പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയര്‍

>> Tuesday, October 13, 2015

സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആഫീസുകളില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ദിവസ തന്നെ നിരവധി സാക്ഷ്യപത്രങ്ങള്‍ നല്‍കേണ്ടതായി വരാറുണ്ട്. ഇത്തരം സാക്ഷ്യപത്രങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ഒരു സോഫ്റ്റ് വെയര്‍ ആണ് Certificate Manager 1.0. ഈ സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ക്ലര്‍ക്ക് ആയ കെ. ഗോവിന്ദപ്രസാദ് ആണ്. ഇത്‌ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ്. അതിലെ 20 ഫീല്‍ഡുകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
5. പത്താം ക്ലാസിലെ Age Condonation ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ്
6. ക്ലാസ് അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ഷീറ്റ് തയ്യാറാക്കാന്‍.
7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പരിശോധനക്കായി നല്‍കുന്നതിനുള്ള ഡാറ്റ സ്ലിപ്പ് തയ്യാറാക്കല്‍.

സോഫ്റ്റ്വയറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്പ് ഫയല്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കമന്റായി സംശയങ്ങള്‍ ചോദിക്കാം. നിങ്ങളുടെ ആശംസകളും അഭിപ്രായങ്ങളുമാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകളും മറ്റും തയ്യാറാക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ.

സമ്പൂര്‍ണ്ണയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കുന്ന CSV റിപ്പോര്‍ട്ട് സോഫ്റ്റ്വയറിലേക്ക് Import ചെയ്യുന്നതിന് മുമ്പ് അവ ശരിയാണെന്ന് ഉറപ്പ് വരുത്തുക. പ്രത്യേകിച്ച് UID ഫൊര്‍മാറ്റ് നമ്പര്‍ ആക്കി മാറ്റേണ്ടതും Date of Birth Format “dd/MMM/yyyy” എന്നും ആക്കേണ്ടതാണ്. (CSV റിപ്പോര്‍ട്ടില്‍ മാത്രമാണ് Date of Birth Format “dd/MMM/yyyy” ആക്കേണ്ടത്. System date format “ dd/mm/yyyy” എന്നാണെന്ന് ഉറപ്പാക്കണം). കൂടാതെ ഹെല്പ് ഫയലില്‍ നിര്‍ദ്ദേശിക്കുന്നത് പോലെ റിപ്പോര്‍ട്ട് ഫീല്‍ഡ് ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Windows അധിഷ്ഠിതമായതിനാല്‍ WinXP, Win7, Win8 എന്നിവ ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ ഇത് പ്രവര്ത്തിീപ്പിക്കുന്നതിന് Office 2000 അല്ലെങ്കില്‍ അതിന്റെ ഉയര്ന്ന വേര്ഷ്നും ഫയലുകള്‍ PDF രൂപത്തില്‍ തയ്യാറാക്കി ലഭിക്കുന്നതിനാല്‍ Adobe Reader- ഉം ഉണ്ടാവണം. നിലവില്‍ User-name, Password ഇവ ആയി നല്കേനണ്ടത് admin എന്നാണ്. മറ്റ് വിശദാംശങ്ങള്ക്ക് ഫോള്ഡറിനുള്ളില്‍ നല്കികയിരിക്കുന്ന Help എന്ന ഫയല്‍ കാണുക.

ഡൗണ്‍ലോഡ് ചെയ്ത് കിട്ടുന്ന സിപ്പ് ഫയല്‍ എക്സ്റ്റ്രാക്റ്റ് ചെയ്താല്‍ ലഭിക്കൂന്ന ഫോള്‍ഡറിനുള്ളിലെ setup file ക്ലിക്ക് ചെയ്ത് സോഫ്റ്റ്വയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായല്‍ All programs ല്‍ Certificate Manager എന്ന് ഐക്കണ്‍ ക്ലിക്ക് ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

Click here for Download the Certificate Manager

38 comments:

ജനാര്‍ദ്ദനന്‍.സി.എം October 13, 2015 at 7:23 AM  

അഭിനന്ദനങ്ങള്‍. പ്രവര്‍ത്തിപ്പിച്ചു നോക്കന്‍ സൌകര്യമില്ലാത്തതിനാല്‍ ഖേദിക്കുന്നു. എന്നാലും നമ്മുടെ പ്രവൃത്തികള്‍ ലഘൂകരിക്കാന്‍ ഇത്തരം സോഫ്ട്വെയറുകള്‍ സഹായിക്കും എന്നുള്ള കാര്യത്തില്‍ സംശയമില്ല. എല്ലാ ഭാവുകങ്ങളും ഒരിക്കല്‍ക്കൂടി

Midhun Kp October 13, 2015 at 8:31 AM  

software kittunnund . open akkan pattunnilla /

stmarys hs pallipuram October 13, 2015 at 9:34 AM  

congradulation

mathew October 13, 2015 at 11:24 AM  

sir,

very good and time saving certificate preparation. Thank you very much for your laudable mind to share the idea with teachers

ORCHID CLUB October 13, 2015 at 2:12 PM  

What use?We have only Ubuntu in schools

VCS HSS PUTHENVELIKARA October 13, 2015 at 2:47 PM  

S JAYAKUMAR H S A V C S H S S PUTHENVELIKARA EKM
We are using a software G J software for these purposes.Anyway this is very essential in our offices.Thank u very much

Govindaprasad October 13, 2015 at 5:04 PM  

സേർ...പി.ഡി.എഫ് റിപ്പോർട്ട് എടുക്കുന്നതിൽ തകരാറുകാണിക്കുന്ന പക്ഷം അഡോബ് റീഡറിന്റെ കുറഞ്ഞ വേർഷനുകൾ ഉപയോഗിച്ചാൽ പ്രശനം തീരുന്നതാണ്.

Govindaprasad October 13, 2015 at 5:21 PM  

ഉബുണ്ടുവിൽ ഉപയോഗിക്കാൻ കഴിയാത്തത് വലിയൊരുപോരായ്മതന്നെയാണ്. റിപ്പോർട്ട് എടുക്കുന്നതിനും MySQL പോലത്തെ ഡാറ്റാബേസ് ഉബുണ്ടുവിന്റെ പലവേർഷനുകളിലും യൂസർ ഫ്രണ്ട്ലി ആയി ഉപയോഗിക്കാൻ പറ്റാത്തതും എന്നെ സംബന്ധിച്ച് അത്തരം ശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നു. തീർച്ചയായും സ്വതന്ത്ര സോഫ്റ്റ് വെയർതന്നെയാണ് സ്ക്കൂളുകളിൽ ഉപയോഗിക്കേണ്ടതും നമ്മൾ പ്രചരിപ്പിക്കേണ്ടതും.ഉബുണ്ടുവിൽ ഉപയോഗിക്കാവുന്ന വിധത്തിൽ സോഫ്റ്റ് വെയറിനെ മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മാത്സ് ബ്ലോഗിനും അഭിപ്രായങ്ങൾ അറിയിച്ച സുഹൃത്തുക്കളോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു...

ROBERT JOHN AYOOR October 13, 2015 at 8:40 PM  

sir please publish an ubuntu version

GHSS PANDIKKAD October 13, 2015 at 8:54 PM  

വളരെ നന്ദി സര്‍ പ്രവര്‍ത്തിപ്പിച്ച് നോക്കിയിട്ടില്ല.അതിന് ശേഷം കൂടുതല്‍ പ്രതികരൺങ്ങള്‍ അറിയിക്കാം. ഇതെല്ലാം തന്നെ സമ്പൂര്‍ണ്ണ ഒരു സ്കൂള്‍ സോഫ്റ്റ് വെയര്‍ എന്ന നിലക്ക് അതില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

mathew October 14, 2015 at 10:01 AM  


sir,

I tried to use in windows xp, but could not. It is due to user name and password. Can you find its remedy.

Govindaprasad October 14, 2015 at 10:38 AM  

സേർ... യൂസർ നെയ്മും പാസ് വേഡും admin എന്നാണ് ഉപയോഗിക്കേണ്ടത്. അതോടൊപ്പം MS Access സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം.

SIGI SOBY October 14, 2015 at 11:42 AM  

അഭിനന്ദനങ്ങള്‍................സമ്പൂര്‍ണ്ണയിലുള്ള സര്‍ട്ടിഫിക്കറ്റ് , അഡ്രസ്സും മറ്റും ഒന്നു ചേര്‍ത്ത് പരിഷ്കരിച്ചാല്‍ എളുപ്പമായേനെ .

ജിബിൻ October 14, 2015 at 11:11 PM  

ഉബുണ്ടു ആയതിനാൽ പരീക്ഷിക്കാൻ സാധിച്ചില്ല ...അഭിനന്ദനങ്ങൾ ... ഇനിയും ഇത് പോലെയുള്ള സംഭാവനകൾ പ്രതീക്ഷിക്കുന്നു..

Remya C October 14, 2015 at 11:21 PM  

THANK YOU

Ajit T J October 14, 2015 at 11:28 PM  

Sorry, you can't view or download this file at this time.

Too many users have viewed or downloaded this file recently. Please try accessing the file again later. If the file you are trying to access is particularly large or is shared with many people, it may take up to 24 hours to be able to view or download the file. If you still can't access a file after 24 hours, contact your domain administrator.
ഡൌൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ വന്ന മെസേജ്!!!!!!!!!! ഞാൻ എന്തു ചെയ്യണം?

mathew October 15, 2015 at 1:40 PM  

sir,

I opened the software adding admin. Very good result. Thank you. However I tried to add admission number in the first column, only the serial numbers are displayed instead of the admission number given. If any solution to this. Likewise, I want to number of other heading like income, body marks, clubs etc. Can you help me? Mathew St.Mary's GHS Cherthala

dineshkumar kottayil October 15, 2015 at 7:45 PM  

COGRATS PRASAD
Dinesh kumar
9946000085

Minnu Justin October 15, 2015 at 8:01 PM  

Sorry, you can't view or download this file at this time.

Too many users have viewed or downloaded this file recently. Please try accessing the file again later. If the file you are trying to access is particularly large or is shared with many people, it may take up to 24 hours to be able to view or download the file. If you still can't access a file after 24 hours, contact your domain administrator.
This is the message i can see while i am trying to download the file what is the remedy sir

Govindaprasad October 16, 2015 at 9:50 AM  

മാത്യു സേർ.. നന്ദി.. നിർദ്ധേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. അജിത് സേർ, ജസ്റ്റിൻ സേർ വീണ്ടും ശ്രമിക്കുക.. നെറ്റ് പ്രോബ്ലം ആവനാണു സാധ്യത.

RAJA'S HIGHER SECONDARY SCHOOL CHIRAKKAL. October 16, 2015 at 10:49 PM  

സോഫ്റ്റ്‌വെയര്‍ഡൌണ്‍ലോഡ് ചെയ്തു.സെറ്റപ്പ്ഫയല്‍ കാണുന്നില്ല.എന്ത്ചെയ്യണം

Govindaprasad October 17, 2015 at 8:12 AM  

സേർ.. മുഴുവൻ ഫയലും ഡൗൺലോഡ് ആയിട്ടില്ലായിരിക്കാം.. വീണ്ടും ഡൗൺലോഡ് ചെയ്തുനോക്കൂ..

Jishnu R October 17, 2015 at 7:24 PM  

http://scienzblog.blogspot.in/
Need help for This Site

Unnikrishnan,Valanchery October 19, 2015 at 6:35 PM  

നല്ല സോഫ്റ്റ് വെയര്‍ എന്റെ സിസ്റ്റത്തില്‍ ഒരു കുഴപ്പവുമില്ലാതെ കുറേ മാസങ്ങളായി ഇത് പ്രവര്‍ത്തിക്കുന്നു

Govindaprasad October 20, 2015 at 10:31 AM  

നന്ദി ഉണ്ണികൃഷ്ണൻ സേർ... ഈ സോഫ്റ്റ് വെയറിൽ പി.ഡി.എഫ് റിപ്പോർട്ട് ലഭിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും തന്ന് സഹായിച്ചത് ശ്രീ ഉണ്ണികൃഷ്ണൻ സാറാണ്. അദ്ധേഹത്തിന്റെ ആത്മാർത്ഥമായ സഹകരണങ്ങൾക്ക് ഞാൻ ഒരിക്കൽ കൂടി എന്റെ സ്നേഹം അറിയിക്കുന്നു.

KPSHA NEWS October 23, 2015 at 10:14 PM  

Good attempt Hariakumar, HM KKKVM HS Pothappally harippad alappuzha( Vice president-KPSHA)

MALABAR H S S, ALATHIYUR October 24, 2015 at 9:22 PM  

sir, good software, but I can't get P D F output
files.

Latheef Kanjirappully October 29, 2015 at 7:19 AM  

Good job. Congratulations !

HARI Mash November 2, 2015 at 12:09 PM  

Dear Sir,
സ്കൂൾ അധ്യാപകർക്ക്‌ സഹായകരമായ ഒരു ബ്ലോഗ്‌ [http://lpsahelper.blogspot.in/] ആരംഭിക്കുന്നു. ഈ ബ്ലോഗ്‌ വിലാസം മാത്സ് ബ്ലോഗിൽ ഉൾപ്പെടുത്തണം എന്ന് അഭ്യർഥിക്കുന്നു.

Sad Tech November 4, 2015 at 11:06 AM  

awesome information in this post

http://egovtjobs.in/

shamnad muhammed November 4, 2015 at 1:51 PM  

certificcate പ്രിന്റ്‌ ചെയ്യുമ്പോള്‍ ഡിഫാള്‍ട്ട് ആയി TSNM HIGH SCHOOL KUNDURKUNNU
KUNDURKUNNU(PO), PALAKKAD(DIST.), PIN: 678583 സ്കൂളിലെ ബസീത് എന്ന കുട്ടിയടെ സര്‍ട്ടിഫിക്കറ്റ് ആണ് കിട്ടുന്നത്

headmaster tsnmhs November 6, 2015 at 11:45 AM  

സേർ.... അക്രൊബാറ്റ് റീഡറിന്റെ പുതിയവേർഷൻ ഒഴിവാക്കി പഴയത് (8/9) ഇൻസ്റ്റാൾ ചെയ്താൽ പ്രശനം തീരുന്നതാണ്.

Unknown November 9, 2015 at 8:56 PM  

സര്‍,സി.എസ്.വി.ഫയലില്‍ ജനനതീയതിdd/mmm/yyyy ആക്കുന്നത് എങ്ങനെയാണ്

headmaster tsnmhs November 11, 2015 at 12:22 PM  

സി.എസ്.വി ഫയലിൽ ജനനതിയ്യതിയുടെ കോളം മുഴുവനായി സെലക്റ്റ് ചെയ്തതിനുശേഷം മൗസിന്റെ വലതു ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന മെനുവിൽ നിന്നും ഫോർമാറ്റ് സെൽസ് തിരഞ്ഞെടുക്കുക. അതിലെ category യിലെ custom തിരഞ്ഞെടുത്ത് അവിടെ dd/mmm/yyyy എന്ന് ടൈപ്പ് ചെയ്യുക.

Anonymous November 11, 2015 at 2:12 PM  

working good condition but when getting a certificate another schools certificate is coming

BULLS NET November 12, 2015 at 10:21 AM  

Sir,

kindly posted english medium sslc question papers.

sakeer December 1, 2015 at 3:20 PM  

Run time error-2147217887(80040e21):

സെന്റ് മേരീസ് കടുമേനി December 7, 2015 at 12:28 PM  

nalla oru office management software koodi cheyyamo sir

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer