ഒന്നു ശ്രദ്ധിച്ചാല്‍, തിരുത്താന്‍ തിരുവനന്തപുരത്തേക്കോടേണ്ട..!
>> Tuesday, December 11, 2012
(ഇക്കഴിഞ്ഞ ദിവസം തുറന്ന പരീക്ഷാഭവന്റെ വെബ്‌പേജില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചതിനുശേഷം മാത്രം തിരുത്തലുകള്‍ വരുത്തുക. പരീക്ഷാഭവനിലെ സിസ്റ്റം മാനേജരുടെ നിര്‍ദ്ദേശങ്ങളാണ് ആധികാരികം.)
സ്കൂളുകളില്‍ നിന്നും സമ്പൂര്‍ണ്ണ പോര്‍ട്ടലില്‍ എന്റര്‍ ചെയ്ത് കണ്‍ഫേം ചെയ്തിട്ടുള്ള പത്താംക്ലാസ് കുട്ടികളെ സംബന്ധിക്കുന്ന വിവരങ്ങളാണ് എ-ലിസ്റ്റ് നിര്‍മ്മിക്കുന്നതിന് പരീക്ഷാഭവന്‍ ഉപയോഗിക്കുന്നത്. പരീക്ഷാഭവന് ഇതിനോടകം ലഭ്യമായ വിവരങ്ങളില്‍ തെറ്റുകളുണ്ടെങ്കില്‍ ശരിയാക്കുന്നതിന്, കഴിഞ്ഞ വര്‍ഷത്തെപ്പോലെ എ-ലിസ്റ്റ് പ്രിന്റൗട്ട് സ്കൂളുകളില്‍ ഇത്തവണ ലഭ്യമാകില്ല.
പിന്നെ എന്താണ് ചെയ്യേണ്ടത്? പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ കയറുകയും (യൂസര്‍ നേമും പാസ്‌വേഡും ഉത്തരവാദപ്പെട്ടവര്‍ ട്രെയിനിങ്ങില്‍ പറഞ്ഞു തരും!)എ-ലിസ്റ്റ് പരിശോധിച്ച് തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുകയും ചെയ്യണം. ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..!
തെറ്റുകള്‍ പരിശോധിച്ച് ശരിയാക്കുന്നതോടൊപ്പം മറ്റുചില കാര്യങ്ങള്‍ കൂടി പ്രധാനാധ്യാപകന്റെ ഉത്തരവാദിത്തത്തില്‍ എസ്ഐടിസി ചെയ്യേണ്ടതുണ്ട്. അതെന്താണെന്നല്ലേ..?
സ്കൂള്‍ ലോഗിന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ട്രെയിനിങ്ങില്‍ പറഞ്ഞുതന്ന യൂസര്‍ നേമും പാസ്‌വേഡും ഉപയോഗിച്ച് കയറിയാല്‍ ഉടന്‍ തന്നെ പാസ്‌വേഡ് മാറ്റണം. കുറഞ്ഞത് എട്ട് കേരക്ടേഴ്സ് ഉള്ളതും ഒരു ഇംഗ്ലീഷ് കേപ്പിറ്റല്‍ ലെറ്റര്‍, ഒരു സ്മാള്‍ ലെറ്റര്‍, ഒരു ഡിജിറ്റ് എന്നിവ നിര്‍ഡന്ധമായും അടങ്ങിയിരിക്കണം ഈ പാസ്‌വേഡ്. പ്രധാനാധ്യാപകനും എസ്ഐടിസിയും ഇത് നഷ്ടപ്പെടാത്ത വിധം സൂക്ഷിക്കേണ്ടതുണ്ട്.
ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ തുറന്നുവരുന്ന പേജിലെ Examination എന്ന ലിങ്കിനു കീഴില്‍ SSLC ക്ലിക്ക് ചെയ്ത് Registration->Regular ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ ടൈപ്പ് ചെയ്ത് view Details കൊടുക്കുമ്പോള്‍ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ കാണാന്‍ കഴിയും. ഇത് പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി save ചെയ്യുക. PCN/ARC/CC/BT വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ regular വിഭാഗത്തിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ Delete ചെയ്യുക. ഫോട്ടോ വന്നിട്ടില്ലെങ്കില്‍ താഴേയുള്ള Browse ബട്ടണുപയോഗിച്ച് കണ്ടെത്തി അപ്‌ലോഡ് ചെയ്യുക. കുട്ടികളുടെ Medium of instructions /First Lang/Second Language എന്നിവ ശരിയായി വന്നിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
Registration->ARC/CC/BT ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Admission no. നല്‍കുമ്പോള്‍ ലഭിക്കുന്ന Blank formല്‍ ആ വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങളും ഫോട്ടോയും Upload ചെയ്യുക.
Registration->PCN ക്ലിക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ജാലകത്തില്‍ അവസാനമെഴുതിയ പരീക്ഷാനമ്പര്‍,ബാച്ച്,വര്‍ഷം എന്നിവ നല്‍കുമ്പോള്‍ കിട്ടുന്ന ജാലകത്തിലെ പ്രസക്തമായ വിഷയത്തിന്റെ ചെക് ബോക്സ് ചെക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്ത് Save ചെയ്യുക.
Regular വിഭാഗത്തില്‍പ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ഓരോന്നായെടുത്ത് പരിശോധിച്ച് തെറ്റുകളില്ലെന്നുറപ്പു വരുത്തി Save ചെയ്ത വിവരങ്ങള്‍ 17 ആം തീയ്യതി Confirm ചെയ്യേണ്ടതുണ്ട്. ഓരോരുത്തരായി മാത്രമേ കണ്‍ഫേം ചെയ്യാന്‍ കഴിയൂ.
Confirm ചെയ്തതിനു ശേഷം Report->Regular ക്ലിക്ക് ചെയ്യുമ്പോള്‍ A4/A3 വലുപ്പത്തില്‍ മുഴുവന്‍ കുട്ടികളുടേയും കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് HM സ്കൂളില്‍ സൂക്ഷിക്കണം.
ARC/CC/BT/PCN വിഭാഗങ്ങളുടേയും കണ്‍സോളിഡേറ്റഡ് വിവരങ്ങള്‍ പ്രിന്റൗട്ടെടുത്ത് HM ഒപ്പുവെച്ച് സ്കൂള്‍ സീലും വെച്ച് 18 ആം തീയ്യതിയോടെ നിങ്ങളുടെ DEOയില്‍ എത്തിക്കണം. Reportല്‍ കുട്ടികളുടെ എണ്ണം, വിവരങ്ങള്‍ എന്നിവയില്‍ പിശകുകള്‍ കണ്ടാല്‍ അതേ ഫോര്‍മാറ്റില്‍ എഴുതിത്തയ്യാറാക്കിയ Report, HMന്റെ കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
29ആം തീയ്യതി Statements->Qn paper statement ക്ലിക്ക് ചെയ്ത് ലഭിക്കുന്ന Statementവെരിഫൈ ചെയ്ത് ശരിയാണെന്ന് ഉറപ്പുവരുത്തി ഒപ്പിട്ട് സീല്‍ ചെയ്ത് DEOയില്‍ സമര്‍പ്പിക്കണം.
ഈ Statementല്‍ പിശകുണ്ടെങ്കില്‍ അത് കറക്ട് ചെയ്ത് കാര്യകാരണസഹിതം കവറിങ് ലെറ്ററോടെ 31ആം തീയ്യതി DEOയില്‍ സമര്‍പ്പിക്കണം.
കുട്ടികളുടെ SSLC കാര്‍ഡില്‍ തെറ്റുകള്‍ കടന്നുകൂടാതിരിക്കാന്‍ കൃത്യമായി വിവരങ്ങള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കണ്‍ഫേം ചെയ്ത് റിപ്പോര്‍ട്ടുകളെടുക്കാവൂ. ഇത് ഉറപ്പാക്കേണ്ടത് അതത് പ്രധാനാധ്യാപകരുടെ ഉത്തരവാദിത്തമാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജെഡിടി ഇസ്ലാം ഹൈസ്കൂളിലെ എസ്ഐടിസിയായ ശ്രീ സി കെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ പ്രസന്റേഷന്‍

101 comments:
in my school 115 students are registeerd for the sslc exam. 'sampoorna' shows 115 students. but when i took a print out from the new site there are only 114 students. what could be the problem?
Type The Admission Number of the missing student enter the data and save it. send the same via mail to santhoshkrishna11@gmail.com ( sys manager - pareekshabhavan)
"Can We take photos using our ICT camera provided by IT@school.If there is any legal issue, please give details."
You can't You can't You can't...
Tell the students to go to their nearby studio and spent 100 Rs. Clear fotos will be given.
Dear sun svp
കടലില്‍ അല്പമൊമ്മു സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷെ ആ ചെകുത്താനെ പേടിക്കേണ്ട ആവശ്യം ഒട്ടുമില്ല. ധൈര്യമായി മുന്നോട്ടു പോവുക.
@ ഫൊട്ടോഗ്രഫര്‍ said...
"Tell the students to go to their nearby studio and spent 100 Rs. Clear fotos will be given."
"100 രൂപ മുടക്കിയാല്‍ ക്ലിയര്‍ പിക്ചര്‍..."-ലഭിക്കുമത്രെ!!! അതെന്താ ലക്ഷങ്ങള്‍ മുടക്കി IT School നല്കിയിട്ടുള്ള ക്യാമറ ക്യാമറയല്ലെ? കഴിഞ്ഞ വര്‍ഷം മിക്ക സ്കൂളുകളും തങ്ങളുടെ ക്യാമറ ഭംഗിയായി ഉപയോഗപ്പെടുത്തിയിരുന്നല്ലോ.
"വെറും നൂറു രൂപ!!!".ഇത്തരം ലാഭക്കൊതിക്ക് അറുതിവരുത്താന്‍ SITC മാര്‍ക്ക് കഴിയില്ലേ? എവിടെപ്പോയി നമ്മുടെ "അത്യാപക സംഘട്ടനങ്ങള്‍" ?
sun svp:- "Can We take photos using our ICT camera?"
ഫോട്ടോഗ്രാഫര്‍ :-" You can't You can't You can't...."
ഞാന്‍ :- അതെന്താണ് സാര്‍. ആ ക്യാമറയ്ക്ക് കുഴപ്പം? എല്ലാ ക്യാമറയിലും ഫോട്ടോ എടുക്കുന്നത് പോലെ അതിലും എടുക്കാന്‍ കഴിയും.
@ Mr. ഫൊട്ടോഗ്രഫര്‍
"Tell the students to go to their nearby studio and spent 100 Rs. Clear fotos will be given."
"100 രൂപ മുടക്കിയാല്‍ ക്ലിയര്‍ പിക്ചര്‍..."-ലഭിക്കുമത്രെ!!! അതെന്താ ലക്ഷങ്ങള്‍ മുടക്കി IT School നല്കിയിട്ടുള്ള ക്യാമറ ക്യാമറയല്ലെ? കഴിഞ്ഞ വര്‍ഷം മിക്ക സ്കൂളുകളും തങ്ങളുടെ ക്യാമറ ഭംഗിയായി ഉപയോഗപ്പെടുത്തിയിരുന്നല്ലോ.
"വെറും നൂറു രൂപ!!!".ഇത്തരം ലാഭക്കൊതിക്ക് അറുതിവരുത്താന്‍ SITC മാര്‍ക്ക് കഴിയില്ലേ? എവിടെപ്പോയി നമ്മുടെ "അത്യാപക സംഘട്ടനങ്ങള്‍" ?
അധ്യാപകര്‍ ഫോട്ടോയെടുക്കുന്നതിനു മാത്രമല്ലേ വിലക്ക്? കുട്ടികള്‍ക്ക് ആകാമല്ലോ..!
പിന്നെ ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഉമ്മാക്കി കണ്ട് പേടിക്കുകയൊന്നും വേണ്ട സര്‍. ഞങ്ങള്‍ രക്ഷിതാക്കള്‍ ഇവന്മാരെ കൈകാര്യം ചെയ്തോളാം.
അധ്യാപകര്‍ ഫോട്ടോ എടുക്കരുതെന്ന് വിലക്കുണ്ടോ ? പണം വാങ്ങരുതെന്നല്ലേയുള്ളൂ.ICT യില്‍ ലഭിച്ച ഡിജീറ്റല്‍ ക്യാമറ ഉണ്ടാവുമ്പോള്‍ എന്ത് പ്രശ്നം?
അധ്യാപകര്‍ ഫോട്ടോ എടുക്കരുതെന്ന് വിലക്കുണ്ടോ ? പണം വാങ്ങരുതെന്നല്ലേയുള്ളൂ.ICT യില്‍ ലഭിച്ച ഡിജീറ്റല്‍ ക്യാമറ ഉണ്ടാവുമ്പോള്‍ എന്ത് പ്രശ്നം?
Blogger ജനാര്‍ദ്ദനന്‍.സി.എം said...
"പക്ഷെ ആ ചെകുത്താനെ പേടിക്കേണ്ട ആവശ്യം ഒട്ടുമില്ല."
Blogger വിപ്ളവം said...
"ലക്ഷങ്ങള്‍ മുടക്കി IT School നല്കിയിട്ടുള്ള ക്യാമറ ക്യാമറയല്ലെ? കഴിഞ്ഞ വര്‍ഷം മിക്ക സ്കൂളുകളും തങ്ങളുടെ ക്യാമറ ഭംഗിയായി ഉപയോഗപ്പെടുത്തിയിരുന്നല്ലോ.
"വെറും നൂറു രൂപ!!!".ഇത്തരം ലാഭക്കൊതിക്ക് അറുതിവരുത്താന്‍ SITC മാര്‍ക്ക് കഴിയില്ലേ? എവിടെപ്പോയി നമ്മുടെ "അത്യാപക സംഘട്ടനങ്ങള്‍" ? "
@ Mr. ഫൊട്ടോഗ്രഫര്‍
"Tell the students to go to their nearby studio and spent 100 Rs. Clear fotos will be given."
"100 രൂപ മുടക്കിയാല്‍ ക്ലിയര്‍ പിക്ചര്‍..."-ലഭിക്കുമത്രെ!!! അതെന്താ ലക്ഷങ്ങള്‍ മുടക്കി IT School നല്കിയിട്ടുള്ള ക്യാമറ ക്യാമറയല്ലെ? കഴിഞ്ഞ വര്‍ഷം മിക്ക സ്കൂളുകളും തങ്ങളുടെ ക്യാമറ ഭംഗിയായി ഉപയോഗപ്പെടുത്തിയിരുന്നല്ലോ.
"വെറും നൂറു രൂപ!!!".ഇത്തരം ലാഭക്കൊതിക്ക് അറുതിവരുത്താന്‍ SITC മാര്‍ക്ക് കഴിയില്ലേ? എവിടെപ്പോയി നമ്മുടെ "അത്യാപക സംഘട്ടനങ്ങള്‍" ?
December 11, 2012 9:07 PM
Blogger ഹോംസ് said...
"അധ്യാപകര്‍ ഫോട്ടോയെടുക്കുന്നതിനു മാത്രമല്ലേ വിലക്ക്? കുട്ടികള്‍ക്ക് ആകാമല്ലോ..!
പിന്നെ ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഉമ്മാക്കി കണ്ട് പേടിക്കുകയൊന്നും വേണ്ട സര്‍. ഞങ്ങള്‍ രക്ഷിതാക്കള്‍ ഇവന്മാരെ കൈകാര്യം ചെയ്തോളാം."
Blogger muhammad said...
അധ്യാപകര്‍ ഫോട്ടോ എടുക്കരുതെന്ന് വിലക്കുണ്ടോ ? പണം വാങ്ങരുതെന്നല്ലേയുള്ളൂ.ICT യില്‍ ലഭിച്ച ഡിജീറ്റല്‍ ക്യാമറ ഉണ്ടാവുമ്പോള്‍ എന്ത് പ്രശ്നം?"
So, those responses quoted above clearly indicate that the teacher community is reluctant to abide the existing DPI order. We will file a case against the teachers. We are forced to file cases in high court against the above commented teachers. Let's see in the court.
Mr. Janardhanan and Homes will have to face 'മാനനഷ്ടക്കേസ്'also.
കേസ്, മാനനഷ്ടകേസ് ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു. ജനാര്‍ദ്ദനന്‍ സാറും, വിപ്ലവവും, ഹോംസും, മുഹമ്മദും എത്രയും വേഗം കമ്മന്റുകള്‍ ഡിലീറ്റ് ചെയൂ.
അല്ലെങ്കില്‍ അറിയാമല്ലോ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുന്നവരാ ഫോട്ടോഗ്രാഫര്‍മാര്‍.
@ SUN SVP
Sampoorna യില്‍ 10 students ഫോട്ടോ upload ചെയ്യാന്‍ ഇത്ര താമസിച്ചതെന്ത് ? ഇനി പരീക്ഷാ ഭവന്റെ പോര്‍ട്ടലിലും സമ്പൂര്‍ണ്ണയിലും വെവ്വേറെ അപ്ലോഡ് ചെയ്യണം.
തിരുവനന്തപുരത്ത് 3.00 മണിയായില്ലേ. എന്തൊരു കാര്യക്ഷമത . RP ട്രെയിനിംഗിന് അല്പസമയം വൈകിവന്നവരെ എന്തൊരു ചാടിക്കലായിരുന്നു.സര്‍ക്കാര്‍കാര്യം ???
How to know in there is a mistake in name in Malayalam. Earlier it was corrected in Sampoorna and confirmed. Now there is error in Sampoorana in Malayalam. How to know about this is the data taken by pareeksha bhavan for sslc examination
THS സ്ക്കൂളുകള്‍ക്ക് login ചെയ്യാന്‍ കഴിയുന്നില്ല
THS സ്ക്കൂളുകള്‍ക്ക് login ചെയ്യാന്‍ കഴിയുന്നില്ല
മനോരമയുടെ ബുദ്ധിജീവികള്‍ തെരഞ്ഞെടുത്ത ഗുരുമുദ്ര ബ്ളോഗും ഏറ്റെടുത്തു നല്ലതു തന്നെ എന്നാല്‍ ബ്ളോഗിലൂടെ ഞങ്ങള്‍ സമര്‍പ്പിച്ച മുദ്രകള്‍ ആരെങ്കിലും കണ്ടോ ആവോ ബ്ളോഗില്‍ ഒരു മല്‍സരം ആയാലോ
Photo print eduthal 100 rupa...
Photo CD il aakunathinum 100 rupayo? Ithu pakal kollayalle?
THS സ്ക്കൂളുകള്‍ക്ക് login ചെയ്യാറായില്ല. നിങ്ങള്‍ക്ക് സമയമുണ്ട്.
മലയാളം തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ജനുവരിയില്‍ പരീക്ഷാ ഭവനില്‍ നിന്നും വരുന്ന രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള പ്രിന്റൗട്ടില്‍ നോക്കി തെറ്റായവ ചുവന്ന മഷിയില്‍ കറക്ട് ചെയ്ത് ഡി.ഈ.ഓ വഴി പരീക്ഷാഭവനിലേക്ക് അയച്ചാല്‍ മതി. സമ്പൂര്‍ണ്ണയില്‍ എന്റര്‍ ചെയ്യാത്ത ഐ.ഇ.ഡി കുട്റ്റികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ through Letter DPIല്‍ അറിയിക്കുക
ഞങ്ങൾ അബൂദാബിയിലെ ഒരു സ്കൂളിൽ നിന്നാണെ........ പരീക്ഷാ ബ്ഭവൻ സൈറ്റിൽ കേറാൻ ഇതു വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നു.......ഇതു വരെ പര്റിയില്ല.......... ആർകെങ്കിലും ഒന്നു സഹായിക്കാമോ? ലൊഗിൻ സൈറ്റ് തുരക്കാനേ പറ്റുന്നില്ല
LSS/USS ഓണ്‍ലൈന്‍ സൈറ്റ് പ്രവര്‍ത്തിച്ചുതുടങ്ങിയോ?.
സംഗതി കുശാല്‍. ദീര്‍ഘകാല സ്വപ്നം സഫലമായി. ഇനി സൈറ്റിലൊന്നുകയറാന്‍ പതിനെട്ടടവ് മതിയാകുമോ
Pareeksha Bhavan School Login Not Possible Please help.....
ഞങളും പയററുനു
ഞങളും പയററുനു
14 വയസ് തികയാത്ത കുട്ടികള്‍ക്ക് ഏജ് എക്സംഷന്‍ വാങ്ങിയാല്‍ അതിന്റെ ഓഡര്‍ നംമ്പറും മറ്റും പ്രത്യേകം രേഖപ്പെടുത്തണമെന്ന് DEO കോണ്‍ഫറന്‍സില്‍ പ്രത്യേകം പറഞ്ഞിരുന്നു. പരീക്ഷാഭവനത്തിന്റെ പോര്‍ട്ടലില്‍ അതോന്നും രേഖപ്പെടുത്താന്‍ സ്ഥലം ഇല്ലല്ലോ. എന്താണ് ചെയ്യേണ്ടത്
കഴിഞ്ഞ വര്‍ഷം സമ്പൂണ്ണയിലൂടെ ടിസി നല്കണമെന്ന് നിര്‍ബന്ധിച്ചതിനാലും പത്തിലെ കുട്ടികളുടെ വിവരങ്ങള്‍ എളുപ്പം ലഭിക്കുമല്ലൊ എന്നു കരുതിയും ഞങ്ങള്‍ ടിസി ആവശ്യപ്പെട്ട പത്തിലെ കുട്ടികളെ സമ്പൂണ്ണയിലൂടെ മാറ്റി. അതിപ്പം പണിയായി. അവരുടെ വീവരങ്ങള്‍ മാത്രം പരീക്ഷാഭവന്‍ സൈറ്റില്‍ ലഭ്യമല്ല.നിയമം പാലിച്ചത് വീനയായി.
PCN കുട്ടിയുടെ Reg,No. , Month, Year എന്നിവ നല്കിയിട്ടും കുട്ടിയുടെ Bio Data തുറന്നു കിട്ടുന്നില്ല. DEO യി ല്‍ എഴുതിക്കൊടുക്കേണ്ട Report-ല്‍ എഴുതേണ്ട വിവരങ്ങളുടെ ഒരു format പ്രസിദ്ധീകരിക്കാമോ?

TC കൊടുത്താല്‍ മാത്രം പോരാ ചേരുന്ന സ്കൂളില്‍ TC No കൊടുത്ത് ജോയിന്‍ ചെയ്താലെ സംപൂര്‍ണ്ണയില്‍ ഡാറ്റാ വരൂ
PCN കുട്ടിയുടെ Reg,No. , Month, Year എന്നിവ നല്കിയിട്ടും കുട്ടിയുടെ Bio Data തുറന്നു കിട്ടുന്നില്ല. DEO യി ല്‍ എഴുതിക്കൊടുക്കേണ്ട Report-ല്‍ എഴുതേണ്ട വിവരങ്ങളുടെ ഒരു format പ്രസിദ്ധീകരിക്കാമോ?
DEO യിലേക്ക് എഴുതി കൊടുക്കുന്നതിന് മുമ്പ് PCN കുട്ടിയുടെ അവസാനം എഴുതിയ Exam ന്റെ Reg No,Month,Year തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നത് കുട്ടിയെ നേരിട്ട് വിളിച്ച് വരുത്തി ഉറപ്പുവരുത്തൂ......
chithrasala sir,
സമ്പൂര്‍ണ്ണയിലൂടെ TC വന്നത് ഞങ്ങളുടെ സ്കൂളുകളില്‍ join ചെയ്യിച്ച് സമ്പൂര്‍ണ്ണയില്‍ data കണ്ട കുട്ടികളുടെ കാര്യമാണ് പരീക്ഷാഭവന്‍ സൈറ്റില്‍ കണുന്നില്ല എന്നു പറഞ്ഞത്.
Won't it be a difficult task to confirm each student one after the other.Is there a way to confirm the entire list at a click?
PCN കുട്ടിയുടെ അവസാനം എഴുതിയ Exam ന്റെ Reg No,Month,Year തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നത് കുട്ടിയെ നേരിട്ട് വിളിച്ച് വരുത്തി ഉറപ്പു വരുത്തി.കുട്ടിയുടെ Biodata കിട്ടുന്നില്ല. ഞങ്ങളുടെ സ്കൂളില്‍ ഒരു കുട്ടി മാത്രമേ PCN application തന്നിട്ടുള്ളു. അതിനാല്‍ DEO യില്‍ എഴുതി കൊടുക്കേണ്ട വിവരങ്ങള്‍ എന്തെല്ലാമെന്ന് (format) പ്രസിദ്ധീകരിക്കുമല്ലോ
PCN കുട്ടിയുടെ അവസാനം എഴുതിയ Exam ന്റെ Reg No,Month,Year തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നത് കുട്ടിയെ നേരിട്ട് വിളിച്ച് വരുത്തി ഉറപ്പു വരുത്തി.കുട്ടിയുടെ Biodata കിട്ടുന്നില്ല.
Batch [March/Sept/Say/PCN ]ഇവ കൂടി ശ്രദ്ധിക്കുക
ഒന്ന് ശ്രദ്ധിക്കുക.in my school ഒരു കുട്ടിയുടെ sampoorna യിലെ photo pareekshabavan data photo യും മാറിയിട്ടുണ്ട്.class teachers photos & datas verify ചെയ്ത് വേണം confirmചെയ്യാന്‍.
ചര്‍ച്ചാവേദിയില്‍ മറുപടി കിട്ടാത്തതിനാലാണ് ഇവിടെ കമന്‍്റ് ചെയ്യുന്നത്... ക്ഷമിക്കുമല്ലോ..
ഞാന്‍ കഴിഞ്ഞ 15 വര്‍ഷമായി Aided UP School-ല്‍ UPSA ആയി ജോലി ചെയ്യുന്നു. 2010 ഏപ്രില്‍- മെയ് മാസങ്ങളില്‍ 48 ദിവസം സെന്‍സസ് ജോലി ചെയ്യുകയും 24 ദിവസം സറണ്ടറിനായി ഉണ്ടാവുകയും ചെയ്തു. ഇതിനോടൊപ്പം 2009 വെക്കേഷനില്‍ കോഴ്സിന്റെ ഭാഗമായി കിട്ടിയ ദിവസവും ഉള്‍പ്പെടെ 32 ദിവസം സറണ്ടറിനായി കിട്ടി. ഇതില്‍ 30 ദിവസം സറണ്ടര്‍ ചെയ്യുകയും 2 ദിവസം അടുത്ത വര്‍ഷത്തേക്ക് നീക്കിവെക്കുകയും ചെയ്തു, 2010-11 വര്‍ഷത്തില്‍ സറണ്ടര്‍ ചെയ്തില്ല. ഈ വര്‍ഷത്തില്‍ 2011 ഏപ്രില്‍ മാസത്തിലെ കോഴ്സിന്റെ ഭാഗമായി കിട്ടിയ 5 ദിവസവും മാറ്റിവെച്ച 2 ദിവസവും ഉള്‍പ്പെടെ 7 ദിവസത്തെ സറണ്ടറിനായി ബില്‍ നല്‍കി.
ഈ ബില്‍ AEO മടക്കി. കാരണമായി പറഞ്ഞത് 2010ലെ 32 ദിവസം സറണ്ടറിനായി കണ്ടെത്തിയ ദിവസങ്ങളില്‍, 24 ദിവസം സറണ്ടര്‍ ചെയ്യരുതെന്നും അത് തിരിച്ച് പിടിക്കാനുള്ളതാണെന്നും പറഞ്ഞു, ഈ സമയത്താണ് പത്രത്തില്‍ (മാതൃഭൂമി)ഒരു വാര്‍ത്ത കണ്ടത്....അധ്യാപകുരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം തിരിച്ച് പിടിക്കുന്നത് ഡി.പി.ഐ. വിലക്കി...ഇതില്‍ പറഞ്ഞിരിക്കുന്നത് സംസ്ഥാനത്ത് സെന്‍സസ് ജോലിയില്‍ ഏര്‍പ്പെട്ട അധ്യാപകുര്‍ക്ക് അനുവദിച്ച ലീവ് സറണ്ടര്‍ തിരിച്ച് പിടിക്കുന്നതിന് നടപടി സ്വീകരിക്കെരുതെന്ന് ഡി.പി.ഐ. എ, ഷാജഹാന്‍ ഉദ്യോദസ്ഥര്‍ക്ക് നല്‍കിയെന്നാണ്.AEO, DEO,etc..തുടങ്ങിയവരാണ് ഈ video conference-ല്‍ പങ്കെടുത്തിരുന്നത്.
ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇത് 2011 ലെ 14 ദിവസത്തിന്റെ മാത്രം കാര്യമാണെന്നും 2010ല്‍ 24 ദിവസം സറണ്ടര്‍ ചെയ്തത് തിരിച്ച് പിടിക്കേണ്ടതാണെന്നും ക്ളര്‍ക്ക് മറുപടി തന്നു. അതിനാലാണ് ബില്ല് മടക്കിയതെന്നും പറഞ്ഞു.
ഏതാണ് ശരി? 2010ലെ സെന്‍സസ് സറണ്ടര്‍ ചെയ്തത് തിരിച്ചു പിടിക്കാന്‍ വല്ല Order-ഉം ഉണ്ടോ? സഹായിക്കാമോ.....വ്യക്തമാക്കിതരാമോ?
Gireesh
9846631001
പരീക്ഷാ ബ്ഭവൻ സൈറ്റിൽ കേറാൻ ഇതു വരെ ശ്രമിച്ചു കൊണ്ടിരിക്കുന്നു.......ഇതു വരെ പറ്റിയില്ല..........
ഹിത, ഹരിത ടീമിന്റെ ഉത്തരങ്ങള്‍ എല്ലാവര്‍ക്കും ഉപകാരപ്രദം. ഒമ്പതാം ചോദ്യത്തിന്റെ ഉത്തരം The person is 46 m away from the foot of the post എന്ന് ശരിയാക്കണമെന്ന് തോന്നുന്നു.
പത്താം തരം കഴിഞ്ഞവര്‍ക്ക് ജനന തീയ്യതി ശരിയാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്സ്ബ്ലോഗിലൂടെ അറിയിക്കുമല്ലോ?
പത്താം തരം കഴിഞ്ഞവര്‍ക്ക് ജനന തീയ്യതി ശരിയാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്സ്ബ്ലോഗിലൂടെ അറിയിക്കുമല്ലോ?
ഒമ്പതാം ക്ലാസിലെ ഉത്തരങ്ങള്‍ നല്‍കിയതിന് ഞങ്ങളുടെ ഉപജില്ലയിലെ ഗണിതശാസ്ത്ര അധ്യാപകരുടെ പേരില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
ഒമ്പതാം ക്ലാസിലെ ഉത്തരങ്ങള്‍ നല്‍കിയതിന് പാലക്കാട് ടീമിന് ഞങ്ങളുടെ ഉപജില്ലയിലെ ഗണിതശാസ്ത്ര അധ്യാപകരുടെ പേരില്‍ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
@ Chera Sir
സര്‍ പറഞ്ഞത് ശരിയാണ്. 50-4=46m എന്നത് ആണ് ശരി . തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി
@ Sreekala Teacher
നന്ദി
Last date of A list correction is Dec.28, Question paper statement genaration is on Dec.29.
These dates are in Christmas holidays. How and why this happend like this...???
10th std maths (answers)
2) <AOC = 2 x 50 = 100
5) l = 15 . L.S.A = 2 x 16 x 15 = 480
11) In malayalam medium qn. first box contains 25odd nos. and second box contains 25even nos.
squares in I : 1 , 9 , 25 , 49
squares in II: 4 , 16 , 36
prob. = 12/625
multiples of 5 in I : 5 , 15 , 25 , 35 , 45
multiples of 5 in II: 10 , 20 , 30 , 40 , 50
prob. = 25/625 = 1/25
15) 1.35648 < 1.5
Thanks for the Promptly response..
in Std 10 Question no.11
a)In box one perfect sq.no. 1,9,25,49
In Box 2nd perfect sq. no.4,16,36
Prob=12/625
b).box 1 :5,15,25,35,45
box 2 ;10,20,30,40,50
prob=25/625
Qts 5.
l=15
LSA=480
Qt 2. <AOC=100
qtn 23.
Square prism Vol=a*a*a
Gigi St Thomas H.S.S
Tiruvalla
Gigi St Thomas H.S.S Eruvellipra
physics question paper answer cheythathinu aadyamayi Nandi ariyikkunnu.
Oru samsayam. Q. No. 13.(c)yil enganeya 4 circuit-lum deflection undakunnath? AC current ulla circuit-il mathramalle deflection undakoo?

@ കാണി sir
In circuit(P)and (Q) D.C current is applied. When the switch in on flux around the coil increases from zero to maximum and when the switch in off flux decreases from maximum to zero hence in both situations flux around the primary coil changes and the secondary coil is situated in this flux. This change in magnetic flux induces a current in the secondary coil and a deflection is found in the voltmeter connected to the secondary coil when the switch is on or off .
Hitha
Maths blog Team
Palakkad
How to correct the admission number of candidate from 2012A to 2012?
How to correct the admission number of candidate from 2012A to 2012?
@ Gigi Varughese sir
I will explain my answer
In the first box there are 25 numbers
1,3,5,7,------------------,49
In the second box also there are 25 numbers
2,4,6,8,10,----------------,50
We can choose the first number from any one of the boxes
If we select the first number from the first box there are 625 selections at the same time we have the right to select the first number from the second box also hence another 625 selections are also possible so the total possibilities are 1250
In the fist box perfect squares are 1,9,25,49 and in the second box 4,16,36 the selections of both perfect squares are
(1,4(1,16),(1,36),(9,4),(9,16),(9,36),(25,4),(25,16),25,36),(49,4)(49,16),(49,36)(4,1),(4,9),(4,25),(4,49),(16,1),(16,9),(16,25),(16,36),(36,1),(36,9),(36,25),(36,49) hence the total selections are 24 sine (1,4) is different from(4,1)
Hence total possibilities are 24/1250
SSLC physics Answer Key
9. b) Power consumed by 60W bulbs in one day = 5 x 60 x 3 = 900W
Power consumed by 40W bulbs in one day = 6 x 40 x 5 = 1200W
Total Power consumed in one day = 900 + 1200 = 2100W
Total energy consumed in a month of 30 days =2100 x 30/1000 = 63 Units
This is simple.
14. a) It is due to multiple reflection of sound. ഇതല്ലേ correct answer.
SSLC physics answer Key
13. C) S,R is correct.
The 4 circuits are already switched on.
10ലെ Chemistry യുടെ ഉത്തരങ്ങളും കൂടി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
10ലെ Chemistry യുടെ ഉത്തരങ്ങളും കൂടി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.
10th std answers
Qn.no.11)
Box I : {1,3,5,...,49}
Box II : {2,4,6,...,50}
take a pair of numbers one from box I and one from box II
{1,2} and {2,1} are not two different pairs.
There fore total no. of possible outcomes=25 x 25 = 625

sir
പെട്ടി 1 ഏതാണെന്നു് തിരിച്ചറിയില്ലെങ്കിലോ(പെട്ടികളിലേയ്ക്ക് നോക്കാതെ എന്നു പറഞ്ഞിട്ടില്ലേ)
@ ict4tamil
You are right. I didn't notice the sentence the 4 circuits are already switched on.When the switches are already switched on the correct answer is S,R
@ Murali sir
{1,2} and {2,1} are not two different pairs. will you please explain
@ കെ സത്യേന്ദ്രന്‍ സര്‍
Question number 11 (b)
Colour Z is Red. Complimentary colour of Red is Cyan. Hence the correct answer is Cyan. Am i right ?
@ Murali sir
{1,2} and {2,1} are not two different pairs. will you please explain
hitha
അത് എന്റെ statement അല്ല
മലയാളത്തിലെഴുതിയതാണ് എന്റെ statement
unknown ന്റെ statement ആണത്
അദ്ദേഹത്തിന് മറുപടികോടുക്കാന്‍വേണ്ടി പകര്‍ത്തിയതാണ്
സാര്‍ ,പത്താം ക്ലാസ്സിന്റെ chemistryude answers കൂടി പ്രസിദ്ധീകരിക്കണമെന്ന് താല്പര്യപ്പടുന്നു.
പത്തിലെ പരീക്ഷയുടെ എല്ലാ ഉത്തരങ്ങളും പ്രസിദ്ധീകരിക്കണം
ആദ്യത്തെ പെട്ടിയില്‍ odd numbers മാത്രമല്ലെ ഉള്ളു.
രണ്ടാമത്തെ പെട്ടിയില്‍ even numbers മാത്രമല്ലെ ഉള്ളു.
Then how (2,1) is possible?
462 കുട്ടികളുള്ള ഞങ്ങളുടെ സ്കൂളില്‍ എ ലിസ്റ്റിനായി കുട്ടികളുടെ വിവരങ്ങള്‍ കണ്‍ഫേം ചെയ്തപ്പോള്‍ 461 കുട്ടികള്‍ കണ്‍ഫേം ആവുകയും ഒരു കുട്ടി മാത്രം കണ്‍ഫേം ചെയ്തിട്ടില്ലെന്നു തെളിഞ്ഞുവന്നു , കണ്‍ഫേം ചെയ്യാത്ത കുട്ടിയെ മാത്രം എങ്ങിനെ കണ്ടുപിടിക്കാനാവും ? ക്ലാസ്സ് അടിസ്ഥാനത്തില്‍ കണ്‍ഫേം സ്റ്റാറ്റസ് കാണാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
ഒരു പെട്ടിയില്‍ 50 വരെ ഉള്ള ഒറ്റ സംഖ്യകളും മറ്റൊരു പെട്ടിയില്‍ 50 വരെ ഉള്ള ഇരട്ട സംഖ്യകളും എഴുതി ഇട്ടിരിക്കുന്നു എന്നാണു ചോദ്യത്തില്‍ ആദ്യത്തെ പെട്ടിയില്‍,രണ്ടാമത്തെ പെട്ടിയില്‍ എന്ന് പറഞ്ഞിട്ടില്യ. പെട്ടികളിലേയ്ക്ക് നോക്കാതെ എന്നു എന്ന് പറഞ്ഞിട്ടും ഉണ്ട്.
അപ്പോള്‍ ചിലപ്പോള്‍ നമ്മള്‍ പെട്ടികളിലേയ്ക്ക് നോക്കാതെ ആദ്യം കൈ ഇട്ട പെട്ടിയില്‍ ഇരട്ട സംഖ്യ ആകാമല്ലോ അപ്പോള്‍ രണ്ടാമത് കൈ ഇട്ട പെട്ടിയില്‍ ഒറ്റ സംഖ്യ അങ്ങിനെ വരുമ്പോള്‍ (2,1) ആകുമല്ലോ
Hitha
Paruthipully
Palakkad
Hitha, you are excactly right,11 (b)answer is CYAN.
കെ സത്യേന്ദ്രന്‍ സര്‍ കൊടുത്ത ഉത്തരങ്ങള്‍ വളരെ നന്നായിരിക്കുന്നു. സത്യേന്ദ്രന്‍ സാറിനു നന്ദി.
@ Maths blog Team
9,10 ക്ലാസുകളിലെ ഓരോ ചോദ്യ പേപ്പറും വിശകലനത്തിന് കൊണ്ട് വരണം vipin sir,Hitha,Unknown sir,Murali sir
എന്നിവര്‍ ഒരു ചോദ്യത്തെ ഭിന്ന അഭിപ്രായത്തില്‍ സമീപിച്ചത് പോലെ പോലെ നല്ലൊരു ചര്‍ച്ച കൊണ്ട് വരണം
Maths നമ്മുടെ ജോണ്‍ മാഷ് വിശകലനം ചെയട്ടെ.Physics സത്യേന്ദ്രന്‍ മാഷ് ,ബാബു മാഷ് ,ബിജു മാഷ് എന്നിവര്‍ വിശകലനം ചെയട്ടെ.
Malayalam രാമനുണ്ണി മാഷ് വിശകലനം ചെയട്ടെ.
Hitha
@ കെ സത്യേന്ദ്രന്‍ സര്‍
ഒന്‍പതാം ക്ലാസ് ഫിസിക്സ് ഉത്തരങ്ങള്‍ സര്‍ കൊടുത്താല്‍ മതി ഞങ്ങള്‍ ഒക്കെ കൊടുത്താല്‍ അത്രയ്ക്കു നിലവാരം ഉണ്ടാകില്ല്യ . അധ്യാപകര്‍ കൊടുക്കുന്ന ഒരു നിലവാരം ഞങ്ങള്‍ക്ക് കൊടുക്കാന്‍ പറ്റില്യ
@
സത്യേന്ദ്രന്‍ മാഷ് /ബാബു മാഷ്/ബിജു മാഷ്
9th std physics question number 8
A stone of mass 2Kg is thrown vertically upwards with a velocity 10m/s
a)When the stone is on the ground what will it's PE w.r.t ground
Answer : 0 (ZERO)
b)When the stone is at maximum height what is it's PE w.r.t ground ?
Is this question is right ? I think data in inadequate to answer the question
If the question is like When the stone is at maximum height what is it's Kinetic Energy w.r.t ground
Then the answer is Zero because at maximum height velocity of the ball is zero
ഉദാ:
ഗ്രൂപ്പ് (1) :{മിനി , സിനി , റാണി , കാവ്യ , മായ }
ഗ്രൂപ്പ് (2) :{അരുണ്‍ , റാഫി , ജിതിന്‍ , സജിന്‍}
ഒരു പ്രോജക്ട് ചെയ്യുന്നതിന് ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു കുട്ടി വീതം എന്ന കണക്കില്‍ 2 കുട്ടികളെ തെരഞ്ഞെടുക്കണം
സാധ്യമായ 20ജോടികളിലൊന്ന് {മിനി , അരുണ്‍}
ഇവിടെ ആദ്യത്തേത് , രണ്ടാമത്തേത് എന്നിങ്ങനെയുള്ള വിശകലനത്തിന് പ്രസക്തിയില്ല.
ഓരോ ഗ്രൂപ്പില്‍ നിന്നും ഒരു കുട്ടി വീതം എന്നേയുള്ളു. ആദ്യം ഏത് ഗ്രൂപ്പില്‍ നിന്ന് സെലക്ട് ചെയ്താലും 2പേരിലൊരാള്‍ പെണ്‍കുട്ടിയും മറ്റേയാള്‍ ആണ്‍കുട്ടിയും ആയിരിക്കും.
{മിനി , അരുണ്‍} , {അരുണ്‍ , മിനി} എന്നിങ്ങനെ രണ്ട് രീതിയില്‍ എഴുതാമെങ്കിലും ഒരേ ജോടിയാണ്.
ഇനി ചോദ്യം 11 – ല്‍ ഓരോ പെട്ടിയില്‍ നിന്നും ഒരു സംഖ്യ വീതം 2സംഖ്യകളാണ് എടുക്കുന്നത്.
ആദ്യം ഏത് പെട്ടിയില്‍ നിന്നെടുക്കുന്നു എന്നത് പ്രസക്തമല്ല. ആദ്യം ഏത് പെട്ടിയില്‍ നിന്നെടുത്താലും
2 സംഖ്യകളിലൊന്ന് ഒറ്റയും മറ്റേത് ഇരട്ടയും ആയിരിക്കുമല്ലോ. ഇവിടെ അത്തരം (അതായത് ഒന്ന് ഒറ്റയും മറ്റേത് ഇരട്ടയുമായ) 625 ജോടികളേയുള്ളു.
രണ്ടും പൂര്‍ണവര്‍ഗമാകുമ്പോഴും ഒന്ന് ഒറ്റപൂര്‍ണവര്‍ഗവും മറ്റേത് ഇരട്ടപൂര്‍ണവര്‍ഗവും ആയിരിക്കും.അത്തരം 12 ജോടികളേയുള്ളു.
b) പരമാവധി സ്ഥിതികോര്‍ജ്ജം= താഴെ എത്തുമ്പോഴുള്ള ഗതികോര്‍ജ്ജം =1/2 mv2 =1/2 x 2 x 102 =100J
ഉയരം കൊടുക്കേണ്ടതില്ല
8 ലെ physics, biology എന്നിവയുടെ ഉത്തര സൂചികകള്‍ ദയവായി പോസ്റ്റ് ചെയ്യാമോ ..?
"ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട കമന്റുകള്‍ മാത്രം ഇവിടെ ഇടുക. അല്ലാത്തവ ഡിലീറ്റായേക്കാം."
The comment space of 'A-list correction' is hijaking by other comments...
Bcoz of this the doubts are remains uncleared.
eg:- "ittyci said...
How to correct the admission number of candidate from 2012A to 2012?..."
"aksharamuttam said...
462 കുട്ടികളുള്ള ഞങ്ങളുടെ സ്കൂളില്‍ എ ലിസ്റ്റിനായി കുട്ടികളുടെ വിവരങ്ങള്‍ കണ്‍ഫേം ചെയ്തപ്പോള്‍ 461കുട്ടികള്‍ കണ്‍ഫേം ആവുകയും ഒരു കുട്ടി മാത്രം കണ്‍ഫേം ചെയ്തിട്ടില്ലെന്നു തെളിഞ്ഞുവന്നു , കണ്‍ഫേം ചെയ്യാത്ത കുട്ടിയെ മാത്രം എങ്ങിനെ കണ്ടുപിടിക്കാനാവും ? ക്ലാസ്സ് അടിസ്ഥാനത്തില്‍ കണ്‍ഫേം സ്റ്റാറ്റസ് കാണാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?"
Practical Solutions for the above problems..(Strictly unofficial)
@ittyci
Add the student with correct admission number and details -(means as a fresh candidate) and then delete the student with wrong admission number
@aksharamuttam
Actually I didn't understand the qn.. Where this happend..? In sampoorna..?
അഡ്മിഷന്‍ നമ്പര്‍ തിരുത്തുന്നതെങ്ങിനെയെന്ന് പരീക്ഷാഭവനിലേയ്ക്ക് വിളിച്ചുചോദിച്ചപ്പോള്‍ പറഞ്ഞത് കുട്ടിയുടെ ഡാറ്റ ഡിലീറ്റ് ചെയ്ത് വീണ്ടും എന്റര്‍ ചെയ്തോളാനാണ്. അത് തീര്‍ത്തും നിരുത്തരവാദപരമായ മറുപടിയാണ്. സമ്പൂര്‍ണയില്‍ നമ്മുക്ക് അഡ്മിഷന്‍ നമ്പര്‍ സുഗമമായി തിരുത്താന്‍ സാധിക്കുമെന്നിരിക്കെയാണ് പരീക്ഷാഭവന്റെ സൈറ്റിലെ ഈ പരീക്ഷണം. മാത്രമല്ല പരീക്ഷാഭവന്റെ സൈറ്റില്‍ നിന്നും ഫോട്ടോ സേവുചെയ്തു വച്ചില്ലെങ്കില്‍ പിന്നെ അതുകിട്ടാന്‍ കുട്ടിയുടെ വീട്ടിലേയ്ക്ക് ക്യാമറയുമായി ഓടേണ്ടി വന്നേക്കാം
കണ്‍ഫേം ചെയ്യാത്ത കുട്ടിയെ കണ്ടുപിടിക്കാന്‍ കണ്‍ഫേര്‍മേഷന്‍ സ്റ്റാറ്റസ് എടുത്തു നോക്കിയാല്‍ മതി. അവിടെ അഡ്മിഷന്‍ നമ്പര്‍ കാണുന്ന കുട്ടികളെ കണ്‍ഫേം ചെയ്താല്‍ മതി.
കുട്ടികളുടെ അദ്ധ്യയന ഭാഷാ, പ്രഥമഭാഷാ, ലിംഗം, ഡിവിഷന്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു അബ്സ്ത്രാക്റ്റ് (കൗണ്ട് ഫങ്ഷന്‍ ഉപയോഗിച്ച്) സമ്പൂര്‍ണയിലും പരീക്ഷാഭവന്റെ സൈറ്റിലും അത്യന്താപേക്ഷിതമാണ്. പണ്ട് Access database ഉം mySQl ഉം ഒക്കെ ഉപയോഗിച്ചിരുന്ന കാലത്ത് അത് നമ്മുക്കു തന്നെ ചെയ്യാമായിരുന്നു. ഇപ്പോഴൊക്കെ പിഡിഎഫ് പ്രിന്റ് ഔട്ട് എടുത്ത് എണ്ണിനോക്കി ഉറപ്പു വരുത്തണം. അത് പ്രാകൃതരീതിയാണെന്നു മാത്രമല്ല തെറ്റുപറ്റാന്‍ സാദ്ധ്യതകൂടുതല്‍ ഉള്ളതുമാണ്
PS: ഇക്കാര്യം പരീക്ഷാ ഭവനിലേയ്ക്കു വിളിച്ചുചോദിച്ചപ്പോള്‍ കുട്ടികളെ ഓരോന്നോരോന്നായി കണ്‍ഫേം ചെയ്യുകയല്ലേ അപ്പോള്‍ അതൊക്കെ ശരിയാണോയെന്നു ഉറപ്പു വരുത്തിക്കൂടേയെന്നായിരുന്നു മറുപടി... നമ്മുടെ സങ്കടം ആരോടു പറയാന്‍ !
SNMHSS STARTED A NEW A SOCIAL NETWORKING SITE THAT CONNECT THE STUDENTS AND TEACHERS IN ALL SCHOOLS. EVERY ONE CAN JOIN THIS SITE AND SHARE YOUR EXPERIENCE AND YOU CAN MINGLE WITH YOUR FRIENDS USING CHAT BOX CLICK =HERE AND SIGN UP
WWW.legendzgroup.tk
പരീക്ഷാഭവന്റെ അടിയന്തിരനിര്‍ദ്ദേശം കണ്ട് സൈറ്റില്‍ കയറി confirmation status വെറുതെ പരിശോധിച്ചു.തള്ളിവന്ന കണ്ണ് ഇതുവരെ പൂര്‍വസ്ഥിതിയിലായിട്ടില്ല.23-ന് തന്നെ മുഴുവന്‍ confirm ചെയ്തിരുന്ന ലിസ്റ്റ് പൂര്‍ണമായിട്ടും unconfirmed ആയിരിക്കുന്നു. ഈ പ്രദേശത്തുള്ള എല്ലാസ്കൂളുകള്‍ക്കും ഇതേ പ്രശ്നം പറ്റിയതിനാല്‍ പരീക്ഷാഭവനത്തിന്റെ വികൃതിയാണെന്ന് മനസ്സിലായി. ടെന്‍ഷന്‍ സമ്മാനിച്ച സിസ്റ്റം മാനേജര്‍ unavailable ആണ്. 28-ാം തിയതി 5മണി കഴിഞ്ഞ് ഇപ്പോള്‍ 7മണിയായി. ഇനി confirm ചെയ്യാന്‍ ശ്രമിക്കുന്നില്ല.ഈ പ്രശ്നത്തെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്നവരുണ്ടെങ്കില്‍ ദയവായി മറുപടി നല്‍കുക.
തിരുവനന്തപുരത്തേയ്ക്കോടേണ്ടി വരുമോ?
തെറ്റായി confirm ചെയ്തുപോയവര്‍ക്കുവേണ്ടി മാത്രമാണ് എല്ലാസ്കൂളിന്റെയും വിവരങ്ങള്‍ unconfirmed ആക്കിയതെങ്കില്‍ അത് ഉത്തരവാദപ്പെട്ടവര്‍ സൂചിപ്പിക്കേണ്ടതായിരുന്നു...
ഞാന്‍ ഒരു കുട്ടിയുടെ തുറന്നുതരാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നരവരെ തുറന്നുതവന്നില്ല . അതാ മൂന്നരയക്ക് ആകുട്ടിയുടെ മാത്രം തുറന്നുതന്നിരിക്കുന്നു. സന്തോഷമായി . എറണാകുളത്ത് ഒരാവശ്യത്തിനുപോയിരിക്കുകയായിരുന്നു. യാദശ്ചീകമായി നെറ്റ് കിട്ടി . അപ്പോള്‍തന്നെ തെറ്റുതിരുത്തി കണ്‍ഫോം ചെയ്തു.
വീട്ടില്‍ വന്നത് 6 .30 നാണ് . ബ്ലോഗില്‍കയറാന്‍ തുടങ്ങിയപ്പോള്‍ ഒന്നു വെറുതെ നോക്കിയതാണ് . ഇതാ എല്ലാം തുറന്നിരിക്കുന്നു.
കുഴപ്പം എന്റെതാണെന്നാണ് കരുതിയത് .ഒരെണ്ണം തുറന്നുതരാന്‍ മൂന്നദിവസമായി തുടരെതുടരെ മെയില്‍ അയച്ചു. അതിലോരെണ്ണം കണ്ട് എല്ലാം തുറന്നുതന്നതാണെന്നുകരുതി വീണ്ടും കണ്‍ഫോം ചെയ്തു .
ജിംസാറിന്റെ കമന്റ് കണ്ടിരുന്നെങ്കില്‍ ഇത് വീമ്ടും ചെയ്യില്ലായിരു്ന്നു.
തിരുത്തിയതിനുശേഷം സേവ് ചെയ്യാതെ കണ്‍ഫോം ചെയ്ത ഒരു ടീച്ചര്‍ സന്തോഷത്തോടെ വിളിച്ചിരുന്നു. അതൊരു പാഠം . അങ്ങനെ ചെയ്യരുത് . തിരുത്തല്‍ വരില്ല
ഈ വര്‍ഷം മുതല്‍ എല്ലാം സംപൂര്‍ണ്ണമാവും എളുപ്പമാകും എന്നൊക്കെ കൊതിപ്പിച്ചിട്ട് ഇപ്പൊ ഇരട്ടി പണി ചെയ്തു വലയുകയാണ് പല സ്കൂളുകളും... എന്ന് തീരും ഈ പ്രാകൃതമായ ഏര്‍പ്പാട് ...
ഏതായാലും 28 ന് കൃത്യം 5 ന് തന്നെ UNCONFIRMED ആക്കിയത് കുറച്ചു കടന്നുപോയി .
ബഹുമാനപ്പെട്ട സത്യേന്ദ്രന്‍സാര്‍ ,പത്താം ക്ളാസിലെ physics ഉത്തരത്തില്‍ 11.b യില്‍ മഞ്ഞ എന്നാണ് കൊടുത്തിരിക്കുന്നത്.എന്നാല്‍ അതിന്റെ ശരിയായ ഉത്തരം സയന്‍ എന്നാണ്.കാരണം ചുവപ്പിന്റെ പൂരകവര്‍ണ്ണം സയനാണ്.
Post a Comment