TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

>> Tuesday, September 25, 2012

Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ  ബാബു വടക്കുഞ്ചേരി, രാമചന്ദ്രന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?

അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല്‍ പുലിവാലാകുമോ .... ?

 'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'

ലോനപ്പന്‍ നായര് ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.

 'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.

 'ഇന്‍കം ടാക്‌സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില് HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '

ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്‌ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്‌ടെ അടുത്തിരിന്നു.

'എന്റെ മാഷേ-അപ്പ മാര്‍ച്ചില് തലകുത്തി നിന്ന് ഒരു കണക്ക് നമ്മള്‍ കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?

'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?

 (പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)

എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)
 1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
 2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
 3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
 4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
 5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക 
 6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക. 
 7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക. 
 8. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക

നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.

2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.

എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com

3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടത്.

 1. വാര്‍ഷിക ഇംക്രിമെന്റ് 
 2. ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം. 
 3. ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്‌മെന്റ് റിവൈസ് ചെയ്യുക. 
 4.  പരിഷ്‌ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം. 
Anticipated Income Tax Statement പ്രകാരം നികുതി പിടിക്കുക.

SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്‌റേറ്റ്‌മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്‌മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള്‍ വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത്  8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.

5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക

ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.

6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.

ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.

7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്‍കല്‍

മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല.  DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‌കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.

1. Form 27 A. ഇതിന്റെ എക്‌സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്‌മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്‌മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്‌സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന്‍ നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.

 8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.

“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.

 “ലോനപ്പന്‍ നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന്‍ മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”

ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.

വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.

തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന്‍ വി.

105 comments:

Babuji Jose September 25, 2012 at 5:45 AM  

ബാബു മാഷേ ,
ങ്ങള് കലക്കി കേട്ടോ. ലോനപ്പന്‍ നായരുമായി വീണ്ടും എത്തിയല്ലോ. നന്ദിയുണ്ട് കേട്ടോ,വളരെയധികം.ഒരു സംശയം, ഈ 24G receipt നമ്പര്‍ online ആയി എങ്ങനെ ഒപ്പിക്കും.

Sabah Malappuram September 25, 2012 at 7:33 AM  

ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.സാര്‍ പറഞ്ഞത് ശരിയാണ്. ‌ട്രഷറിയില്‍ നിന്ന് ഇത് ലഭിക്കാന്‍ ആഴ്ചകളോളം എടുക്കും. കഴിഞ്ഞ ക്വാര്‍ട്ടറിലേത് ആ പിരിയഢ് കഴിഞ്ഞതിന് ശേഷമാണ് ലഭിച്ചത്. എങ്ങനെയാണ് ഇത് online ല്‍ ലഭിക്കുക

ബീന്‍ September 25, 2012 at 7:36 AM  

ഈ പോസ്റ്റ്‌ എല്ലാ ഹെഡ് മാഷന്മാര്‍ക്കുമായി സമര്‍പ്പിക്കണം . അവര്‍ ഇത് 10 പ്രാവശ്യമെങ്കിലും വായിച്ചു പഠിക്കണം .
"റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും."
എനിക്കും കിട്ടി സാറേ കഴിഞ്ഞ ദിവസം ആ നോട്ടീസ് . ഞാന്‍ ഇന്‍കം tax ഓഫീസില്‍ പോയി അന്വേഷിച്ചു . അവരും ഇത് തന്നെ പറഞ്ഞു . "Quarterly Return സമര്‍പ്പിചെങ്കില്‍ മാത്രമേ ജീവനക്കാരന് അടച്ച നികുതിയുടെ ക്രെഡിറ്റ്‌ ലഭിക്കൂ എന്ന് നിങ്ങളുടെ ഹെഡ് മാസ്ടരോട് പറയണം. "

Unknown September 25, 2012 at 7:37 AM  

അറിയാന്‍ ആഗ്രഹിച്ചിരുന്ന കാരിയം.ഒത്തിരി നന്ദി

Sreenilayam September 25, 2012 at 9:10 AM  

പാദവാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി നല്‍കിയതായി കണക്കാക്കില്ലെന്ന അറിവ് നമ്മളില്‍ എത്ര പേര്‍ക്കുണ്ടാകും? ഏറെ പ്രസക്തമായ വിഷയം. സത്യത്തില്‍ ഈ വിഷയത്തെക്കുറിച്ച് നമ്മുടെ മിക്കവാറും പ്രധാന അധ്യാപകര്‍ (അധ്യാപകരും) അജ്ഞരാണ്. അതുകൊണ്ടു തന്നെ ഇന്‍കംടാക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ഇപ്പോള്‍ ജീവനക്കാര്‍ക്ക് നോട്ടീസ് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എത്ര പ്രധാന അധ്യാപകര്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ കഴിയും? എത്ര പേരാണ് തങ്ങളുടെ ഓഫീസിലെ ജീവനക്കാരില്‍ നിന്നും ടി.ഡി.എസ് പിടിക്കുന്നത്? ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ടി.ഡി.എസ് പിടിക്കാത്ത ഡി.ഡി.ഒമാര്‍ നിയമലംഘനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ലേഖനം അവസരോചിതമായി.

Siva Charan Kripa Pathri D. Sajeev Kumar Kailashi September 25, 2012 at 9:14 AM  

Nannayi
DS

stjohns September 25, 2012 at 10:30 AM  

thanks

Binny September 25, 2012 at 12:59 PM  

income tax നെ കുറിച്ച് മനസിലാക്കി തന്ന ബാബു സാറിനെ വളരെ നന്ദി

Binny September 25, 2012 at 12:59 PM  

income tax നെ കുറിച്ച് മനസിലാക്കി തന്ന ബാബു സാറിനെ വളരെ നന്ദി

MR Kodur September 25, 2012 at 3:13 PM  

നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.... 24 G റസീപ്റ്റ് ഓൺ ലൈൻ ആയി ലഭിക്കുന്ന് വിധം എങ്ങനെയെന്നു അറിയുന്നവർ അതു പങ്കുവെയ്ക്കാമോ?

Kalavallabhan September 25, 2012 at 3:42 PM  

ഏത്‌ അച്ഛൻ വന്നാലും .... എന്നു പറഞ്ഞ മാതിരി ഇതെല്ലാം സ്ക്കൂളിൽ തന്നെ ചെയ്യണമെന്നു പറയുന്നതു ശരിയല്ല.

എന്തിനും കമ്പ്യൂട്ടർ രക്ഷകനാകുന്ന ഈ കാലത്ത്‌ ഡി ഡി ഓഫീസിൽ ഈ സംഗതി കമ്പ്യൂട്ടറിൽ തന്നെ ചെയ്യാനറിയാവുന്ന ഒരക്കൗണ്ടന്റിനെ ഇരുത്തിയാൽ ആ ഓഫീസിനു കീഴിലുള്ള ഈ വിഭാഗത്തിൽ പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിനു ചെയ്യാവുന്നതേയുള്ളു.

പാൻ നമ്പറും ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും കൂടി കൊടുത്താൽ പാവം ടീച്ചേർസിനു പഠിപ്പിച്ച ശേഷം മൊബൈയിലിൽ സാലറി മെസ്സേജ്‌ വന്നോ എന്നു നോക്കിയാൽ മതി.

ഇങ്ങനൊരു കാലം വരുമോ ?

Unknown September 25, 2012 at 5:34 PM  

ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. i got a site with full details
www.legendzgroup.tk

ബിബിൻ പി ജോസഫ്‌ September 25, 2012 at 7:53 PM  

Hello Babu master, Very Informative post. Congradulations

Babu September 25, 2012 at 9:32 PM  

Thank you Babu Sir for your valuable information
Babu K U

Babu September 25, 2012 at 9:32 PM  

Thank you Babu Sir for your valuable information
Babu K U

Aliyibni Muhammad September 26, 2012 at 8:31 AM  

Thank you for your useful post.Here is some tips for 24G in this link-http://aliyibni.blogspot.in/2012/08/income-tax.html

simonmelit September 26, 2012 at 2:42 PM  

very good information thanks

simonmelit September 26, 2012 at 2:42 PM  

very good information thanks

Sudheer Kumar T K September 26, 2012 at 7:58 PM  

വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ എല്ലാവര്‍ക്കും ഉപകരിക്കും. നന്ദി. RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E tds റിട്ടേണ്‍ തയ്യാറാക്കുന്ന രീതി കാണിക്കുന്ന ഒരു പോസ്റ്റ്‌ തയ്യാറാക്കിയാല്‍ എല്ലാവര്‍ക്കും സഹായകരമാവും. ഓരോ സ്ഥാപനത്തിനും അവരവരുടെ e tds return സ്വയം തയ്യാറാക്കി TIN Fecilitation Center ല്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 30 രൂപ ചെലവുചെയ്ത് ആത്മവിശ്വാസത്തോടെ ഈ ജോലി മറ്റാരെയും ആശ്രയിക്കാതെ ചെയ്യാന്‍ കഴിയും. ശ്രമിക്കുമോ.

ജനാര്‍ദ്ദനന്‍.സി.എം September 26, 2012 at 7:59 PM  

How beautiful it is
[im]http://1.bp.blogspot.com/-ZorgZs1sSSM/UGMQ-hEMBXI/AAAAAAAABz0/4Lwybsp1LzA/s400/11224488.png[/im]

Sasidharan September 26, 2012 at 8:35 PM  

BIN (Book identification No.)എങ്ങനെ ഓൺ ലൈനായി എങ്ങനെ ലഭിക്കും ? ആർക്കെങ്കിലും അറിയുമോ?

Sasidharan September 26, 2012 at 8:36 PM  

BIN (Book identification No.)എങ്ങനെ ഓൺ ലൈനായി എങ്ങനെ ലഭിക്കും ? ആർക്കെങ്കിലും അറിയുമോ?

www.syamasilpam.blogspot.in September 26, 2012 at 9:31 PM  

ഇന്‍കം ടാക്‌സ്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുവാന്‍ ബാബു വടക്കുംചേരിയെ നിയോഗിക്കുവാനായതില്‍ ഹരി സാറിന്‌ അഭിമാനിക്കാം. ഏറ്റവും രസകരമായി ഇത്രയും ഗഹനമായ വിഷയം അവതരിപ്പിച്ച ബാബു വടക്കുംചേരിക്കും രാമചന്ദ്രന്‍ സാറിനും, ഹരിസാറിനും അഭിനന്ദനങ്ങള്‍

babu. September 27, 2012 at 10:36 AM  

DEAR MATHS BLOG FRIENDS AND HARI ,
I AM WRITING THIS REPLY COMMENT FROM A HOSPITAL CONNECTED WITH A SERIOUS FAMILY MEDICAL PROBLEM (ADMITTED ON SUNDAY)
I SHALL TRY MY BEST TO MAKE REPLY TO ALL COMMENTS FROM AFTERNOON ONWARDS.
SORRY FOR THE INCONVENIENCE TO ALL INCLUDING HARI AND TEAM FOR THE DELAY IN MY ACTION.
BABU VADUKKUMCHERY

babu. September 27, 2012 at 1:15 PM  

പ്രിയ ചെമ്പകശ്ശേരി സര്‍,
താങ്കളുടെ അഭിപ്രായത്തിനു നന്ദി.
24-G ഓണ്‍ ലയിന്‍ ആയി ലഭിക്കാനുള്ള നടപടിക്രമങള്‍ 27-9-2012 നു രാത്രിയില്‍ തന്നെ വിശദീകരിക്കാം.
മറുപടി വയ്കിയതിനു ക്ഷമിക്കുമല്ലോ.
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

babu. September 27, 2012 at 1:18 PM  

സബാഹ് സാര്‍,
24-G ഓണ്‍ ലയിന്‍ ആയി ലഭിക്കാനുള്ള നടപടിക്രമങള്‍ 27-9-2012 നു രാത്രിയില്‍ തന്നെ വിശദീകരിക്കാം. നടപടിക്രമങള്‍ വ്യക്തമാക്കാനായി ഞങളും ഒന്നു തയ്യാറെടുക്കുകയാണ്.
മറുപടി വയ്കിയതിനു ക്ഷമിക്കുമല്ലോ.
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

babu. September 27, 2012 at 1:19 PM  

ബീന്‍ സാര്‍,
താങളുടെ പ്രതികരണത്തിനു വള്രെ സന്തോഷം
നന്ദി.
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

babu. September 27, 2012 at 1:21 PM  

പ്രിയ ജോസഫ് .കെ.എ സര്‍,
താങള്‍ക്ക് ലേഖനം പ്രയോജനപ്പെട്ടു എന്ന് അറിയുമ്പോള്‍ സന്തോഷം ഉണ്ട്. നന്ദി.
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

babu. September 27, 2012 at 1:25 PM  

പ്രിയ ശ്രീനിലയം സാര്‍,
താങളുടെ വിശദീകരിച്ചുള്ള പ്രതികരണത്തിനു വളരെ നന്ദി. ഇതിനെ കുറിച്ച് കൂടുതല്‍ അനുഭവങളുളള വ്യക്തിയുടെ കമന്റിനെ കൂടുതല്‍ സ്നേഹത്തൊടെ സ്വീകരിക്കുന്നു.
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

babu. September 27, 2012 at 1:28 PM  

പ്രിയ ശിവചരണ്‍സാറിനും കൂട്ടുകാര്‍ക്കും,

നന്ദി സര്‍
ബാബു വടുക്കുംചേരി, രാമചര്‍ന്ദ്രന്‍

fasal September 27, 2012 at 5:57 PM  

ഇത്തവണയും ലോനപ്പന്‍ നായരും ദാക്ഷായണി ടീച്ചറും കലക്കി. കാര്യം ഞങ്ങള്‍ക്ക് മനസ്സിലാവുകയും ചെയ്തു. ഒരു സംശയം, ഈ മാസം 30 നുള്ളില്‍ ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് കൊടുക്കണം എന്നൊരു വാര്‍ത്ത കണ്ടിരുന്നു. ശരിയാണോ? വ്യക്തികള്‍ക്ക് ടി.ഡി.എസ് സ്റ്റേറ്റ്മെന്റ് നല്‍കാമോ? സ്ഥലം വില്‍ക്കുമ്പോഴും ടി.ഡി.എസ് വേണമെന്നു പറയുന്നു. ഇതപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമുള്ള ഒന്നല്ലേ?

AJIPTHELAKKATU September 27, 2012 at 8:54 PM  

ഞാന്‍ പുതിയ ആളാണ്. ഇതിലെ വിവരങങള്‍ ഇഷ്ടമായി.

raj September 27, 2012 at 8:59 PM  

plz help how 2 get BIN,No's on line
legendez group plz specify the site

babu. September 27, 2012 at 9:53 PM  

On line ആയി 24-G receipt No. എങനെ ലഭിക്കും എന്ന ചോദ്യങള്‍ക്ക് ഒരുമിച്ച് ഉത്തരം നല്‍കുകയാണ്. നടപടികള്‍ ക്ഷമാപൂര്‍വ്വം വായിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
24- G Receipt No. ( BIN) ഓണ്‍ -ലയിനായി ലഭിക്കുന്നതിന്
താഴെ പറയുന്ന നടപടികള്‍ ചിട്ടയായി ക്ഷമയോടെ ചെയ്യേണ്ടതാണ്:-
1. സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ചെയ്യല്‍ ( ഒരു തവണയെങ്കിലും Quarterly TDS return നടത്തിയവര്‍ക്കേ ഇത് ചെയ്യാന്‍ കഴിയൂ, TAN രജിസ്റ്റര്‍ ചെയ്യല്‍ ഒരിക്കല്‍ മാത്രമേ നടത്തേണ്ടതുള്ളൂ)
അതിനായി www.tin-nsdl.com സന്ദര്‍ശിക്കുക services-> Online TAN registration നു കീഴിലുള്ള steps for registration of TAN എന്ന മേഖലയില്‍ എത്തിച്ചേരുക. വിശദാശങള്‍ ആവശ്യപ്പെടുമ്പോള്‍ നല്‍കാനായി TAN registration Certificate അല്ലെങ്കില്‍ Quarterly TDS retun സമര്‍പ്പിക്കുമ്പോള്‍ അവിടെനിന്നു ലഭിക്കുന്ന പ്രിന്റഡ് രസീതി, സ്ഥാപനത്തിന്റെ E-mail ID, മുന്‍ കാലങളില്‍ നല്‍കിയ ഏതെങ്കിലും quarterly TDS return ന്റെ വിശദാശങള്‍ എന്നിവ മുന്‍പേ കരുതി വയ്ക്കണം.
2. ആവശ്യപ്പെടുന്ന വിവരങള്‍ മുകളില്‍ കാണിച്ച രേഖകള്‍ നോക്കി സൂക്ഷ്മതയോടെ നല്‍കുക. PAN എന്ന് എഴുതിയിരിക്കുന്നിടത്ത് PANNOTREQD എന്നാണു ടയ്പ് ചെയ്യേണ്ടത്. രജിസ്റ്റ്രേഷന്‍ വിജയകരമായി നടത്തിയാല്‍ TAN Registration number ലഭിക്കും . (ഇതിന്റെ പ്രിന്റ് ഭാവി ആവശ്യങള്‍ക്കായി സൂക്ഷിച്ചു വയ്ക്കുക.) ഒപ്പം തന്നെ താങള്‍ നല്‍കിയ E-mail ID യില്‍ ഒരു മെയില്‍ ലഭിക്കും. മെയില്‍ തുറന്ന് അതില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താങളുടെ TAN account പൊതുവേ 24 മണിക്കൂറിനുശേഷം ആക്ടിവേറ്റാകാറുണ്ട്.
ഇനി TAN account കാണുന്നതിനും ട്രഷറിയില്‍നിന്നു കിട്ടേണ്ട 24-G (BIN )റസീപ്റ്റ് കിട്ടുന്നതിനും കഴിയും , അതിനായി :-
1. നേരത്തെ പറഞ www.tin-nsdl.com ല്‍ പ്രവേശിക്കുക.
2. TAN Account എന്നെഴുതിയിരിക്കുന്നതിനടുത്ത് കാണുന്ന സര്‍ക്കിളില്‍ ക്ലിക്ക് ചെയ്ത്, submit ചെയ്യുക.
3. താങ്കളുടെ user ID, Password, TAN എന്നിവ നല്‍കുക
4. ഇപ്പോള്‍ താങ്കള്‍ TAN account ല്‍ എത്തിച്ചേര്‍ന്നു കഴിഞു
5. View BIN എന്നതില്‍ ക്ലിക്ക് ചെയ്യുക
6. താങ്കളോട് AIN നമ്പര്‍ കാണിക്കാന്‍ ആവശ്യപ്പെടും. (ഓരൊ ട്രഷറിക്കും ഓരോ AIN നമ്പര്‍ ആയിരിക്കും ഇത് ലഭിക്കുന്നതിനായി ഇതേ site ലെ ആമുഖ പേജില്‍ ഇടതു വശത്ത് മധ്യത്തിലായി കാണുന്ന AIN Search for PAO/DTO എന്നെഴുതിയിരിക്കുന്നതിനടുത്ത് ക്ലിക്ക് ചെയ്ത് State ഉം category : State Government എന്നും നല്‍കിയാല്‍ കേരളത്തിലെ എല്ലാ ട്രഷറികളുടേയും AIN നമ്പര്‍ കിട്ടും . അല്ലെങ്കില്‍ ഇത് ട്രഷറിയില്‍നിന്നു ചോദിച്ചു വാങേണ്ടതുണ്ട്, ഭാവി ആവശ്യങള്‍ക്കായി ഇത് കുറിച്ചു വയ്ക്കുക)
7. 24-G receipt No. ഏതു മാസങളുടേതാണൊ ആവശ്യമുള്ളത് അതനുസരിച്ച് from ഉം To ഉം ആയി പരമാവധി 12 മാസമുള്ള പിരീഡ് നല്‍കുക.
8. ഇപ്പോള്‍ താങ്കള്‍ക്കാവശ്യമുള്ള വിവരങള്‍ ലഭ്യമായിരിക്കും. Recept number നു താഴെ 7 അക്ക നമ്പര്‍ കാണാം, ഇതാണു 24-G receipt No. അഥവാ BIN നമ്പര്‍ .

ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:24 PM  

പ്രിയ ഫസല്‍ സര്‍,
സാധാരണയായി ശമ്പള ദാദാവ്, നിക്ഷേപത്തിനു പലിശ നല്‍കുന്ന സ്ഥാപനങള്‍ എന്നിവര്‍ നല്‍കേണ്ട ഒന്നാണു TDS റിട്ടേണ്‍. സ്ഥലം വില്‍ക്കുന്ന സാഹചര്യങളിലും മറ്റും ഇതിന്റെ ആവശ്യം വരുന്നതായി അറിവില്ല. വിദ്യാലയങളിലും മറ്റും TDS return നല്‍കേണ്ട തീയ്യതി ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:25 PM  

പ്രിയ stjohnsir,

Thank you

ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:26 PM  

Dear binni sir,

Thank you
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:28 PM  

IKTHSS CHERUKULAMB,

താങ്കളുടെ സംശയത്തിനു വിശദമായ മറുപടി comments ല്‍ എഴുതിയിട്ടുണ്ട്. വായിച്ചിരിക്കുമല്ലോ
നന്ദിയോടെ
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:30 PM  

പ്രിയ കലാവല്ലഭന്‍ സര്‍,
താങ്കളുടെ രോഷത്തില്‍ ഞാനും അണിചേരുന്നു.
നന്ദി
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:35 PM  

dear legendz group

pl. see the attached comment "how to get 24-g receipt online"

thankyou
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:36 PM  

dear bibin sir,

thank you for the comment
ബാബു വടുക്കുംചേരി, രാമചര്‍ന്രന്‍

babu. September 27, 2012 at 10:38 PM  

dear aliyibni sir,

pl. see the attached detailed comment "how to get 24-g receipt online"

thank you for the information
babu/Ramachandran

babu. September 27, 2012 at 10:39 PM  

Dear Simon melit sir,

Thank you for the support

BABU VADUKKUMCERY, RAMACHANDRAN

babu. September 27, 2012 at 10:40 PM  

DEAR SUDHEER TK SIR,

ഈ നിര്‍ദ്ദേശം സ്വാഗതാര്‍ഹം തന്നെ.
നന്ദി.
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

babu. September 27, 2012 at 10:41 PM  

പ്രിയ ജനാര്‍ദ്ദനന്‍ സര്‍,
നന്ദി
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

babu. September 27, 2012 at 10:44 PM  

പ്രിയ ശശിധരന്‍ സര്‍,
BIN (24-G RECEIPT NO.) on line ആയി കിട്ടാനുള്ള നടപടിക്രമങള്‍ കമന്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
കാണുമല്ലോ
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

babu. September 27, 2012 at 10:46 PM  

syama silpam blog sir,

താങളുടെ കമന്റ് വളരെ അധികം ഊര്‍ജ്ജം നല്‍കുന്നുണ്ട്. അത് മാതസ് ബ്ലോഗും ഹരി സാര്‍ മായി പങ്കുവക്കുന്നു.
നന്ദിയോടെ
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

babu. September 27, 2012 at 10:47 PM  

dear ajithpelakkattu sir,

വളരെ നന്ദി സര്‍,
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

babu. September 27, 2012 at 10:49 PM  

പ്രിയ രാജ് സര്‍,
BIN online ആയി ലഭിക്കാനുള്ള വിശദമായ കുറിപ്പ് comment ല്‍ നല്‍കിയിട്ടുണ്ട്. വായിച്ചു കാണുമല്ലോ.
ബാ‍ബു വടുക്കുംചേരി, രാമച്ന്ദ്രന്‍

stmathwes h s kannankara September 27, 2012 at 11:30 PM  

thank you for the information

vincent r c

stmathwes h s kannankara September 27, 2012 at 11:31 PM  

thank you for the information

vincent r c

Sasidharan September 28, 2012 at 8:22 PM  

E tds റിട്ടേണ്‍ തയ്യാറാക്കുന്ന രീതി കാണിക്കുന്ന ഒരു പോസ്റ്റ്‌((( ((RPU software ഉപയോഗിച്ച്) അത്യാവശ്യമാണ്.TIN facilitation center വലിയ ചാർജ്ജാണ് E tds റിട്ടേണ്‍ തയ്യാറാക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുന്നത്

babu. September 28, 2012 at 10:33 PM  

Dear stmathwes,
Thank you sir

babu vadukkumchery, ramachandran

babu. September 28, 2012 at 10:35 PM  

Dear sasidharan sir,
താങ്കളുടെ അഭിപ്രായത്തിനു നന്ദി,
ബ്ലൊഗ് സുഹ്രുത്തുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കാം
babu vadukkumchery, ramachandran

Unknown September 28, 2012 at 10:46 PM  

കലക്കി മാഷേ കലക്കി,

ഉഗ്രന്‍ അവതരണ രീതി.
മാത്സ് ബ്ലോഗിനും സാറിനും രോമ്പ നന്ദി
സുഭാഷ് മാസ്റ്റര്‍

Unknown September 28, 2012 at 10:53 PM  

സാറിന്റെ ഉദ്യമം കോള്ളാം.
ഞാന്‍ മറ്റു സ്കൂളുകളുമായി ചര്‍ച്ച ചെയ്തു. വാസ്തവത്തില്‍ ഇങ്കൊം ടാക്സു കാര്‍ നമ്മളോടു വലിയ ചതിയാ ചെയ്യുന്നത്.
ഇതിന്റെ ഒരു പരിശീലനക്ലാസ് അവര്‍ എച്ച്. എം.മാര്‍ക്ക് നല്‍കേണ്ടതാണു.
അല്ലാതെ ഫയിന്‍ അടപ്പിക്കാന്‍ വേണ്ടി മാത്രം ഒരു ഡിപ്പാര്‍ട്ട്മെന്റ് നമുക്കു വേണ്ട, പ്രതികരിക്കണം സാറന്മാരെ, കൂട്ടായി തന്നെ
എന്തായാലും സാറിന്റെ ഉദ്യമം പ്രശംസനീയം തന്നെ. എന്റെ സ്കൂളിന്റെ കാര്യം ഞാന്‍ ഇതു നോക്കി ഒപ്പിച്ചു. പക്ഷേ എല്ലാവര്‍ക്കും അതു പറ്റുമേന്നു തോന്നുന്നില്ല.
ദാക്ഷായണിടീച്ചര്‍ക്ക് ആദരാഞലികള്‍.
ലോനപ്പന്‍ നായരെ കുടുക്കിയതിനു.
എന്റെ സ്കൂളില്‍ ഇപ്പോ എന്റെ പേര്‍ ലോനപ്പന്‍ നായരെന്നാ

സുഭാഷ് മാസ്റ്റര്‍.

Bhagi S Anand September 29, 2012 at 1:03 AM  

very informative post

babu. September 29, 2012 at 6:43 AM  

പ്രിയ സുഭാഷ് സര്‍,
താങ്കള്‍ ഇപ്പോള്‍ സ്കൂളിലെ ലോനപ്പന്‍ നായരാണു എന്നറിയുന്നതില്‍ വളരെ സന്തോഷം. കാരണം അദ്ദേഹത്തിനു അല്‍പ്പം കുസ്രുതികള്‍ ഉണ്ടെങ്കിലും ആള്‍ നിഷ്കളങ്കനാണു.
അതോടൊപ്പം സര്‍ ഉന്നയിച്ച ചില വിഷയങള്‍ ഗൌരവമുള്ളതാണു.
1.TDS quarterly return സമര്‍പ്പണ രീതികള്‍ പലതും സങ്കീര്‍ണ്ണവും അശാസ്തീയവുമാണു.
2. ഇതിനു ഉപയോഗിക്കുന്ന online സങ്കേതങള്‍ക്ക് ലാളിത്യം ഒട്ടുമില്ല.
3.TDS quarterly return സമര്‍പ്പണത്തിനൊരുമ്പെട്ട ആളുകളെ കഷ്ടത്തിലാക്കാനുള്ള ഒരു പാട് സാധ്യതകള്‍ നടപടിക്രമങളില്‍ കാണാം.
4. ഈ നടപടികള്‍ പരിശീലിപ്പിക്കുന്നതിനുള്ള നടപടികള്‍ കാര്യമായ രീതിയില്‍ ബന്ധപ്പെട്ടവരില്‍ നിന്നും വേണ്ടരീതിയില്‍ ഉണ്ടാകുന്നില്ല.
5. maths blog ന്റെ ലീഡര്‍ഷിപ്പില്‍ ചെയ്യുന്ന ഇത്തരം നടപടികള്‍ മാത്രമാണു ഏക അത്താണീ.
6.കൂടുതല്‍ പരിശീലന പരിപാടികള്‍ നടത്താനുള്ള ഔദ്യോഗിക നടപടികള്‍ക്ക് maths blog ന്റേയും ചുറു ചുറുക്കിന്റെയും പര്യായ മായ ഹരിസാറിന്റേയും നേത്രുത്വത്തില്‍ ഒന്നിച്ച് ആവശ്യപ്പെടാം.
ബാ‍ബു വടുക്കുംചേരി, രാമചന്ദ്രന്‍

babu. September 29, 2012 at 6:44 AM  

Dear bhagi s Anand,

Thank you for the support

babu vadukkumchery, Ramachandran

Unknown September 30, 2012 at 11:23 AM  

മാത്സ് ബ്ലോഗിനും ഹരിസാറിനു, ബാബു രാമചന്ദ്രന്‍ സാറിനു നന്ദി
കുറെ കാലമായി തിന്നാന്‍ ആഗ്രഗിച്ച ഒന്ന് മടിയില്‍ വീണുകിട്ടിയ അനുഭവം ശരിക്കും ഒരു hm എന്ന നിലയില്‍ ഇതിലും വലിയ ഒരു സഹായം മാത്സ് ബ്ലോഗ് എനിക്കു തരാനില്ല. കാരണം ഇങ്കൊം ടാക്സിന്റെ നോട്ടീസ് കിട്ടുമ്പോഴാണു ഞാന്‍ ഉണര്‍ന്നത് എന്നു സത്യം പറയാം. പലരോടും (income tax dept മെന്റടക്കം) ചോദിച്ചിട്ട് മറുപടി കേട്ട് കുഴഞു പോയ ഒരാളാണു. ഞാന്‍. എന്താണു ചെയ്യേണ്ടതെന്നരിയാതിരിക്കുമ്പോഴാണു ഈ മാമ്പഴം ബാബു രാമചന്ദ്രന്‍സാറും ഹരിസാരും കൂടി മടിയിലേക്കൌ എറിഞു തന്നത്. എങിനെ എന്റെ സഞോഷം അറിയിക്കും ...! രസികന്‍ അവതരണരീതി. ബാബു സാറിന്റെ റ്റാക്സ് കാണാണുള്ള പ്രോഗ്രാം ഞങള്‍ മുന്‍പേ ഉപയോഗിക്കാറുള്ള താണു. ഇപ്പോ ഈ ലേഖനവും നുകരുന്നു.
എന്നേപ്പൊലെ തലയില്‍ income tax ന്റെ ഇടിത്തീ വരുമ്പോള്‍ മാത്രം പിടഞോടാം എന്നു തീരുമാനിച്ച് ഉറങാതെ എല്ലാ hm മാരോടും ഉണരാന്‍ സര്‍ വീണ്ടും പറയണം അല്ലേങ്കില്‍ തോണ്ടി വിളിക്കാനുള്ള കഴിവും നമ്മുടെ ബ്ലൊഗിനുണ്ട്.
ഈലേഖനം പ്രിന്റ് എടുത്ത് വയക്കാ‍ന്‍ സാര്‍ എല്ലാ‍ാവരോടും പറയണം
ആ‍ായിരം ആയിരം നന്ദി
തെരേസ ടീച്ചര്‍

Sasidharan October 1, 2012 at 6:00 AM  

TDS ഉം ഇൻ‌കംടാക്സും PDF ഫോർമാറ്റിൽ ലഭ്യമാക്കാമോ?. നെറ്റ് സൌകര്യമില്ലാത്തവരെ ഇതു പഠിപ്പിക്കണം.

Sasidharan October 1, 2012 at 6:04 AM  
This comment has been removed by the author.
Sasidharan October 1, 2012 at 6:12 AM  

TDS ഉം ഇൻ‌കംടാക്സും PDF ഫോർമാറ്റിൽ ലഭ്യമാക്കാമോ?. നെറ്റ് സൌകര്യമില്ലാത്തവരെ ഇതു പഠിപ്പിക്കണം.

ഫിലിപ്പ് October 1, 2012 at 8:50 AM  

ഈ പോസ്റ്റിന്റെ LibreOffice ഉപയോഗിച്ച് ഉണ്ടാക്കിയ പി.ഡി.എഫ് ഇവിടെ.

പോസ്റ്റിന്റെ ഉള്ളടക്കം മൗസുപയോഗിച്ച് കോപ്പി ചെയ്ത് LibreOffice-ലേക്ക് പകർത്തി, File -> Export as pdf എന്ന് ചെയ്താണ് ഇതുണ്ടാക്കിയത്.

Raphi October 1, 2012 at 1:19 PM  

ബാ‍ബു sir
......6. താങ്കളോട് AIN നമ്പര്‍ കാണിക്കാന്‍ ആവശ്യപ്പെടും......
AIN കൊടുക്കാതെ Date മാത്രം കൊടുത്ത് submit കൊടുത്താൽ BIN No കിട്ടും AIN കൊടുത്താൽ അതിൻ കീഴിലുള്ള 24G No: മാത്രമെ കിട്ടുകയുള്ളൂ ഞങ്ങളുടെ salary Sub Treasury-യിൽ നിന്നാണ march 2012-വരെ TDS enter ചെയ്തിരിയ്കുന്നത് Sub Treasury-യിലും,Apr,May,Jun എന്നിവ ജില്ലാട്രഷറിയിലുമാണ

raj October 1, 2012 at 5:55 PM  

while online registering, the amount paid/credited is not agreeing with the amount registered with tin what can i do? added total amount paid , total amount paid for the quarter and like many other figures. what is the reason how csn i overcome ???????????
plz. comment anybody

raj October 1, 2012 at 5:57 PM  

while online registering, the amount paid/credited is not agreeing with the amount registered with tin what can i do? added total amount paid , total amount paid for the quarter and like many other figures. what is the reason how csn i overcome ???????????
plz. comment anybody

raj October 1, 2012 at 5:57 PM  

while online registering, the amount paid/credited is not agreeing with the amount registered with tin what can i do? added total amount paid , total amount paid for the quarter and like many other figures. what is the reason how csn i overcome ???????????
plz. comment anybody

sathyasheelan October 1, 2012 at 8:49 PM  

ഇടയ്ക്കിടെ നമ്മോട് സംഭാവന വാങ്ങി വലിയ വായില്‍ ഗീര്‍വ്വാണം മുഴക്കുന്ന സംഘടനാനേതാക്കന്‍മാര്‍ക്ക് ഈ ടി ഡി എസ് റിട്ടേണ്‍ പ്രശ്നത്തില്‍ ഇടപെട്ട് ഇതൊന്ന് ലളിതവല്‍ക്കരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് നോക്കിയാലെന്താ?

sathyasheelan October 1, 2012 at 8:50 PM  
This comment has been removed by the author.
MARY ELIZABETH October 2, 2012 at 12:04 AM  

Thanku vadkanchery sir

Unknown October 3, 2012 at 2:04 PM  

Theresa Teacher,

Thanks a lot for your comments and support. I have limitations in giving this post in Malayalam. Sorry for that

Babu & Ramachandran

Unknown October 3, 2012 at 2:08 PM  

Dear Sasidharan Sir,

Thank you. Hope you would have noticed Philip's sirs comment. Sorry for reply in English. This is due to limitations in typing Malayalam


Babu & Ramachandran

Unknown October 3, 2012 at 2:11 PM  

Dear Philips Sir,

Thank you very much in sharing a PDF version of the post. Thanks a lot.

Babu & Ramachandran

Unknown October 3, 2012 at 2:16 PM  

Dear Pavaratty Sir,

It was totally a new information to me. Thank u very much.

Babu & Ramachandran

Unknown October 3, 2012 at 2:22 PM  

Dear Raj Sir,
While registering online, you need to enter only one Challan No., amount of this Challan, etc. of the Quarter you chose for registration. Do not give total amount of challan of that quarter. All the details provided should be related to one Challan.
And under PAN you need to give three different PANs and amount deducted on each of these PANS. Please bear in mind that Challan and PAN details must be related the Quarter you chose for registration.
Thank you.

Babu & Ramachandran

Unknown October 3, 2012 at 2:22 PM  

Dear Sathyaseelan Sir,
Thank you for the comment

Babu & Ramachandran

Unknown October 3, 2012 at 2:24 PM  

Mary Elizabath Madam,

Thank you.

Babu & Ramachandran

dnmaups edayattur October 5, 2012 at 12:34 PM  

sir,
while registering TAN v have 2 give 3 type of amounts
1.Total Tax deducted
2.Total Tax deposited
3.Total amount paid/credited
v will get the 1 & 2 from the receipt. and the 3rd one I got it from the html file processed for uploading the etds prepared by the etdsRPU software

Now another problem arises
I have successfully registered my TAN a/c but I cannot log in. The user id and passsword does not agrees. after 3 attempts the a/c was locked and resetted the password. Again with the new password the result was the same. if ay body can help plzzzzzzzzzzzzzz

Unknown October 6, 2012 at 1:05 PM  

dnmaps edayattur,

Did u check ur mail and click the link u received after TAN regn? If not, please do this before you login. Then u will have to wait for 24 hrs to login.

Please note that the password is case sensitive. If u tried all these options and still problem persists, please contact TIN NSDL through mail or over their toll free number given in the web site.

RAMACHANDRAN & BABU

dnmaups edayattur October 6, 2012 at 3:16 PM  

sir,
24 hours waiting undayilla
aakranthakarante avivekam ennu pinneedu manssilaayi
ippol samsayam 2 o 3 o thavana password reset cheythu
2praavasyam tin puthiya password tharukayum cheythu
ethu upayogikanam ?????????????
ippol 24 alla 36ladhikam manikkur kazinju thottitilla

dnmaups edayattur October 6, 2012 at 3:21 PM  

babu sirnt phone no. undu
ramachandran sirnte no. onnu tharumo

raj October 7, 2012 at 5:25 AM  

AT LAST IT HAPPENED !!!!!!!!!!!!!
I HAVE LOGED IN IN MY TAN ACCOUNT SUCCESS FULLY
BU NOTHEING GOOD THER IS NO BIN NO'S FOR THE CURRENT QUARTERS AND PREVIOUS ONES EXCEPT FOR THE MONTH OF JANUARY 2012 TO MARCH 2012
I WANTS TO DO THE ETDS OF 4/2012 TO 9/2012
ALSO ANOTHER TEACHER HAS GOT NOTICE FROM THE INCOME TAX OFFICE TO SUBMIT THE ETDS FOR THE PREVIOUS YEARS
WHO KNOWS HOW CAN WE HELP THE TEACHER WITHOUT BIN NO'S OF PREVIOUS YEARS ????????????????????
PLZ RESPOND IF ANY BODY CAN
edayattur.dnmaups@gmail.com
bodhi.rajendran@gmail.com

raj October 7, 2012 at 5:28 AM  

AT LAST IT HAPPENED !!!!!!!!!!!!!
I HAVE LOGED IN IN MY TAN ACCOUNT SUCCESS FULLY
BU NOTHEING GOOD THER IS NO BIN NO'S FOR THE CURRENT QUARTERS AND PREVIOUS ONES EXCEPT FOR THE MONTH OF JANUARY 2012 TO MARCH 2012
I WANTS TO DO THE ETDS OF 4/2012 TO 9/2012
ALSO ANOTHER TEACHER HAS GOT NOTICE FROM THE INCOME TAX OFFICE TO SUBMIT THE ETDS FOR THE PREVIOUS YEARS
WHO KNOWS HOW CAN WE HELP THE TEACHER WITHOUT BIN NO'S OF PREVIOUS YEARS ????????????????????
PLZ RESPOND IF ANY BODY CAN
edayattur.dnmaups@gmail.com
bodhi.rajendran@gmail.com

CHERUVADI KBK October 7, 2012 at 4:18 PM  

Phillip sir please prepare all comments on TDS as a PDF file and post it in comment.

ഫിലിപ്പ് October 7, 2012 at 6:56 PM  

Dear Cheruvadi KBK,

I will do something infinitely better: I will teach you how to do this yourself.

1. Install LibreOffice, if you don't have it in your system already.

2. Start up LibreOffice and open a new document.

3. From the comments page, copy and paste all the comments that you want, into this new document.

4. Save the document. Use the File -> Export as PDF option to make a PDF version of this document.

5. Open the Google Drive web page in your browser.

6. Click on the red "upload" button on the top left. This is immediately to the right of the button labelled "Create", and has an icon with an arrow pointing upward.

7. Choose the "Files" option in the menu which drops down, and upload the PDF document which you created in Step 4. Give it a suggestive name, for instance "TDS comments".

8. After the upload is complete, click on the file name of the newly uploaded file in Google Drive. In the page which comes up (this will show the contents of your new PDF document), click on the blue "Share" button on the top right.

9. In the "Who has access" section, click on "Change" and set the access rights to "Anyone with the link".

10. Save the access settings, and share the "Link to share" here.

11. There is no 11th step.

Unknown October 7, 2012 at 8:23 PM  

LibreOffice,install ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ ഫിലിപ്പ് സാര്‍

ഫിലിപ്പ് October 7, 2012 at 8:41 PM  

Anoop,

താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്, "ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നില്ല" എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, ഇതൊക്കെ വിശദമായി പറഞ്ഞാലല്ലേ എനിക്കോ മറ്റാർക്കെങ്കിലുമോ താങ്കളെ സഹായിക്കാൻ പറ്റൂ? അല്ലെങ്കിൽ വെറുതെ സഹതപിക്കാനല്ലേ പറ്റൂ?

അതുകൊണ്ട്, ഇക്കാര്യങ്ങളൊക്കെ വിശദമായി പറയുക. ഇനി ഓൺലൈനിൽ വേറെയെവിടെയെങ്കിലും കന്പ്യൂട്ടർ സംബന്ധമായ കുഴപ്പങ്ങൾ പറയുന്പോഴും ഇത് ഓർത്തുവയ്ക്കുക. പല പ്രാവശ്യമായി ചോദ്യോത്തരങ്ങൾ വഴി പ്രശ്നത്തിന്റെ വിശദാംശങ്ങൾ താങ്കളിൽനിന്ന് "പിഴിഞ്ഞ്" എടുക്കുന്നതിലും എത്രയോ നല്ലതാണ് താങ്കൾതന്നെ ഒറ്റത്തവണയായി അത് പറയുന്നത്! അതുകൊണ്ട്: താങ്കളുടെ പ്രശ്നം പരിഹരിക്കാനായി മറ്റാരെയെങ്കിലും സഹായിച്ചേക്കാവുന്ന, താങ്കൾക്കറിയാവുന്ന എല്ലാ കാര്യങ്ങളും പ്രശ്നം അവതരിപ്പിക്കുന്പോൾത്തന്നെ പറയാൻ പഠിക്കുക.

Unknown October 8, 2012 at 12:30 PM  

Dear Raj sir,

The possible reasons for not showing details of BIN in ur TAN account are the following.
1) There may not be any deduction towards Income Tax for the month(s) you asked for.
2) If BIN details are not available even after IT deduction, error may have occurred in the Treasury while filing their 24 G form. In these cases, contact ur Treasury with the relevant details.

One has to get the BIN / 24 G receipt Number to file eTDS return for any quarter. Therefore, the teacher who has received notice, must ensure that Treasury has filed 24 G returns.

raj October 8, 2012 at 5:30 PM  

TAX HAS BEEN DEDUCTED FOR THE PERIODE FOR WHICH PERIODE THE BIN IS ASKED
IF THE TROUBLE IS WITH THE TREASURIES 24 G FILING WHAT CAN V DO?
THE TEACHER I SAID HASNOT LIABLE TO PAY TDS FOR THE SAID PERIODE FOR WHICH THE DEPARTMENT SERVED NOTICE
I THOUGHT I CAN TAKE THE BIN NO. USING MY TAN A/C
BOTHE WE R IN DIFFERENT TREASURIES
WHAT CAN V DO?
IF ANYBODY CAN HELP PLZ

babu. October 8, 2012 at 7:58 PM  

Dear cheruvadi KBK,
TDS നെ പ്പറ്റിയുള്ള കൂറിപ്പുകള്‍ PDF ആക്കാനുള്ള താങ്കളുടെ കമന്റും, ഫിലിപ്പ് സാര്‍ വളരെ വിശദമായി അതിനുള്ള നടപടിക്രമങള്‍ എഴുതിയതും കണ്ടു.
ഫിലിപ്പ് സാറിന്റെ സഹായങള്‍ക്ക് ആദ്യമേ നന്ദി പറയുന്നു.
ചെറുവാടി സാ‍റിനു നിര്‍ഭാഗ്ഗ്യവശാല്‍ ഇനിയും അതിനു കഴിഞിട്ടില്ലെങ്കില്‍ താഴെ കാണുന്ന ബ്ലോഗില്‍ നിന്നും അത് download ചെയ്യാവുന്നതാണു.
http://babuvadukkumchery.blogspot.in/
സാറിനു വീണ്ടും അത് കഴിഞിട്ടില്ലെങ്കില്‍ ദയവു ചെയ്ത് വിളിക്കുക. സഹായിക്കുന്നതില്‍ സന്തോഷമേയുള്ളൂ.
പുതിയ ആശയങള്‍ പങ്കുവക്കുന്ന ഫിലിപ്പ് സാറിനു ഒരുപാട് നന്ദി.
ബാബു വടുക്കുംചേരി, രാമചന്ദ്രന്‍
9947009559

babu. October 8, 2012 at 8:09 PM  

പ്രിയ രാജ് സാര്‍,
നമ്മളുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന നികുതി (TDS),ട്രഷറി വകുപ്പ് അവരുടെ Income Tax സൊഫ്റ്റ്വേര്‍/ Net work സംവിധാനത്തിലൂടെ process ചെയ്യുമ്പോള്‍ മാത്രമാണു 24-G receipt generate ചെയ്യുകയുള്ളൂ. അപ്പോള്‍ മാത്രമേ നമ്മുടെ ടാന്‍ അക്കോന്‍ഡും വേണ്ട രീതിയില്‍ updated ആകൂ.അറിവില്ലായ്മ കൊണ്ടും ജോലിത്തിരക്കു കൊണ്ടും ട്രഷരിയില്‍ ഇത് വയ്കാറുണ്ട്.
ടീച്ചറുടെ വിദ്യാലയത്തിന്റ്റെ ഭാഗത്തുനിന്നും വീഴ്ച്ചകള്‍ പറ്റിയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അത് TIN centre/Treasury മേഖലയിലുള്ള പ്രശനം തന്നെ.
രണ്ടിടത്തുനിന്നും കാരണം ചോദിക്കുകയേ നിവര്‍ത്തിയുള്ളൂ.
ബാബു വടുക്കുംചെരി, രാമചന്ദ്രന്‍

babu. October 8, 2012 at 8:12 PM  

Dear dnmaups,

രാമചന്ദ്രന്‍ സാറിന്റെ ഫോണ്‍ No.

9142796499
ബാബു വടുക്കുംചെരി

Unknown October 9, 2012 at 8:13 PM  

ഫിലിപ്പ്സാര്‍
"താങ്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്, "ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നില്ല" എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, ഇതൊക്കെ വിശദമായി പറഞ്ഞാലല്ലേ എനിക്കോ മറ്റാർക്കെങ്കിലുമോ താങ്കളെ സഹായിക്കാൻ പറ്റൂ? അല്ലെങ്കിൽ വെറുതെ സഹതപിക്കാനല്ലേ പറ്റൂ?"
അശ്രദ്ധ ക്ഷമിക്കുക,ഉബുണ്ടു 10.4 മനസ്സില്‍ പതിഞ്ഞിരിക്കുകയാണ്.നമ്മള്‍ വേറൊരു OS -നെപ്പറ്റി ചിന്തിക്കുന്നേയില്ല. അതുകൊണ്ടാണ് OS സൂചിപ്പിക്കാഞ്ഞത്.LibreOffice എങ്ങനെയാണ് ഉബുണ്ടു 10.4 -ല്‍ install ചെയ്യുക

Gireesh Vidyapeedham October 17, 2012 at 10:09 PM  
This comment has been removed by the author.
Gireesh Vidyapeedham October 17, 2012 at 10:12 PM  

ബാബു സാര്‍,
എനിയ്ക്ക് 2012 മാര്‍ച്ചിലെ BIN കിട്ടി. (സൈറ്റില്‍ നിന്നും) പക്ഷേ 2011 Feb, 2011 March, 2010 Feb, 2010 March മാസങ്ങളിലെ Records നോക്കിയപ്പോള്‍ 'No records' എന്നു കാണുന്നു. (AIN 1045995 മലപ്പുറം ജില്ലാ ട്രഷറി... ഞങ്ങളുടെ ചങ്ങരംകുളം സബ് ട്രഷറിയ്ക്ക് {AIN 1052052} ഒന്നുമില്ലതാനും) ഈ വിവരങ്ങള്‍ എവിടെനിന്നു കിട്ടും?

sreejith October 20, 2012 at 11:28 AM  

libreOffice എനിക്ക് ubuntu 10.04 ല്‍ install ;ചെയ്യാന്‍ കഴിഞ്ഞു..എങ്ങിനെയെന്നാല്‍
1 ഫിലിപ്പ്സാര്‍ തന്നിരിക്കുന്ന ലീന്കിലുടെ site ലെത്തുക..
2.Download കൊടുത്തുകഴിഞ്ഞാല്‍ 2 ഫയലുകളിലെത്തും
Main installer 148 mb
libreoffice build in help 9 mb
3 ഇതില്‍ ഒന്നാമത്തേത് download ചെയ്ത് Extract ചെയ്യുക.കിട്ടുന്ന ഫോള്‍ഢറിലെ readmesg ഫയലില്‍ പറയുന്നത് പോലെ ചെയ്യുക...
@ ഫിലിപ്പ് സാര്‍
സൈറ്റിലുള്ള രണ്ടാമത്തെ ഫയല്‍libreoffice build in help 9 mb ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ടോ..?
അതൊരു deb ഫയലാണ്..ഞാന്‍ ശ്രമീച്ചപ്പോള്‍Error: Dependency is not satisfiable: libobasis3.5-en-US എന്ന message ആണ് കിട്ടിയത്

ഇലക്ട്രോണിക്സ് കേരളം November 24, 2012 at 3:11 PM  

ഈ പോസ്റ്റ്‌ എല്ലാ ഹെഡ് മാഷന്മാര്‍ക്കുമായി സമര്‍പ്പിക്കണം . അവര്‍ ഇത് 10 പ്രാവശ്യമെങ്കിലും വായിച്ചു പഠിക്കണം .ഒരു കമന്റില്‍ കണ്ടത്‌ ...മിക്ക സ്കൂളിലും പ്യൂണ്‍ മാരല്ലേ ശമ്പള ബില്‍ എഴുതുന്നത്‌ ..അവരും കൂടി വായിക്കട്ടെ

sahir E ( azad dalit) September 18, 2013 at 12:40 PM  ഇൻകം ടാാക്സ് കുറിച്ചുള്ള മികച്ച ലെഖനകം
KARVY DATA MANAGEMENT SERVICE

INCOME TAX Advisers
MALABAR GATE TOWER ,
NEAR BOYS HIGH SCHOOL
KACHERIPADI, MANJERI-676121
PH: 9287116496/9447531133
------------------------
www.charteredetax.com

FMHSS KOOMBARA March 16, 2014 at 9:52 PM  

A teacher has received huge amount as arrear on 15th MARCH this year ...which was due 2012-13 may .... this year we already prepared the income tax statement and deducted the actual tax due for this year on the basis of received salary up to feb/2014 ,,,as an arrear bill there is no provission to deduct tax from the arrear bill ,,,how can we pay the tax, how can prepare the statement

JJJ December 9, 2014 at 4:46 PM  

നല്ല അറിവ്

പൊറേരി വിജയൻ September 23, 2016 at 8:14 PM  

നന്നായി. ഉപകാരപ്രദം.

yanmaneee May 28, 2021 at 10:59 PM  

golden goose sneakers
lebron 17 shoes
kyrie 7
yeezy
nike sb dunks
jordans
supreme
jordan 13
kyrie 7 shoes
kd shoes

Darren Demers September 17, 2021 at 4:46 PM  

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..? pandora bracelet wholesale uk , wedding bands canada ,

tasi August 29, 2022 at 11:08 PM  

n2r67t7u66 i8i42i9b04 h5z94h1f87 c0i34o6e63 k7s50e9j19 f9y06s5u48

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer