വിഷുവിനെക്കുറിച്ച് അറിയാന്‍ - പുരാണവും പാരമ്പര്യവും
>> Thursday, April 15, 2010
ഇന്ന് വിഷു. വിഷുവിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സംക്രാന്തി ദിനമായ ഇന്നലെ പടക്കവും മത്താപ്പൂവും പൂത്തിരിയുമെല്ലാം കത്തിച്ച് ആഹ്ലാദിച്ച് ഉല്ലസിച്ച് കുട്ടികളെല്ലാം ഇന്നത്തെ പ്രഭാതത്തിനായി കാത്തിരിക്കും. അതിരാവിലെ കണിയൊരുക്കി അമ്മ വന്നു വിളിക്കും. കണികാണിക്കാന്‍. ശ്രീകൃഷ്ണരൂപത്തിനു മുന്നില്‍ സ്വര്‍ണം, നെല്ല്, അരി, വസ്ത്രം, വിളക്ക്, കണ്ണാടി, കളഭം, കണിവെള്ളരി, കണിക്കൊന്ന, ലഭ്യമായ പഴങ്ങള്‍, നാണയം എന്നിവയൊരുക്കി വെച്ച് വിഷുക്കണി. അതിനു ശേഷം മുതിര്‍ന്നവരില്‍ നിന്നും കുട്ടികള്‍ക്ക് വിഷുക്കൈ നീട്ടം. അവധിക്കാലത്തിന് നിറമേകാനെത്തുന്ന വിഷു അവര്‍ക്കും അവര്‍ക്കൊപ്പമുള്ള കുടുംബത്തിനും സന്തോഷത്തിന്‍റെ പ്രതീകമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് വിഷുവിന്‍റെ പ്രസക്തി?
ഭൂമീ ദേവിയുടെ പുത്രനായ നരകാസുരനുമായ ബന്ധപ്പെട്ട കഥകളാണ് പ്രധാനമായും വിഷുവിനു പിന്നില്‍ പുരാണങ്ങളിലുള്ളത്. ഭാഗവതം ദശമസ്ക്കന്ധത്തെ ആധാരമാക്കിയുള്ള ഒരു കഥയില്‍ പ്രാഗ്ജ്യോതിഷത്തിലെ ദാനവരാജാവാണ് നരകാസുരന്‍. ഇദ്ദേഹം വിവിധ രാജ്യങ്ങളില്‍ നിന്നും 16000 രാജകുമാരിമാരെ തട്ടിക്കൊണ്ടുവന്ന് ഔദകം എന്ന സ്ഥലത്ത് തടവില്‍ പാര്‍പ്പിച്ചു. സീതയെ കാണാതായ സമയത്ത് പ്രാഗ്ജ്യോതിഷത്തില്‍ക്കയറി അന്വേഷിക്കണമെന്ന് സുഗ്രീവന്‍ തന്‍റെ സൈന്യത്തോട് പറയുന്നതായി രാമായണം കിഷ്ക്കിന്ധാകാണ്ഡത്തിലെ 42-ം സര്‍ഗത്തിലും പരാമര്‍ശമുണ്ട്. ഇങ്ങനെ കാലങ്ങളോളം സകല ലോകങ്ങളെയും ഭീതിയിലാഴ്ത്തിയ ഈ ദാനവരാജാവ് ഇന്ദ്രന്‍റെ വെണ്‍കൊറ്റക്കുടയും ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും അപഹരിച്ചതോടെയാണ് പരാതി ശ്രീകൃഷ്ണനിലെത്തുന്നത്. സത്യഭാമയും ശ്രീകൃഷ്ണനും ഗരുഡനും കൂടി നരകാസുരനോടും സൈന്യത്തോടും യുദ്ധം ചെയ്യുകയും നരകാസുരനെ വധിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായാണ് വിഷു ആഘോഷിക്കുന്നതെന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. ഇതേ വിശ്വാസം തന്നെയാണ് അസമിലെ 'ബിഹു'വിനും ബീഹാറിലെ 'ബൈഹാഗി'നും പഞ്ചാബിലെ 'വൈശാഖി'ക്കും തമിഴ്നാട്ടിലെ 'പുത്താണ്ടി'നുമെല്ലാം പിന്നിലുള്ളത്.
ഇനി ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തിപ്പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് വിഷു. വിഷുവം (Equinoxes) ആണ് വിഷുവായി മാറിയത്. രാത്രിയും പകലും തുല്യമായി വരുന്നതിനെയാണ് വിഷുവം എന്ന് പറയുന്നത്. വര്‍ഷത്തില്‍ രണ്ട് വിഷുവങ്ങളാണ് ഉള്ളത്. ഈ ദിവസം ഭൂമദ്ധ്യരേഖയില്‍ സൂര്യകിരണങ്ങള്‍ ലംബമായി പതിക്കുന്നു. ഒരു വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമാണ് ഇതുണ്ടാകുന്നത്. വസന്തവിഷുവമായ (vernal equinox) മാര്‍ച്ച് 21 നും ശരത് വിഷുവമായ (Autumnal equinox) സെപ്റ്റംബര്‍ 23 നും. പക്ഷെ സൂര്യന്‍ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിനത്തോടനുബന്ധിച്ചാണ് വിഷുദിനത്തിന്‍റെ ആഘോഷങ്ങള്‍.
വിഷുവിനോടനുബന്ധിച്ച് പുതുവര്‍ഷം ആരംഭിക്കുന്ന ഒരു സമ്പ്രദായവും കേരളത്തിലുണ്ട്. ഇത് കേരളത്തില്‍ മാത്രമല്ലെന്നാണ് ജ്യോതിഷത്തിലെ രാശിചക്രം നല്‍കുന്ന സൂചന. രാശി ചക്രത്തില്‍ ഏറ്റവും മുകളില്‍ ഇടതുവശത്തു നിന്നും ആരംഭിക്കുന്ന രാശി മേടമാണല്ലോ. ഇതിനെ ആസ്പദമാക്കിത്തന്നെ ഒരു വര്‍ഷത്തെ ഭാവി ഗണിച്ച് വിഷുഫലം പറയുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനു കിട്ടുന്ന ദക്ഷിണയ്ക്ക് യാവനയെന്നാണ് പേര്. കാര്‍ഷികോത്സവത്തിന്‍റെ ഭാഗമായതിനാല്‍ വിഷുക്കണിയൊരുക്കുന്നതില്‍ ധാന്യങ്ങള്‍ക്കും ഫലവര്‍ഗ്ഗാദികള്‍ക്കും നല്ല സ്ഥാനം ലഭിച്ചു പോരുന്നു.
അടുത്ത വര്‍ഷത്തേക്കുള്ള നിത്യോപയോഗ വസ്തുക്കളുടെ സംഭരണത്തിനായി പണ്ടു കാലത്ത് മാറ്റച്ചന്തകളും (ബാര്‍ട്ടര്‍ സമ്പ്രദായം) നിലവിലുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് (പഴയകാല മുസിരിസിനു സമീപം) ചേന്ദമംഗലത്ത് വിഷുദിനത്തോടനുബന്ധിച്ച് ഇന്നും മാറ്റച്ചന്തകള്‍ നടന്നു പോരുന്നു. സംക്രാന്തി ദിനമായ വിഷുത്തലേന്ന് പറമ്പിലെ ചപ്പും ചവറുകളും അടക്കം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കളും എരിച്ചു കളയുന്നു. ഇത് 'വിഷുക്കരിക്കല്‍' എന്നാണ് അറിയപ്പെടുന്നത്. ആണ്ടു പിറപ്പിനെ ശുദ്ധിയായി സ്വീകരിക്കലാകാം ഈ പ്രവൃത്തികളുടെ ഉദ്ദേശ്യം. തുടര്‍ന്ന് കഷ്ടപ്പാടുകളെയും ഇല്ലായ്മകളെയും തകര്‍ത്തു കളയുന്നതിനെ പ്രതീകാത്മകമായി പടക്കം പൊട്ടിച്ചും മത്താപ്പൂ, മേശപ്പൂ, കമ്പിത്തിരി, പൂത്തിരി തുടങ്ങിയ കത്തിച്ചും പുത്താണ്ടിനെ സ്വീകരിക്കാനൊരുങ്ങുന്നു.
വിഷുവുമായി മാത്രം ബന്ധപ്പെട്ട ഒട്ടേറെ പദ -സമ്പ്രദായങ്ങള്‍ ഇന്നും ഭാഷയിലും കേരളീയ സമൂഹത്തിലും കാണാനാകും. തിരുവിതാംകൂറിലെ വിഷുക്കണിയൊരുക്കല്‍ പടുക്കയിടല്‍ എന്നാണ് അറിയപ്പെടുന്നത്. കണിവസ്തുക്കളുപയോഗിച്ച് പായസമുണ്ടാക്കിക്കുടിക്കുന്നതോടെ പടുക്കമുറിക്കല്‍ ചടങ്ങും അവസാനിക്കും. പഴയകാലത്ത് ജന്മിമാര്‍ക്ക് വിഷുക്കണിക്കായി കുടിയാന്മാര്‍ ഫലവര്‍ഗങ്ങളും ധാന്യങ്ങളും നല്‍കുന്നതിനെ വിഷുവെടുക്കല്‍ എന്നും തിരിച്ച് കുടിയാന് ജന്മിയുടെ വക തേങ്ങയും എണ്ണയും അരിയുമെല്ലാം നല്‍കുന്നതിനെ വിഷുവല്ലി എന്നുമാണ് അറിയപ്പെട്ടിരുന്നത്. കൊന്നപ്പൂവും നെല്‍ക്കതിരുകളും ചേര്‍ത്ത് കണിക്കായി തൂക്കുന്നതാണ് കണിക്കെട്ട്. വിഷുദിനപ്പുലരിയില്‍ കുട്ടികള്‍ താളമേളങ്ങളുമായി വിഷുക്കണിയുമായി വീടുകളില്‍ ചെന്ന് കണികാണിക്കുന്നു. തേങ്ങാപ്പാലില്‍ പുന്നെല്ലിന്‍റെ അരി വറ്റിച്ചുണ്ടാക്കുന്ന വിഷുക്കട്ട (കണിയപ്പം) ശേഖരിക്കാന്‍ കുട്ടികളിറങ്ങുന്നതിനെ കണിവിളി എന്നാണ് വിളിക്കുന്നത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള ഉത്സവമാണ് വിഷു എന്ന് ഊട്ടിയുറപ്പിക്കുന്ന ഒന്നാണ് മേടപ്പത്ത് അഥവാ പത്താമുദയം. ഈ ദിവസമാണ് വിത്തുവിതയ്ക്ക് കര്‍ഷകര്‍ തെരഞ്ഞെടുക്കുന്നത്. വിത്തുവിതയ്ക്ക് മുമ്പേ വിഷുദിനത്തില്‍ കര്‍ഷകര്‍ പണിയാരംഭിക്കും. വയലില്‍ കലപ്പ കൊണ്ട് വിഷുച്ചാലൊരുക്കും. ഇത് കഴിഞ്ഞ് വീട്ടില്‍ച്ചെല്ലുമ്പോള്‍ അരി, ശര്‍ക്കര, തേങ്ങ, പയര്‍ എന്നിവയിട്ടൊരുക്കിയ വിഷുക്കഞ്ഞി കാത്തിരിക്കുന്നുണ്ടാകും. ഇതിനെല്ലാം കൂട്ടായി പാട്ടുകളുമായി വിഷുപ്പക്ഷിയും രംഗത്തുണ്ടാകും.
"വിത്തും കൈക്കോട്ടും
കള്ളന്‍ ചക്കേട്ടു
കണ്ടാല്‍ മിണ്ടേണ്ട"
എന്നെല്ലാം പാടുന്ന വിഷുപ്പക്ഷി കാര്‍ഷികസ്മരണകളെ എങ്ങനെയെക്കെയോ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അങ്ങനെ നിറപറയും നിലവിളക്കും കണിക്കൊന്നയുടെ ശോഭയും ചേര്‍ന്ന് ഒരു വിഷുപ്പുലരികൂടി കടന്നുപോകുന്നു.......... മയില്‍പീലിയും ഓടക്കുഴലും കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യവുമെല്ലാം കണികണ്ട് ഒരു പുതുവര്‍ഷത്തിന് കൂടി ആരംഭമായി. ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ഈ ശുഭദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഒരായിരം വിഷു ആശംസകള്‍ .ഈ വര്‍ഷം സമ്പല്‍സമൃദ്ധിയുടേതു ഐശ്വര്യത്തിന്‍റേതുമാവട്ടെ. ഏവര്‍ക്കും മാത്‌സ് ബ്ലോഗിന്‍റെ വിഷുദിനാശംസകള്‍
84 comments:
നിറപറയും നിലവിളക്കും കണിക്കൊന്നയുടെ ശോഭയും ചേര്‍ന്ന് ഒരു വിഷുപുലരികൂടി കടന്നുപോകുന്നു. മയില്‍പീലിയും ഓടക്കുഴലും കാര്‍ഷിക സമൃദ്ധിയുടെ ഐശ്വര്യങ്ങളും കണികണ്ട് ഒരു പുതുവര്‍ഷത്തിന് കൂടി ആരംഭമായി. ഐശ്വര്യവും സമൃദ്ധിയും ഒന്നു ചേരുന്ന ഈ ശുഭദിനത്തില്‍ ഒരായിരം വിഷു ആശംസകള്‍
vishudinashamsakal..
നിലവിളക്കിന്‍റെ പരിശുദ്ധിയും കണിക്കൊന്നപ്പൂവിന്‍റെ നൈര്‍മ്മല്യവും ആയി വരുന്ന വിഷുപ്പുലരിയില്‍ മലയാളികള്‍ക്കേവര്‍ക്കും ഐശ്വര്യധനധാന്യസമ്പല്‍സമൃദ്ധിയുടെ ഒരായിരം വിഷു ആശംസകള്‍ നേരുന്നു
വിഷു ആശംസകൾ
" konnappookkalude soundaryavum vishupakshiyude pattumayi veendum oruvishupulary"................vishu asamsakal.
നല്ല വിജഞാനപ്രദമായ ലേഖനം..
വിഷുവിന്റെ ചരിത്രം കൂടുതല്‍ മനസ്സിലായി
എല്ലാവര്‍ക്കും ഗീതടീച്ചറുടേയും സുധീര്‍കുമാറിന്റേയും അശ്വിന്‍,ആതിര എന്നിവരുടേയും വിഷു ആശംസകള്!
വിഷു പോസ്റ്റ് നന്നായി. നല്ല വിജഞാനപ്രദമായ ലേഖനം..
എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍
കണികാണും നേരം കമലാനേത്രന്റെ നിറമേഴും മഞ്ഞ തുകില് ചാര്ത്തി കനക കിങ്ങിണി വളകള് മോതിരം അണിഞ്ഞുകാണണം ഭഗവാനെ .
"വിഷു ആശംസകള് "
വിഷു ആശംസകള്‍
HAPPY VISHU
RAVEENDRAN,THIRUMALA,TVPM
ഞങ്ങളുടെ പ്രീയപ്പെട്ട ബ്ലോഗ് സുഹ്യത്തുക്കള്‍ക്ക് ഹ്യദ്യമായ വിഷുദിനാശംസകള്‍. ജോണ്‍, സീന, ലയ, അക്വിന്‍. എന്റെ തോട്ടത്തില്‍ വിരിഞ്ഞുനില്‍ക്കുന്ന അപൂര്‍വ്വഇനം ജൂക്കാ പൂവിനെ വിഷുക്കണിയായി നല്‍കുന്നു
വിഷുക്കണി
വൌ ജോണ്‍മാഷേ,
വിഷുക്കണി കലക്കി!
വീട്ടില്‍ വന്നാല്‍, ഒരു കമ്പ് തരാന്‍ വിരോധമില്ലല്ലോ?
വിഷു ആശംസകള്‍..
@nizar sir
തീര്‍ച്ചയായും തരും
ബൂലോകത്തെ എല്ലാ ബ്ലോഗര്‍മാര്‍ക്കും ബ്ലോഗ് ടീം അംഗങ്ങള്‍ക്കും അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിനും സര്‍വ്വോപരി ഞങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കും സ്നേഹപൂര്‍വ്വം നല്ലൊരു വിഷുക്കാലം നേരുന്നു
wishes all a happy and prosperous VISHU
ഹരിമാഷേ,
വിഷു ആശംസകള്‍
താങ്കള്‍ സൂചിപ്പിച്ച ‘നരകാസുര നിഗ്രഹത്തിന്‍റെ’ കഥ ദീപാവലിയുമായി ബന്ധപ്പെടുത്തിയാണല്ലോ ഞാന്‍ കേട്ടിട്ടുള്ളത്. കേട്ടുകേള്‍വി മാത്രം. ആധികാരികമായ അറിവില്ല. കഴിഞ്ഞ ദിവസം കൂടി ഒരു സുഹൃത്തുമായി ഇതുസംബന്ധിച്ചു സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം അതു മുന്‍നിര്‍ത്തി ഒരു പോസ്റ്റുമിട്ടിരുന്നു. എന്തായാലും, ഐതിഹ്യങ്ങള്‍ എന്തുതന്നെയായാലും, ആചാരങ്ങളും ആഘോഷങ്ങളും നന്‍മയിലേക്കു നയിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സ്നേഹാശംസകളോടെ
ഹരി സാര്‍, നിസാര്‍ സാര്‍, ജോണ്‍ സാര്‍, വിജയന്‍ സാര്‍, മുരളീധരന്‍ സാര്‍, രാമനുണ്ണി സാര്‍, ഉമേഷ് സാര്‍, ഫിലിപ്പ് സാര്‍, ഹസൈനാര്‍ മങ്കട സാര്‍, ഭാമ ടീച്ചര്‍, ലളിത ടീച്ചര്‍, അഞ്ജന ടീച്ചര്‍, ഷെമി ടീച്ചര്‍, ഹിത, വിസ്മയ, അമ്മു എന്നു തുടങ്ങി ഈ ബ്ലോഗില്‍ നിന്നും കിട്ടിയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ വിഷു ആശംസകള്
വിഷു ആശംസകൾ,
വിഷു ദിനത്തിലെ post വളരെ നന്നായി.എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേരുന്നു.
vishu ashamsakal
വിഷു ആശംസകള്‍!!
ഈ കമ്മന്റ് കണ്ടോ ? വിഷു പ്രശനം !!!
http://malayalam.usvishakh.net/blog/archives/409#comment-7956
എല്ലാവര്ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരായിരം വിഷുദിനാശംസകള്‍.
പ്രിയ ജയകൃഷ്ണന്‍ സാര്‍,
വിഷുവുമായി കൃഷ്ണനുള്ള അഗാധമായ ബന്ധമാണ് നരകാസുരനുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരമൊരു കഥയ്ക്ക് അവലംബം എന്നു തോന്നുന്നു. പല കഥകളും പ്രചരിക്കുന്നതില്‍ ഏറ്റവും പ്രബലപ്രചാരമായതും ഇതു തന്നെ.
കൃഷ്ണന്‍റെ പൊന്നരഞ്ഞാണമാണ് കണിക്കൊന്നപ്പൂവെന്നും അതുമായി ബന്ധപ്പെടുത്തിയുള്ള മറ്റൊരു കഥയും അമ്മൂമ്മ കഥകളുടെ രൂപത്തില്‍ കര്‍ണങ്ങളില്‍ അലയടിക്കുന്നുണ്ട്.
രാമരാവണന്മാരുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിഷുക്കഥയുണ്ട്. കഥകളുടെ വിശ്വാസ്യതകളെപ്പറ്റി കേള്‍വിക്കാര്‍ക്ക് സംശയമുണ്ടാകാമെന്നതിനാലാണ് ഇതടക്കമുള്ള മറ്റു കഥകള്‍ ഇവിടെ പരാമര്‍ശിക്കാതിരുന്നത്. ആ കഥ ഇങ്ങനെ...
സൂര്യകിരണങ്ങള്‍ ലങ്കയുടെ പൊന്‍മതിലില്‍ത്തട്ടി നയനങ്ങളെ അലോസരപ്പെടുത്തിയപ്പോള്‍ മേലില്‍ തന്റെ കോട്ടയ്ക്ക് നേരേ ഉദിക്കരുതെന്ന് സൂര്യനെ ഭയപ്പെടുത്തിയത്രേ. പിന്നീട് കാലം കുറച്ച് ചെന്നപ്പോള്‍ രാമനുമായി നടന്ന യുദ്ധത്തില്‍ രാവണന്‍ പത്തു തലകളും അറ്റ് നിലംപതിച്ചു. സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടംരാശിയിലേക്ക് കടക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്. സന്തോഷത്തോടെ സൂര്യന്‍ ലങ്കയ്ക്ക് കിഴക്ക് ഉദിച്ചു. കിരാതവാഴ്ചയ്ക്ക് അറുതിയായതോടെ പുതിയ ആണ്ട് പിറപ്പിന് തുടക്കമായെന്നും ഇതിന്‍റെ തുടര്‍ച്ചയാണ് വിഷു ആഘോഷത്തിനു പിന്നിലുള്ളതെന്നുമാണ് ആ കഥ.
മറ്റു കഥകളും ഇതിനോട് ബന്ധപ്പെട്ട് കിടക്കുന്നുണ്ടാകാം. എന്തായാലും അവ കൂടി അക്ഷരച്ചാര്‍ത്തണിയുകയാണെങ്കില്‍ പോസ്റ്റിന്റെ ഉദ്ദേശ്യം സാര്‍ത്ഥകമാകും.ഇടപെടലുകള്‍ക്ക് നന്ദി
ക്യാപ്റ്റന്‍,
ജോഷിയുടെ ആ കമന്റ് രാവിലെ തന്നെ കണ്ടിരുന്നു. അത് ഉമേഷ് സാര്‍ തന്നെ കോട്ട് ചെയ്തിട്ട പോസ്റ്റും കണ്ടിരുന്നു.
എന്തായാലും ആ കമന്‍റ് നമ്മുടെ വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയത് നന്നായി.
ഹരി സാര്‍.. ഈസി മലയാളം ടൈപ്പിംഗ് ഒക്കെ ഉപയോഗിച്ച് ചെയ്യുമ്പോള്‍ അവിടെ പോയി ടൈപ്പ് ചെയ്ത് കോപ്പി ചെയ്‌തു കൊണ്ടു വരണ്ടേ...?
നേരിട്ടു ടൈപ്പ് ചെയ്യാന്‍ സാധിക്കുന്ന രീതികളുണ്ടോ..(സ്വനലേഖയല്ലാതെ..)
"അതിരാവിലെ കണിയൊരുക്കി അമ്മ വന്നു വിളിക്കും. കണികാണിക്കാന്‍. ശ്രീകൃഷ്ണരൂപത്തിനു മുന്നില്‍ സ്വര്‍ണം, നെല്ല്, അരി, വസ്ത്രം, വിളക്ക്, കണ്ണാടി, കളഭം, കണിവെള്ളരി, കണിക്കൊന്ന, ലഭ്യമായ പഴങ്ങള്‍, നാണയം എന്നിവയൊരുക്കി വെച്ച് വിഷുക്കണി. അതിനു ശേഷം മുതിര്‍ന്നവരില്‍ നിന്നും കുട്ടികള്‍ക്ക് വിഷുക്കൈ നീട്ടം. അവധിക്കാലത്തിന് നിറമേകാനെത്തുന്ന വിഷു അവര്‍ക്കും അവര്‍ക്കൊപ്പമുള്ള കുടുംബത്തിനും സന്തോഷത്തിന്‍റെ പ്രതീകമാണ്."
ആദ്യമായാണിവിടെ...
കണിയൊരുക്കി അമ്മ വന്നു വിളിച്ചില്ല!
വിഷുക്കൈനീട്ടം ആരും തന്നില്ല!!
കുടുംബവുമില്ല, സന്തോഷവുമില്ല!!!
തൊട്ടപ്പുറത്തെ കോഴിക്കടയ്ക്കുമുന്നില്‍ ബൈക്കുകളുടേയും ആളുകളുടേയും തെരക്ക്.
വിഷുവന്നാലും, ഓണം വന്നാലും കോഴികള്‍ക്ക് കിടക്കപ്പൊറുതിയില്ല!
പ്രിയ ഹരിമാഷേ,
ആദ്യമായി, അങ്ങയെപ്പോലെയുള ഒരു അദ്ധ്യാപകന്‍ എന്നെ സര്‍ അന്ന് അഭിസംബോധന ചെയ്യരുതേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. കുറച്ചുകാലം അദ്ധ്യാപനം എന്ന മഹദ് സേവനം അനുഷ്ഠിക്കുവാനുള്ള ഭാഗ്യം ലഭിച്ചെങ്കിലും അന്നും ഇന്നും ഇവന്‍ വിനീതനായ ശിഷ്യനായി നിലനില്‍ക്കട്ടെ...
വിശദമായ മറുപടിക്ക് നന്ദി. ഇവയെല്ലാം എനിക്കു പുതിയ അറിവുകളാണ്. ഒരുപക്ഷേ എല്ലാ ഐതിഹ്യകഥകള്‍ക്കും വിഷുവുമായി ഏതെങ്കിലുമൊക്കെ തരത്തില്‍ ബന്ധമുണ്ടാവാം. എന്തു തന്നെയായാലും ആചാര-അനുഷ്ഠാന-ആഘോഷങ്ങളൊക്കെയും നന്‍മയിലേക്ക് വഴി തെളിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.
...........................
ഈ ബ്ലോഗ് ഇടക്കിടെ സന്ദര്‍ശിക്കാറുണ്ട്. ഇതര വിഷയങ്ങള്‍ക്കു കൂടി (മലയാളം, സംസ്കൃതം തുടങ്ങിയ ഭാഷകളും മറ്റു സിലബസിലില്ലാത്ത അറിവുകളും പങ്കിടുന്നവ) ഇതേ പ്രൊഫൈലില്‍ തന്നെ ലഭ്യമായ അദ്ധ്യാപകരെ ഉള്‍പ്പെടുത്തി ഓരോ ബ്ലോഗുകള്‍ തുടങ്ങിയാല്‍ ഇവിടം ഒരു പരിപൂര്‍ണ്ണ വിദ്യാലയം ആയി മാറുമല്ലോ. ഒരു വിര്‍ച്വല്‍ സ്കൂള്‍. സമീപ ഭാവിയില്‍ തന്നെ അങ്ങനെ ഒരു സൌഭാഗ്യം പ്രതീക്ഷിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി എല്ലാ അദ്ധ്യാപക പ്രതിഭകള്‍ക്കും ആശംസകളും നമസ്കാരവും അറിയിക്കുന്നു.
@ ജോംസ്,
തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു വിന്‍ഡോയിലാണ് മംഗ്ലീഷ് ടൈപ്പ് റൈറ്റര്‍ തുറക്കുക. അവിടെ ടൈപ്പ് ചെയ്ത് കോപ്പി ചെയ്ത് കമന്‍റ് ഇവിടെ പേസ്റ്റ് ചെയ്യുന്നത് അത്ര വലിയ ബുദ്ധിമുട്ടുണ്ടാക്കില്ലല്ലോ. പിന്നെ, സ്വനലേഖയും കീമാനും വിന്‍ഡോസ്-ലിനക്സ് OS കളില്‍ ഒരു പോലെ ഉപയോഗിക്കാവുന്ന ഇന്‍സ്ക്രിപ്റ്റ് രീതിയും (ISM കീ) ആണ് നേരിട്ട് ടൈപ്പ് ചെയ്യാന്‍ സാധാരണഗതിയില്‍ ഉപയോഗിച്ച് പോരുന്നത്.
@ഹോംസ്,
വര്‍ത്തമാനകാല ആഘോഷരീതികള്‍ താങ്കള്‍ സൂചിപ്പിച്ചതു പോലെയാണ്. ആടും കോഴിയുമൊക്കെ ഇല്ലെങ്കില്‍ എന്ത് ആഹ്ലാദലഹരി എന്ന മട്ടിലേക്ക് കാലം മാറിത്തുടങ്ങിയിരിക്കുന്നു.
@ ജയകൃഷ്ണന്‍ മാഷേ,
നല്ലൊരു നിര്‍ദ്ദേശമാണ് താങ്കള്‍ മുന്നോട്ട് വെച്ചത്. സംസ്കൃതം, സാമൂഹ്യശാസ്ത്രം തുടങ്ങിയുള്ള മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് തീര്‍ച്ചയായും ശ്രമിക്കും. മലയാളം കൈകാര്യം ചെയ്യുന്നതിന് ഇപ്പോള്‍ത്തന്നെ നമ്മുടെ ടീമില്‍ രാമനുണ്ണി മാഷുണ്ടെന്നത് വലിയൊരു ആശ്വാസമാണ്. ഇനിയും ഞങ്ങളോടൊപ്പമുണ്ടാകണം.
മലയാളം ടൈപ്പ് ചെയാന്‍ ഞാന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലിറ്ററേഷന്‍ IME (Google Input Method) ഉപയോഗികുനത്.
അത് വെച്ച് ഏത് ആപ്ലിക്കേഷനില്‍ വേണമെങ്കിലും മലയാളം ടൈപ്പ് ചെയാം. (ഓണ്‍ ലൈന്‍ ഓര്‍ ഓഫ് ലൈന്‍) നോ കോപ്പി പേസ്റ്റ് !! :D
എങ്ങനെ ഉപയോഗിക്കണം എന്ന് ഇതാ, ഇവിടെ ഉണ്ട്.
http://bloghelpline.cyberjalakam.com/2010/02/blog-post.html
ഓഫ് ടോപ്പിക്കാണെങ്കിലും
ഞാന്‍ ഇവിടെ ഒരു പോസ്റ്റിട്ടിട്ടുണ്ട്!
നന്ദി ക്യാപ്ടന്‍ ....
click
എക്സലന്റ് അസീസ് മാഷേ...
നിസാര്‍ മാഷേ കുറേക്കാലമായി എല്ലാവരോടും ചോദിക്കുന്നു . അവസാനം, രണ്ടു ദിവസം മുഴുവന്‍ പഴയ പോസ്റ്റുകള്‍ തിരഞ്ഞു, ഗീത ടീച്ചറുടെ ആ പഴയ കമന്റ് കണ്ടുപിടിച്ചു .കുറച്ചു നേരമായി തുടങ്ങിയിട്ട് . ഇപ്പോഴാണ് പോസ്റ്റ് ചെയ്യാനായത് . ഗീത ടീച്ചര്‍ക്കും ഫിലിപ്പ് മാഷ്ക്കും നന്ദി.
Thanks a lot.
വിഷുവം(ദിനരാത്രങ്ങള്‍ സമമാകുന്ന ദിനം)മേടമാസത്തില്‍ ആയിരുന്നിരിക്കണം വിഷുവാഘോഷം ആരംഭിച്ചകാലത്ത്.പിന്നീട് വിഷുവം മാറിയെങ്കിലും ആചാരം(ആഘോഷം)മാറിയില്ല എന്നു കരുതണം.ഇപ്പോഴും കണിക്കൊന്ന വിഷുവത്തിന് പൂക്കുന്നുണ്ട്,വിഷുവിന് കണികാണാനില്ല കണിക്കൊന്ന.
അസുര നിഗ്രഹവുമായി ബന്ധപ്പെട്ട എല്ലാക്കഥകളുടെ പിന്നിലും, ഇന്‍ഡ്യയിലെ തദ്ദേശിയ ജനതകളെ നശിപ്പിച്ച /കൊന്ന ചരിത്രമാണുള്ളതെന്ന് കീഴാള ചരിത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെന്ന് ഓര്‍മിപ്പിക്കട്ടെ.
പ്രിയപ്പെട്ട സത്യാന്വേഷീ,
പലവട്ടം പറയണമെന്ന് കരുതി വേണ്ടെന്നുവെച്ചതാണ്.
പ്രതികരണം എത്തരത്തിലുള്ളതാണെന്നറിയില്ലല്ലോ..!
ഇപ്പോള്‍ പറയാതെ വയ്യെന്നായിരിക്കുന്നു, ക്ഷമിക്കുക.
ഏത് കമന്റിലും കീഴാളവര്‍ഗ്ഗവും, ജാതിയുമൊക്കെ കടന്നുവരുന്നതുകൊണ്ട് ചോദിക്കുകയാണ്...താങ്കളുടെയുള്ളില്‍ മുഴുവന്‍ 'ഉയര്‍ന്ന'(?)ജാതിക്കാര്‍ക്കെതിരെയുള്ള പകയാണെന്നു തോന്നുന്നു.(ഒരിയ്ക്കല്‍ പള്ളിയറമാഷിന്റെ വരെ ജാതി അന്വേഷിച്ചതു കണ്ടു).പണ്ടെങ്ങോ ഒരു മാനപ്പൂപ്പനോ മറ്റോ കുളം കലക്കിയെന്നു പറഞ്ഞ് നാലാം തലമുറയിലെ മാനുകള്‍ക്കുവരെ ഇരിയ്ക്കപ്പൊറുതി കൊടുക്കാത്ത സിംഹത്തെപ്പോലെയാകണോ?
ഇപ്പോഴാണ് നെറ്റ് കണക്ഷന്‍ ശരിയായത്.
താമസിച്ചു പോയെങ്കിലും എല്ലാവര്ക്കും **വിഷു ആശംസകള്‍.**
.
@Geetha Sudhi:
"Talk on caste and our English educated elite feel uneasy, get irritated, argumentative,explode in anger dubbing you prejudiced and finally dismiss you as a crackpot. They say they do not believe in caste,never ask anybody's caste and insist that nothing is decided on caste. Put one single,simple question:"Did you marry within the caste?" The answer will be,'Yes",quickly followed by a supplementary:"that is the only time in my life that I observed caste." He says this so proudly without realising that this one caste-based action keeps the caste system alive. Such is the shallowness of these small minds,that they cannot make out that caste is perpetuated through the institution of marriage. And if we see the matrimonial columns that fill up the Sunday pages in our prestigious English dailies read by these elites,we find that even American-trained doctors,computer kids,MBAs seek alliances within the caste. And yet these elites, who become furious when caste is discussed in public,shamelessly stick to caste in private and yet maintain a hypocritical stance on India's most important fact of life,caste- the be-all and end-all of India's life. So much for Indian hypocricy on caste."(‘Caste a nation within the nation'-V T Rajshekar-Books for Change,Bangalore. 2002-Introduction)
ക്ഷമയുണ്ടെങ്കില്‍ ഈ പോസ്റ്റും അതിനു വന്ന 80 കമന്റുകളും വായിക്കുക:എന്തുകൊണ്ട് ജാതി പറയുന്നു?
ഇക്കഴിഞ്ഞ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് അരിക്കുളം മുക്കില്‍ നടന്ന അമ്പെയിത്ത് മത്സരത്തിന്റെ ടാര്ഗറ്റ് ബോര്ഡ് ആണ് ചിത്രത്തില്‍ .ഈ മത്സരത്തില്‍ നമ്മുടെ ജനാര്ദ്ദ നന്‍ മാസ്റ്റര്‍ 100 പോയിന്റു നേടിക്കൊണ്ട് ജേതാവായി .എങ്കില്‍ ജനാര്ദ്ദനന്‍ മാസ്റ്റര്‍ എത്ര അമ്പുകള്‍ ഉപയോഗിച്ചെന്നു പറയാമോ?
വിഷുപുലരി ഐശ്വരപൂർണ്ണമാകട്ടെ...
Subaltern history എന്ന ഒരു വിഭാഗം ആധുനിക ചരിത്രത്തിലെയും സാമൂഹിക ശാസ്ത്രത്തിലെയും സജീവ ചര്‍ച്ചയാണെന്ന വല്ല വിവരവും ഉണ്ടോ ഗീതട്ടീച്ചര്‍ക്ക്? അതിലെ ചെറിയ ഒരു വസ്തുത ചൂണ്ടിക്കാണിച്ചപ്പോഴേക്കും ഇത്രയ്ക്ക് സമനില തെറ്റിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല.
വിഷുവത്തെക്കുറിച്ചു പറഞ്ഞതിലും 'ജാതീയത'യുണ്ടോ ടീച്ചറേ?
അറിയാത്ത കാര്യങ്ങളെക്കുറിച്ചു ചൊറിയാന്‍ വരല്ലേ ടീച്ചറേ.വിവരദോഷം പിള്ളാരും അറിയും.
ഇതുതന്നെയാണ് ഞാന്‍ പറഞ്ഞുതുടങ്ങിയത്, പ്രതികരണം ഭയപ്പെട്ടാണ് ഇതുവരെ ചോദിക്കാന്‍ ശ്രമിക്കാഞ്ഞതെന്ന്...
നിങ്ങളൊക്കെ ഉയര്‍ന്നതെന്നു പറയുന്ന ഒരു ജാതിയിലാണ് പിറന്നുപോയതെങ്കിലും, ജീവിതപങ്കാളിയെ തെരഞ്ഞെടുത്തപ്പോള്‍ വരെ,അത് ചിന്തിച്ചിരുന്നില്ല..സത്യം!
(സുധിയേട്ടന്‍ നിങ്ങള്‍ കീഴാളരെന്നുകരുതുന്ന ജാതിയില്‍ പെടും). വളരേക്കാലത്തിനുശേഷം ഇപ്പോള്‍മാത്രമാണ് ഇത് ചിന്തിക്കേണ്ടി വന്നത്.(സുധിയേട്ടാ, മാപ്പ്!)
കൂടെ ജോലി ചെയ്യുന്ന ഓമനടീച്ചറിന്റേയും ജാതി നോക്കിയല്ല ഏറ്റവുമടുത്ത സുഹൃത്താക്കിയത്....
പറഞ്ഞുവന്നതിത്രേയുള്ളൂ...ഇന്ന്, കേരളത്തില്‍ പ്രത്യേകിച്ചും, മത ജാതി വിവേജനങ്ങള്‍ പറയത്തക്കതായി ഉണ്ടെന്നു തോന്നുന്നില്ല.
അതുകൊണ്ട്, എല്ലാവരേയും സമഭാവത്തോടെ കാണുന്നതല്ലേ സത്യാന്വേഷീ അഭികാമ്യം?
പിന്നെ തന്നിരിക്കുന്ന ലിങ്കുകള്‍ സമയംപോലെ വായിച്ചു പഠിച്ചോളാം.
ഈ അറിയാപ്പാവം അല്പം ചൊറിഞ്ഞെങ്കിലും അറിയട്ടേ, അറിവിന്റെ മൊത്തക്കച്ചവടക്കാരാ...
താങ്കള്‍ സൂചിപ്പിച്ച പോസ്റ്റിന്റെ ഒരു കമന്റില്‍ നിന്നും...
"പക്ഷെ, എനിക്ക് താങ്കള്‍ സ്വീകരിച്ചിരിക്കുന്ന 'വഴി' നല്ലതാണെന്ന് പറയാന്‍ കഴിയുന്നില്ല.. അത് എന്തുകൊണ്ടെന്ന് പറയാന്‍ പല വഴികളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.. അവിടെയും താങ്കളും ഞാനും തമ്മില്‍ യോജിക്കാനാകാത്ത വത്യാസങ്ങള്‍ ഉണ്ടാവും, കാരണം, താങ്കള്‍ ജാതി കണക്കിലെടുത്ത് 'മറ്റുള്ളവരുടെ' ഒപ്പം സ്ഥാനമാനങ്ങള്‍ കിട്ടണം എന്നാണു ചിന്തിക്കുന്നത്.. ഒരു തരത്തില്‍ സമത്വം എന്ന കാഴ്ചപ്പാട്..
എന്നാല്‍ ഞാന്‍ ജാതി എന്ന ഒരു കാഴ്ചപ്പാടിന് അപ്പുറത്തുള്ള സമൂഹം, രാജ്യം, സഹകരണം, സാഹോദര്യം എന്നിവ ഒക്കെയാണ് ചിന്തിക്കുന്നത്. അതുകൊണ്ടാണ് ജാതികളും മതങ്ങളും ഒക്കെ തമ്മില്‍ പരസ്പര സഹകരണം ആണ് വേണ്ടത് എന്ന് ചിന്തിക്കുന്നത്.. സമത്വം എന്നത് പലപ്പോളും ഐഡിയല്‍ ആയ ഒരു അവസ്ഥയാണ് എന്നതല്ലേ ഒരു സത്യം? അതിനായി ശ്രമിക്കുക എന്നല്ലാതെ അതില്ലാത്ത അവസ്ഥക്ക് ആരെ എങ്കിലും പഴിക്കുന്നതില്‍ അര്‍ഥമില്ല എന്ന് കരുതുന്നു.. കാരണം, ആര്‍ക്കും ഒരിക്കലും ഈ ലോകത്തില്‍ സമത്വം എന്നൊരു സംഗതി നടപ്പില്‍ വരുത്താന്‍ കഴിയില്ല..!!
ഇങ്ങനെ ചിന്തിക്കുമ്പോളാണ് നാം സര്‍വ മതങ്ങളും ജാതികളും ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹത്തില്‍ ഇത്തരം സംഗതികള്‍ വച്ച് അടികൂടാന്‍ പോയാല്‍ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമാകും എന്ന് മനസ്സിലാകുക.
സമൂഹത്തില്‍ ജാതിക്കും മതത്തിനും അതീതമായ നിയമങ്ങള്‍ കൊണ്ട് വന്നു പൊതുവായ പിന്നോക്കാവസ്ഥ ഒഴിവാക്കാന്‍ ശ്രമിക്കുക വഴി കാലക്രമേണ ജാതീയ പരിഗണനകള്‍ പൊതു സമൂഹത്തില്‍ കുറയ്ക്കുക മാത്രമാണ് പോം വഴി.."
ഇതു ശ്രദ്ധയില്‍ പെട്ടുകാണില്ല, അല്ലേ..?
@ Azeez sir,
{17,17,17,17,16,16} is a possible solution.
അപ്പോള്‍ 6 അമ്പുകള്‍ .
മുഴുവന്‍ ബോര്‍ഡറില്‍ ആണല്ലോ. ജനാര്ദ്ദനന്‍ മാസ്റ്റര്‍ പുലിയായത് കൊണ്ട് ആറില്‍ക്കുറഞ്ഞ വേറെ solution കാണും.
Thanks a lot to give the deatails about VISHU
ഗീതട്ടീച്ചര്‍ക്ക് 'സമനില തെറ്റിയതിന്റെ ഗുട്ടന്‍സ് 'ഇപ്പോഴാണു പിടികിട്ടിയത്:
"നിങ്ങളൊക്കെ ഉയര്‍ന്നതെന്നു പറയുന്ന ഒരു ജാതിയിലാണ് പിറന്നുപോയതെങ്കിലും, ജീവിതപങ്കാളിയെ തെരഞ്ഞെടുത്തപ്പോള്‍ വരെ,അത് ചിന്തിച്ചിരുന്നില്ല..സത്യം!
(സുധിയേട്ടന്‍ നിങ്ങള്‍ കീഴാളരെന്നുകരുതുന്ന ജാതിയില്‍ പെടും).|"
കേരളത്തിലെ മിശ്രവിവാഹങ്ങളില്‍ 99%ത്തിലും പെണ്ണ് 'മേല്‍ജാതി'യില്‍പ്പെട്ടതായിരിക്കും എന്ന വസ്തുത ടീച്ചര്‍ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇനിമുതല്‍ ശ്രദ്ധിക്കണം.അതിന്റെ കാരണവും ആലോചിക്കുന്നതു നന്ന്.ഏതെങ്കിലും ജാതി 'കീഴാള'മെന്നോ 'ഉയര്‍ന്ന'തെന്നോ ആരെങ്കിലും 'കരുതുന്ന'തിന്റെ പ്രശ്നമല്ല ടീച്ചറേ.സാമൂഹിക വ്യവസ്ഥിതി സഹസ്രാബ്ദങ്ങളായി ഉണ്ടാക്കിയെടുത്തിട്ടുള്ള യാഥാര്‍ഥ്യമാണത്.അതുകൊണ്ടാണ് സവര്‍ണര്‍ പേരിനൊപ്പം ജാതിപ്പേരു് അഭിമാനപൂര്‍വം കൊണ്ടു നടക്കുന്നതും അവര്‍ണര്‍ ജാതി പറയുന്നതു തന്നെ അപമാനമായി കാണുന്നതും.
സമത്വം ഇല്ലാത്ത ഒരു വ്യവസ്ഥിതിയില്‍ 'എല്ലാവരെയും സമഭാവത്തോടെ കാണുക' എന്ന ആഹ്വാനം ഏതു താത്പര്യത്തെയാണു സംരക്ഷിക്കുന്നതെന്ന് ഇനിയും വ്യക്തമാക്കണോ?
"ഇന്ന്, കേരളത്തില്‍ പ്രത്യേകിച്ചും, മത ജാതി വിവേജനങ്ങള്‍ പറയത്തക്കതായി ഉണ്ടെന്നു തോന്നുന്നില്ല"എന്ന് കണ്ണടച്ച് ഇരുട്ടാക്കുന്നയാള്‍ക്ക് ഇതൊക്കെ എവിടന്നു മനസ്സിലാകാന്‍?('അറിവിന്റെ മൊത്തക്കച്ചവടക്കാര്‍' എന്നു പറഞ്ഞുള്ള, ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കുത്തല്‍ അസ്സലായി.'വിവേചനം' എന്ന് ശരിയായി എഴുതാന്‍ പഠിക്ക് ആദ്യം)
ജാതി-മത ചര്‍ച്ചകള്‍ ഇവിടെ വേണോ?
ഇത് Maths Blog അല്ലെ, നമുക്ക് 'കണക്കു' പറഞ്ഞാല്‍ പോരെ?
സത്യാന്വോഷണങ്ങള്‍ വെറും ജാത്യാന്വേഷണങ്ങളായി മാറുന്നത് ഒരുപാടു കണ്ടതുകൊണ്ടുമാത്രമാണ് ഇങ്ങനെയൊക്കെ പ്രതികരിച്ചുപോയത്!ക്ഷമിക്കുക.
മതപരവും ജാതിപരവുമായ ചിന്താഗതികള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ മുവുവന്‍ കുഴപ്പങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രത്യേകിച്ചും.ഉദ്യോഗങ്ങള്‍ മുഴുവനും സവര്‍ണ്ണര്‍ കയ്യടക്കിവെച്ചിരിക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനം പഴയ ചില സവര്‍ണ്ണരുടെ സ്വജനപക്ഷപാതം മാത്രമായി കണ്ടാല്‍ പോരേ? സി.എച്ചും, ഇമ്പിച്ചിബാവയും കുറേ കുടനന്നാക്കുന്ന മുസ്ലിങ്ങളെ അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ...അല്ലെങ്കില്‍, കെ.കേളപ്പനും, എം.എ.കുട്ടപ്പനും കുറച്ചു സ്വന്തക്കാര്‍ക്ക് സര്‍ക്കാര്‍ജോലി സംഘടിപ്പിച്ചു കൊടുത്തപോലെ..
അതല്ലാതെ, ഇതിലൊക്കെ ഗൂഢാസൂത്രണങ്ങളൊന്നുമില്ലെന്നാണ് ഈ പൊട്ടുബുദ്ധിയില്‍ തോന്നുന്നത്.
അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.
'പൊട്ടുബുദ്ധി'യോ?അതെന്ത്?
പിന്നെയും'മുവുവന്‍' കുഴപ്പങ്ങള്‍.
സത്യാ'ന്വോ'ഷണങ്ങളോ? അതെന്തര്?
"സി.എച്ചും, ഇമ്പിച്ചിബാവയും കുറേ കുടനന്നാക്കുന്ന മുസ്ലിങ്ങളെ അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ"
എവിടെ? എന്ന്? 'കുട നന്നാക്കുന്നവര്‍ക്ക്' അധ്യാപകരാവാനുള്ള യോഗ്യത ഇല്ലാതിരുന്നോ?എന്നിട്ട് അതാരും ചോദ്യം ചെയ്തില്ലെന്നോ? അറിയാന്‍ പാടില്ലാഞ്ഞിട്ടു ചോദിക്കയാണ്.
"സി.എച്ചും, ഇമ്പിച്ചിബാവയും"
"കെ.കേളപ്പനും, എം.എ.കുട്ടപ്പനും"
എനിക്കു വയ്യ.കോമ ഇടേണ്ടത് എവിടെ എന്നുപോലും അറിയാത്ത ഇവരാണല്ലോ പിള്ളാരെ പഠിപ്പിക്കുന്നത്?
നന്ദി സത്യാന്വേഷീ,
കുത്തിലും കോമയിലും അക്ഷരത്തെറ്റിലും മാത്രം കേന്ദ്രീകരിച്ചതിന്!
തെറ്റുകള്‍ തിരുത്താനുള്ള വ്യഗ്രതയ്ക്കും ജാഗ്രതയ്ക്കും, ഉത്തരംമുട്ടലുമായി ബന്ധമൊന്നുമില്ലെന്നു കരുതട്ടെ?
അനൂപേ,
കുറച്ചുനാളായി ചോദിക്കാന്‍ വെച്ചിരുന്ന ചില സംശയങ്ങള്‍ ചോദിച്ചുവെന്നു മാത്രം. ഇനി തുടരുന്നില്ല.
കണക്ക് അഭംഗുരം നടക്കട്ടെ!
@Anoop:
വിഷുവിന്റെ ചരിത്രവും ശാസ്ത്രവും വിവരിക്കുന്ന ഒരു പോസ്റ്റിനോട് പ്രതികരിച്ച് സത്യാന്വേഷി എഴുതിയ കമന്റ് ദയവായി ഒന്നു വായിക്കുക. അതിലെ 'കീഴാള' പരാമര്‍ശം കണ്ടയുടനെ ഗീതട്ടീച്ചര്‍ക്ക് ഹാലിളകി.അതുകൊണ്ട് എഴുതേണ്ടിവന്നതാണ്.പിന്നെ,ജാതിയും മതവും പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന മലയാളി പൊതുബോധം വാസ്തവത്തില്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാനുള്ള വൈക്ലബ്യത്തിന്റെ ലക്ഷണം കൂടിയാണെന്ന അഭിപ്രായവും ഉണ്ട് ഈയുള്ളവന്.പരസ്യമായി ചര്‍ച്ച ചെയ്യാന്‍ പറ്റാത്തവിധം ഇത്ര മോശമാണു ജാതിയെങ്കില്‍ നമ്മില്‍ ചിലര്‍ ആ 'മോശപ്പെട്ട 'സാധനം സ്വന്തം പേരിനൊപ്പം കൊണ്ടുനടക്കുന്നതെന്തുകൊണ്ട്? അങ്ങനെ കൊണ്ടുനടക്കുന്നതില്‍ നമുക്കാര്‍ക്കും ഒരസ്വാഭാവികതയും തോന്നാത്തതെന്ത്? ആ 'കണക്കുക'ളും നാം നോക്കേണ്ടതല്ലേ?
എന്നിരുന്നാലും സത്യാന്വേഷി ഇതില്‍ നിന്ന് പിന്‍വാങ്ങുന്നു തത്ക്കാലം.
@Geetha Sudhi:
ഇമ്പിച്ചിബാവയുടെ കാര്യം പറഞ്ഞതും തെറ്റില് കേന്ദ്രീകരിച്ചതാണോ? ജാതിവിഷയം നിര്ത്താന് തീരുമാനിച്ചതുകൊണ്ട് മറ്റുകാര്യങ്ങള് എഴുതാതിരുന്നത് ഉത്തരം മുട്ടലായിട്ടാണോ കണ്ടത് ?ആ ഒരു വിഷയത്തിലാണ് സത്യാന്വേഷി കേന്ദ്രീകരിച്ചിരിക്കുന്നത്.എത്രവേണമെങ്കിലും ആവാം ചര്ച്ച,എന്റെ ബ്ലോഗില്.
"സി.എച്ചും, ഇമ്പിച്ചിബാവയും കുറേ കുടനന്നാക്കുന്ന മുസ്ലിങ്ങളെ അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ"എന്നെഴുതിയത് ഉത്തരവാദിത്വത്തോടെയാണെങ്കില് എന്റെ ചോദ്യത്തിന് മറുപടി തരണം.
"ലോകാ സമസ്ഥാ സുഖിനോ ഭവന്തു”
ഈ മന്ത്രം ഉരുവിട്ട് നമുക്ക് മുന്നോട്ടു പോകാം .
അറിവ് പങ്കുവയ്ക്കാം. അതിനിടയില്‍ അതിര്‍ വരമ്പുകള്‍ (ജാതി, മതം, അധ്യാപകന്‍, വിദ്യാര്ത്ഥി, അറിവുള്ളവന്‍ ഇല്ലാത്തവന്‍ തുടങ്ങിവ ) വയ്കാതിരിക്കാം.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം അവ പ്രകടിപ്പിക്കണം, മറ്റുള്ളവരെ വേദനിപ്പിക്കാതെ.........
കണക്കുമായി നമുക്ക് മുന്നേറാം... തളരാതെ... പരസ്പരം തണലായി.......
"അറിയാത്ത കാര്യങ്ങളെക്കുറിച്ചു ചൊറിയാന്‍ വരല്ലേ ടീച്ചറേ.വിവരദോഷം പിള്ളാരും അറിയും"
"ഗീതട്ടീച്ചര്‍ക്ക് 'സമനില തെറ്റിയതിന്റെ ഗുട്ടന്‍സ് ... "
"...ഗീതട്ടീച്ചര്‍ക്ക് ഹാലിളകി"
"....'വിവേചനം' എന്ന് ശരിയായി എഴുതാന്‍ പഠിക്ക് ആദ്യം"
"കോമ ഇടേണ്ടത് എവിടെ എന്നുപോലും അറിയാത്ത ഇവരാണല്ലോ പിള്ളാരെ പഠിപ്പിക്കുന്നത്?"
ഒക്കെയും ഒരു മേലാളന്‍ കീഴാളനോടു കല്പിക്കുന്നത് പോലുണ്ടല്ലോ ?!
സത്യാന്വേഷി പറയുന്നതില്‍ കാര്യമുണ്ട്.[മുകളില്‍ കൊടുത്ത ഉദ്ധരണികളില്‍ അല്ല!] ഗീത ടീച്ചറിന്റെ ആദ്യത്തെ പ്രതികരണത്തില്‍ ഈ വിഷയത്തിലെ ഗീത ടീച്ചറിന്റെ പരിചയക്കുറവു വ്യക്തമാകുന്നുമുണ്ട്. പക്ഷെ ഇതില്‍ അതിശയിക്കാന്‍ ഒന്നുമില്ല. ഇത് കേരളീയ മനസ്സിന്റെ ശരാശരി പ്രതികരണമാണ്. വാസ്തവത്തില്‍ രണ്ടാമത്തെ പോസ്റ്റില്‍ ടീച്ചര്‍ സ്വന്തം കാര്യം പറഞ്ഞപ്പോള്‍ സത്യാന്വേഷി ഒന്ന് മാറ്റി ചിന്തിക്കേണ്ടതായിരുന്നു.ആദ്യം പറഞ്ഞ ശരാശരിക്കാരെക്കാള്‍ ടീച്ചര്‍ ഒരു പാടു വഴി മാറി നടന്നിട്ടുണ്ട്.( ചെറുതെങ്കിലും ധീരവും സുന്ദരവും ആയ കാല്‍വെപ്പ് തന്നെ ഇത് - പല സിദ്ധാന്ത വീരന്മാരും ചെയ്യാത്ത കാര്യമാണിത്!)
Subaltern ഹിസ്റ്ററി പഠിച്ചിട്ടൊന്നുമല്ല സാധാരണ മനുഷ്യര്‍ ജാതിക്കെതിരെ നിലപാട് എടുത്തിട്ടുള്ളത്.(അറിവ് ചെറുത്ത് നില്‍പ്പിന്റെ മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണെങ്കിലും)ജാതി മത ചിന്തകള്‍ക്ക് എതിരെ ഒരു വ്യക്തിക്ക് ഇന്ന് ചെയ്യാവുന്ന ധീരമായ ഒരു കാര്യം വിവാഹബന്ധങ്ങളില്‍ ജാതിയെ - മതത്തെ കുടഞ്ഞു കളയുക എന്നത് തന്നെ. മനുഷ്യന്‍ എന്ന മൌലിക യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും അതിനെ ബലപ്പെടുത്തുന്ന സ്നേഹത്തിന്റെ വല നെയ്തെടുക്കാനും അത് സഹായിക്കും,എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും. എന്നാല്‍ ആ പ്രവര്‍ത്തിയുടെ തുടര്‍ച്ചയായി കൂടുതല്‍ വിശാലമായ (ഒരു പക്ഷെ സത്യാന്വേഷി പറയുന്നതുപോലെയുള്ള) കാഴച്ചപാടിലേക്ക് വളരണം, പക്ഷെ ഇത് പറയുന്പോള്‍ നാം ഓര്‍ക്കേണ്ടത്, നൂറ്റാണ്ടുകളായി ഉറച്ചുപോയ, ഇന്നും സമ്പത്തിന്റെയും അധികാരത്തിന്റെയും ചെങ്കോലും കിരീടവും കയ്യില്‍ വച്ചിരിക്കുന്ന ആളുകളോടാണ് പോരാട്ടം നടത്തേണ്ടത് എന്നാണ്.ഇതത്ര എളുപ്പമല്ല. ചെറിയ തോതിലെങ്കിലും പ്രതിരോധം ഉയര്‍തിയവരെ ആക്ഷേപിച്ചു അപമാനിച്ചു ആക്രോശിച്ചു ഇരുത്തുന്നത് ശരിയല്ല. വാസ്തവത്തില്‍ നിങ്ങള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം മറ്റാരെക്കാള്‍ ഇവര്‍ക്ക് വേഗം മനസ്സിലാകും എന്ന കാര്യം എന്തെ നിങ്ങള്‍ മറന്നുപോകുന്നു?
ഇങ്ങനെയൊക്കെയാണെങ്കിലും "സി.എച്ചും, ഇമ്പിച്ചിബാവയും കുറേ കുടനന്നാക്കുന്ന മുസ്ലിങ്ങളെ, അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ"....എന്നൊക്കെ എഴുതികാണ്‌മ്പോള്‍ ടീച്ചറിന്റെ ഉള്ളില്‍ ഒരു മത മൂരാച്ചി ഉറങ്ങികിടപ്പുന്ടെന്നു തോന്നുന്നു.
പ്രിയ സത്യാന്വേഷി, മേലാള പുരുഷന്‍ കീഴാള സ്ത്രീയെ വിവാഹം ചെയ്താലും ഈ പ്രശ്നം നാം എന്ത് ചെയ്യും?
ദൈവമേ ! ഗീത ടീച്ചറിന് ഒരു അബദ്ധം പറ്റിയപ്പോള്‍ പിന്തുണയ്ക്കാന്‍ ആരും ഇല്ലാതെ പോയല്ലോ? ടീച്ചര്‍ എത്ര പോസ്റ്റുകളെ പിന്തുണച്ച ആളാണ്.
ഇങ്ങനെയാണ് ടീച്ചറെ , ഒരു ആപത്ത് വരുമ്പോള്‍ ആരും സഹായിക്കാന്‍ ഉണ്ടാവില്ല.
സത്യാന്വേഷിയുടെ പോസ്റ്റ്, ടീച്ചര്‍ ജാതിയുടെയും , മതത്തിന്റെയും കണ്ണുകളിലൂടെ നോക്കി കണ്ടത് ഒന്നാമത്തെ തെറ്റ് .
അതിനു ആവേശ പൂര്‍വ്വം 2 comments എഴുതിയത് (ഒരെണ്ണം പിന്നീട് ഡിലീറ്റ് ചെയ്തു. ) രണ്ടാമത്തെ തെറ്റ്. പിന്നീട് അബദ്ധങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. അങ്ങനെ അവസാനം (അവസാനിച്ചോ? )മാത്സ് ബ്ലോഗിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് തന്നെ ചര്‍ച്ച വഴി മാറി പോയി.
ജാതിയും മതവും ഒക്കെ ഏതു മനുഷ്യന്റെയും ഉപബോധ മനസ്സില്‍ വളരെ ശക്തമായി തന്നെ നിലനില്‍ക്കുന്നതാണ്. പ്രതികൂല സാഹചര്യത്തില്‍ നമ്മള്‍ ആ വികാരങ്ങളെ അടിച്ചമര്‍ത്തി വയ്ക്കുകയും മതേതരത്വത്തിന്റെ മുഖം മൂടി അണിയുകയും ചെയ്യും. എന്നാല്‍ നമുക്ക് പ്രയോജനകരമായ സാഹചര്യത്തില്‍ ഇതെല്ലാം ബോധ മനസ്സിലേയ്ക്ക് എത്തുകയും ജാതിയുടെയും , മതത്തിന്റെയും വ്യക്താക്കള്‍ ആകുകയും ചെയ്യും. ഇതാണ് സത്യം.
ഒരു കുട്ടി ജനിച്ചു , അതിനു പേരിടുന്നത് മുതല്‍ തുടങ്ങുന്നു , ജാതിയുടെയും , മതത്തിന്റെയും സ്വാധീനം. പിന്നീട് , ആചാരം,വേഷവിധാനം, വിവാഹം, (മിശ്ര വിവാഹം, "പ്രേമത്തിനു കണ്നില്ലാത്തതിനാല്‍" സംഭവിച്ചു പോകുന്നതാണ്. )ജീവിത യാത്ര , മരണം ഇവയിലെല്ലാം ജാതിയുടെയും , മതത്തിന്റെയും സ്വാധീനം എത്ര പ്രകടമാണ് ?
എന്തിനു മതേതരത്വം ഘോര ഘോരം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് പോലും ജാതിയുടെയും, ഉപജാതിയുടെയും അദൃശ്യ ലേബല്‍ ഒട്ടിച്ച്ചല്ലേ?
"കുടനന്നാക്കുന്ന മുസ്ലിങ്ങളെ അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ" ഈ കമന്റിന്റെ ഒന്നാം ഭാഗം വിഷയമാക്കി കാര്ട്ടൂണിസ്റ്റ് പി.കെ.മന്ത്രി ഒരു കാര്‍ട്ടൂണ്‍ വരച്ചതിനു അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു എന്ന്കേട്ടിട്ടുണ്ട്.
.
(കുറേസമയം കമന്റാന്‍ കഴിഞ്ഞില്ല. കമന്റ് പ്രസിദ്ദീകരിക്കാന്‍ മെയില്‍ ചെയ്തുനോക്കി, രക്ഷയുണ്ടായില്ല)
ബാബുസാറേ,
നിര്‍ത്തിയതായിരുന്നു. പക്ഷേ,
"കുടനന്നാക്കുന്ന മുസ്ലിങ്ങളെ അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ" ഈ കമന്റിന്റെ ഒന്നാം ഭാഗം വിഷയമാക്കി കാര്ട്ടൂണിസ്റ്റ് പി.കെ.മന്ത്രി ഒരു കാര്‍ട്ടൂണ്‍ വരച്ചതിനു അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടു എന്ന്കേട്ടിട്ടുണ്ട്.
ഇപ്പോഴെങ്കിലും സത്യാന്വേഷി മനസ്സിലാക്കട്ടെ, സംഭവം സത്യമായാലും അല്ലെങ്കിലും ഗീതടീച്ചറുടെ ഭാവനാസൃഷ്ടിയായിരുന്നില്ലെന്ന്!
സവര്‍ണ്ണന്റെ സ്വജനപക്ഷപാതത്തെക്കുറിച്ചു പറഞ്ഞുവന്നപ്പോള്‍ അതിനുപമയായി പറഞ്ഞ ചില കാര്യങ്ങളില്‍ നിന്ന് ഒന്നിനെ മാത്രം പ്രൊജക്ട് ചെയ്യേണ്ടിയിരുന്നില്ല.അതിന്റെ കൂടെ കൊട്ടാരക്കരയിലേയോ, മാളയിലേയോ ട്രാന്‍സ്പോര്‍ട്ട് വികസനം കൂടി പറയാന്‍ വെച്ചത് പറഞ്ഞിരുന്നെങ്കില്‍ സത്യാന്വേഷി ഇത്രക്ക് തെറ്റിദ്ധരിക്കുമായിരുന്നില്ല. അദ്ദേഹം കൊച്ചി, തിരുവിതാംകൂര്‍ ഭാഗക്കാരനായിരിക്കാമെന്ന് ഞാന്‍ അനുമാനിക്കുന്നു. (ഏതായാലും മലബാറുകാരനല്ല, തീര്‍ച്ച. ആയിരുന്നെങ്കില്‍ കുടക്കേസ് കേള്‍ക്കുകയെങ്കിലും ചെയ്തേനേ)
പിന്നെ ഗീതടീച്ചര്‍ക്കു ശരിയെന്നുതോന്നുന്നതാണ് പറയുന്നത്. ആരനുകൂലിച്ചാലും എതിര്‍ത്താലും!
@സത്യാന്വേഷി
ഇത്തരം ചര്‍ച്ചകള്‍ക്കുള്ള വേദിയല്ല ഇത് എന്നെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
തുറന്ന ചര്‍ച്ചകള്‍ തികച്ചും സ്വാഗതാര്‍ഹം തന്നെ. ഗീത ടീച്ചറെ അവഹേളിക്കുന്ന തരത്തില്‍ ആവരുതായിരുന്നു. Nitpicking-ഉം ഒഴിവാക്കാമായിരുന്നു.
ഈ വിവാദത്തില്‍ ഹോംസിന് ഇടപെടാറായെന്നു തോന്നുന്നു.
ഗീതടീച്ചറുടേയും സത്യാന്വേഷിയുടേയും വാദമുഖങ്ങള്‍ സശ്രദ്ധം വായിച്ചു. എനിയ്ക്കുതോന്നുന്നത്, അല്പസ്വല്പം അക്ഷരത്തെറ്റുകള്‍ വരുത്തുന്നൂവെന്ന കുറ്റം മാത്രമേ ഗീതടീച്ചര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ക്ക് ദോഷമായി ഭവിക്കൂ! എന്നാല്‍ സത്യാന്വേഷിയെപ്പോലൊരാളാണ് പഠിപ്പിക്കുന്നതെങ്കില്‍ ദൈവമേ, അവരുടെ ഗതിയെന്താകും? മുന്നിലിരിക്കുന്ന നക്ഷത്രക്കണ്ണുകളില്‍ ജാതിയുടേയും മതത്തിന്റേയും വിദ്വേഷങ്ങളാകും നിറഞ്ഞുകത്തുക.
ദൈവം രക്ഷിക്കട്ടെ!
@Karamman:
ഗീതട്ടീച്ചറുടെ പ്രതികരണത്തോട് സത്യാന്വേഷി ആദ്യം പ്രതികരിച്ചത് താങ്കള്‍ കണ്ടുകാണുമെന്നു കരുതുന്നു.പിന്നീട് അവരുടെ പ്രതികരണത്തിനനുസരിച്ച് അല്പം ഡോസ് കൂട്ടിയതാണ്.തിരുവായ്ക്കെതിര്‍ വായ് ഇല്ലാത്ത ക്ലാസ് മുറിയല്ല ബ്ലോഗെന്ന് അവര്‍ തിരിച്ചറിയാത്തതാണു പ്രശ്നം.
മറ്റു വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ വിഷമമില്ല.
@ ഹോംസ്:
ജാതിയേയും മതത്തേയും പറ്റി പഠിപ്പിക്കാന്‍ ഇപ്പോഴും സത്യാന്വേഷിയെപ്പോലുള്ളവര്‍ ഇല്ലല്ലോ!എന്നിട്ട് ഇവിടെ ജാതി-മത വിദ്വേഷങ്ങള്‍ അസ്തമിച്ചോ?യാഥാര്‍ഥ്യങ്ങളെ കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിച്ചാല്‍ അതില്ലാതാകുമോ?
ഗീതട്ടീച്ചറിനു മറുപടി ഇനി ഇല്ല.സത്യാന്വേഷിക്ക് ഉത്തരം മുട്ടിപ്പോയി.
ഗീത ടീച്ചര്‍ നല്‍കിയ വിശദീകരണം വായിച്ചു. ടീച്ചര്‍, മുന്‍പ് ആരോ പരാമര്‍ശിച്ച ഒരു കാര്യം, വേറൊരു കാര്യം സൂചിപ്പിക്കാന്‍, എടുത്തുപയോഗിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് സമ്മതിക്കാം. എങ്കില്‍ തന്നെയും ടീച്ചര്‍ പറയാനുദ്ദേശിക്കുന്ന മറ്റു കാര്യങ്ങളെ ഈ പ്രസ്താവം വല്ലാതെ ദുര്‍ബ്ബലപ്പെടുത്തുന്നുണ്ട്. ഈ context ല്‍ നിന്നും അടര്‍ത്തിയെടുത് നമ്മുടെ തന്നെ സുഹൃത്തുക്കളെ മാനസികമായി മുറിപ്പെടുത്താന്‍ ഇതുപയോഗിക്കാനുള്ള സാധ്യതയും ഞാന്‍ കാണുന്നു. ടീച്ചര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി,നേരത്തേ സൂചിപ്പിച്ചതുപോലെ, രണ്ടാമത്തെ പോസ്റ്റില്‍ ടീച്ചര്‍ പറഞ്ഞു കഴിഞ്ഞു. അതിനെ ചൊല്ലിയുള്ള കസര്‍ത്തുകള്‍ സ്വയം സംസാരിക്കുന്നവയാണ്. അത് വിട്ടുകളയുക. "സി.എച്ചും, ഇമ്പിച്ചിബാവയും കുറേ കുടനന്നാക്കുന്ന മുസ്ലിങ്ങളെ, അറബി അധ്യാപകരും, ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടര്‍മാരും ആക്കിയപോലെ" എന്ന പരാമര്‍ശം- അനാവശ്യമായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശം, ടീച്ചര്‍ പിന്‍ വലിക്കുമെന്നും, ബ്ലോഗിലെ സുഹൃത്തുക്കള്‍ അതിനു അവരെ പ്രേരിപ്പിക്കുമെന്നും കരുതട്ടെ!
CAN I EXPECT A SOFTWARE FOR THE PREPARATION OF TIMETABLE?
"ഈ കോണ്‍ടക്സ്റ്റില്‍ നിന്നും അടര്‍ത്തിയെടുത്ത് സുഹൃത്തുക്കളെ മുറിപ്പെടുത്താന്‍ ഉപയോഗിക്കുവാനുള്ള സാധ്യത...."
"അനാവശ്യമായി മറ്റുള്ളവരെ വേദനിപ്പിക്കുന്ന പരാമര്‍ശം, ടീച്ചര്‍ പിന്‍ വലിക്കുമെന്നും,.."
എന്റെ ദൈവമേ...
സത്യത്തില്‍ ഇത്രക്ക് ഞാന്‍ ആലോചിച്ചില്ല.
മാപ്പ്. വേദനിച്ചവരും മുറിപ്പെട്ടവരും ഈ അബലയുടെ ഉദ്യേശശുദ്ധിയോര്‍ത്ത് മാപ്പുതരണം!
ഇനി ആരേയും വേദനിപ്പിക്കില്ല, തീര്‍ച്ച!
പ്രസ്താവന പിന്‍വലിക്കുന്നു.
നെറ്റ്,സെറ്റ് പ്രിപ്പറേഷനുകള്‍ പൂര്‍വ്വാധികം ഭംഗിയാക്കണം.
ഏവരുടേയും (സത്യാന്വേഷിയുടേയും)പ്രാര്‍ഥനകള്‍ വേണം.
സത്യാന്വേഷി പ്രാര്‍ഥിക്കാറില്ല.അതുകൊണ്ട് ആശംസകള്‍.ടീച്ചറെ വേദനിപ്പിച്ചെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു.സംവാദങ്ങള്‍ അറിയാനും അറിയിക്കാനും ആകട്ടെ,നമുക്കെല്ലാവര്‍ക്കും.
അതു ശരി,
ഇപ്പോള്‍ മാപ്പുപറച്ചിലും മറ്റുമായി നിങ്ങള്‍ ഒന്നായി!!
എന്തായാലും കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇവരുടെ ഏറ്റുമുട്ടല്‍ കാരണമായതില്‍ സന്തോഷം.
സത്യാന്വേഷി പറഞ്ഞപോലെ, ബൂലോഗം ക്ലാസ്സുമുറിപോലെ വണ്‍മാന്‍ഷോ അല്ലാത്തതിന്റെ ഗുണം.
പിണങ്ങാതെ അനുസ്യൂതം സംവാദങ്ങള്‍ തുടരട്ടേ...
ഹോംസിന്റെ ആശംസകള്‍.
@ Geetha teacher
we want your sounds for ever. I am a new commer . Dont go on hearing somebodies comments .
എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
കഴിഞ്ഞ ഒരു കൊല്ലമായി ഞാന്‍ പലരെയും നിരീക്ഷിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ കണ്ടെത്തിയ ഒരു പ്രത്യേക ഇനത്തെപ്പറ്റി ഒന്ന് ഓഫടിക്കട്ടെ.
ഓണം കേരളപ്പിറവി , , വിഷു തുടങ്ങിയ വിശേഷ അവസരങ്ങളിലെല്ലാം വീട്ടിലൊരു വിപ്ലവം തന്നെ നടത്തുന്ന ചിലരെ ഇപ്പോഴും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണാനാകും. അവരുടെ ആഘോഷങ്ങള്‍ അങ്ങനെയാണ്. വീട്ടുകാരോട് നാലാള് കേള്‍ക്കെ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു വിമ്മിട്ട (അക്ഷരത്തെറ്റല്ല)മാണ്. വിശേഷദിവസങ്ങളല്ലെങ്കിലോ, അധികമൊന്നും ഇവര്‍ക്ക് പറയാന്‍ പറ്റില്ല. എല്ലാ ദിവസവും പറയുന്നതോ, പറഞ്ഞതു തന്നെ. അല്ലാതെ പുതിയതെന്തു പറയാന്‍? പെണ്ണുങ്ങളോട് സംസാരിക്കുമ്പോഴാണ് ഉശിര് കൂടുക. ചെലപ്പോള്‍, നാവ് ചൊറിഞ്ഞു വരുന്നുണ്ടെട്ടോ എന്നൊക്കെ അടിച്ചു വിടും. അബദ്ധമാണ് വാമൊഴിയായി വരുന്നതെങ്കിലും 'കിക്കില്‍' തന്നോട് 'വര്ത്തമാനിക്കുന്നവരുടെ അച്ചരത്തെറ്റുകള്‍' പെറുക്കിപെറുക്കിയെടുത്ത് ആക്ഷേപിക്കും. പഴയ വീരശൂരപരാക്രമത്തമൊക്കെ എഴുന്നുള്ളിക്കും.അവര് തിരിച്ചെന്തെങ്കിലും പറഞ്ഞാല്‍ 'നിന്റെ സമനില തെറ്റി'എന്ന് കണ്ണടച്ച് പറഞ്ഞു കളയും. ആരെങ്കിലും ഉപദേശിക്കാന്‍ ചെന്നാല്‍ അവരെ തിരിച്ചു അനാവശ്യം പറയും. ആരുടെയെങ്കിലും ചുണ്ടനങ്ങുന്ന കണ്ടാല്‍ തന്നെക്കുറിച്ചാണെന്ന് പറഞ്ഞ് അവരെയും തെറി പറയും. നാട്ടിന്‍പുറം ഇവരെ അവഗണിക്കുമ്പോഴും ഞാന്‍ മനസ്സിലാക്കിയതെന്താണെന്നോ. ശുദ്ധ പാവങ്ങളാണ് ഇവര്‍. തലക്ക് പിടിച്ചത് ഇറങ്ങിക്കഴിഞ്ഞാല്‍ പഞ്ചപാവങ്ങള്‍.
നല്ലത്!
നന്ദി!!
സന്തോഷം !!!
ഹാ ! മനുഷ്യന്‍ എത്ര മനോഹരമായ പദം !
"സത്യാന്വേഷി ഈ ബ്ലോഗിലേക്ക് വരില്ല എന്നു പറഞ്ഞതില്‍ ഞാനും ഒരു കാരണക്കാരനായെന്നതില്‍ ഖേദമുണ്ട്. ഗണിതശാസ്ത്രത്തില്‍ അത്രയേറെ അവഗാഹമില്ലാത്ത എനിക്ക് ഈ ബ്ലോഗില്‍ അഭിപ്രായമെഴുതാന്‍ പലപ്പോഴും അവസരമുണ്ടാക്കിത്തരുന്നത് അദ്ദേഹമാണ്. വ്യക്തമായ വീക്ഷണവും കാഴ്ചപ്പാടുമുള്ള അദ്ദേഹത്തെ ഒരിക്കലും ആക്ഷേപിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തെപ്പോലെ ഞാനും സ്വാഭിപ്രായം പ്രകടിപ്പിച്ചുവെന്നു മാത്രം. എഴുത്തിനെ എഴുത്തുകൊണ്ടു തന്നെയാണ് നേരിടേണ്ടത്. അതല്ലാതെ അനോണിയായി നിന്ന് കൊഞ്ഞനം കാട്ടിപ്പോകുന്ന ശീലം നല്ലതല്ല. അദ്ധ്യാപകരുടെ പേരില്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമചോദിക്കുന്നു. അദ്ദേഹം ഇനിയും ബ്ലോഗിലേക്ക് വരണം എന്ന തോമാസ് സാറിന്‍റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്. ഞങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് അദ്ദേഹം വീണ്ടുമെത്തും എന്ന് എനിക്കുറപ്പുണ്ട്."
ഇതും Vijayan Kadavath എഴുതിയതല്ലേ ഒരിക്കല്‍?
നന്നായി. .
തലക്കെട്ടും വളരെ നന്നായി .
ഇങ്ങനെ എല്ലാവരും ആത്മ വിമര്‍ശനം നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.
പാവങ്ങളാണ് ഇവര്‍.
തലക്ക് പിടിച്ചത് ഇറങ്ങിക്കഴിഞ്ഞാല്‍ പഞ്ചപാവങ്ങള്‍.
വിഷു കഴിഞ്ഞു.
ഇനി ഓണത്തിന് വരണം.
വരാതിരിക്കരുത്.
.
വിഷുവിന്റെ പിന്നിലെ ജ്യോതിശ്ശാസ്ത്രത്തെപ്പറ്റി ഞാൻ ഒരു പോസ്റ്റ് എഴുതിയിട്ടുണ്ടു്. കൂട്ടത്തിൽ ശാസ്ത്രപഠനത്തിന്റെ സ്വഭാവങ്ങളെപ്പറ്റി പറയുകയും ഈ ലേഖനത്തെ പരാമർശിക്കുകയും ചെയ്യുന്നുണ്ടു്. മാത്ത്സ് ബ്ലോഗ് വായനക്കാർക്കു പ്രയോജനപ്പെടും എന്നു പ്രതീക്ഷിക്കുന്നു.
Post a Comment