ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍
>> Wednesday, October 26, 2011
ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും. ഒരൊറ്റ ഇന്റര്‍ഫേസില്‍ അഞ്ചുമേളകളും (ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐ.ടി. പ്രവൃത്തിപരിചയം) നടത്താന്‍ കഴിയുന്ന വിധത്തിലാണ് പോര്‍ട്ടലിന്റെ ഘടന. ഇപ്പോള്‍ എല്ലാ സ്ക്കൂളുകളും തന്നെ അവരവരുടെ സ്ക്കൂളില്‍ നിന്നും മത്സരിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളും മത്സരയിനങ്ങളുമെല്ലാം തന്നെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്ക് എന്റര്‍ ചെയ്തു കഴിഞ്ഞല്ലോ. ഇനി ഇതെല്ലാം കണ്‍ഫേം ചെയ്ത ശേഷം എ.ഇ.ഒ തലത്തില്‍ ഉപജില്ലാതല മത്സരങ്ങളുടെ നടത്തിപ്പിനായി ഇത് csv ഫയല്‍ രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. ആ വിവരങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്ന ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് ഇംപോര്‍ട്ട് ചെയ്യുകയും തുടര്‍ന്ന് പാര്‍ട്ടിസിപ്പന്റ് കാര്‍ഡ്, ടാബുലേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്റെടുക്കാനും കഴിയും. ഇപ്രകാരം ടാബുലേഷനും മറ്റും ചെയ്തെങ്കില്‍ മാത്രമേ ഉപജില്ലാതല മത്സരവിജയികളുടെ വിവരങ്ങളടങ്ങിയ csv ഫയല്‍ ജില്ലാ തല മേളയ്ക്കായി ജില്ലാകണ്‍വീനര്‍മാര്‍ക്ക് നല്‍കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ സബ്ജില്ലാതല മത്സരങ്ങളുടെ എല്ലാ ഘട്ടവും ഈ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് എന്റര്‍ ചെയ്യേണ്ടത് അതാത് സബ്‌ജില്ലാ കണ്‍വീനര്‍മാരുടെ ചുമതലയാണ്. എങ്ങിനെയാണ് നമുക്ക് ലഭിച്ച ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ നടത്തുക? അതിനുള്ള സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
1. നമ്മുടെ കയ്യിലുള്ള ശാസ്ത്രമേളയുടെ tar.gz എന്ന എക്സ്റ്റെന്‍ഷനുള്ള ഫയല്‍ എക്സ്ട്രാക്ട് ചെയ്യുക. (ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് extract here എന്നു നല്‍കിയാലും മതി)
2. മുകളില്‍ കാണുന്നതു പോലെ software എന്ന ഫോള്‍ഡറും, installer, lampstart, lampstop, scf_sub_users.pdf, എന്നീ നാലു ഫയലുകളും എക്സ്ട്രാക്ട് ചെയ്യുമ്പോള്‍ കാണാന്‍ കഴിയും.
3. ഇതില്‍ Installer എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുത്ത ശേഷം അതിലെ permissions മെനുവെടുത്ത് execute പെര്‍മിഷനില്‍ ടിക് നല്‍കുക.
4. തുടര്‍ന്ന് Installer ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Run in terminal ല്‍ ക്ലിക്ക് ചെയ്യുക.
5. ഈ സമയം ടെര്‍മിനല്‍ തുറക്കപ്പെടുകയും താഴെ കാണുന്ന പോലെ റൂട്ട് പാസ്വേഡ് ചോദിച്ചു കൊണ്ടുള്ള ജാലകം പ്രത്യക്ഷപ്പെടുകയും ചെയ്യും.
Installing Subdistrict Science Fair Software... .
Please enter root's password.
[sudo] password for XXXX:
റൂട്ട് പാസ്‌വേഡ് നല്‍കിക്കഴിയുമ്പോള്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നത് നമുക്കു കാണാം.
Installation completed. Close This Terminal or press Ctrl+C എന്ന മെസ്സേജ് വരുന്നതോടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായതായി കണക്കാക്കാം. മെസ്സേജില്‍ പറഞ്ഞ പോലെ ടെര്‍മിനല്‍ ക്ലോസ് ചെയ്യാനായി കണ്‍ട്രോള്‍ കീയും c ബട്ടണും കൂടി ഒരുമിച്ച് പ്രസ് ചെയ്യുക.
NB: ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ installer എന്ന ഫയല്‍ ഡിലീറ്റ് ചെയ്തു കളയുക. കാരണം, ഡാറ്റാ എന്‍ട്രിക്കിടെ അറിയാതെയെങ്ങാന്‍ installer ഫയലില്‍ ക്ലിക്ക് ചെയ്തു പോയാല്‍ വീണ്ടും ഇന്‍സ്റ്റലേഷന്‍ നടക്കുകയും എന്റര്‍ ചെയ്ത എല്ലാ വിവരങ്ങളും നഷ്ടപ്പെടുകയും ചെയ്യും.
6. ഇനി നമുക്ക് ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ തുറക്കാം. അതിനായി മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ എടുത്ത് അതില്‍ localhost എന്നു ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ഉടന്‍ താഴെ കാണിച്ചിരിക്കുന്ന ശാസ്ത്രമേളയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിന്റെ ഹോംപേജ് തുറന്നു വരുന്നു.
7 ഇവിടെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കുക. യൂസര്‍ നെയിം എ.ഇ.ഒ അഡ്മിന്റെ യൂസര്‍ നെയിം തന്നെയായിരിക്കും. (എ.ഇ.ഒ അഡ്മിനോട് ചോദിച്ചാല്‍ യൂസര്‍ നെയിം ലഭിക്കും). പാസ് വേഡ് admin123 എന്നാണ് നല്‍കേണ്ടത്.
NB: നമ്മുടേതല്ലാത്ത മറ്റേതെങ്കിലും ഉപജില്ലയുടെ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാണ് ലോഗിന്‍ ചെയ്തിരിക്കുന്നതെങ്കില്‍ 9-ം സ്റ്റെപ്പില്‍ പറഞ്ഞിരിക്കുന്ന പോലെ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത വിവരങ്ങള്‍ നമുക്ക് ഇംപോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. പേജിനുമുകളില്‍ ചുവന്ന ബോക്സില്‍ invalid CSV എന്ന മെസ്സേജ് വന്നിരിക്കും. പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ച പിശകുകള്‍ മൂലവും ഇതേ മെസ്സേജ് വന്നേക്കാം.
8. ഇനി വരിക പാസ്‌വേഡ് മാറ്റാനുള്ള പേജായിരിക്കും. പഴയ പാസ്വേഡ് നല്‍കിയ ശേഷം പുതിയ പാസ്വേഡ് രണ്ടു വട്ടം നല്‍കി ആദ്യലോഗിന്‍ ചെയ്യുന്നയാളിന്റെ പേര്, ഫോണ്‍, ഇമെയില്‍ എന്നിവ നല്‍കാനായിരിക്കും നിര്‍ദ്ദേശം.
തുടര്‍ന്ന് Change password ല്‍ ക്ലിക്ക് ചെയ്യാം.
9. ഈ സമയം വരിക പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത csv ഫയലുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള പേജായിരിക്കും. തങ്ങളുടെ ഉപജില്ലയിലുള്ള എല്ലാ സ്ക്കൂളുകളും വിവരങ്ങള്‍ കൃത്യമായി നല്‍കി Confirm ചെയ്തുവെന്ന് ഉറപ്പു വരുത്തിയ ശേഷം എ.ഇ.ഒ അഡ്മിന് CSV ഫയലുകള്‍ പോര്‍ട്ടലില്‍ നിന്ന് എക്സ്പോര്‍ട്ട് ചെയ്തെടുക്കാം. അത് ഓരോന്നോരോന്നായി ഇംപോര്‍ട്ട് ചെയ്യാം. ഓരോന്നും ഇംപോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച് താഴെ Statusല്‍ imported എന്ന മെസ്സേജ് കാണിച്ചു കൊണ്ടിരിക്കും. പച്ച നിറത്തില്‍ csv data Saved successfully എന്ന മെസ്സേജും മുകളില്‍ കാണാം. പിശകുണ്ടെങ്കില്‍ Failed to Save CSV Data എന്നായിരിക്കും വരിക. ആദ്യത്തെ csv ഫയല്‍ ഇംപോര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ പേജിനു മുകള്‍ ഭാഗത്തായി മെനുവിന്റെ പാനല്‍ പ്രത്യപ്പെട്ടിട്ടുണ്ടാകും. ഓരോ മെനുവിനെക്കുറിച്ചും താഴെയുള്ള Help fileല്‍ വിശദമാക്കിയിട്ടുണ്ട്.
10. പക്ഷെ ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. ഒരു ഉപജില്ലയിലെ ഏത് മേളയ്ക്ക് വേണ്ടിയാണോ ഈ സിസ്റ്റം ഉപയോഗിക്കുന്നത്, ആ മേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ സിസ്റ്റത്തില്‍ മാത്രമേ നല്‍കാവൂ. മാത്രമല്ല, സിസ്റ്റം ഓഫ് ചെയ്യുന്നതിന് മുന്‍പ് lampstop എന്ന ഫയല്‍ റണ്‍ ചെയ്ത് വെബ്സെര്‍വര്‍ ക്ലോസ് ചെയ്യണം. ഇല്ലെങ്കില്‍ എന്തെങ്കിലും തരത്തിലുള്ള ക്രാഷ് സംഭവിച്ചാല്‍ ഡാറ്റ മുഴുവന്‍ നഷ്ടപ്പെട്ടേക്കാം. അതുപോലെ തന്നെ ഷട്ട്ഡൗണ്‍ ചെയ്ത കമ്പ്യൂട്ടര്‍ തുറന്ന് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്‍പ് എക്സ്ടാക്ട് ചെയ്ത ഫോള്‍ഡറിലെ lampstart എന്ന ഫയല്‍ റണ്‍ ചെയ്യണം. എന്നാലേ പ്രോഗ്രാം പ്രവര്‍ത്തനസജ്ജമാകൂ.
ഇനിയുള്ള വിവരങ്ങളെല്ലാം ചിത്രസഹിതം വിശദമായി താഴെയുള്ള പി.ഡി.എഫ് ഫയലില്‍ നല്‍കിയിട്ടുണ്ട്.
Click here for Sastramela offline Software Help file
ഇതു നോക്കി മനസ്സിലാക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കണേ.
ഈ സോഫ്റ്റ് വെയറിന്റെ നെറ്റ് വര്‍ക്കിങ്ങിനെപ്പറ്റി ഇവിടെ കാണാം

63 comments:
ഓരോ സബ്ജില്ലയിലേയും സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐടി, വര്‍ക്ക് എക്സ്പീരിയന്‍സ്, മാത്‌സ് മേളകള്‍ വ്യത്യസ്ത സ്ക്കൂളുകളിലായിരിക്കുമല്ലോ നടക്കുന്നത്. അവിടെ ഓരോ മേളയ്ക്കു വേണ്ടിയും പ്രത്യേകം ഈ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ആ സിസ്റ്റങ്ങളില്‍ അതാത് മേളകളുടെ വിവരങ്ങള്‍ നല്‍കുകയുമാകാം. അതായത് ഉപജില്ലാതല ഗണിതശാസ്ത്രമേളയ്ക്ക് വേണ്ടി ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റത്തില്‍ ഗണിതമേളയുടെ വിവരങ്ങള്‍ മാത്രമേ എന്റര്‍ ചെയ്യാവൂ. ഇനി ആരെങ്കിലും ഒരു സിസ്റ്റത്തില്‍ മാത്രം എല്ലാ മേളകളുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്യാമെന്നു തീരുമാനിച്ചാലോ? ആ കമ്പ്യൂട്ടറില്‍ വര്‍ക്ക് ചെയ്യുന്നയാള്‍ക്ക് പണി അഞ്ചിരട്ടിയാകുമെന്നല്ലാതെ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നു ചുരുക്കം. അങ്ങിനെ ചെയ്യാനാണ് തീരുമാനമെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യലാണ് ഒരേയൊരു രക്ഷ. ഒരു സിസ്റ്റത്തില്‍ എന്റര്‍ ചെയ്യാന്‍ ലഭിക്കുന്ന csvകള്‍ ഒന്നാമത്തേത് സയന്‍സ്, രണ്ടാമത്തേത് ഗണിതശാസ്ത്രം, മൂന്നാമത്തേത് സോഷ്യല്‍ സയന്‍സ്, നാലാമത്തേത് വര്‍ക്ക് എക്സ്പീരിയന്‍സ്, അഞ്ചാമത്തേത് ഐടി ഫെയര്‍ എന്ന ക്രമത്തിലായിരിക്കും ഉണ്ടാവുക. ഓരോ മേളയുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുന്നവര്‍ ഈ ഓര്‍ഡറിലെ csv മാത്രം ഉപയോഗിച്ചാല്‍ മതി. ഗണിതശാസ്ത്രമേളയുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുന്ന സിസ്റ്റത്തില്‍ രണ്ടാമത്തെ csv മാത്രം ഇംപോര്‍ട്ട് ചെയ്താല്‍ മതി. താഴെയുള്ള ഫെയര്‍ നെയിം Mathematics Fair തന്നെയല്ലേ successfully imported എന്നു പരിശോധിക്കുകയും വേണം.
അല്ലേ...ഇവിടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിന്റെ ലിങ്ക് കാണുന്നില്ലല്ലോ..?
വിവിധ കമ്മറ്റികളുണ്ടാക്കി ഓരോ അധ്യാപകസംഘടനയ്ക്കും വീതം വെച്ച് പണം പിരിച്ച് വെട്ടിവിഴുങ്ങുന്ന പ്രക്രിയയും ഓണ്‍ലൈനാകുമോ മാഷന്മാരേ..?
ഇവിടെയുണ്ടല്ലോ ഗീതടീച്ചറേ..
HELP!!!!!!!!!!!!!!
Any one, Can you please give me the Theme given for last year IT Mela for Digital Imaging, multimedia presentation and webpage designing???
Those who remember the themes given last year...please respond..(For High Schools and Higher secondary)
thanks
ഹോംസ് :- കമന്റ് എനിക്കിഷ്ട്ടമായി....
Another example of absurd implementation of Technology by IT@School.Now every school have a broadband Internet connection, Then why do you need this kind of stuff. It is just a matter of hosting on a server somewhere and managing everything from a central location. And the users can just use that. IT@School is trying to implement a lot of foolish things using so called SITCs and master trainers. Everyone is praising IT@School for their efforts, but some one should say "King is naked". They are lagging at least 10 years behind the technology. It is high to think about the irresponsible use of Tax Money of the public, by continuing such non-sense
"Now every school have a broadband Internet connection, Then why do you need this kind of stuff. It is just a matter of hosting on a server somewhere and managing everything from a central location. And the users can just use that."
താഴേ കാണുന്നപോലൊന്നും ജോയ് സെബാസ്റ്റ്യന്‍ പറഞ്ഞില്ലല്ലോ..ഭാഗ്യം!
Now every school have a broadband Internet connection, Then why do you need formal education? Everyone can sit in front of the computer and access any information!
വിന്റോസിനെ തള്ളിപ്പറഞ്ഞതിലുള്ള കെറുവാണ് ജോയി ഐടി@സ്കൂളിനോട് കാണിക്കുന്നത്. പേടിയ്ക്കേണ്ട.
Some important questions about the software you mentioned in the post.
i) Why this software came as an offline one? instead of a hosted solution?
ii) Why don't the project team came up with a simple hosted solution?
iii) As you mentioned in the blog, why the users take the headache of installing the software ? Now the technology is heading towards web and cloud!!
iv) Why do the users of the software handling the data? I felt that you need to take the CSV files and give that to someone. Then why do you need a software? You can just write down a hard copy and keep save and share?
IT@ School is derailing everything by their outdated technology and lack of implementation knowledge.
I dont know how you all people take my comments, but I feel the users of the software is not getting the flexibility they deserved . Also the IT administrators in the state are actually propagating their ignorance through the wing they have.
Nothing man... You are presenting your ignorance again and again. Hosing a software has nothing to do with Windows. 90 percent of the small hosted sites were running on Linux.
I am working on Linux till 1998. I just try to mention the implementation strategy which is giving overhead to the users , thats all. Now I felt that you were behind that Palakkad Quiz and this kind of absurd implementation. I am saying once again you can host this on Linux or windows which ever OS you need.
@ Holmes Nothing man... You are presenting your ignorance again and again. Hosing a software has nothing to do with Windows. 90 percent of the small hosted sites were running on Linux.
I am working on Linux till 1998. I just try to mention the implementation strategy which is giving overhead to the users , thats all. Now I felt that you were behind that Palakkad Quiz and this kind of absurd implementation. I am saying once again you can host this on Linux or windows which ever OS you need.
"IT@ School is derailing everything by their outdated technology and lack of implementation knowledge."
Mr. Joy Sebastian,
Then why don't you come up with your "non-outdated technology" and "Implementation knowledge" for helping such Govt. Initiatives?
We'll (Guardians of students)surely stand behind you,then.
What Joy sebastian said on the implementation strategy is somewhat or somehow a comfort for highly burdened SITCs specially working in a nodal school with some 30 and above periods to take in their schools. That can be posible on these kinds of centralised 'Mela's.
But we cannot reprove it@school for its functions to improve the quality of ICT education for both students and teachers. Its highly outstanding. Only because of it@school project, we can stand proud even among giants.
IT@School can do these much better, that is all I intended to say. I am ready to help you out with my 12 years of experience in software development with out any profit. But I dont know how someone like me can involve in these?. The government should think about a strategy to use good voluntary resources around to improve the whole stuff. There is a Coccus which holds the power who doesn't want experts to be involved or used?
Now I am leaving my opinion for an open discussion among the teachers, especially who suffers a lot as SITC in schools and taking as much periods as others. Also I posted a blog to discuss this. As an initial step, I am just taking the IT Quiz posted in this site from Palakkad. I am just discussing the non sense behind all these exercise. It is not to blame any one personally.
Just go through this http://velipad.blogspot.com/2011/10/it-quiz-palakkad-revenue-district-2010.html
@Holmes , I dont know whether you are an SITC or a Resource Person, You also aware how we can easily use Google , GMail or Facebook? Every software now is that much funny and easy to use. I worried when you responded like that. Do you ever felt any software from IT@ School have a flexibility like that? That is what I am trying to convey here. It is not about Windows or Linux or Mac, it is all about usability. This is the age of iPhone and touch devices. The softwares I seen from IT@School reminds me of my post graduate project in 1996. I watched the output from IT@School closely since 2005. They are absolutely obsolete.
മേളകള്‍ക്കുപയോഗിക്കുന്ന സോഫ്ട്വേറുകള്‍ എത്രത്തോളം യൂസര്‍ഫ്രണ്ട്ലി ആക്കാന്‍ കഴിയുമോ അത്രത്തോളം വേണ്ടതാണെന്ന കാര്യത്തില്‍ അഭിപ്രായ വത്യാസം ആര്‍ക്കുമുണ്ടാവുമെന്നു തോന്നുന്നില്ല. ശാസ്ത്രമേളകള്‍ക്കുള്ള സോഫ്ട് വേര്‍ ഈ വര്‍ഷം മുതലും കായികമേളകള്‍ക്കുള്ളത് കഴിഞ്ഞ വര്‍ഷം മുതലും മാത്രമാണ് തുടങ്ങിയത് എന്നോര്‍മ്മിക്കുക.
കലോത്സവത്തിന് ആദ്യമായി സോഫ്ട് വേര്‍ തയ്യാറാക്കിയത് ഗ്രിഗറി എന്ന ഒരധ്യാപകനാണ്. അതും ഡോസില്‍. പിന്നീട് ജോര്‍ജുകുട്ടി സാര്‍ മൈക്രോസോഫ്റ്റ് ഏക്സസില്‍ അടുത്തതു ഉണ്ടാക്കി. എല്ലാം നല്ല ശ്രമങ്ങള്‍ ആയിരുന്നു എന്നു മാത്രമല്ല അവ ഒരു വ്യക്തിയുടെ സംഭാവനകള്‍ ആയിരുന്നു. പിന്നീടാണ് ഐ.ടി @സ്കൂള്‍ ഇതേറ്റെടുക്കുന്നത്.
ഇതിന്റെ ഒരു പ്രധാന പോരായ്മയായി എനിക്കു തോന്നിയിട്ടുള്ളത് മേളയുടെ നടത്തിപ്പില്‍ ഇതിനു ചുക്കാന്‍ പിടിച്ചവരുടെ പരിചയക്കുറവാണ്.
കോഴിക്കാട്ടായിരുന്നു ഇത് ആദ്യം പരീക്ഷിച്ചത്. അന്ന് അവിടെ പ്രവര്‍ത്തിച്ചിരുന്ന ഞാനടക്കമുള്ള അധ്യാപകര്‍ അതിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആദ്യം ഞങ്ങളോട് നീരസമാണ് യുവ എന്‍ജിനീയര്‍മാര്‍ക്ക് തോന്നിയത്. എന്നാല്‍ ഒന്നിച്ചിരുന്ന് മേള നടത്തിയപ്പോള്‍ അതിന്റെ സാംഗത്യം അവര്‍ക്ക് ബോധ്യപ്പെടുകയും ധാരാളം മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതാണ് ഇന്നു കാണുന്നത്. യൂസര്‍ഫ്രണ്ടിലി ആവാന്‍ ഇനിയും മാറ്റങ്ങള്‍ വേണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ട്.
എന്തായാലും ഐ.ടി@സ്കൂളിന്റെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നില്ല. ഇംപ്ളിമെന്റേഷനു മുമ്പ് താല്പര്യമുള്ള വ്യക്തികള്‍ക്ക് പരീക്ഷിച്ചു നോക്കാനും അഭിപ്രായം പറയാനും ഇന്ന് യാതൊരു നിര്‍വാഹവുമില്ല. അതു ശരിയായ സമീപനമല്ല. ഏതു സോഫ്ട് വേറും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത് സാമാന്യജനങ്ങളാണ്. അതു മറക്കാതിരിക്കുക.
HOW DO WE CREATE NEW LAMPP FROM THE BACKUP OF SCIENCE FAIR OFF LINE S/W
mr.Joy sebastian
any teachers who got knowledge in IT can do the works.not only the SITC.....so plse don't get upset about SITCS...SITC in some schools are the right hands of Headmasters.not the capable ones...
gkx
എന്റെ പരിമിതമായ അറിവില്‍ ബാക്ക് അപ് എടുക്കുന്ന ഡാറ്റ റീ സ്റ്റോര്‍ ചെയ്യാനുള്ള അധികാരം സ്റേററ്റ് അഡ്മിന് മാത്രമേ ഉള്ളുവെന്നു തോന്നുന്നു.
MATHSBLOG
വീണ്ടും കേരളത്തിലെ അധ്യാപകരുടെ സഹായത്തിനു എത്തിയിരിക്കുന്നു.
എന്ത് പ്രശ്നത്തിനും പരിഹാരമായി മാറാന്‍ ഞങ്ങള്‍ ഉണ്ട് എന്ന് വിളിച്ചോതുന്ന കേരളത്തിലെ അധ്യാപകരുടെ കൂട്ടായ്മ.
കേരളത്തിന് അഭിമാനിക്കാം MATHSBLOG-ല്‍.
അണിചേരാം ഈ കൂട്ടായ്മയില്‍
manudev
ശാസ്ത്ര മേളയുടെ വിവരങ്ങള്‍ maths blog -ല്‍ ഉള്‍പ്പെടുത്തിയത് കുട്ടികള്‍ക്ക് വലിയ സഹായമായി
ശാസ്ത്ര മേളയെക്കുറിച്ച് മാത്ത്സ് ബ്ലോഗില്‍ നല്‍കിയിരിക്കുന്ന
വിവരങ്ങള്‍ കുട്ടികള്‍ക്ക് വളരെ സഹായകമാണ്.
@Grisilda . I am not upset about the SITCs or the teachers , I just shared my concern on the quality of software you are using or you are forced to use... Also one more thing, I am just an outsider to all this stuff.
joy sir
What's your opinion about sports software?
As you think we are not forced to use it.instead it saves our time .more over it reduces the workload.
gkx
വടകര ഉപജില്ല മേള കഴിഞ്ഞു.
ചില പ്രശ്നങ്ങള്‍
1.സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുമ്പോള്‍ ഏത് മേളയുടെതെന്ന് തിരിച്ചറിയുന്നില്ല. ഉദാഹരണം: Working Model
2.Appeal School തലത്തില്‍ അനുവദിച്ചാല്‍ Science mela HSS ചെയ്താല്‍ Commerce, Humanities മാത്രമെ കാണുന്നുള്ളൂ.uplad ചെയ്യാന്‍ പറ്റുന്നില്ല.
3.IT melaയില്‍ ഒരു കുട്ടി 2 ഇനങ്ങളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയാല്‍ ആദ്യം enter ചെയ്ത ഇനം മാത്രമെ Higher level link ല്‍ ലഭിക്കുന്നുള്ളു.

ഇതു പോലുള്ള പ്രശ്നങ്ള്‍ എനിയും കണ്ടേക്കാം. അതാണ് ഞാന്‍ കഴിഞ്ഞ ദിവസം കമന്റില്‍ ഇതു മുന്‍കൂട്ടി പരിശോധിക്കാന്‍ അവസരം വേണമെന്നു പറഞ്ഞത്
NB:ആരെങ്കിലും ഏതെങ്കിലും സബ്ജില്ലയുടെ CSV ഫയലുകള്‍ എനിക്ക് ഇ-മെയില്‍ ചെയ്തു തരുമോ, പ്ലീസ്
1000 ദിവസം പൂര്‍ത്തിയാക്കുന്ന മാത്‌സ് ബ്ളോഗ് നീണാള്‍ വാഴട്ടെ........
മാത്ത്സ് മേളക്ക് ഹൈസ്കൂള്‍ തലത്തില്‍ ഉള്ള ഓരോ ഐറ്റത്തിനും ഒന്നോ രണ്ടോ ഉദാ ഹരണ ങ്ങള്‍ നല്‍കി ഇവ പരിചയപ്പെടുത്തുന്ന ഒരു പോസ്റ്റ് ഇട്ടാല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും സ്കൂളുകള്‍ക്കും തയ്യാറെടുക്കാന്‍ സഹായകമാകും .
ഇന്ന് ഇത് ചില സ്കൂളുകളുടെ കുത്തക മാത്ര മായി ഇരിക്കുകയാണ് .മാത്ത്സ് ബ്ലോഗിന്റെ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
Pictures of Maths Exhibition at Tathva '11, NIT, Calicut. Might be helpful for H.S. Students for Math Fair:
https://www.facebook.com/media/set/?set=a.300476189979937.89962.100000526744852&type=1&l=33e1c96170
കഴിഞ്ഞ കണ്ണൂര്‍ ശാസ്ത്രമേളയില്‍ വര്‍ക് ഏസ്പീരിയന്‍സ് വിഭാഗത്തില്‍ HS വിഭാഗം വിലയിരുത്തല്‍ നടത്തുന്ന ജഡ്ജ്, തന്റെ കാല്‍ വച്ചിരിക്കുന്നത് LP വിഭാഗത്തില്‍ മൂന്നുമണിക്കൂര്‍ഏടുത്ത് ഉണ്ടാക്കിയ ആമയുടെ പുറത്താണെന്ന്
അറിയുന്നേയില്ല.
"ജഡ്ജ്, തന്റെ കാല്‍ വച്ചിരിക്കുന്നത് LP വിഭാഗത്തില്‍ മൂന്നുമണിക്കൂര്‍ഏടുത്ത് ഉണ്ടാക്കിയ ആമയുടെ പുറത്താണെന്ന്
അറിയുന്നേയില്ല."
സംഘാടകര്‍ വാങ്ങിക്കൊടുക്കുന്ന കള്ളും കുടിച്ച് ലവലില്ലാതെ മാര്‍ക്കിടുന്ന ഇവന്മാര്‍ എഇഒ യുടെ നടും പുറത്ത് ചവിട്ടിനിന്നാലും അത്ഭുതപ്പെടാനില്ല!!
പ്രിയപ്പെട്ട ഹോംസ്,
താങ്കൾ ആരാണെന്നെനിക്കറിയില്ല. പക്ഷെ താങ്കളെ മിക്കവാറുമുള്ള ബ്ലോഗ് സന്ദർശനങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ആണ് ഞാൻ ശ്രദ്ധിച്ചത്.
1) താങ്കൾ സ്ഥിരമായി ബ്ലോഗുകൾ സന്ദർശിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത് അഭിനന്ദനാർഹമായ കാര്യമാണ്. താങ്കൾ പറയുന്ന കാര്യങ്ങൾ പലതും വളരെ ശരിയാണ്. പലരും പറയണം എന്ന് ഉദ്ദേശിച്ചവയും ആണ്.
2) ഒരു ചെറിയ അഭിപ്രായ വ്യത്യാസമുള്ളത് താങ്കൾ അഭിപ്രായം രേഖപ്പെടുത്തുന്ന രീതിയോടാണ്. ഭാഷക്ക് അല്പം കൂടി മയം ഉണ്ടായിരുന്നെങ്കിൽ നന്നായിരിന്നു. ( ഒക്റ്റോബർ 30ന് താങ്കൾ നടത്തിയ കമ്മെന്റിനെക്കുറിച്ചല്ല ഇത് ) ഭാരിച്ച ജോലികൾക്കിടയിൽ സമയം കണ്ടെത്തിയാണ് പല അധ്യാപകരും ഐ.റ്റി. സംബന്ധിച്ച പല ജോലികളും മിക്കവാറും സ്കൂളുകളിലും ചെയ്യുന്നത്. ക്രിയാത്മക വിമർശനത്തിലൂടെ നാം അവരെ പ്രോത്സാഹിപ്പിക്കണം എന്ന് അവരും ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റിയ " .... " വരികൾ കൊണ്ടും അല്ലാതെയും അവരെ വിമർശിക്കുന്നത് ഗുണത്തെക്കാളും ദോഷമല്ലെ ചെയ്യൂ. ദിവസം അഞ്ചു മണിക്കൂർ യാത്രയും കഴിഞ്ഞ് ഒരു ബ്ലോഗ് എഴുതുന്ന ആളാണു ഞാനും. (http://english4keralasyllabus.blogspot.com/) ഗുണപരമായ വിമർശനങ്ങൾ കൂടുതൽ ഉത്സാഹം പകരും. മറിച്ചുള്ളവ തളർത്തും. ഭാഷക്ക് കുറച്ചു കൂടി മയം വരുത്തിയാൽ നന്നായിരുന്നു. എന്റെ ഈ അഭിപ്രായത്തെയും പോസിറ്റീവ് ആയി മാത്രമേ എടുക്കാവൂ എന്ന് അഭ്യർത്ഥിക്കുന്നു.
ഹരി സാറെ നമസ്കാരം,
ഈ പോസ്റ്റിന്റെ ഒരു കോപി എടുത്ത് open office word processer-ല് പെയ്സ്റ്റ് ചെയ്തപ്പോൾ പല അക്ഷരങ്ങളും വായിക്കാൻ ആവുന്നില്ല. മറ്റെന്തെങ്കിലും മാർഗ്ഗം ഉണ്ടോ? pdf ഫയൽ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ ?
rajeevjosephkk November 1, 2011 8:15 PM
ഹരി സാറെ നമസ്കാരം,
ഈ പോസ്റ്റിന്റെ ഒരു കോപി എടുത്ത് open office word processer-ല് പെയ്സ്റ്റ് ചെയ്തപ്പോള്‍ പല അക്ഷരങ്ങളും വായിക്കാന്‍ ആവുന്നില്ല. മറ്റെന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?
gedit text editorല്‍ കോപ്പി പേസ്റ്റു ചെയ്താല്‍ അക്ഷരങ്ങളൊന്നും മാറില്ല. ഒന്നു ശ്രമിച്ചു നോക്കൂ
ഇക്കൊല്ലത്തെ സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐടി പ്രവൃത്തിപരിചയ മേളകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനുള്ള സംവിധാനം ഐടി.@സ്കൂള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണല്ലോ. ഇതോടെ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ മേളകളും ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറും.
ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു കമന്റ് എഴുതുന്നത്. ക്ഷമിക്കുമല്ലോ . അടുത്ത സുഹൃത്ത് എച്ച്.എം ആയ സ്‌കൂളില്‍ മാത്സ് ഫെയര്‍ നടക്കുന്നു. സഹായിച്ചേ പറ്റൂ. ആദ്യമായാണ് ഉബണ്ഡു ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ചെയ്തു. വരുന്നൂ ഉബണ്ഡു ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ കൂടുതല്‍ പരിചയമുളള ഒരാള്‍(1). (തന്ന സി.ഡിയില്‍ എസ്‌കോര്‍ട്ടിങ്ങ് ടീച്ചേസിന്റ്‌റെ വിവരങ്ങളില്ല.). മാറ്റി. വീണ്ടും വരുന്നു അടുത്ത പ്രശ്‌നം. കൂടുതല്‍ പരിചയമുളള ഒരാള്‍(1) മൊബൈല്‍ നംപര്‍ തരുന്നു. പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ വരാന്‍ പറ്റില്ല. ആരു പറഞ്ഞു വരാന്‍. 1 കാത്തിരിക്കുന്നു. വിളി വരാന്‍. അവധിദിവസമാണ് വിളി വന്നില്ല. ബൈക്കെടുത്ത് പുറപ്പെടുന്നു. കാര്യങ്ങ്ള്‍ ഏറ്റെടുക്കുന്നു (നല്ലത്).എന്തെല്ലാമോ ചെയ്യുന്നു. ഒരു പാട്് പ്രിന്‌റെടുക്കുന്നു. പ്രിന്റെടുക്കുമ്പോള്‍ ഏതാണ് എന്്താണെന്ന് പറയൂ എന്ന് പറഞ്ഞു. ആര് കേള്‍ക്കാന്‍. ഇദ്ദേഹത്തെ പോലുള്ള ആളുകള്‍ ഒരു കാര്യം മനസ്സിലാക്കണം. പ്രിന്‌റെടുക്കുവാനല്ല പ്രയാസം. ഏതെല്ലാം വെന്യൂകളില്‍ എന്തെല്ലാം നടക്കണമെന്ന് പ്ലാന്‍ ചെയ്യുകയും അവ കൃത്യമായി നടക്കണമെന്നും അതിനനുസരിച്ച് ബുദ്ധിപൂര്‍വ്വമായി നീക്കണമെന്നും. പറ്റിലെങ്കില്‍ തലയിടെരുതെന്നും. ലേഖകന്‍ മനസ്സിലാക്കിയ ഒരു കാര്യം രഹസ്യമായി പറയട്ടെ. ചിലരുണ്ട് നമ്മുടെ നാട്ടില്‍ അവര്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ല. കോലോത്ത് കുട്ടിയുണ്ടാല്‍ അതിന് കാരണം അവരാണ്(ആനക്കായാലും).
ജനാർദ്ദനൻ മാഷേ...
നാളെയാണ് മേള.
നന്ദി
സമയോചിതമായ സഹായത്തിന്...
രാജീവ്
രാജീവ് സാര്‍,
ഇതാ ഈ പോസ്റ്റിന്റെ പി.ഡി.എഫ് വേര്‍ഷന്‍. ബ്ലോഗിലെ ഏതെങ്കിലും പോസ്റ്റ് റൈറ്ററിലേക്ക് കോപ്പി ചെയ്ത് കഴിഞ്ഞ ശേഷം ഫോണ്ട് കൃത്യമാക്കുന്നതിനായി ടെക്സ്റ്റ് മുഴുവനായും സെലക്ട് ചെയ്ത് ഫോണ്ട് Rachana ആക്കിക്കൊടുത്താല്‍ മതിയാകും.
പാലക്കാട്ടെ IT Quiz ചോദ്യങ്ങളെക്കുറിച്ചുള്ള കമന്റ് കണ്ടു.അതിന് ഐ.ടി.@സ്കൂളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന രീതിയിലുള്ള ചിലര്‍ ഐ,റ്റി മേളയ്കു മാത്രമല്ല മറ്റുമേളകള്‍ക്കും ക്വിസ് മാസ്റ്റര്‍മാരായും വിധികര്‍ത്താക്കളായും വരുന്നുണ്ട്.ഇവരെ തിരിച്ചറിയണം.റഫറി ടെസ്റ്റു പോലെ ഒന്ന് മത്സര വിധികര്‍ത്താക്കള്‍ക്കും ക്വിസ് മാസ്റ്റര്‍മാര്‍ക്കും വന്നെങ്കില്‍ മത്സരഫലം കുറെക്കൂടി കൃത്യമായേനെ.മാത്സ് ബ്ലോഗ് പോലെയൊന്ന് വന്നതുകൊണ്ടാണല്ലോ പൊതുജനങ്ങള്‍ക്കും ക്വിസിന്റെ നിലവാരം അറിയാന്‍ കഴിഞ്ഞത്. സംസ്ഥാനതല ക്വിസ് മത്സരങ്ങളിലെ ചോദ്യങ്ങള്‍കൂടി പൊതുചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.mathsblog മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഇന്ന് ഞങ്ങളുടെ സബ് ജില്ലാ മേളയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. നിർഭാഗ്യവശാൽ രണ്ടു പേരുടെയും പേരുകൾ ഓൺലൈൻ ആയി എന്റെർ ചെയ്തപ്പോൾ അക്ഷര പിശകു പറ്റിയിരുന്നു. വിവരങ്ങൾ എന്റെർ ചെയ്യുന്ന കമ്പ്യൂട്ടർ വിഭാഗത്തിൽ ബന്ധപ്പെട്ടപ്പോൾ ഇനി അതു തിരുത്താനാവില്ല, ഇപ്പോൾ എന്റെർ ചെയ്തിരിക്കുന്ന തെറ്റായ പേരുമായി സ്റ്റേറ്റ് തലം വരെ മത്സരിക്കേണ്ടി വരും എന്ന മറുപടിയാണ് ലഭിച്ചത്. സബ് ജില്ലാ, ജില്ലാ തലങ്ങളിൽ എഡിറ്റ് ഓപ്ഷൻ ഇല്ലാതെയാണോ സോഫ്റ്റ്വെയർ ചെയ്തിരിക്കുന്നത്. SSLC സർട്ടിഫിക്കറ്റിലെ പേരുകൾ പോലും തിരുത്തിക്കിട്ടുമെന്നിരിക്കെ സബ് ജില്ലാ തലത്തിൽ ഇത്തരത്തിൽ ഒരു നയം നിലവിൽ ഉള്ളതാണോ? അങ്ങനെയാണെങ്കിൽ ഈ കുട്ടികൾക്ക് അർഹതപ്പെട്ട നേട്ടങ്ങൾ ക്ലറിക്കൽ മിസ്റ്റേക്ക് കാരണം നഷ്ടപ്പെടില്ലേ? ആധികാരികമായ ഒരു മറുപടി ആരെങ്കിലും തരാമോ?
@ rajeevjosephkk
സര്‍,
കുട്ടികളുടെ പേരുകളും അനുബന്ധവിവരങ്ങളും എന്റര്‍ ചെയ്തിനു ശേഷം കണ്‍ഫേം ചെയ്യുന്നതിനു മുമ്പ് പ്രിന്റൗട്ട് എടുത്ത് ശരിയാണെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പുവുത്തി ഒപ്പിട്ട് നല്കണമെന്നു പറയുന്നുണ്ടെങ്കിലും പലരും അത് കാര്യമായെടുക്കാറില്ല എന്നുള്ളതിന് എനിക്ക് ഒരു പാട് അനുഭവങ്ങളുണ്ട്. സര്‍ട്ടിഫിക്കറ്റ് കയ്യില്‍ക്കിട്ടുമ്പോഴാണ് പലരും ഇക്കാര്യം ശ്രദ്ധിക്കാറുള്ളത്.
നമുക്കറിയേണ്ടത് അതു തിരുത്താന്‍ കഴിയുമോ എന്നുള്ളതാണല്ലോ. പറ്റും. തെറ്റ് എന്താണെന്നും ശരിയായത് എന്താണെന്നും കാണിച്ച് ഹെഡ്മാസ്റ്ററുടെ ഒപ്പും സീലും ഉള്ള അപേക്ഷയും കിട്ടിയ സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് ഏ.ഇ.ഓ വിന് അപേക്ഷ നല്‍കക. തിരുത്തിക്കിട്ടും. മുകളിലേക്ക് നല്‍കുന്ന CSV ഫയലിലും മാറ്റം വരുത്തുന്ന രീതിയില്‍ ചെയ്യണം. അഡ്മിന്‍ പാസ്വേര്‍ഡ് കൈകാര്യം ചെയ്യുന്നവര്‍ക്ക് അതു സാധിക്കുമെന്ന് അനുഭവത്തിലൂടെ എനിക്കറിയാം.
മറ്റാളുകൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ ആളുകൾ മെനക്കെടാത്ത ഇന്നത്തെ ലോകത്ത് മാനുഷിക മുഖത്തിന്റെ അവശേഷിക്കുന്ന പച്ചത്തുരുത്തുകളായി മാഷെ പോലുള്ള വ്യക്തികളുള്ളതിന് സർവ്വേശ്വരനു നന്ദി.
എനിക്കിനി മനസമധാനത്തോടെ ഉറങ്ങാം..
CANONLBP1210 INSTALL ചെയ്തു UBUNDU വില്‍ ഒറ്റത്തവണ പ്രിന്റ് കിട്ടുന്നുണ്ട് പ്രിന്റര്‍ ഓഫ് ചെയ്ത് ഓണാക്കിയാല്‍ DRIVER MISSING SERCH FOR DRIVERS എന്ന് കാണിക്കുന്നു പരിഹാരം ആരെങ്കിലും നിര്‍ദ്ദേശിക്കുമോ.
BASHEER TIMGHSS NADAPURAM
ഫൊട്ടോഗ്രാഫര്‍മാര്‍ എന്നൊരു വിഭാഗം ദരിദ്രവാസികള്‍ കൂടി നമ്മുടെ സമൂഹത്തിലുണ്ടെന്ന കാര്യം അധ്യാപകര്‍ ഓര്‍ക്കണം. ഞങ്ങളുടെ വയറ്റത്തടിക്കുന്ന ഈ പരിപാടികളില്‍ നിന്നും പിന്മാറണം. ഒരു കുട്ടിയുടെ ജീവിതകാലം മുഴുവന്‍ സൂക്ഷിക്കേണ്ട എസ്എല്‍സി ബുക്കിലെ ഫോട്ടോ വികൃതമാക്കല്ലേ..സ്കൂളുകളിലുള്ള വിജിഎ കാമറകളിലെടുത്ത് അശാസ്ത്രീയമായി ഗ്രേ സ്കെയിലും റീസൈസും ചെയ്ത് മിടുക്കരാകുന്നവര്‍ അതൊന്ന് പ്രിന്റെടുത്ത് നോക്ക്!സ്കൂളിനടുത്തുള്ള ഫൊട്ടോഗ്രഫറെ സമീപിക്ക്. പ്രിന്റൊന്നും വേണ്ടെങ്കില്‍ ഫോട്ടോകളെല്ലാം ബ്ലാക്ക് ആന്റ് വൈറ്റില്‍ വേണ്ടത്ര സൈസില്‍ ക്രോപ്പ് ചെയ്ത് സിഡി യിലാക്കിത്തരുന്നതിന് ഒരു കുട്ടിക്ക് തുച്ഛമായ 20 രൂപമുതല്‍ വിലയീടാക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കൂടുതല്‍ മിടുക്കരായി, ഞങ്ങളുടെ വയറ്റുപിഴപ്പ് മുടക്കാന്‍ നോക്കി കുട്ടികളുടെ ഭാവി നശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം.
school sub-district sports meet
Certificate design cheyyunna metod onnu parayamoo??????
school Sports te
Certificate design cheyyuna method onnu paranju tharamoo?
ഓഫ് ലൈന്‍ സോഫ്റ്റ്‌വെയറിലെ Cerficate എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് സെറ്റ് ചെയ്യാനുള്ള പേജാണ് വരിക. ഈ സോഫ്റ്റ്‌വെയറിന്റെ ഏറ്റവും ഉപകാരപ്രദമായ സൗകര്യങ്ങളിലൊന്നാണ് ഇത്. സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുമ്പോള്‍ അതില്‍ Name, Item, Grade, School തുടങ്ങിയ യാതൊരു ലേബലും പ്രിന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. സബ്ഡിസ്ട്രിക്ടിന്റെ പേരും ആവശ്യമായ ഹെഡ്ഢിങ്ങുകളും താഴെ ഒപ്പിടേണ്ടവരുടെ പേരും തീയതിയുമെല്ലാം നേരത്തേ പ്രിന്റ് ചെയ്യാം. പ്രിന്റ് ചെയ്യപ്പെടേണ്ട മധ്യഭാഗം ബ്ലാങ്ക് ആയി കിടക്കട്ടെയെന്ന് ചുരുക്കം. Name, Item, School എന്നീ ലേബലുകളും അതിനു നേരെ വരേണ്ട വിവരങ്ങളുമെല്ലാം നമുക്ക് സോഫ്റ്റ്‌വെയറിനെക്കൊണ്ട് പ്രിന്റ് ചെയ്യിക്കാം.
നമ്മുടെ സര്‍ട്ടിഫിക്കറ്റ് ലാന്‍ഡ്സ്കേപ്പാണോ പോര്‍ട്രേറ്റാണോയെന്നാണ് ആദ്യം അറിയേണ്ടത്.
[im]http://t0.gstatic.com/images?q=tbn:ANd9GcQHRsEEWckPAKmk-eI-t7vPRnE0F-xujgXlVKOoMvs42DxtwBiq[/im]
ഉദാഹരണമായി ലാന്‍ഡ്സ്കേപ്പ് സര്‍ട്ടിഫിക്കറ്റാണ് പ്രിന്റ് ചെയ്യേണ്ടതെന്നിരിക്കട്ടെ. ആദ്യമായി ചെയ്യേണ്ടത് Certificate Template പേജിലെ ഏറ്റവും ചുവടെ നിന്നും Test X - Y Cordinates (Landscape) പ്രിന്റ് ചെയ്യുക. (പോര്‍ട്രേറ്റാണെങ്കില്‍ Test X - Y Cordinates (Portrait)ആണ് എടുക്കേണ്ടത്). പ്രിന്റെടുത്ത പേപ്പര്‍ സര്‍ട്ടിഫിക്കറ്റിന്റെ മുകളില്‍ വെച്ച് നോക്കി സ്ഥാനങ്ങള്‍ അടയാളപ്പെടുത്തുക. തുടര്‍ന്ന് പ്രിന്റെടുത്ത പേജില്‍ നിന്നും ഓരോന്നിന്റേയും കോര്‍ഡിനേറ്റ്സ് സര്‍ട്ടിഫിക്കറ്റ് ടെംപ്ലേറ്റ് പേജില്‍ നല്‍കുക.
ചുവടെ ഒരു ലാന്‍ഡ്സ്കേപ്പ് സര്‍ട്ടിഫിക്കറ്റ് സെറ്റ് ചെയ്തിരിക്കുന്നത് കാണുക.
ഒരു ലാന്‍ഡ്സ്കേപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ഉദാഹരണം ഇതാ.
പറയുമ്പോള്‍ മുഴുവന്‍ പറയണമല്ലോ? അഥവാ ലേബല്‍ പ്രിന്റു ചെയ്ത സര്‍ട്ടിഫിക്കറ്റാണ് കയ്യിലുള്ളതെങ്കില്‍ ശ്രദ്ധിക്കുക. ആദ്യമായി വേണ്ടത് ലേബല്‍ പ്രിന്റ്ിനു നേരെയുള്ള കള്ളിയില്‍ yes ആണെങ്കില്‍ No ആക്കുക. പിന്നീട് ഓരോ ഐറ്റത്തിന്റേയും വരികള്‍ക്കുനേരെ പ്രിന്റു വരാന്‍ വേണ്ടി സ്കയിലുപയോഗിച്ച് ഇടതുവശത്തു നിന്നും മുകള്‍വശത്തുനിന്നും അളന്ന് അളവുകള്‍ മി.മീറ്ററില്‍ അതാു കോളത്തില്‍ നല്‍കുക.ഒന്നോ രണ്ടോ തവണ പ്രിന്റു ചെയ്തു നോക്കി വ്യത്യാസം ഉണ്ടങ്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കൃത്യമാക്കാവുന്നതാണ്.
ഫുള്‍ ലാമിനേറ്റഡ് പേപ്പര്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അത് ലേസര്‍പ്രിന്ററുകളില്‍ വളയാനും ഇങ്കുജെറ്റ് പ്രിന്ററുകളില്‍ മഷി പടരാനും സാധ്യതയുണ്ട്.
ശുഭ പ്രിന്റിംഗ് നേരുന്നു
please give me the user guide for sub district school kalolsavam as early as posssible
please give me the user guide for sub district school kalolsavam as early as posssible
User Guide
HOW TO SAMSUNG ML1666 MONOLASER PRINTER WORK ON UBUNTU 10.4 PLEASE SEND REMEDY MEASURE FOR THIS PROBLEM
sir sasthramela maths magazine state a grade undu kuttikalku ee inathil grace mark labhikkumo
sir,
kindly help me to configure my BSNL WLL phone CT800P , so that i can use my edubuntu partition for using net searching insted of windows.
vinodvkmvpa@gmail.com
Sir ,
Kindly help me to configure my BSNL WLL phone CT800P in edubuntu 10.4 so that i can use my partition insted of windows...
Sir ,
Kindly help me to configure my BSNL WLL phone CT800P in edubuntu 10.4 so that i can use my partition insted of windows...
yeezy 500
curry 6 shoes
ggdb
golden goose
off white hoodie
bape clothing
supreme clothing
yeezy shoes
yeezy
yeezy 700
Post a Comment