Election Duty - Tips and Videos
(UPDATED WITH TIPS for Presiding Officers)

>> Monday, October 19, 2015

2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിഞ്ഞു. മിക്കവാറും അദ്ധ്യാപകര്‍ക്ക് ഇലക്ഷന്‍ ഡ്യൂട്ടിയുടെ ക്ലാസുകള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. പുതിയ വോട്ടിങ് മെഷീന്റെ പ്രവര്‍ത്തന വീഡിയോ ക്ലാസുകളില്‍ കണ്ടിരിക്കുമല്ലോ. വീണ്ടും അത് കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്കു വേണ്ടി ഈ പോസ്റ്റിലൂടെ ആ വീഡിയോ പങ്കുവെക്കുന്നുണ്ട്. 2014 ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളും അതിന്റെ പിഡിഎഫ് കോപ്പിയും താഴേ കൊടുത്തിട്ടുമുണ്ട്. ആദ്യമായി പ്രിസൈഡിങ് ഓഫീസറായവര്‍ക്കും, മറ്റുള്ളവര്‍ക്കും ഇവ പ്രയോജനപ്പെടുത്തുകയും സംശയങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുകയുമാകാം. തയ്യാറെടുത്തോളൂ... ഇലക്ഷന്റെ തലേന്ന് തന്നെ ചില കാര്യങ്ങള്‍ ചിട്ടപ്പെടുത്തിവെച്ചാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാകും.അതിനു സഹായിക്കുന്ന ഒരു ഹെല്‍പ്പ് ഫയല്‍ ശ്രീ എന്‍പികെ അയച്ചുതന്നത് ചുവടെ ചേര്‍ത്തിട്ടുണ്ട്.

Tips for Presiding Officers, created by PRASANTH P S, HSST ENGLISH, GOVT MODEL HSS, PUNNAMOODU,THIRUVANANTHAPURAM is seems to be an excellent document.

( മൊബൈല്‍ ഫോണിലേക്ക് എടുക്കുവാനുള്ള വീഡിയോഫയല്‍ ഇവിടെയുണ്ട്. )


Read More | തുടര്‍ന്നു വായിക്കുക

വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കാനുള്ള ഒരു സോഫ്റ്റ് വെയര്‍

>> Tuesday, October 13, 2015

സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ആഫീസുകളില്‍ സമര്‍പ്പിക്കുന്നതിനായി ഒരു ദിവസ തന്നെ നിരവധി സാക്ഷ്യപത്രങ്ങള്‍ നല്‍കേണ്ടതായി വരാറുണ്ട്. ഇത്തരം സാക്ഷ്യപത്രങ്ങള്‍ എളുപ്പത്തില്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ഒരു സോഫ്റ്റ് വെയര്‍ ആണ് Certificate Manager 1.0. ഈ സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ക്ലര്‍ക്ക് ആയ കെ. ഗോവിന്ദപ്രസാദ് ആണ്. ഇത്‌ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായി വേണ്ടത് സമ്പൂര്‍ണ്ണയില്‍ നിന്നും തയ്യാറാക്കിയെടുക്കുന്ന ഒരു റിപ്പോര്‍ട്ട് മാത്രമാണ്. അതിലെ 20 ഫീല്‍ഡുകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
2. ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് നല്‍കുന്ന സാക്ഷ്യപത്രം
3. അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്
4. ക്ലാസ് തിരിച്ചുള്ള UID ലിസ്റ്റ്
5. പത്താം ക്ലാസിലെ Age Condonation ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ്
6. ക്ലാസ് അദ്ധ്യാപകര്‍ക്ക് കുട്ടികളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ഷീറ്റ് തയ്യാറാക്കാന്‍.
7. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് പരിശോധനക്കായി നല്‍കുന്നതിനുള്ള ഡാറ്റ സ്ലിപ്പ് തയ്യാറാക്കല്‍.

സോഫ്റ്റ്വയറിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഒരു ഹെല്പ് ഫയല്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കമന്റായി സംശയങ്ങള്‍ ചോദിക്കാം. നിങ്ങളുടെ ആശംസകളും അഭിപ്രായങ്ങളുമാണ് ഇത്തരത്തിലുള്ള പ്രോഗ്രാമുകളും മറ്റും തയ്യാറാക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കുമല്ലോ.


Read More | തുടര്‍ന്നു വായിക്കുക

Preparation of TDS statement in RPU 1.8

>> Thursday, October 8, 2015

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് (Aided ഉള്‍പ്പെടെ) 2016-17 വര്‍ഷത്തെ മൂന്നാമത്തെ ക്വാര്‍ട്ടര്‍ TDS Statement ഫയല്‍ ചെയ്യേണ്ടത് ജനുവരി 31 ന് മുമ്പാണ്. വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതം Late Fee അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ TDS Statement നല്‍കുന്നതാവും നല്ലത്. നിശ്ചിത തിയ്യതിക്കുള്ളില്‍ TDS റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് DDO യുടെ ചുമതലയാണ്. (ടാക്സ് കുറച്ചിട്ടില്ലാത്ത ക്വാര്‍ട്ടറുകളിലെ Statement തയ്യാറാക്കേണ്ടതില്ല. പകരം TRACES ൽ രജിസ്റ്റര്‍ ചെയ്ത ശേഷം അതില്‍ Declaration കൊടുത്താല്‍ മതി.) Income Tax Department നല്‍കുന്ന സോഫ്റ്റ്‌വേറായ RPU ഉപയോഗിച്ച് TDS Statement തയ്യാറാക്കുന്നത് എങ്ങനെയെന്ന്‍ മുമ്പ് MATHSBLOG പരിചയപ്പെടുത്തിട്ടുണ്ടല്ലോ. ജാവയില്‍ തയ്യാറാക്കിയ RPU വിന്‍റെ 1.8 വേര്‍ഷന്‍ ആണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതുപയോഗിച്ച് Statement തയ്യാറാക്കി TIN Fecilitation Center വഴി upload ചെയ്യാന്‍ ഈ പോസ്റ്റ്‌ സഹായകരമാവും.


Read More | തുടര്‍ന്നു വായിക്കുക

Connect Raspberry Pi to Laptop

>> Monday, October 5, 2015

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലേയും ഈരണ്ട് വീതം എട്ടാംക്ലാസുകാര്‍ക്ക്, ഇതിനോടകം Raspberry Pi എന്ന കമ്പ്യൂട്ടര്‍ സമ്മാനമായി കിട്ടിക്കാണുമല്ലോ? എന്താണീ കുഞ്ഞന്‍ കമ്പ്യൂട്ടറെന്ന് ഇവിടെ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി അഞ്ചുദിവസം ഇതിന്റെ പരിശീലനമുണ്ടാകുമെന്നാണ് അറിയുന്നത്.സിസ്റ്റവും കീബോര്‍ഡും മൗസുമൊക്കെയുണ്ടെങ്കിലും, ടിവിയുമായോ ഏതെങ്കിലും മോണിറ്ററുമായോ ഘടിപ്പിച്ചുവേണം ഇത് ഉപയോഗിക്കാന്‍! ലാപ്‌ടോപ്പുമായി ഇത് കണക്ട് ചെയ്യാമോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ രംഗത്ത് വിദഗ്ദനായ,എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ദേവരാജന്‍ സാര്‍ഈ പോസ്റ്റിലൂടെ ഉത്തരം തരുന്നുണ്ട്. സംശയങ്ങള്‍ കമന്റ് ചെയ്താല്‍, സഹായിക്കാമെന്നും അദ്ദേഹം ഏറ്റിട്ടുണ്ട്...


Read More | തുടര്‍ന്നു വായിക്കുക

പ്രൊഫഷണൽ കോഴ്‌സും ഉപജീവനവും.

>> Sunday, October 4, 2015

നമ്മുടെ ടി.ടി.സി കുട്ടികൾ എവിടെപ്പോകുന്നു ? പരീക്ഷ കഴിഞ്ഞ് ജയിച്ച് പ്രതിവർഷം 5000 ത്തോളം കുട്ടികൾ പുറത്തു വരുന്നുണ്ട്. അവരൊക്കെ പിന്നെ എവിടെപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ടോ? സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ടീച്ചര്‍മാരായി പ്രവേശനം ലഭിക്കുന്നത് 10-12 ശതമാനം കുട്ടികൾക്ക് മാത്രമാണല്ലോ. അതും അക്കൊല്ലം ആവണമെന്നില്ല. നാലും അഞ്ചും വർഷം കാത്തിരുന്നിട്ട്. 10-15 ശതമാനം കുട്ടികൾ അൺ എയ്ഡഡ് സ്കൂളുകളിൽ ചെന്നു കൂടുന്നു. ബാക്കിവരുന്നവരൊക്കെ എന്തു ചെയ്യുന്നു എന്നാരാലോചിക്കാൻ എന്നാവരുതല്ലോ സ്ഥിതി ?

നാമെല്ലാവരും, പ്രത്യേകിച്ച് ഇത്തരം കോഴ്സുകളുടെ കരിക്കുലം രൂപീകരണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മനസ്സിരുത്തി വായിക്കേണ്ടതാണ് രാമനുണ്ണിമാഷിന്റെ നിര്‍ദ്ദേശങ്ങള്‍.. 


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer