സ്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ്

>> Sunday, September 25, 2011

മലയാളം സഞ്ചാരസാഹിത്യത്തിന് ഇലക്ട്രോണിക് മാധ്യമമായ ഇന്റര്‍നെറ്റിലൂടെ പുതുഭാഷ്യം രചിച്ചുയര്‍ത്തിയെടുത്തിയവരിലൊരാളായ നിരക്ഷരന്‍ എന്ന മനോജ് രവീന്ദ്രനെ മാത്‍സ് ബ്ലോഗ് വായനക്കാര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിന്റെ ബ്ലോഗായ ചില യാത്രകള്‍ കുട്ടികള്‍ക്ക് ധൈര്യമായി നമുക്ക് പരിചയപ്പെടുത്താവുന്നതേയുള്ളു. അദ്ദേഹം ഇന്‍ഡ്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ് എന്നറിയപ്പെടുത്തുന്ന TCS IT Wiz നെ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ വാര്‍ത്തയിലൂടെ.

സ്ക്കൂളുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സാങ്കേതിക ക്വിസ്സ് ഒക്ടോബര്‍ 7ന് കൊച്ചിയില്‍ വെച്ച് നടക്കും. ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്ന ടീം ഡിസംബറിലുള്ള ദേശീയ ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കും. ഐ.റ്റി. സേവനത്തിലും കണ്‍സള്‍ട്ടിങ്ങിലും വ്യവസായത്തിലും പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (TCS) കമ്പനി, സ്ക്കൂള്‍ തലത്തിലെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് ആയ ടി.സി.എസ്. ഐ.റ്റി.വിസ് (TCS IT Wiz) ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച, കലൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്‍‌ഡിന് എതിര്‍വശത്തുള്ള ഗോകുലം കണ്‍‌വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തുന്നു. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍, പ്രീ യൂണിവേര്‍സിറ്റി ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കം 8 മുതല്‍ 12 ക്ലാസ്സ് വരെയുള്ള എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. മത്സരത്തിന് പ്രവേശന ഫീസ് ഒന്നും ഈടാക്കുന്നില്ല. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് അംഗങ്ങള്‍ വീതമുള്ള എണ്ണമറ്റ ടീമുകളെ പങ്കെടുപ്പിക്കാവുന്നതാണ്.

മത്സരത്തിന്റെ പ്രാദേശിക റൌണ്ടുകള്‍ രാജ്യത്തെ പ്രമുഖ 12 നഗരങ്ങളായ ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, പൂനെ, കൊല്‍ക്കത്ത, ഭുവനേശ്വര്‍, ലക്നൌ, കൊച്ചി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായാണ് നടത്തുന്നത്. പ്രാദേശിക മത്സരങ്ങളില്‍ വിജയികളാകുന്ന 12 ടീമുകള്‍, ഡിസംബര്‍ മാസത്തില്‍ നടത്തുന്ന ദേശീയ തലത്തിലുള്ള ഫൈനലില്‍, നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് പട്ടത്തിനുവേണ്ടി മാറ്റുരയ്ക്കും. മത്സരത്തിനിനുള്ള അപേക്ഷകള്‍ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി, ഒക്ടോബര്‍ 5ന് മുന്‍പ് കിട്ടത്തക്കവിധം, ടി.സി.എസ്. ഐ.റ്റി. വിസ് കോ-ഓര്‍ഡിനേറ്റര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, തേജോമയ, എല്‍. & റ്റി. ടെക് പാര്‍ക്ക് ലിമിറ്റഡ്, ഇന്‍‌ഫോ പാര്‍ക്ക് ക്യാമ്പസ്, കുസുമഗിരി പി.ഓ, കാക്കനാട്, കൊച്ചി, എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:- ശ്രീമതി ലിമി റോസ്, (ഫോണ്‍) 0484 6618081, (ഫാക്സ്) 0484 6645255, (ഇ-മെയില്‍), limi.rose@tcs.com (മൊബൈല്‍) +91 9037010003. www.tcsitwiz.com എന്ന സൈറ്റ് വഴി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൌകര്യവും ഇക്കൊല്ലം ഉണ്ട്.

കമ്പനിയുടെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതയൂടെ ഭാഗമായി കഴിഞ്ഞ 12 വര്‍ഷമായി, രാജ്യത്തെ ഏറ്റവും വലിയ ഐ.റ്റി. ക്വിസ്സ് മത്സരമായ TCS IT Wiz നടത്തിപ്പോരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വിവര സങ്കേതികവിദ്യാ കമ്പനിയായ ടി.സി.എസ്, സാങ്കേതിക മേഖലയിലും, ലോക വിവര സാങ്കേതിക വിദ്യയിലും വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വിവര സാങ്കേതിക വിദ്യയോടുള്ള അഭിരുചി വര്‍ദ്ധിപ്പിക്കാനും, സാദ്ധ്യതകള്‍ ഉണര്‍ത്താനും, ജിജ്ഞാസ തുളുമ്പുന്ന യുവമനസ്സുകളില്‍ അതിനുള്ള അഭിനിവേശവും ഊര്‍ജ്ജവും വളര്‍ത്താനുമാണ് TCS IT Wiz ലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇന്നത്തെ സമൂഹത്തിന്റെ വിവിധ മേഖലകളിളും, ധനപരമായ കാര്യങ്ങളിലും വിവരസാങ്കേതിക വിദ്യ അഖണ്ഡമായ ഒരു പങ്കാണ് കൈയ്യാളുന്നത്.

ക്വിസ്സ് ഘടന :- പൊതുവായ 20 ചോദ്യങ്ങള്‍ അടങ്ങുന്ന പ്രാഥമിക എഴുത്ത് റൌണ്ടായിരിക്കും എല്ലാ ടീമുകള്‍ക്കും ഉണ്ടാകുക. കാല്‍ ചോദ്യങ്ങള്‍ ശബ്ദ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഓറല്‍ സംവിധാനത്തിലൂടെ ആയിരിക്കും. കമ്പനിയുടെ, പ്രിന്റ് ചെയ്ത് തയ്യാറാക്കിയ ഉത്തരക്കടലാസില്‍ ആണ് മത്സരാര്‍ത്ഥികള്‍ ഉത്തരമെഴുതേണ്ടത്.

ഫൈനല്‍ :- ഏറ്റവും മുന്നിലെത്തുന്ന ആദ്യത്തെ ആറ് ടീമുകള്‍ അന്തിമ മത്സരത്തിലേക്ക് യോഗ്യരാവും. ഒരു വിദ്യാലയത്തില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ മുന്നിലെത്തുകയാണെങ്കില്‍ അതില്‍ നിന്ന് മികച്ച ടീമിനെ മാത്രമേ ഫൈനലിലേക്ക് പരിഗണിക്കൂ. ഈ ആറ് ടീമുകളെ വെച്ച് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ വിജയിയാകുന്ന ടീമായിരിക്കും ഡിസംബറില്‍ നടക്കുന്ന രാജ്യാന്തര ഫൈനല്‍ മത്സരത്തില്‍ കൊച്ചിയെ പ്രതിനിധീകരിക്കുക.

പ്രാദേശിക വിജയികള്‍ ഗാലക്സി ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന് പുറമേ ഡിജിറ്റല്‍ ക്യാമറയും ട്രോഫിയും സമ്മാനമായി നേടും. രണ്ടാം സമ്മാനാര്‍ഹര്‍ക്ക് ഓരോ ഐ പോഡ് ടച്ചിന് പുറമേ ട്രോഫിയും ലഭിക്കും. ഫൈനലില്‍ എത്തുന്ന ആറ് ടീമംഗങ്ങള്‍ക്കും കമ്പനിയുടെ വക ട്രാവല്‍ ബാഗ്, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, യു.എസ്.ബി. പെന്‍ ഡ്രൈവ് മുതലായവ സമ്മാനമായി ലഭിക്കും.

വിഷയം :- ഇന്റര്‍നെറ്റ് ലോകവും വ്യത്യസ്തമായ വെബ് സൈറ്റുകളും, ഐ.റ്റി. പദങ്ങളും അപരപദങ്ങളും, അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ ഐ.റ്റി. വ്യക്തിത്വങ്ങള്‍, ഐ.റ്റി. കമ്പനികളുടെ പരസ്യങ്ങളും, സോഫ്റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും ബ്രാന്‍ഡുകളും, ഐ.റ്റി. ചരിത്രം എന്നതിന് പുറമേ ഐ.റ്റി. ഫലിതങ്ങളുമൊക്കെ ചേര്‍ന്ന വിവരസാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള പ്രായോഗിക വിഷയങ്ങളില്‍ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കും. വിദ്യാഭ്യാസം, ഉല്ലാസം, പുസ്തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ഇന്റര്‍നെറ്റ്, ബാങ്കിങ്ങ്, പരസ്യങ്ങള്‍, സ്പോര്‍ട്ട്സ്, കളികള്‍, സോഷ്യന്‍ നെറ്റ്‌വര്‍ക്കുകള്‍, ബ്ലോഗിങ്ങ്, സെല്‍ ഫോണുകള്‍ എന്നുതുടങ്ങി ഐ.റ്റി മേഖലയുമായി ബന്ധപ്പെട്ട് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള വിവിധ കാര്യങ്ങളും മത്സര വിഷയത്തിന്റെ ഭാഗമാകും. ടി.സി.എസ്. കമ്പനിയെക്കുറിച്ചുള്ള ഒരു പ്രത്യേക റൌണ്ടും ഉണ്ടായിരിക്കുന്നതാണ്. (റെഫര്‍ ചെയ്യുക - www.tcsitwiz.com & www.tcs.com )

ടാറ്റാ കണ്‍സള്‍ട്ടള്‍സി സര്‍വ്വീസിനെപ്പറ്റി (TCS) :- വിവര സാങ്കേതികവിദ്യാ സേവനങ്ങള്‍, കണ്‍സള്‍ട്ടന്‍സി, വ്യവസായിക പരിഹാരങ്ങള്‍, ആഗോള വ്യവസായത്തിന് ആനുകാലികമായ ഫലപ്രാപ്തി, എന്നിവയൊക്കെ മറ്റേതൊരു ഐ.റ്റി. സ്ഥാപനത്തേക്കാളും ഉയര്‍ന്ന തലത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് നല്‍കുന്നു. ടാറ്റാ വ്യവസായ ശൃഖലയുടെ ഭാഗമായ ടി.സി.എസ്സില്‍, വിദദ്ധ പരിശീലനം ലഭിച്ച 202,000 ല്‍ അധികം കണ്‍സള്‍ട്ടന്‍സ് 42 രാജ്യങ്ങളിലായി സേവനം അനുഷ്ടിക്കുന്നു. 2011 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 8.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യവസായം ചെയ്തിരിക്കുന്ന ടാറ്റാ കള്‍സള്‍ട്ടന്‍സി, നാഷണല്‍ സ്റ്റോക്ക് എക്ച്ചേഞ്ച്, മുംബൈ സ്റ്റോക്ക് എക്ച്ചേഞ്ച് പട്ടികയിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tcs.com സന്ദര്‍ശിക്കുക.

മീഡിയ ബന്ധങ്ങള്‍ക്ക് :‌-

ശ്യാമള എം. പദ്മനാഭന്‍ shamala.p@tcs.com (+91 9820329507)
സുജാത മാധവ് ചന്ദ്രന്‍ sujata.madhav@tcs.com (+91 9249537250)

28 comments:

Hari | (Maths) September 25, 2011 at 7:07 AM  

സംസ്ഥാന ഐടി മേളയുടെ ഭാഗമായുള്ള ക്വിസ് മത്സരങ്ങള്‍ നടന്നു വരികയാണല്ലോ. തല്പരരായ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇത്തരം പരീക്ഷകളെഴുതിക്കേണ്ട ചുമതല അധ്യാപകര്‍ക്കാണ്. കുട്ടികളുമായി ഈ വിവരം പങ്കുവെക്കുമല്ലോ.

ഡ്രോയിങ്ങ് മാഷ് September 25, 2011 at 7:24 AM  

TCS IT wiz നെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതിന് മനോജ് രവീന്ദ്രന് നന്ദി. കുട്ടികളോട് ഇതേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഹോംസ് September 25, 2011 at 8:31 AM  

ലജ്ജാകരം..!
TCS എന്ന വ്യവസായ ഭീമന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായ ഗിമ്മിക്കുകളുടെ ഉച്ചഭാഷിണിയായി പ്രിയപ്പെട്ട മാത്​സ് ബ്ലോഗ് അറിഞ്ഞോ അറിയാതെയോ മാറിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.
ഈ നിരക്ഷരന്‍ ടിസിഎസ് കമ്പനിയുടെ കുളാണ്ടറാണോ..?

ജനാര്‍ദ്ദനന്‍.സി.എം September 25, 2011 at 10:58 AM  

ഞങ്ങളൊരു യജ്ഞത്തിന്റെ നാന്ദി കുറിക്കുകയാണ്. ഈ സന്ദേശം നിങ്ങളിലും നിങ്ങളുടെ പ്രദേശത്തുമെത്തിയാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥരായി

ഇതു വായിച്ചാലും

ആനന്ദ് കുമാര്‍ സി കെ September 25, 2011 at 12:38 PM  

ഞങ്ങള്‍ ഗണിതാധ്യാപകര്‍ കുറച്ചു ദിവസത്തേക്ക് മാത്സ് ബ്ലോഗില്‍ ന്ിന്നും മാറി നില്‍ക്കാം.

വി.കെ. നിസാര്‍ September 25, 2011 at 2:07 PM  

"ഞങ്ങള്‍ ഗണിതാധ്യാപകര്‍ കുറച്ചു ദിവസത്തേക്ക് മാത്സ് ബ്ലോഗില്‍ നിന്നും മാറി നില്‍ക്കാം."
"അര്‍ജ്ജുന്‍ മാത്​സിന്റെ ചോദ്യോത്തരങ്ങള്‍ കൂടി ഉടനെ തരണം"

ഞാനൊന്നും പറയുന്നില്ല!!!

ഡ്രോയിങ്ങ് മാഷ് September 25, 2011 at 6:07 PM  

TCS വ്യവസായ ഭീമനായാലും അല്ലെങ്കിലും അവര്‍ നടത്തുന്ന മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാര്‍ സംവിധാനമായ കേസാര്‍ട്ടീസി ബസ്സിലും പോസ്റ്റ് ഓഫീസിലെ പോസ്റ്റ് കാര്‍ഡിലുമെല്ലാം ഈ വ്യവസായ ഭിമന്മാരുടെയെല്ലാം പരസ്യം ഒട്ടിച്ചു നാടൊട്ടുക്കു നടക്കുന്ന പോലുള്ള 'ഗിമ്മിക്കുകളെക്കാള്‍' മോശമൊന്നുമല്ലല്ലോ അത്? ഇതേ വ്യവസായ ഭീമന്മാര്‍ തന്നെയല്ലേ മികച്ച വിദ്യാര്‍ത്ഥികളെ തങ്ങളുടെ കമ്പനികളിലേക്ക് 'കളാണ്ടര്‍' ആയെടുത്ത് ആറക്ക ശമ്പളം കൊടുക്കുന്നത്? ആദര്‍ശം പ്രസംഗിച്ചതു കൊണ്ടു മാത്രം ആമാശയത്തെ തൃപ്തിപ്പെടുത്താനാകില്ല, മിസ്റ്റര്‍ ഹോംസ്!!

Madhu September 26, 2011 at 8:46 AM  

tcs it wiz എന്ന മത്സരത്തില്‍ കുട്ടികള്‍ പങ്കെടുതോട്ടെ അതാണ്‌ മഹത്തരം എന്ന് പറയരുതേ...

വി.കെ. നിസാര്‍ September 26, 2011 at 4:48 PM  

ഇതൊന്നു വായിക്കണേ..!

[im]https://sites.google.com/site/kayikam123/results/SCERT1.jpg?attredirects=0&d=1[/im]

Boby September 26, 2011 at 9:39 PM  

TCS may be conducting this may be for their publicity.
But we should realize that they are promoting the young talented students across the country.
So we should look at it with a positive mind.
I suggest you should watch the videos of the TCS IT WIZ quiz & you'll see the quality of answer participants. This quiz helps to improve the quality of knowledge of the participants.

Videos of TCS IT WIZ Quiz

TCS IT WIZ Old Questions


The below links are helpful for students preparing for different tech quizzes such as TCS IT WIZ & State IT Fest quiz

Tech Quiz Questions

Tech Logo Quiz

Jomon September 27, 2011 at 4:42 PM  
This comment has been removed by the author.
Jamuna September 27, 2011 at 8:09 PM  

Manoj sir, thanks a lot for this information.I couldn't be connected with the above mentioned mob no.Can you clear my doubts? 1.Do they permit CBSE students? 2.Is it compulsory that the group members belong to the same class?

Jamuna September 27, 2011 at 8:10 PM  
This comment has been removed by the author.
Boby September 28, 2011 at 7:49 AM  

hi Jamuna,
i would help you to clear your doubt.
1.) TCS will permit CBSE students; Students belonging to any syllabus ( CBSE, ICSE or state) can participate in the TCS IT WIZ.

2.)It is not compulsory that team members should be from same class; but it is compulsory that the team members should be from same school.

You can register for the TCS IT WIZ online here

Here, in old posts you can find old questions of TCS IT WIZ

Here are some logos & other images to prepare for TCS IT WIZ

Contact number of Kochi coordinator :
Quiz Coordinator, TCS.
PH: 0484 6 618081

or contact by email:
contactus[at]tcsitwiz.com
or
kochi coordinator: limi.rose[at]tcs.com

snhssthrikkanarvattom September 29, 2011 at 9:48 AM  

niraksharanu thanks
ayyappankavu sreenarayanahighschool golden jubilee closing ceremoney aghoshikkan povukayanu enna santhoshavarthamanam koodi paranjukollatte

വി.കെ. നിസാര്‍ October 4, 2011 at 7:53 PM  

[im]https://sites.google.com/site/nizarazhi/niz/laptop.resized.JPG?attredirects=0&d=1[/im]

Boby October 7, 2011 at 9:35 PM  

TCS IT WIZ 2011 event ended.
click here for the Preilm questions of TCS IT WIZ 2011 Kochi edition



Click here for Final round questions

idmaster October 7, 2011 at 10:10 PM  

സംസങ്ങ് പ്രിന്ററിന്റെ ഡ്രൈവർ കാണാനിടയായി.കാനൺLBP2900B യുടെ ഡ്രൈവർ ലഭ്യമാക്കിയാൽ ഉപകാരമായിരുന്നു
Damodaran I

വി.കെ. നിസാര്‍ October 7, 2011 at 10:19 PM  

You can download the script from here (right click, save as, extract archive). Running the script is pretty easy:
sudo ./canonLBP_install.sh PRINTER_MODEL

idmaster October 8, 2011 at 7:39 AM  

Though downloaded the specified software, not succeeded in installing the printer Canon LBP2900B. help
Damodaran I

Jamuna October 8, 2011 at 4:01 PM  

hi TECH4YOU,
My son with his friends participated.really it was an amazing experience for them.Now only he recognize the height yet to be reached.anyway he won the lucky winner prize.It is quite interesting that most of the escorting teachers are seemed to put down all questions as a preparation for next year. So....THANKS A LOT

പ്രമോദ് വര്‍ഗ്ഗീസ് October 8, 2011 at 9:03 PM  

Canon LBP2900B പ്രിന്റര്‍ഡ്രൈവര്‍ തന്നു സഹായിക്കാമോ?

വി.കെ. നിസാര്‍ October 9, 2011 at 7:57 AM  

Dear ID Master and Pramod Sir,
ഹസൈനാര്‍ സാര്‍ അയച്ചു തന്ന ഈ ഡ്രൈവര്‍ പരീക്ഷിക്കൂ..
ഫലം പങ്കുവെക്കൂ..

idmaster October 9, 2011 at 4:50 PM  

Dear Nizar Sir,
Both these links lead to the same software. It can be installed, that I did, but does't work.
Thank you,
Damodaran I

ബീന്‍ October 9, 2011 at 7:10 PM  

@ ID Master and Pramod Sir,

ഇത് കൂടി വായിക്കൂ

Canon LBP 2900B പ്രിന്‍റര്‍ ഞാന്‍ ഇങ്ങനെയാണ് ഉബുണ്ടുവില്‍ ഇന്‍സ്റ്റോള്‍ ചെയ്തത് .
വിജയിച്ചെങ്കില്‍ കമന്റ് ചെയ്യുമല്ലോ .

കടപ്പാട് :- ഹസ്സൈനാര്‍ മങ്കട

Hari | (Maths) October 9, 2011 at 11:15 PM  

bean sir,

Docsന്റെ ലിങ്ക് വര്‍ക്കു ചെയ്യുന്നില്ലല്ലോ. ഒന്നു കൂടി ലിങ്ക് നല്‍കുമല്ലോ.

ബീന്‍ October 10, 2011 at 8:48 PM  
This comment has been removed by the author.
ബീന്‍ October 10, 2011 at 8:54 PM  

ഹരിസാര്‍

ഇതാ

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer