എട്ടാം ക്ലാസ്സ് കാരെ ടെക്നിക്കല്‍ ഹൈസ്കൂളുകള്‍ വിളിക്കുന്നു...!

>> Tuesday, April 19, 2011


കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്നുള്ള നസീര്‍ മാഷെയും എസ്എസ്എല്‍സി ശാസ്ത്രവിഷയങ്ങളുടെ പരിശീലനത്തിന് അദ്ദേഹം നല്കിയ അവസരോചിതമായ സഹായങ്ങളേയും വായനക്കാര്‍ മറന്നുകാണില്ലല്ലോ..? തന്റെ സ്വന്തം തട്ടകമായ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേക്ക് നമ്മെ ആകര്‍ഷിക്കുകയാണ് ഇപ്രാവശ്യം കക്ഷി! അക്കാഡമികപഠനത്തോടൊപ്പം സാങ്കേതികതകൂടി സമന്വ യിപ്പിച്ച് 'പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവു'മെന്ന വിദ്യാഭ്യാസ വിചക്ഷണരുടെ സുന്ദരസ്വപ്നത്തിന്റെ മകുടോദാഹരണമായി മാറിയ (മാറേണ്ട) സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെക്കുറിച്ചാണ് നസീര്‍ സാര്‍ വിസ്തരിക്കുന്നത്....വായിച്ചോളൂ...

ഏഴാം ക്ലാസ് പാസായവര്‍ക്ക് കേരളത്തിലെ 39 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ തുടര്‍പഠനത്തിന് അവസരമൊരുങ്ങുന്നു. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഇന്നലെ പുറത്തിറങ്ങി. ഈ മാസം പതിനൊന്നാം തിയതി മുതല്‍ അതത് സ്കൂളുകളില്‍ നിന്നും അപ്ലിക്കേഷന്‍ ഫോമും പ്രോസ്പെക്ടസും ലഭിച്ചുതുടങ്ങും. പൂരിപ്പിച്ച അപേക്ഷ തിരിച്ചെത്തിക്കേണ്ട അവസാന ദിവസം മെയ് മാസം ഏഴിനാണ്.പത്തു ദിവസങ്ങള്‍ക്കുശേഷം മെയ് 17ന് രാവിലെ പത്തുമണിമുതല്‍ പതിനൊന്നേ മുപ്പതുവരെ നടത്തപ്പെടുന്ന പ്രവേശനപരീക്ഷയിലൂടെയാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ്. തൊട്ടടുത്ത ദിവസം തന്നെ സെലക്ഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അപ്ലിക്കേഷന്‍ ഫീസ് 10 രൂപയാണ്. എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് പത്തുശതമാനം റിസര്‍വേഷന്‍ ഉണ്ട്.
ഓരോ ജില്ലയിലേയും സ്കൂളുകളേതൊക്കെയെന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളുമടങ്ങിയ ഈ വര്‍ഷത്തെ പ്രോസ്പെക്ടസ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അപേക്ഷാ ഫോറം ഇവിടെയുണ്ട്.

19 comments:

ഹോംസ് April 19, 2011 at 6:28 AM  

കഴിഞ്ഞയാഴ്ച ഈ വാര്‍ത്ത ഫ്ലാഷ് കണ്ട് പെങ്ങളുടെ ഇളയ മകന്‍ ജീവന് വേണ്ടി എറണാകുളത്തെ ഐഎച്ച്ആര്‍ഡി ടെക്​നിക്കല്‍ സ്കൂളില്‍ ഫോം വാങ്ങാന്‍ ആളെ വിട്ടു. പത്ത് രൂപയ്ക്ക് പകരം നൂറു രൂപയാണത്രെ ഫോമിന്!!
ഇതെന്നാ, പകല്‍കൊള്ളയോ..?
നസീര്‍ മാഷ് മറുപടി തരണം.

JOHN P A April 19, 2011 at 7:11 AM  

പ്രീയ ഹോംസാര്‍
IHRD യുടെ സ്ക്കളിലേയ്ക്കുള്ള വാര്‍ത്തയാണ് സാര്‍ കണ്ടതെന്ന് കരുതുന്നു.ഇതാ സര്‍ക്കാര്‍ നടത്തുന്ന ടെക്നിക്കല്‍ സ്ക്കുള്‍ പ്രവേശനത്തെക്കുറിച്ചാണ്.നസീര്‍സാര്‍ കൂടുതല്‍ പറയും

nazeer April 19, 2011 at 7:38 AM  

Thanks "Maths Blog" for publishing the Details of Admission procedure in "GOVERNMENT TECHNICAL SCHOOLS".
Dear" HOMS"
I H R D Technical schools are Self financing institutions.They can collect application fee as per their norms. In that Technical schools FEES is also there for every year...that too a big amount....... .But in Government Technical schools Application fee is only Rs:10 .Admission is strictly based on the marks scored by the applicant in the entrance exam............
Thanks "HOMES"
Thanks John sir
Nazeer.V.A
Govt: TechnicalHigh school
Kulathupuzha
nazeerva@gmail.com
Tel-9746768347

ഹോംസ് April 19, 2011 at 7:56 AM  

"I H R D Technical schools are Self financing institutions.They can collect application fee as per their norms..."
അല്ല സാറേ, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ...ഈ IHRD എന്ന കൊള്ളക്കാര്‍ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനം തന്നല്ലേ..?

nazeer April 19, 2011 at 8:30 AM  

@ Homs
NO sir
I H R D is established by Government of Kerala.The Hon'ble Minister For Education & Culture Mr: M.A.Baby is the chairman of IHRD.Principal Secretary, Higher Education Department Mr:Tom Jose IAS is the Vice-chairman of IHRD. Prof. V.Subramony is the Director of IHRD
Their adress:
I H R D
Prajoe's Towers, Vazhuthacaud,
Thiruvananthapuram-14, Kerala, India.
Ph. No. +91-471 - 2323597, 2322985
director@ihrd.ac.in

GOVT TECHNICAL HIGH SCHOOL PURAPUZHA April 19, 2011 at 11:34 AM  

Hallo sir,
The Last date for submission of application in Govt Technical High Schools as per the Prospects of Govt Technical High Schools Admission 2011-12 is 4 PM on 07/05 2011.
Augustine Kuriakose
Superintendent.
Govt. T.H.S Purapuzha

VIJAYAKUMAR M D April 19, 2011 at 1:00 PM  

ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ പ്രവേശനത്തിനായി പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി 07-05-2011 ആണ്.

nazeer April 19, 2011 at 5:37 PM  

@ john sir or v k nizar sir
Last date for submitting application is on 7-05-2011
please correct it

വി.കെ. നിസാര്‍ April 19, 2011 at 6:03 PM  

സോറി സാര്‍,
തിരുത്തി.

nazeer April 19, 2011 at 6:19 PM  

@ v k nizar sir
THANKS

VIJAYAKUMAR M D April 19, 2011 at 8:44 PM  

ടെക്നിക്കല്‍ ഹൈസ്ക്കൂളിലെ പ്രവേശനപരീക്ഷ 17-05-2011 ന്

വി.കെ. നിസാര്‍ April 19, 2011 at 9:23 PM  

വീണ്ടും ക്ഷമിക്കുക,
പ്രവേശന പരീക്ഷ മെയ് 17ന് എന്ന് തിരുത്തിയിട്ടുണ്ട്.
നന്ദി വിജകുമാര്‍ സാര്‍.

വി.കെ. നിസാര്‍ April 20, 2011 at 6:54 AM  

ന്യൂദില്ലിയില്‍ IGNOU സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സെമിനാറില്‍ നമ്മുടെ ബ്ലോഗിന് പ്രശംസ!
(കലാധരന്‍ മാഷിന് നന്ദി!!)
Maths Blog
The attempt by two maths teachers has become the “superhit” among the educational blogs .It tells the success story of a blog which was aiming the teacher community alone turned to be a blog owned by the general public The blog attracts laymen to engineers spread all over the world . The content of the blog presents a wonderful diversity .
The areas covered by the blog
• Puzzles
• Games in mathematics
• Riddles
• Discussion of evaluation tools
• Discussion on class room activities
• Solution to classroom issues
• Unit planning
• Official communications by department
• A helping hand for teachers to solve their academic and service problems
The blog has received l recognition from the educational department of kerala and from eminent educationalists in and out side the state.
http://mathematicsschool.blogspot.com/

nazeer April 20, 2011 at 10:23 AM  

This is great!!!!!!!!!!!!!!!!!!

nazeer April 20, 2011 at 10:30 AM  

@ M D Vijayakumar sir
Even at the first look I couldn't find the mistake in the post.....
thanks for finding the mistake
thanks nizar sir

ജനാര്‍ദ്ദനന്‍.സി.എം April 21, 2011 at 9:34 AM  

തുഞ്ചന്‍പരമ്പ് ബ്ലോഗേര്‍സ് മീറ്റ്. ഞാനും പങ്കെടുത്തിരുന്നു.
വിശേഷങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

Anjana April 21, 2011 at 3:25 PM  

ഇത് ഒന്ന് കണ്ടു നോക്കൂ.

nazeer April 28, 2011 at 5:24 PM  

100% result for TECHNICAL HIGH SCHOOL,KULATHUPUZHA...........

shamnas April 26, 2012 at 9:37 PM  

പുതിയ കൂട്ടുകാര്‍ക്ക് എന്റെ സ്കൂളിലേക്ക് സ്വാഗതം, ഞാന്‍ ഒരു പഴയ വിദ്യാര്‍ഥി ആണ് ..കുളത്തൂപ്പുഴ കാരന്‍..ഇപ്പോള്‍ സൌദിയിലെ ഒരു കമ്പനിയില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നു ..നസ്സീര്‍ സാര്‍ എന്റെ ഗുരു ആണ്...സാറിന് എന്റെ നന്ദി അറിയിക്കുന്നു ...തീര്‍ച്ചയായും സാങ്കേതിക വിദ്യാഭ്യാസത്തിനു ഒരു വലിയ സാധ്യത ഏറിയ കാലഖട്ടമാണ് ഇത് .... എല്ലാര്‍ക്കും ഒരു നല്ല ഭാവി ആശംസിക്കുന്നു ..എന്റെ നാട്ടിലേക്ക് , സ്കൂളിലേക്ക് ഞാനും സ്വാഗതം ചെയ്യുന്നു ...!!!

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer