ഉപജില്ലാ കലോത്സവ ഫലങ്ങള്‍ "Results" പേജില്‍...

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഫലങ്ങള്‍

MID DAY MEAL - Monitoring : Directions for online entry | Website

പുതിയ ക്രഡിറ്റ് കാര്‍ഡ് കിട്ടിയവര്‍ക്ക്‌ Gain PFല്‍ പി.എഫ് സ്‌റ്റേറ്റ്‌മെന്റ് ഓണ്‍ലൈനായി ഉള്‍പ്പെടുത്താം.

>> Wednesday, November 9, 2016

എങ്ങിനെ ഗെയിന്‍ പിഎഫ് ലോണിന് വേണ്ടി അപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പോസ്റ്റ് മാത് സ് ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്ന ഒരു പോസ്റ്റാണ്. നിലവില്‍ ഗെയിന്‍ പി എഫില്‍ ലോണിന് അപേക്ഷിക്കുന്നവര്‍ എഴുതിത്തയ്യാറാക്കിയ രണ്ടു വര്‍ഷത്തെ പി.എഫ് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടതുണ്ട്. എന്നാല്‍ 2015-2016 കാലയളവിലെ ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് പി.എഫ് വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതേക്കുറിച്ച് ചുവടെയുള്ള വിവരങ്ങള്‍ വായിച്ചു നോക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ഉന്നയിക്കുമല്ലോ.

നിലവില്‍ ഒരു പി.എഫ് ലോണിന് ഗെയിന്‍ പി.എഫ് സൈറ്റ് വഴി ഓണ്‍ലൈനില്‍ അപേക്ഷിച്ചു കഴിഞ്ഞാലും എ.പി.എഫ്.ഒ ഓഫീസിലേക്ക് മാന്വലായി ലോണ്‍ അപേക്ഷയും സ്റ്റേറ്റ്‌മെന്റും മറ്റ് രേഖകളും നല്‍കേണ്ടി വരുന്നു. 2014-15 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ 01.04.2015 മുതല്‍ 31.03.2016 വരെയുള്ള മാസം തിരിച്ചുള്ള പി.എഫ് വിവരങ്ങളും 2015-16 ഓപ്പണിങ്ങ് ബാലന്‍സും കുറവ്‌ ചെയ്യേണ്ട അരിയറിന്റെ വിവരങ്ങളും 2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് 2016-17 ഓപ്പണിങ്ങ് ബാലന്‍സും കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങളും പരിശോധിക്കുന്നതിനു വേണ്ടിയാണ് ഇത്.

2015-16 ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവരുടെ കാര്യത്തില്‍ ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുക കൂടാതെ കുറവു ചെയ്യേണ്ട അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ മാത്രം മതി എന്നതിനാല്‍ പരിശോധിക്കേണ്ടത് എന്നതിനാല്‍ മാന്വല്‍ കോപ്പി നല്‍കുന്നത് ഒഴിവാക്കി പി.എഫ് ലോണുകള്‍ പാസാക്കുന്നത് കുറച്ച് കൂടി വേഗത്തില്‍ വരിക്കാര്‍ക്ക് ലഭിക്കുന്നതിനു വേണ്ട പ്രാരംഭ നടപടികളുടെ ഭാഗമായി ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട നേരത്തേ പി.എഫില്‍ മെര്‍ജ് ചെയ്തിട്ടുള്ള ഡി.എ/സാലറി അരിയറിന്റെ ഗഡുക്കളായി തിരിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സംവിധാനം ഗെയിന്‍ പി.എഫ് സൈറ്റില്‍ പുതുതായി ഒരുക്കിയിട്ടുണ്ട്.
അവസാനമായി ലഭിച്ചിട്ടുള്ള ക്രഡിറ്റ് കാര്‍ഡ് ബാലന്‍സ് തുകയില്‍ കുറവു ചെയ്യേണ്ട ഗഡുക്കളായുള്ള അരിയര്‍ തുകയും അതുമായി ബന്ധപെട്ട സര്‍ക്കാര്‍ ഉത്തരവ് നമ്പറും തീയതിയും പ്രസ്തുത തുകകള്‍ പിന്‍വലിക്കുന്നതിന് അനുവദനീയമായ തീയതിയും ആണ് നിലവില്‍ ചേര്‍ക്കേണ്ടത്.

എ.ബി.സി.ഡി സ്റ്റേറ്റ്‌മെന്റില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ഭാഗത്താണ് അരിയര്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ഫീല്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 comments:

Hari | (Maths) November 9, 2016 at 10:04 PM  

2015-2016 കാലയളവിലെ ക്രഡിറ്റ് കാര്‍ഡ് ലഭിച്ചവര്‍ക്ക് പി.എഫ് വിവരങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്താന്‍ കഴിയും. കടലാസ് രഹിത വിപ്ലവത്തിന്റെ തുടക്കമാണിതെന്ന് നമുക്ക് പ്രത്യാശിക്കാം.

ALPSPOTHI POTHI November 11, 2016 at 11:02 PM  

Detailed Splitup of Total Arrear amount to be Excluded from last CC save ആകുന്നില്ല

AMLPS Thekkan Kuttoor November 13, 2016 at 3:56 PM  

ABCD details Save ആകുന്നില്ല.

Sasidharan P.V November 14, 2016 at 2:05 PM  

എ.ബി.സി.ഡി സ്റ്റേറ്റ്മെന്റ് സേവ് ആവാത്തതിന് എന്തെങ്കിലും പരിഹാരമുണ്ടോ?

Navaneeth Muraleedharan November 14, 2016 at 6:46 PM  

What is the full form of VICTERS??...... anybody pls...
Is it Versatile ICT Enabled Resource for Students OR Virtual Classroom Technology on EDUSAT for Rural Schools ???????????

അനില്‍കുമാര്‍ November 15, 2016 at 9:07 PM  

ABCD details Save ആവാത്ത വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണറിഞ്ഞത്. ഇത്തിരി wait ചെയ്യാം..ഇല്ലേ?
Versatile ICT Enabled Resource for Students തന്നേ.

stjosephs November 28, 2016 at 1:48 PM  

Sir,
I have entered opening balance entry & then entered all the split up of DA arrears and respective GO , date & withdrawals allowed dates, but could not save. So I cannot verify the opening balance of the applicant who want PF Loan. Whom should I contact.

Sr ANNA P A
H.M.,St JOSEPHS GUPS MANACHERRY.

Headmaster BYKVHSS Valavannur December 1, 2016 at 3:40 PM  

ഞങ്ങള്‍ക്ക് അരിയര്‍ ഇല്ല. എങ്ങിനെ എബിസിഡി സ്റ്റേറ്റ് മെന്‍ന്‍റ് എടൂക്കും

bykvhss valavannur

PRAVEEN KUMAR December 4, 2016 at 3:38 PM  

സര്‍,
അരിയര്‍ ഇല്ലാതെ വരുന്നത് എങ്ങിനെ?(2013-14,2014-15 & 2015-16) ക്രഡിറ്റ് കാര്‍ഡില്‍ (53% ഡി.എ മുതല്‍) പി എഫില്‍ ലയിപ്പിച്ചില്ലേ? അരിയര്‍ ഇല്ലാ എങ്കില്‍ zero എന്ന് ചേര്‍ത്താല്‍ മതിയാകില്ലേ? ഓപ്പണിങ്ങ് ബാലന്‍സ് മാത്രം കാണിച്ച് ABCD പ്രോസസ്സ് ചെയ്യാമല്ലോ.

PRAVEEN KUMAR. N. PAI

PRAVEEN KUMAR December 4, 2016 at 3:46 PM  

ഗെയിന്‍ പി എഫില്‍ NRA/TA ലോണ്‍ അപേക്ഷികുമ്പോള്‍ SEPT 2016 വരേയുള്ള ഗഡു ABCD ല്‍ കാണുന്നുണ്ട് (Last Week)

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer