Loading [MathJax]/extensions/TeX/AMSsymbols.js

സമഗ്രം, സമ്പ‌ൂര്‍ണ്ണം - കെമിസ്ട്രി ഒന്നാം അധ്യായം

>> Tuesday, June 26, 2018


'സമഗ്ര', 'സമ്പൂര്‍ണ്ണ' - വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന വെബ്‌സൈറ്റുകളില്‍ രണ്ടെണ്ണം. ഈ വെബ്‌സൈറ്റുകളുടെ പേര് കടമെടുത്ത് ഈ പോസ്റ്റിനെ വിശേഷിപ്പിക്കണം. അതെ, സമഗ്രം - സമ്പൂര്‍ണ്ണം.

പത്താം ക്ലാസ്സ് രസതന്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായം 'പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും (PERIODIC TABLE AND ELECTRONIC CONFIGURATION)'. ഈ പാഠത്തിലെ ആശയങ്ങളെ, പ്രവര്‍ത്തനങ്ങളെ ഒക്കെ ലളിതമായി, സമഗ്രമായി, മനോഹരമായി വിവരിക്കുന്ന ക്ലാസ്സ് നോട്ട് തയ്യാറാക്കിയിരിക്കുന്നത് കിളിമാനൂര്‍ ഹൈസ്കൂളിലെ ഉന്മേഷ് സാറാണ്. സവിശേഷതള്‍ ഏറെയുള്ള ഈപഠന സഹായിയുടെ പിന്നിലെ കഠിനാധ്വാനവും, ഉന്മേഷ്സാര്‍ സ്വീകരിച്ച പ്രവര്‍ത്തന മികവുകളും വിസ്മരിക്കാവുന്നതല്ല.


Read More | തുടര്‍ന്നു വായിക്കുക

വാങ്ക (ആന്റൺ ചെക്കോവ്)

>> Monday, June 25, 2018



പത്താംക്ലാസ്സ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ "വാങ്ക" എന്ന കഥ (ആന്റൺ ചെക്കോവ്) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
ഒരു ചിത്രം, ആ ചിത്രത്തില്‍ ഒരു കഥ മുഴുവന്‍ വരച്ച് അവതരിപ്പിക്കുക എന്ന മനോഹരമായ സൃഷ്ടി.
ഇവിടെ ക്ലിക്ക് ചെയ്ത് ആ ചിത്രം കാണാം.

വാങ്ക എന്ന ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത "ഒറ്റാല്‍" എന്ന ചിത്രത്തിന്റെ Youtube ലിങ്ക് ഇവിടെ


1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ഐ.ടി. വീഡിയോ ക്ലാസ്സുകള്‍ (Updated with Youtube Link)

>> Saturday, June 23, 2018



(Updated with all Youtube Link)

വിവര വിനിമയ സാങ്കേതികവിദ്യ (ICT) 1 മുതല്‍ 10 വരെ ക്ലാസ്സുകളിലെ ആദ്യത്തെ പാഠത്തിന്റെ വീഡിയോ പാഠങ്ങളാണ് ഈ പോസ്റ്റില്‍. ഈ അധ്യയന വര്‍ഷം തന്നെ 1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ എല്ലാ പാഠങ്ങളുടെയും വീഡിയോ ചെയ്യണമെന്ന് കരുതുന്നു. പത്താം ക്ലാസ്സിന്റെ വീഡിയോ പാഠങ്ങള്‍ DVDയായി ഉള്ളതിനാല്‍ പത്താം ക്ലാസ്സിന്റെ ആദ്യ പാഠം മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതിനോടൊപ്പം അഭിപ്രായവും രേഖപ്പെടുത്തുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

OEC Lumpsum Grant 2018-19

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന്, ജൂണ്‍ 30നു മുന്നേ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി നടത്തണം. സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ?
ഗവണ്‍മെന്റ്, എയ്‌ഡഡ്, അംഗീകാരമുള്ള അണ്‍എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഒഇസി വിഭാഗക്കാര്‍ക്കും , പിന്നെ ഒഇസി ആനുകൂല്യം ലഭിക്കുന്ന ഒബിസി വിഭാഗക്കാര്‍ക്കും മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. ആയതിനാല്‍ അക്കൗണ്ട് ലൈവ് ആണെന്നുറപ്പാക്കണം. പ്രത്യേക അപേക്ഷാഫോമിന്റെ ആവശ്യം ഇല്ല.
അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEO ക്ക് ഫോര്‍വേര്‍ഡ് ചെയ്യണം.


കെമിസ്ട്രി ഒന്നാം അധ്യായം (പത്താം ക്ലാസ്സ്)

>> Thursday, June 21, 2018



പത്താം ക്ലാസ്സിലെ രസതന്ത്രം ഒന്നാമത്തെ അധ്യായം പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവുമായി ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ തയ്യാറാക്കി കുട്ടികള്‍ക്കായി നല്‍കുകയാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍.
ഒപ്പം d ബ്ലോക്ക് മൂലകങ്ങളുടെ സവിശേഷതയുമായി ബന്ധപ്പെട്ട ഒരാശയം കുട്ടിളിലെത്തിക്കാന്‍ കഴിയുന്ന ഒരു Presentation ഫയല്‍ കൂടി.

കെമിസ്ട്രി 1-ാം അധ്യായം

മലയാളം മീഡിയം 
ഇംഗ്ലീഷ് മീഡിയം

പ്രസന്റേഷന്‍ ഫയല്‍


Form 10E Submission & E Filing 2018

>> Sunday, June 17, 2018

2017-18 വര്‍ഷത്തെ ഇന്‍കം ടാക്സ് കഴിഞ്ഞ ഫെബ്രുവരി മാസം വരെയുള്ള നമ്മുടെ ശമ്പളത്തില്‍ നിന്നും കുറച്ചു കഴിഞ്ഞു. ഇനി 2017-18 വർഷം എല്ലാ സ്രോതസ്സിൽ നിന്നും ലഭിച്ച ആകെ വരുമാനത്തിനുള്ള ടാക്സ് അടച്ച് ഇന്‍കം ടാക്സ് റിട്ടേണ്‍ ഓരോ വ്യക്തിയും ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ 2018 ജൂലൈ 31 നുള്ളിലാണ് ഫയല്‍ ചെയ്യേണ്ടത്. ജൂലൈ 31 നു ശേഷം റിട്ടേൺ ഫയൽ ചെയ്യാൻ 5,000 രൂപ പെനാൽറ്റി അടയ്ക്കണം. ആകെ വരുമാനം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ പെനാൽറ്റി 1,000 രൂപയാണ്. ഡിസംബർ 31 കഴിഞ്ഞാൽ പെനാൽറ്റി 10,000 രൂപയാണ്.

Chapter VI A കിഴിവുകള്‍ കുറയ്ക്കുന്നതിന് മുമ്പുള്ള വരുമാനം (അതായത്, ആകെ ശമ്പളത്തില്‍ നിന്നും അനുവദനീയമായ അലവന്‍സുകള്‍, പ്രൊഫഷനല്‍ ടാക്സ്, ഹൌസിംഗ് ലോണ്‍ പലിശ എന്നിവ മാത്രം കുറച്ച ശേഷമുള്ളത്) 2,50,000 രൂപയില്‍ കൂടുതലുള്ള, 60 വയസ്സില്‍ കുറവുള്ളവരെല്ലാം റിട്ടേണ്‍ സമപ്പിക്കണം. "Total Income" 5 ലക്ഷത്തില്‍ കുറവുള്ളവക്ക് റിട്ടേണ്‍ സഹജ് (ITR 1)ഫോറത്തില്‍ തയ്യാറാക്കി ഇന്‍കം ടാക്സ് ഓഫീസില്‍ നേരിട്ട് സമപ്പിക്കുകയോ e filing നടത്തുകയോ ആവാം. 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ E Filing തന്നെ നടത്തണം. അധികം അടച്ച ടാക്സ് തിരിച്ചു കിട്ടാനുള്ളവരും നിര്‍ബന്ധമായും E Filing നടത്തണം.


Read More | തുടര്‍ന്നു വായിക്കുക

ഫിസിക്സ് (എട്ടാം ക്ലാസ്സ്)

>> Friday, June 15, 2018



എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ ഫിസിക്സ് പഠന സാമഗ്രികള്‍ വീണ്ടും. ഇത്തവണ എട്ടാം ക്ലാസ്സിലെ "അളവുകളും യൂണിറ്റുകളും" എന്ന ഒന്നാമത്തെ അധ്യായത്തിലെ ഏതാനും പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അധ്യായം പഠിച്ചുതീര്‍ന്നതിനുശേഷം കുട്ടികള്‍ക്ക് സ്വയം വിലയിരുത്തലിനും പഠിച്ചുതീര്‍ന്നതിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തുന്നതിനും പ്രയോജനപ്പെട്ടേക്കവുന്ന ടൂളുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറെയൊന്നും പറയാനില്ല. മികച്ച പഠന വിഭവങ്ങളുമായി മാത്സ് ബ്ലോഗില്‍ സജീവമാകുന്ന ഇബ്രാഹിം സാറിന് അധ്യാപക വൃന്ദത്തിന്റെയും കുട്ടികളുടെയും പേരിലുള്ള നന്ദി പ്രകാശിപ്പിക്കുന്നു.

അളവുകളും യൂണിറ്റുകളും

പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം മീഡിയം)


ഫിസിക്‌സ് (ഒന്‍പതാം ക്ലാസ്സ്)

>> Tuesday, June 12, 2018


എഴിപ്പുറം GHSS ലെ ഇബ്രാഹിം സാര്‍ ഇത്തവണ ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, മികച്ച ഒരു പഠന വിഭവവുമായാണ് ഇന്‍ബോക്സില്‍ വന്നത്. ഫിസിക്സ് ഒന്നാമത്തെ അധ്യായത്തിലെ ചോദ്യോത്തരങ്ങള്‍, ഇംഗ്ലീഷ്, മലയാളം മീഡിയങ്ങള്‍ക്കായി വെവ്വേറെ ഫയലുകള്‍.
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഇബ്രാഹിം സാറിനോട്. ലളിതമായ ചോദ്യങ്ങളിലൂടെ പാഠഭാഗത്തിലെ മുഴുവന്‍ ആശയങ്ങളും കുട്ടികളിലേക്കെത്തിക്കാന്‍ പര്യാപ്തമായ മികച്ച ചോദ്യശേഖരം തന്നെയാണിതെന്ന് നിസ്സംശയം പറയാം.
ഈവര്‍ഷം മാത്‌സ് ബ്ലോഗിലൂടെ, ഫിസിക്സിലെ ബാലികേറാമലകളായ അധ്യായങ്ങളൊക്കെ കുട്ടികള്‍ക്ക് എളുപ്പമാക്കി മാറ്റുന്ന ഫയലുകള്‍ പങ്കുവക്കുമെന്ന് ഉറപ്പ് നല്‍കുന്നു ഇബ്രാഹിം സാര്‍.

ദ്രവബലങ്ങള്‍ ചോദ്യോത്തരശേഖരം

മലയാളം മീഡിയം

ഇംഗ്ലീഷ് മീഡിയം

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഫിസിക്സ് അധ്യായം 1 (ചോദ്യങ്ങളും, ഉത്തരങ്ങളും)

>> Monday, June 11, 2018



കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സുപരിചിതമാണ് എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ നോട്ട്സും, ഓഡിയോ ക്ലാസ്സുകളുമൊക്കെ. ആ ക്ലാസ്സുകള്‍ ഏറെ ഉപകാരപ്രദമായിരുന്നു എന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
ഈവര്‍ഷം ആദ്യം മുതല്‍ തന്നെ പഠന വിഭവങ്ങളുമായി സജീവമാവുകയാണ് ഇബ്രാഹിം സര്‍. കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ ചോദ്യവും, വിശദീകരണത്തോട് കൂടിയ ഉത്തരങ്ങളും തയ്യാറാക്കുകയാണ് അദ്ദേഹം. ഇംഗ്ലീഷ് മലയാളം മീഡിയം വേര്‍തിരിച്ചു തന്നെ.
ഈ പോസ്റ്റില്‍ പത്താം ക്ലാസ്സ് ഫിസിക്സിന്റെ ഒന്നാമത്തെ അധ്യായത്തിലെ ചോദ്യോത്തരങ്ങളാണ്.

ഡൗണ്‍ലോഡ് ചെയ്തെടുക്കുക, ഒപ്പം അഭിപ്രായങ്ങളും രേഖപ്പെടുത്തുക. വളരെയേറെ ഉപകാരപ്രദമാകുന്ന ഇത്തരം പോസ്റ്റുകള്‍ തയ്യാറാക്കുന്നവര്‍ക്കുള്ള ഊര്‍ജ്ജം, അതിന്റെ ഉപയോക്താക്കള്‍ നല്‍കുന്ന പ്രോത്സാഹനം മാത്രമാണ്. അതുകൊണ്ട് അഭിപ്രായങ്ങള്‍ രോഖപ്പെടുത്താന്‍ മടിക്കരുത്.

പത്താം ക്ലാസ്സ് ഫിസിക്സ് അധ്യായം 1 ചോദ്യോത്തരങ്ങള്‍

മലയാളം മീഡിയം

English Medium


സമ്പൂർണ്ണ 'സമ്പൂർണ്ണ'മാക്കാൻ വേണ്ടി

>> Friday, June 8, 2018


സമ്പൂർണ്ണയില്‍ വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തേണ്ടിവന്ന് ബുദ്ധിമുട്ടുന്ന അധ്യാപകര്‍ക്കായി ഒരു 'സമ്പൂര്‍ണ്ണ സഹായി' തയ്യാറാക്കിയിരിക്കുകയാണ് കിളിമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഉന്മേഷ് സാര്‍. സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുവാനുള്ള വിവരങ്ങളെല്ലാംതന്നെ പ്രിന്റ് ചെയ്‌തെടുത്ത ഫോമില്‍ തയ്യാറാക്കി രക്ഷിതാവിന്റെ ഒപ്പും വാങ്ങി സൂക്ഷിക്കാം. ഈ വിവരങ്ങള്‍ കൃത്യമായി സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്താല്‍ ആവര്‍ത്തിച്ചുള്ള പരിശോധനകളില്‍ നിന്നും, തെറ്റ് തിരുത്തലുകളില്‍ നിന്നും മോചനം കിട്ടുമല്ലോ. രക്ഷിതാവിന്റെ ഒപ്പ് കൂടിയാകുമ്പോള്‍ ഈ രേഖ പൂര്‍ണ്ണമായും സ്വീകരിക്കുകയും ചെയ്യാം.
ഡൗണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

സമ്പൂര്‍ണ്ണയിലേക്കായി ചില അറിവുകള്‍ കൂടി

യു. ഐ. ഡി / ഇ. ഐ. ഡി ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ കാരണം രേഖപ്പെടുത്തണം.

യു. ഐ. ഡി / ഇ. ഐ. ഡി Already exists എന്ന രീതിയില്‍ message വരുന്ന സന്ദര്‍ഭങ്ങളിലും Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ UID exists in other school എന്ന് രേഖപ്പെടുത്താം. പിന്നീട് അത്തരത്തിലുള്ള UID ലിസ്റ്റാക്കി sampoorna@kite.kerala.gov.in ല്‍ മെയില്‍ അയച്ച് റിമൂവ് ചെയ്തെടുക്കണം. ശേഷം UID/EID ചേര്‍ക്കണം.

സമ്പൂര്‍ണ്ണയില്‍ നല്‍കിയ ആധാര്‍ നമ്പര്‍ ശരിയാണോ എന്ന പരിശോധന പ്രത്യേകം നടത്തുന്നതാണ്. അതിനാല്‍ കൃത്യമായി തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.


ആറാം പ്രവൃത്തി ദിനം മുന്നൊരുക്കങ്ങള്‍, പ്രവര്‍ത്തനങ്ങള്‍

>> Thursday, June 7, 2018

മുന്നൊരുക്കം

  • സമ്പൂര്‍ണ്ണയില്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പരിശോധിച്ച് തെറ്റുകള്‍ ഇല്ല എന്ന് ഉറപ്പാക്കണം.
  • കുട്ടികളുടെ Promotion, Transfer, Admission എന്നിവ അതാത് ദിവസങ്ങളില്‍ തന്നെ തീര്‍ത്ത് പോവണം.
  • 2018 - 19 വര്‍ഷത്തെ ക്ലാസ്സുകളും ഡിവിഷനുകളും മാത്രം നിലനില്‍ക്കത്തക്ക വിധത്തില്‍ മുന്‍വര്‍ഷങ്ങളിലെ ക്ലാസ്സിലെ കുട്ടികളെ ഒഴിവാക്കാന്‍ വേണമെങ്കില്‍ Promotion, Transfer, Remove എന്നിവയില്‍ ഉചിതമായ ഏതെങ്കിലും മാര്‍ഗ്ഗം സ്വികരിക്കാം.
  • എല്ലാ കുട്ടികളുടെയും ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തി എന്നും അവ പൂര്‍ണ്ണമായും ശരിയാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
        1.  ലിംഗപദവി (Gender)
        2. മതം, ജാതി, വിഭാഗം
        3. ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
        4. പഠന മാധ്യമം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം)
        5. യു. ഐ. ഡി / ഇ. ഐ. ഡി
  •  യു. ഐ. ഡി / ഇ. ഐ. ഡി ഇല്ലാത്ത സാഹചര്യം ഉണ്ടായാല്‍ Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ കാരണം രേഖപ്പെടുത്തണം.


  • യു. ഐ. ഡി / ഇ. ഐ. ഡി Already exists എന്ന രീതിയില്‍  message വരുന്ന സന്ദര്‍ഭങ്ങളിലും Student UID/EID exist? * എന്നിടത്ത് No കൊടുത്ത് താഴെ UID exists in other school എന്ന് രേഖപ്പെടുത്താം. പിന്നീട് അത്തരത്തിലുള്ള UID ലിസ്റ്റാക്കി sampoorna@kite.kerala.gov.in ല്‍ മെയില്‍ അയച്ച് റിമൂവ് ചെയ്തെടുക്കണം. ശേഷം UID/EID ചേര്‍ക്കണം.
  • സമ്പൂര്‍ണ്ണയില്‍ നല്‍കിയ ആധാര്‍ നമ്പര്‍ ശരിയാണോ എന്ന പരിശോധന ഇത്തവണ പ്രത്യേകം നടത്തുന്നതാണ്. അതിനാല്‍ കൃത്യമായി തന്നെ ആധാര്‍ നമ്പര്‍ രേഖപ്പെടുത്താന്‍ സ്കൂള്‍ അധികാരികള്‍ ശ്രദ്ധിക്കണം.

ആറാം പ്രവൃത്തിദിനം ചെയ്യേണ്ടത് 
  •  സമ്പൂര്‍ണ്ണയിലെ School Proforma ലിങ്കില്‍ ക്ലിക്ക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തുക.
  • സ്കൂള്‍, ആണ്‍കുട്ടികള്‍/പെണ്‍കുട്ടികള്‍/ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (Mixed), റൂറല്‍/അര്‍ബന്‍ എന്നിവ ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പ് വരുത്തി സേവ് ചെയ്യുക.
  • ശേഷം Menu bar-ലെ Sixth Working Day Report Click ചെയ്യുമ്പോള്‍ ലഭിക്കുന്ന പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുക.
  • ഒന്ന് മുതല്‍ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളില്‍ അറബി, ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കില്‍ Click Here to Update Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവരുടെ എണ്ണം രേഖപ്പെടുത്തി സേവ് ചെയ്യേണ്ടതാണ്.
  • Sixth working day reports ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Declaration ചെക്ക്ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
  • Confirm ചെയ്തശേഷം Menu bar-ല്‍ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന pdf file സേവ് ചെയ്ത് പ്രിന്റെടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി DEO/AEO ക്ക് സമര്‍പ്പിക്കേണ്ടതാണ്.
  • ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് DEO/AEO ക്ക്നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ Confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് DEO/AEO ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
  • ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് സ്കൂളുകള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കുന്നത് സ്കൂള്‍ ഡാറ്റാ എന്‍ട്രി ക്ലോസ് ചെയ്തതിന് ശേഷമായിരിക്കും. 

സമ്പൂര്‍ണ്ണ ഹെല്‍പ്പ് ഡെസ്ക് നമ്പരുകള്‍
        • തിരുവനന്തപുരം - 0471-2337307
        • കൊല്ലം - 0474-2743066
        • പത്തനംതിട്ട - 0469-2740575
        • ആലപ്പുഴ - 0477-2230210
        • കോട്ടയം - 0481-2564641
        • ഇടുക്കി - 0486-2227463
        • എറണാകുളം - 0484-2334950
        • തൃശ്ശൂര്‍ - 0487 2327159
        • പാലക്കാട് - 0491 2520085
        • മലപ്പുറം - 0483-2731692
        • കോഴിക്കോട് - 0495-2376543
        • വയനാട് - 04935-220191
        • കണ്ണൂര്‍ - 0497-2701516
        • കാസറഗോഡ് - 04994-225931
 
































>> Sunday, June 3, 2018

2017-18 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടര്‍ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. ജൂണ്‍ 15 നു മുമ്പായി ഇത് ടാക്സ് നല്‍കിയ ഓരോ ജീവനക്കാരനും DDO നല്‍കേണ്ടതുണ്ട്. വൈകുന്ന ഓരോ ദിവസത്തേക്കും 100 രൂപ വീതം Penalty ചുമത്താമെന്നു ആദായനികുതി നിയമത്തില്‍ പറയുന്നത് കാണാതിരുന്നുകൂടാ.
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. Form 16 ന്‍റെ Part A TRACES നിന്നും ഡൌണ്‍ലോഡ് ചെയ്യേണ്ടത് DDO ആണ്.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer