Election Duty - Tips and Videos
(UPDATED WITH TIPS for Presiding Officers)
>> Monday, October 19, 2015
2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. മിക്കവാറും അദ്ധ്യാപകര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ക്ലാസുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. പുതിയ വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ ക്ലാസുകളില്‍ കണ്ടിരിക്കുമല്ലോ. വീണ്ടും അത് കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു വേണ്ടി ഈ പോസ്റ്റിലൂടെ ആ വീഡിയോ പങ്കുവെക്കുന്നുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും അതിന്റെ പിഡിഎഫ് കോപ്പിയും താഴേ കൊടുത്തിട്ടുമുണ്ട്. ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും ഇവ പ്രയോജനപ്പെടുത്തുകയും സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയുമാകാം. തയ്യാറെടുത്തോളൂ... ഇലക്ഷന്റെ തലേന്ന് തന്നെ ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തിവെച്ചാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാകും.അതിനു സഹായിക്കുന്ന ഒരു ഹെല്‍പ്പ് ഫയല്‍ ശ്രീ എന്‍പികെ അയച്ചുതന്നത് ചുവടെ ചേര്‍ത്തിട്ടുണ്ട്.
Tips for Presiding Officers, created by PRASANTH P S, HSST ENGLISH, GOVT MODEL HSS, PUNNAMOODU,THIRUVANANTHAPURAM is seems to be an excellent document.
( മൊബൈല്‍ ഫോണിലേക്ക് എടുക്കുവാനുള്ള വീഡിയോഫയല്‍ ഇവിടെയുണ്ട്. )
Important Downloads GENERAL ELECTION '2015 How to fix Paper Seal - Video NB:ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
Tips for Presiding Officers, created by PRASANTH P S, HSST ENGLISH, GOVT MODEL HSS, PUNNAMOODU,THIRUVANANTHAPURAM is seems to be an excellent document.
- Tips for Presiding officers
Prepared by PRASANTH P S,HSST ENGLISH,GOVT MODEL HSS, PUNNAMOODU, THIRUVANANTHAPURAM - 20
- 1 to 600: to mark the Male/Female Voting Status
- Presiding Officers' Hand Book 2015
- Duties and Checklist for Presiding officers 2015 (Malayalam) (Prepared by Election Commission)
- Hourly Status Proforma
Prepared By Abdul Rahiman, HSST(Commerce)GHSS for Girls, Tirur - Click here for download the video for mobile phones
(Size : 5.5 MB (duration : 1.53 Min) Video : How to fix the Paper seal)
- Materials ഏറ്റു വാങ്ങുമ്പോള്‍ EVM ന്റെ Control Unit, Balloting Unit നിങ്ങളുടെ Polling stationലേയ്ക് ഉള്ളവയാണെന്നും അവയില്‍ ശരിയായ Serial No. ഉം Sealing ഉം ഉണ്ടെന്നും ശരിയായി പ്രവര്‍ത്തിക്കുന്നെന്നും അവ ഉറപ്പു വരുത്തുക.
- Tendered Ballot Papers(21B), Register of Voters(Form No. 21A), Accounts of Votes Recorded(Form No. 24A , Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink എന്നിവ കുറ്റമറ്റതാ ണെന്നും Marked Copies of Electoral Roll ല്‍ PB marking പരിശോധിച്ച് അവ Identical ആണെന്നും ഉറപ്പു വരുത്തണം.
- ബാലറ്റ് യൂണിറ്റുകളുടെ സ്ലൈഡ് സ്വിച്ചുകള്‍ പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍ (വെള്ള) പൊസിഷണ്‍ 1ലും, ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍ (പിങ്ക്) പൊസിഷന്‍ 2 ലും ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് യൂണിറ്റില്‍ (നീല) പൊസിഷന്‍ 3ലും സെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
- സ്ഥാനാര്‍ത്ഥികളുടേയും തിരഞ്ഞെടുപ്പ് ഏജന്റിന്റേയും കയ്യൊപ്പിന്റെ ഫോട്ടോകോപ്പി ശ്രദ്ധിക്കുക.
- Male/Female എണ്ണമറിയാന്‍ 1 to 600 വരെ എഴുതിയ രണ്ട് copy കരുതുക.
- Polling Station ന് 200 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലംഅവിടെ എത്തിയാലുടന്‍ നിരീക്ഷിക്കുന്നതിനൊപ്പം 100 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ളപരസ്യംഒഴിവാക്കുവാന്‍ ആവശ്യപ്പെടുക
- polling Station set up ചെയ്ത് ആവശ്യമായ rehearsal നടത്തുക.
- Polling Station ന് വെളിയില്‍ പോളിംഗ് പ്രദേശത്തിന്റേയും(Form No:7)സ്ഥാനാര്‍ത്ഥികളുടേയും വിശദ വിവരം കാണിക്കുന്ന നോട്ടീസുകള്‍ (form No: 8) തിരഞ്ഞെടുപ്പു ദിവസം രാവിലെയെങ്കിലും പതിക്കാന്‍ മറക്കരുത്.
- സമ്മദിതായകര്‍ക്കുള്ള Entrance ഉം Exit ഉം arrange ചെയ്യുക.
- Polling Agents ന്റെ Appointment Order Form No:10 check ചെയ്ത് Declaration നില്‍ ഒപ്പ് വാങ്ങി PASS കൊടുക്കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ ഒരു Polling Agent നും രണ്ട് Relief Agents നും PASS കൊടുക്കാമെങ്കിലും ഒരു സമയം ഒരാള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ.
- തിരഞ്ഞെടുപ്പുദിവസം രാവിലെ 6 മണിക്കു മുന്‍പ് തന്നെ Polling Agents എത്തുവാന്‍ ആവശ്യപ്പെടണം. MOCK POLL നടത്തുവാനാണെന്ന് ഓര്‍മ്മപ്പെടുത്തുക.
- Sample Paper Seal Account ഉം Accounts of Votes Recorded ഉം തയ്യാറാക്കുക.
- കവറുകള്‍ക്ക് Code No. S(i),S(ii),.......NS(i), NS(ii),........etc. ഇല്ല എങ്കില്‍ എഴുതി ആവശ്യമെങ്കില്‍ address ഉം എഴുതി ക്രമത്തില്‍ വെയ്ക്കുക.
- Mock Poll നടത്തുവാനായി 3 ballot unit കള്‍ പരസ്പരം ബന്ധിപ്പിക്കുക. മൂന്നാം ബാലറ്റ് യൂണിറ്റ് 2ന് രണ്ടാം ബാലറ്റ് യൂണിറ്റ് 1ന്, ഒന്നാം ബാലറ്റ് യൂണിറ്റ് control Unit ന് എന്നിങ്ങനെ.
- തിരഞ്ഞെടുപ്പുദിവസം രാവിലെ 6.15 നെങ്കിലും സന്നിഹിതരായ Polling Agentsന്റെ സാന്നിദ്ധ്യത്തില്‍ MOCK POLL നടത്തുക.
- Clockwise ആയി മാത്രമേ EVM പ്രവര്‍ത്തിപ്പിക്കാവൂ. (CLOSE – RESULT- CLEAR)
- MOCK POLL ന് ശേഷം നിര്‍ബ്ബന്ധമായും EVM CLEARചെയ്യുക.
- Control Unit ന്റെ Power Switch “OFF” ചെയ്യുക. Disconnect Control Unit and Balloting Unit.
- MOCK POLL Certificate complete ചെയ്യുക.
- Green Paper Seal ന്റെ White surface ല്‍ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
- Paper Seal ലെ Serial No.പുറത്തുകാണത്തക്കവിധമാണ് Seal fix ചെയ്യേണ്ടത്.
- Account of Votes Recorded ല്‍ Paper Seal Account രേഖപ്പെടുത്തുക.
- Special tag ല്‍ Control Unit ന്റെ Serial No.രേഖപ്പെടുത്തുക. Backsideല്‍ താത്പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്കോ ഏജന്റുമാര്‍ക്കൊ sign ചെയ്യാം. Serial No.അവര്‍ note ചെയ്യുവാനും അനുവദിക്കുക.
- Control Unit ന്റെ RESULT Section ന്റെ Inner door Special tag ഉപയൊഗിച്ച് sealചെയ്യുക.
- Special tag thread ഉപയൊഗിച്ച് കെട്ടി wax കൊണ്ട് (നാലാമത്തെ കെട്ടില്‍) sealചെയ്യുക.
- RESULT Section ന്റെ Outer door, Paper Seal രണ്ട് ഭാഗത്തേക്കും കവിഞ്ഞ് നില്‍ക്കത്തക്ക രീതി യില്‍ അടച്ച് threadഉപയൊഗിച്ച് Address tag കെട്ടി sealചെയ്യുക.
- Strip Seal ന്റെ Serial No.ന് താഴെ Presiding Officer ഉം Polling Agents ഉം sign ചെയ്യുക.
- Strip Seal ഉപയോഗിച്ച് Control Unit ന്റെ RESULT Section ന്റെ Outside SEAL ചെയ്യണം. ഇതി നായി താഴേക്ക് തള്ളി നില്‍ക്കുന്ന Paper Seal മടക്കി Strip Seal ന്റെ A യിലും അതിന് മുകളില്‍ Bഉം ഒട്ടിച്ച് മുകളിലേക്ക് നില്‍ക്കുന്ന Paper Seal ഭാഗം മടക്കി Serial No. മറയാതെ C ഉം anticlockwise ആയി ചുറ്റി D ഉം ഒട്ടിക്കുക.
- Control Unit ന്റെ Power Switch “ON” ചെയ്യുക.
- Strip Seal Account Presiding Officer's Diary യില്‍ രേഖപ്പെടുത്തുക.
- Balloting Unitകളെ Control Unit ലേയ്ക് Connect ചെയ്യുക.
- “ Kerala Panchayath raj Act 1994 ലെ 125 - വകുപ്പു പ്രകാരം അഥവാ Kerala Muncipality Act 1994 1994 ലെ 149 – വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടഉദ്യോഗസ്ഥരോ ഏജന്റോആരെങ്കിലും ഇതിന്റെ രഹസ്യസ്വഭാവം മറികടന്നാല്‍ മൂന്നു മാസം വരെ തടവോ പിഴയോ രണ്ടും കൂടിയോശിക്ഷ ലഭിക്കാം" എന്ന് Presiding Officer പ്രഖ്യാപനം നടത്തുന്നു.
Section 125 of Panchayathiraj act
Maintenance of secrecy of voting.—(1) Every Officer, Clerk, agent or other person who performs any duty in connection with the recording or counting of votes at an election shall maintain, and aid in maintaining, the secrecy of the voting and shall not(except for some purpose authorised by or under any law) communicate to any person any information calculated to violate such secrecy.
(2) Any person who contravenes the provisions of sub section (1) shall be punishable with imprisonment for a term which may extend to six months or with fine or with both. - Marked Copy of Electoral Roll പോളിംഗ് ഏജന്റുമാരെ കാണിക്കുന്നു.Postal Ballot note ചെയ്യു വാന്‍ അനുവദിക്കുന്നു. Register of Voters ല്‍ entryകളൊന്നുംവന്നില്ല എന്നും ബോധ്യപ്പെടുത്തുന്നു.
- Tendered Ballot papers ന്റെ serial numbers ഉം note ചെയ്യുവാന്‍ അനുവദിക്കുന്നു.
- Declaration by the Presiding Officer 10A യിലെ Part I പൂരിപ്പിക്കുക.Presiding Officer's Diaryയി ലെ ആദ്യഭാഗം പൂരിപ്പുക്കുക.
- തിരഞ്ഞെടുപ്പുദിവസം കൃത്യം 7 മണിക്കുതന്നെ POLLING ആരംഭിക്കണം.
- First Polling Officer :- Marked copy of Electoral Roll ഉപയോഗിച്ച് വോട്ടറിനെ identify ചെയ്തു കഴിഞ്ഞാല്‍ കുറുകെ (Diagonal) വരയ്ക്കുകയും Female Voter ആണെങ്കില്‍ നമ്പര്‍ round ചെയ്യുകകൂടി വേണം.നമ്പരും പേരും Agents ന് കേള്‍ക്കത്തക്ക ഉച്ചത്തില്‍ വിളിച്ചു പറയണം. Male/Female എണ്ണ ത്തെ സൂചിപ്പിക്കുന്ന പേപ്പറില്‍ നിശ്ചിത നമ്പര്‍ വെട്ടുകയും വേണം.
- Second Polling Officer:- First Polling Officer ഉച്ചത്തില്‍ സീരിയല്‍ നമ്പര്‍, പേര് വായിക്കുമ്പോള്‍ അവ Register of Voters ല്‍ എഴുതി അതില്‍ വോട്ടറിന്റെ sign/thumb impression വാങ്ങി Voter ന്റെ ഇടതു ചൂണ്ടുവിരലില്‍ indelible ink mark ചെയ്യണം. Voter's Slip നല്‍കുകയും വേണം.
- Third Polling Officer:- ക്രമത്തില്‍ Voter's Slip വാങ്ങി EVM ലെ Control Unit ലെ Ballot Button PRESS ചെയ്ത് വോട്ട് ചെയ്യിക്കണം.
- voter മൂന്ന് വോട്ടുകളും രേഖപ്പെടുത്തിയാല്‍ മാത്രമേ voting Procedure പൂര്‍ണ്ണമാവുകയുള്ളു. ആരെങ്കിലും 1 അഥവാ 2 വോട്ട് ചെയ്തു് ബാക്കിയുള്ള വോട്ട് ചെയ്യാന്‍ വിസമ്മതിച്ചാല്‍ അവരോട് 3ആം ബാലറ്റ് യൂണിറ്റിലെ end button പ്രസ്സ് ചെയ്യുവാന്‍ ആവശ്യപ്പെടണം. ഇങ്ങനെ വന്നാല്‍ 3 പഞ്ചായത്തുകളിലേക്കുള്ള വോട്ടുകളില്‍ വ്യത്യാസം വരും. ഉദാഹരണത്തിന് ഗ്രാമ പഞ്ചായത്തിന് 102 വോട്ട് ആണെങ്കില്‍ ബ്ലോകിലേയ്ക്ക് 101, ജില്ലയ്ക്ക് 101 ഇങ്ങനെ ആയിരിക്കും.ഈ കുറവാണ് under vote. അവിടെ വോട്ട് ചെയ്ത voters എത്ര എന്നറിയുവാന്‍ (Total voters) = polled votes+ under votes.
- പ്രവാസി ഭാരതീയര്‍ വോട്ട് ചെയ്യാനെത്തിയാല്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി പരിശോധിക്കേണ്ടത്.ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ 2-ാം കോളത്തില്‍ ക്രമ നമ്പരിന് മുമ്പില്‍ പി.വി എന്നു കൂടി ചേര്‍ക്കണം. ഉദാ: PV -1, PV-2 എന്നിങ്ങനെ.
- Presiding Officer's Diary (N13), Check Memo, 16-Point Observer's Report.....യഥാസമയം പൂരിപ്പിക്കുക.
- Presiding Officer's Diary യില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഈ രണ്ടു മണിക്കൂറില്‍ നടക്കുന്ന Polling ന്റെ കണക്ക് തയ്യാറാക്കണം. SMS നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ചെയ്യുക.
- CHALLENGE VOTE :- ഒരു വോട്ടറിന്റെ identity യില്‍ Challenge വന്നാല്‍ Challenge Fee (Rs.10/-) വാങ്ങിയിട്ട് വിചാരണ ചെയ്താല്‍ മതി. വോട്ടറിന്റെ sign Form 21 ല്‍ വാങ്ങണം. കള്ള വോട്ടര്‍ ആണെന്ന് തെളിയുകയാണെങ്കില്‍ Fee തിരികെ കൊടുത്തു രസീത് വാങ്ങണം.വോട്ടറിന്റെ പേരില്‍ തുടര്‍ നടപടി സ്വീകരിക്കുകയും വേണം.
- BLIND & INFIRM VOTER :- വന്നാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സഹായിയെ അനുവദി ക്കാം. നിശ്ചിത ഫാറത്തിലും(form 22) ലിസ്റ്റിലും സഹായിയുടെ ഒപ്പ് വാങ്ങണം. Voter ന്റെ വിരലില്‍ ink mark ചെയ്യുകയും വേണം.
- TENDERED VOTE :- യഥാര്‍ത്ഥ വോട്ടര്‍ വന്നപ്പോള്‍ ആരോ അയാളുടെ വോട്ട് നേരത്തെ ചെയ്തു കഴിഞ്ഞിരിക്കുന്നു! അന്വേഷണത്തില്‍ നിന്നും യഥാര്‍ത്ഥ വോട്ടര്‍ ഇയാളാണെന്ന് മനസ്സിലായാല്‍ List of Tendered Votes Form No.23 യില്‍ ഒപ്പ് വാങ്ങിയ ശേഷം "Tendered Ballot Paper”(21B) നല്‍കിയാണ് വോട്ട് ചെയ്യിക്കേണ്ടത്. ഇതിന്റെ പുറകില്‍ print ചെയ്തിട്ടില്ലെങ്കില്‍ "Tendered Ballot” എന്ന് എഴുതാന്‍ മറക്കരുത്. ഇവ ഇതിനുള്ള കവറിലുമാണ് സൂക്ഷിക്കേണ്ടത്.ഇതിനെ 24 A യിലെ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ ഒന്നാം ഭാഗത്തില്‍ കാണിക്കണം.
- Polling ന്റെഅവസാന 2 മണിക്കൂറില്‍ (3 മുതല്‍ 5 വരെ)Agents നെ പുറത്തുപോകാന്‍ അനുവദിക്കരുത്
- 5 PM ന് Queue വില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും Last മുതല്‍ Slip നല്‍കി വോട്ട് ചെയ്യിക്കണം.
- Slip വാങ്ങിയ എല്ലാവരും വോട്ട് ചെയ്ത് കഴിഞ്ഞാല്‍ Voting അവസാനിച്ചതായി പ്രഖ്യാപിക്കുക.
- EVM ന്റെ Control Unit ലെ “CLOSE” Button press ചെയ്യുക. Total Votes Display Agents നെ ബോധ്യപ്പെടുത്തി Form 24 A യിലെ Part I item 5 ല്‍ ചേര്‍ക്കുക.
- Form No 10 A part III ലെ declaration പൂരിപ്പിക്കുക.(declaration at the end of the Poll)
- Balloting Unit , Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ന്റെ Power “OFF” ചെയ്ത് CLOSE Button ന്റെ CAP fit ചെയ്യുക.
- Grama,Block, Districtപഞ്ചായത്തുകളുടെ Accounts of Votes Recorded സെപറേറ്റ് ആയി തയ്യാരാക്കി അവയുടെ Attested copy Agents ന് നല്‍കുക
- Return ചെയ്യുവാനായി Materials Hand Bookല്‍ പറയുന്നതുപോലെ Pack ചെയ്യുക.
- Acquittance Roll-ല്‍ sign വാങ്ങി Polling Officers ന് Remuneration നല്‍കുക.
- Accounts of Votes Recorded, Declaration by the Presiding Officer, Presiding Officer's Diary etc. EVM നൊപ്പം പ്രത്യേകം നല്‍കുവാനായി Presiding Officer തന്നെ സൂക്ഷിക്കുക.
152 comments:
വളരെ പ്രയോജനപ്രദം
പലർക്കും പ്രയോജനമുണ്ടാകുന്ന കുറിപ്പ്
Download cheyyan avunnilla. athinulla soukaryam vekkamo
Download cheyyan avunnilla. athinulla soukaryam vekkamo
VERY USEFUL SIR........THANKS
was waiting for "election special posts"...thanks maths blog..
വളരെ ഉപകാരം
Very useful thanks
Roy Varghese
Palarudeyum asanka akattan pattiya post.B.L.O-yude duties prathipadikkunna oru post koodi vannirunnenkil nannayirunnu.
ഇങ്ങനെ ഒരു ടിപ്പ് എവിടെ നിന്നു കിട്ടും എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഒരായിരം നന്ദി.
വളരെ സഹായകമാകുന്ന കുറിപ്പ്. നന്ദി...
Booth Level Officer മാര്‍ക്കുള്ള കൈപ്പുസ്തകം 2011 ല്‍ പ്രസിദ്ധീകരിച്ചത്
ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
very useful sir thanks
VERY USEFUL SIR THANKS A LOT
പ്രയോജനപ്രദവും സഹായകവുമാകുന്ന വിശകലത്തിന് വളരെ വളരെ നന്ദി.......ശ്രീകുമാര്‍ കെ.എസ്
A BIG SALUTE to Shaji Das Sir.....
very very thanks shajidas sir
moly
Thank you very much.
very useful.
It is very useful. Thanks to Shajidas Sir
Biju. R
H.S.A
Govt. HS Uliyanad
സാര്‍ നല്‍കിയ വിവരണം വളരെ ഗുണകരമായി.വളരെനന്ദി.
Sailaja.B
HSA
GOVT HS VALLIKEEZHU.
it is very useful for every polling officers thank you for your effort - K Girish Kumar HeadMaster GVHSS for Girls Valathungal kollam
എന്തൊരു പ്രശ്നം വരുമ്പോഴും പ്രശ്നം എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് ആലോചിച്ച് തല പുണ്ണാക്കാതെ ഇതിനെല്ലാം പോംവഴി മാത്സ് ബ്ലോഗ് കണ്ടെത്തിത്തരും എന്നു കരുതിയിരിയ്ക്കുന്ന എന്നെപോലുള്ളവരുടെ എണ്ണം കൂടിവരുന്നതില്‍ അതിയായ സന്തോഷമുണ്ട്... ഇത്തരത്തില്‍ സമയോചിതമായി ഇടപെടുകയും എല്ലാവരെയും നിസ്സ്വാര്‍ത്ഥം സഹായിയ്ക്കുകയും ചെയ്യുന്ന മാത്സ് ബ്ലോഗ് ടീമിന് എല്ലാവിധ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു
ഇതുവരെ വോട്ടുപോലും ചെയ്യാത്ത 'Teachers'ന് ഇപ്പോ കിട്ടിയത് പ്രിസൈഡിംഗ് ഓഫീസറായിട്ടാണ്...
So many thanks for this useful Post!
ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍(ഇ.വി.എം) പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..
Download cheyyan avunnilla. athinulla soukaryam vekkamo
What is Form 17B?
Form 17 B is "List of Tendered Votes"
വളരെ ഉപകാരപ്രദമായ പോസ്റ്റ്.വളരെ നന്ദി
ഒരു വോട്ടര്‍ രജിസ്റ്റര്‍ ഓഫ് വോട്ടേഴ്സില്‍ ഒപ്പിട്ടിട്ട് വോട്ട്ചെയ്യുന്നില്ല എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യണം ?
“Refused to Vote”എന്ന് Register of Voters
ലെ Remarks കോളത്തില്‍ എഴുതി പ്രിസൈഡിംഗ്
ആഫീസര്‍ full signature ഇടണം.വോട്ടറിന്റെ ഒപ്പും
വാങ്ങണം.
Control Unit ലെ Ballot Button Press ചെയ്തതിന്
ശേഷമാണ് ആ വോട്ടര്‍ക്ക് വോട്ട് ചെയ്യേണ്ടാ എന്ന്
തോന്നിയതെങ്കില്‍ മുന്‍പറഞ്ഞ കാര്യം ചെയ്തിട്ട് അടു
ത്ത വോട്ടറിനെക്കൊണ്ട് വോട്ട് യെയ്യിക്കാം.
ഒരു പക്ഷേ അവസാന വോട്ടറിനാണ് ഇങ്ങനെ
ചെയ്യാന്‍ തോന്നിയതെങ്കില്‍ നമുക്ക് കുറച്ചുകൂടി
ജോലി കൂടും. Ballot Button press ചെയ്തുപോയെ
ങ്കില്‍ Control Unitലെ Power Switch “OFF”
ചെയ്യുക. Balloting Unit Control Unit ല്‍ നിന്നും Disconnect ചെയ്യുക. Control Unit ലെ Power
Switch വീണ്ടും "ON” ചെയ്യുക. ഇനി "CLOSE”
Button അമര്‍ത്തുക.
എന്ത് പ്രശ്നത്തിനും Hand Book ല്‍ മറുപടി ഉണ്ട്
എന്നതിനാല്‍ "Presiding Officer's Bible” ആയി
അതിനെക്കരുതിയാല്‍ ഒന്നും പേടിക്കണ്ട.
ഹാന്റ് ബുക്കിന്റെ മലയാളം കിട്ടുമോ ?
ആദ്യമായി പ്രിസൈഡിംഗ് ഓഫീസര്‍
ആയവര്‍ക്ക് B.P. കൂടാതെഈപോസ്റ്റ്
സഹായിക്കും എന്നതില്‍ സംശയമില്ല.
മാത്സ് ബ്ലോഗിന് അഭിനന്ദനനങ്ങള്‍!!!
thank you for your information
by
Pathummakutty.A
HSA (P.A)
grhss kottakkal
സ്ത്രീകളെ തിരെഞ്ഞെടുപ്പു ഡൂട്ടിയില്‍
നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെ
ങ്കിലും ഇപ്പോള്‍അവരെയാണ്കൂടുതലും
നിയമിച്ചിരിക്കുന്നത്. ചെറുപ്പക്കാരായ
പുരുഷന്മാരെ പലരെയും ഒഴിവാക്കിയി
രിക്കുന്നു. ഇത് വലിയ അനീതിയല്ലേ ?
Greatwork.Very useful post
Keep up the good effort
Thanks Shaji sir
Greatwork.Very useful post
Keep up the good effort
Thanks Shaji sir
Bindu Santhosh
Sreemoolam
Thattamala.p.o
Kollam
out of 34 teachers and employees 19 are ladies in our institution ,one lady says that if i shall get election duty, i am ready to perform the duty.all ladies are not same.so election duty willingness may collect from ladies also
ഷാജി സര്‍, വളരെ നല്ല കുറിപ്പ്. സന്തോഷം ... നന്ദി ... ഇത്തവണ ഫസ്റ്റ് പോളിങ് ഓഫീസേഴ്സിനു കൈപ്പുസ്തകം തന്നിട്ടില്ല. പ്രിസൈഡിങ് ഓഫീസറുടെ അസാന്നിദ്ധ്യത്തില്‍ മറ്റൊരു പ്രിസൈഡിങ് ഓഫീസറെത്തന്നെ നിയമിയ്ക്കുമോ? പോളിങ് തുടങ്ങിയ ശേഷമാണെങ്കിലോ ... ?
വളരെ നല്ല വിവരണം.
ഇത്തവണത്തെ പോളിങ്ങ് സമയക്കൂടുതലും മോക്ക് പോളിങ്ങിന്റെ എണ്ണക്കൂടുതലും ഉദ്യോഗസ്ഥരെ കൂടുതൽ വിഷമത്തിലാക്കുമെന്നുറപ്പ്. ആർക്കും ശങ്കയില്ലാത്ത വിധം മോക്ക് പോളിങ്ങ് പൂർത്തിയാക്കാനും ചിട്ടയായ ഒരു മാർഗ്ഗം വേണ്ടതല്ലെ?
ഇത്തരംജോലികളില്‍ താത്പര്യം
ഉണ്ടെങ്കില്‍വളരെ ഭംഗിയായി ചെ
യ്യുവാന്‍കഴിയും. സ്ത്രീകളിലും താത്
പര്യമുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ
വീട്ടില്‍ നിന്നുംവളരെ അകലെയാകു
മോ ? തലേദിവസംഎങ്ങനെ അവിടെ
തങ്ങും?... എന്നൊക്കെയുള്ളഅങ്കലാപ്പാണ്
ഒഴിവാക്കുനായിഅവര്‍ നെട്ടോട്ടമോടു
ന്നത്.
സ്തീകളെഅവരുടെതാമസസ്ഥലത്തു
നിന്നും വളരെഅകലെയല്ലാതെ പോ
സ്റ്റുചെയ്യുകയും തലേദിവസം വീട്ടില്‍
പോകുവാന്‍ അനുവദിക്കുകയുംചെയ്യാമെ
ങ്കില്‍ പരാതികളൊക്കെ ഒരുപരിധിവരെ
ഇല്ലാതാകും.
ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു
പോലുംകൈപ്പുസ്തകംകിട്ടിയിട്ടില്ല. അടുത്ത
പരിശീലനക്ലാസ്സില്‍മാത്രമേ അവ ലഭ്യമാവുക
യുള്ളൂ എന്നാണറിയുവാന്‍ കഴിഞ്ഞത്.
പോളിംഗ്തുടങ്ങിക്കഴിഞ്ഞാല്‍ പ്രിസൈഡിംഗ്
ഓഫീസറുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ
ജോലി നിര്‍വ്വഹിക്കേണ്ടത് ഫസ്റ്റ് പോളിംഗ്
ഒഫീസര്‍ തന്നെയാണ്. കൈപ്പുസ്തകം കിട്ടുമെ
ന്നുതന്നെ പ്രതീക്ഷിക്കാം.
കൃത്യം 7 മണിക്കുതന്നെ പോളിംഗ് ആരംഭി
ച്ചില്ലെങ്കില്‍.......അതുവലിയപ്രശ്നമാകും.'MOCK
POLL'നടത്തേണ്ടത് നിര്‍ബ്ബന്ധവുമാണ്. 6 മണി
ക്കുതന്നെഅതു ആരംഭിച്ചാല്‍കാര്യങ്ങള്‍ഭംഗിയാ
ക്കാം. താമസിക്കുന്നതനുസരിച്ച് 50വോട്ട് രേഖ
പ്പെടുത്താന്‍നിന്നാല്‍ബുദ്ധിമുട്ടാണ്. അതാത്
പ്രിസൈഡിംഗ് ഒഫീസര്‍മാര്‍സാഹചര്യമനുസരിച്ച്
തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം.
Very useful sir, Thanks....
easy election packing
നല്ല ഉപകാരപ്രദമായ വിവരണങ്ങളും കമന്റുകളും.ഇതെല്ലാം പഠിച്ചശേഷവും പാക്കുചെയ്യുമ്പോള്‍ വന്നേക്കാവുന്ന പരിഭ്രമം ഒഴിവാക്കാന്‍ തലേന്നുതന്നെ ചെയ്തു വെക്കാവുന്ന ഒരു മാര്‍ഗ്ഗം ഇവിടെനിന്ന് ഡൗണ്‍ലോഡ് ചെയ്യാം.സൗകര്യമെന്നുതോന്നുന്നുവെങ്കില്‍ ഉപയോഗിക്കാം.ഇത് മുന്‍ ഇലക്ഷനുവേണ്ടി തയ്യാറാക്കിയതാണ്. മാറ്റങ്ങള്‍ശ്രദ്ധിക്കണം. പ്രസന്റേഷന്‍ കാണുക.ഹാന്റ്ബുക്ക് പഠിക്കുക.
very useful to us sir
തിരഞ്ഞെടുപ്പുജോലിക്കുനിയമിതരായഎല്ലാവരില്‍
നിന്നുംസമ്മതപത്രംവാങ്ങുന്നുണ്ട്. എന്നാല്‍നിയമന
ഉത്തരവിന് മുന്‍പ്അതുവാങ്ങിയിരുന്നെങ്കില്‍പരാ
തികളുംപരിഭവങ്ങളും ഒരുപരിധിവരെ കുറയ്ക്കാമായി
രുന്നു.
പോളിംഗ് ബൂത്തും സാമഗ്രികളും ഒക്കെയായി ഉദ്യോഗസ്ഥന്മാർ ബദ്ധപ്പെട്ട് വോട്ട് ചെയ്യിക്കേണ്ട രീതി ഈ യുഗത്തിലും!!!! ഇതൊക്കെ ലോകത്ത് എവിടെയിരുന്ന് വേണമെങ്കിലും അവരവർക്ക് ഈസിയായി വോട്ട് ചെയ്യാവുന്ന രീതിയിലേയ്ക്ക് മാറ്റേണ്ടതല്ലേ? അനാവശ്യമായ പേപ്പറുകൾ എല്ലാം ഒഴിവാക്കാമായിരുന്നു. തെരഞ്ഞെടുപ്പിന്റെ ചെലവും ഗണ്യമായി കുറയ്ക്കാമായിരുന്നു. ഈ ബുദ്ധിമുട്ടുകളും. മറ്റ് പല കാര്യങ്ങളിലും നമ്മൾ പഴയ രീതി തുടരുന്നതു പോലെ ഇതും തുടരുന്നു. നാളെ ഇതൊക്കെ മാറുമെന്ന് പ്രതീക്ഷിക്കാം. അതുവരെ അനുഭവിച്ചല്ലേ പറ്റൂ
തെരഞ്ഞെടുപ്പ് ജോലിയ്ക്ക് മതിയായ പ്രതിഫലം നൽകുക, സമ്മതപത്രം മുൻകൂട്ടി വാങ്ങുക, ഒരേ സ്ഥാപനത്തിൽ നിന്നുള്ള ഗ്രൂപ്പിന് ഒരു ബൂത്തിൽ ഡ്യൂട്ടി നൽകുക, കഴിയുന്നത്ര വീടിനടുത്ത് ഡ്യൂട്ടി നൽകുക, പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം ബൂത്തിൽ ഗവണ്മെന്റ് എത്തിക്കുക. തെരഞ്ഞെടുപ്പ് പ്രക്രിയ വളരെ ലളിതമാക്കുക. ബൂത്തിൽ അത്യാവശ്യ സൌകര്യങ്ങൾ ഏർപ്പെടുത്തുക ഇവയൊക്കെ ചെയ്താൽ ഡ്യൂട്ടി ചെയ്യാനായി എല്ലാവരും തയ്യാറാകും. ഉദ്യോഗസ്ഥരുടെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറേയില്ല. ആരുടെയെങ്കിലുമൊക്കെ കരുണകൊണ്ട് ആ ദിവസങ്ങളിൽ കഴിയുന്നു!!! അവസ്ഥ ഇങ്ങനെയൊക്കെ ആകുമ്പോൾ എങ്ങനെയാണ് ഉദ്യോഗസ്ഥന്മാരിൽ നിന്നും ആത്മാർത്ഥത ഉണ്ടാക്കുക?
thank u sir very much.boradippikkunna election classinekkal ethra bedam.
thank u sir very much.boradippikkunna election classinekkal ethra bedam.
സുരേഷ് സാര്‍ പറഞ്ഞത് തന്നെയാണ് നമ്മുടെ
ഏവരുടേയും ആഗ്രഹം. മാറ്റേണ്ട ഒരുപാട് കാര്യ
ങ്ങള്‍ ഉണ്ട്. ഉദാഹരണത്തിന് 'Challenge Fee”
ഇപ്പോഴും Rs.2/- തന്നെയാണ്. ആ ഒരൊറ്റക്കാരണം കൊണ്ട്തന്നെആവശ്യത്തിനും അല്ലാതെയും 'Challenge' ചെയ്യുവാന്‍ തുടങ്ങിയാല്‍.......!!!
very recent post.
thank you sir...
very recent post.
thank you sir...
മാത്സ് ബ്ലോഗിൻ അഭിനന്ദനങ്ങൾ..ഈലക്ഷൻ ഡൂട്ടിയുള്ള എല്ലാ ജീവനക്കാർക്കും ഈ പൊസ്റ്റ് ഉപകാരപ്പെടും .
ആദ്യമായി പ്രിസൈഡിംഗ് ഓഫീസര്‍ ആകുന്നവര്‍ക്ക് ഈ വീഡിയോ നല്ല ഗുണം ചെയ്യും.
With Thanks,
Ahamed kutty. A
H.S.A. (URDU),
G.H.S.S Kadungapuram,
Malappurm
ആദ്യമായി പ്രിസൈഡിംഗ് ഓഫീസര്‍ ആകുന്നവര്‍ക്ക് ഈ വീഡിയോ നല്ല ഗുണം ചെയ്യും.
With Thanks,
Ahamed kutty. A
H.S.A. (URDU),
G.H.S.S Kadungapuram,
Malappurm
I was so tensed about my first election duty. now I'm so confident. Thank you
GREAT EFFORT... THANK U
The tension is only about conducting
mock poll.
'Mock Poll' ന്റെ കാര്യത്തില്‍ 'tension'അടിക്കേണ്ട കാര്യമില്ല. അതു നടത്തുവാന്‍ താമസിച്ചാല്‍ 50 വോട്ടുകള്‍ ചെയ്യിക്കുവാന്‍ സമയമില്ലാതെ വരുമെന്നേയുള്ളൂ. 6 മണ്ക്കു തുടങ്ങാന്‍ കഴിഞ്ഞാല്‍ വളരെ ഭംഗിയായി കാര്യങ്ങള്‍ നടത്തു വാന്‍ കഴിയും. ഏജന്റുമാര്‍ വരുവാന്‍ താമസിക്കുമെന്നതുതന്നെ നമ്മളെ അലട്ടുന്ന പ്രശ്നം. എന്നാല്‍ ഇതിനൊരു പരിഹാരം തലേന്ന് വിശദമായി 'Mock Poll' നടത്തിയിട്ട് തിരഞ്ഞെടു പ്പ് ദിവസം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഓരോ വോട്ട് ചെയ്താല്‍ മതിയായിരുന്നെങ്കില്‍ എല്ലാം ഭംഗിയായേനെ! പക്ഷെ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മിഷനാണ്.
അതു നടക്കുവാനുള്ള സാദ്ധ്യത കുറവുമാണ്. അതിനാല്‍ സാഹചര്യത്തിനനുസരിച്ച് നാം ഉണര്‍ന്നു പ്രവര്‍ത്തിക്കുക!!!
പ്രിസൈഡിംഗ് ഓഫീസറല്ലാത്ത സ്ത്രീ പോളിംഗ് ഓഫീസര്‍മാര്‍ക്ക് തലേദിവസത്തെ ജോലികഴിഞ്ഞാല്‍ വളരെ ദൂരെയല്ലെങ്കില്‍വീട്ടില്‍ പോയിട്ട് അടുത്തദിവസം രാവിലെ 6 മണിക്ക്
മുന്‍പ് പോളിംഗ് സ്റ്റേഷനില്‍ എത്തിയാല്‍ പോരെ ?
മുന്‍പ് പ്രിസൈഡിംഗ് ഓഫീസര്‍ പോലും വീട്ടില്‍ പോയചരിത്രങ്ങളാണുള്ളത്.വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആരും പറയുന്നില്ല. സ്ത്രീകളെ കഴിവതും അടുത്ത് നിയമിക്കുമെന്നും കൂടാതെ രണ്ട് പേരെ വീതമേ നിയമിക്കുകയുള്ളൂ എന്നും രാത്രി അവര്‍ക്ക് വീട്ടില്‍ പോകാമെന്നുമാണ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും, അതല്ല നിര്‍ബ്ബന്ധമായും എല്ലാവരും പോളിംഗ് ബൂത്തില്‍ ഉണ്ടാകണമെന്നുമൊക്ക പരസ്പര വിരുദ്ധമായാണ് പലക്ലാസ്സിലും പറഞ്ഞിരിക്കുന്ന തെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്തൊക്കെപറഞ്ഞാലും പ്രിസൈഡിംഗ് ഓഫീസറിന്റെ നിര്‍ദ്ദേശപ്രകാരമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. തിരഞ്ഞടുപ്പ് ആദ്യമായല്ലല്ലോ നടക്കുന്നത്. ഇതിനു മുന്‍പും സ്ത്രീകളെ പോസ്റ്റ് ചെയ്തിട്ടുമുണ്ട് പ്രത്യേകിച്ചൊരു പരാതിയും ഉണ്ടായിട്ടുമില്ല. അതു കൊ ണ്ട് ഇപ്പോഴും കാര്യങ്ങള്‍ ഭംഗിയായി നടക്കുമെന്നുതന്നെ പ്രത്യാശിക്കാം.
നാളെ എസ്.എസ്.എല്‍.സി. മൂല്യനിര്‍ണ്ണയംആരംഭിക്കുന്നു, തിരഞ്ഞടുപ്പ് പരിശീലന ക്ലാസ്സു മുണ്ട്. എങ്ങനെ രണ്ടിനുംകൂടി പങ്കെടുക്കും?
ഇവിടെ തിരഞ്ഞെടുപ്പ് ക്ലാസ്സില്‍ ഇതുവരെ പങ്കെടുക്കാത്ത വര്‍ക്കതിരെ നടപടി സ്വീകരിച്ചുതുടങ്ങി.തിരഞ്ഞെടുപ്പു ക്ലാസ്സില്‍ പങ്കെടുക്കുകയുംഒപ്പംഅതുകൊണ്ടാണ് മൂല്യനിര്‍ണ്ണയക്യാമ്പില്‍ വരുവാന്‍ കഴിയാത്തതെന്ന് രേഖാമൂലം അറിയിക്കുകയും ചെയ്യുകയേ നിവര്‍ത്തിയുള്ളൂ. 3നും 4നു മൊക്കെ രണ്ടാംഘട്ട തിരഞ്ഞടുപ്പ് പരിശീലനക്ലാസ്സ് വരുന്നുമുണ്ട്. നയപര മായതീരുമാനം അധികാരികളു ടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
A Great Job!Thank you very much MATHS BLOG!
A Great Job!Thank you very much MATHS BLOG!
വളരെയധികം പ്രയോജനപ്രദമായ പോസ്റ്റ്....നന്ദി.
Thanks, Please give a pdf copy of Election Duty certificate.
ഇതാണോ Cheruvadi KBK സാര്‍ ചോദിച്ചത്?
ഇതാണോ Cheruvadi KBK സാര്‍ ചോദിച്ചത്?
Nisar Sir not yet recieved, try agn
Application for EDC not yet recieved
ഞങ്ങള്‍ക്കൊന്നും കൈപ്പുസ്തകംപോലും ഇതുവരെ കിട്ടിയിട്ടില്ല. ഒന്നാംഘട്ടപരിശീലന ക്ലാസ്സില്‍ പ്രൊഫോമ പൂരിപ്പിച്ചുകൊടുത്തു. പോസ്റ്റിംഗ് അതാത് മണ്ഡലത്തിലാണെങ്കില്‍മാത്രമേ
EDC യുടെ അപേക്ഷ കിട്ടുകയുള്ളു.
Sorry Nisar sir, I got it,In Ubuntu
it is not available in Windos I got it. Thank you Sir I got posting order in My Parliamentary constuency,but I didn`t get get the form 12
ഞാന്‍ Second Polling Officer ആണ്. Register of Voters ല്‍ വോട്ടറിന്റെ ഒപ്പോ വിരലടയാളമോ വാങ്ങി വോട്ടേഴ്സ് സ്ലിപ്പ് പൂരിപ്പിച്ചു കൊടുക്കുകയും ചെയ്താല്‍ മതിയെന്നും മൂന്നാമത്തെ പോളിംഗ് ഓഫീസര്‍ മഷി മാര്‍ക്കു ചെയ്തുകൊള്ളുമെന്ന് ഒരു പ്രിസൈഡിംഗ് ഒഫീസര്‍ വാദിക്കുന്നു. അതാണോ ശരി ?
First Polling Officer വോട്ടറിനെ 'identify' ചെയ്തു കഴിഞ്ഞാല്‍ സാധാരണ നിലയില്‍ Second
Polling Officer മഷി മാര്‍ക്കു ചെയ്യുകയാണ് പതിവ്. കാരണം Third Polling Officer നെ സമീ പിക്കുമ്പോള്‍ വോട്ടറിന്റെ വിരലിലെ മഷിഉണങ്ങിയിരിക്കുന്നതാണ് ഉത്തമം. അദ്ദേഹം മഷി പരിശോധിച്ചതിന് ശേഷമേ സ്ലിപ്പ് വാങ്ങി വോട്ട് ചെയ്യിക്കുവാന്‍ പാടുള്ളു. രണ്ടാമത്തെ പോളിം ഗ് ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാകയാല്‍ വേണമെങ്കില്‍ അദ്ദേഹത്തിന്റെ സ്ലിപ്പെഴുതുന്ന ജോലികൂടി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് യുക്തമെന്ന് തോന്നിയാല്‍ മൂന്നാമത്തെ ഓഫീസറെ ഏല്പിക്കാം. മഷി ഏല്പ്പിക്കുവാനുള്ളസാധ്യത കുറവാണ്.
ഇത്തവണ നാലു പോളിങ് ഓഫീസര്‍മാരുണ്ടല്ലോ.
കഴിഞ്ഞ നവംബറില്‍ ഉപതെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നായിരുന്നു.
ഇത്തവണ നാലു പോളിങ് ഓഫീസര്‍മാരുണ്ടല്ലോ.
കഴിഞ്ഞ നവംബറില്‍ ഉപതെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നായിരുന്നു.
ഇത്തവണ നാലു പോളിങ് ഓഫീസര്‍മാരുണ്ടല്ലോ.
കഴിഞ്ഞ നവംബറില്‍ ഉപതെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്നായിരുന്നു.
1985 ന് ശേഷമുള്ള എല്ലാ ഇലക്ഷനും പ്രിസൈഡിംഗ് ആഫീസറാകാനുള്ള ഭാഗ്യം കിട്ടിയ ആളാണ് ഞാന്‍ ,അതിനാല്‍ ഇത്തവണയും ഭാഗ്യം എന്നെത്തേടിയെത്തി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?.എല്ലാ പ്രവര്‍ത്തനങ്ങളും ഹൃദിസ്ഥമാണെങ്കിലും താങ്കളുടെ ഈ ശ്രമം അഭിനന്ദനീയം തന്നെ. ഒരുപാട് ജീവനക്കാര്‍ക്ക് പേടികൂടാതെ എങ്ങനെ ഇലക്ഷന്‍ ജോലി ഭംഗിയാക്കി ചെയ്യാമെന്ന് കാട്ടികൊടുക്കാന്‍ കഴിഞ്ഞിരിക്കുന്നു .
Haridas
Vaikom
തമിഴ് നാട്ടിലെപ്പോലെ പോളിങ് മെറ്റീരിയല്‍സ് പോളിങ് ബൂത്തിലെത്തിയ്ക്കുകയും അവ അവിടെനിന്നുതന്നെ തിരിച്ചെടുക്കുകയും ചെയ്യുന്ന രീതി ഇപ്പോഴുള്ളതിനെക്കാള്‍ നല്ലതല്ലേ? എന്തുകൊണ്ട് കേരളത്തില്‍ ഈ രീതിയല്ല?
ഇങ്ങനെ ഒരു പ്രയോജനപ്രദവും സഹായകവുമാകുന്ന വിശകലത്തിന് വളരെ വളരെ നന്ദി.......
LOHITHAKSHAN E
Very helpful.
LOHITHAKSHAN E
Very helpful.
ഹാൻഡ് കവേര്സിൽ receipt in duplicate എന്താണ് ??
@ raj apm
ഒന്ന് റിട്ടേര്‍ണിങ്ങ് ഓഫീസര്‍ക്കും...ഒന്ന് നമുക്കും..അങ്ങിനെയാണ് മുമ്പ് പതിവ്..
സാര്‍
ഫോം 17 A യുടെ ഒരു മോഡല്‍ കിട്ടിയിരുനെങ്കില്‍ കൊള്ളാമായിരുന്നു ,
Page 131 of the Handbook for Presiding officers, the Second Packet (Non-Statutory Covers) contains only one sealed cover (Cover containing list o challenged votes).
But on refering page 179 of the Handbook, it seems that Out of the 11 covers in Second packet, 6 of them are to be sealed.
Which is the correct practice?
Form 17A Register of Voters-ല്‍ 4 കോളങ്ങളാണുള്ളത്. 1. Sl. No. 2. Sl. No. of elector in the electoral roll 3. Signature/Thumb impression of the elector 4. Remarks എന്നിവയാണ്.
സാധാരണ Statutory Covers ഉം Non-Statutory Cover(List of Challenged Votes) മാത്രവുമാണ് Seal ചെയ്യേണ്ടത്. Hand Book ലെ Printing mistake തന്നെയാവും. എന്തുതന്നെ യായാലും Printed Receipt(9/4/14 ന് നല്‍കും)ല്‍ പറയുന്നതു പോലെ തന്നെ SEAL ചെയ്യണം.
very very Thanks Sir
very thanks Sir
LOHITHAKSHAN E
DAS SIR"S EASY PACKING POST IS VERY VERY USEFUL.
THANKS A LOT
LOHITHAKSHAN FIRST POLLING.
mock poll ല്‍ 50 votes ചെയ്തു എന്ന് എവിടെയാണ് രേഖപ്പെടുത്തേണ്ടത്......
mock poll ല്‍ 50 votes ചെയ്തു എന്ന് എവിടെയാണ് രേഖപ്പെടുത്തേണ്ടത്......
We have to fill a Mock Poll certificate.
മുന്‍പ് ഒരു കമന്റില്‍ കൊടുത്തത് തെറ്റാണ്. ഒരു പോളിംഗ് ബൂത്തിലെ വോട്ടര്‍മാരുടെ എണ്ണം 1200 ല്‍ കൂടുതലായാലാണ് ഒരു പോളിംഗ് ഓഫീസറിനെ അധികം നിയമിക്കുകയുള്ളു.
സംവിതയുടെ സംശയം പ്രസക്തമല്ലേ?
സാര്‍,
വളരെ നല്ല പോസ്റ്റ്.
വോട്ടിംഗ് മെഷീന്‍ സീലിംഗ് ചെയ്യുന്ന വീഡിയോയില്‍ സ്പെഷ്യല്‍ ടാഗ് സീല് ചെയ്യുന്നത് കാണിക്കുന്നില്ല. അതുകൂടി ആ വീഡിയോില്‍ ഉള്‍പ്പെടുത്താമായിരുന്നു.കാരണം പേപ്പര്‍ സീലിനുശേഷം സ്പെഷ്യല്‍ ടാഗണ് സെറ്റ് ചെയ്യേണ്ടത്. അതിനു ശേഷമല്ലേ സ്ട്രിപ്പ് സീല്‍ ചെയ്യേണ്ടത്?
പുതിയ Form 17A - Register of Voters-ല്‍ 5 കോളങ്ങളാണുള്ളത്.
Serial No.
Serial No. of elector in the electoral roll
Details of the document produced by the elector in proof of his/her identification
Signature/Thumb impression of elector
Remarks.
very useful.....thank u so much. Anitha ..L.H.S.south Aryad
very useful.....thank u so much. Anitha ..L.H.S.south Aryad
very useful.....thank u so much. Anitha ..L.H.S.south Aryad
@Shajidas Sir,
election duty certificate ഉപയോഗിച്ചു വോട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ register of voters (17 A ) ൽ ചേർക്കുമ്പോൾ
1) Sl No. സാധാരണ പോലെ തന്നെ ആയിരിക്കുമോ ?
2) ഇവരുടെ പേരുകൾ marked copy of electoral roll - ൽ എഴുതി ചേർക്കണമോ ?
അനൂപ് വളരെ നല്ലൊരു സംശയമാണ് ഉന്നയിച്ചിരിക്കുന്നത്. 2011 ലെ തിരഞ്ഞെ ടുപ്പില്‍ EDC ഇല്ലാതിരുന്നതിനാല്‍ ഇത് ഏവര്‍ക്കും ഉണ്ടാകാവുന്നതാണ്. ഒരു പോ
ളിംഗ് ബൂത്തില്‍ എത്ര EDC വരുമെന്ന് നമുക്ക് മുന്‍കൂട്ടി പറയുവാനും കഴിയില്ല. എത്ര EDC വന്നാലും വോട്ട് ചെയ്യിക്കാം. Marked Copy of Electoral Roll ല്‍ ആ പേരുകള്‍ അവസാനം എഴുതി ചേര്‍ക്കണം. എന്നാല്‍ അവര്‍ക്ക് 1,2,3.....എന്നിങ്ങ നെ ക്രമനമ്പര്‍ നല്കാമെങ്കിലും വോട്ടര്‍പട്ടികയിലെതുടര്‍ച്ചയായ നമ്പര്‍ അല്ല കൊ ടുക്കേണ്ടത്. അതുപോലെതന്നെ 17 A – Register of Voters ല്‍ കോളം 2 ല്‍(Sl. No. of elector in the electoral roll)ഒന്നും എഴുതേണ്ടതില്ല. കോളം 5 ല്‍(Remarks) EDC എന്ന് ചേര്‍ത്താല്‍ മതി. ഇത് ഇവിടെക്കൊണ്ടും അവസാനിക്കുന്നില്ല......ദാ വരുന്നു
Form 17 C – അവിടെ 2 ല്‍ Plus ഇട്ട് EDC ചേര്‍ക്കുകയും വേണം. ഉദാ:- 17A അനുസര്ച്ച് 1054 പേര്‍ വോട്ട് ചെയ്തു അതില്‍ 4 പേര്‍ EDC ആണെങ്കില്‍ അവിടെ 1050+4 എന്നാണ് ചേര്‍ക്കേണ്ടത്. ഈ നിമിഷം വരെ ഇതാണ് നടപടിക്രമമെ ന്നാണ് അറിയുവാന്‍ കഴിയുന്നത്.
സര്‍,
മേല്‍ സൂചിപ്പിച്ച 1 മുതല്‍ 52 വരെയുള്ള പോയന്റിന്റെ pdf format ലഭിച്ചാല്‍ നന്നായിരുന്നു.
അരുണ്‍ ബാബു
അരുണ്‍ബാബു സാര്‍,
നേരത്തേ തന്നെ ഈ പോസ്റ്റിന്റെ പി.ഡി.എഫ് കോപ്പി പോസ്റ്റിനോടൊപ്പം നല്‍കിയിരുന്നു. അത് പെട്ടന്ന് ശ്രദ്ധയില്‍പ്പെടുന്നില്ലെന്ന് മനസ്സിലാക്കുന്നതിനാല്‍ 52 പോയിന്റുകള്‍ക്കും താഴെയായി പി.ഡി.എഫ് ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ നല്‍കിയിട്ടുണ്ട്.
ശ്രീ. ഷാജിദാസ്,
ഇ. ഡി.സി. തുടർച്ചയായ സീരിയൽ നമ്പരോടുകൂടി ( അവസാനം 1054 ആണെങ്കിൽ 1055, 1056, ….. എന്നിങ്ങനെ) ഇലക്ടറൽ റോളിൽ എഴുതി ചേർക്കണമെന്നും, ആ സീരിയൽ നമ്പർ 17 സി യിൽ രേഖപ്പെടുത്തണമെന്നും റിമാർക്സ് കോളത്തിൽ ഇ.ഡി.സി എന്ന് എഴുതണമെന്നും ഹരിപ്പാട് വച്ച് രണ്ടാം തീയതി നടന്ന ക്ലാസ്സിൽ പറഞ്ഞിരുന്നു. അതിനു ശേഷമുള്ള വിവരമാണോ ഇത് എന്ന് സംശയം
This is the information from Kollam A.R.O.
GOOD JOB, SIR . KEEP IT UP
good
election duty kazhinjal nammal parayum ithre untayirunnollo ennu be cool but seroius
On EDC
At the polling stations, the Presiding Officers should brief the polling agents about the facility provided to the polling personnel to vote in that polling station using EDC, and the number of polling personnel issued with the EDC to vote in that polling station should be informed to them. The exercise of franchise using EDC by the polling staff shall take place only after briefing the polling agents and the P.O in their diary and in the relevant column of Form17C shall mention about the number of votes polled by the polling staff using EDC. In the Form 17A (register of voters),in the column meant for serial number of elector in the electoral roll, the serial number, part number and the names of Assembly Segment shall be mentioned. For example, if the EDC holder is enrolled at Sl. No. 415 in part No. 25 of Assembly Segment `XYZ’, the entries in column 2 of Form 17A in that case would be ‘415/25/XYZ’. In the remarks column of Form 17A, “EDC voter” shall be written.
The polling personnel using EDC facility should cast vote only when the polling agents are present. If in any polling station, no polling agent turns up, the polling personnel will vote when the Observer visits the polling station. In the case of the reserve polling personnel, they should be advised to vote as soon as possible in the beginning itself, as they may be required later or to be shifted to different polling stations to meet emergent situations.
In Form 17C, the Presiding officers are required to mention the number of votes
cast in the EVM on the basis of EDC. They should be specifically briefed to fill up this column and also to note down the number of EDC votes on a separate sheet of paper and to hand it over at the reception centre in a separate counter set up only for
receiving this sheet. The sheet should indicate the name of the assembly segment and the polling station number also.
How to fill in 10th item in Presiding Officer's Diary.
No Of voters allowed to vote according to marked copy of the electoral roll.?
EDC ഒരു പ്രശ്നമായി നിലകൊള്ളുകയാണെന്ന് തോന്നുന്നു. ഇപ്പോള്‍കിട്ടിയ നിര്‍ ദ്ദേശമനുസരിച്ച്. ഉദാഹരണത്തിന്, ഒരു പോളിംഗ് സ്റ്റേഷനില്‍ ആകെ 1200 വോട്ടര്‍മാര്‍ ഉണ്ട്. അതില്‍ 1050 പേര്‍ വോട്ട് ചെയ്തു. 4 EDC വോട്ടും നടന്നാല്‍ Presiding Officer's Diary യിലെ കോളം 10 പൂരിപ്പിക്കേണ്ടത് ഇപ്രകാരമാണ്.
10 (i) 1200 + 4 EDC
10(ii) 1050 + 4 EDC
10(iii) 1054
10(iv) 1054
THANK YOU SIR....IT IS VERY USEFUL,THANKS ALOT
Thank you SIR,It is very useful,Thanks alot
THANKS...
EDC വോട്ടർ ID card കൊണ്ട് വരണമോ ????
Thanks
In news paper it says EDC/PB voter must bring their EPIC?
ഒരു കോളേജ് അധ്യാപകനാണ് ഞാന്, അഞ്ചാമത്തെ പ്രാവശ്യമാണ് പ്രിസൈഡിംഗ് ഓഫീസറാകുന്നത്. തെരഞ്ഞെടുപ് ജോലികള് ടെന്ഷനില്ലാതെ ഏറ്റെടുക്കുന്നതുകാരണം പ്രയാസങ്ങളുണ്ടായിട്ടില്ല ഇതുവരെ. ഈ പോസ്റ്റുകള്ക്ക് പിന്നിലുള്ളവര്ക്ക് നന്ദി പറയുന്നു.
തിരഞ്ഞെടുപ്പ് എങ്ങനെയുണ്ടായിരുന്നു ?
എന്റെ അനുഭവം പറയട്ടെ?
ഞാന്‍124 കൊല്ലം LAC യില്‍ P.S. 38 ല്‍ PRO ആയാണ് നിയമിതനായത്; അതും പകരക്കാരനായി. കൂടെഎന്റെ സൂഹൃത്ത്കൂടിയായസജികുമാര്‍PO1, ഒരുഹരിശേഖര്‍, പിന്നെ ഒരു ഷംല എന്നിവര്‍ യഥാക്രമംPO2, PO3 ആയി ഒപ്പം എത്തി. അത്ഭുതം അതല്ല അവര്‍ മൂന്നുപേരും ഒന്നിനൊന്ന് 'smart' ആയിരുന്നു. ആപ്പോള്‍ ഞങ്ങളുടെ ബൂത്തിലെ പ്രവര്‍ത്തനം ഊഹിക്കാമല്ലോ? 1984 മുതല്‍ ഈജോലികള്‍ വളരെ താത്പര്യത്തോടുകൂടിയാണ് ഞാന്‍ ചെയ്യുന്നത്. ഈബൂത്തിലെവോട്ടര്‍മാരുടെയും പോളിംഗ് ഏജന്റുമാരുടെയുംസഹകരണം കണ്ടപ്പോള്‍"ഇത് ദൈവത്തിന്റെ സ്വന്തം നാട്" തന്നെയെന്ന് ശരിക്കും തോന്നിപ്പോയി.അതിനെക്കുറിച്ച് പറയാ നാണെങ്കില്‍ ഒരുപാടുണ്ട്!
ഞാന്‍ എഴുത്തില്‍ വളരെ 'slow' ആയിരുന്നിട്ടും7മണിക്ക് മുന്‍പ്എല്ലാംതയ്യാറായി വണ്ടികാത്തിരിപ്പുതുടങ്ങി......ഞങ്ങളുടെ വണ്ടിയില്‍ 7 ബൂത്തുകളിലെഉദ്യോഗസ്ഥരാ ണ്കയറേണ്ടത്. ഒരുബൂത്തുകാരുടെ പിടിപ്പുകേടുകൊണ്ട് Bus നുവേണ്ടി ഞങ്ങള്‍ കാത്തിരിക്കേണ്ടിവന്നത് വെറും 3 മണിക്കൂര്‍ മാത്രം! അതും ആബൂത്തിലെ PRO ഒരു പുരുഷനായിരുന്നു എന്നുകൂടി ഓര്‍ക്കുമ്പോള്‍ വല്ലാത്ത പ്രയാസം തോന്നുന്നു. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്രപേരുടെ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നു.........!
കോടി കണക്കിന് രൂപ election ആയി ബന്ധ പെട്ട് ചിലവാക്കുന്നു.പലതും അനാവശ്യം.എന്നിട്ടും ബൂത്തിലേക്ക് വേണ്ട മുഴുവൻ forms ഇല്ല.covers ഇല്ല .പിന്നെ അതിനു പരക്കം പാച്ചിൽ ...കശ..പിശ...ഇതൊക്കെ എന്നെങ്കിലും നേരെ ആകുമോ?
പോളിംഗ് 6 മണി വരെയാക്കിയതിനാൽ ഉദ്യോഗസ്ഥർ വളരെ കഷ്ടപ്പെട്ടു എന്നല്ലാതെ എന്ത് പ്രയോജനം ? ഡ്യൂട്ടി കഴിഞ്ഞു തിരികെ വീട്ടിലെത്തിയത് രാത്രി 10. 30 ന് ( സ്വന്തം വാഹനം കളക്ഷൻ സെന്റർൽ പാർക്ക് ചെയ്തതിനാൽ മാത്രമാണ് ഈ സമയത്തെങ്കിലും എത്താൻ കഴിഞ്ഞത് ). വൈകുന്നേരം ഉണ്ടായ ശക്തിയായ മഴ മൂലം കരണ്ട് പോയതിനാൽ വളരെ കഷ്ടപ്പെട്ടു . ( പോളിംഗ് എജെന്റ്മാർക്കും, തൊട്ടടുത്ത വീട്ടുകാര്ക്കും എമർജൻസി ലാമ്പ് നും നന്ദി ) VOTERS SLIP മാത്രമായി വോട്ട് ചെയ്യാൻ വന്നവരോട് തിരിച്ചറിയൽ കാർഡ് വേണമെന്ന് പറഞ്ഞപ്പൊൾ ഉണ്ടായ കലപില ഒഴിച്ചാൽ
കാര്യമായ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല . P .O 1 ആയ എനിക്ക് കാര്യങ്ങളെക്കുറിച്ച് നല്ല ധാരണ നല്കിയത് മാത്സ് ബ്ളോഗിൽ വന്ന പോസ്റ്റ് ആണ് . ഇതിനു വേണ്ടി പ്രവർത്തിച്ച ഷാജിദാസ് സാറിനും ബ്ളോഗ് അംഗംകൾക്കും ഒരായിരം എന്നല്ല പറഞ്ഞാൽ തീരാത്തത്ര നന്ദി .
തെരഞ്ഞെടുപ്പ് കഴിഞ്ഞു.പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കാന്‍ അഞ്ചു മിനിട്ട് സമയമേ വേണ്ടി വന്നുള്ളൂ...അതിനു സഹായിച്ചത് മാത് സ് ബ്ളോഗ് ടീമാണെന്നു പറയാതിരുന്നാല്‍ അതു നന്ദി കേടാവും...വിശിഷ്യാ കൃഷ്ണദാസ് സാറും, ഷാജിദാസ് സാറും!രണ്ടു 'ദാസന്‍മാര്‍'!ഞാന്‍ ഫസ്റ്റ് പോളിംഗ് ആപ്പീസറായിരുന്നു...കവറുകള്‍ തയ്യാറാക്കുമ്പോള്‍ എന്റെ കൈയില്‍ കൃഷ്ണദാസ് സാറുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.തിരിച്ചു കൊടുത്തു കഴിഞ്ഞപ്പോള്‍ പ്രിസൈഡിംഗ് ആപ്പീസറുടെ അഭിനന്ദനം ലഭിച്ചു...!
തെരഞ്ഞെടുപ്പ് കഴിഞ്ഞു.പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കാന്‍ അഞ്ചു മിനിട്ട് സമയമേ വേണ്ടി വന്നുള്ളൂ...അതിനു സഹായിച്ചത് മാത് സ് ബ്ളോഗ് ടീമാണെന്നു പറയാതിരുന്നാല്‍ അതു നന്ദി കേടാവും...വിശിഷ്യാ കൃഷ്ണദാസ് സാറും, ഷാജിദാസ് സാറും!രണ്ടു 'ദാസന്‍മാര്‍'!ഞാന്‍ ഫസ്റ്റ് പോളിംഗ് ആപ്പീസറായിരുന്നു...കവറുകള്‍ തയ്യാറാക്കുമ്പോള്‍ എന്റെ കൈയില്‍ കൃഷ്ണദാസ് സാറുടെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.തിരിച്ചു കൊടുത്തു കഴിഞ്ഞപ്പോള്‍ പ്രിസൈഡിംഗ് ആപ്പീസറുടെ അഭിനന്ദനം ലഭിച്ചു...!
ഞാന്‍ Second Polling Officer ആയിരുന്നു. ഞാനും എന്റെ Presiding Officer ഉം ആയിരുന്നു ഞങ്ങളുടെ ടീമിലെ വനിതകള്‍. അവര്‍ ആദ്യമായി Presiding Officer
ആയതുമായിരുന്നു. മാത്സ്ബ്ലോഗിന്റെ ആരാധിക യായിരുന്നു അവരെന്ന്തലേ ദിവ സത്തെ പ്രവര്‍ത്തന ത്തില്‍ നിന്നും മനസ്സിലായി.ശരിയായി ഹോംവര്‍ക്ക് ചെയ്തു് വന്നതിനാല്‍ വളരെ ഭംഗിയായികാര്യങ്ങള്‍ നടന്നു. മാത്സ്ബ്ലോഗിന് അഭിനന്ദന ങ്ങള്‍!!!
there is some error in TC of 10th std
സര്‍, ഇലക്ഷന്‍ ഡ്യൂട്ടിയിലെ ആദ്യ ലിസ്റ്റിലും രണ്ടാം ലിസ്റ്റിലും ഉള്‍പ്പെടാത്ത പല അധ്യാകരുടെ പേരുകളും e drop സൈറ്റില്‍ കാണുന്നു. പക്ഷെ ആ ലിസ്റ്റിലുള്ള പല അധ്യാപകര്‍ക്കും പോസ്റ്റിംഗ് ഔര്‍ഡര്‍ ലഭിച്ചിട്ടില്ല താനും.
സൈറ്റില്‍ പേരുള്ള സാഹചര്യത്തില്‍ ഉടന്‍ തന്നെ മൂന്നാമത്തെ ലിസ്റ്റ് കൂടി എത്താന്‍ സാധ്യതയുണ്ട്.ഇത് കാസറഗോഡ് ജില്ലയുടെ സ്ഥിതി മാത്രമാണോ എന്ന് വ്യക്തമല്ല.അധ്യാപകര്‍ ആശയകുഴപ്പത്തിലാണ്.
www.shenischool.in
നിങ്ങളുടെ കൈവശം ഇലക്ഷന്‍ ജോലി ലഘൂകരിക്കുന്നതിന് ഇതിലും മികച്ച സൂത്രപ്പണികളുണ്ടോ? അവ ഞങ്ങള്‍ക്കെഴുതുക.. വിലാസം mathsblogteam@gmail.com
VERY USEFUL SIR
പ്രവാസി ഭാരതീയര്‍ വോട്ട് ചെയ്യാനെത്തിയാല്‍ പകര്‍പ്പ് നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ വേണം തിരിച്ചറിയല്‍ രേഖയായി പരിശോധിക്കേണ്ടത്.ഫാറം 21 എ യിലെ വോട്ട് രജിസ്റ്ററിന്റെ 2-ാം കോളത്തില്‍ ക്രമ നമ്പരിന് മുമ്പില്‍ പി.വി എന്നു കൂടി ചേര്‍ക്കണം. ഉദാ: PV -1, PV-2 എന്നിങ്ങനെ.
we teachers and non teachers of st. augustine's hss ramapuram really appreciate your meritorious work. thank you
very useful post.thanks a lot for this
very useful
Really Useful
Thanks for sharing! it is good to encourage people to comment, not just reading. The only reason I writing blog rather than diary is because of the feedback.
School Uniforms Online
ഏതെങ്കിലും വോട്ടര്‍ രണ്ട് വോട്ട് ചെയ്ത് മൂന്നാമത്തെ വോട്ട് ചെയ്യാതെ പോയാല്‍ പിന്നീട് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് END ബട്ടണ്‍ അമര്‍ത്തേണ്ടത് പ്രിസൈഡിംഗ് ആഫീസറാണെന്നാണ് ക്ലാസ്സില്‍ പറഞ്ഞത്...വോട്ടറല്ല..ഏതാ ശരി..
മൂന്നു തലങ്ങൾക്കും വേറെ RO ആയതുകൊണ്ട് ഏതെല്ലാം കവറുകൾ മൂന്നെണ്ണം വീതം തയ്യാറാക്കെണ്ടിവരും?
@ഷഹീദ് അലി കൈപ്പുറം .....
മൂന്ന് വോട്ടും ചെയ്തില്ല എന്ന് ശ്രദ്ധയിൽ പെടുന്നത് വോട്ടർ പോയിക്കഴിഞ്ഞാണ് എങ്കിൽ പ്രിസൈഡിംഗ് ഓഫീസർക്ക് END ബട്ടണ്‍ അമർത്താം . അല്ലെങ്കിൽ വോട്ടറെ കൊണ്ട് തന്നെ മൂന്നാമത്തെ വോട്ട് ചെയ്യിക്കുകയോ അല്ലെങ്കിൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ END ബട്ടണ്‍ അമർത്താൻ ആവശ്യപ്പെടാം.
വളരെ പ്രയോജനകരം നന്ദി.
great.......
great.......
excellent blog. informations about election very much useful especially for presiding officers doing duty for the first time. all the best to your future endeavours
This is first time i am visiting on this site and seriously this site is very nice!
Thanks for sharing such a wonderful site with us.
montessori
Are you tired of seeking loans and Mortgages,have you been turned down constantly By your banks and other financial institutions,We offer any form of loan to individuals and corporate bodies at low interest rate.If you are interested in taking a loan,feel free to contact us today,we promise to offer you the best services ever.Just give us a try,because a trial will convince you.What are your Financial needs?Do you need a business loan?Do you need a personal loan?Do you want to buy a car?Do you want to refinance?Do you need a mortgage loan?Do you need a huge capital to start off your business proposal or expansion? Have you lost hope and you think there is no way out, and your financial burdens still persists? Contact us (gaincreditloan1@gmail.com)
Your Name:...............
Your Country:...............
Your Occupation:...............
Loan Amount Needed:...............
Loan Duration...............
Monthly Income:...............
Your Telephone Number:.....................
Business Plan/Use Of Your Loan:...............
Contact Us At : gaincreditloan1@gmail.com
Post a Comment