മാത്സ് ബ്ലോഗ് ഒരുക്കം - മലയാളം

>> Wednesday, January 23, 2013


സാധാരണ രണ്ടു ദിവസത്തെ എങ്കിലും ഇടവേളകളിലാണ് മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാറ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. റിവിഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഒരുക്കി ഡേറ്റ് നിശ്ചയിച്ചു ഷെഡ്യൂള്‍ ചെയ്യുകയാണ് പലപ്പോഴും ചെയ്യാറ്. ഈ മാസം ആ പ്ലാനിംഗ് വിജയകരമായി നടത്താന്‍ സാധിച്ചില്ല എന്നത് ഒരല്‍പം സന്തോഷത്തോടെ(?) അറിയിക്കട്ടെ..

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍.

മലയാളം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മലയാളത്തിലെ വിവിധ പാഠങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഈ പഠന സഹായി ഒരുക്കിയിരിക്കുന്നത് കാസര്‍ഗോഡ് ഷിറിയ ജി.എച്ച്.എസ്.എസിലെ രമേശന്‍ സാറാണ്. ഇതു തയാറാക്കുന്നതിനു വേണ്ടി രമേശന്‍ സാര്‍ എടുത്ത പ്രയത്നം ഈ പഠനസഹായിയിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മലയാളം അദ്ധ്യാപകര്‍ കണ്ടു വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കമന്റിലൂടെ നടത്തുമെന്നും സര്‍വ്വോപരി ഇതു കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഈ പഠനസഹായി നിങ്ങളുടെ മുന്നിലേക്ക്...


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 1 (With English Version)

>> Monday, January 21, 2013

അല്പം മുമ്പാണ് ഷാജി സാര്‍(ഹരിതം) ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി - 2

>> Saturday, January 19, 2013

വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?
കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വളരെ കുറച്ചു കുട്ടികള്‍ക്കുമാത്രമാണ് സ്വന്തമായി വീട്ടില്‍ സിസ്റ്റം ഉള്ളത്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്ക്കൂളിലെ പഠനം മാത്രമാണ് .എല്ലാ പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വേണ്ടത്ര സമയമെടുത്ത് പരിശീലിക്കാന്‍ സത്യത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ പ്രധാനവിഷയത്തിന്റെ പ്രാധാന്യം ചോര്‍ന്നുപോകാതെ ചെയ്യുന്ന അഡീഷണല്‍ വര്‍ക്കായിരിക്കും ICT അധ്യാപനം.


Read More | തുടര്‍ന്നു വായിക്കുക

ഒരുക്കം 2013 SSLC ORUKKAM

>> Thursday, January 17, 2013

മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

ഒ.ബി. സി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ 2012-13
(Updated with FAQ)

>> Wednesday, January 16, 2013

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്‍റെ ഡാറ്റാ എന്‍ട്രി സംബന്ധമായ ചില സംശയങ്ങള്‍ക്ക് പരിഹാരവുമായി പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നു.

* ഓരോ പ്രാവശ്യവും ലോഗിന്‍ ചെയ്യുന്നതിന് ജില്ല/ഉപജില്ല/സ്കൂള്‍ എന്നിവ സെലക്ട് ചെയ്യേണ്ടതില്ല. നേരിട്ട് യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ടൈപ്പ് ചെയ്ത് ലോഗിന്‍ ക്ലിക്ക് ചെയ്താല്‍ മതി
* ഐ.ഇ.ഡി.സി ഗ്രാന്‍റ് ലഭിക്കുന്നു എന്ന കാരണത്താല്‍ ആ വിഭാഗം വിദ്യാര്‍ത്ഥികളെ ഈ സ്കോളര്‍ഷിപ്പിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.
* പാസ്വേര്‍ഡ്/കണ്‍ഫേം ചെയ്ത ഡാറ്റ എന്നിവ റീസെറ്റ് ചെയ്യുന്നതിനായി ദയവായി obcdirectorate@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ ആയി സ്കൂള്‍ കോഡ്, സ്കൂളിന്‍റെ പേര് എന്നിവ സഹിതം റിക്വസ്റ്റ് അയച്ചാല്‍ മതി. ഇതിനായി ഫോണ്‍ വിളി കഴിവതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
* എ.ഇ.ഒ/ഡി.ഇ.ഒ/ഡി.ഡി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമേ പ്രിന്‍റ് ഔട്ട് സമര്‍പ്പിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം കണ്‍സോളിഡേറ്റഡ് പ്രിന്‍റ് സ്കൂളില്‍ തന്നെ സൂക്ഷിക്കുക .
* ഓരോ കുട്ടിയുടേയും ആപ്ലിക്കേഷന്‍ നമ്പര്‍ എന്നത് സ്കൂള്‍ കോഡും, അഡ്മിഷന്‍ നമ്പരും ചേര്‍ന്ന സംഖ്യയാണ്. അത് അപേക്ഷാഫാറത്തില്‍ എഴുതി വയ്ക്കുന്നത് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകരിക്കും.
* സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഡാറ്റ എന്‍ട്രി നടത്തുന്നവര്‍ പാസ് വേര്‍ഡ് മാറ്റുന്നതാണ് ഉചിതം. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പാസ് വേര്‍ഡ് ഡയറിയില്‍ കുറിച്ച് വയ്ക്കണേ.... ഒരു പാട് സോഫ്റ്റ് വെയറുകളും പാസ് വേര്‍ഡുകളും ഉള്ളതല്ലേ.....
* ബാങ്ക് ഡിറ്റെയില്‍സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ശ്രദ്ധിക്കണം. തുക ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. . . .
ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും..


Read More | തുടര്‍ന്നു വായിക്കുക

മാത്സ് ബ്ലോഗ് ഒരുക്കം - ഐ.ടി -3

>> Monday, January 14, 2013

പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തെ ആധാരമാക്കി മാത്സ് ബ്ലോഗ് മുന്‍പ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ അധ്യ​യനത്തിനും അതു പോലെ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായി ബ്ലോഗിനു വരുന്ന മെയിലുകളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. കഴിഞ്ഞ ഐ.ടി പരീക്ഷയുടെ പ്രാക്ടിക്കല്‍/തിയറി ചോദ്യങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മണിമൂലി സി കെ എച്ച് എസ് സ്കൂളിലെ അധ്യാപികയായ കെ ഹൗലത്ത് ടീച്ചര്‍ പത്താം ക്ലാസ് പാഠപുസ്തകത്തിലെ 'നമുക്ക് ഒരു വെബ്സൈറ്റ് ഉണ്ടാക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ശേഖരം അയച്ചു തന്നത്. ചോദ്യങ്ങള്‍ പകര്‍ത്തി വയ്ക്കുക മാത്രമല്ല, ഓരോ ചോദ്യ​വും എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും അതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ നോട്സിനെ വ്യത്യസ്തമാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പല അധ്യാപകരും അവരവരുടെ സ്കൂളുകളില്‍ ചെയ്യുന്നതാണെങ്കിലും അവ പങ്കു വയ്ക്കാനുള്ള മനസ് അധികം പേരിലും കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രം. ആ അവസ്ഥ മാറി തങ്ങളുടെ കൈയ്യിലുള്ള പഠനസഹായികള്‍ പങ്കു വയ്ക്കാന്‍ കൂടുതല്‍ അധ്യാപകര്‍ക്ക് ഇതു പ്രചോദനമാകട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ആ നോട്സ് നിങ്ങള്‍ക്കു മുന്നിലേക്ക്..


Read More | തുടര്‍ന്നു വായിക്കുക

വിദ്യാഭ്യാസമന്ത്രി അറിയാന്‍....!

>> Saturday, January 12, 2013

"ഗ്രേസ് മാര്‍ക്കിനുവേണ്ടി മാത്രമുള്ള കോപ്രായങ്ങളായി നമ്മുടെ കലോല്‍സവങ്ങളും ശാസ്ത്രമേളകളും കായികമേളകളുമെല്ലാം മാറുന്ന ഇത്തരുണത്തില്‍ നമുക്ക് ഒരു പുനര്‍വിചിന്തനം ആവശ്യമില്ലേ..?"
ഞായറാഴ്ചകളിലെ ചൂടേറിയ സംവാദങ്ങളായിരുന്നു ഒരുകാലത്ത് മാത്സ് ബ്ലോഗിനെ പ്രശസ്തിയുടെ ഉത്തുംഗങ്ങളിലെത്തിച്ചിരുന്നത്.അനുകൂലവും പ്രതികൂലവുമായ ആരോഗ്യകരമായ കമന്റുകളും തുടര്‍ കമന്റുകളുമൊക്കെ ആവേശത്തോടെ ആസ്വദിച്ചിരുന്നവരുടെ ഒരു നീണ്ടനിരതന്നെയുണ്ടായിരുന്നൂ ഇവിടെ.ആ സുഖകരമായ കാലം നമുക്കിനി വീണ്ടെടുക്കാം.
ഇത്തവണ, ബ്ലോഗിലെ വിവിധ പോസ്റ്റുകളിലൂടെ സുപരിചിതനായ വയനാട്ടിലെ കബനിഗിരി സ്കൂളിലെ ശ്രീ മധുമാസ്റ്റര്‍ ബഹു.വിദ്യാഭ്യാസ മന്ത്രിക്കെഴുതിയ സുപ്രധാനമായ ഒരു കത്താണ് പ്രസിദ്ധീകരിക്കുന്നത്. കത്ത് മുഴുവന്‍ വായിച്ചതിനു ശേഷം പ്രതികരിക്കൂ...


Read More | തുടര്‍ന്നു വായിക്കുക

നമുക്കൊരു വെബ് പേജ് ICT - 10

>> Monday, January 7, 2013

നമുക്കൊരു വെബ്സൈറ്റ് എന്ന ICT പാഠഭാഗത്തുനിന്നും ചില പഠനക്കുറിപ്പുകളും വര്‍ക്ക് ഷീറ്റുകളും പ്രസിദ്ധീകരിക്കുകയാണ് . മുന്‍പ് പ്രസിദ്ധീകരിച്ച പാഠങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മാത്​സ് ബ്ലോഗ് പ്രവര്‍ത്തകര്‍ പ്രത്യേകം സന്തോഷം അറിയിക്കുന്നു.
വെബ് പേജ് തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട ഫയല്‍ ഘടന തിരിച്ചറിയുക, Relative Path , Absolute path എന്നിവ തിരിച്ചറിയുക, വെബ് പേജുകളില്‍ ചലച്ചിത്രം, ശബ്ദം എന്നിവ ഉപയോഗിക്കാനുള്ള ശേഷി നേടുക, KompoZer സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വെബ് പേജ് നിര്‍മ്മിക്കാനും ആകര്‍ഷണീയമാക്കാനുമുള്ള കഴിവ് നേടുക, സ്ക്കൂള്‍ ലാബിലെ എല്ലാസിസ്റ്റത്തിലും കിട്ടുന്ന വിധം വെബ് പേജുകള്‍ ക്രമീകരിക്കുന്നതിന് പ്രപ്തരാക്കുക, വെബ് കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് വെബ് സൈറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശേഷി നേടുക എന്നിവയാണ് പഠനലക്ഷ്യങ്ങള്‍. വെബ് പേജ് നിര്‍മ്മാണത്തിനാവശ്യമായ ഏതാനും ടാഗുകള്‍ മുന്‍ക്ലാസുകളില്‍ പരിചയപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ടാഗുകള്‍ മനസിലാക്കുന്നതിനും, കമ്പോസര്‍ എന്ന പുതിയ സോഫ്റ്റ് വെയര്‍ പരിചയപ്പെടുത്തുന്നതിനും പത്താംക്ലാസ് പാഠപുസ്തകം പ്രാധാന്യം നല്‍കുന്നു. ഇതേക്കുറിച്ച് ജോണ്‍ സാര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റും പഠനക്കുറിപ്പുകളും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer