നമ്മുടെ മേളകളും ഉത്സവങ്ങളും

>> Monday, September 19, 2011

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

55 comments:

സുജനിക September 19, 2011 at 7:11 AM  

മേളകളെ കുറിച്ചുള്ള ആലോചന എനിക്കുമുണ്ട് സര്‍ http://sujanika.blogspot.com/2011/08/blog-post_28.html

Hari | (Maths) September 19, 2011 at 7:19 AM  

മേളകളില്‍ ചിലപ്പോഴെങ്കിലും പണം അനാവശ്യച്ചെലവുകള്‍ക്ക് വഴി മാറുന്നതായി തോന്നിയിട്ടുണ്ട്. വലിയ സര്‍വീസൊന്നുമില്ലെങ്കിലും സ്ക്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പല മേളകളിലും കാഴ്ചക്കാരനായെങ്കിലും പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തീര്‍ച്ചയായും, ജനാര്‍ദ്ദനന്‍ മാഷ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്.

MALAPPURAM SCHOOL NEWS September 19, 2011 at 7:50 AM  

മേളകളെക്കുറിച്ച് ഇന്നത്തെ നടത്തിപ്പ് രീതിയില്‍ നിന്ന് കൊണ്ട് ചര്ച്ച ചെയ്യുന്നത് നന്നായിരിക്കും. മാനുവല്‍ ഉടനെ മാറിയില്ലയെങ്കിലും നടത്തിപ്പുകാരുടെ മനോഭാവം മാറുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളില്‍ നിന്ന് പിഴിഞ്ഞെടുത്ത് ഒഫീഷ്യല്‍സിന്റെ വെല്‍ഫയര്‍ മാത്രം ശ്രദ്ധിക്കുന്ന ഈ നിലപാട് മാറ്റേണ്ടതുണ്ട്.

Dr,Sukanya September 19, 2011 at 8:37 AM  

വെറുതെ ഇരിക്കുമ്പോള്‍ ജപ്പാനെ കുറിച്ചുള്ള സഞ്ചാരം സി.ഡി കണ്ടു കളയാം എന്ന് കരുതി.കണ്ടപ്പോള്‍ ചില സംശയം ഉണ്ടായി . അതെന്താണ് എന്നല്ലേ

1)അവിടെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യ യാത്രാ സൌകര്യങ്ങള്‍ ആണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
നമ്മടെ നാട്ടിലോ കുട്ടികളെ കണ്ടാല്‍ കണ്ടക്ടര്‍ അലറാന്‍ തുടങ്ങും. പാവം കുട്ടികള്‍ ദൈവത്തിന്റെ സ്വന്തം നാട് ആയതു കൊണ്ട് ആയിരിക്കും

2)അവിടെ അവകാശങ്ങള്‍ നേടി എടുക്കാന്‍ തൊഴിലാളികള്‍ കൂടുതല്‍ സമയം പണി എടുക്കുകയാണ് ചെയുന്നത്.ഹോ നമ്മുടെ നാട്ടിലോ എങ്ങനെ ഒരു കമ്പനി പൂട്ടികാം എന്നാണ് ആദ്യം ചിന്തികുന്നത് .

**എന്തായാലും മാസത്തില്‍ ഒരു ഹര്‍ത്താലും ഒരു ഓണവും വന്നാല്‍ കേരളത്തിലെ മൊത്തം ആളുകള്‍ക്കും ഒരു രൂപയ്ക്കു അരി നല്‍കാനുള്ള തുക
ബിവറേജസ് കോര്‍പറേഷനില്‍ നിന്നും കിട്ടും എന്ന മെച്ചം ഉള്ളത് കൊണ്ട് ഹര്‍ത്താലിന് ആശംസകള്‍ **

"പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത്" എന്ന് പറഞ്ഞത് പോലെ ജപ്പാനെ പറ്റി ഒരു അക്ഷരം മിണ്ടരുത് എന്നല്ലേ ഇല്ല ഇനി ഒരക്ഷരം മിണ്ടില്ല.ദൈവത്തിനെ സ്വന്തം നാട്ടിലെ കാര്യങ്ങള്‍ തന്നെ ചര്‍ച്ച ചെയാം.

Dr,Sukanya September 19, 2011 at 8:44 AM  

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ.

കൊള്ളാം നല്ല ആശയം തന്നെ

2)ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

നടത്താം .

3)സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

ഒഴിവാക്കാം പക്ഷെ ഞങ്ങള്‍ക്ക് ഈ ഗ്രയിസ് മാര്‍ക്ക് എന്ന് പറയുന്ന സാധനം തരണം അത് ഒഴിവാക്കിയാല്‍ നിങ്ങള്‍ വിവരം അറിയും .ഹാ പറഞ്ഞേക്കാം .

4)അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

അത് എത്ര മാത്രം ശരിയാണ് . ശാസ്ത്ര മേളയില്‍ താല്പര്യമുള്ള കുട്ടി സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കേണ്ട എന്ന് പറയുന്നതിലെ നീതി ബോധം എന്താണ് എന്ന് മനസ്സിലായില്ല

Dr,Sukanya September 19, 2011 at 8:50 AM  

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

അത് നല്ല ആശയം തന്നെ

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

എല്ലാ മേളകളിലും ഇത് നടക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കണം.സ്കൂള്‍ കലോത്സവത്തില്‍ ഇത് ശരി എന്നാല്‍ ശാസ്ത്രമേളക്ക് ഈ സംഭവങ്ങളും ആക്ശോഷവും ഒന്നും ഇല്ലല്ലോ . ആദ്യം ഈ കലോസവത്തിന് കൊടുക്കുന്ന ഈ അമിത പ്രാധാന്യം നിര്‍ത്തണം.

"പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്."

കുട്ടികള്‍ക്ക് ഇല്ല പക്ഷെ നേട്ടമുള്ള വിഭാഗങ്ങളും ഉണ്ട് മാഷേ .

Dr,Sukanya September 19, 2011 at 8:58 AM  

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

ഒരു കാര്യം പറയാം മറ്റു എന്ത് വേണം എങ്കിലും പറഞ്ഞോളു ഞങ്ങള്‍ കൈയും കെട്ടി നിന്നും കേള്‍ക്കും പക്ഷെ ഞങളുടെ അംഗീകാരം അതിനെ കുറിച്ച് മാത്രം മിണ്ടരുത്.ഞങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ല എങ്കില്‍ ഞങ്ങള്‍ കൊടി എടുക്കും.

ഈ മേളയില്‍ അല്ലെങ്കില്‍ തന്നെ എന്തിനാ സംഘടന.ഒത്തൊരുമിച്ചു നടത്തിയാല്‍ എന്താ മേള നടക്കില്ലേ . വലതും ഇടതും മദ്ധ്യവും പിന്നെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഒക്കെ വേണോ മേള നടക്കാന്‍ .

"വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്."

അത് എങ്ങിനെ ശരിയാകും ഇവിടെ സ്ഥലം മാറ്റം മുതല്‍ സ്ഥാന കയറ്റം വരെ ഞങ്ങള്‍ അല്ലെ തീരുമാനിക്കുന്നത് അപ്പോള്‍ ഞങ്ങള്‍ തന്നെ ഇത് തീരുമാനിക്കും

idmaster September 19, 2011 at 9:14 AM  

മേളകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇതൊക്കെ ആരാ അംഗീകരിക്കുക? നമ്മുടെ സംഘടനാ നേതാക്കൾക്കെങ്ങിനെയാ പിന്നെ ഷൈൻ ചെയ്യാൻ സാധിക്കുക?

Dr,Sukanya September 19, 2011 at 9:21 AM  

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

പിന്നെ പിന്നെ അത് സ്കൂള്‍ തലം മുതലേ കൊടുക്കണം.
ഇവിടെ മേള നടക്കുമ്പോള്‍ കാണാം പുകില്.
"എന്റെ കുട്ടിക്ക് എ ഗ്രേഡ് കിട്ടിയില്ല . എന്റെ കുട്ടി പാടിയ പാട്ട് സാക്ഷാല്‍ യേശുദാസിനെ പോലും തോല്പിക്കുന്ന രീതിയില്‍ ആയിരുന്നു ആ ജഡ്ജസ് ശരിയില്ല അവര്‍ക്ക് കൈ കൂലി കിട്ടി കാണും "രക്ഷിതാക്കളുടെ പരാതി .
അപ്പീല്‍ പോകല്‍ ആയി . തമ്മില്‍ തല്ലല്‍ ആയി കഥകളി നടക്കുന്ന വേദിയുടെ മുന്നില്‍ രക്ഷിതാകളുടെ അട്ടകലാശം സ്ഥിരം കാഴ്ച തന്നെ

ഇത് ഒഴിവാക്കാന്‍ ജഡ്ജസ് കണ്ടു പിടിക്കുന്ന സൂത്രം മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമിനും എ ഗ്രയിഡും മുപ്പതു മാര്‍ക്കും. ഇതില്‍ പരം ഒരു സന്തോഷം എന്ത് വേണം.

ആദ്യം മേളകളില്‍ നിന്നും ഈ ഗ്രയിസ് മാര്‍ക്ക് ഒഴിവാക്കണം എങ്കില്‍ കാണാം ചന്തം ഇപ്പോള്‍ അഞ്ചും ആറും ദിവസം ആയി നടക്കുന്ന കലോത്സവം രണ്ടുദിവസം കൊണ്ട് തീര്‍ത്തു കൊടി തോരണങ്ങള്‍ അഴിച്ചു സ്ഥലം വിടാം .

Scout,Guide ഒക്കെ മിക്ക സ്കൂളുകളിലും കാണണം ദേശ സ്നേഹം കൊണ്ടോ സേവനാ മനോഭാവം കൊണ്ടോ ആണോ ഇതില്‍ കുട്ടികള്‍ പങ്കെടുക്കുന്നത്.

എല്ലാവരെയും അടച്ചു കുറ്റം പറയുന്നില്ല . താല്പര്യമുള്ള കുട്ടികള്‍ പങ്കെടുകട്ടെ .അവര്‍ക്ക് വാര്‍ഷിക പരീക്ഷ മാര്‍ക്കിന്റെ കൂടെ ഇത് ചേര്‍ത്ത് നല്‍കരുത് പകരം അവരുടെ തുടര്‍ ജീവിതത്തില്‍ ഇവ പരിഗണിക്കാം.

ഉദാഹരണം
കലാമണ്ഡലത്തില്‍ ചേര്‍ന്ന് പഠിക്കാന്‍ താല്പര്യമുള്ള ഒരു കുട്ടിക്ക് അഡ്മിഷന്‍ കൊടുക്കുമ്പോള്‍ കുട്ടിയുടെ മുന്‍ കാല കലാ പ്രകടനങ്ങള്‍ പരിഗണിക്കാം.

സേന വിഭാഗത്തിലെ ജോലികളില്‍ Scout,Guide എന്നിവയിലെ പ്രകടനം കണക്കിലെടുക്കണം

ഗ്രേസ്മാര്‍ക്ക് മാത്രം ലക്‌ഷ്യം വച്ച് കൊണ്ട് ഉള്ള മത്സരം അവസാനിപ്പികണം

സഹൃദയന്‍ September 19, 2011 at 3:00 PM  

.

ഈ വിഷയത്തില്‍ കൂടുതല്‍ ജ്ഞാനമില്ല..ഒന്നു രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കാം...

സംഘടനകളുടെ അമിതമായ കൈകടത്തല്‍ ഇതിലില്ലേ എന്നു സംശയിക്കുന്നു. പഴയ കാലത്ത് പല ഉപകാരങ്ങളും ഉണ്ടാക്കിത്തന്നിട്ടുണ്ട് എന്ന പേരില്‍ പണപ്പിരിവിനു വരുന്ന ഒരു ബാധ്യതയായി സംഘടനകള്‍ ഇന്നത്തെ കാലത്ത് മാറിയിട്ടുണ്ട് എന്നത് അംഗീകരിക്കേണ്ട വസ്തുതയല്ലേ..?

കലാമേളയില്‍ ഭക്ഷണം കൊടുക്കും എന്നാല്‍ കായിക മേളയില്‍ ഭക്ഷണമില്ല എന്നൊരു പ്രശ്നം നിലവിലുണ്ടോ..?

ഇത്രയധികം മേളകള്‍ ഉള്ളതു പോലെ സ്കൂളില്‍ ഇപ്പോള്‍ എത്ര ക്ലബുകള്‍ ഉണ്ട്? ഓരോ സംഭവം നടക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ക്ലബുകളും ഒപ്പം സ്കൂളില്‍ വരും എന്നു പറയും ആരെങ്കിലുമൊക്കെ അതിന്റെയെല്ലാം ഭാരവാഹിയാകും. കുറെ കഴിയുമ്പോള്‍ അതിനെ കുറിച്ച് കേള്‍വിയില്ല.

യഥാര്‍ത്ഥത്തില്‍ സ്കൂളില്‍ എത്ര ക്ലബുകള്‍ ഉണ്ട്?

MALAPPURAM SCHOOL NEWS September 19, 2011 at 8:14 PM  

വിദ്യാഭ്യാസവകുപ്പ് ഒഴികെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെ പേരിലും ക്ലബുകള്‍ സ്കൂളിലുണ്ട്. ഒന്നും ഉദ്ഘാടനപിറ്റേന്ന് ജീവക്കാറില്ല?

Sakthidharan September 19, 2011 at 9:05 PM  

കുട്ടികളില്‍ നിന്നും പിരിക്കുന്ന പണം മുഴുവനായും സംസ്ഥാനത്തിന്. ജില്ലക്ക് തുച്ഛം, സബ്ജില്ലക്ക് പരച്ചക്കാശ് മാത്രം. എ.ഇ.ഒ മാരും ഹെഢ്മാസ്ര്‌റര്‍മാരും നാടു തെണ്ടി കാശുണ്ടാക്കി വേണമെങ്കില്‍ സബ്ജില്ല നടത്താം. സംസ്ഥാന മേളയോ ബഹുകേമം..! ആര്‍ക്കുവേണ്ടി. കാശുള്ളവന്റെ മക്കള്‍ക്ക് മന്ത്രിമാരുടെമേല്‍ നോട്ടത്തില്‍ മാമാങ്കമാടാന്‍. നിര്‍ത്തിക്കൂടെ ഈ സംസ്ഥാന മേള.

ഷാജി നായരമ്പലം September 20, 2011 at 12:01 AM  

ഒരു രക്ഷിതാവെന്ന നിലയില്‍ കുട്ടികളുടെ കൂടെ രണ്ടുമൂന്നു കൊല്ലങ്ങളായി ചില മേളകളിലും ഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്.പലതും സംഘാടകര്‍ വെറും ചടങ്ങുകള്‍ മാത്രമായിമാറ്റുന്നത്
കണ്ട് വിഷമം തോന്നിയിട്ടുമുണ്ട്.പക്ഷെ അത് സംഘാടകരുടെ മാത്രം കുഴപ്പമല്ല, വിദ്യാഭ്യാസവകുപ്പിനും ഇതിങ്ങനെയൊക്കെ തന്നെ നടത്തിയാല്‍ മതി എന്ന ചിന്തയുള്ളിലുള്ളതുകൊണ്ടാണു എന്നാണെന്റെ അനുഭവം.
കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കുവാനുമാണു മേളകള്‍.ഇതുള്‍ക്കൊള്ളതെ കുറെ ജഡ്ജിങ്ങ് തൊഴിലാളികള്‍ക്കും അവരെ നിയോഗിക്കുന്ന മാഫിയകള്‍ക്കും കീശ വീര്‍പ്പിക്കുവാനുള്ള വേദികളായി കലോത്സവങ്ങള്‍ മാറ്റിയിരിക്കുന്നു ഇന്നു്.

പരിഷ്ക്കരിക്കേണ്ടത് മാനുവലല്ല, പലരുടെയും മനസ്സാണു്.

ജനാര്‍ദ്ദനന്‍.സി.എം September 20, 2011 at 9:33 AM  

ആദ്യമായി ഒരാള്‍ കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുന്നത് കാണുക. ഇവിടെ

വിപിന്‍ മഹാത്മ September 20, 2011 at 11:46 AM  

ആതിരയുടെ സംശയങ്ങളിലും അഭിപ്രായങ്ങളിലും ഞാനും കൂടുന്നു.

ആനക്കര്യത്തിനു ഇടയ്ക്കു ചേനക്കാര്യം എന്ന് കരുതില്ലെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ ആ ഫോട്ടോയില്‍ കാണുന്നതില്‍ ആരാണ് ആതിര. ആ വല്യമ്മയോ അതോ കുട്ടിയോ?

Dr,Sukanya September 20, 2011 at 12:18 PM  

വിദ്യാഭാസ(മനപ്പൂര്‍വമല്ല വിദ്യ ആഭാസം തന്നെ) വകുപ്പിനും സര്‍വശിക്ഷ അഭിയാനും നന്ദി.

ഇനി ഒന്പതാം ക്ലാസ് വരെ തോല്‍വിയെ ഇല്ല .

മന്ത്രി പുംഗവന്റെ ഭാഷയില്‍ പറഞ്ഞാല്‍ തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.

ഹോ പണ്ട് നാലാം ക്ലാസ് ജയിക്കാന്‍ പരിശ്രമം നടത്തി ദയനീയമായി പരാജയപെട്ടു പാര്‍ട്ടി കൊടി പിടിച്ചു പിന്നെ പാവം ജനങ്ങളെ സേവിച്ചു അവശനായ മത്രിക്ക് ഇനി എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന് പഠിക്കാം.എന്നിട്ട് വേണം പ്രിയതമയോട് പറയാന്‍ "നോക്കടി ഞാന്‍ ഒന്പതു പാസാ" .

ഇത് ഞാന്‍ ഇവിടെ കൊടുക്കുമ്പോള്‍ ചില ചോതിക്കും
"എടി പെണ്ണെ നീ ബാക്കി കൂടി വായിച്ചോ.
.നമ്മുടെ സര്‍ക്കാര്‍ ക്ലുസ്റെര്‍ മീറ്റിങ്ങും മാങ്ങാ തൊലിയും പിന്നെ ചക്ക മടലും നടത്തി നമ്മുടെ പിള്ളേരെ ന്യൂട്ടനും, ഗൌസ്സും,ആശാനും,ചങ്ങപുഴയും ഒക്കെ മാറ്റും നീ ഒരു മാതിരി കാര്യം അറിയാതെ ചൊറിയാന്‍ വരണ്ട ടോ"

ഇല്ല മാഷെ ഞാന്‍ എല്ലാം കണ്ടു കൊണ്ട് ഇരിക്കുകയല്ലേ.ക്ലുസ്റെര്‍ മീറ്റിംഗ് നടത്തി നമ്മുടെ പിള്ളേര്‍ അങ്ങ് കേറി വളര്‍ന്നു ഒരു മാതിരി കൊന്ന തെങ്ങ് പോലെ ആയ വിവരം ഞാന്‍ അറിഞ്ഞില്ല.

പത്താംക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയോട് മലയാളം ടീച്ചര്‍ ചോതിച്ചു" "മനപ്രയാസം.വാക്യത്തില്‍ പ്രയോഗിക്കുക"

ഉടനെ കുട്ടി പറഞ്ഞു
"ഉണ്ണി നമ്പൂതിരിയുടെ മന ജെ.സി.ബി ഉപയോഗിച്ച് പ്രയാസം കൂടാതെ പൊളിച്ചു നീക്കി അവിടെ ഒരു ഹോട്ടല്‍ കെട്ടി"

അതാണ്‌ കുട്ടി ക്ലുസ്റെര്‍ മീറ്റിംഗ് . കുട്ടിക്ക് എ പ്ലുസും സി .വി രാമന്‍ അവാര്‍ഡും കൊടുത്തു .

ഇനി പത്താം ക്ലാസ്സിലും കൂടി ഇത് വന്നിട്ടുവേണം എനിക്കും ഒരു എസ്.എസ്. എല്‍ .സി കാരി ആകാന്‍ . വരും വൈകാതെ വരും അല്ലെങ്കില്‍ തന്നെ താഴെ കാണുന്ന പട്ടിക നോക്കു

2001 ----- 39%
2008 ----- 87.09%
2009 ----- 86.67%
2010 ----- 90.78%
2011 ------91.37%
2015 ------ 100%

എടി നീ ഒരു കാര്യം മനസ്സിലാക്കിക്കോ നമ്മുടെ കുട്ടികളുടെ നിലവാരം ഉയര്‍ന്നു കൊണ്ടേ ഇരിക്കുകയാണ് എന്ന് അല്ലെ .

'അതിനു ഒരു ഉത്തരം മാത്രം ഞാന്‍ ഈ നാട്ടുകാരി അല്ല'

Dr,Sukanya September 20, 2011 at 12:26 PM  

@ മഹാത്മ

"ആ ഫോട്ടോയില്‍ കാണുന്നതില്‍ ആരാണ് ആതിര. ആ വല്യമ്മയോ അതോ കുട്ടിയോ?"

എന്തായാലും വലിയമ്മ അല്ല അപ്പോള്‍ പിന്നെ ആരാകും.

ആനക്കര്യത്തിനു ഇടയ്ക്കു ചേനക്കാര്യം എന്ന് കരുതില്ലെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ.
"താങ്കളുടെ പേര് മഹാത്മ എന്ന് തന്നെ ആണോ .മഹാത്മാ ഗാന്ധിയുടെ കുടുംബവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ആവോ"

വിപിന്‍ മഹാത്മ September 20, 2011 at 2:54 PM  

@ ആതിര
"എന്തായാലും വലിയമ്മ അല്ല അപ്പോള്‍ പിന്നെ ആരാകും."
വല്യമ്മ ആണെന്ന് എനിക്കും തോന്നിയില്ല. ആ നരുന്ത് കൊച്ചാണെന്ന് വിശ്വസിക്കാനും പ്രയാസം തോന്നി.

"താങ്കളുടെ പേര് മഹാത്മ എന്ന് തന്നെ ആണോ .മഹാത്മാ ഗാന്ധിയുടെ കുടുംബവുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ആവോ"

ഈ കാര്യം പറഞ്ഞു നമ്മുടെ FREE സാറും ഞാനും തമ്മില്‍ ഒന്ന് ഉടക്കിയിരുന്നു. എങ്കിലും പറയട്ടെ ആ മഹാത്മാവിനോടുള്ള ബഹുമാനം ഒന്നുകൊണ്ടു മാത്രമാണ് ഈ പേര് സ്വീകരിച്ചത് .
എങ്കിലും
1, മഹാത്മാ എന്ന് പേരും ഇട്ടു
2, കുട്ടിക്കാലത്തെ പടം നല്‍കി
3, student ആണെന്ന പേരില്‍
പോസ്റ്റുകള്‍ തയ്യാറാക്കുന്നില്ലല്ലോ എന്നൊരു ആശ്വാസം മാത്രം.

ഇതുപോലെ പണ്ടും ഉണ്ടായിരുന്നു ഒരു ടീം "ആതിര, ഹിത, അനന്യ" എന്ന പേരില്‍. ഇപ്പോള്‍ കാണാനേ ഇല്ല എന്ത് പറ്റിയാവോ

JOSE September 20, 2011 at 6:14 PM  

മേളകളില്‍ പലപ്പോഴും കൂട്ടികളുടെ പ്രതിഭയെ വളര്‍ത്തുന്നതിന് പകരം തളര്‍ത്തുന്ന പല കാര്യങ്ങളും നടക്കുന്നു. ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളില്‍ ഭാഷാശൈലിക്കും ഉച്ചാരണശുദ്ധിക്കും ഗ്രാമറിനും പ്രാധാന്യം കൊടുക്കാതെ മോണോആക്ടായി കണക്കാക്കി മാര്‍ക്കിടുന്ന പ്രവണത പലപ്പോഴും കണ്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജില്ലാതല ഐടി മേളയിലെ വെബ് ഡിസൈനിങ്ങ് മത്സരത്തില്‍ Java Script, CSS ഇവ ഉപയോഗിച്ച ഒരു എന്‍ട്രി തഴയപ്പെട്ടു. സര്‍ക്കാര്‍ മാനുവലില്‍ അതുവരെ അങ്ങനെയൊരു നിര്‍ദ്ദേശമില്ല. സംസ്ഥാനതലമത്സരത്തിന്റെ മാനുവലില്‍ മാത്രമാണ് JavaScript, CSS ഇവ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നത്. മത്സരസമയത്തെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കേണ്ടതല്ലേ? നല്ലൊരു വെബ്‌പേജിന്റെ കോഡ് മുഴുവന്‍ എഴുതിത്തീര്‍ക്കണമെങ്കില്‍ നല്ല ടൈപ്പിങ്ങ് സ്പീഡ് വേണം. കൂടുതല്‍ സങ്കേതങ്ങള്‍ പ്രയോഗിച്ചതിന് അയോഗ്യത കല്‍പ്പിക്കുന്നതും യുക്തിയല്ല.
ഈ വര്‍ഷത്തെ മത്സരങ്ങള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്നതിനാവശ്യമായ പ്രായോഗിക അറിവുകള്‍ ആരെങ്കിലും maths blog -ലൂടെ പങ്കുവെയ്ക്കുമെങ്കില്‍ അത് blog-ന്റെ മഹത്തായ ഒരു ദൗത്യമായിരിക്കും.

സഹൃദയന്‍ September 20, 2011 at 8:27 PM  

@ ജോസ് സാര്‍

ജാവ സ്ക്രിപ്റ്റും മറ്റും നോക്കി മാര്‍ക്കിടാന്‍ പറ്റുന്നവര്‍ വേണ്ടേ സാര്‍...

എട്ടാം ക്ലാസിലെയും ഒന്‍പതാം ക്ലാസിലെയും ചോദ്യപേപ്പറിന്റെ ഉത്തരം കണ്ടെത്താന്‍ കഴിയുന്ന എത്ര എം.ടി മാരുണ്ട് എന്നു പരിശോധിക്കണം ആദ്യം..കഴിവുള്ളവര്‍ ഇല്ലെന്നല്ല..പക്ഷെ ഒരു സാധാ ഐ.ടി ടീച്ചറിന്റെ അപ്പുറത്ത് അറിവില്ലാത്തവരും ഈ സ്ഥാത്തുണ്ട്..

കഴിഞ്ഞ വര്‍ഷത്തെ എട്ടാം ക്ലാസിലെ ഐ.ടി ചോദ്യപേപ്പറുമായി ഞാന്‍ വിളിക്കാത്ത ആളുകളില്ല. ആര്‍ക്കും പലതിന്റേയും ഉത്തരമറിയില്ല. ആന്‍സര്‍ കീയും ഇല്ല.

പാഠപുസ്തകത്തില്‍ ചോദ്യങ്ങളില്ല. ആകെ മൊത്തം ചോദ്യങ്ങള്‍ മാഷുമ്മാരു കാണുന്നത് പരീക്ഷയ്ക്കാണ്. ഉത്തരം എങ്ങിനെ അറിയും..?

ഇനി അടുത്തതു പത്താം ക്ലാസാണ്. എന്തു കാണിക്കുമോ ആവോ..?

പന്ത്രണ്ടു പാഠം പഠിപ്പിക്കാന്‍ ആറു ദിവസം പരിശീലനം നേടിയിട്ടുണ്ടേ...ഇനി അതു കൊണ്ടു വേണം പത്തു മാസം തള്ളി നീക്കാന്‍..

Dr,Sukanya September 20, 2011 at 9:27 PM  

@ സ്നേഹം നിറഞ്ഞ മഹാത്മ സര്‍



ഇതുപോലെ പണ്ടും ഉണ്ടായിരുന്നു ഒരു ടീം "ആതിര, ഹിത, അനന്യ" എന്ന പേരില്‍. ഇപ്പോള്‍ കാണാനേ ഇല്ല എന്ത് പറ്റിയാവോ

സാറിന് അവിടെയാണ് തെറ്റിയത് അതെ ആതിര തന്നെ ആണ് ഇത്.ഞങ്ങള്‍ മൂന്നു പേരും ഒരു സ്കൂളില്‍ ആയിരുന്നു.ഇപ്പോള്‍ മൂന്ന് പേരും മൂന്നു വഴിക്കായി എന്ന് മാത്രം .ഒരാള്‍ പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ മറ്റൊരാള്‍ മണ്ണുത്തി വെറ്റിനറി കോളേജില്‍ പിന്നെ ഒരാള്‍ തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍.

student ആണെന്ന പേരില്‍
പോസ്റ്റുകള്‍ തയ്യാറാക്കുന്നില്ലല്ലോ എന്നൊരു ആശ്വാസം മാത്രം.

അത് സര്‍ ഞങ്ങളെ ഒന്ന് കളിയാക്കിയതാണ് അല്ലെ .ശരി ഞങ്ങള്‍ വരവ് വച്ചു ടോ

ഈ കാര്യം പറഞ്ഞു നമ്മുടെ FREE സാറും ഞാനും തമ്മില്‍ ഒന്ന് ഉടക്കിയിരുന്നു.

എന്തായാലും ഞാന്‍ ഉടക്കാന്‍ ഒന്നും വരുന്നില്ല കേട്ടോ.വെറുതെ സര്‍ പറഞ്ഞപ്പോ തിരിച്ചു ഒരു രസത്തിനു പറഞ്ഞു എന്ന് മാത്രം

thoolika September 21, 2011 at 7:06 AM  

പത്തു വരെ ഇനി തോല്‍വി ഇല്ല.
വളരെ നന്നായി.
പത്തു വരെ മാഷന്മാര്‍ക്കും കുട്ട്യോള്‍ക്കും മേള കളിച്ചു നടക്കാം .
എന്നിട്ട് പത്താം ക്ലാസ്സില്‍ തറ ,പറ പഠിച്ചു തുടങ്ങാം .
ദയവായി പൊതു വിദ്യാലയങ്ങള്‍ നശിപ്പിക്കരുത് .
ഒരു സംശയം .
പത്താം ക്ലാസ്സില്‍ ജയം ഉണ്ടാകുമോ ?

JOSE September 21, 2011 at 10:52 AM  

ചിക്കു സാര്‍ പറഞ്ഞതിനോട് യോജിക്കുന്നു.
ഐടി മത്സരങ്ങളെക്കുറിച്ച് വ്യക്തമായ യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും തരാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയാറില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനതല മത്സരങ്ങളില്‍ ജഡ്ജ് ആയിരുന്നവര്‍ ആരെങ്കിലും blog-ല്‍ വിശദീകരണങ്ങള്‍ തന്നിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഉപകാരപ്രദമായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ സംസ്ഥാനതല ഐടി മേളയിലെ മലയാളം ടൈപ്പിങ്ങ് മത്സരത്തിലും പിഴവ് സംഭവിച്ചിട്ടുണ്ട്. 15 മിനിട്ട് സമയത്തെ മത്സരത്തിനുള്ള മാറ്റര്‍ 7 മിനിട്ട് കൊണ്ട് തീര്‍ന്നുപോയി. അതുകൊണ്ട് ഒരു consistent and steady performance കുട്ടികള്‍ക്ക് സാധിച്ചിട്ടില്ല. മത്സരാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്കുള്ള strategy വ്യത്യസ്തമാണല്ലോ. ഈ വര്‍ഷം വ്യക്തമായ ആസൂത്രണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

unnimaster physics September 21, 2011 at 1:44 PM  

ellaaa me..lakalum panchayath or maximum block thalathil nirthukayalle.. ve..ndathu...????

JAYASHANKAR.N September 21, 2011 at 10:24 PM  

മേളകള്‍ കുറയ്ക്കേണ്ടത് അത്യാവശ്യം തന്നെ.അടിയന്തിര അഴിച്ചുപണി തുടങ്ങേണ്ടത് ശാസ്ത്രമേളയിലാ.അധ്യാപകര്‍ ചിന്തിച്ചു,കൊട്ടേഷന്‍ കൊടുത്ത് ,ഉണ്ടാക്കുന്ന സാധനങ്ങളുടെ വെറും വിളമ്പുകാര്‍ മാത്രമാണ് ഇതില്‍ കുട്ടികള്‍.ഗണിതമെളയും,പ്രവൃത്തിപരിചയമേളയും പോലെ ശാസ്ത്ര സാമൂഹ്യ മേളകളും ഓണ്‍-ദ-സ്പോട്ട് ആക്കേണ്ട കാലം കഴിഞ്ഞു.ഇതൊക്കെ ചിന്തിക്കാന്‍ ആര്‍ക്കു സമയം..അല്ലെ..?

ഹരിദാസന്‍ September 21, 2011 at 10:44 PM  

മേളകള്‍ പഞ്ചായത്തു തലത്തില്‍ തന്നെ അവസാനിപ്പിക്കണം
പങ്കാളികള്‍ക്കെല്ലാം സമ്മാനം നല്‍കണം
രക്ഷിതാക്കളുടെ പങ്കാളിത്തം ആയിക്കോട്ടെ അവര്‍ക്കും അവസരവും സമ്മാനവും നല്‍കാം.
മികവുകാണിക്കുന്നവരെ സഹായിക്കാന്‍ പഞ്ചായത്തും സന്നദ്ധസംഘടനകളും ഉണ്ടല്ലോ.

Jomon September 21, 2011 at 10:49 PM  
This comment has been removed by the author.
ഹരിദാസന്‍ September 21, 2011 at 10:53 PM  

മേളകള്‍ പഞ്ചായത്തു തലത്തില്‍ തന്നെ അവസാനിക്കണം.
മികവുകാണിക്കുന്നവരെ പഞ്ചായത്തുകളും സന്നദ്ധസംഘടനകളും ദത്തെടുക്കട്ടെ.കൂടുതലുയരത്തിലെത്താന്‍ ഇത് അവരെ സഹായിക്കില്ലേ.പങ്കടുക്കുന്നവര്‍ക്കെല്ലാം സമ്മാനം.... അല്ലാതെ യുവജനോല്‍സവകാലത്തു പൊട്ടിവിരിയുന്ന തകരകള്‍ക്കെന്തിനാണിങ്ങനെയൊരു മേള.

രക്ഷിതാക്കളും നാട്ടുകാരും ഒക്കെ പങ്കടുക്കുന്ന ഒരു ഉല്‍സവമാകണം ഓരോ മേളയും.

Jomon September 21, 2011 at 10:53 PM  

പത്തു വരെ തോല്‍വിയില്ല എന്നു പത്രത്തില്‍ ഉണ്ടായിരുന്നു എന്നു കേട്ടു..ഏതു പത്രത്തിലാണ്.?
ലിങ്കു തരാമോ..

വി.കെ. നിസാര്‍ September 22, 2011 at 7:07 AM  

ജോമോനേ..ഇതാ..!

വിപിന്‍ മഹാത്മ September 22, 2011 at 1:09 PM  

ഇതൊക്കെ കാണുമ്പോള്‍ ഒരു വരി പാടാന്‍ തോന്നുന്നു

കാലമിനിയുമുരുളും
വിഷുവരും
വര്‍ഷം വരും
തിരുവോണം വരും
പിന്നെ ഓരോ തളിരിലും
പൂവരും
കായ്‌വരും
അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്ക് അറിയാം

tim September 22, 2011 at 10:21 PM  

മേളകളുടെ സമയമടുക്കുന്ന ഈ അവസരത്തില്‍ ലേഖനം വളരെ ഉചിതം
ബഷീര്‍.കെ
TIMGHSS NADAPURAM

പ്രദീപ് മാട്ടര September 24, 2011 at 8:25 AM  

@ചിക്കു
1. കുട്ടികള്‍ക്ക് ജാവയിലും സിഎസ്എസിലുമുള്ള പ്രാവീണ്യം പരശോധിക്കന്നതിനല്ല ഐടി മേള എന്ന് ദയവായി തിരിച്ചറിയുക. പത്താം ക്ലാസ് വരെയുള്ള എച്ച് ടി എം എല്‍ ഉപയോഗിച്ചും സൗന്ദര്യ ബോധവും നിറങ്ങളുടേയും ചിത്രങ്ങളുടേയും തെരെഞ്ഞെടുപ്പിലുള്ള ഔചിത്യവും അത്യാവശ്യം വിഷയാവബോധവും സര്‍വ്വോപരി പ്രതിഭയും ഉള്ള കുട്ടികള്‍ക്ക് നല്ല ഒരു വെബ് പേജ് നിര്‍മ്മിക്കാന്‍ കഴിയും എന്ന് താങ്കള്‍ എന്താണ് മറന്നു പോകുന്നത് ? അവരെ കണ്ടുപിടിക്കന്നതിനാണല്ലോ ഈ പ്രയത്നമത്രയും. മത്സരം സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ്. പ്രോഫഷണല്‍ പ്രോഗ്രാമര്‍മാര്‍ക്കല്ല.
2. മല്‍സരാര്‍ത്ഥികള്‍ കുട്ടികളും, വിധികര്‍ത്താക്കള്‍ അധ്യാപകരും ആകുമ്പോള്‍ അവരുടെ പരിസരങ്ങളിലില്ലാത്ത ജാവ എന്തിന് അവര്‍ അറിഞ്ഞിരിക്കണം ? താങ്കള്‍ക്കു പറ്റുമെങ്കില്‍ ഒരു ജാവാ പഠന പരിപാടി ഈ ബ്ലോഗില്‍ തുടങ്ങാമോ ? തൊഴില്‍ പരമായ ആവശ്യമല്ലെങ്കില്‍ പോലും, പഠിക്കാനെപ്പോഴും താല്പര്യമുള്ളവര്‍ക്ക് ഉപകാരമായിരിക്കും.
3. താങ്കള്‍ തുടര്‍ച്ചയായി മാസ്റ്റര്‍ ട്രെയ്‌നര്‍മാരെ കല്ലെറിഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ചോദ്യങ്ങള്‍ തയ്യാറാക്കിയത് പുറത്തു നിന്നുള്ള വിദഗ്ദരൊന്നുമല്ല. ഇതേ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ തന്നെയാണ്. തയ്യാറാക്കിയവര്‍ക്ക് തന്നെ ഉത്തരം അറിയില്ല എന്നായിരിക്കും താങ്കളുടെ അടുത്ത ആരോപണം. കൊള്ളം, താങ്കള്‍ തുനിഞ്ഞിറങ്ങിയാല്‍ പിന്നെ ഇന്ദ്രനും തടുക്കില്ല.
4. ഏതു ചോദ്യത്തിന്റെയാണ് ഉത്തരം താങ്കള്‍ക്ക് അറിയാത്തത്. ആ ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ ഉന്നയിക്കാമല്ലോ. 150 പേരെങ്കിലും ഉത്തരം പറയാന്‍ കാണും.
5. ചിക്കു സാര്‍ മറ്റൊരു വിഷയവും പഠിപ്പിക്കുന്നുണ്ടല്ലോ. ആ വിഷയത്തില്‍ ആരാണ് താങ്കള്‍ക്ക് മുന്‍കൂട്ടി ചോദ്യങ്ങള്‍ സപ്ലൈ ചെയ്യുന്നത് ? ഇപ്പോഴും മറ്റുള്ളവര്‍ ചോദ്യം ഉണ്ടാക്കും ഞാന്‍ ഉപയോഗിക്കും എന്ന രീതി തന്നെയാണല്ലേ. പക്ഷേ, ഇതൊരു അവകാശമായി ഉന്നയിക്കാതിരിക്കുക. പുതിയതായി വരുന്ന കുട്ടികള്‍ വഴി തെറ്റിപ്പോകും.
6. പത്താം ക്ലാസില്‍ എന്തു കാണിക്കണം എന്നതിനെ പറ്റി കൃത്യമായ ധാരണ ഉണ്ടാകുമ്പോഴാണല്ലോ, മറ്റു അല്പ വിഭവന്‍മാര്‍ ചെയ്യുന്നതൊന്നും ശരിയല്ല എന്നു തോന്നുക. താങ്കളുടെ ധാരണകള്‍ അറിയാന്‍ താല്പര്യമുണ്ട്. ദയവായി പങ്കു വെക്കുക. ഒരു ചര്‍ച്ച തന്നെ ആകാമല്ലോ.
7. ഒരു കമ്പ്യൂട്ടര്‍ വാങ്ങാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് സാമ്പത്തിക ശേഷിയില്ലാത്ത ഒരു കാലം എനിക്ക് എച്ച് എസ് എ ആയി ജോലികിട്ടി കഴിഞ്ഞ് വളരെ കാലത്തേക്കുവരെ ഉണ്ടായിരുന്നു. പക്ഷേ, കാലത്തും വൈകീട്ടും ഒരോ മണിക്കൂര്‍ പരിശീലിച്ചാല്‍ തന്നെ ധാരാളമാണ് നമ്മുടെ പാഠങ്ങള്‍ കൈകാര്യം ചെയ്യാന്‍ എന്നതിന് ഈ കാലത്തെ എന്റെ അനുഭവ സാക്ഷ്യം. ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ പഠന സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു കോഴ്സിനു ചേരൂ. വ്യത്യാസം താങ്കള്‍ക്ക് കണ്ടറിയാം.
8. അതുകൊണ്ട്, സാര്‍, ദയവായി കാര്യമറിയാതെ കല്ലെറിയരുത്.
അനുബന്ധം : ടൈപ്പിങ്ങ് മല്‍സരം സോഫ്റ്റ്‌വെയര്‍ മൂല്യനിര്‍ണയം ചെയ്യുന്ന രീതിയിലാണ് നടത്തുന്നത്. തന്നിരിക്കുന്ന കണ്ടന്റ് ഏഴു മിനിറ്റില്‍ തീര്‍ന്നു എന്നത് മൂല്യ നിര്‍ണയത്തെ ബാധിക്കില്ല. സ്പീഡും അക്യൂറസിയും അതില്‍ നിന്നേ അളക്കപ്പെടും. പക്ഷേ, കണ്ടന്റ് കുറഞ്ഞു പോയിട്ടുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ ഞാനില്ല. അത് സംഘാടനക്കുറവ് തന്നെ.

sambu, madayi September 24, 2011 at 1:37 PM  

ആട്ടാനറിയുന്നവനെ നെയ്യാനാക്കി . ഇതാണ് ജഡ്ജ്മെന്ടിനെക്കുറിച്ചു പറയാനുള്ളത്.സ്റ്റേറ്റുതലംവരെ ഇതാണു
നടക്കുന്നത്.ിതു കാര്യക്ഷമമാകണം. യു.പി.വിഭാഗം സ്റ്റില്‍മോഡല്‍ മാറ്റി വര്‍ക്കിംഗ് മോഡല്‍ ഐറ്റം മത്സരത്തില്‍ വരണം.യു.പി.യിലെ ആശയങ്ങള്‍ വര്‍ക്കിംഗ് ആയവതരിപ്പിക്കാനാണു സൗകര്യം.പുതിയ മാന്വല്‍ പരിഷ്കരണം അപക്വമാണ്. UP വിഭാഗത്തോടുള്ള അവഗണനയാണ്.10
വര്‍ഷം സ്റ്റേറ്റ് അധ്യാപകമത്സരാര്‍ഥിയായിരുന്ന ആളുടെ
അഭിപ്റായം.

സഹൃദയന്‍ September 24, 2011 at 6:07 PM  

.

@പ്രദീപ് മാട്ടറ

താങ്കളുടെ വിശദീകരണം വായിച്ചു.വിഷയത്തില്‍ നിന്നും അല്‍പം വ്യതിചലിച്ചോ എന്നൊരു സംശയമുണ്ട്. വ്യക്തമാക്കാം.

താങ്കളുടെ വിശദീകണങ്ങളിലേക്ക്

1.ജാവ സംബന്ധിച്ച പ്രശ്‌നം ജോസ് സാര്‍ ഉന്നയിച്ചതാണ്. എം.ടി മാര്‍ക്ക് ജാവ അറിയില്ലാത്തതു കൊണ്ടായിരിക്കാം/അറിയില്ലാത്തതു കൊണ്ടാണ് എന്ന കാരണമാണ് ഞാന്‍ പറഞ്ഞത്. അതല്ല എന്ന വിശദീകരണം താങ്കളില്‍ നിന്നും ലഭിച്ചതില്‍ സന്തോഷം. കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാകുമല്ലോ.

2. "താങ്കള്‍ക്കു പറ്റുമെങ്കില്‍ ഒരു ജാവാ പഠന പരിപാടി ഈ ബ്ലോഗില്‍ തുടങ്ങാമോ ? "

ഈ ചോദ്യം മുതലാണ് താങ്കളുടെ വിശദീകരണത്തിന്‍റെ റൂട്ടു മാറുന്നത്.

ഇത്രയും എം.ടിമാരുണ്ടായിട്ടും സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി മെയിന്‍റെയിന്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതെന്തു കൊണ്ടാണ് ?

ഈ ബ്ലോഗില്‍ എത്ര എം.ടിമാര്‍ പഠന സംബന്ധിയായ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട് ?

ഈ രണ്ടു ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം തരൂ.
എന്നിട്ടു ഞാന്‍ എന്റെ വിശദീകരണം തരാം.

3. ഈ പറഞ്ഞതു ഞാന്‍ സമ്മതിക്കുന്നു. മാസ്റ്റര്‍ ട്രെയിനിമാരെ കുറച്ചു കാലമായി കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ്.
പ്രതീക്ഷിച്ചത് അവരില്‍ നിന്നും ലഭിക്കുന്നില്ല എന്നതു തന്നെ പ്രധാന കാരണം.
ചോദ്യം ഇട്ടത് അവര്‍ തന്നെ എന്നു പറഞ്ഞല്ലോ (എന്റെ കൈയ്യില്‍ ഇപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ എട്ടിലെ ചോദ്യ പേപ്പര്‍ ഇല്ല. കിട്ടിയാല്‍ കൂടുതല്‍ ഉദാഹരണങ്ങള്‍ തരാം.)

എട്ടാം ക്ലാസില്‍ വച്ച് ആദ്യമായി കംപ്യൂട്ടര്‍ കീബോര്‍ഡില്‍/മൗസില്‍ തൊടുന്ന കുട്ടിയോടുള്ള ചോദ്യം

(വായിക്കുന്നവര്‍ പരീക്ഷിക്കാതെ ഉത്തരം പറയണം)

മലയാളത്തതില്‍ 'തത്ത' എന്നെഴുതാന്‍ ഉപയോഗിക്കുന്ന കീകള്‍ ഏതെല്ലാമാണ് ?

എത്ര നാളെടുത്താണ് ഈ കീകള്‍ നാം പഠിക്കുന്നത്. ഈ തരം ചോദ്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഐ.ടി യോടുള്ള താല്‍പര്യം കുറയ്ക്കുകയല്ലേയുള്ളു ?

4. അല്‍പം ക്ഷമിക്കൂ. ഉടനേ തരാം.

5. മറ്റൊരു വിഷയം കൂടി പഠിപ്പിക്കുന്നുണ്ട്. അതില്‍ സംശയങ്ങള്‍ ചോദിക്കാനും ചോദ്യത്തിന്റെ മാതൃക തരാനും ക്ലസ്റ്ററുണ്ട്. ചോദ്യ ബാങ്കുകള്‍ ഉണ്ട്. ചര്‍ച്ച ചെയ്യാന്‍ എസ്.ആര്‍.ജി യുണ്ട്.
ഐ.ടി യ്ക്ക് എന്തുണ്ട് ?

എനിക്കറിയാന്‍ മേല എന്നു പറയുന്ന എസ്.ഐ.ടി.സി. നോക്കീട്ടു പറയാം. നോക്കീട്ടില്ല എന്നു കാണാപാഠം പഠിച്ചു വച്ചിരിക്കുന്ന എം.ടി...
(കൂടുതല്‍ പറയിപ്പിക്കരുത്..പ്ലീസ്)

6.

പത്താം ക്സാസില്‍ എന്തു കാണിക്കണം ? പറഞ്ഞു തരാം.

1. ഒന്‍പതിലെ മാതിരി ലോകത്തുള്ള മുഴുവന്‍ കാര്യങ്ങളും കുത്തി നിറച്ച് ടെക്റ്റുണ്ടാക്കരുത്.
2. തരുന്ന ടെക്‌സ്റ്റില്‍ തെറ്റുകളുണ്ടാവരുത്.
(ഉദാ
1. ജിമ്പ് എടുക്കുന്നതെങ്ങിനെ ?
ഒന്‍പത് ടെക്സ്റ്റ് പ്രകാരം Applications->Graphics->GIMP->Image Editor
Ref : Page 8
2. മലയാളം അക്ഷരം അ യ്ക്ക് തുല്യമായ കീ ഏതാണ് ?
ഒന്‍പത് ടെക്സ്റ്റ് കീബോര്‍ഡ് പ്രകാരം D,E എന്നിവ
Ref : Page21)
3. ഘട്ടം ഘട്ടമായി പരിശീലിപ്പിച്ചാല്‍ എന്താ കുഴപ്പം ?ആറു ദിവസം കൊണ്ട് പന്ത്രണ്ടു പാഠം എന്ന രീതി മാറ്റണം. ചുരുങ്ങിയത് ടേമില്‍ ഒന്ന് എന്നെങ്കിലും ആക്കണം.
4. സോഴ്സ് ബുക്കില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ ടെക്റ്റില്‍ ചേര്‍ത്തു കൂടേ..?പരീക്ഷിച്ചു നോക്കൂ, കണ്ടു പിടിക്കൂ..എന്നു പറഞ്ഞാല്‍.. അല്ലെങ്കില്‍ പിന്നെ സോഴ്സ് ബുക്ക് എല്ലാ സ്കൂളുകളിലും ലഭ്യമാക്കണം.

ബാക്കി പിന്നെ..

7. "ഒരു സ്വകാര്യ കമ്പ്യൂട്ടര്‍ പഠന സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു കോഴ്സിനു ചേരൂ. വ്യത്യാസം താങ്കള്‍ക്ക് കണ്ടറിയാം"

മലര്‍ന്നു കിടന്നു തുപ്പുക എന്നു പറയുന്നത് ഇതിനെയാണോ ?

wattson September 25, 2011 at 8:08 PM  

ഭേഷ് , ചിക്കു സാര്‍!

സഹൃദയന്‍ September 25, 2011 at 10:32 PM  

.

നന്ദി വാട്സണ്‍ സാര്‍...

സത്യത്തില്‍ എനിക്കു പറഞ്ഞു മതിയായില്ല..
മറുപടിയ്ക്കു വെയ്റ്റു ചെയ്യുകയാ...

ബീന്‍ September 26, 2011 at 7:16 AM  

@ ചിക്കു ,
ഇന്നലെവരെ H.S.A. മാരായിരുന്നിട്ട് ഇന്ന് IT മാസ്റര്‍ ട്രൈനെര്‍ ആകുമ്പോള്‍ ചിലര്‍ക്ക് ഒരു പ്രഭാതം കൊണ്ട് ബൌദ്ധികമായി പരിണാമം സംഭവിക്കുകയും അവര്‍ സര്‍വജ്ഞ പീഠം കയറുകയും ചെയ്യും . ഇവരോട് വളരെ ആദരപൂര്‍വ്വം സംസാരിക്കണം . ഇവര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് . കഴിഞ്ഞ IT ഓഡിറ്റ്‌ സമയത്ത് ' ഏക്‌ ദിന്‍ കാ സുല്‍ത്താന്‍ ' മാരായി വന്ന ഇക്കൂട്ടര്‍ക്ക് തീരെ ഗര്‍വ്വ് ഇല്ല എന്നും മനസ്സിലാക്കിയതാണല്ലോ . SITC മാരുടെ മീറ്റിങ്ങിനു ഉച്ച കഴിഞ്ഞുള്ള session - നു പകരം , HM -ന്റെ അനുവാദത്തോടെ രാവിലത്തെ session -നു ചെല്ലുന്ന ടീച്ചര്‍മാരെ (മാഷന്മാരെ അല്ല ) ഒരുമണിക്കൂറോളം ഹാളിനു വെളിയില്‍ നിര്‍ത്തുന്നത് ദൈവം തമ്പുരാന്‍ ഇവര്‍ക്ക് നേരിട്ട് നല്‍കിയ അധികാരം ഉപയോഗിച്ചാണ് .
ഇങ്ങനെയുള്ള ഈ സാധുക്കളെ വിമര്‍ശിക്കരുത് .
പ്ലീസ് .

ബീന്‍ September 26, 2011 at 7:37 AM  

@ പ്രദീപ്‌ മാട്ടര ,
ഏതു ചോദ്യത്തിന്റെയാണ് ഉത്തരം താങ്കള്‍ക്ക് അറിയാത്തത് ?. ആ ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ ഉന്നയിക്കാമല്ലോ. 150 പേരെങ്കിലും ഉത്തരം പറയാന്‍ കാണും.
ചോദ്യങ്ങള്‍ അങ്ങനെയുള്ളത് ആയിരിക്കരുത് . IT യുടെ എന്നല്ല ഏത് വിഷയത്തിന്റെയും . താങ്കളെപ്പോലെയുള്ള MT മാര്‍ IT യുടെ കാര്യത്തില്‍ അധ്യാപകരുടെ പൊതു നിലവാരം മനസ്സിലാക്കുന്നില്ല എന്നത് ഖേദകരമാണ് .
MT മാരും , IT @ school തന്നെയും കൊട്ടി ഘോഷിക്കുന്ന നിലവാരത്തിന്റെ അടുത്തെങ്ങും ബഹുഭൂരിപക്ഷം അധ്യാപകരും എത്തിയിട്ടില്ല എന്ന സത്യം തിരിച്ചറിയണം .
IT പരീക്ഷ തീര്‍ന്നപാടെ ഉത്തരങ്ങള്‍ക്കായി നെട്ടോട്ടം ഓടുന്ന അധ്യാപക സുഹൃത്തുക്കള്‍ക്കായി ഈ കമന്റു സമര്‍പ്പിക്കുന്നു .

JOSE September 26, 2011 at 7:27 PM  

Javascript, CSS എന്നിവ നിരോധിക്കുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല. മത്സരത്തിന്റെ നയം അതായിരിക്കെ മാനുവലില്‍ പറയാതിരിക്കുകയും, മത്സരസമയത്തുപോലും നിര്‍ദ്ദേശങ്ങള്‍ നല്‍കാതിരിക്കുകയും, അതിനു വിരുദ്ധമായി ജഡ്ജ്‌മെന്റ് നടത്തുകയും ചെയ്യുന്ന ശൈലിയാണ് തിരുത്തപ്പെടേണ്ടത്. പലരോടും അന്വേഷിച്ചിരുന്നെങ്കിലും ആര്‍ക്കും ഒന്നും പറയാനില്ലാത്ത് അവസ്ഥ നന്നല്ല. വ്യക്തമായ മാനുവല്‍ തയ്യാറാക്കുകയെങ്കിലും വേണ്ടതല്ലേ?

കുട്ടികള്‍ പഠിച്ചിട്ടുള്ള Table ഉപയോഗിച്ച് Web page Layout ചെയ്യുന്നതിനേക്കാളും എളുപ്പമാണ് CSS ഉപയോഗിച്ച് ചെയ്യുന്നത് എന്നത് ഒരു വസ്തുതയാണ്.

ഏതായാലും ഈ വര്‍ഷമെങ്കിലും പിഴവില്ലാത്തവിധമുള്ള ക്രമീകരണങ്ങള്‍ ഉണ്ടാവുമെന്ന് പ്രത്യാശ പുലര്‍ത്താം.

SATHYEN September 28, 2011 at 10:18 AM  

മേളകളെല്ലാം പേരിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ലേ? പ്രത്യേകിച്ചും പണക്കൊഴുപ്പുള്ളവര്‍ക്ക് !

JOSE September 28, 2011 at 7:33 PM  

ഭാവിയിലെ ശാസ്ത്രജ്ഞരും കലാകാരന്‍മാരും ആകേണ്ടവര്‍ക്ക് അംഗീകാരം അര്‍ഹതപ്പെട്ടതല്ലേ? സമൂഹത്തില്‍ കലര്‍ന്നിരിക്കുന്ന അഴിമതി അധ്യാപകരെയും ജഡ്ജ്മാരെയും ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന് വിദ്യാര്‍ത്ഥികള്‍ എന്തു പിഴച്ചു? ചെലവേറിയ പരിശീലനങ്ങളും വേഷവിധാനങ്ങളും ആവശ്യമായ കലാമത്സരങ്ങളിലാണ് പണക്കൊഴുപ്പിന്റെ പ്രശ്‌നം വരുന്നത്. ശാസ്ത്ര, ഗണിതശാസ്ത്ര, ഐടി മേളകളില്‍ വിദ്യാര്‍ത്ഥിയുടെ പ്രതിഭയ്ക്കപ്പുറം പണത്തിന് എന്തെങ്കിലും സ്വാധീനമുണ്ടെന്ന് തോന്നുന്നില്ല.

കലയും ശാസ്ത്രവും അതിന് അര്‍ഹതപ്പെട്ട അംഗീകാരവും നിഷേധാത്മകമായ മുന്‍വിധികളിലൂടെ വിദ്യാഭ്യാസത്തില്‍നിന്ന് അകറ്റി നിര്‍ത്താവുന്നവയാണോ?

പ്രിയേഷ്‌ പാലങ്ങാട് September 29, 2011 at 8:45 PM  

യുവജനോല്‍സവത്തെ പറ്റി എഴുതിയതൊക്കെ ശരി..അറബിക് കലാമേള നിര്‍ത്തലാക്കുന്ന കാര്യം മാത്രം പറഞ്ഞേക്കല്ലേ...മലയാളം ഒന്നാം ഭാഷയാക്കിയതിന്റെ കാര്യം ഒന്നോര്‍ത്താല്‍ മതി..
കേരളത്തിന്‍റെ ശാപം അമിത രാഷ്ട്രീയമാണെന്നത്തില്‍ ആര്‍ക്കുംതന്നെ വിയോജിപ്പുണ്ടാകാനിടയില്ല..അധ്യാപക യൂണിയനുകളുടെ കാര്യവും വ്യത്യസ്ഥമല്ല.

പ്രിയേഷ്‌ പാലങ്ങാട് September 29, 2011 at 8:49 PM  
This comment has been removed by the author.
സഹൃദയന്‍ September 29, 2011 at 9:34 PM  

@ Bean

ഉറങ്ങുന്നവരെ വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെയോ..?

സഹൃദയന്‍ September 29, 2011 at 9:35 PM  

@ ജോസ് സാര്‍

ഐ.ടി മേളയില്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ നിലവാരത്തിലാണ് മത്സരങ്ങള്‍ എന്നു പറഞ്ഞു.
ഐ.ടി ക്വിസില്‍ ആ നിലവാരത്തിലുള്ള ചോദ്യങ്ങളാണോ വരാറുള്ളത് എന്നൊരു സംശയം..?

ജനാര്‍ദ്ദനന്‍.സി.എം September 30, 2011 at 3:10 PM  

പ്രതികരണശേഷി കുറഞ്ഞുവരുന്നവരേയോര്‍ത്ത്
[im]https://0-focus-opensocial.googleusercontent.com/gadgets/proxy?container=focus&gadget=a&rewriteMime=image/*&refresh=31536000&url=http://1.bp.blogspot.com/-rh-ZjPwpw8w/ToE2eHCdrnI/AAAAAAAATuc/uGUYv4dtFeI/s1600/5thElement3.gif[/im]

RADHAKRISHNAN.C,PRINCIPAL October 9, 2011 at 4:54 PM  

To

Maths Blog Team



Maths blog guides not only techers but the whole people around. By publishing subjectwise articles and giving upto date information which is useful almost to all.

I request that topics of Higher Secondary students may also be discussed through maths blog.

Particularly subjects like English, mathematics, physics, Chemistry,Biology, Computer Sience, Economics etc.

If such an initiative is taken from the part of Maths blog team, that will be a boon to the whole student and teacher community.



Wishing you all success

RADHAKRISHNAN.C,PRINCIPAL October 9, 2011 at 4:55 PM  

To

Maths Blog Team



Maths blog guides not only techers but the whole people around. By publishing subjectwise articles and giving upto date information which is useful almost to all.

I request that topics of Higher Secondary students may also be discussed through maths blog.

Particularly subjects like English, mathematics, physics, Chemistry,Biology, Computer Sience, Economics etc.

If such an initiative is taken from the part of Maths blog team, that will be a boon to the whole student and teacher community.



Wishing you all success

JOHN P A October 9, 2011 at 5:20 PM  

Dear Radhakrishnan sir
You can expect a post on higher secondary mathematics soon. The subsequent posts on the same depends on the reactions and comments from the students and higher secondary teachers .

SAKHAV October 17, 2011 at 7:28 PM  

I HAVE A DOUBT . IS THERE ANY GRACE MARK IN DISTRICT LEVEL SCIENCE FARE .IF YES PLEASE EXPLAIN IT

pramod October 28, 2011 at 10:09 PM  

എല്ലാ കുട്ടികളും മേളയില്‍ പങ്കെടുക്കണമെന്നതിനോട് യോജിപ്പില്ല.മേളകള്‍ക്കപ്പുറത്തും കഴിവുകള്‍ ഉണ്ടാവാലോ.ചര്‍ച്ചയും മാറ്റങ്ങളും അത്യാവശ്യമാണ് സര്‍.ഗ്രേസ് മാര്‍ക്ക് അതത് മേഖലയില്‍ പിന്നീട് കൊടുക്കുന്നതു തന്നെയാണ് നല്ലത്.

pramod October 28, 2011 at 10:15 PM  

ആതിരയുടെ പോസ്റ്റ് വളരെ നന്നായി.ആഴത്തില്‍ വിശകലനം ചെയ്തിരിക്കുന്നു.

pramod October 28, 2011 at 10:18 PM  

സഖാവെ....ജില്ലക്ക് ഗ്രേസ് മാര്‍ക്കില്ല.stateനെ ഉള്ളു ട്ടോ.

SAKHAV November 5, 2011 at 8:05 PM  

thank u for the answr . i got a wrong information about this from my friend . now. the doubt is cleared. thank u very much

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer