Loading [MathJax]/extensions/TeX/AMSsymbols.js

SPARK - Problem Solving Sessions

>> Sunday, January 31, 2016

സ്പാര്‍ക്കില്‍ ഈയിടെ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍ കാരണം പല ഓഫീസുകള്‍ക്കും ബില്ലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളുടെ ആധിക്യം കാരണം, അവ കഴിവതും വേഗം പരിഹരിക്കുന്ന്തിനായി ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ പ്രശ്നപരിഹാര ക്യാമ്പുകള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ക്യാമ്പിന്റെ ഉദ്ദേശ്യം ജിവനക്കാരിലെത്തിക്കാന്‍, പക്ഷേ നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞിട്ടില്ല. മുഹമ്മദ് സാറിന്റെ ഈ പോസ്റ്റിലൂടെ ആ ഉദ്ദേശ്യമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കമന്റുകളായി സംശയങ്ങള്‍ ചോദിക്കൂ....ഉറപ്പായും മറുപടി പ്രതീക്ഷിക്കാം.


Read More | തുടര്‍ന്നു വായിക്കുക

SSLC 2016 - Social Science I and II
Questions and Answers

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മാത് സ് ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ സാമൂഹ്യശാസ്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് ഈ പോസ്റ്റിനൊപ്പം ഉള്ളത്. തലശ്ശേരി മുബാരക ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അദ്ധ്യാപകനായ കെ.പി. നിസാര്‍ സാറാണ് സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മുഴുവന്‍ അദ്ധ്യായങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മാനം തയ്യാറാക്കി നല്‍കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഓരോ അദ്ധ്യായത്തിന്റേയും മെറ്റീരിയില്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Tenth Pay Revision - Pay fixation softwares

>> Thursday, January 21, 2016

Updated on 07.02.2016 at 10.24pmസര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.
  1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
  2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളം ലഭിക്കും
  3. DA as on 01/07/2014- 0% (Total DA - 0%)
    DA as on 01/01/2015- 3% (Total DA - 3%)
    DA as on 01/07/2015- 3% (Total DA - 6%)
  4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
  5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
  6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
  7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
    116500-26500150012501000
    227150-42500200015001250
    343600-68700250017501500
    470350 & above300020001750
  8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
  9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
  10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
  11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
  12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നാല് പ്രോഗ്രാമുകള്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും.


Read More | തുടര്‍ന്നു വായിക്കുക

Construction of Quadrilaterals STD VIII

>> Wednesday, January 13, 2016

എട്ടാം ക്ലാസ്സിലെ ഗണിതപുസ്തകത്തിലെ 'ചതുര്‍ഭുജങ്ങളുടെ നിര്‍മ്മിതി'എന്ന യൂണിറ്റ് പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഒരു പ്രസന്റേഷന്‍, ഐസിടി സാധ്യതകളുപയോഗിച്ച് തയ്യാര്‍ചെയ്ത് ഷെയര്‍ ചെയ്യുന്നത് മാത്‌സ് ബ്ലോഗിന്റെ കോഴിക്കോടന്‍ സുഹൃത്തുക്കളിലൊരാളായ കായക്കൊടി കെപിഇഎസ്എച്ച്എസ് ഗണിതാധ്യാപകന്‍ ശ്രീ കെ പി സുരേഷ് സാറാണ്. നമ്മില്‍ പലരും ഇത്തരം സാധ്യതകള്‍ അധ്യാപനത്തിലുപയോഗിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ക്കായി അത് പങ്കുവയ്ക്കുവാന്‍ മുതിരാറില്ലെന്നതാണ് വാസ്തവം. ഏതായാലും ഈ പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുന്നവര്‍, സംശയങ്ങള്‍ എങ്കിലും ഇവിടെ പങ്കുവയ്ക്കുമെന്നുതന്നെ കരുതട്ടെ!


Read More | തുടര്‍ന്നു വായിക്കുക

Construction of Quadrilaterals STD VIII

എട്ടാം ക്ലാസ്സിലെ ഗണിതപുസ്തകത്തിലെ 'ചതുര്‍ഭുജങ്ങളുടെ നിര്‍മ്മിതി'എന്ന യൂണിറ്റ് പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ഒരു പ്രസന്റേഷന്‍, ഐസിടി സാധ്യതകളുപയോഗിച്ച് തയ്യാര്‍ചെയ്ത് ഷെയര്‍ ചെയ്യുന്നത് മാത്‌സ് ബ്ലോഗിന്റെ കോഴിക്കോടന്‍ സുഹൃത്തുക്കളിലൊരാളായ കായക്കൊടി കെപിഇഎസ്എച്ച്എസ് ഗണിതാധ്യാപകന്‍ ശ്രീ കെ പി സുരേഷ് സാറാണ്. നമ്മില്‍ പലരും ഇത്തരം സാധ്യതകള്‍ അധ്യാപനത്തിലുപയോഗിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവര്‍ക്കായി അത് പങ്കുവയ്ക്കുവാന്‍ മുതിരാറില്ലെന്നതാണ് വാസ്തവം. ഏതായാലും ഈ പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കുന്നവര്‍, സംശയങ്ങള്‍ എങ്കിലും ഇവിടെ പങ്കുവയ്ക്കുമെന്നുതന്നെ കരുതട്ടെ!


Read More | തുടര്‍ന്നു വായിക്കുക

SSLC Orukkam 2016

>> Tuesday, January 5, 2016

പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2016 പ്രസിദ്ധീകരിച്ചു. മുന്‍വര്‍ഷങ്ങളിലെ പരീക്ഷാര്‍ത്ഥികളുടെ വാക്കുകളില്‍ നിന്നും ഒരുക്കം ചോദ്യങ്ങള്‍ ചെയ്തു പരിശീലിച്ചതു കൊണ്ട് പ്രധാന പരീക്ഷയെ അനായാസം നേരിടാന്‍ സാധിച്ചുവെന്നാണ് മനസ്സിലാക്കാനാകുന്നത്. ആയതുകൊണ്ടു തന്നെ നിങ്ങളോരോരുത്തരും ഇത്തവണത്തെ ഒരുക്കത്തെ ഗൗരവപൂര്‍വം സമീപിക്കുമല്ലോ. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും നിങ്ങളുടെ സംശയങ്ങള്‍ കമന്റായി രേഖപ്പെടുത്തുക.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer