കെ ടൂണ്‍ ആനിമേഷന്‍ സോഫ്റ്റ്​വെയര്‍ പഠിക്കാം.

>> Tuesday, September 6, 2011


സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ലേഖനമാണിതെന്ന് നിസ്സംശയം പറയാം. ദയവായി ഇടപെടൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.

Applications → Graphics → Ktoon 2D animation toolkit എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. File മെനുവില്‍ New Project Click ചെയ്യുക. തുറന്നു വരുന്ന ജാലകത്തില്‍ പ്രൊജക്ടിന്റെ പേര്, FPS(Frame per Second)എന്നിവ നല്‍കുക. FPS '6' നല്‍കിയാല്‍ മതിയാവും.

തുറന്നു വരുന്ന പ്രതലത്തില്‍ പെന്‍സില്‍ ടൂള്‍ സെലക്ട് ചെയ്ത് ചിത്രം വരക്കുക.കൈയ്യെടുക്കാതെ ചിത്രം വരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണേ. കളര്‍ ഫില്‍ ചെയ്യാന്‍ Fill color tool സെലക്ട് ചെയ്യുക.ആവശ്യമായ കളര്‍ സെലക്ട് ചെയ്ത് വരച്ച ചിത്രത്തിന്നകത്ത് ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ചിത്രം വരച്ചത് ഒന്നാമത്തെ ഫ്രെയിമിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണേ.

ഇനി ഒന്നാമത്തെ ഫ്രയിമില്‍ മൗസ് പോയിന്റര്‍ വച്ച് മൗസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Copy Frame എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം രണ്ടാമത്തെ ഫ്രെയിം ക്ലിക്ക് ചെയ്ത് ഫ്രെയിം ആക്ടീവ് ആക്കിയതിന് ശേഷം അവിടെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് Paste in Frameഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.


ഇതേ രീതിയില്‍ 3,4,5,6 ഫ്രയിമുകളിലും ക്ലിക്ക് ചെയ്ത് ഫ്രെയിം ആക്ടീവ് ആക്കിയതിന് ശേഷം അവിടെ തന്നെ റൈറ്റ് ക്ലിക്ക് ചെയ്ത് Paste in Frameഎന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നാം ഒന്നാമത്തെ ഫ്രെയിമില്‍ വരച്ച ചിത്രം 2,3,4,5,6 എന്നീ ഫ്രയിമുകളില്‍ പേസ്റ്റ് ചെയ്തു.ഇനി രണ്ടാമത്തെ ഫ്രയിമില്‍ ക്ലിക്ക് ചെയ്ത് ആക്ടീവ് ആക്കിയതിന് ശേഷം കാന്‍വാസിലുള്ള ചിത്രം മൂന്ന് സ്റ്റെപ്പ് മുന്നോട്ട് നീക്കുക.3,4,5,6 ഫ്രെയിമുകളും ഇതേ ക്രമത്തില്‍ സെലക്ട് ചെയ്ത് കാന്‍വാസിലുള്ള ചിത്രം മുന്നോട്ട് നീക്കുക.
പ്രൊജക്ട് ഇടക്കിടക്ക് സേവ് ചെയ്യാന്‍ മറക്കരുത്. (File → Save Project → Save)



പ്രൊജക്ട് സേവ് ചെയ്തതിന് ശേഷം അനിമേഷന്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് പ്രൊജക്ട് Play ചെയ്യിച്ച് നോക്കൂ. അനിമേഷന്‍ തൃപ്തികരമാണെങ്കില്‍ പ്രൊജക്ട് AVIഫയല്‍ ആയി എക്സ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.ഇതിന്നായി File → Export Project → Video Formats → AVI Video → Scene 1 → Nex → Save എന്ന രീതിയില്‍ സേവ് ചെയ്യുക.


ജിമ്പ്

കെ ടൂണില്‍ നമുക്കുണ്ടായ ചെറിയൊരു ബുദ്ധിമുട്ട് ചിത്രം വരക്കുന്നതിനായിരുന്നു.ഇതിന് നമുക്ക് ജിമ്പ് സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താം. Applications → Graphics → Gimp Image Editor എന്ന ക്രമത്തില്‍ ജിമ്പ് തുറക്കാം. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ബോക്സില്‍ Width,Height എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കണം.ഇവിടെ ശ്രദ്ധിക്കേണ്ടത് കെ ടൂണിലെ പ്രൊജക്ടിന് നാം നല്‍കിയ അതേ Widthഉം, Height ഉം ആയിരിക്കണം നല്‍കേണ്ടത്. ഇവ യഥാക്രമം 520, 380 ആയിരിക്കും. ഇപ്പോള്‍ നമുക്ക് ലഭിച്ച കാന്‍വാസില്‍ ആദ്യം വേണ്ടത് ഒരു പശ്ചാത്തല ചിത്രമാണ്. Paint Brush Tool, Pencil Tool, Smudge Tool എന്നിവ ഉപയോഗിച്ച് മനോഹര മായൊരു ചിത്രം തയ്യാറാക്കുക. ഈ ചിത്രം PNG ഫോര്‍മാറ്റില്‍ സേവ് ചെയ്യുക. (File → Save → landscape.png). കെ ടൂണ്‍ സോഫ്റ്റ് വെയറിലേക്ക് ഈ ചിത്രം Import ചെയ്യുന്ന ക്രമം: Insert Bitmap ക്ലിക്ക് ചെയ്ത് ആവശ്യമായ ചിത്രം സെലക്ട് ചെയ്ത് Open ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഈ ചിത്രം ആവശ്യമായ ഫ്രെയിമുകളിലേക്ക് “Copy”, ”Paste”ചെയ്യുക. പശ്ചാത്തല ചിത്രത്തിനു മുകളില്‍ അനിമേറ്റ് ചെയ്യിക്കേണ്ട ചിത്രങ്ങള്‍ ജിമ്പില്‍ വരക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. File മെനുവില്‍ New ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന കാന്‍വാസില്‍ ഒരു പുതിയ ലെയര്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഇതിനായി Layer മെനുവില്‍ New Layer ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ലെയറിലാണ് ചിത്രം വരക്കേണ്ടത്.ചിത്രം വരച്ചതിന് ശേഷം ബാക്ക്ഗ്രൗണ്ട് ലെയര്‍ ഡിലിറ്റ് ചെയ്ത് PNG ഫോര്‍മാറ്റില്‍ ചിത്രം സേവ് ചെയ്യുക.


ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്റര്‍

കെ ടൂണിന്റേയും ജിമ്പിന്റേയും സഹായത്തോടെ നാം തയ്യാറാക്കി എക്സ്പോര്‍ട്ട് ചെയ്തെടുത്ത സീനുകള്‍ (വീഡിയോ ഫയലുകള്‍)ഓപ്പണ്‍ ഷോട്ട് വീഡിയോ എഡിറ്ററിന്റെ കൂടി സഹായത്തോടെ കൂട്ടിച്ചേര്‍ത്ത് ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ഭംഗിയാക്കാം. Applcations → Sound & Video → Open Shot Video Editor എന്ന ക്രമത്തില്‍ സോഫ്റ്റ് വെയര്‍ തുറക്കുക. പ്രൊജക്ട് ആദ്യം തന്നെ സേവ് ചെയ്യുക.സേവ് ചെയ്യുമ്പോള്‍ Project profile DV PAL സെലക്ട് ചെയ്യുക. File → Import Filesല്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വീഡിയോ ഫയലുകള്‍ Import ചെയ്യുക. വീഡിയോ ഫയലുകള്‍ ഓരോന്നായി ടൈം ലൈനിലേക്ക് ഡ്രാഗ് ചെയ്യുക.ടൈറ്റിലുകള്‍ ഉള്‍പ്പെടുത്തി ആവശ്യമായ സംഗീതവും ശബ്ദവും ഉള്‍പ്പെടുത്തി പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക. Profile DVD, Target DVD-PAL, Video profile DV-PAL Quality High എന്ന രീതിയില്‍ പ്രൊജക്ട് എക്സ്പോര്‍ട്ട് ചെയ്യുക.

ഈ ഹെല്‍പ് ഫയലിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

30 comments:

saifparoppady September 6, 2011 at 6:40 AM  

well done,

MALAPPURAM SCHOOL NEWS September 6, 2011 at 6:44 AM  

goood,
very useful post
thnx sirji

K V Ramachandran September 6, 2011 at 7:01 AM  

കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ഓണാവധിക്കാലത്ത് കാര്‍ട്ടൂണ്‍ അനിമേഷന്‍ പരിശീലനത്തിന്റെ 'ആസ്വാദനത്തിരക്കി'ലാണ്. പരിശീലനത്തില്‍ ഉപയോഗിക്കുന്ന Ktoon, GIMP, Audacity, Open Shot Video Editor എന്നീ സോഫ്റ്റ് വെയറുകളുടെ സംയുക്ത പ്രയോഗത്തിലൂടെ നിരവധി കുഞ്ഞുസിനിമകള്‍ പിറക്കുകയായി. പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിച്ചുകൊണ്ട് നിര്‍വഹിക്കുന്ന ഈ മഹദ്സംരംഭം ലോകത്തില്‍ ഇദംപ്രഥമവും വിപ്ലവകരവുമാണെന്ന് നിസ്സംശയം പറയാം. ഈ സന്ദര്‍ഭത്തില്‍ വിജ്ഞാനപ്രദമായ ലേഖനം തയ്യാറാക്കിയതിന് മുഹമ്മദ് മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍!
(pls visit the blog http://sahajeevanam.wordpress.com/)

ബീന്‍ September 6, 2011 at 7:22 AM  

വെറും സമയം കൊല്ലി പരിപാടി .
കുട്ടികളെ കമ്പ്യൂട്ടറിന്റെ മുന്‍പില്‍ തളച്ചിടാന്‍ പറ്റിയ ഒന്നാംതരം സൂത്രപ്പണി .
ഇതിനൊന്നും അത്ര വലിയ പ്രാധാന്യം കൊടുക്കരുത് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം .

സ്വന്തമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ ഉണ്ടാക്കി തന്റെ വിഷയം കുട്ടികളില്‍ കൂടുതല്‍ ആഴത്തില്‍ എത്തിച്ച ഏത് അധ്യാപകനും
എന്റെ അഭിപ്രായങ്ങളെ ശക്തമായി വിമര്‍ശിച്ചു കൊള്ളുക .

ഗീതാസുധി September 6, 2011 at 8:09 AM  

മിസ്റ്റര്‍ ബീന്‍ വിഷമിയ്ക്കേണ്ട, ഇത് പഠിക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ലെന്നേ..!
ഒന്ന് ശ്രമിച്ചുനോക്കിക്കൂടേ..?

fasal September 6, 2011 at 8:12 AM  

ബീന്‍ മാഷേ, സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള നിര്‍ബന്ധിത യജ്ഞമൊന്നുമല്ലല്ലോ ഇത്. ആരേയും നിര്‍ബന്ധിച്ചില്ല ട്രെയിനിങ്ങിന് വിടുന്നത്. താല്പര്യമുള്ള, വരക്കാന്‍ കഴിവുള്ള കുട്ടികള്‍ക്കാണ് ട്രെയിനിങ്ങ്. അവര്‍ക്കേ അത് ഉപകാരപ്പെടൂ. അതിന് വെക്കേഷന്‍ സമയമല്ലേ തിരഞ്ഞെടുക്കാനാകൂ. കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നത് ശരിയല്ല.

NASAR September 6, 2011 at 9:17 AM  

abdu nasar .p
amups koottl
it is very useful post students & Teachers

NASAR September 6, 2011 at 9:19 AM  

IT IS VERY USEFUL TO STUDENTS &TEACHERS
ABDUL NASAR
AMUPS KOOTTIL

G U P S Muzhakkunnu September 6, 2011 at 11:21 AM  

very good post.very useful to every pupils and teachers.we can practice at home.
g u p s muzhakkunnu

ajith September 6, 2011 at 5:32 PM  

ബീന്‍ മാഷെ,,,,,
പിള്ളേരു തകര്‍ക്കട്ടേ......നമുക്കു കണ്ടു പഠിക്കാം

ആറങ്ങോട്ടുകര മുഹമ്മദ്‌ September 6, 2011 at 6:55 PM  

വിന്‍ഡോസില്‍ ഇതുപയോഗിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടെങ്കില്‍ അതിനെക്കുറിച്ചും ഒരു ലേഖനം പോസ്റ്റ്‌ ചെയ്താല്‍ ഉപകാരപ്രദമാകും.

Sainuddin Elenkur September 6, 2011 at 9:05 PM  

A new step to animation field. This is very useful post to all students and teachers. I am working at RPHSS Pullur (an Un aided scholl). So we have no any chance to learn animation programme directly. This post is very helpful to unaided school teachers and students. Thank you sir, thank you verumuch.
Sainuddin Elenkur
SITC, Rahmath Public Higher Secondery School - Pullur
Manjeri.

achusnellaya September 6, 2011 at 9:17 PM  

windows thurannu ktoon download cheythathu same computeril ubandu thurannu install cheyyan pattumo?
achus.nellaya@gmail.com

സഹൃദയന്‍ September 7, 2011 at 12:55 AM  
This comment has been removed by the author.
സഹൃദയന്‍ September 7, 2011 at 1:04 AM  

@ achusnellaya

ഇതു വളരെ ഈസിയല്ലേ...
രണ്ടു മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഒന്ന്

ആ ഡെബിയന്‍ ഫയല്‍ ഒരു പെന്‍ഡ്രൈവിലാക്കി എടുത്ത് ഉബുണ്ടുവില്‍ കൊണ്ടു വന്ന് പെന്‍ഡ്രൈവ് കുത്തി അതില്‍ നിന്നും ഫയല്‍ ഡെസ്ക് ടോപ്പിലേക്ക് വലിച്ചിട്ടതിനു ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക.

രണ്ട്.

ഉബുണ്ടുവില്‍ തന്നെ നിന്നു കൊണ്ട് വിന്‍ഡോസിലെ ആ ഫയല്‍ കിടക്കുന്ന ഫോള്‍ഡര്‍ മൗണ്ട് ചെയ്തെടുക്കുക. അവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക.

പിന്നെ പുതിയ എഡ്യൂ ഉബുണ്ടുവാണ് ഉപയോഗിക്കുന്നതെങ്കില്‍ കെ.ടൂണ്‍ അതിലുണ്ട്. ആയതിനാല്‍ ഈ പണിയിലേക്ക് കടക്കും മുന്‍പ് സംഗതി നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നു ചെക്ക് ചെയ്യുന്നത് നന്നായിരിക്കും..

VIJAYAKUMAR M D September 7, 2011 at 9:06 AM  

കുട്ടികള്‍ക്ക് ആനിമേഷന്‍ ക്ലാസ് കൊടുക്കുമ്പേള്‍ എല്ലാ അദ്ധ്യാപകര്‍ക്കും അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വളരെ സഹായിക്കുന്നു. നന്ദി.

TRAVEL BLOG 009 September 7, 2011 at 7:03 PM  

വിന്‍ഡോസില്‍ k toon സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കാന്‍ പറ്റുമോ?
പറ്റുമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈ ബ്ലോഗില്‍ നല്‍കുമോ?
ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിച്ചു തരണേ.....!

വി.കെ. നിസാര്‍ September 7, 2011 at 7:31 PM  

"By now, KToon is only available for Unix systems but we expect to make it works on Windows systems too in some months.."
എന്തിനാ വിന്റോസില്‍തന്നെ വേണമെന്ന് വാശി?
സ്വാതന്ത്ര്യം വേണമെന്നില്ലേ..?

വി.കെ. നിസാര്‍ September 7, 2011 at 7:41 PM  

KToon is a 2D Animation Toolkit designed by animators (Toonka Films ) for animators, focused to the Cartoon Industry.

KToon project comes with a GPL License using G , OpenGL and QT as programming resources from KDevelop as the development platform.

Requirements:

�· Any Unix Operating System (if it is free, better!)
�· QT 4.1.1 or higher
�· 256 MB on RAM
�· 800Mhz or higher (Processor Speed)
�· Disk space: at least 5 MB free

nazeer September 7, 2011 at 7:51 PM  

ഓണാശംസകള്‍......

bappu September 8, 2011 at 11:45 AM  

so simple but very useful. This course surely brings out the talents of our children. Go ahead with more programmes.
all the best............

അസീസ്‌ September 8, 2011 at 5:33 PM  

[ma][co="green"]എല്ലാവര്‍ക്കും ഓണാശംസകള്‍ [/MA][/CO]

TRAVEL BLOG 009 September 8, 2011 at 7:40 PM  

ഈ പരിശീലനത്തില്‍ എനിക്കും അവസരം ലഭിച്ചു
ഇത് ഇത്രയും ഈസി ആണെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല
വളരെ നല്ല എളുപ്പംമാണ് ഇതില്‍ കാര്‍ടൂണ്‍ സിനിമകള്‍ നിര്‍മിക്കാന്‍......

ഇതിനു അവസരം ഒരുക്കിയ IT@SCHOOL നും ക്ലാസ്സെടുത്ത E-SURESH സാറിനും പ്രത്യാഗം നന്ദി

.....With HAPPY ONAM.....

WWW.CMSPUTHUPPARAMBA.BLOGSPOT.COM

TRAVEL BLOG 009 September 8, 2011 at 7:59 PM  

വി.കെ നിസാര്‍ സര്‍ ....
എനിക്ക് സ്വതന്ത്രം ആവശ്യം ഇല്ലഞ്ഞിട്ടല്ല!
windows-ല്‍ കാണണമെന്ന് വാശിയും ഇല്ല!
പക്ഷെ.....
എനിക്ക് ചിത്രം എഡിറ്റ് ചെയ്യാന്‍ ജിമ്പ് നേക്കാള്‍ സൗകര്യം ഫോട്ടോഷോപ്പില്‍ ആണ്
അതിനാല്‍ ഇത് windows ല്‍ കിട്ടിയാല്‍ വളരെ നല്ല ഉപകാരം ആവുമായിരുന്നു.

Pradeep Kumar September 8, 2011 at 8:08 PM  

ചിത്രകാരന്‍ കൂടി ആയതുകൊണ്ടാവണം മുഹമ്മദ് മാഷ് അവതരിപ്പിച്ച ഈ പാഠത്തിന് നല്ല ആശയവ്യക്തതയുണ്ട്. വളരെ അധികം അധികം ഉപകാരപ്രദമായ പോസ്റ്റ്. നന്ദി മുഹമ്മദ് സാര്‍.,

rlatha September 8, 2011 at 11:25 PM  

"ഓണാശംസകള്‍"
ഓണത്തീരക്ക് കഴിഞ്ഞിട്ടാകാം 'കെ ടൂണ്‍' പഠനം.

muhammad September 9, 2011 at 8:53 AM  

മുഹമ്മദ് ഷാഫി
എന്തിന് ഫോട്ടോഷോപ്പ്?ജിമ്പ് ഉപയോഗിച്ച് നോക്കൂ.ഫോട്ടോഷോപ്പ് സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ടാണ്.ഫോട്ടോഷോപ്പിലെ മിക്ക ഓപ്ഷനുകളും ജിമ്പിലുമുണ്ട്.അധികമായി ലോഗോകളും.

Hassainar Mankada September 9, 2011 at 6:08 PM  

@ Muhammed
That's the real problem..

Jobson Abraham Kunnathuparamban September 13, 2011 at 7:36 AM  

ലളിതമായി ലേഖനം തയ്യാറാക്കിയ മുഹമ്മദ് മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍!

Suresh Kumar October 3, 2011 at 2:21 PM  

All are very useful.

how to dowmload vedieo from youtube

Suresh Kumar.P

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer