താറാക്കുഞ്ഞും..കോഴിക്കുഞ്ഞും..!
>> Thursday, September 1, 2011
പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ഗവ.ഹൈസ്കൂളിലെ ഒമ്പതാംക്ലാസ്സുകാരി മാളവികയുടെ ഒരു കൊച്ച് അനിമേഷന്‍ സിനിമ കണ്ടശേഷം, ഇന്നത്തെ പോസ്റ്റ് വായിക്കാം! എങ്ങിനെ? വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്നില്ലേ..? ഞാനൊരു പത്തുപ്രാവശ്യമെങ്കിലും കണ്ടുകഴിഞ്ഞു.റഷ്യന്‍ നാടോടിക്കഥയ്ക്ക് സ്വയം സ്റ്റോറിബോര്‍ഡ് തയ്യാറാക്കി,വരച്ച്,ശബ്ദംകൊടുത്ത്,ഓഡിയോ വീഡിയോ എഡിറ്റ് ചെയ്ത് ഈ കുരുന്ന് തയ്യാറാക്കിയ സിനിമയ്ക്ക് നിങ്ങള്‍ എത്ര മാര്‍ക്ക് കൊടുക്കും..?
ഇനി സുരേഷ് സാറിന്റെ പാഠത്തിലേക്ക്....
കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ച രീതിയില്‍ ചെറിയൊരു കഥയ്ക്കനുസരണമായി മൂന്നോ നാലോ അനിമേഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് കരുതുന്നു. ആമയും മുയലും കഥയുമായി ബന്ധപ്പെട്ട് 4 അനിമേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ants1.avi, ants2.avi, ants3.avi, ants4.avi എന്നീ പേരുകളില്‍ Desktop ലുള്ള Ants എന്ന ഫോള്‍ഡറിലാണ് Save ചെയ്തിരിക്കുന്നത്. അടുത്തതായി നമുക്ക് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്കാവശ്യമായ ശബ്ദം റെക്കോര്‍ഡ് ചെയ്യാം. ശബ്ദം റെക്കോര്‍ഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും വേണ്ടി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ് വെയറാണ് Audacity.Applications → Sound & Video →Audacity എന്ന ക്രമത്തില്‍ ഇതു തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ. Welcome to Audacity എന്ന പേരോടുകൂടി വരിന്ന ഡയലോഗ് ബോക്സിലെ OK ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകം താഴെ കാണുന്ന പ്രകാരം ആയിരിക്കും.ടൂള്‍ ബാറില്‍ കാണുന്ന ടൂളുകളോരോന്നും എന്തിനുള്ളതാണെന്ന് മൗസ് പോയിന്റര്‍ കൊണ്ടുവന്ന് നിരീക്ഷിക്കുക. (Pause, Play, Stop, Skip to Start, Skip to End, Record ,..)കമ്പ്യൂട്ടര്‍ സിസ്റ്റവുമായി Headset കണക്ട് ചെയ്യുക. Start ബട്ടണ്‍ ക്ലിക്ക് ചെയ്തതിനുശേഷം അവശ്യമായ ഡയലോഗുകള്‍ പറഞ്ഞുനോക്കൂ. താഴെ ചിത്രത്തില്‍ കാണുന്നതുപോലെ ജാലകത്തില്‍ കാണാം. (ഈ രീതിയിലുള്ള മാറ്റം കാണുന്നില്ലെങ്കില്‍ System → Administration → Sound എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Sound Preferencesഡയലോഗ് ബോക്സില്‍ Input ടാബ് സെലക്ട് ചെയ്ത് Input Volume കൂട്ടിയാല്‍ മതി. )റെക്കോര്‍ഡിംഗ് പൂര്‍ത്തിയായാല്‍ Stop ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം Play ബട്ടണില്‍ ക്ലിക്ക് ചെയ്ത് നോക്കൂ. ഈ ഫയലിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ Selection tool ഉപയോഗിച്ച് സെലക്ട് ചെയ്തതിനുശേഷം Delete ചെയ്യാം. സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export → ….എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ ലഭിച്ച Audioഫയല്‍ വീഡിയോ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്ന ഫോള്‍ഡറിലേക്ക് മാറ്റി വയ്ക്കുക. Ktonn സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ ഫയലുകളും Audacity സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയ Audio ഫയലുകളും Open Shot Video Editor ഉപയോഗിച്ച് നമുക്ക് എഡിറ്റ് ചെയ്യാം.Applications → Sound & video → Open Shot Video Editor എന്ന ക്രമത്തില്‍ ഇതു തുറക്കാം. തുറന്നുവരുന്ന ജാലകം ശ്രദ്ധിക്കൂ. നമ്മുടെ ഫോള്‍ഡറിലുള്ള Video, audio ഫയലുകളെ File → Import Files എന്ന ക്രമത്തില്‍ ( ടൂള്‍ ബാറിലുള്ള Import Files ബട്ടണില്‍ ക്ലിക്ക് ചെയ്തോ) Project Files ഭാഗത്തേക്ക് കൊണ്ടുവരാം. നമ്മള്‍ എഡിറ്റ് ചെയ്യാന്‍ പോകുന്ന ചിത്രീകരണത്തിന് ടൈറ്റിലുകള്‍ നല്കാന്‍ മെനുബാറിലെ Title → New Title എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന Title Editor ജാലകത്തിന്റെ വലതു വശത്തെ ബൗക്സില്‍ നിന്ന് Title Template തെരഞ്ഞെടുത്ത് Create New Title ടാബില്‍ ക്ലിക്ക് ചെയ്ത് ടൈറ്റിലിന് പേര് നല്കി O K ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന ജാലകത്തില്‍ ആവശ്യമായ ടൈറ്റിലുകള്‍ നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീണ്ടും വരുന്ന ജാലകത്തില്‍ Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ തയ്യാറായ Title ഫയലും തൊട്ടുമുമ്പ് Import ചെയ്ത Video, audio ഫയലുകള്‍ക്ക് താഴെ വന്നിട്ടുണ്ടാകും. ഇങ്ങനെ കൊണ്ടുവന്ന Title ഫയലും, Video ഫയലുകളും താഴെയുള്ള ടൈലൈനിലെ മുകളിലെ ട്രാക്കിലേക്ക് വലിച്ചിടുക. തെട്ടുതോഴെയുള്ള ട്രാക്കിലേക്ക് audio ഫയലുകളും വലിച്ചിടുക. ഈ ട്രാക്കില്‍ വെച്ചാണ് ഫയലുകളെ മുറിക്കുകയെ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നത്. Video Preview ഭാഗത്തുള്ള Play ബട്ടണില്‍ ക്ലിക്ക് ചെയ്തോ Play Back Curzor ചലിപ്പിച്ചോ ഒഴിവാക്കാണ്ട ഭാഗം കണ്ടെത്താം. ടൂള്‍ ബോക്സില്‍ നിന്നും Razor Tool സെലക്ട് ചെയ്ത് മുറിക്കേണ്ട ഭാഗം ക്ലിക്ക് ചെയ്യുക. Arrow Tool സെലക്ട് ചെയ്ത് ഒഴിവാക്കേണ്ട Video Clip ല്‍ Right Click ചെയ്ത് Remove Clip ക്ലിക്ക് ചെയ്താല്‍ ആ ഭാഗം ഒഴിവാകും. സേവ് ചെയ്യാന്‍ : File → Save Project / Save Project As എന്ന ക്രമത്തിലും,എക്സ്പോര്‍ട്ട് ചെയ്യാന്‍ : File → Export Video → ….ഇതുവരെ കഴിഞ്ഞ എല്ലാപാഠങ്ങളുടേയും പിഡിഎഫ് കോപ്പി ഡൗണ്‍ലോഡ് ചെയ്തെടുക്കണമെന്നുള്ളവര്‍ക്ക് അതാകാം! പക്ഷേ കമന്റ് ചെയ്യാന്‍ മടി കാണിക്കരുത്.

46 comments:
മാളവികയ്ക്ക് നൂറില്‍ നൂറുമാര്‍ക്ക്!
എനിയ്ക്ക് ഇഷ്ടപ്പെട്ടത് ആ പശ്ചാത്തലസംഗീതവും ഡയലോഗ് പ്രസന്റേഷനുമാണ്.
'കിരണ്‍'അനിമേഷന്‍ കോഴ്സില്‍ പങ്കെടുക്കാന്‍ അഞ്ചാംതീയതിയാകാന്‍ കാത്തിരിക്കുകയാണ്.
അതിനുമുന്നേ, ഈ പാഠസഹായത്താല്‍ പഠിക്കാന്‍ ഞാനും!
ഒരു എട്ടാം ക്ലാസുകാരിക്ക് ഇതു പോലൊരു വീഡിയോ തയ്യാറാക്കാന്‍ കഴിയുമെങ്കില്‍ അടുത്ത ദശകത്തിനുള്ളില്‍ ഒരുപക്ഷേ അവള്‍ നമ്മുടെ കാര്‍ട്ടൂണ്‍-ആനിമേഷന്‍ രംഗത്തെ പ്രതിഭയായി മാറിക്കഴിഞ്ഞിരിക്കും. കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന ഈ കഴിവുകളെ കണ്ടെത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍!!!
അഭിനന്ദനങ്ങള്‍.......
വളരെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍
മാളവികയ്ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍. നമ്മള്‍ ഗിന്നസ്സ് ബുക്കില്‍ ഇടം നേടാന്‍ പോകുന്ന ഈ വേളയില്‍ ഈ പോസ്റ്റ് ഗംഭീരം.
open shot video editor ഉപയോഗിച്ച് കുറച്ചു നേരം കഴിയുമ്പോള്‍ ഒന്നും പറയാതെ തന്നെ അത് അങ്ങ് ക്ളോസായിപ്പോകുന്നു എന്തു ചെയ്യണം
മാളവികയുടെ അനിമേഷന്‍ വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍. ഇനിയും നല്ല നല്ല അനിമേഷനുകള്‍ ഉണ്ടാക്കാന്‍ സാധിക്കട്ടെ.
എന്നാല്‍ ഇതിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ആ കുഞ്ഞു കൂട്ടുകാരിയുടേതല്ല. അവ ഒരു റഷ്യന്‍ ബാലചിത്രകഥാപുസ്തകത്തിലുള്ളതാണ്, പ്രഭാത് ബുക്ക്സ് അത് മലയാളത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. ചിത്രങ്ങളും പശ്ചാത്തലവും അതിലുള്ളവ തന്നെ. ഞാനത് പലതവണ നോക്കി രസിച്ചിട്ടുണ്ട്.
വീണ്ടും പറയുന്നു മാളവികയുടെ അനിമേഷനെ കുറച്ചു കാണുന്നില്ല. ഏ+ കൊടുത്തിരിക്കുന്നു.
open shot video editor ഉപയോഗിച്ച് കുറച്ചു നേരം കഴിയുമ്പോള്‍ ഒന്നും പറയാതെ തന്നെ അത് അങ്ങ് ക്ളോസായിപ്പോകുന്നപ്രശ്നം പരിഹരിക്കാന്‍ ഇതൊന്നു പരീക്ഷിക്കൂ.
Open Users Home Folder --> View menu--> Show hidden files --> Delete .Openshot folder --> Empty Trash
ഞാന്‍ പലതവണ കണ്ടു...
കഥയുടെ പശ്ചാത്തലസംഗീതവും ഡയലോഗുകളും ഗംഭീരം.. ക്ലൈമാക്സില്‍ നനഞ്ഞു നില്‍ക്കുന്ന കോഴികുഞ്ഞിന്റെ ഭാവമൊക്കെ സൂപ്പര്‍ ...
മാളവികക്കും, മാളവികയുടെ കഴിവിനെ പരിചയപ്പെടുത്തിയ മാത്സ്ബ്ലോഗിനും അഭിനന്ദനങ്ങള്‍ . ..
Very good MALAVIKA.
അഭിനന്ദനങ്ങള്‍ അനിമേഷന്‍ വളരെ നന്നായിരിക്കുന്നു.
മാളവികയുടെ അനിമേഷന്‍ വളരെ നന്നായിട്ടുണ്ട്.ഞാന്‍ പറവൂരുള്ള ഒരു സ്കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായി ജോലി ചെയ്യുന്നയാളാണ്.സ്കൂള്‍ ടീച്ചേഴ്സിനുള്ളപോലെ സ്പെഷല്‍ കോഴ്സൊന്നും കിട്ടാത്ത ഞങ്ങള്‍ക്ക് maths blog ലൂടെ ലഭിക്കുന്ന ഇത്തരം ക്ലാസുകള്‍ വളരെ ഉപകാരപ്രദമാണ്.സുരേഷ് സാറിന് നന്ദി.
Very Good Malavika
Very Good Malavika
hai Nissar
lot of thanks for audocity
by tkabbas
hai Nissar
lot of thanks for audocity training
congrajulations to malavika
MALAVIKAYUDE KAZHIVUKAL KOODUTHAL NANNANNAYI VARATTEYENNU ASSAMSSIKKUNNU. SHAJI CHEMMANNAR
.
(സോറി ...പോസ്റ്റുമായി ബന്ധമൊന്നുമില്ല)
ഇന്നു ബ്രിട്ടണില്‍ നാളെ ?
very very good
1000 OUT OFF 100... OH.. MY GOD....
മാളവികക്ക് നൂറില്‍ നൂറു മാര്‍ക്കും.
@മാളവിക :മനോഹരം.....
വ്യത്യസ്തമായ ഒരോണാഘോഷം......
പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി.യു.പി.സ്ക്കൂളില്‍
Good Work Malavika....
Congrats.........
jaseem
oh what a beauful video
വളരെ രസകരമായിട്ടുണ്ട്.
മാളവികയ്ക്ക് അഭിനന്ദനങ്ങള്‍..............
ഒത്തിരിയൊത്തിരി മുന്നേറാന്‍ സാധിക്കട്ടെ........
അതി ഗംഭീരം . മാളവികാ......... അഭിനന്ദനങ്ങള്‍
ഞാന്‍ വീണ്ടും വീണ്ടും അത്ഭുദപ്പെടുന്നു..!
ഞാന്‍ വീണ്ടും വീണ്ടും അത്ഭുതപ്പെടുന്നു...!
BRAVO MALAVIKA!
this animation gives a lot of pleasure and confidence to our students.
unnikrishnan.i
igmmr school, nilambur
அன்புள்ள மாளவிகாவுக்கு,
உன்னுடைய இந்த முயற்சிக்கு எங்களுடைய பாராட்டுக்கள்.அனிமேஷனில் இன்னும் தெளிவும் அழகும் மேம்படுத்த எங்கள் பள்ளியின் சார்பாக வாழ்த்துகிறோம்.
டோமினிக் சாவியோ,
புனித சவேரியார் உயர்நிலைப் பள்ளி,
பரிசக்கல், பாலக்காடு
പാലക്കാട്ടുകാരി മാളവികക്കുട്ടിക്ക് സാവിയോ സാറെഴുതിയ കമന്റ് എളുപ്പത്തില്‍ വായിക്കാനാകുമെങ്കിലും പലര്‍ക്കും അദ്ദേഹം എഴുതിയിരിക്കുന്നതെന്താണെന്നറിയാന്‍ ഒരു ആകാംക്ഷ ഇല്ലാതിരിക്കില്ല. അതിനാല്‍ അതിന്റെ ഒരു ഏകദേശമൊഴിമാറ്റം നടത്തി നോക്കുന്നു.
അന്‍പുള്ള മാളവികാവുക്ക്,
ഉന്നുടൈയ ഇന്ത മുയര്‍സിക്കു എങ്കളുടൈയ പാറാട്ടുക്കള്‍. അനിമേഷനില്‍ ഇന്‍റുമും തെളിവും അഴകും മേമ്പടുത്ത എങ്കള്‍ പള്ളിയില്‍ ശാര്‍പാക വാഴ്ത്തുകിറോം.
ഡൊമിനിക് സാവിയോ
പുനിത സേവിയര്‍ ഉയര്‍നിലൈപ് പള്ളി
പരിശിക്കല്‍,
പാലക്കാട്
മാളവിക,
അനിമേഷന്‍ വളരെ നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.
Its really great...
Really Fantastic.
മാളവികയുടെ അനിമേഷന്‍ ചിത്രം അടിപൊളി
കാര്‍ട്ടൂണ്‍-ആനിമേഷന്‍ രംഗത്തെ കഴിവുകളെ കണ്ടെത്താനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍!!!
അധ്യാപകര്‍ക്കു കൂടി ഇത്തരത്തിലുള്ള പ്രിശീലനങ്ങള്‍ നല്‍കിയാല്‍ പഠനത്തിന്‍ ഉപകരിക്കും
എല്ലാ അധ്യാപകര്‍ക്കും എന്‍റ്റെ അധ്യാപക ദിനാശാംസകള്‍
Very Good !
നന്നായി മാളവികാ..
ചില ക്ലിപ്പുകള്‍ തമ്മില്‍ join ചെയ്യുന്ന സ്ഥലത്ത് ഒരു ഫ്ലാഷ് അടിക്കുന്ന പോലെയുണ്ട്... ഇത് ktoon ല്‍ എക്സ്‌പോര്‍ട്ട് ചെയ്യുന്ന സമയത്ത് അവസാനത്തെ empty Frame കൂടി എക്സ്‌പോര്‍ട്ട് ആവുന്നത് കൊണ്ടാണ്. ഈ പ്രശ്നം Openshot ല്‍ വച്ച് എഡിറ്റ് ചെയ്ത് ഒഴിവാക്കാം.. Openshot ലെ zoom slider ഉയോഗിച്ച് വീഡിയോ maximum zoom ചെയ്ത് അവസാന ഭാഗത്തുള്ള വെളുത്ത ഫ്രെയിം കണ്ടെത്തി cut ചെയ്ത് remove ചെയ്യുക. ഇവ cut ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ktoon ല്‍ അവസാനം രണ്ടോ മൂന്നോ ഫ്രെയിം കൂടുതലായി ചിത്രം ഉള്‍പ്പെടുത്തി എക്സ്‌പോര്‍ട്ട് ചെയ്ത് പ്രസ്തുത ഭാഗം Openshot ല്‍ cut ചെയ്ത് കളഞ്ഞാല്‍ മതി.
Open Shot Video Editor അല്പം കഴിഞ്ഞ് close ആയിപ്പോകു ന്ന പ്രശ്നം "dkds" പറഞ്ഞ വഴി ചെയ്തു നോക്കിയിട്ടും രക്ഷയില്ല. home--> view--> show hidden files--> .Openshot and deleted that folder, emptied the trash and restatarted. then also no രക്ഷ. വേറെ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ? പറഞ്ഞു തന്നാല്‍ കൊള്ളാം.
Sir,
OpenShot ന് സാധാരണ സാര്‍ പറഞ്ഞ രീതിയിലുള്ള issue കാണാറില്ല. നാം എഡിറ്റ് ചെയ്യുന്ന വീഡിയോ ഫയല്‍ ഫോര്‍മാറ്റിന് അനുസൃതമായിരിക്കണം ഏതൊരു വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറിന്റെയും പ്രോജക്ട് പ്രൊഫൈല്‍. ഇത് Openshot നും ബാധകമാണ്. വീഡിയോ ഫോര്‍മാറ്റിനെ Editing Software ന്റെ Default Project പ്രോഫൈല്‍ ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്തതിന് ശേഷവും വീഡിയോ Openshot ലേക്ക് import ചെയ്യാം.. (Quality നഷ്ടപ്പെടും.)
Openshot ന്റെ പുതിയ വേര്‍ഷന്‍ ചെയ്ത് നോക്കൂ..
ഇന്‍സ്റ്റാള്‍ ചെയ്തതിന് Run ചെയ്യുന്നതിന് മുമ്പ് .openshot എന്ന Hidden File ഡീലിറ്റ് ചെയ്യണം.
താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ ഓരോന്നായി Run ചെയ്താല്‍ Openshot അപ്‌ഡേറ്റാവും..
sudo add-apt-repository ppa:jonoomph/openshot-edge
sudo apt-get update
sudo apt-get install openshot openshot-doc
(ഒന്നാമത്തെയും വരി sudo add-apt-repository മുതല്‍ openshot-edge വരെയുണ്ട്)
സാര്‍ പറഞ്ഞ രീതിയില്‍ പുതിയ open shot download ചെയ്ത് install ചെയ്തിട്ടും ശരിയായില്ല. പെട്ടെന്ന് തന്നെ അത് അങ്ങ് പോകുന്നു. chirag ലാപ്‌ടോപ്പിലാണ് ചെയ്യുന്നത്. മറ്റെന്തെങ്ങിലും മാര്‍ഗ്ഗം ഉണ്ടോ?
മാളവികാ, വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
Very beautiful Malavika.We really enjoyed your imagination
Shobin Perumbavoor.
Post a Comment