SSLC A-List Correction - 2015

>> Friday, January 23, 2015


SSLC A List Correction ! . സര്‍ക്കുലര്‍ കാണുക .കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരേയുള്ള വടക്കന്‍ ജില്ലകള്‍ക്ക് ജനുവരി 31നും മറ്റ് ജില്ലകള്‍ക്ക് Feb 1നും (up to 1 pm) എ ലിസ്റ്റില്‍ തെറ്റ്തിരുത്തുവാന്‍ അവസരം. ഇതിനുശേഷം അവസരം ഉണ്ടാകില്ലെന്ന് .....
(പാസ് വേഡ് എറര്‍ കാണിക്കുന്നുണ്ടെങ്കില്‍ റീസെറ്റ് ചെയ്യുന്നതിനായി 0471-2546832 or 33 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.)


Read More | തുടര്‍ന്നു വായിക്കുക

SSLC I.T Model Exam
Video Tutorials and Theory Notes

>> Wednesday, January 14, 2015

വാക്കുകളേക്കാളും വാചാലമാണ് ദൃശ്യങ്ങളെന്നാണല്ലോ.. അനേകം വാക്കുകളിലൂടെ മാത്രം അവതരിപ്പിക്കാന്‍ സാധിക്കുന്ന ഐ.ടി പാഠഭാഗങ്ങളെ റെക്കോഡു ചെയ്ത് അവയുടെ ലിങ്ക് അയച്ചിരിക്കുകയാണ് വിപിന്‍ മഹാത്മ സാര്‍. വെറുതെ കണ്ടിരുന്നാല്‍ പോലും ഐ.ടി മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ എളുപ്പത്തില്‍ കുട്ടികളിലേക്ക് എത്തിക്കാന്‍ ഇവയ്ക്കു സാധിക്കും.

എസ്.എസ്.എല്‍.സി യ്ക്കു തയാറെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ സഹായകമാകുന്ന ലിങ്കകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റില്‍


Read More | തുടര്‍ന്നു വായിക്കുക

Useful for Income Tax (Updated with Easy Tax 2015 and Relief calculating software)

>> Tuesday, January 13, 2015

(പോസ്റ്റിന്റെ അവസാനം, Easy Tax 2015ഉം Tax Relief Calculation softwareഉം ഉള്‍പ്പെടുത്തി അപ്‍ഡേറ്റ് ചെയ്തിട്ടുണ്ട്)
ഇൻകം ടാക്സ് അടച്ചു കഴിഞ്ഞാലും വീണ്ടും അടയ്ക്കാനുള്ള നോട്ടീസ് ചിലർക്ക് ലഭിക്കാറുണ്ട്.സ്ഥാപനത്തിൽ നിന്നും TDS റിട്ടേണ്‍ ഫയൽ ചെയ്യാതിരുന്നത് കൊണ്ടോ,ചെയ്തപ്പോൾ വന്ന തെറ്റുകൾ മൂലമോ ആവാം ഇത്. ഇതിനെന്താ പരിഹാരം? പതിവുപോലെ ഈ ചോദ്യങ്ങള്‍ക്ക് ലളിതവും സുവ്യക്തവുമായ മറുപടികളുമായി സുധീര്‍കുമാര്‍ സാറുണ്ട്. സംശയങ്ങളെല്ലാം കമന്റ് ചെയ്തോളൂ...


Read More | തുടര്‍ന്നു വായിക്കുക

SSLC-2015 A Kasargod DIET Attempt

>> Sunday, January 11, 2015

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പത്താംക്ലാസ് കുട്ടികള്‍ക്കായി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്നൊക്കെ പ്രത്യേക പഠന മൊഡ്യൂളുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍, ജില്ലാപഞ്ചായത്തുകളും ഡയറ്റുകളുമൊക്കെ പ്രസിദ്ധീകരിക്കുകയും, ആയതുകളുടെ പ്രയോജനങ്ങള്‍ ധാരാളം കുട്ടികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുകയുണ്ടായി. അത്തരത്തിലൊരു മാതൃകാപരമായ പ്രവര്‍ത്തനം ഇപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റത്തുനിന്നും പ്രസിദ്ധീകൃതമായിരിക്കുന്നു.
കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി. ആവശ്യമായ മുന്നൊരുക്കങ്ങള്‍, കൂട്ടിചേര്‍ക്കലുകള്‍ വിശദീകരണങ്ങള്‍ എന്നിവ നടത്തിയാല്‍ റിവിഷന്‍ സമയത്ത് ഈ പഠന സഹായി വളരെ ഉപകാരപ്രദമാകും .കുട്ടികള്‍ക്ക് സംശയങ്ങള്‍ കമന്റുകളിലൂടെ രേഖപ്പെടുത്താവുന്നതാണ്.
ENGLISH



HINDI



SOCIAL SCIENCE



PHYSICS



CHEMISTRY



BIOLOGY



MATHS



LSS-USS 2014-ONLINE REGISTRATION
A USER GUIDE

>> Thursday, January 8, 2015


LSS / USS / Screening Test എന്നിവയ്ക്കായി സ്കൂളുകളില്‍ നിന്നും ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടതുണ്ട്. ഇടുക്കി ജില്ലയില്‍ നിന്നുള്ള അധ്യാപകനായ ശ്രീ ജോര്‍ജ്ജ് കുട്ടി സാറാണ് ഈ സംവിധാനത്തിന്റെ ശില്പി. എഇഒ മാരും സ്കൂളുകാരും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വളരേ വിശദമായിത്തന്നെയാണ് ചേര്‍പ്പുളശ്ശേരി എഇഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ആയ ശ്രീ ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കി നല്‍കുന്നത്. അദ്ദേഹത്തിന്റെ ഇ മെയില്‍ : unni9111 at gmail dot com.


Read More | തുടര്‍ന്നു വായിക്കുക

SSLC Physic Short Notes: MM & EM

>> Thursday, January 1, 2015

അധ്യാപകര്‍ കഷ്ടപ്പെട്ട് അയച്ചുതരുന്ന പഠനവിഭവങ്ങള്‍ കൊണ്ട് മെയില്‍ബോക്സ് നിറഞ്ഞിരിക്കുന്നു.
ബ്ലോഗ് ടീമംഗങ്ങളെല്ലാം വലിയ തെരക്കിലായതോണ്ട്, പോസ്റ്റുകളും മറ്റും കൃത്യമായ ഇടവേലകളില്‍ പ്രസിദ്ധീകരിക്കുന്നതിന് തടസ്സമുണ്ടാകുുന്നു. മാപ്പ്.തെരക്കൊഴിയുന്ന നേരം എല്ലാം പ്രസിദ്ധീകരിക്കപ്പെടും.
പത്താംക്ലാസ്സിലെ ഫിസിക്സിന്റെ ലഘു കുറിപ്പുകളാണ് ഈ പോസ്റ്റിലുള്ളത്. അയച്ചുതന്നത് ഫസലുദ്ദീന്‍ സാര്‍ പെരിങ്ങോളം, കോഴിക്കോട് നിന്നും.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer