Preparation of TDS statement in RPU 1.8
>> Thursday, October 8, 2015
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2016-17 വര്‍ഷത്തെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് ജനുവരി 31 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. (ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളിലെ Statement തയ്യാറാക്കേണ്ടതില്ല. പകരം TRACES ൽ രജിസ്റ്റര്‍ ചെയ്ത ശേഷം അതില്‍ Declaration കൊടുത്താല്‍ മതി.) Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന്‍ മുമ്പ് MATHSBLOG പരിചയപ്പെടുത്തിട്ടുണ്ടല്ലോ. ജാവയില്‍ തയ്യാറാക്കിയ RPU വിന്‍റെ 1.8 വേര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ് സഹായകരമാവും.
RPU 1.8 ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE for RPU 1.8
ഡൌണ്‍ലോഡ് ചെയ്ത ശേഷം ഈ Zipped File അണ്‍സിപ്പ് ചെയ്യുക. അണ്‍സിപ്പ് ചെയ്തു കിട്ടുന്ന "E_TDS_TCS_RPU 1.8" എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് My Computer ല്‍ Drive C യില്‍ പേസ്റ്റ് ചെയ്യുക.
RPU 1.8 പ്രവര്‍ത്തിക്കണമെങ്കില്‍ കമ്പ്യൂട്ടറില്‍ പ്രത്യേക JAVA സോഫ്റ്റ്‌വെയര്‍ (Java Runtime Environment) ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്.ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തശേഷം അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. മിനിട്ടുകള്‍ക്കകം അത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും. ഇത് Tax Information Network ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE. അല്ലെങ്കിൽ "Oracle" വെബ്‌സൈറ്റിൽ Download പേജിൽ നിന്നും നിങ്ങളുടെ Operating System ത്തിന് അനുയോജ്യമായ "Java Runtime Environment" (അതായത് JRE) കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാം.Link to ORACLE
ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ കമ്പ്യൂട്ടര്‍ TDS Return തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു.
RPU സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് E TDS Return തയ്യാറാക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കുന്നതിന്ന് ഒന്‍പത് ഘട്ടങ്ങളായി തിരിക്കാം.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
Challan Sheet പൂരിപ്പിക്കല്‍ (Back to top)
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര മാസത്തിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും. [No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)] ഉദാഹരണമായി 2015 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട്. അവ 2 മാസത്തിലാണ് എങ്കില്‍ 2 വരിയും 3 മാസത്തിലാണെങ്കില്‍ 3 വരിയും ചേര്‍ക്കണം. (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരിinsertചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Add Row ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Column 1.Sl No - ഇതില്‍ 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
Column 2 .Update mode for Challan - ഇതില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
Column 4.TDS -ഇവിടെ ഓരോ മാസവും ആകെ കുറച്ച ടാക്സ് ചേർക്കുക.
5.Surcharge - '0' ചേര്‍ക്കുക. 6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Penalty/Fee - '0' ചേര്‍ക്കുക.
9. Others- '0' ചേർക്കുക
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 21-1-2015 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2015 ആയിരിക്കും. ടാക്സ് ബാങ്കില്‍ അടച്ച അവസരത്തില്‍ അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്.
18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക.
19. Mode of deposit through Book Adjustment - Dropdown listല്‍ നിന്നും 'YES' സെലക്ട് ചെയ്യുക.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - '0' ചേര്‍ക്കുക.
22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക.
Annexure I ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം. No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill. ഉദാഹരണമായി 2015-16 ലെ രണ്ടാം ത്രൈമാസത്തില്‍ 2 മാസം ടാക്സ് അടച്ചു. അതില്‍ ജൂലൈയില്‍ 2 പേരുടെയും, ഓഗസ്റ്റില്‍ 2 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 4 വരികള്‍ insert ചെയ്യണം. ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 4 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 2 വരികളില്‍ '2' എന്ന് കാണാം.(കോളം 2 മുതല്‍ 5 വരെയും 7 മുതല്‍ 10 വരെയും വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട് ചെയ്യുക.
11. Serial No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും നമ്പര്‍ കൊടുക്കുക.
12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു)
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേർക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.
Annexure II ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക. Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee) ഇതിനായി 'Add row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2014. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2015.
8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.)
9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.)
11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം. മറ്റു വരുമാനങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അത് ഇവിടെയാണ് ചേര്‍ക്കേണ്ടത്.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000.
19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്. (കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്.
24. Surcharge - '0' ചേര്‍ക്കുക.
25. Education Cess - 3% സെസ് ചേര്‍ക്കുക.
26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.)
28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക)
32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട് ചെയ്യുക.
എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.
File Save ചെയ്യല്‍ (Back to top)
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട് ചെയ്തു കൊണ്ടുവരിക. അല്ലെങ്കില്‍ 'Documents' സേവ് ആവും. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, or (24Q3)എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം. അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ് തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
Validate ചെയ്യല്‍ (Back to top)
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Provide path for Creating file path/.FVU file' എന്ന ഒരു ഡയലോഗ് ബോക്സ് തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ രണ്ട് ബട്ടണുകള്‍ കാണാം. അതില്‍ രണ്ടാമത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Specify a file to create' എന്ന ഡയലോഗ് ബോക്സ് തുറക്കും.
അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ് അപ്രത്യക്ഷമാകും. തുടര്‍ന്ന് 'Provide path for Creating file path/.FVU file' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ് വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ് ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.) ഇനി നമുക്ക് RPU 1.3 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത് കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ് വരും. അതില്‍ 'No' ക്ലിക്ക് ചെയ്യുക. അതോടെ RPU 1.3 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
ഫയലുകള്‍ കോപ്പി ചെയ്യല്‍ (Back to top)
ഇനി RPU വഴി നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ('.fvu' എന്ന് അവസാനിക്കുന്ന ഫയല്‍) ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സമര്‍പ്പിക്കാം. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം.
Error വന്നാല്‍ (Back to top)
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. അതോടെ ERROR FILE തുറക്കുന്നു. ഇതില്‍ നിന്നും നാം വരുത്തിയ തെറ്റ് എന്താണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. പിന്നീട് RPU വില്‍ ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.

- RPU ഓപ്പണ്‍ ചെയ്യല്‍
- Form പൂരിപ്പിക്കല്‍
- Challan Sheet പൂരിപ്പിക്കല്‍
- Annexure I ഷീറ്റ് പൂരിപ്പിക്കല്‍
- നാലാം ക്വാര്‍ട്ടര്‍ ആണെങ്കില്‍ Annexure II പൂരിപ്പിക്കല്‍
- File Save ചെയ്യല്‍
- Validate ചെയ്യല്‍
- ഫയലുകള്‍ കോപ്പി ചെയ്യല്‍
- Error വന്നാല്‍
- Local Disk C തുറന്ന് അതിലുള്ള "E_TDS_TCS_RPU 1.8"എന്ന ഫോള്‍ഡര്‍ ഡബിള്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക. ഇതില്‍ 11 ഫയലുകള്‍ കാണാം.
- അതില്‍ കാണുന്ന 'TDS_RPU.Jar" എന്ന Executable Jar File ഡബിള്‍ ക്ളിക്ക് ചെയ്യുക. അപ്പോൾ 'Pre-requisites for Java Installation' എന്ന Message Box തുറക്കും. ഇതില്‍ ജാവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ കാണാം. അതിലുള്ള 'OK' ക്ലിക്ക് ചെയ്യുന്നതോടെ RPU വിന്റെ ആദ്യ പേജ് തുറക്കും.
- അതില്‍ 'Form No' നു നേരെ കാണുന്ന ടെക്സ്റ്റ് ബോക്സ് ന്‍റെ വശത്തുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന drop down menu വില്‍ 24Q സെലക്ട് ചെയ്യുക.
- തുടര്‍ന്ന് അടിയിലുള്ള 'Click to Continue' വില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നമുക്ക് ആവശ്യമായ 24Q Form തുറന്ന് വരും. അതില്‍ Form, Challan, Annexure I എന്നീ 3 പേജുകള്‍ കാണാം. ഇപ്പോള്‍ തുറന്ന് കാണുന്നത് Form എന്ന പേജാണ്.
- Tax Deduction and Collection Account No - ഇതില്‍ സ്ഥാപനത്തിന്‍റെ TAN നമ്പര്‍ ചേര്‍ക്കുക.ഇതില്‍ 4 ഇംഗ്ലീഷ് അക്ഷരങ്ങളും 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. നാലാമത്തെ ഇംഗ്ലീഷ് അക്ഷരത്തിലായിരിക്കും സ്ഥാപനത്തിന്‍റെ പേര് തുടങ്ങുന്നത്.
- Permanent Account Number - ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്ക് (Aided School ഉള്‍പ്പെടെ) PAN നമ്പര്‍ ചേര്‍ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇവിടെ 'PANNOTREQD' എന്ന് ചേര്‍ക്കുക.
- Type of deductor - സംസ്ഥാനഗവണ്മെന്റ്ല്‍ നിന്നും ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ക്ക് 'State Government' എന്ന് സെലക്ട് ചെയ്യാം.
- Name - ഇവിടെ സ്ഥാപനത്തിന്‍റെ പേരാണ് ചേര്‍ക്കേണ്ടത്. അത് TAN നമ്പറിന്‍റെ നാലാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതായിരിക്കും.
- Branch/Division if any - ഉണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക.
- Statename - dropdownlist ല്‍ നിന്ന് തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
- Flat No - ഇത് നിര്‍ബന്ധമായും ചേര്‍ക്കണം.ഇവിടെ ബില്‍ഡിംഗ് നമ്പര്‍ അല്ലെങ്കില്‍ പേര് ചേര്‍ത്താല്‍ മതിയാകും.
- Road /Street /Lane - സ്ഥലപ്പേരോ തെരുവിന്‍റെ പേരോ എഴുതാം.
- Pincode - നിര്‍ബന്ധമാണ്.
- Telephone No. - ഈ പേജില്‍ മൂന്നിടത്ത് ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. അവയില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും ചേര്‍ക്കണം.
- DDO Code - നിര്‍ബന്ധമില്ല.
- Area/Location - സ്ഥലം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ പേര് ചേര്‍ക്കാം. പഞ്ചായത്തിന്‍റെ പേരുമാവാം.
- Name of Premises /building - കെട്ടിടത്തിന്‍റെ പേരോ സ്ഥാപനത്തിന്‍റെ പേരോ ചേര്‍ക്കാം.
- Town /City /District - ജില്ലയുടെ പേര് രേഖപ്പെടുത്താം.
- State - dropdownlist ല്‍ നിന്നും തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക.
- E Mail - സ്ഥാപനത്തിന് ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. (ഇല്ലെങ്കില്‍ സ്ഥാപനമേധാവിയുടെ ഇ മെയില്‍ സ്ഥാപനമേധാവിയെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുക്കുന്നിടത്ത് നിര്‍ബന്ധമായും ചേര്‍ക്കുക)
- Has address changed since last return - കഴിഞ്ഞ ക്വാര്‍ട്ടറില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം അഡ്രസ് മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും സെലക്ട് ചെയ്തു ക്ലിക്ക് ചെയ്യുക.
- Account Office Identification Number - ഇതിനു നേരെ നമ്മുടെ സ്ഥാപനം ഉള്‍പ്പെട്ട ജില്ല ട്രഷറിയുടെ AIN നമ്പറാണ് ചേര്‍ക്കേണ്ടത്. ഇത് ഒരു സ്ഥിരനമ്പര്‍ ആയിരിക്കും. ഈ നമ്പര്‍ ഏതെന്നു അറിയില്ലെങ്കില്‍ NSDL സൈറ്റില്‍ നിന്നും കണ്ടുപിടിക്കാം. BIN Number പരിശോധിക്കുന്ന അവസരത്തില്‍ അതിന്‍റെ കൂടെ ഒരു കോളത്തില്‍ AIN നമ്പരും കാണാം.CLICK HERE FOR AIN NUMBER AND BIN NUMBER
- Name - DDO യുടെ പേര് രേഖപ്പെടുത്തുക.
- Designation - ഉദ്യോഗപ്പേര് ചേര്‍ക്കുക.
- PAN - ഇവിടെ DDO യുടെ PAN നമ്പര്‍ ചേര്‍ക്കണം.
തുടര്‍ന്നു "Same as above" എന്നതിനോട് ചേർന്ന ബോക്സിൽ ക്ളിക്ക് ചെയ്യുക. അപ്പോൾ സ്ഥാപനത്തിന്റെ അഡ്രസ് താഴെയുള്ള കള്ളികളിൽ വന്നിട്ടുണ്ടാകും.
- E Mail - DDO യുടെ ഇ മെയില്‍ ഉണ്ടെങ്കില്‍ ചേര്‍ക്കുക. Phone number ചേര്‍ക്കുക. Mobile number നിർബന്ധമായും ചേർക്കുക.(സ്ഥാപനത്തിന്‍റെയോ DDO യുടെയോ ഇ മെയിലില്‍ ഒന്ന് നിര്‍ബന്ധമാണ്.
- Has address changed since last return - കഴിഞ്ഞ റിട്ടേണ്‍ കൊടുത്തു കഴിഞ്ഞ ശേഷം DDO മാറിയെങ്കില്‍ 'Yes' എന്നും ഇല്ലെങ്കില്‍ 'No' എന്നും ചേര്‍ക്കുക.
- Has regular statement for Form 24Q filed for earlier period - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ഫയൽ ചെയ്തെങ്കിൽ 'Yes' സെലക്ട് ചെയ്യുക. ഇല്ലെങ്കിൽ 'No' സെലക്ട് ചെയ്യുക.
- Receipt No. of earlier statement filed for Form 24Q - ഇവിടെ കഴിഞ്ഞ ക്വാർട്ടറിലെ TDS Statement ന്‍റെ 15 അക്ക Token Number (ഇതാണ് Provisional Receipt Number) ചേർക്കുക.
ഇത്രയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ മുകളിലെ 'Challan' ക്ലിക്ക് ചെയ്തു ചലാന്‍ പേജ് തുറക്കാം.
Challan Sheet പൂരിപ്പിക്കല്‍ (Back to top)
ചലാനില്‍ നമുക്ക് എത്ര വരികള്‍ ആവശ്യമാണോ അത്രയും വരികള്‍ ചേര്‍ക്കേണ്ടതുണ്ട്. മൂന്നു മാസം ഉള്‍ക്കൊള്ളുന്ന ക്വാര്‍ട്ടറില്‍ എത്ര മാസത്തിലാണോ ടാക്സ് കുറച്ചത് അത്രയും എണ്ണം വരികള്‍ ആവശ്യമായി വരും. [No of Rows=No of bills with TDS on sallary payments made in the quarter (for Government Employees)] ഉദാഹരണമായി 2015 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയുള്ള ത്രൈമാസത്തില്‍ 3 ബില്ലുകള്‍ കാഷ് ചെയ്തു. അതില്‍ 3 ബില്ലിലും ടാക്സ് കുറച്ചിട്ടുണ്ട്. അവ 2 മാസത്തിലാണ് എങ്കില്‍ 2 വരിയും 3 മാസത്തിലാണെങ്കില്‍ 3 വരിയും ചേര്‍ക്കണം. (ബില്ലില്‍ ടാക്സ് കുറയ്ക്കാതെ ചലാന്‍ വഴി ബാങ്കില്‍ ടാക്സ് അടച്ചവര്‍ ഓരോ ചലാനിനും ഓരോ വരിinsertചെയ്യുക.)
ഇനി ചലാനിലെ വരികള്‍ insert ചെയ്യുന്നതിനായി Add Row ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന ബോക്സില്‍ വരികളുടെ എണ്ണം കൊടുത്ത് OK ക്ലിക്ക് ചെയ്യുക. ആവശ്യമായത്രയും വരികള്‍ വന്നതായി കാണാം.
ഇനി ഓരോ കോളത്തിലും എന്തൊക്കെയാണ് ചേര്‍ക്കേണ്ടത് എന്ന് നോക്കാം.
Column 1.Sl No - ഇതില്‍ 1,2 എന്നിങ്ങനെ സീരിയല്‍ നമ്പര്‍ കാണാം.
Column 2 .Update mode for Challan - ഇതില്‍ ഒന്നും ചേര്‍ക്കേണ്ടതില്ല.
Column 4.TDS -ഇവിടെ ഓരോ മാസവും ആകെ കുറച്ച ടാക്സ് ചേർക്കുക.
5.Surcharge - '0' ചേര്‍ക്കുക. 6. Education Cess - '0' ചേര്‍ക്കുക.
7. Interest - '0' ചേര്‍ക്കുക.
8. Penalty/Fee - '0' ചേര്‍ക്കുക.
9. Others- '0' ചേർക്കുക
14. BSR Code /24G Receipt No - BSR Code അല്ലെങ്കില്‍ 24 G Receipt No ചേര്‍ക്കുക.(ബിൻ നമ്പറിന്‍റെ ആദ്യ7 അക്കങ്ങൾ അക്കങ്ങള്‍ ആണ് ഇത്.) ബിൻ നമ്പർ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യുക.
16.Date on which Tax depiosited - ബിൻ നമ്പറിൽ ഈ തിയ്യതി കാണാം. ഏതുമാസത്തിലാണോ ബില്‍ കാഷ് ചെയ്തത് ആ മാസത്തെ അവസാനദിവസം ആവും ഇത്. 21-1-2015 നു കാഷ് ചെയ്ത ബില്ലെങ്കില്‍ 31-1-2015 ആയിരിക്കും. ടാക്സ് ബാങ്കില്‍ അടച്ച അവസരത്തില്‍ അടച്ച ദിവസം ആണ് ചേര്‍ക്കേണ്ടത്.
18. DDO/Transfter voucher/ Challan Serial No. - BIN Number ല്‍ ഉള്ള അഞ്ചക്ക DDO Serial Number ചേര്‍ക്കുക.
19. Mode of deposit through Book Adjustment - Dropdown listല്‍ നിന്നും 'YES' സെലക്ട് ചെയ്യുക.
20. Interest to be allocatted, apportioned - "0" ചേർക്കുക.
21. Others - '0' ചേര്‍ക്കുക.
22. Minor Head of Chalan - ഒന്നും ചേര്‍ക്കേണ്ടതില്ല.
എല്ലാ വരികളിലും ഓരോ ബില്ലിലെയും വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞാല്‍ Annexure 1 ക്ലിക്ക് ചെയ്തു അടുത്ത പേജ് തുറക്കുക.
Annexure I ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
Annexure 1 ല്‍ ആദ്യമായി വരികള്‍ insert ചെയ്യേണ്ടതുണ്ട്. എത്ര വരികളാണ് വേണ്ടതെന്നു ആദ്യം കണക്കാക്കണം. No of rows to be inserted = Total number of employees from whose salary tax was deducted during the quarter, in all the bills put together. Even if employee name repeats in different bills it should be counted separately for each bill. ഉദാഹരണമായി 2015-16 ലെ രണ്ടാം ത്രൈമാസത്തില്‍ 2 മാസം ടാക്സ് അടച്ചു. അതില്‍ ജൂലൈയില്‍ 2 പേരുടെയും, ഓഗസ്റ്റില്‍ 2 പേരുടെയും ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചുവെങ്കില്‍ 4 വരികള്‍ insert ചെയ്യണം. ഇതിനായി Insert Row യില്‍ ക്ലിക്ക് ചെയ്താല്‍ വരുന്ന ബോക്സില്‍ 4 ചേര്‍ത്ത് OK ക്ലിക്ക് ചെയ്യുക. അപ്പോൾ "Deductee Records" എന്ന pop up menu തുറക്കും. അതിൽ ഒന്നാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും രണ്ടാമത്തെ challan ൽ 2 പേരുടെ ടാക്സ് ഉൾപ്പെട്ടതിനാൽ 2 എന്നും ചേർത്ത് "OK" click ചെയ്യുക. ഇതോടെ ആവശ്യമായത്രയും വരികള്‍ വന്നിട്ടുണ്ടാവും. ഇനി ഓരോ വരിയും ചേര്‍ത്ത് തുടങ്ങാം.
1. Challan Serial No - ഇതില്‍ നമ്പറുകള്‍ വന്നിട്ടുണ്ടാവും.മേല്‍ കാണിച്ച ഉദാഹരണത്തില്‍ 3 ബില്ലുകളിലാണ് ടാക്സ് കുറച്ചത്. ഒന്നാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ രണ്ടു വരിയില്‍ '1' എന്ന് കാണാം. രണ്ടാമത്തെ ബില്ലില്‍ 2 പേരുടെ ടാക്സ് കുറച്ചതിനാല്‍ തുടര്‍ന്നുള്ള 2 വരികളില്‍ '2' എന്ന് കാണാം.(കോളം 2 മുതല്‍ 5 വരെയും 7 മുതല്‍ 10 വരെയും വിവരങ്ങള്‍ വന്നത് കാണാം.)
6. Section under which payment made - ഇവിടെ 92A സെലക്ട് ചെയ്യുക.
11. Serial No - ഒന്നാം ബില്ലിലെ ഒന്നാമാതെയാള്‍ക്ക് '1' എന്നും രണ്ടാമത്തെയാള്‍ക്ക് '2' എന്നും നമ്പര്‍ കൊടുക്കുക. രണ്ടാമത്തെ ബില്ലിലെ ഒന്നാമന് '1' എന്നും രണ്ടാമന് '2' എന്നും നമ്പര്‍ കൊടുക്കുക.
12. Employee Reference No provided by Employer - ഇതില്‍ ഓരോ ജീവനക്കാരനും അവരുടെ പെന്‍ നമ്പരോ ഓഫീസിലെ ക്രമനമ്പറോ ചേര്‍ക്കാം.
14. PAN of the Employee - ഇവിടെ PAN നമ്പര്‍ ചേര്‍ക്കാം.
15. Name of the Employee - ടാക്സ് അടച്ച ആളുടെ പേര് ചേര്‍ക്കുക. പേര് പാന്‍ നമ്പരിന്‍റെ അഞ്ചാമത്തെ അക്ഷരത്തില്‍ തുടങ്ങുന്നതാവും.
16. Date of Payment/Credit - ഇവിടെ ബില്‍ കാഷ് ചെയ്ത മാസത്തിന്‍റെ അവസാനദിവസം ചേര്‍ക്കണം.
17. Amount paid/collected - ഇതില്‍ ആ ജീവനക്കാരന്‍റെ ആ മാസത്തെ Gross salary ചേര്‍ക്കാം. (Circular No 17/14 of CBDT dtd 10-12-14 ൽ ഇക്കാര്യം ആവർത്തിക്കുന്നു)
18. TDS - ജീവനക്കാരന്‍റെ ശമ്പളത്തില്‍ നിന്നും ആ മാസം കുറച്ച ടാക്സ് ചേർക്കണം
19. Surcharge - '0' ചേര്‍ക്കാം.
20. Education Cess - '0' ചേർക്കുക
23. Total Tax deposited - TDS സംഖ്യ ചേര്‍ക്കുക.
25. Date of deduction - ആ മാസത്തിന്‍റെ അവസാനദിനം ചേര്‍ക്കുക.
26. Remarks - ഇതില്‍ ഒന്നും ചേര്‍ക്കേണ്ട.
27. Certificate number - ഇവിടെ ഒന്നും ചേർക്കേണ്ടതില്ല
Q1, Q2, Q3 എന്നീ Tds റിട്ടേണുകള്‍ ആണ് തയ്യാറാക്കുന്നതെങ്കിൽ Annexure 1 ലെ എല്ലാ വരികളും പൂരിപ്പിക്കുന്നതോടെ ആവശ്യമായ വിവരങ്ങള്‍ ചേര്‍ത്തു കഴിഞ്ഞു. ഇനി Saving, Validation എന്നീ ഘട്ടങ്ങളിലേക്കു കടക്കാം. എന്നാല്‍ Q4 ആണ് ചെയ്യുന്നതെങ്കില്‍ Annexure II കൂടി പൂരിപ്പിക്കേണ്ടതുണ്ട്. അതിനായി മുകളില്‍ Annexure II ക്ലിക്ക് ചെയ്യുക.
Annexure II ഷീറ്റ് പൂരിപ്പിക്കല്‍ (Back to top)
ഇതിലും നാം ആവശ്യമായ വരികള്‍ insert ചെയ്യേണ്ടതുണ്ട്. ആ സാമ്പത്തികവർഷം എത്ര ജീവനക്കാരിൽ നിന്നും ടാക്സ് കുറച്ചുവോ അത്രയും വരികൾ ചേർക്കുക. Number of Rows to be inserted = Number unique employees from whose salary tax was deducted at source at least once during the Financial Year in any quarter. (Only one row for one employee) ഇതിനായി 'Add row' യില്‍ ക്ലിക്ക് ചെയ്ത് എണ്ണം അടിച്ച് 'OK' ക്ലിക്ക് ചെയ്യുക. ഇതോടെ ആവശ്യമായ വരികള്‍ ലഭിക്കും. ഇനി ഓരോ വരിയിലും ചേര്‍ക്കേണ്ടത് എന്തെന്ന് നോക്കാം. ഓരോ ജീവനക്കാരന്‍റെയും ആ സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനത്തിന്‍റെ കണക്കാണ് ഈ പേജില്‍ ചേര്‍ക്കേണ്ടത്. (ഓരോ ആളുടെയും statement നോക്കി വിവരങ്ങള്‍ ചേര്‍ക്കാം)
3. PAN of the employee - PAN നമ്പര്‍ ചേര്‍ക്കണം.
4. Name of the employee - ജീവനക്കാരന്‍റെ പേര് ചേര്‍ക്കണം. പേരടിക്കാന്‍ സ്ഥലം കുറവെങ്കിൽ വരയില്‍ മൗസ് പോയിന്‍റെര്‍ വച്ച് drag ചെയ്താല്‍ മതി.
5. Deductee Type - വശത്ത് ക്ലിക്ക് ചെയ്തു കിട്ടുന്ന ലിസ്റ്റില്‍ നിന്നും Women, Senior Citizen, others ഏതെങ്കിലും ഒന്ന് ക്ലിക്ക് ചെയ്യുക. പുരുഷന്മാര്‍ക്ക് Others ക്ലിക്ക് ചെയ്യുക.
6. Date from which employed with current Employer - സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ദിവസം ചേര്‍ക്കാം ഉദാ- 01-04-2014. പിന്നീട് ജോയിന്‍ ചെയ്തവര്‍ക്കും ട്രാന്‍സ്ഫര്‍ ആയി വന്നവര്‍ക്കും സ്ഥാപനത്തില്‍ ചേര്‍ന്ന തിയ്യതി നല്‍കാം.
7. Date to which employed with current employer - സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനദിവസം ചേര്‍ക്കാം. ഉദാ- 31-03-2015.
8. Taxable amount on which tax deducted by the current employer - ഈ സ്ഥാപനത്തിൽ നിന്നും ജീവനക്കാരൻ വാങ്ങിയ gross salary ചേർക്കുക.(വാടകവീട്ടില്‍ താമസിക്കുന്ന HRA കിഴിവ് ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരന് ആ കിഴിവ് കുറച്ച ശേഷമുള്ള സാലറി ആണ് ചേര്‍ക്കേണ്ടത്.)
9. Reported taxable amount on which tax deducted by previous employer - ഈ സാമ്പത്തിക വർഷം ജീവനക്കാരൻ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും വാങ്ങിയ gross salary ചേർക്കുക. (അടുത്ത കോളത്തിൽ ആകെ സാമ്പത്തിക വർഷം വാങ്ങിയ gross salary ശരിയാണോ എന്ന് നോക്കുക.)
11.Deduction under section 16(II) - ഇവിടെ ചേര്‍ക്കേണ്ടത് Entertainment Allowance ആണ്. '0' ചേര്‍ക്കാം
12. Deduction under section 16(III) - Professional Tax ചേര്‍ക്കുക.
15. Income (including loss from house property) under any Head..... - Housing Loan Interest നെഗറ്റീവ് ചിന്ഹം ('-') ചേര്‍ത്ത് ഇവിടെ കൊടുക്കണം. മറ്റു വരുമാനങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ അത് ഇവിടെയാണ് ചേര്‍ക്കേണ്ടത്.
17. Aggregate amount of Deduction under section 80C, 80CCC ..... - 80C, 80CCC, 80CCD(1) എന്നീ കിഴിവുകളുടെ തുക ഇവിടെ ചേര്‍ക്കാം. പരമാവധി 1,50,000.
19. Amount Deductible under Section 80CCG - Equity Savings Scheme ന്‍റെ അനുവദനീയമായ കിഴിവ് ഇവിടെ ചേര്‍ക്കാം. ഇല്ലെങ്കില്‍ '0' ചേര്‍ക്കുക.
20. Amount deductible under any other provision of Chapter VIA. - Chapter VIA പ്രകാരമുള്ള മറ്റു കിഴിവുകള്‍ ഇവിടെ ചേര്‍ക്കാം.Section 80D, 80DD, 80DDB, 80E, 80U, മുതലായവയുടെ തുകയാണ് ചേർക്കേണ്ടത്. (കോളം 22 ലെ Total Taxable Income സംഖ്യ Statement ലെ Taxable Income തന്നെ ആണോ എന്ന് നോക്കുക.)
23. Total Tax - Income Tax on Total Income - ടാക്സ് ചേര്‍ക്കുക.പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് കുറച്ച ശേഷമുള്ള ടാക്സ് ആണ് ചേര്‍ക്കേണ്ടത്.
24. Surcharge - '0' ചേര്‍ക്കുക.
25. Education Cess - 3% സെസ് ചേര്‍ക്കുക.
26. Income Tax Relief - റിലീഫ് ഉണ്ടെങ്കില്‍ ചേര്‍ക്കുക. (കോളം 27ൽ ഉള്ള Net Tax Payable ശരിയാണോ എന്ന് നോക്കുക.)
28. Total amount of TDS by the current employer for the whole year - ആ വര്‍ഷം ഈ സ്ഥാപനത്തിൽ ശമ്പളത്തില്‍ നിന്നും കുറച്ച ആകെ ടാക്സ് ചേര്‍ക്കുക.
29. Reported Amount of TDS by previous employer. - ജീവനക്കാരന്‍ ഈ വർഷം മുമ്പ് ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുവെങ്കിൽ അവിടെ നിന്നും കുറച്ച TDS സംഖ്യ ചേർക്കുക. ഇല്ലെങ്കിൽ "0" ചേർക്കുക. (കോളം 30 ൽ ഉള്ള Total amount of tax deducted for the whole year എന്നത് അയാളിൽ നിന്നും ആ വർഷം ആകെ പിടിച്ച TDS ആണോ എന്ന് നോക്കുക)
32. Whether tax deducted at higher rate - കൂടിയ നിരക്കിൽ ടാക്സ് കുറച്ചിട്ടില്ലാത്തതിനാൽ 'No' എന്ന് സെലക്ട് ചെയ്യുക.
എല്ലാ ജീവിനക്കാരുടെയും വിവരങ്ങള്‍ ഈ വിധം ചേര്‍ത്ത് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായ Saving ലേക്ക് കടക്കാം.
File Save ചെയ്യല്‍ (Back to top)
ഫയല്‍ സേവ് ചെയ്യുന്നതിനായി ഏറ്റവും താഴെ കാണുന്ന 'Save' എന്ന കമാന്‍ഡ് ബോക്സില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'save As'എന്ന വിന്‍ഡോ തുറക്കും. ഫയൽ എവിടെയാണോ സേവ് ചെയ്യേണ്ടത് ആ path സെലക്ട് ചെയ്തു കൊണ്ടുവരിക. അല്ലെങ്കില്‍ 'Documents' സേവ് ആവും. അതില്‍ "New Folder" എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യുക.
അല്ലെങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് New Folder ഉണ്ടാക്കുക. എന്നിട്ട് ആ ഫോള്‍ഡറിന് പേര് നല്‍കാം. സ്ഥാപനത്തിന്‍റെ പേരിന്‍റെ കൂടെ 24Q4, or (24Q3)എന്നുകൂടെ ചേര്‍ത്ത് പേര് അടിക്കാം. എന്നിട്ട് ഈ ഫോൾഡർ ഓപ്പണ്‍ ചെയ്യാം. അതിന് ശേഷം save ക്ലിക്ക് ചെയ്യുക. ശരിയായി സേവ് ആയെങ്കില്‍ 'File saved successfully at ....' എന്ന ഡയലോഗ് ബോക്സ് തുറന്നു വരും. അതില്‍ OK ക്ലിക്ക് ചെയ്യുക. ഇനി അടുത്ത ഘട്ടം ഫയല്‍ വാലിഡേറ്റ് ചെയ്യുകയാണ്.
Validate ചെയ്യല്‍ (Back to top)
ഫയല്‍ വാലിഡേറ്റ് ചെയ്യാനായി 'create file' ക്ലിക്ക് ചെയ്യുക.
അപ്പോള്‍ 'Provide path for Creating file path/.FVU file' എന്ന ഒരു ഡയലോഗ് ബോക്സ് തുറക്കും. അതിന്‍റെ വലത് വശത്തായി 'Browse' എന്ന ലേബലോടെ രണ്ട് ബട്ടണുകള്‍ കാണാം. അതില്‍ രണ്ടാമത്തെ 'Browse' എന്നെഴുതിയ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ "Specify a file to create' എന്ന ഡയലോഗ് ബോക്സ് തുറക്കും.
അതില്‍ ചുവടെ വലതുവശത്തായി കാണുന്ന 'Save' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ ഡയലോഗ് ബോക്സ് അപ്രത്യക്ഷമാകും. തുടര്‍ന്ന് 'Provide path for Creating file path/.FVU file' എന്ന ഡയലോഗ് ബോക്സിന്‍റെ താഴെ കാണുന്ന 'Validate' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നാം ചേര്‍ത്ത വിവരങ്ങളെല്ലാം വേണ്ട രീതിയിലാണെങ്കില്‍ 'File Validation Successful' എന്നു രേഖപ്പെടുത്തിയ മെസ്സേജ് ബോക്സ് വന്നതായി കാണാം. അതിനു താഴെയുള്ള 'OK' ക്ലിക്ക് ചെയ്യുക. (ചേര്‍ത്ത വിവരങ്ങള്‍ തെറ്റാണെങ്കില്‍ എറര്‍ ഉണ്ടെന്നു കാണിക്കുന്ന മെസ്സേജ് ബോക്സ് ആണ് വരിക. ഈ സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് അവസാനം പറയാം.) ഇനി നമുക്ക് RPU 1.3 ക്ലോസ് ചെയ്യാം. ഇതിനായി ടൈറ്റില്‍ ബാറില്‍ വലത്തേ അറ്റത്ത് കാണുന്ന ക്ലോസ് ബട്ടണില്‍ (X) ക്ലിക്ക് ചെയ്യുക. അപ്പോള്‍ 'Do you wish to save data before exiting the application' എന്ന ഡയലോഗ് ബോക്സ് വരും. അതില്‍ 'No' ക്ലിക്ക് ചെയ്യുക. അതോടെ RPU 1.3 ക്ലോസ് ആവും. ഇനി നാം തയ്യാറാക്കിയ ഫയല്‍ Tin Fecilitation Centre ല്‍ സമര്‍പ്പിക്കുന്നതിനായി കോപ്പി ചെയ്യേണ്ടതുണ്ട്.
ഫയലുകള്‍ കോപ്പി ചെയ്യല്‍ (Back to top)
ഇനി RPU വഴി നാം ഉണ്ടാക്കിയ ഫോള്‍ഡര്‍ തുറന്ന്നോക്കിയാല്‍ അതില്‍ ഏതാനും ഫയലുകള്‍ കാണാം. ഇതില്‍ കാണുന്ന 'FVU File' ('.fvu' എന്ന് അവസാനിക്കുന്ന ഫയല്‍) ആണ് Tin Fecilitation Centre ല്‍ നിന്ന് അപ്‌ലോഡ് ചെയ്യുന്നത്. ഈ ഫയല്‍ മാത്രമായോ അല്ലെങ്കില്‍ ഈ ഫോള്‍ഡര്‍ ഒന്നിച്ചോ കോപ്പി ചെയ്ത് സി ഡി യില്‍ പകര്‍ത്തി Tin Fecilitation Centre ല്‍ അപ്‌ലോഡ് ചെയ്യുന്നതിനായി സമര്‍പ്പിക്കാം. ഈ ഫോള്‍ഡറില്‍ Form27A എന്ന pdf ഫയല്‍ കാണാം. ഈ 27A Form പ്രിന്‍റ് ചെയ്ത് ഒപ്പിട്ടു CD യ്ക്ക് ഒപ്പം Tin Fecilitation Centreല്‍ നല്‍കണം.
Error വന്നാല്‍ (Back to top)
validate ചെയ്ത് കഴിയുമ്പോള്‍ 'Errors found during validation' എന്ന message വന്നെങ്കില്‍ അതിലുള്ള 'OK' ക്ലിക്ക് ചെയ്യുക. അതോടെ ERROR FILE തുറക്കുന്നു. ഇതില്‍ നിന്നും നാം വരുത്തിയ തെറ്റ് എന്താണെന്നും ഏത് കോളത്തിലാണെന്നും അത് വായിച്ചാല്‍ മനസ്സിലാകും. പിന്നീട് RPU വില്‍ ഏത് പേജിലാണോ തെറ്റുള്ളത് അത് തിരുത്തുക. പിന്നീട് saving, validation എന്നീ ഘട്ടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക.
63 comments:
TDS ഫയല്‍ ചെയ്യാനുള്ള അവസാനതീയതി ഒക്ടോബര്‍ 31 ആണ്. ടിഡിഎസ് ഫയല്‍ ചെയ്യുന്ന സൈറ്റിലെ രീതികള്‍ക്ക് ഇത്തവണ ചെറിയ ചില മാറ്റങ്ങളുണ്ട്. അതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സുധീര്‍കുമാര്‍ സാറിന്റെ ഈ പോസ്റ്റ് സ്ക്കൂളുകള്‍ക്ക് സഹായകമാകും.
sir
tds rpu namred jar file doesnot (double click on it) open. it open in adobe reader. how it will be opened
RPU jar file does not open
I think the problem is correct Java for RPU. please download the correct Java. Java 8 update could also give trouble. Java 7 is enough. Please download the RPU file (fresh). Unzip the files to a folder. In the folder please double click TDS_RPU.JAR file. This should open the utility.
NSDL Site says "The e-TDS/TCS RPU is a Java based utility. JRE (Java Run-time Environment) [versions: SUN JRE: 1.6 onwards] should be installed on the computer where the e-TDS/TCS FVU is being installed. Java is freely downloadable from http://java.sun.com and http://www.ibm.com/developerworks/java/jdk or you can ask your vendor providing computer facilities (hardware) to install the same for you."
പഴയ ഫയൽ ഇതിൽ തുറക്കാൻ കഴിയുന്നില്ല . അതു കൊണ്ട് ആദ്യഭാഗം data enter ചെയ്തു dfile default ആയി documents ആണ് Save ആകുന്നത് . ഞാൻ ചെയ്തു Upload ചെയ്യാൻ കൊടുത്ത 30 employes
Problem Solved , Thank U Sir
Sir
The above problem (TDS_RPU executable jar file does not open) can be solved in the following way. When we download java runtime environment or java software we get usually java 1.8 (java 8). There is no problem for java 8 instead of java 7. Please follow the following steps
1)open the folder C:\e-TDS_TCS_RPU_1.3 (this is the folder when we extract(unzip) the zip RPU software)
2)right click on TDS_RPU named windows batch file and select the edit option from the popup menu please delete the second line “set path=C:\Program Files\Java\jre7\bin;%path%” and choose file-save option from the menu bar. Close the batch file after save.
3)Then click on TDS_RPU executable jar file. Now u can open the file and make e TDS
By Jerome Varghese St. Aloysius HS Athirampuzha, kottayam
Sir,
BIN details of september is not upgraded in the site. What to do to get the details?
sudheer sir
In my school, there were 2 salary bills for the month of June, both were presented and en cashed in July. When I checked BIN for the month of August, the amount did not match. How can I check for the amount?
Any idea about BIN details for the month of september?
ജൂലൈ 1 മുതല്‍ 31 വരെ TAN നമ്പറില്‍ അടച്ച ആകെ ടാക്സ് ഒന്നിച്ചാണ് BIN നമ്പറില്‍ ചേര്‍ത്തു പരിശോധിക്കേണ്ടത്. മാച്ച് ചെയ്യുന്നില്ല എങ്കില്‍ Treasury യില്‍ നിന്നും Form 26 A യില്‍ ഫയല്‍ ചെയ്യുന്ന statement ല്‍ എന്തെങ്കിലും തെറ്റ് വന്നിരിക്കാനിടയുണ്ട്. അത് വൈകാതെ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവിടെ നിന്നും Correction നടത്തി കിട്ടും. ഓഗസ്റ്റ് മാസത്തില്‍ രണ്ട് മാസത്തെ (ജൂലൈ, ഓഗസ്റ്റ്) ശമ്പളം ലഭിക്കുകയും അതില്‍ നിന്നും ടാക്സ് കുറയ്ക്കുകയും ചെയ്തിരിക്കുമല്ലോ. ആകെ അടച്ച ടാക്സ് ചേര്‍ത്തു പരിശോധിക്കുമല്ലോ.
@ Manju Karunagappalli, ഓഗസ്റ്റ് മാസത്തില്‍ രണ്ട് മാസത്തെ ശമ്പളം ലഭിക്കുകയും അവയില്‍ നിന്നും ടാക്സ് കുറയ്ക്കുകയും ചെയ്തിരിക്കുമല്ലോ. സെപ്റ്റംബര്‍ മാസത്തില്‍ ശമ്പളം കിട്ടിയിരിക്കില്ല. അതുകൊണ്ട് ഓഗസ്റ്റ് മാസത്തില്‍ രണ്ട് മാസത്തില്‍ രണ്ട് തവണയും കൂടി അടച്ച ടാക്സ് ഒരുമിച്ച് കാണിക്കാം. സെപ്റ്റംബര്‍ മാസത്തില്‍ ടാക്സ് അടയ്ക്കാത്തതിനാല്‍ BIN number ഉണ്ടാവില്ല.
ഇത് ഉബുണ്ടുവിൽ പ്രവർത്തിക്കുമോ?
ജൂലായ് .1(8പേര്) ആഗസ്ത്.2(2X8 പേര്‍) ബില്ലുകള്‍ ക്യാഷ് ചെയ്താല്‍ 2 ചെലാനാണല്ലോ ചേര്‍ക്കുക. annexur ല്‍ row insert ചെയ്യുമ്പോള്‍ chellan 1.ല്‍ 8 rows chellan 2ല്‍16 rows എന്നീക്രമത്തിലാണോ ചെര്‍ക്കോണ്ടത്? അതോ 3 ചെലാന്‍ insert ചെയ്ത് annexure ല്‍ 3x8 rows insert ചെയ്യേണ്ടതുണ്ടോ?
Challan Sheet 2 row ചേര്‍ക്കുക. Annexure 1 ല്‍ Challan 1 ലെ ടാക്സ് വീതിക്കാന്‍ 8 row യും challan 2 ലെ ടാക്സ് വീതിക്കാന്‍ 8 row യും ചേര്‍ക്കുക. ഓഗസ്റ്റ് മാസത്തില്‍ ഓരോ ജീവനക്കാരനും രണ്ട് തവണയായി അടച്ച ടാക്സും രണ്ട് തവണയായി ലഭിച്ച ശമ്പളവും ഒരുമിച്ച് ചേര്‍ക്കുക.
Sir,
Thanks. I am doing this first time. All the details are entered.Where is the save button ? Can we open and validate a saved file?
ഈ പോസ്ററ് വളരെ ഉപകാരപ്രദം.................സുധീർ സാർ.........നന്ദി...............
@Manju karunagappally, പേജിന്‍റെ ഏറ്റവും താഴെ 'Save' ബട്ടണ്‍ കാണാം. ഒരിക്കല്‍ സേവ് ചെയ്ത ഫയല്‍ പിന്നീട് തുറക്കുമ്പോള്‍ RPU ഓപ്പണ്‍ ചെയ്തു ഫോം '24 Q' സെലക്ട് ചെയ്ത് 'Click to continue' അടിച്ചാല്‍ തുറക്കുന്ന പേജില്‍ താഴെ കാണുന്ന 'Open' ക്ലിക്ക് ചെയ്‌താല്‍ കിട്ടുന്ന വിന്‍ഡോയില്‍ നേരത്തെ സേവ് ചെയ്ത ഫയല്‍ എടുത്തു OK ക്ലിക്ക് ചെയ്യുക.
@Somanmi, നന്ദി സര്‍.
Q2 filed successfully today
this post is very helpful, i learnt the new software, also learnt how to make entries if we have 2 salary bills in the same month
thanks a lot , sudheer sir
thank you very much sir !! filed q2 successfully !!thanks again..
വളരെ വളരെ നന്ദി Sir. done Q2 successfully !
Sir.
Can use this software in IT@school Ubuntu
THANK YOU VERY MUCH SIR.
27A print with file given for uploading.But found
no hash number created.What shall then do?
file സേവ് ചെയ്യുമ്പോഴോ validate ചെയ്യുമ്പോഴോ വന്ന തെറ്റ് ആവാം ഇതിനു കാരണം. ഫയല്‍ സേവ് ചെയ്യുമ്പോള്‍ file name അതില്‍ തനിയെ വന്നുകൊള്ളും. അത് മാറ്റിയാല്‍ hash number വരില്ല.
Sudheerkumar sir,Panno error വന്നാല്‍ ഓണ്‍ലൈന്‍ correction വരുത്തുന്നതെങ്ങനെ ഒന്ന് explain ചെയ്യുമോ? tutorial നോക്കിയിട്ടെ മുന്നോട്ടു പോകാന്‍ സാധിക്കുന്നില്ല.please help
PAN Error തിരുത്താന്‍ Conso File ഡൌണ്‍ലോഡ് ചെയ്ത് കറക്റ്റ് ചെയ്യാം.
PAN Error തിരുത്താന്‍ Conso File ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ You cannot request for Conso file since this statement has been put on hold as Challan Mismatch/Challan Overbooked/PAN Errors has been identified in the preliminary check ഇങ്ങെനെ msg വരുന്നത് ഇനി എന്താണ് ചെയ്യേണ്ടത്
ഫയല്‍ ചെയ്ത TDS Statement ല്‍ PAN Error അല്ലെങ്കില്‍ Challan Mismatch മുതലായ തെറ്റുകള്‍ ഉണ്ടെങ്കില്‍ 7 ദിവസം വരെ അത് Put on hold ആയിരിക്കും. അതിനു ശേഷം അത് process (Processed with default) ആയതിനു ശേഷമേ Conso File, Justification Report എന്നിവ ലഭിക്കുകയുള്ളൂ.
consolidated ഫയല്‍ ലഭിച്ചതിന് ശേഷം പാന്‍ നമ്പര്‍ ശരിയാക്കി വീണ്ടുംഅപ്‌ലോഡ് ചെയ്താല്‍ മതിയോ
Conso File ലഭിച്ചതിനു ശേഷം RPU വില്‍ ചേര്‍ത്തു correct ചെയ്തു upload ച്യ്താല്‍ മതി.
CONSOLIDATED ഫയല്‍ എങ്ങിനെ ഡൌണ്‍ ലോഡ് ചെയ്യുക എന്ന് പറന്നു തരാമോ
RPU വിന്‍റെ പുതിയ വെര്‍ഷന്‍ ആയ 1.4 ഡിസംബര്‍ 18 ന് ഇറങ്ങിക്കഴിഞ്ഞു. ഇനി ഈ പുതിയ വെര്‍ഷനില്‍ വേണം 2015-16 ലെ Q3 statement ഫയല്‍ ചെയ്യാന്‍. നമ്മളെ സംബന്ധിക്കുന്ന മാറ്റങ്ങളൊന്നും ഇതില്‍ വന്നിട്ടില്ല. പുതിയ fvu വെര്‍ഷന്‍ 2.145 ഉം 4.9 ഉം ഇതില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇനി ഫയല്‍ ചെയ്യുന്ന Correction Statement ഉം ഇതില്‍ വേണം തയ്യാറാക്കാന്‍. E TDS Statement തയ്യാറാക്കുന്നതിനെ കുറിച്ചുള്ള പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
Sir
Kindly give the link to download RPU 1.4
Income tax sites have lot of downloads which is confusing
I totally rely on your post.
thank you
hi ,
onam advance edutha masangalil gross salary enthu kodukum?
billil kanuna gross salary koduthal mathiyo, atho advance adakuna amount koodi kooti cherkano?
thank you.
@Suja Madam. CLICK HERE FOR RPU1.4
@Mtlps, ഓരോ മാസവും ഓണം അഡ്വാന്‍സ് കുറയ്ക്കാത്ത Gross Salary കാണിച്ചാല്‍ മതിയാകും. അഡ്വാന്‍സ് വാങ്ങിയത് പ്രത്യേക വരുമാനമായി വാങ്ങിയ മാസം കൂട്ടുകയും വേണ്ട. ഈ സാമ്പത്തിക വര്‍ഷം തന്നെ മുഴുവന്‍ അടവുകളും അടച്ചു തീരുമല്ലോ.
Sudheer sir
thanks for the link
I prepard Q3 in 10 minutes and got validated at the first attempt itself
Filed Q3 today successfully.
S[r,
I prepared and uploard TDS on 7.01.2015 with the help of yor post.got a message today that challan/PAN Error have been identified in the statement.correct these errors online within 7 days.How does it correct.

@Gups Piravanthoor, ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ തെറ്റ് തിരുത്താന്‍ ആവശ്യപ്പെടുന്നത് അത് process ആവുന്നതിന് മുമ്പ് തെറ്റ് തിരുത്തുന്നതിന് വേണ്ടിയാണ്. ഇങ്ങനെ കറക്റ്റ് ചെയ്യാന്‍ Digital Signature ഉണ്ടെങ്കിലേ സാധിക്കൂ. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം Statement പ്രോസസ് ആയതിന് ശേഷം ConsoFile ഡൌണ്‍ലോഡ് ചെയ്ത് കറക്റ്റ് ചെയ്ത് വീണ്ടും upload ചെയ്യാം.
BIN view എന്ന പേജില്‍ തുക വെരിഫൈ ചെയ്യാനായി കള്ളിയില്‍ തുക ചേര്‍ക്കാന്‍ കഴിയുന്നില്ല.
@GVHSS Thiruvilwamala, മറ്റൊരു ബ്രൌസറിലൂടെ സൈറ്റ് തുറന്നു പരീക്ഷിച്ചു നോക്കൂ. പ്രശ്നമുണ്ടാവില്ല.
can't oppen rectification report.How does it open? what is the password. .I try many time using this password"JR_TAN_24Q_3Q_2015-16 "
Help me.
@ GUPS Piravathoor, Please type Q3 instead of 3Q. For Ex- JR_CHNA1245F_24Q_Q3_2015-16
കോഴിക്കോട് ജില്ല ട്റഷറിയുടെ AIN Number പറഞ്ഞുതരുമോ
2016 Jan 1 മുതല്‍ SDO മാരുടെ ശംബളം മാറുന്നത് DDO വഴിയാണല്ലോ.SDO മാരുടെ details Annexure II ല്‍ നല്‍കൂന്നതിന്‍റെ ഘട്ടങ്ങള്‍ വിശദമാക്കാമോ? Transfer ആയി വന്നവരൂടെ details നല്‍കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
@ Manju Karunagappally, സ്ഥാപനത്തിലേക്ക് സ്ഥലം മാറി വന്ന ഒരാളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് പോലെ Annexure II ല്‍ വിവരങ്ങള്‍ ചേര്‍ക്കാം. ശ്രദ്ധിക്കേണ്ട കോളങ്ങള്‍ മാത്രം പറയാം. (6) Date from which employed with current employer : പുതിയ സംവിധാനത്തിലേക്ക് മാറിയ തിയ്യതി ചേര്‍ക്കാം. (9) Reported Taxable amount on which tax deducted by previous employer : Treasury വഴി വാങ്ങിയ ആകെ Gross Salary ഇവിടെ ചേര്‍ക്കാം. (28) Total amount of TDS by the current employer : ഇവിടെ സ്ഥാപനത്തില്‍ നിന്നും കുറച്ച ടാക്സ് ചേര്‍ക്കാം. (29) Total amount of TDS by previous employer : ഇവിടെ ട്രഷറി വഴി കുറച്ച TDS ചേര്‍ക്കണം. ആകെ Gross Salary, TDS എന്നിവ ശരിയാണോ എന്ന് പരിശോധിക്കണം.
Thank you sir
march ലെ TDS, February ലെ salary ല്‍ അടക്കുന്ന balance tax amount അല്ലേ?
@ manju Karunagappally, അതെ.
DDO യുടെ Salary bill SDO മാരോടൊപ്പമായതു മുതൽ മാറിയ ശമ്പളത്തിന്റെ തുക DDO യുടെ Taxable amount by the current employer ആയി ചേർക്കാമല്ലോ?
Sir,
Principal ന്റെ Gross salary 5 ലക്ഷത്തിന് മുകളിലായതിനാൽ Tax @ higher rate അല്ലേ?
Sir
Kindly add the link to download RPU 1.5. I didn't see it in TIN-NSDl website
Suja Madam, RPU 1.5 will be available only on April 14. I will add a link when it is available.
RPU 1.5 is now available CLICK HERE TO DOWNLOAD
Sir
2 teachers in my school have got transferred during July and December. What should I do with them in Q4?
Should I mention them in Annexure-2?
സുജ മാഡം, ആ രണ്ട് അധ്യാപകർക്കും Form 16 പാർട്ട് A ഡൌൺലോഡ് ചെയ്തു നല്കേണ്ടത് കൊണ്ട് annexure 2 ൽ അവരെ കൂടി ഉൾപ്പെടുത്തണം. അവരുടെ Income Tax Statement ലഭ്യമല്ലാത്തത് കൊണ്ട് നിങ്ങളുടെ സ്ഥാപനത്തിൽ നിന്നും കൊടുത്ത സാലറിയും deductions ഉം Annexure 2 ൽ കാണിച്ചാൽ മതിയാകും.
Tax @ higher rate എന്നത് 5 ലക്ഷത്തിനു മേൽ taxable income വരുന്നതിനെയാണോ ഉദ്ദേശിക്കുന്നത്?
@ Manju Karunagappally, അല്ല. TDS RPU വില്‍ Higher Rate എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെങ്കിലും കാരണം കൊണ്ട് നിലവിലുള്ള ടാക്സ് നിരക്കിലല്ലാതെ അതിലും കൂടിയ ഒരു നിരക്കില്‍ ടാക്സ് കുറയ്ക്കുക എന്നാണ്. ഒരു ഉദാഹരണം പറയാം. PAN number ഇല്ലാത്ത ഒരു ജീവനക്കാരനില്‍ നിന്നും ടാക്സ് കുറയ്ക്കേണ്ടി വന്നാല്‍ അയാളില്‍ നിന്നും Higher Rate ല്‍ ടാക്സ് കുറയ്ക്കണം. 20 % നിരക്കില്‍.
Sir
doubt on e-TDS
I Abhilash joined new office by transfer on 25/july/2016.
on submitting file for verification, error message is saying to fill last 24Q statement receipt No: 15 digit.where do I enqure about this number. Treasury??
Abhilash Sir, E Tds Statement have to submit by the Office Head (DDO) only. I think you are the DDO and you joined the Office on 25-7-2015. Last 24 Q Statement Receipt Number is the 15 Digit Number in the last E TDS Statement filed by your Office, Perhaps Q 3 if you filed it. If you have not filed any E TDS Statement in Quarter 1, 2 and 3 your last receipt will be Q4 2015-16. The receipt may be in the Office File.
Thank you Sir, Q4 file ചെയ്ത ശേഷം Pan error message വന്നു.conso file Traces ൽ നിന്നാണോ download ചെയ്യേണ്ടത്? Correct ചെയ്ത ശേഷം വീണ്ടും TIN Centre ൽ പോയിട്ടാണോ വീണ്ടും upload ചെയ്യേണ്ടത്?
Sir
I have paid Rs 120 through bank for short payment (118 tds 2 interest) which date should I give on "Date of Deduction" in annexure 2 .
Post a Comment