl. allowance 80 രൂപ കൂടി വന്നു പക്ഷേ ആ മാസത്തെ salary bill എടുത്തപ്പോള്‍ spl. allowance 120 രൂപയേ വന്നുള്ളൂ
thanks a lot mohammed sir
ഒരു സംശയം കൂടി..
Deputation ല്‍ പോയ അധ്യാപകന്റെ, ഇവിടെ ജോലി ചെയ്ത പിരിയഡിലുള്ള അരിയര്‍ എങ്ങനെ ചെയ്യാം
മാസത്തിന്റെ പകുതിയില്‍ grade വരുമ്പോള്‍ സ്വീകരിക്കേണ്ട step കള്‍ ഒന്നു വിശദീകരിക്കാമോ?
മാസത്തിന്റെ പകുതിയില്‍ grade വരുമ്പോള്‍ സ്വീകരുക്കേണ്ട step കള്‍ ഒന്നു വിശദീകരിക്കാമോ?
ഒരു അദ്ധ്യാപകന് 1/9/2012 ന് ഇന്‍ക്രിമെന്‍റ് 18300/-(എല്‍ പി സ്ക്കുള്‍ അസിസ്റ്റന്‍ന്‍റ്-ഹയര്‍ഗ്രേഡ്)ആയി.10/9/2012ന് സീനിയര്‍ ഗ്രേഡ് ആയി-19240/-സാലറിമാറ്റേ്യ്സ്-പ്രമോഷന്‍ എന്ന രീതിയില്‍ ചെയ്തു.സാലറി പ്രോസസ് ചെയ്തപ്പോള്‍ ഈ അദ്ധ്യാപകന്‍റെ സാലറിമാത്രം വരുന്നില്ല.മുഹമ്മഭ് സാറിന്‍റെ മെയില്‍ ഐഡി തന്നാല്‍ പെന്‍ നംപറും പാസ്വേഡുംതരാമായിരുന്നു ഒന്നുസഹായിക്കണ്‍ം എന്‍റെ മെയില്‍ ഐഡി ഇതാണ്‍.ajbsmucheeri@gmail.com
ഒരു അദ്ധ്യാപകന് 1/9/2012 ന് ഇന്‍ക്രിമെന്‍റ് 18300/-(എല്‍ പി സ്ക്കുള്‍ അസിസ്റ്റന്‍ന്‍റ്-ഹയര്‍ഗ്രേഡ്)ആയി.10/9/2012ന് സീനിയര്‍ ഗ്രേഡ് ആയി-19240/-സാലറിമാറ്റേ്യ്സ്-പ്രമോഷന്‍ എന്ന രീതിയില്‍ ചെയ്തു.സാലറി പ്രോസസ് ചെയ്തപ്പോള്‍ ഈ അദ്ധ്യാപകന്‍റെ സാലറിമാത്രം വരുന്നില്ല.മുഹമ്മഭ് സാറിന്‍റെ മെയില്‍ ഐഡി തന്നാല്‍ പെന്‍ നംപറും പാസ്വേഡുംതരാമായിരുന്നു ഒന്നുസഹായിക്കണ്‍ം എന്‍റെ മെയില്‍ ഐഡി ഇതാണ്‍.ajbsmucheeri@gmail.com
ഓരോ ജീവനക്കാരനും വ്യക്തിഗത പാസ്സ്‌വേർഡിന് (Individual Authorisation) അർഹതയുണ്ട്.
സര്‍,
ഈ രീതിയില്‍ മെയിലിലൂടെ വ്യക്തിഗത പാസ്സ്‌വേർഡിന് അപേക്ഷിച്ചപ്പോള്‍ ഇപ്പോള്‍ അതിനുള്ള Provision ഇല്ലെന്നാണ് മറുപടി ലഭിച്ചത്. ഇങ്ങിനെ കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം?
മുരളീധരൻ സർ;
SLS ൽ Special Allowance ന് അർഹതയില്ല. Special Allowance എന്ന് തന്നെയാണ് സ്പാർക്കിൽ ചേർത്തിരിക്കുന്നതെങ്കിൽ SLS ഇത് വരുന്നില്ല എന്നാണ് ഓർമ്മ. അങ്ങിനെ വരുന്നുണ്ടെങ്കിൽ Special Allowance ഒഴിവാക്കിയ ശേഷം സറണ്ടർ ബില്ലെടുത്താൽ പ്രശ്നം പരിഹരിക്കപ്പെടും
സബാഹ് സർ;
ഡപ്യൂട്ടേഷൻ ഫോറീൻ സർവ്വീസിലേക്കല്ലെങ്കിൽ, ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നും അരിയർ വാങ്ങാമല്ലോ? ഫോറീൻ സർവ്വീസിലാണെങ്കിൽ അയാളുടെ PEN പഴയ ഓഫീസിൽ തന്നെയുണ്ടാകുമല്ലോ?
@ sree;
ഏത് തിയ്യതിയിലാണ് ഗ്രേഡ് വരുന്നതെങ്കിലും Promotion മോഡ്യൂൾ വഴി പ്രമോഷൻ നൽകിയ ശേഷം ശംബള ബിൽ പ്രൊസസ്സ് ചെയ്താൽ മതി.
5 പേരുടെ Dies non ചേർത്ത് 26/08/2012-ന് ബിൽ പ്രൊസസ്സ് ചെയ്തു ബില്ല് എടുത്തുനോക്കിയപോൾ എല്ലം ശരിയായിരുന്നു 27/08/12-ന് ബില്ല് എടുത്തുനോക്കിയപോൾ 4 പേരുടെ Dies non കാണുന്നില്ല ഇത് എന്തായിരിക്കും
കേശവനുണ്ണി സർ;
എവിടെയാണ് പ്രശ്നമെന്ന് കണ്ട് പിടിക്കാൻ ഒന്നു കൂടി ശ്രമിച്ച ശേഷം അത്യാവശ്യമെങ്കിൽ വിശദ വിവരങ്ങൾ മെയിൽ ചെയ്യുക.
muhammadap@gmail.com
ബിജു സാർ;
സ്പാർക്കിൽ നിന്നും Individual Authorisation ലഭിക്കില്ല. ഇത്രയധികം പേർക്ക് പാസ്സ്‌വേർഡ് നൽകുന്ന ജോലി ചെയ്യാൻ മാത്രം ആളുകൾ അവിടെയില്ല എന്നത് തന്നെ കാരണം. കൂടാതെ പാസ്സ്‌വേർഡിന് അപേക്ഷിക്കുന്ന ജീവനക്കാരനെ തിരിച്ചറിയുകയും വേണം. ഇക്കാര്യം ഡി.എം.യു മാർക്ക് ചെയ്യാവുന്നതെയുള്ളൂ.
@ Pavaratty
എന്തെങ്കിലും താൽക്കാലിക സാങ്കേതിക പ്രശ്നമായിരിക്കണം. ഇതിനോടകം, ബിൽ കാൻസൽ ചെയ്ത് വീണ്ടും പ്രൊസസ്സ് ചെയ്തപ്പോൾ ശരിയായിക്കാണുമല്ലോ?
Sir,
Batch diasnon koduthupocess cheyytha bill cancel cheythu Batch diasnon ellathe process cheyyan enthu cheyyanam?
സര്‍ എന്‍റെ മെയില്‍ കിട്ടി എന്നുവീചാരിക്കുന്നു
ഷൈമ മാഡം;
ഓരോ ജീവനക്കാരന്റെയും ഡിഡൿഷൻസിൽ നിന്നും Excess Pay Drawn എന്ന എൻട്രി ഡിലീറ്റ് ചെയ്താൽ മതിയാകും
കേശവനുണ്ണി സർ;
എന്റെ നെറ്റ് കണൿഷന്റെ സ്പീഡ് കുറവാണ്. സാവധാനം പരിശോധിച്ച് മറുപടി നൽകാം.
കേശവനുണ്ണി സർ;
പാർട്ട് സാലറി പ്രൊസസ്സ് ചെയ്യപ്പെടുന്ന വിധം പ്രമോഷൻ നൽകിപ്പോയതാകാം കാരണം. പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ബിൽ പ്രൊസസ്സ് ചെയ്ത് നോക്കൂ.
വളരെ വളരെ നന്ദി സര്‍ പാര്‍ട്ട് സാലറിയുടെ കാര്യ്യം ശ്രദ്ധിച്ചിരുന്നു അത് എങ്ങിനെയാണ് ശരിയാക്കിയത്
വളരെ വളരെ നന്ദി സര്‍ പാര്‍ട്ട് സാലറിയുടെ കാര്യ്യം ശ്രദ്ധിച്ചിരുന്നു അത് എങ്ങിനെയാണ് ശരിയാക്കിയത്
എന്റെ വിദ്യാലയത്തില്‍ രണ്ട് ടീച്ചേ്സിന് ഡൈസ്നോണ്‍ ഉണ്ട് ഒരാളുടെ മാത്രമേവരുന്നുളളു ബാച്ച് ഡയസ് നോണ്‍ എന്ന ഓപ്ഷനില്‍ തന്നെയാണ് ചെയ്തത്
സര്‍ ഞാന്‍ സ്പാര്‍ക്കിലേക്ക് മെയില്‍ ചെയ്തു .ഡയസ്നോണ്‍ സംബന്ധിച്ച പ്രശ്നം പരിഹരിച്ചു
Sir,
Nammude School-il 7/11 muthal 5/2012 vare ulla 2 DA adjust cheyyan und.....ippol DA adjust cheyanulla Bill Process cheythappol July/August-2011 -le Basic pay old Scale annu....Nammal November 2010 muthal spark-il annu salary process cheyunnath......pay revision arrear cheythathu spark-il alla......athu pineedu pay revision editing-il loode revise cheyuka ayirunnu........ippol july/august-2011 lethu revise sclae akkanamenkil enthu cheyanam ?
mr unknown saneesh pls update manually drawn salary and process DA Arrear
കേശവനുണ്ണി സർ;
Salary Matters- Part Salary Status ലെ എൻട്രി ഡിലീറ്റ് ചെയ്ത് കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്.
ബാച്ച് ഡൈസ്നോണ്‍ നല്കുമ്പോള്‍ എന്‍ക്യാഷ്മെന്റ് ഡീറ്റയില്സ് നല്കുന്ന്തോടെ കണക്കുകള്‍ സ്വയം ക്രമീകരിക്കപ്പെട്ടുകൊള്ളൂം. അറിയര്‍ എടുക്കുമ്പ്പ്ഴും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ഞാന്‍ ഒരു DMU ആണ്.
There are a lot of errors in spark calculations .An employee has Rs 12220 Basicpay on 1/7 /2011 in arrear processing It came as 12550 it is the next Iincrement stage, 8/2011 again it is 12220. Why it happens?
@ Ajit t j;
സർ,
എങ്കിൽ വളരെ നന്നായിരുന്നു. ശരി, ഏതൊക്കെ കാര്യങ്ങളാണ് സ്വയം അപ്ഡേറ്റ് ചെയ്യപ്പെടുന്നത്?. അയ്യായിരത്തോളം സ്പാർക്ക് സംശയങ്ങൾക്ക് മറുപടി നൽകിക്കഴിഞ്ഞ താങ്കൾക് തീർച്ചയായും നല്ല അനുഭവ സമ്പത്തുണ്ടാകുമല്ലോ? പൊതു വിദ്യാഭ്യാസ വകുപ്പിലെ അനുഭവ സമ്പന്നനായ ഒരു ഡി.എം.യു ആണ് താങ്കളെങ്കിൽ, പ്രൊഫൈലിലെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തിക്കൂടെ?.
Dear Mohammed Sir,
I work with LSG Dept. and an establishment user of SPARK. I came to know your post on dies-non through a friend of mine. It helped me a lot. Thanks. Can you kindly clear one more doubt.
An employee drew Surrender Leave Salary through manual bill in May 2012. Now it is entered in SPARK through Manually drawn salary option.
When DA arrear from 1/2012 to 5/2012 is processed, the Leave surrender details manually entered do not appear in the arrear bill. How do I rectify this problem ?
ഒരു അദ്ധ്യാപികയുടെ ഡി എ അരിയര്‍(1/12 -5/12)പ്രോസസ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് (EAS BILL)ബില്ലുകളുടെ എന്‍കാഷ്മെന്‍റ് ഡീററയില്‍സ് അപ്ഡേറ്റ് ചെയ്യാന്‍ മെസേജ് വന്നു.ആ ബില്ലുകള്‍ കാഷ് ചെയ്ത ബില്ലുകളല്ല.(ഗ്രോസും നെറ്റും 0 ആണ്)ഈ ബില്ലുകള്‍ കാന്‍സല്‍ ചെയ്യാന്‍ വിട്ടു പോയതാണ്.ഇപ്പോള്‍ അത് കാന്‍സല്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പറ്റുന്നില്ല
@ CHERUVADI KBK
സർ,
സ്പാർക്കിൽ പിശകുകളുണ്ടെന്നത് ശരി തന്നെ;
പക്ഷെ, പലപ്പോഴും തെറ്റ് നമ്മുടെ ഭാഗത്തായിരിക്കും. Due amount ലാണോ Drawn amount ലാണോ തെറ്റ്?. Service History യും Manually Drawn Salary യും പരിശോധിച്ചോ?
“Ajit t j September 28, 2012 11:17 PM
ബാച്ച് ഡൈസ്നോണ്‍ നല്കുമ്പോള്‍ എന്‍ക്യാഷ്മെന്റ് ഡീറ്റയില്സ് നല്കുന്ന്തോടെ കണക്കുകള്‍ സ്വയം ക്രമീകരിക്കപ്പെട്ടുകൊള്ളൂം. അറിയര്‍ എടുക്കുമ്പ്പ്ഴും മറ്റും പ്രശ്നങ്ങള്‍ ഉണ്ടാകില്ല. ഞാന്‍ ഒരു DMU ആണ്.“
2012 ഫെബ്രുവരിയിലെ ഡൈസ്നോൺ ക്രമീകരണത്തിന് സ്പാർക്കിൽ നൽകിയിട്ടുള്ള മോഡ്യൂളിൽ ഈ സമയം വരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നും അരിയർ പ്രൊസസ്സ് ചെയ്യണമെങ്കിൽ Manually Drawn Salary യും Leave Entry യും ഇപ്പോഴും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നുമാണ് സ്പാർക്കുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്.
@ Ramachandran V
Manually Drawn Salary യിൽ Leave Surrender Sanction details കൂടി ശരിയായി ഇൻസർട്ട് ചെയ്യണം. ഇൻസർട്ട് ചെയ്തിട്ടും ബില്ല് ശരിയാകുന്നില്ലെങ്കിൽ, നിലവിൽ അവിടെയുള്ള എൻട്രി ഡിലീറ്റ് ചെയ്ത ശേഷം ഒന്ന് കൂടി ഇൻസർട്ട് ചെയ്ത് ശ്രമിക്കുക.
@ Bhuvaneswari Ramakrishnan
അനാവശ്യ ബില്ലുകൾ കാൻസൽ ചെയ്യാതെ നിർത്തിയാൽ ഇത് പോലെ പല പ്രശ്നങ്ങളുമുണ്ടാകാറുമുണ്ട്. മെർജ്ജ് ചെയ്യപ്പെട്ട ബില്ലുകൾ കാൻസൽ ചെയ്യണമെങ്കിൽ ആദ്യം മെർജ്ജിങ്ങ് കാൻസൽ ചെയ്യണമെന്നറിയാമല്ലോ? ബിൽ പ്രൊസസ്സ് ചെയ്ത ശേഷം സർവ്വീസ് ഹിസ്റ്ററിയിൽ വരുന്ന മാറ്റങ്ങളും ബിൽ ഓപൺ ചെയ്യുന്നതിനും കാൻസൽ ചെയ്യുന്നതിനും തടസ്സമാവാറുണ്ട്. ഈ വഴിക്കൊന്നും പരിഹരിക്കാനാകുന്നില്ലെങ്കിൽ സ്പാർക്കുമായി ബന്ധപ്പെടുകയെ മാർഗ്ഗമുള്ളൂ.
SIR,
THANKS . I COULD CANCEL BATCH DIES NON AND BILL PROCESSED.
മുഹമ്മദ് സാര്‍ ,ഭുവനേശ്വരി ടീച്ചറുടെ സ്ക്കൂളിലെ പ്രശ്നത്തെക്കുറിച്ച് താങ്കള്‍ക്ക് മെയില്‍ ചെയ്തിട്ടുണ്ട് .
മുഹമമദ്സാറിന് നന്ദി
DEAR MUHAMMED SIR,
manually drawn ആയി 2011ലെ drawn details നല്‍കി.probation wef 15-07-2011-2nd increment sanction ചെയ്തു.next increment 1-7-2012 sanction ചെയ്തു.
arrear പ്രൊസസ്സ് ചെയ്തപ്പോള്‍ due statement 15-7-2011-
bp 12220 ആണ് കിട്ടേണ്ടത്7/2011 ന് 12550 ആണ് വരുന്നത്.
1-7-2011- 11920 ആണ് bp.arrear bill-ന്റെ ഫയല്‍ ഞാന്‍
മെയില്‍ ചെയ്യാം.
sir,
I work with LSG Dept. and an establishment user of SPARK. I came to know your post on dies-non through a friend of mine. It helped me a lot. Thanks. Can you kindly clear one more doubt.
An employee drew Surrender Leave Salary through manual bill in May 2012. Now it is entered in SPARK through Manually drawn salary option.
When DA arrear from 1/2012 to 5/2012 is processed, the Leave surrender details manually entered do not appear in the arrear bill. How do I rectify this problem ?
The above question was actually related with my friend Ramachandran.
Since now he is at home with no internet facility, his friend is repeating the same question. Ramachandran says that he has made all attempts already suggested by you to solve the problem. But it was a failure.
Expecting your support,
Babu vadukkumchery, (for Ramachandran)
ഹലോ ബാബു സർ;
രാമചന്ദ്രൻ സാറിനെ തിരിച്ചറിഞ്ഞിരുന്നില്ല. ടി.ഡി.എസ് പോസ്റ്റ് വളരെ നന്നായിരിക്കുന്നു. മാത്‌സ് ബ്ലോഗ് തുറക്കുമ്പോൾ ആദ്യം നോക്കുന്നത് സാറിന്റെ പോസ്റ്റിൽ പുതിയത് വല്ലതുമുണ്ടോയെന്നാണ്. ഭംഗി വാക്കല്ല; ഏതാണ്ട് നാല് വർഷം മുമ്പ് ടി.ഡി.എസ് റിട്ടേൺസ് ഓൺലൈൻ ആയി സമർപ്പിക്കണമെന്ന് അറിയിപ്പ് വന്നപ്പോൾ ഏജന്റിൽ നിന്നും 250 രൂപ കൊടുത്ത് സോഫ്റ്റ്‌വേർ സി.ഡി വാങ്ങി ശ്രമിച്ച് പരാചയപ്പെട്ടതാണ്. പണം വാങ്ങി സി.ഡി തന്നതല്ലാതെ ബോധപൂർവ്വം മറ്റ് സഹായങ്ങളൊന്നും അവർ നൽകിയില്ല. എന്റെ ഓഫീസിലെ റിട്ടേൺസ് ഇപ്പോഴും കൂടിയ ഫീസ് വാങ്ങി അവർ തന്നെയാണ് ഫയൽ ചെയ്ത് കൊണ്ടിരിക്കുന്നത്. സാറിന്റെ പോസ്റ്റ് വായിച്ചപ്പോൾ അവർ ചെയ്യുന്നതും പൂർണ്ണമല്ല എന്നാണ് തോന്നുന്നത്. ഏതായാലും ഇക്കാര്യം നന്നായി പഠിക്കണമെന്നുണ്ട്. സമയക്കുറവ് കൊണ്ടാണ് അല്പഞ്ജാനവുമായി താങ്കളുടെ പോസ്റ്റിൽ കയറി ഇടപെടാൻ മുതിരാതിരുന്നത്. (എന്റെ ഓഫീസിൽ സ്പാർക്കും ബില്ലുകളും ടാക്സും ഒന്നും ഞാൻ കൈകാര്യം ചെയ്യുന്നില്ല എന്ന് കൂടി പറയട്ടെ). അഡ്മിഷനും സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് വളരെ തിരക്കാണിപ്പോൾ. തിരക്കൊഴിയുമ്പോൾ താങ്കളുടെ പോസ്റ്റിൽ ഞാനും വരും. ഒരു പാട് സംശയങ്ങളുണ്ട്.
രാമചന്ദ്രൻ സാറിന്റെ യൂസർ കോഡും പാസ്സ്‌വേർഡും പ്രശ്നമുള്ള ജീവനക്കാരന്റെ പേരും മെയിൽ ചെയ്യുകയാണെങ്കിൽ ഞാനൊരു ശ്രമം നടത്താം. (muhammadap@gmail.com)
മുഹമ്മദ് സാറിനു വിനയപൂര്‍വ്വം,
സര്‍ നിര്‍ദ്ദേശിച്ച കാര്യങള്‍ ഞാന്‍ രാമചന്രനെ അറിയിച്ചിട്ടുണ്ട്. Internet facility വീട്ടില്‍ തകരാറായതിനാല്‍ പുള്ളിക്കാരന്‍ തിങ്കളാഴ്ച്ച ഓഫീസിലെത്തിയിട്ടാണു സാറിന്റെ നിര്‍ദ്ദേശത്തെ പരിഗണിക്കുന്നത്.
എന്തായാലും തിരക്കുകള്‍ക്കിടയിലും വ്യക്സ്തിപരമായി പരിഗണിക്കാമെന്ന സൂചന വളരെ സന്തോഷം നല്‍കുന്നു.
Spark സംബന്ധമായ് കാര്യങളില്‍ 2 വര്‍ഷം മുന്‍പ് ഒരു പരിശീലനം കിട്ടിയെന്നതു മാത്രമാണു ഈ വിഷയത്തില്‍ എനിക്കുള്ള ബന്ധം. അക്കാലങളില്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള “കടുത്ത ശ്രമങളും“ നടത്തിയതിന്റെ ഓര്‍മ്മയുണ്ട്. സ്പാര്‍ക്ക് സംബന്ധമായ ലേഖനം രാമചന്ദ്രനെ പരിചയപ്പെടുത്തിയതും ങാന്‍ തന്നെ. ഇത്രയധികം interaction കള്‍ വന്ന മറ്റൊരു പോസ്റ്റ് ഉണ്ടെന്നു തോന്നുന്നില്ല. ഹരിസാറിന്റെ പ്രധിപകളെ കണ്ടെത്തിക്കൊണ്ടുള്ള പടയാത്ര മഹാ സംഭവം തന്നെ.
വിനയവും വിജ്ഞാനവും ചാലിച്ച താങ്കളുടെ മറുപടിയേയും അഭിനന്ദിക്കുന്നു.
നന്ദിയോടെ,
Babu vadukkumchery, Ramachandran
Mathsblog really vy good site for all people. New posts TDS, DIESNON,waste management are getting vy good support and comments got century ,really enjoying it in my cell itself Tnx for all comments especially for Muhammad sir and entire blog team
@ CHERUVADI KBK
ഇതൊന്ന് ക്രമത്തിൽ പരീക്ഷിച്ച് നോക്കൂ;
ഇപ്പൊഴത്തെ ഡി.എ അരിയർ ബിൽ കാൻസൽ ചെയ്യുക.
Pay Revision Editing ൽ 15-7-2011 മുതൽ Basic Pay 12220 എന്നാക്കി കൺഫേം ചെയ്യുക. സർവ്വീസ് ഹിസ്റ്ററിയും അതിനനുസരിച്ച് ശരിയാക്കേണ്ടി വരും.
7/2011 ലെ ഒരു മാസത്തെ സാലറി അരിയർ പ്രൊസസ്സ് ചെയ്യുക
7/2011 ലെ ഡി.എ അരിയർ പ്രൊസസ്സ് ചെയ്യുക്. (ഇത് ഒരു NIL Bill ആനെങ്കിൽ മാത്രമെ ശ്രമം വിജയിക്കാൻ സാദ്ധ്യതയുള്ളൂ)
7/2011 ലെ സാലറി അരിയർ ബിൽ കാൻസൽ ചെയ്യുക.
Pay Revision Editing ൽ 1-7-2012 മുതൽ Basic Pay 12550 എന്ന് ശരിയാക്കി കൺഫേം ചെയ്യുക.
7/2011 മുതൽ 8/2012 വരെയുള്ള സാലറി അരിയർ പ്രൊസസ്സ് ചെയ്യുക. ബിൽ ശരിയായി ലഭിക്കേണ്ടതാണ്.
നേരത്തെ പ്രൊസസ്സ് ചെയ്ത 7/2011 ലെ ഡി.എ അരിയർ ബിൽ കൂടി കാൻസൽ ചെയ്യുക.
(ഇത്തരം ചില ട്രിക്കുകളിലൂടെ മിക്കവാറും എല്ലാ അരിയർ ബില്ലുകൾ പ്രൊസസ്സ് ചെയ്യാൻ കഴിയുന്നുണ്ട്. ചിലപ്പോൾ ചില മാറ്റങ്ങൾ വരുത്തി പരീക്ഷിക്കേണ്ടി വരുമെന്ന് മാത്രം. ശരിയാകുന്നില്ലെങ്കിൽ ലോഗിൻ വിവരങ്ങൾ മെയിൽ ചെയ്താൽ ഞാനൊരു ശ്രമം നടത്താം)
Tnx muhammad sir I will try and let you know
മുഹമ്മദ് സാര്‍,
ഓഗസ്റ്റ് മാസത്തിലെ ബില്ലിനോട് കൂടെ 1/2012-05/2012 പിരിയഡിലെ DA Arrear മെര്‍ജ് ചെയ്ത് സാലറി വാങ്ങി. ഇപ്പോള്‍ Dies non ചെയ്യുമ്പോള്‍ Basic Pay, DA, HRA എന്നിവയോട് കൂടെ A DA arrear കൂടി ഉള്‍പെട്ട Gross Amount ല്‍ നിന്നാണ് Dies non കണക്കാക്കിയിരിക്കുന്നത്. അങ്ങനെ തന്നെയാണോ വരേണ്ടത്. അതോ DA Arrear ആഗസ്റ്റിലേക്ക ബാധകമല്ലാത്തതിനാല്‍ ആ സംഖ്യ കുറച്ചുള്ളതില്‍ നിന്നാണോ Dies non കണക്കാക്കേണ്ടത്
സബാഹ് സർ;
ഡി.എ അരിയർ ഉൾപ്പെടാത്ത Gross Salary അടിസ്ഥാനമാക്കിത്തന്നെയാണ് ഡൈസ്നോൺ തുക കണക്കാക്കേണ്ടത്. ആഗസ്ത് മാസത്തിൽ ഡി.എ മെർജ്ജ് ചെയ്തവർക്ക് ബാച്ച് ഡൈസ്നോൺ നൽകുമ്പോൾ ഇങ്ങിനെ ഒരു പിശക് കാണുന്നുണ്ട്.
ഈ അവസരത്തിൽ ബാച്ച് ഡൈസ്നോൺ നൽകാതെ മാന്വലായി ഡിഡൿഷൻസിൽ Excess Pay Drawn ചേർക്കുകയോ ബാച്ച് ഡൈസ്നോൺ നൽകിയ ശേഷം ഡിഡൿഷൻസിൽ വരുന്ന Excess Pay Drawn തുക എഡിറ്റ് ചെയ്ത് ശരിയാക്കുകയോ വേണ്ടി വരും.
ഡി.എ അരിയർ മെർജ്ജിങ്ങ് കാൻസൽ ചെയ്ത ശേഷം ബാച്ച് ഡൈസ്നോൺ നൽകുകയും അതിന് ശേഷം വീണ്ടും മെർജ്ജ് ചെയ്യുകയുമാണ് എളുപ്പമായേക്കാവുന്ന മറ്റൊരു മാർഗ്ഗം. പക്ഷെ, എൻകാഷ് ചെയ്ത് കഴിഞ്ഞ ബില്ലിൽ നിന്നും മെർജ്ജിങ് കാൻസൽ ചെയ്ത ശേഷം വീണ്ടും അരിയർ മെർജ്ജ് ചെയ്യാൻ ശ്രമിക്കുന്നത് പ്രശനങ്ങളുണ്ടാക്കുമോ എന്ന ഭയമുള്ളതിനാൽ ആ സാഹസത്തിന് മുതിരാൻ ഞാൻ അഭിപ്രായപ്പെടുന്നില്ല. (ഇതിന് കഴിയുന്നുണ്ടെങ്കിൽ തന്നെ ആഗസ്ത് ശംബള ബില്ലിനെ ബാധിക്കുന്നതാകയാൽ, ചെയ്യാൻ പാടില്ലാത്തതാണ്)
Muhammed sir arrear not ok still same problem
attention to all manually drawn earned leave surrender processors.don't press confirm button after inserting the manually drawn leave salary details(order no ,no of days etc).
മുഹമ്മദ് സര്‍
Deduction Details ല്‍ പോയി Excess Pay Drawn ലെ Amount Edit ചെയ്ത് ശരിയാക്കിയതായിരുന്നു. Thanks mohamed sir
സര്‍ ഒരു സംശയം കൂടി...
Deputation ല്‍ പോയ ഒരു സ്റ്റാഫിന്റെ അരിയര്‍ എഴുതുന്നതിനെ കുറിച്ച് ഞാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചോദിച്ചിരുന്നു.
അദ്ദേഹം പ്രൊജക്ട് ഓഫീസിലേക്കാണ് പോയത്. അവിടെ സ്പാര്‍ക്ക് വഴിയല്ല ശമ്പളം. ചെക്കെഴുതി വാങ്ങലാണ്. Deductions എല്ലാം മാന്വലായി അടക്കുകയാണ് ചെയ്യുന്നത്.
അപ്പോള്‍ അരിയര്‍ മാന്വലായി എഴുതി വാങ്ങിയതിന് ശേഷം Account ല്‍ അടച്ചാല്‍ മതിയോ ?
സബാഹ് സർ;
പി.എഫിൽ മെർജ് ചെയ്യപ്പെടേണ്ട അരിയറിനെപ്പറ്റിയാണ് പറയുന്നതെങ്കിൽ, ഈ തുക പണമായി മാറുന്നതിന് അനുവദിക്കില്ലല്ലോ?
പുതിയ ഓഫിസിൽ സ്പാർക്ക് ഇല്ലെങ്കിൽ, അദ്ദേഹത്തിന്റെ PEN താങ്കളുടെ ഓഫീസിൽ തന്നെ കാണുമല്ലോ? അരിയർ സ്പാർക്കിൽ തന്നെ എടുക്കുന്നതിന് പ്രയാസമുണ്ടോ?
Dear Mohammed sir,
Ours is an aided school.One of our teacher(x) took leave from 01/06/2009 to 19/10/2012 and another teacher(y) is appointed to that post.His appointment got sanctioned and he is drawing salary.While processing this month he is eligible to get only 19 days salary.How it can done in spark.As the teacher 'x' will be in leave after 19th teacher 'y' can continue in the post.But fresh appointment has to be sanctioned.
@ josephite;
Sir,
You can either wait for her Continuation Sanction Order or process her salary upto 19th after inserting LWA from 20th to 31st October and thereafter process her salary from 20th as Salary Arrear after removing the LWA, as and when the Sanction Order is received.
Muhammed Sir,
Thank you sir.I have another doubt.One of our teacher was on LWA for 10 days in Sept.But without remembering this we processed the salary and the bill is cashed.How we can solve this issue in spark.
Respected Muhammad Sir,Please help
സ്പാര്‍ക്കലൂടെ 2011 july,august,sep,oct,എന്നീ 4 മാസങ്ങളില്‍ 7% വും 2012 january,Feb,March.April,May മാസങ്ങളില്‍ 7% വും DA arrear, PF ല്‍ ലയിപ്പിക്കാനുള്ള മാര്‍ഗ്ഗം ഒന്ന് വിശദീകരിക്കാമോ?2012 April മുതല്‍ മാത്രമേ ഞങ്ങള്‍ spark ലൂടെ salery process ചൈത് തുടങ്ങിയിട്ടുള്ളൂ.
Respected Muhammad Sir,Please help
സ്പാര്‍ക്കലൂടെ 2011 july,august,sep,oct,എന്നീ 4 മാസങ്ങളില്‍ 7% വും 2012 january,Feb,March.April,May മാസങ്ങളില്‍ 7% വും DA arrear, PF ല്‍ ലയിപ്പിക്കാനുള്ള മാര്‍ഗ്ഗം ഒന്ന് വിശദീകരിക്കാമോ?2012 April മുതല്‍ മാത്രമേ ഞങ്ങള്‍ spark ലൂടെ salery process ചൈത് തുടങ്ങിയിട്ടുള്ളൂ.
ബാബു സർ,
സറണ്ടർ ശംബള വിവരങ്ങൾ Manually Drawn Salary യിൽ ചേർത്തതിലുള്ള പിശകാണ് രാമചന്ദ്രൻ സാറിന്റെ പ്രശ്നം. ഇത് ശരിയാക്കുന്നതോടെ പ്രശ്നം തീരും.അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
@ josephite;
സർ;
ഡൈസ്നോണിന്റെ കാര്യത്തിലെന്ന പോലെ, Leave Entry യിൽ സെപ്റ്റംബറിൽ 10 ദിവസത്തെ ലീവ് ചേർക്കുകയും അധികം വാങ്ങിയ 10 ദിവസത്തെ ശംബളം ഒക്ടോബറിൽ ഡിഡൿഷൻസിൽ Excess Pay Darwn ആയി ചേർത്ത് ഒക്ടോബർ ശംബളത്തിൽ അഡ്ജസ്റ്റ് ചെയ്ത് കൊണ്ട് പ്രശ്നം പരിഹരിക്കാവുന്നതാണ്. സെപ്റ്റംബർ മാസത്തിലെ ഡ്യു-ഡ്രോൺ സ്റ്റേറ്റ്മെന്റ് തയ്യാറാക്കി Excess Pay Darwn ന്റെ കാരണം വ്യക്തമാക്കുന്ന കുറിപ്പോടെ ഒക്ടോബർ ബില്ലിന്റെ കൂടെ സമർപ്പിക്കുകയും ചെയ്യാം. ബിൽ മാറിക്കഴിഞ്ഞ ശേഷം Excess Pay Darwn തുക Manually Drawn Salary യിൽ സെപ്റ്റംബറിൽ ചേർക്കുകയും വേണം.
റസാഖ് സർ;
ഒരു ചെറിയ ഓഫിസായിരുന്നുവെങ്കിൽ താങ്കളുടെത് പോലുള്ള പ്രശ്നം പരിഹരിക്കുന്നതിന് പല വഴികളുണ്ട്. പക്ഷെ, താങ്കളുടെ സ്കൂളിൽ 120 ലധികം ജീവനക്കാരുണ്ടെന്നാണ് മനസ്സിലാക്കുന്നത്. താഴെ പറയുന്ന കാര്യങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് യുക്തമായ മാർഗ്ഗം താങ്കൾ തന്നെ തെരഞ്ഞെടുക്കുക.
(1) ജീവനക്കാരുടെ എണ്ണം കൂടുതലായതിനാൽ സ്പാർക്കിലല്ലാതെ വാങ്ങിയ ശംബളം തെറ്റ് കൂടാതെ സ്പാർക്കിൽ ചേർക്കുന്നത് ശ്രമകരമായിരിക്കും
(2) 1-7-2011 ലെ ഡി.എ മെർജ്ജ് ചെയ്യുന്നതിന് 2013 ജനുവരി വരെയും 1-1-2012 ലെ ഡി.എ മെർജ്ജ് ചെയ്യുന്നതിന് 2012 ഡിസംബർ വരെയും സമയമുണ്ട്.
(3) 2012 ജനുവരിക്ക് മുമ്പുള്ള കാലയളവിലെ അരിയർ ബിൽ സ്പാർക്കിൽ തയ്യാറാക്കണമെന്ന് നിർബന്ധമില്ല.
(4) ചില ട്രഷറികൾ സ്പാർക്ക് ബിൽ നിർബന്ധമാണെന്ന പേരിൽ പല ബില്ലുകളും സ്വീകരിക്കാതിരിക്കുകയും തെറ്റാണെങ്കിൽ പോലും ചില അനാവശ്യ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
മാർഗ്ഗം 1: എല്ലാ ജീവനക്കാരന്റെയും 2011 ജൂലയ് മുതൽ 2012 മാർച്ച് വരെയുള്ള ശംബളവിവരങ്ങൾ Manually Drawn Salary യിൽ ചേർത്ത് 1-7-2011 മുതൽ 31-5-2012 വരെയുള്ള ഡി.എ അരിയർ പ്രൊസസ്സ് ചെയ്യുക. സറണ്ടർ വിവരങ്ങളും എല്ലാം ശരിയായി ചേർത്ത് വരുന്നത് വളരെയധികം ശ്രമകരമായിരിക്കും. പക്ഷെ അതോടെ എല്ലാ ജീവനക്കാരുടെയും 2011 ജൂലയ് മുതലുള്ള ശംബളം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് ഭാവിയിൽ ഗുണം ചെയ്തേക്കാം. ഇങ്ങിനെ ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ, ഒരാളുടെ മുഴുവൻ ശംബളം ചേർത്ത ശേഷം അരിയർ ബിൽ ശരിയാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം മുമ്പോട്ട് പോകുന്നതാണ് നല്ലത്. ഈ രീതിയിൽ രണ്ട് അരിയറും ഒരുമിച്ച് മെർജ്ജ് ചെയ്യുകയാണെങ്കിൽ പി.ഫ് ഷെഡ്യൂളിന്റെ കൂടെ ഓരോ ജീവനക്കാരന്റെയും രണ്ട് കാലയളവിലെയും ഡി.എ തുക വേർതിരിച്ച് കാണിച്ച് കൊണ്ടുള്ള ഒരു സ്റ്റേറ്റ്മെന്റ് കൂടി സമർപ്പിക്കേണ്ടി വരും.
മാർഗ്ഗം 2: മേൽ രീതിയിൽ തന്നെ ആദ്യ ഡി.എ അരിയർ ഇനി വരുന്ന ഒരു പ്രതിമാസ ബില്ലിലും രണ്ടാമത്തെ അരിയർ മറ്റൊരു പ്രതിമാസ ബില്ലിലും ലയിപ്പിക്കാം. അപ്പോൾ പി.എഫ് ഷെഡ്യൂളിലെ പ്രശ്നമില്ല.
മാർഗ്ഗം 3: മേൽ പറഞ്ഞ രണ്ട് രീതിയിലും അരിയർ ബിൽ സ്പാർക്കിലെടിക്കുന്നതിന് പകരം മാന്വലായി തയ്യാറാക്കിയ ശേഷം ഓരോ ജീവനക്കാരന്റെയും അരിയർ തുക അലവൻസിലും ഡിഡൿഷൻസിലും ചേർത്ത് ഏതെങ്കിലും ശംബള ബില്ലിൽ/ ബില്ലുകളിൽ മെർജ്ജ് ചെയ്യാവുന്നതാണ്.
മാർഗ്ഗം 4: രണ്ട് അരിയർ ബില്ലുകളും മാന്വലായി ഒരുമിച്ച് തയ്യാറാക്കുമ്പോൾ ഏതെങ്കിലും ജീവനക്കാരണ് പണമായി നൽകാനുണ്ടെങ്കിൽ ഈ ബിൽ തന്നെ പി.എഫ് ഷെഡ്യൂൾ സഹിതം സമർപ്പിക്കുക. 2012 ജനുവരി മുതൽ ശംബള ബിൽ സംവിധാനത്തിൽ വന്ന മാറ്റവും, അത് കാരണം ഡി.എ അരിയർ ശംബള ബില്ലിൽ മെർജ്ജ് ചെയ്യണമെന്ന നിബന്ധന പാലിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്ത് ട്രഷറിക്ക് ഈ ബിൽ പാസ്സാക്കാവുന്നതേയുള്ളൂ.
ഏതായാലും,താങ്കളുടെ ട്രഷറിയുമായി ആലോചിച്ച ശേഷം ഏതെങ്കിലും ഒരു മാർഗ്ഗം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
Dear Mohammed Sir,
Thank u very much for solving my problem on manual entry of Surrender Leave salary in SPARK.
RAMACHANDRAN V.
വളരെ നന്ദി മുഹമ്മദ് സര്‍
treasury യും മായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗം തിരഞ്ഞെടുക്കാം.
വളരെ നന്ദി മുഹമ്മദ് സര്‍
treasury യും മായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗം തിരഞ്ഞെടുക്കാം.
വളരെ നന്ദി മുഹമ്മദ് സര്‍
treasury യും മായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗം തിരഞ്ഞെടുക്കാം.
sdo (hse senior teacher)salary-ഡൈസ്നോണ്‍ സ്പാര്‍ക്കിലൂടെ എങ്ങനെ ചെയ്യും?
@ udyanam;
സർ;
മുകളിൽ മറ്റൊരാൾക്ക് നൽകിയ മറുപടി ആവർത്തിക്കുന്നു.
“SDO യുടെ ഡൈസ്നോൺ എൻട്രി, ആ ഓഫിസർ ഉൾപ്പെടുന്ന ഓഫീസിലെ എസ്റ്റാബ്ലിഷ്മെന്റ് യൂസർക്ക് നടത്താം. അതല്ലെങ്കിൽ SDO ക്ക് തന്നെ ഡൈസ്നോൺ തുക കണക്കാക്കി ഡിഡൿഷൻസിൽ ചേർത്ത് ലീവ് എൻട്രിയും മാന്വലി ഡ്രോൺ സാലറിയും അപ്ഡേറ്റ് ചെയ്യുകയും ആകാം.“
4/10/2012ല്‍ മൂന്നുപേരുടെ ഡൈസ്നോണ്‍ batch diesnonആയി കൊടുത്തുവെങ്കിലും രണ്ടുപേരുടേമാത്രമേ ബില്ലില്‍ കുറഞ്ഞുള്ളൂ.എന്തു ചെയ്യും?
@ pallikoodam;
സർ;
ആഗസ്തിലെ Batch Diesnon വരാത്ത ആളുടെ ഡിഡൿഷൻസിൽ ഫെബ്രുവരിയിലെ ഡൈസ്നോണിന്റെ Excess Pay Drawn എൻട്രിയുണ്ടെങ്കിൽ അതിന്റെ സീരിയൽ നമ്പർ “0“ എന്നത് എഡിറ്റ് ചെയ്ത് “1“ എന്ന് കൊടുത്ത് അപ്ഡേറ്റ് ചെയ്ത ശേഷം വീണ്ടും ശ്രമിച്ച് നോക്കൂ.
Batch Diesnon നൽകുന്നതിന് പകരം ഡിഡൿഷൻസിൽ Excess Pay Drawn നേരീട്ട് നൽകിയും ബിൽ പ്രൊസസ്സ് ചെയ്യാവുന്നതാണ്.
Sir
Encasement Details-ഇൽ Encashment Cash Amount,Cheque Amount,RBR Amount,TC Amount-എന്നിവ ഒന്നുവിവരിയ്ക്കാമോ
RBR: Reserve Bank Remittance -
TC: Transfer Credit -
ബില്ലിലെ ഏതെങ്കിലും തുക ചെക്കായി മാറ്റുന്നുവെങ്കിൽ അത് Cheque Amount. ബില്ലിന്റെ Gross Amount ൽ നിന്നും Deductions കഴിച്ചുള്ള Net amount ആണ് Cash Amount. ഇപ്പോൾ LIC, GPF, Rent, SLI തുടങ്ങിയ എല്ലാ ഡിഡൿഷനുകളും ട്രഷറി Transfer Credit ചെയ്യുകയാണ്. സാധാരണ ബില്ലുകളിൽ RBR ഉണ്ടാവില്ല. Cheque Amount ഉം വിരളമാണ്. അത് കൊണ്ട് TC amount ഉം Cach amount ഉം കൂട്ടിയാൽ Gross Amount കിട്ടുന്ന വിധത്തിൽ നൽകുണം. (ഫെസ്റ്റിവൽ അഡ്വാൻസ് വരുമ്പോൾ കാഷ് എമൌണ്ട് തെറ്റായി നൽകേണ്ടി വരുന്നുണ്ട്. കൂടാതെ SDO Interface ൽ Net Amount ഉം Date of Encashment ഉം മാത്രമെയുള്ളൂ!)
Sir
ഞങ്ങളൂടെ H M ന് Special Allowance(Special Allowance to Treasury Duty) 1/4/2009 മുതൽ ഇപ്പോൾ പാസ്സായി കിട്ടി 1/4/2009 മുതൽ 30/9/2012 വരെ ഇതിന്റെ Arrears എങ്ങിനെയാണ് Spark-ഇൽ ചെയ്യുക
1-4-2009 മുതലുള്ള അരിയർ സ്പാർക്കിലെടുക്കണമെന്ന് നിർബന്ധമില്ല.
എങ്കിലും,1-4-2009 മുതലുള്ള Drawn Salary Details സ്പാർക്കിലുണ്ടെങ്കിൽ, Other Allowance ൽ 1-4-2009 മുതൽ സ്പെഷ്യൽ അലവൻസ് ചേർത്ത ശേഷം 1-4-2009 മുതൽ 30-9-2012 വരെയുള്ള സാലറി അരിയർ പ്രൊസസ്സ് ചെയ്താൽ മതിയാകും.
സപ്തംബര്‍ മാസത്തെ ബില്ലില്‍ NET AMOUNT 501019, DEDUCTIONS 366789, GROSS:867808. എന്നാല്‍ ENCASHMENT DETAILS ല്‍ GROSS 913808. എന്തു ചെയ്യും? PLEASE HELP ME
23 ജീവനക്കാരുടെ ഓണം അഡ്വാൻസ് തുക കൂടി Total Deductions ന്റെ കൂടെ ചേർത്ത് ആകെ തുക T.C Amount ആയി ചേർക്കേണ്ടി വരും. (സ്പാർക്കിൽ, ഇത് വരെ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നമാണിത്)
ലീവ് അക്കൗണ്ടില്‍ ജോയിനിംഗ് തിയ്യതി മൂതലുളള എല്ലാ ലീവുകളൂം ചേര്‍ക്കണോ? (കാഷ്വല്‍ ലീവ് ഉള്‍പ്പടെ)
ലീവ് അക്കൗണ്ടില്‍ ജോയിനിംഗ് തിയ്യതി മൂതലുളള എല്ലാ ലീവുകളൂം ചേര്‍ക്കണോ? (കാഷ്വല്‍ ലീവ് ഉള്‍പ്പടെ)
കാഷ്വൽ ലീവ് ഒഴികെ എല്ലാ ലീവും ചേർക്കണം. എങ്കിൽ മാത്രമെ സർവ്വീസ് രജിസ്റ്റർ മുഴുവനും ഡിജിറ്റൈസ് ചെയ്യപ്പെടുന്നുള്ളൂ.
ഞങ്ങളൂടെ H M ന് Special Allowance(Special Allowance to Treasury Duty) .......
Sir
1-4-2009 മുതൽ 30-9-2012 വരെയുള്ള സാലറി അരിയർ പ്രൊസസ്സ് ചെയ്തപോൾ 1-4-2009 മുതൽ 28-1-2011 വരെ P F ലേയ്ക്കും 1-2-2011 മുതൽ 30-9-2012 വരെ cash ആയിട്ടാണ് വന്നത് ഇതിൽ PF ഒഴിവാക്കാൻ എന്താണ് വഴി കൂടാതെ ഇന്നർ ബില്ലിൽ Total Rs 7700,Cash To PF 3300,Net Cash 4400-ഉം ആണ് Outer Bill-ഇൽ Special Allowance 7700, Total A Gross 7860 Total B-3300, Total = A - B 4560-എന്നിങ്ങനെയാണ് Inner,Outer തമ്മിൽ പൊരുത്തപെറ്റടുന്നില്ല
@ Pavaratty;
സർ;
ആകെ കുടിശ്ശിക 7700 (22x150+20x220=7700) ശരിയാണെന്ന് കരുതുന്നു. Present Service Details ൽ PF Type, “Select“ ലേക്ക് മാറ്റി Confirm ചെയ്ത ശേഷം അരിയർ പ്രൊസസ്സ് ചെയ്ത് നോക്കൂ. അരിയർ പ്രൊസസ്സ് ചെയ്ത് കഴിഞ്ഞ ശേഷം പഴയ സ്ഥിതിയിലേക്ക് മാറ്റി വീണ്ടും Confirm ചെയ്താൽ മതി.
ഔട്ടർ ബില്ലിലെ പ്രശ്നം എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷെ, മേൽ പറഞ്ഞ പ്രകാരം ചെയ്യുമ്പോൾ ഇതും പരിഹരിക്കപ്പെട്ടേക്കാം.
Muhammed Sir,
Could you please explain the method of form-16 preparation through spark.
muhammed sir,how enter the leave account from the date of joining
സർ;
സർവ്വീസ് രജിസ്റ്ററിലെ ലീവ് അക്കൌണ്ട് അനുസരിച്ച് ഡാറ്റ എൻട്രി നടത്തുകയാണ് വേണ്ടത്. ഓരോ ലീവിന്റെയും വിവരങ്ങൾ Leave Entry/ Leave Availed ചേർക്കണം. ലീവ് ചേർക്കാൻ കഴിയുന്ന വിധത്തിൽ Leave Account അപ്ഡേറ്റ് ചെയ്ത് കൊണ്ട് വരേണ്ടി വരും
Thank u sir,another doubt that is the strike (in previous years)also to be entered?
Thank you sir.Another doubt that is the strikes(in previous years)also to be entered?
If it is not regularised as eligible leave
സര്‍
DA Arrear Process ചെയ്തതിന് ശേഷം ഓക്ടോബറിലെ ശമ്പളത്തിനോട് കൂടെ Merge ചെയ്യാന്‍ നോക്കിയപ്പോള്‍ Merge completed errors with ....... ഇങ്ങനെ ഒരു Message വന്നു. October മാസത്തില്‍ വേറെ mErging നടത്തിയിട്ടുമില്ല. എന്തായിക്കും പ്രശ്നം
സബാഹ് സർ;
മെസ്സേജിൽ അങ്ങിനെ പറയുന്നുവെങ്കിലും ഒരു പക്ഷെ മെർജിങ്ങ് നടന്നിട്ടുണ്ടാകാം. പരിശോധിച്ച് നോക്കിയോ? ഇങ്ങിനെ ഒരു പ്രശ്നം അഭിമുഖീകരിച്ചതായി ഓർക്കുന്നില്ല. ലോഗിൻ ചെയ്ത് പരിശോധിച്ചാലെ എന്ത് കൊണ്ടെന്ന് കണ്ടെത്തുന്നതിന് ശ്രമിക്കാൻ സാധിക്കുകയുള്ളൂ.
I checked that. but it is not.
But i can merge another bills to salary bill but this ?
may i send you my sparks id /
ലോഗിൻ വിവരങ്ങളും മെർജ്ജ് ചെയ്യാൻ സാധിക്കാത്ത ബില്ലിന്റെ വിശദാംശങ്ങളും അറിയിച്ചാൽ പരിശോധിച്ച് നോക്കാം
sir
how can include an employee who has no salary in spark salary bill for the purpose of da arrear merging. I gave hpl for the month october. But the name not included in the bill. How can do that.
sir
how can include an employee who has no salary in spark salary bill for the purpose of da arrear merging. I gave hpl for the month october. But the name not included in the bill. How can do that.
സര്‍
ഒരു സ്റ്റാഫ് ഈ മാസം മുഴുവനും LWA ആണ്. ഈ മാസത്തെ സാലറിയോട് കൂടെ 38% ഡി.എ. അരിയര്‍ മെര്‍ജ് ചെയ്തത് ശരിയായി. പക്ഷെ ബില്‍ എടുത്തപ്പോള്‍ അതില്‍ ഈ സ്റ്റാഫിന്റെ പേര് ഉള്‍പെട്ടിട്ടില്ല. (Job Completed with errors ) ആണ്. എന്താണ് ചെയ്യേണ്ടത്.
സബാഹ് സർ;
"how can include an employee who has no salary in spark salary bill for the purpose of da arrear merging. I gave hpl for the month october ? But the name not included in the bill. How can do that
HPL ശംബളത്തോടെയുള്ള അവധിയല്ലെ?
സബാഹ് സർ;
മാസം മുഴുവനും LWA ആകുമ്പോൾ നെറ്റ് സാലറി മൈനസ് ആകുന്നത് കൊണ്ടാകാം Error കാണിക്കുന്നത്. അരിയർ പി.എഫ് ഒഴികെ മറ്റെല്ലാ ഡിഡൿഷൻസും ഒഴിവാക്കി ശ്രമിച്ചാൽ ഒരു പക്ഷെ, ശരിയായേക്കാം.
സര്‍
Salary Arrear Bill ല്‍ ഡിഡക്ഷന്‍സ് ചേര്‍ക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ ?
ഇപ്പോഴും സാധിക്കുന്നില്ലെന്ന് തോന്നുന്നു
Sir,
When I entered the one cls of teacher,only one leave is misused from the credited leave
HM AUPS VADAKKUMPPURAM
സര്‍
അദ്ധ്യാപക പാക്കേജില്‍ നിയമനാംഗീകാരം ലഭിച്ചവര്‍ക്ക്
1.6.12 മുതല്‍ KASEPF ന് അനുമതിയായിട്ടുണ്ട് Rs.900/- നവംബറിലും
ജൂണ്‍ 12 മുതല്‍ ഒക് 12 മുതല്‍ 5 മാസത്തേക്ക് അരിയരായി 4500/- രൂപ യും ഉണ്ട് .
PF ചേര്‍ക്കുന്നതിന് Pay Revision Editing ല്‍ പോയി Deduction ല്‍ 1800/- കൊടുത്തു ,
Starting Date 01.06.2012 കൊടുത്തു , Details ല്‍ PF നമ്പരും കൊടുത്തു ,
Salary Process ചെയ്ത് പ്രിന്റെടുതപ്പോള്‍ അക്കൌണ്ട് നമ്പര്‍ ,
Ledger Folio, PF Arrear എല്ലാം ബ്ലാന്കായിട്ടാണുള്ളത് .
4 പേരുടെ 1800x 4 = 7200 കൃത്യമായി കാണിക്കുന്നു .
മറ്റു വിവരങ്ങള്‍ (A /C n o , etc ) എന്ത് കൊണ്ടാണ് കാണിക്കാത്തത്
സർ;
പി.എഫ് ഷെഡ്യൂളിലെ പി.എഫ് അക്കൌണ്ട് നമ്പർ Catch ചെയ്യപ്പെടുന്നത് Deductions ലെ Details ൽ നിന്നല്ല; Edit Employee Records ലെ Present Service Details ൽ നിന്നുമാണ്. അവിടെ PF Account Number നമ്പർ നൽകുക.
Deductions ൽ Sl.no. 1, From Date: 1/11/2012, To Date: (Blank): Rs.900 എന്നും Sl.no. 2, From Date: 1/11/2012, To Date: 31/03/2013, Rs.900 എന്നും ആയി രണ്ട് എൻട്രികളാണ് നൽകേണ്ടത്. രണ്ടാമത്തെ എൻട്രിയിൽ Arrear എന്ന് കാണിക്കാം. ഷെഡ്യ്യൂളിൽ 5 മാസത്തേക്ക് 1800 രൂപ subscription കോളത്തിൽ തന്നെയാണ് രേഖപ്പെടുത്തുക. Arrear കോളത്തിലല്ല.
സാര്‍ ,
പറഞ്ഞ പോലെ ചെയ്തു
എല്ലാം കൃത്യമായി വന്നു.
നന്ദി
സ്പാര്‍ക്കില്‍ സര്‍വ്വീസ് ഡീററയില്‍സ് ചേര്‍ക്കുമ്പോള്‍ ലീവ് അക്കൗണ്ടില്‍ ഓരോവര്‍ഷത്തെയും ക്രഡിററ് ചേര്‍ക്കണോ?
അദ്ധ്യാപക പാക്കേജില്‍ ഉള്‍പെട്ട് 01.06.2011 മുതല്‍ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപകരുടെ Probation Declaration ചെയ്യുകയും Increment ന് പാസാവുകയും
ചെയ്തിട്ടുണ്ട് , സ്പാര്‍ക്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് സാര്‍, ചെയ്യാനുള്ളത് .
സര്‍
2 PROBLEMS ഉണ്ട് സര്‍
ഒന്ന് .രണ്ട് പേരുടെ ഗ്രേഡ് പ്റമോഷന്‍ വഴീ ചെയ്തപ്പോള്‍ ചില തെററിദ്ധാരണ മൂലം മൂന്ന് പ്റാവശ്യം cancel ചെയ്യേണ്ടി വന്നു. പിന്നീട് ശരിയായി ചെയ്യുംപോള്‍ updation faild എന്നു കാണിക്കുന്നു
രണ്ട്. DA Arrear process ചെയ്തപ്പൊള്‍ ഇതേ 2 പേരുടെ arrear ശരിയാവുന്നില്ല. ഒരാളുടേത് minus ആയും മററാളുടേത് ഇരട്ടിയും കാണിക്കുന്നു. PLEASE HELP ME സര്‍
ശശീന്ദ്രൻ സർ;
സർവ്വീസ് ഹിസ്റ്ററിയിലെയും ഡ്രോൺ സാലറിയിലെയും പിശകുകളായിരിക്കാം കാരണം. എല്ലാം വിശദമായി പരിശോധിക്കുക.
ഗ്രേഡിന്റെയും ഡ്രോൺ സാലറിയുടെയും വിശദാംശങ്ങളറിഞ്ഞ് കൊണ്ട് ലോഗിൻ ചെയ്ത് പരിശോധിച്ചാൽ മാത്രമെ യഥാർത്ഥ പ്രശ്നം കണ്ട് പിടിച്ച് പരിഹരിക്കാൻ കഴിയുകയുള്ളൂ.
Muhammed sir Pls gfive your EmailId
Muhammed Sir
Please give Email Id or Ph No For sending Bill my email Id muhammedsalihpa59@gmail.com
muhammadap@gmail.com
സര്‍
ബില്‍ അരിയര്‍ മെര്‍ജ് ചെയ്ത് കാഷ് ചെയ്തു പക്ഷേ അരിയര്‍ബില്ലില്‍ തെറ്റുകള്‍ വന്നു സര്‍ പറഞ്ഞിരുന്നത് പോലെ ഡയസ്നോണ്‍ എന്‍ററി എല്ലാം ചെയ്തിരുന്നു.അരിയര്‍ ബില്‍ സാറിന് മെയില്‍ ചെയ്യുന്നു.ഈബില്ലിലെ ലീലാമ്മയ്ക്ക് 8 മാസത്തില്‍ ഗ്രേഡ് ഉണ്ട്.
അരിയർ ബില്ലിൽ; ഡൈസ്നോൺ ഉള്ള എല്ലാവരുടെയും അരിയർ തുക തെറ്റാണെന്ന് തോന്നുന്നു. താങ്കളും ട്രഷറിയും ഇത് ശ്രദ്ധിക്കേണ്ടതായിരുന്നു. ഈ പോസ്റ്റിൽ മുമ്പ് പറഞ്ഞ പ്രകാരമല്ല ഇപ്പോൾ സ്പാർക്കിൽ ഡൈസ്നോൺ അപ്ഡേറ്റ് ചെയ്യേണ്ടത്. ഏറ്റവും പുതിയ അപ്ഡേഷൻ പ്രകാരം ഡൈസ്നോൺ പേ കട്ട് മാന്വലി ഡ്രോൺ സാലറിയിൽ ചേർക്കേണ്ടതില്ല. അങ്ങിനെ ചെയ്തത് കൊണ്ടായിരിക്കണം തെറ്റ് വന്നത്.
sparkkil employee record lock cheythal pinneed service history yil valla updationum varuthanamenkil enthu cheyyum?ie.(Grade promotion previous dateil vannal)
Controlling Officer ക്ക് ആവശ്യമുള്ളപ്പോൾ റെക്കോർഡുകൾ, കാരണം രേഖപ്പെടുത്തിക്കൊണ്ട് unlock ചെയ്യാൻ സാധിക്കും.
ഈ കണ്‍ട്രോളിംഗ് ഓഫീസര്‍ ജില്ലാതലത്തിലുളള DMU തന്നെയാണോ
അല്ല; യഥാർത്ഥ Controlling Officer തന്നെ. Controlling Officer ക്ക് എങ്ങിനെയാണ് ലോഗിൻ നൽകുന്നത് എന്നതിനെപ്പറ്റി സ്പാർക്കുകാരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്, അവർക്ക് DDO യും Controlling Officer ഉം തമ്മിൽ വ്യത്യാസമില്ല എന്നാണ്. തൽക്കാലം DDO യെ തന്നെ നാം Controlling Officer ആയി സെറ്റ് ചെയ്യണം. ഇല്ലെങ്കിൽ, DDO അല്ലാത്തവർക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ഓതറൈസേഷനുകൾ പുതിയ സർക്കുലർ പ്രകാരം പിൻവലിക്കപ്പെടുമ്പോൾ സ്പാർക്ക് തന്നെ സോഫ്റ്റ്‌വെയറിൽ DDO യെ Controlling Officer ആയി സെറ്റ് ചെയ്യുമെന്നാണ് പറയുന്നത്. DDO യുടെ പാസ്സ്‌വേർഡ് കൈകാര്യം ചെയ്യുന്നത് DMU മാരിൽ നിന്നും മാറ്റി സ്പാർക്ക് തന്നെ നേരിട്ട് കൈകാര്യം ചെയ്യുകയും ചെയ്യും. ക്രമേണ, SDO Interface എ.ജി യുമായി ലിങ്ക് ചെയ്യപ്പെടുന്നതോടെ DMU മാരുടെ സേവനം ആവശ്യമില്ലാതെ വന്നേക്കാം.
Respected Sir,
One of our employee whose basic pay was Rs.15780/-was on half pay leave for 4 days in July 2011.The salary was processed trough spark and the amounts were correct. He got 24% of Rs.15780 as DA (full DA).Now when we processed DA arrears it has been found that instead of getting 31% as due DA he is getting only 30%.Could you please help us.
സർ,
ജൂലയ് 2011 ലെ ശംബള ബിൽ സ്പാർക്കിൽ പ്രൊസസ്സ് ചെയ്തതാണെന്ന് ഉറപ്പാണോ? അതോ, മാന്വലി ഡ്രോൺ സാലറി വഴി ചേർത്തതാണോ? ഡ്രോൺ സാലറി (14896+3787) ഉം ഡ്യൂ സാലറി (14846+4892) ഉം ഡി.എ കുടിശ്ശിക 1055 രൂപയുമായിരിക്കും. മറ്റ് മാസങ്ങളിൽ ഡി.എ കുടിശ്ശിക 1105 ലഭിക്കുമ്പോൾ ജൂലയ് മാസത്തിൽ സ്പെഷ്യൽ ലീവ് അലവൻസിലെ കുറവ് കാരണം 50 രൂപ കുറയും
Thank you sir for the quick reply.On july 2011 all the employes were drawing pre revised scale salary in our school and salary was prepared through spark from march 2011 onwards. From Oct 2011 onwards only we got the new pay.In this december only we got the pay revision arrears which is prepared manually.The same is entered in spark through manually drawn option.
In this case drawn amount is,
Spark calculated Basic:8223
Pay revision arr Basic:6539
Total Basic :14762
Spark calculated DA :9317
Pay revision arr DA :-5530
Total DA :3787
Expecting a reply ,I am signing out.
One more information sir,
when we processed DA arrears we got,
Due Basic:14762(Correct)
Due DA : 4752(This is making the problem.This is not the 31% 0f Rs.15780)
One more information sir,
when we processed DA arrears we got,
Due Basic:14762(Correct)
Due DA : 4752(This is making the problem.This is not the 31% 0f Rs.15780)
HPL ന് ലഭിക്കേണ്ട Special Leave Allowance താങ്കൾ എവിടെയും പരിഗണിച്ചതായി കാണുന്നില്ല. അതിനാൽ താങ്കളുടെ ഡ്രോൺ സാലറിയും അതനുസരിച്ചുള്ള ഡ്യൂ സാലറിയും ശരിയാകാൻ സാദ്ധ്യതയില്ല.
HPL സാലറി മാന്വലായി ചേർക്കുമ്പോൾ ഡി.എ അരിയർ സ്റ്റേറ്റ്മെന്റിൽ ചില പിശകുകൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അവ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നുമാണ് സ്പാർക്കിൽ നിന്നും അറിയുന്നത്.
2011 ജുലയിലെ അരിയർ സ്റ്റേറ്റ്മെന്റ് സ്പാർക്കിൽ തെന്നെ വേണമെന്ന് നിർബന്ധമില്ല. ഇത് മാന്വലായി തയ്യാറാക്കി ശംബള ബില്ലിന്റെ കൂടെ ചേർക്കാവുന്നതേയുള്ളൂ.
03/01/2012 ല്‍ ജോലിയില്‍ പ്റവേശിച്ച അദ്ധൃാപകന്‍െറ ജനുവരി മുതലുള്ള ഡി എ അരിയര്‍ പ്റോസസ് ചെയ്യാന്‍ സാധിക്കുന്നില്ല.ജനുവരി,ഫിബ്റവരി മാനുവലായും മറ്റുമാസങള്‍ നേരിട്ടും സ്പാര്‍ക്കില്‍ എന്‍ര്‍ ചെയ്തിട്ടുണ്.ഇറര്‍ കാണിക്കുന്നത് Month-1,Year-2012,DA rate entry not available for service category 6 എന്നാണ്.(ജനുവരി മാസത്തിലെ salary 2 ദിവസം കുറച്ചുള്ളതാണ്)
Service Category 6 സൂചിപ്പിക്കുന്നത് Part Time Staff നെയാണ്. Present service details ലെ Service Category യിലോ Service History യിലോ തെറ്റുണ്ടാകുമെന്ന് തോന്നുന്നു.
അതെല്ലാം ശരിയാണ്.ഫെബ്റുവരി മാസംമുതല്‍ ചെയ്യുംപോള്‍ ശരിയായിലഭിക്കുന്നു.ജനുവരി മുതല്‍ചെയ്യുംപോള്‍ ആണ്പ്റശ്നം
Could you please explain the steps for income tax statement preparation through spark.We have not paid any amount quarterly.
part time employeesinte HRA salaryiyil kayari varunnu.Ithu cancell cheyyan enthu cheyyanam?
സർ;
“Present Service Details“ ലെ “Service Category“, “Part Time Staff“ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ബിൽ പ്രൊസസ്സ് ചെയ്ത് നോക്കൂ
Post a Comment