എട്ടാംക്ലാസ് ICT പാഠങ്ങള്‍

>> Monday, August 6, 2012

രാജീവ് ജോസഫ് , ജിംജോ ജോസഫ് എന്നീ അദ്ധ്യാപകര്‍ തയ്യാറാക്കിയ എട്ടാംക്ലാസ് IT പാഠങ്ങളാണ് ഇന്നത്തെ പോസ്റ്റ്. എട്ടാംക്ലാസിലെ പാഠങ്ങള്‍ക്കും പത്തിലേതുപോലെ നോട്ടുകള്‍ വേണമെന്ന പലരുടെയും ആവശ്യമാണ് ബഹുമാന്യരായ രണ്ട് അധ്യാപകര്‍ നിറവേറ്റിയത് . ബ്ലോഗ് ടീമിന്റെ പേരില്‍ അവരുടെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നു.

ഭാവി തലമുറയെ നേര്‍വഴിക്ക് നടത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നമുക്ക്, കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടത് വിജ്ഞാന സമ്പാദനത്തിനും വിനിമയത്തിനും ഇന്ന് വളരെ അത്യാവശ്യമാണ്. മാത്രമല്ല നമ്മുടെ ചുറ്റുപാടും സംഭവിക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വൈവിധ്യമുള്ളതും രസകരവുമായ അനുഭവങ്ങളിലൂടെ അറിവിന്റെ നിര്‍മാണം നടക്കുന്നതിനും വിവര സാങ്കേതിക വിദ്യ ഏറെ സഹായകമാണ്.


കേവലം സാങ്കേതിക വിദ്യാ പഠനം മാത്രമായി ചുരുക്കുന്ന തരത്തിലല്ല ഇപ്പോഴത്തെ നമ്മുടെ ഐ.ടി. പാഠപുസ്തകങ്ങള്‍. മറിച്ച് ഐ.റ്റി.യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പഠനപ്രക്രിയയുടെ ഗുണമേന്മ മൊത്തത്തില്‍ വര്‍ദ്ധിപ്പിക്കുവാനും സ്വയം പഠനത്തിനു സഹായിക്കുന്ന തരത്തിലുമാണ് അവ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

ചിത്രരചനാ പരിശീലനത്തിനായി GIMP, സമയ മേഖലകള്‍ മനസ്സിലാക്കാന്‍ Sunclock, ഏറ്റവും ഉപകാരപ്രദമായ Word Processor, വിജ്ഞാനത്തിന്റെ മഹാസാഗരമായ Internet- നെ പരിചയപ്പെടല്‍, രസതന്ത്ര പഠനം എളുപ്പമാക്കാന്‍ Kalzium, Ghemical എന്നിവ, സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ കളികളിലൂടെ പഠിക്കുന്നതിന് Kaliyalla Kaaryam, ജ്യാമിതീയ നിര്‍മ്മിതികള്‍ എളുപ്പമാക്കാന്‍ Geogebra, വിവരങ്ങള്‍ പട്ടികയാക്കുക, ക്രോഡീകരിക്കുക, അപഗ്രഥിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആയാസരഹിതമാക്കാന്‍ Spreadsheet, ഭൂപട പഠനത്തിനായി Marble, Xrmap എന്നിവ, നമ്മുടെ കണ്ടെത്തലുകള്‍ ആശയങ്ങള്‍, നിർദ്ദേശങ്ങള്‍ തുടങ്ങിയവ മറ്റുള്ളവരുടെ മുമ്പില്‍ ആകര്‍ഷകമായി അവതരിപ്പിക്കുവാന്‍ സഹായിക്കുന്ന Presentation സോഫ്റ്റെയര്‍, ആകാശ കാഴ്ച്ചകള്‍ നിരീക്ഷിക്കാനുതകുന്ന KStars എന്നീ സോഫ്റ്റെയറുകള്‍ ആണ് എട്ടാം ക്ലാസിൽ പരിചയപ്പെടുത്തുന്നത്.

കൂടുതല്‍ അന്വേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും പാഠപുസ്തകത്തിനും അപ്പുറത്തേയ്ക്ക് പോകുന്നതിന് പ്രേരണ ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സഹായകമാകുന്ന വിധത്തില്‍ ആദ്യ ആറ് പാഠങ്ങളുടെ നോട്സ് പ്രസിദ്ധീകരിക്കുന്നു. അവ പൂര്‍ണ്ണമല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ്സ് ആയെത്തുമ്പോള്‍ അവ കുറ്റമറ്റതാക്കാം എന്ന് കരുതുന്നു.

VIII -ICT notes : Chapter 1
VIII -ICT notes : Chapter 2
VIII -ICT notes : Chapter 3
VIII -ICT notes : Chapter 4
VIII-ICT notes : Chapter 5
VIII -ICT notes : Chapter 6

77 comments:

വി.കെ. നിസാര്‍ August 6, 2012 at 7:42 AM  

കോട്ടയത്തെ എരുമേലി സെന്റ് തോമസ് ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ രാജീവ് ജോസഫ് സാറിനേയും അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ബ്ലോഗിനേയും കഴിഞ്ഞ രണ്ടുവര്‍ഷമായി ശ്രദ്ധിക്കുന്നുണ്ട്.ഒറ്റയ്ക്ക് ഒരു ബ്ലോഗ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ടുപോകുകയെന്ന വളരെ ക്ഷമയും പ്രയത്നവുമാവശ്യമായ നിസ്വാര്‍ത്ഥ സല്‍പ്രവൃത്തിയെ നമിക്കുന്നു.
നമ്മുടെ വായനക്കാരായ ഇംഗ്ലീഷ് അധ്യാപകരാരെങ്കിലും രണ്ടുമൂന്നുപേര്‍ അദ്ദേഹത്തോടൊപ്പം കൂടിയാല്‍ എത്ര നന്നായിരുന്നേനേ..!
എട്ടാംക്ലാസിലെ ഐടി ടെക്സ്റ്റ്ബുക്കിന് ഒരു ഹാന്റ്ബുക്ക് ഇറങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഈ പോസ്റ്റ്, മറ്റുള്ളവരുടെ ഇടപെടലുകളിലൂടെ ഒരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
സുഹൃത്ത് രാജീവ് ജോസഫ് സാറിന് മാത്‌സ് ബ്ലോഗിന്റെ നന്ദി.

ഫിലിപ്പ് August 6, 2012 at 9:08 AM  

വിഷയേതരം: "ചരിത്രത്തിൽ ഇന്ന്" എന്ന പെട്ടിയിൽ കാണുന്ന ആദ്യത്തെ രണ്ടു കാര്യങ്ങളിലും എനിക്ക് കാര്യമായ സംശയമുണ്ട്. കൊളംബിയ യൂറോപ്യൻ ഭൂവിഭാഗമാണോ? റോമാസാമ്രാജ്യം പത്തൊന്പതാം നൂറ്റാണ്ടു വരെ (ഏതെങ്കിലും രൂപത്തിൽ) നിലനിന്നു എന്ന് വിശ്വസിക്കാൻ പ്രയാസം.

-- ഫിലിപ്പ്

M.R.S.ALAPPUZHA August 6, 2012 at 10:53 AM  

രാജീവ് ജോസഫ് സാറിന് മാത്‌സ് ബ്ലോഗിന്റെ നന്ദി.

M.R.S.ALAPPUZHA August 6, 2012 at 10:53 AM  

രാജീവ് ജോസഫ് സാറിന് മാത്‌സ് ബ്ലോഗിന്റെ നന്ദി.

Edavanakadan August 6, 2012 at 11:17 AM  

സര്‍
അഭിനന്ദനങ്ങള്‍
പോസ്റ്റുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
ജയദേവന്‍

Dr.Sukanya August 6, 2012 at 1:01 PM  
This comment has been removed by the author.
Dr.Sukanya August 6, 2012 at 1:04 PM  

ഞാനും ഫിലിപ്പ് സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.


എന്റെ അറിവ് ശരിയാണ് എങ്കില്‍ കൊളംബിയ ദക്ഷിണ(തെക്കെ)അമേരിക്കയിലെ വലിപ്പം കൊണ്ട് നാലാമത്തെ രാജ്യമാണ്.തെക്കെ അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ശുദ്ധമായ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ആളുകളാണ് ഇവര്‍.1538ല്‍ ഗോൺസാലോ ജിമെനെസ് ഡെ ക്വിസ്റ്റാഡ എന്ന സ്പാനിഷ് പട്ടാളക്കാരൻ മഗ്ദ്ധലനാ നദീവഴിക്ക് സഞ്ചരിക്കുമ്പോള്‍ ആണ് കൊളംബിയ കണ്ടെത്തിയത്. കൊളംബസ്സിന്റെ പേരിനെ ആസ്പധമാക്കിയാണ് കൊളംബിയ എന്നാ പേര്‍ വന്നത്. മുന്‍പ് ഇതിനെ ന്യൂഗ്രാനഡാ എന്ന് സ്പെയിന്‍കാര്‍ വിളിച്ചിരുന്നു.

ദിപിന്‍ August 6, 2012 at 2:19 PM  
This comment has been removed by the author.
ദിപിന്‍ August 6, 2012 at 2:27 PM  

പ്രിയപ്പെട്ട മാത് സ് ടീമിന് …........
നിങ്ങളുടെ ആശയം വളരെ നന്നായിരുന്നു.
ഇതുപയോഗിച്ച് സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും.
ഇത്തരം ആശയം ബ്ലോഗില്‍ നല്‍കിയതിന് മാത് സ് ബ്ലോഗ് ടീമിന് എന്റെ ആശംസകള്‍.
ഗണിതവര്‍ഷം എങ്ങനെ ആചരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണനേടാന്‍ ഇതിലൂടെ സാധിച്ചു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു...................


,
സ് നേഹപൂര്‍വ്വം
പ്രിന്‍സി.കെ.ജെ

anjali August 6, 2012 at 2:53 PM  

പ്രിയപ്പട്ട മാത്സ് ടീം,
താങ്കളുടെ പരിശ്രമത്തെ ‍‍‍‌ഞാന്‍ അഭിനന്ദിക്കുന്നു.

Unknown August 6, 2012 at 2:58 PM  

പ്രിയ മാത്സ് ബ്ലോഗ്.........................................


അധ്യാപക വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് ഗണിതശാസ്ത്ര ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രചോദനമാണ്. ബ്ലോഗിലെ പ്രവൃത്തനങ്ങള്‍ വളരെ നന്നായിരിക്കുന്നു.2012ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കുന്നു.ഈ വര്‍ഷം ഞങ്ങള്‍ ഗണിതവുമായി ബന്ധിപ്പെട്ടു മാഗസിന്‍ തയ്യാറാക്കി.ഗണിതക്ലബ് വിപുലീകരിച്ചു.സെമിനാര്‍ സംഘടിപ്പിച്ചും ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചും കൊണ്ടാടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്,മാത്രമല്ല ഗണിത അധ്യാപകനായ ശശിമാഷുടെ സഹായത്തോടെ പഠനോപകരണ നിര്‍മ്മാണവും നടത്തുന്നുണ്ട്.ബ്ലോഗില്‍ കുസൃതിചോദ്യങ്ങള്‍ കൂട്ടിചേര്‍ക്കുന്നതു നന്നായിരിക്കും.ചെറിയകുട്ടികള്‍ക്ക് ക്ലാസ്സില്‍ കൊടുക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാമോ?

എന്ന്
ദിന്‍ഷ പലേരി

ദിപിന്‍ August 6, 2012 at 3:01 PM  
This comment has been removed by the author.
Unknown August 6, 2012 at 3:03 PM  

പ്രിയ മാത്സ്ബ്ലോഗ്........................


2012 ദേശീയഗണിതശാസ്ത്രവര്‍ഷമായി നാം ആചരിക്കുകയാണ്.ഓരോ വര്‍ഷവും ഗണിതദിനത്തില്‍ വിവിധ പരിപാടികള്‍ നടത്താറുണ്ടെങ്കിലുംഗണിതശാസ്ത്ര ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഈ വര്‍ഷം ഗണിതവുമായി ബന്ധപ്പെട്ട് ഗണിതമാസിക, പഠനോപകരണ നിര്‍മ്മാണപരിലശീലനം തൂടങ്ങിയ നിരവധി പരിപാടികള്‍ നടത്തുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു അധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് ഗണിതവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഗണിതശാസ്ത്ര ബ്ലോഗ് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
എന്ന്
അശ്വതി ചന്ദ്രന്‍

Unknown August 6, 2012 at 3:04 PM  

പ്രിയ മാത്സ്ബ്ലോഗ്........................


2012 ദേശീയഗണിതശാസ്ത്രവര്‍ഷമായി നാം ആചരിക്കുകയാണ്.ഓരോ വര്‍ഷവും ഗണിതദിനത്തില്‍ വിവിധ പരിപാടികള്‍ നടത്താറുണ്ടെങ്കിലുംഗണിതശാസ്ത്ര ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്. ഈ വര്‍ഷം ഗണിതവുമായി ബന്ധപ്പെട്ട് ഗണിതമാസിക, പഠനോപകരണ നിര്‍മ്മാണപരിലശീലനം തൂടങ്ങിയ നിരവധി പരിപാടികള്‍ നടത്തുകയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു അധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് ഗണിതവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഗണിതശാസ്ത്ര ബ്ലോഗ് സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
എന്ന്
അശ്വതി ചന്ദ്രന്‍

ദിപിന്‍ August 6, 2012 at 3:07 PM  

പ്രിയപ്പെട്ട മാത്സ് ബ്ളോഗ് ടീം
പോസ്റ്ററുകള്‍ നന്നായിട്ടുണ്ട്.സ്ക്കൂള്‍ തലത്തിലെ ഗണിതപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ഇവ സഹായകമാകും.ഈ ആശയങ്ങള്‍ സ്ക്കൂള്‍ തലത്തില്‍ വലിയ മാററങ്ങള്‍ സൃഷ്ടിക്കും.ഗണിത വിഷയത്തില്‍ കുട്ടികളുടെ താല്‍പര്യം കൂട്ടാനും ഇത് സഹായകമാകും.ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.
വിന്യ.കെ.പി

JOHN P A August 6, 2012 at 6:17 PM  

സത്യം . ഫിലിപ്പ് സാറ് ഇല്ലായിരുന്നെങ്കില്‍ എന്റെ പൈത്തണ്‍ പഠനവും വര്‍ക്ക് ഷീറ്റ് എഴുതലും ഒരുവഴിക്കാകുമായിരുന്നേനേ. അതുകൊണ്ട് ഈ വര്‍ക്ക്ഷീറ്റ് നന്മയുടെ അംശമുണ്ടെങ്കില്‍ എന്റെ പ്രീയപ്പെട്ട , ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഫിലിപ്പ് സാറിന് മാത്രം അവകാശപ്പെട്ടതാണ്.തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് എന്റെമാത്രമാണ് .
അടുത്ത തിങ്കളാഴ്ച ICT -10 ന്റെ കമ്പ്യൂട്ടറിന്റെ ഭാഷ എന്ന പ്രോഗ്രാം വര്‍ക്ക് ഷീറ്റുകള്‍ പ്രസിദ്ധീകരിക്കും

krishiyidam August 6, 2012 at 7:18 PM  


ഹിരോഷിമാദിനം ആചരിച്ചു.
ചിറ്റിലഞ്ചേരി എ.യു.പി. സ്കൂള്‍ സോഷ്യല്‍ ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാദിനം ആചരിച്ചു. രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ബോധവല്‍കരണ സമ്മേളനം പ്രധാനധ്യാപകന്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ലീഡര്‍ രാഹുല്‍ വര്‍മ്മ അധ്യക്ഷം വഹിച്ചു. ഹിരോഷിമ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഏഴാതരം എ യിലെ കുമാരി അശ്വതി പ്രസംഗിച്ചു.കൂടാതെ കുട്ടികള്‍ ശാന്തി ഗീതാലാപനം നടത്തി. ഷാജീവ് മാസ്റര്‍, സുധ ടീച്ചര്‍, സുരേഷ് മാസ്റര്‍ ആശംസകളര്‍പ്പിച്ചു. ഓമന ടീച്ചര്‍ നന്ദിയും പറഞ്ഞു.

krishiyidam August 6, 2012 at 7:27 PM  

സ്കൂള്‍ വാര്‍ത്തകള്‍ നല്‍കാന്‍ ഒരു കമന്റ് ബോക്സ് നല്‍കിയാല്‍ വളരെ ഉപകാരപ്പെടും. യു.പി.വിഭാഗങ്ങളെയും മാത്സ്ബ്ളോഗില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഒരു കോടി പിന്നിട്ട മാത്സ് ബ്ളോഗിന് എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരിയിലെ വിദ്യാര്‍ത്ഥികളുടെ ആശംസകള്‍..........

Abid Omar August 6, 2012 at 9:06 PM  

visit : http://www.padanamuri.blogspot.in/
for more downloads for +1 and SSLC

BETHEL HOMESTAY August 6, 2012 at 9:50 PM  

HEARTY THANKS!!!

Hari | (Maths) August 6, 2012 at 10:35 PM  

വളരെ എനര്‍ജറ്റിക്കായൊരു അധ്യാപകനാണ് രാജീവ് ജോസഫ് സാര്‍. അവസാനിക്കില്ലെന്നു തോന്നുന്ന പല വാദപ്രതിവാദങ്ങളും അദ്ദേഹത്തിന്റെ സൗമ്യമായ കമന്റുകള്‍ മൂലം തണുത്ത് അവസാനിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. www.english4keralasyllabus.com എന്ന ബ്ലോഗ് തന്നെ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ മികച്ച ഉദാഹരണമാണ്. നിസ്വാര്‍ത്ഥമായ അദ്ദേഹത്തിന്റെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം മാത്​സ് ബ്ലോഗിനും ശക്തിപകരുന്നു.

Sainuddin Elenkur August 7, 2012 at 12:44 PM  

വളരെ ഉപകാരം സാര്‍, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഒരുപാട് ഉപകാരപ്രദമായ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് ഒരുപാട് നന്ദി.

Younus August 7, 2012 at 1:44 PM  

LP,UP ക്ലാസുകളുടെ SCHEME OF WORK ലഭ്യമാണോ ?.ഉണ്ടങ്കില്‍ ഒന്ന് പോസ്റ്റ് ചെയ്യാമോ .

krishiyidam August 7, 2012 at 6:03 PM  
This comment has been removed by the author.
krishiyidam August 7, 2012 at 6:07 PM  

രണ്ടാം തരത്തിലെ 'കൊമ്പന്‍ രാജാവായി' എന്ന യൂണിറ്റിനെ അടിസ്ഥാനമാക്കിയുള്ള പഠന പ്രവര്‍ത്തനം. ഇതില്‍ ക്ളിക്കുക

kalolsavammvka August 7, 2012 at 10:26 PM  

പുതിയ ഓണപരീക്ഷാ ടൈം ടേബിളില്‍ 8,9,10 ഐ.ടി പരീക്ഷാ ഇല്ലേ??????????ഓണ്‍ലൈനായോ?????

വി.കെ. നിസാര്‍ August 7, 2012 at 10:28 PM  

സച്ചിന്‍ സാര്‍,
ഓണപ്പരീക്ഷ (തിയറി+പ്രാക്ടിക്കല്‍) സോഫ്റ്റ്‌വെയറുപയോഗിച്ച് ഓണാവധിയ്ക്ക് ശേഷമാണെന്നാണ് വിവരം..!

kalolsavammvka August 7, 2012 at 10:33 PM  

ഹൊ. What a Quick Response Sir,
It's Great.....................
ഇതാണ് Maths Blog...................
Proud of you sir......................................
ഇതാണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത് .........................
അല്പ ദിവസം നിങ്ങള്‍ക്കൊപ്പം കഴിയാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു

Rajeev August 7, 2012 at 10:47 PM  

കോടിയുടെ നിറവിൽ നിൽക്കുമ്പോഴും വിനയാന്വിതരായി സഹ ബ്ലോഗർമാരെയും പ്രോത്സാഹിപ്പിക്കുവാനുള്ള ജോൺ സാറിന്റെയും നിസാർ സാറിന്റെയും ഹരി സാറിന്റെയും ഒക്കെ വലിയ മനസ് അത്ഭുതപ്പെടുത്തുന്നു. പ്രൊത്സാഹജനകമായ കമന്റുകൾ നൽകിയവർക്കെല്ലാം പ്രത്യേകം നന്ദി...

കമന്റ്സ് വഴി നോട്സ് മെച്ചപ്പെടുത്താം എന്നു കരുതിയിരുന്നു. പക്ഷെ അത്തരത്തിലൊരു കമന്റ് ഇതു വരെ കണ്ടില്ല. ആർക്കെങ്കിലും ഈ നോട്സ് ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്യുവാൻ താൽപര്യം ഉണ്ടോ? ഉണ്ടെങ്കിൽ rajeevjosephkk@gmail.com എന്ന അഡ്രസിൽ ബന്ധപ്പെട്ടാൽ നന്നായിരുന്നു.

if you have any suggestions to modify the notes or want to participate in modifying it you are most welcome.

ഫിലിപ്പ് August 8, 2012 at 12:30 AM  

രാജീവ് സാർ,

കുറേനാളായി ഈ ബ്ലോഗ് ശ്രദ്ധിക്കുന്ന അനുഭവം വച്ചാണെങ്കിൽ, അത്തരത്തിലുള്ള (പ്രയോജനമുള്ള) കമന്റുകൾ ഒന്നോ രണ്ടോ താങ്കൾക്ക് കിട്ടിയാൽ ഭാഗ്യം എന്നേ ഞാൻ കരുതൂ. താഴെപ്പറയുന്നതിന്റെ ഏതെങ്കിലും അനുപാതത്തിലുള്ള മിശ്രിതമാവണം, ഇവിടെ വരുന്നവരിൽ മിക്കവരേയും ഇങ്ങനെ "തിരിച്ചുകൊടുക്കാൻ കഴിയാത്തവർ" ആക്കുന്നതെന്ന് തോന്നുന്നു.

1. അലസത: ആരെങ്കിലും (അഥവാ എന്തെങ്കിലും. ഉദാ: ജോലിപോകുമോ, ശംബളമോ അരിയറോ കുറഞ്ഞുപോകുമോ എന്നൊക്കെയുള്ള പേടി.) നിർബന്ധിച്ചാലല്ലാതെ ഒന്നും തനിയെ ചെയ്യാൻ കഴിവില്ലാത്ത അവസ്ഥ. കുറച്ച് ബുദ്ധിമുട്ടുള്ള എന്തെങ്കിലും അഥവാ ചെയ്യാമെന്ന് വച്ചാലും അഞ്ചുമിനിട്ടിനകം "ഓ, എന്തിനാ" എന്ന് തോന്നി "രസമുള്ള" കാര്യങ്ങളന്വേഷിച്ച് നിർത്തിപ്പോകുന്ന സ്വഭാവം. ഇത് കാലാകാലങ്ങളായി വളർത്തിയെടുക്കുന്നതാണ്, പഴയ പാട്ടിൽ പറയുന്നതുപോലെ "പിരിയാൻ വിടാത്ത കാമുകിയും" (അഥവാ കാമുകനും) ആണ് .

2. അതിവിനയം: ഇത്രയും കഴിവൊക്കെയുള്ള രാജീവ് സാർ ചെയ്തതിന്റെ പുറത്ത് (വെറും മണ്ടനായ/മണ്ടിയായ) ഞാൻ ഇനിയെന്ത് കൂടുതൽ പറയാനാ.

3. ദുരഭിമാനം: ഞാൻ പറയുന്നതെന്തെങ്കിലും തെറ്റിപ്പോയാലോ, ഇത്രയും പേരുടെ മുന്പിൽ ആകെ നാണക്കേടാകില്ലേ.

4. എഴുതപ്പെട്ട വാക്കിനോടുള്ള അടിസ്ഥാനമില്ലാത്ത ഭയം: നല്ല പിഡിഎഫ് ഫോർമാറ്റിലൊക്കെയാക്കി തന്ന സാധനത്തിൽ ഒരു കുറ്റമോ കുറവോ അല്ലെങ്കിൽ അതിൽ സാധ്യമായ ഒരു മെച്ചപ്പെടുത്തലോ വിപുലീകരണമോ സൂക്ഷിച്ചു നോക്കിയാൽക്കൂടി കാണാൻ കഴിയാത്ത അവസ്ഥ.

5. സഭാകന്പം: പൊതുസദസ്സിൽ എന്തെങ്കിലും (അത് ശരിയാണെന്ന് ആത്മാർത്ഥമായി തോന്നുന്നുണ്ടെങ്കിലും) പറയാനുള്ള (എഴുതാൻ പോലുമുള്ള!) പേടി.

6. സ്വാർത്ഥത: കിട്ടുന്നതൊക്കെ പോരട്ടെ, ഞാനെന്തിന് മറ്റുള്ളവർക്ക് കൊടുക്കണം, ഹയ്യട!

7. അരാഷ്ട്രീയത: പൊതുവായി വേണ്ടതൊക്കെ "മറ്റാരെങ്കിലും" ചെയ്തോളും, മറ്റാരെങ്കിലുമാണ് (ഞാനല്ല) ചെയ്യേണ്ടതും, എന്ന വിശ്വാസം. ഇവിടെയാണെങ്കിൽ അങ്ങനെ ചെയ്യാൻ നിസാർ/ഹരി/ജോൺ തുടങ്ങി പത്തോ ഇരുപതോ പേരുമുണ്ടല്ലോ.

സാറെഴുതിയ നോട്ടിൽ ഒരു അക്ഷരത്തെറ്റ് കണ്ടാൽ അതുപോലും ഇവിടെവന്നു പറയാൻ കഴിയാതെ വരുന്നതിന് ഇതൊക്കെയേ കാരണമായി എന്റെ മനസ്സിൽ വരുന്നുള്ളൂ. ഇതേ സ്വഭാവങ്ങളിൽ ചിലതിന്റെയൊക്കെ വകഭേദങ്ങൾ നമ്മുടെ ഹോംസ് സാറിന്റെ ഡിപ്പാർട്ട്‌മെന്റിലോ മറ്റോ കാണുന്ന സമയത്ത്, അത് അഴിമതിയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥഗർവുമൊക്കെയാണെന്ന് നമുക്കെല്ലാം മനസ്സിലാകുമെന്നുള്ളത് വേറെകാര്യം.

-- ഫിലിപ്പ്

വി.കെ. നിസാര്‍ August 8, 2012 at 7:22 AM  

വിഷയേതരം :
"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങള്‍ക്ക്‌ എതിരായതിനാല്‍ ഒഴിവാക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌."

മാത്‌സ് ബ്ലോഗിനെക്കുറിച്ചുള്ള ഈ പേജ്
ഇടയ്ക്കിടെ തുറക്കുമ്പോളെല്ലാം കാണുന്ന ഹൃദയഭേദകമായ കാഴ്ച!
വിഷമം നമ്മുടെ ബ്ലോഗിനെക്കുറിച്ചുള്ള പേജ് അവിടെ സ്ഥിരപ്പെടുത്താത്തതിലല്ല.
റിലയബിലിറ്റിക്കുവേണ്ടിയുള്ള മലയാളം വിക്കിയുടെ ശുഷ്കാന്തിയില്‍ എന്നും അഭിമാനമുണ്ട്.
പക്ഷേ, സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യവും അറിവിന്റെ മഹാസാഗരമായ വിക്കിയുടെ നിസ്വാര്‍ത്ഥമായ പങ്കുവെക്കല്‍ നയങ്ങളാലും ആകര്‍ഷിക്കപ്പെട്ട് അതേ ട്രാക്കില്‍ ഒരു കൈത്തോട് വെട്ടിയുണ്ടാക്കിയവര്‍ക്ക് മേല്‍ വാചകമുണ്ടാക്കുന്ന വേദന വലുതാണ്.
അതൊന്ന് പരിഷ്കരിച്ച്, "വിക്കിയിലേക്ക് ചേര്‍ക്കാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുന്നു"എന്നോ മറ്റോ ആക്കിയിരുന്നെങ്കില്‍ എത്ര നന്നായേനേ..!

ബീന്‍ August 8, 2012 at 7:32 AM  
This comment has been removed by the author.
848u j4C08 August 8, 2012 at 7:39 AM  

ഫിലിപ്പ് സാര്‍ ,
വളരെ നല്ല നിരീക്ഷണം.

നിസാര്‍ സാര്‍ ,
സത്യമായും ആ പേജ് കാണുമ്പോള്‍ അങ്ങനെയൊരു ലേഖനം ഇല്ലാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു . ആദ്യമായി ആ പേജ് കാണുന്ന ഒരാള്‍ക്ക്‌ മാത്സ് ബ്ലോഗിനെ കുറിച്ചു മോശം അഭിപ്രായമാണ് ഉണ്ടാകുക . ഏതോ നിലവാരം കുറഞ്ഞ സാധനം പരസ്യം ചെയ്തു മാര്‍ക്കറ്റില്‍ എത്തിക്കുന്നത് പോലെ

ഫിലിപ്പ് August 8, 2012 at 9:50 AM  

നിസാർ/ബാബു സാർ,

വിക്കിപ്പീഡിയയുടെ ഫലകം തിരുത്തുന്നതിലും എത്രയോ എളുപ്പത്തിൽ നമുക്ക് — എന്നുവച്ചാൽ ഇവിടെ വന്ന് ഇത് വായിച്ച് ആത്മരോഷം കൊണ്ട് ഒന്നും ചെയ്യാതെ പോകുന്നവർക്കും — ചെയ്യാവുന്ന കാര്യമാണ് (അവിടെ സൂചിപ്പിച്ചിരിക്കുന്നതുപോലെയും ബാബുസാർ പറഞ്ഞതുപോലെയും) അത്ര നല്ലതല്ലാത്ത രൂപത്തിൽ കിടക്കുന്ന ആ ലേഖനമൊന്ന് മെച്ചപ്പെടുത്തുക എന്നത്? വിക്കിപ്പീഡിയയിൽ എഴുതിപ്പഠിക്കാനായി, ആരും ഒന്നും ചെയ്തില്ലെങ്കിൽ തട്ടിപ്പോകുമെന്ന് എന്തായാലും ഉറപ്പുള്ള ലേഖനത്തിനെ തിരുത്തുന്നതിലും നല്ല ഒരു അവസരം കിട്ടാനുണ്ടോ?

അവിടത്തെ ആദ്യത്തെ വരി മുന്പുണ്ടായിരുന്നതിലും കുറച്ചുകൂടെ നിഷ്പക്ഷമാക്കാൻ ഞാനൊരു ശ്രമം നടത്തി നോക്കിയിട്ടുണ്ട്.

തിരുത്തുന്നവർ ആദ്യം ഈ നിർദ്ദേശങ്ങൾ ഒരു തവണ വായിച്ചിട്ട് തുടങ്ങിയാൽ നന്നായിരിക്കും:

1. പരിശോധനായോഗ്യത . ചുരുക്കത്തിൽ : മൂന്നാമതൊരാൾക്ക് പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെടാൻ വകുപ്പുള്ള കാര്യങ്ങളേ ഉൾപ്പെടുത്താവൂ. ഉദാ: ബ്ലോഗ് തുടങ്ങുന്പോൾ ഹരി സാറിന്റെയും നിസാർ സാറിന്റെയും മനസ്സിൽ എന്തായിരുന്നു ആശയം എന്നുള്ളത് ഇങ്ങനെയുള്ള കാര്യം അല്ല .

2. സന്തുലിതമായ കാഴ്ചപ്പാട് . ചുരുക്കത്തിൽ: നമ്മുടെ ബ്ലോഗ് എന്താണെന്നാണ് അവിടെ പറയേണ്ടത്, മറിച്ച് ഈ ബ്ലോഗ് നല്ലൊരു കാര്യം ആണെന്നതല്ല. ഉദാ: "സ്പാർക്കിനെപ്പറ്റിയുള്ള ഒട്ടേറെപ്പേരുടെ സംശയങ്ങൾ കമന്റുകളിലൂടെ പരിഹരിച്ചു" എന്ന് വേണമെങ്കിൽ പറയാം. ഇത് വസ്തുതയും മറ്റൊരാൾക്ക് പരിശോധിച്ചുനോക്കാവുന്ന കാര്യവുമാണല്ലോ? എന്നാൽ "സ്പാർക്കിനെപ്പറ്റിയുള്ള സംശയങ്ങൾ പരിഹരിക്കുന്നതുവഴി അധ്യാപകർക്ക് ആശ്വാസമായി, അവരുടെ കണ്ണിലുണ്ണിയായി." എന്നും മറ്റും പറയാതിരിക്കുക. ബ്ലോഗിന്റെ ഗുണഗണങ്ങളല്ല, ബ്ലോഗിനെപ്പറ്റിയുള്ള വസ്തുതകളാണ് അവിടെ പ്രസിദ്ധീകരിക്കേണ്ടത്. ഇതും കാണുക.

3. വിക്കീപ്പീഡിയയിൽ ഈ ബ്ലോഗിന്റെ താളിൽ തിരുത്തൽ വരുത്തുമ്പോൾ, നിങ്ങൾ ബ്ലോഗ് ടീമിലുള്ളവരോ, ഇവിടെ സജീവമായി പങ്കെടുക്കുന്നവരോ, ഈ ബ്ലോഗിന്റെ ഉന്നമനത്തിൽ താത്പര്യമുള്ളവരോ ആണെങ്കിൽ അക്കാര്യം വിക്കിപ്പീഡിയ താളിന്റെ സംവാദം താളിൽ സൂചിപ്പിക്കുക. നിങ്ങൾക്ക് ഇക്കാര്യത്തിൽ താത്പര്യസംഘട്ടനവും അതുവഴി ചായ്വുകളും (bias) ഉണ്ടായേക്കാമെന്ന് മറ്റ് തിരുത്തലുകാരെ അറിയിക്കാനുള്ള ഒരു മാർഗമാണ് ഇത്. ഇങ്ങനെ ചെയ്യണമെന്ന് മലയാളം വിക്കിപ്പീഡിയയുടെ നയത്തിൽ പറയുന്നില്ലെങ്കിലും, ഇങ്ങനെ ചെയ്താൽ നന്നായിരിക്കുമെന്ന് ഇംഗ്ലീഷ് വിക്കിപ്പീഡിയയുടെ ഇതിനെ സംബന്ധിച്ച മാർഗരേഖയിൽ പറയുന്നുണ്ട്. ഇതിനായി ഒരു പുതിയ ഉപവിഭാഗം സംവാദം പേജിൽ തുടങ്ങിയിട്ടുണ്ട്.

ആനന്ദ് കുമാര്‍ സി കെ August 8, 2012 at 1:44 PM  

@ Hitha
9, 11 ചോദ്യങ്ങള്‍ അങ്ങനെ തന്നെയല്ലേ ഉദ്ദേശിച്ചത്?

ആനന്ദ് കുമാര്‍ സി കെ August 8, 2012 at 1:51 PM  

@ Hitha
9, 11 ചോദ്യങ്ങള്‍ അങ്ങനെ തന്നെയല്ലേ ഉദ്ദേശിച്ചത്?

Anonymous August 8, 2012 at 6:20 PM  

"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങള്‍ക്ക്‌ എതിരായതിനാല്‍ ഒഴിവാക്കാനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുകയാണ്‌."
ആ ലേഖനം പരസ്യമാണെന്ന തരത്തിലുള്ള നാട ഒഴിവാക്കിയിട്ടുണ്ട്.

krishiyidam August 8, 2012 at 6:36 PM  

യു.പി. ക്ളാസ്സിലെ ഐ.ടി. പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
എന്ന്, എ.യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.

vpm hs hm August 8, 2012 at 7:01 PM  

John sir,
please send ICT Objective type questions and answers of "new methods of data collection" std.X, both English and Malayalam medium. Sir, we also want ICT worksheet of Std.IX, both Eng. and Malayalam medium.

സഹൃദയന്‍ August 9, 2012 at 12:03 AM  

??

ഇതെന്താ ജോണ്‍ സാറിന്‍റെ ജോലിയാണോ..?

മറ്റാരും ഇതില്‍ കൈ വയ്ക്കാത്തതെന്തേ..?

ഇങ്ങിനെ പത്തും ഇരുപതും പേജുള്ള വര്‍ക്ക് ഷീറ്റായി ആ പാഠപുസ്തകത്തെ (മനസ്സിലാകുന്ന രൂപത്തിലാക്കി) മാറ്റി എടുക്കാന്‍ എന്തു മാത്രം കഷ്ടപ്പെട്ടിട്ടുണ്ടാകും..?

ഇനി ബാക്കിയും അദ്ദേഹം തന്നെ ചെയ്യണമോ..?

ബീന്‍ August 9, 2012 at 7:46 AM  

എല്ലാം ആരെങ്കിലും ഒക്കെ ചെയ്തു തരട്ടെ എന്ന് വിചാരിക്കാതെ നമുക്ക് ചെയ്യാന്‍ പറ്റുന്ന പണികള്‍ നമ്മള്‍ തന്നെ ചെയ്യുക. തീരെ സാധിക്കാതെ വരുമ്പോള്‍ മാത്രം മറ്റുള്ളവരെ ആശ്രയിക്കുക .ജോണ് സാര്‍ ഉള്‍പ്പെടെയുള്ള മാത്സ് ബ്ലോഗ്‌ ടീമും ഒരുപാട് തിരക്കുള്ളവരാനെന്നു ഓര്‍മിക്കുമല്ലോ.

Rajeev August 9, 2012 at 7:19 PM  

പ്രിയപ്പെട്ട ഫിലിപ്പ് സര്‍,
ഇത്ര കൃത്യമായ ഒരു നിരീക്ഷണം അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല. കേട്ടിട്ടില്ല... എത്ര മനോഹരമായാണ് സര്‍ വിവിധ തരം അധ്യാപകരെ അവതരിപ്പിച്ചത് !! എടുത്തു പറയേണ്ട കാര്യം അതിലൊരു നിരീക്ഷണം പോലും നമുക്ക് അപരിചിതമല്ല എന്നതാണ്. സാറിന്റെ നിരീക്ഷണപാടവം അത്യുഗ്രന്‍..

Rajeev August 9, 2012 at 7:34 PM  

ബീന്‍ സര്‍ & സഹൃദയന്‍ ,
english4keralasyllabus.com എന്ന എന്റെ ബ്ലോഗിലും ഈയിടെ മാത്സ് ബ്ലോഗ്‌ പ്രസിദ്ധീകരിച്ച എട്ടാം ക്ലാസ് ഐ.ടി. നോട്സിലുമൊക്കെ എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. കേരളത്തിന്റെ പല ഭാഗത്ത് നിന്നും ദിവസവും അനേകം ഫോണ്‍ കോളുകള്‍ എത്താറുണ്ട്. പക്ഷെ രസകരമായ കാര്യം വിളിക്കുന്നവരുടെ പെരുമാറ്റ മര്യാദകള്‍ ആണ്. സ്വയം പരിചയപ്പെടുത്തുകയോ ഒരു വരി ആമുഖമോ ഇല്ലാതെ അവരുടെ ആവശ്യങ്ങള്‍ നിരത്തുകയാണ്. കാര്യം കഴിഞ്ഞാല്‍ ഒരു ഉപസംഹാരം പോലുമില്ലാതെ വെച്ചു കളയും. ചിലപ്പോള്‍ ദേഷ്യം തോന്നും. ചിലപ്പോള്‍ നിരാശയും. പിന്നെ എന്തോ ഒരു ഉള്‍വിളി കൊണ്ട് അതെല്ലാം മറന്നു വീണ്ടും തുടരുന്നു. കുട്ടികളുടെ കാര്യം പോട്ടെന്നു വെയ്ക്കാം. പക്ഷെ അധ്യാപകരോ...

'പോസിറ്റീവ് റീ ഇന്ഫോഴ്സ്മെന്റ്റ്' എന്ന വാക്ക് ബി.എഡ്. കാലത്തിനു ശേഷം എല്ലാവരും വേഗം മറക്കുന്നുവെന്നു തോന്നുന്നു.

സഹൃദയന്‍ August 9, 2012 at 9:43 PM  

-

ഏറ്റവും നന്നായി പെരുമാറേണ്ടവരും എന്നാല്‍ ഏറ്റവും മോശമായി പെരുമാറുന്നവരും ആയി പലപ്പോഴും അധ്യാപകര്‍ മാറാറുണ്ട്.

ക്ലാസും സ്കൂളും വിട്ടൊരു ലോകത്തെ കുറിച്ചോ അവിടെയുള്ളവരോട് ഇടപെടേണ്ട രീതിയെ കുറിച്ചോ പല അധ്യാപകര്‍ക്കും അറിയില്ല. ലോകം മുഴുവന്‍ ഒരു സ്കൂളും കാണുന്നവരെല്ലാം പഠിപ്പിച്ച/പഠിപ്പിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും മാത്രമാണെന്ന ധാരണ, പുതിയ അറിവിനു വേണ്ടി ശ്രമിക്കാന്‍ പോലും മെനക്കടാത്ത അവസ്ഥ, ഇങ്ങോട്ടൊന്നും പറയേണ്ട അങ്ങോട്ടു പറയുന്നതു കേട്ടാല്‍ മതി എന്ന നിലപാട് എല്ലാം മൂലം അധ്യാപകര്‍ സമൂഹത്തിന്‍റെ പരിഹാസ പാത്രമാകുന്നു എന്നതു അറിയാത്തത് അവര്‍ക്കു മാത്രമാണ് എന്നതു നിര്‍ഭാഗ്യകരമായ ഒരു ദുഃഖസത്യം മാത്രം.

Rajeev August 9, 2012 at 9:55 PM  

നൂറു ശതമാനം സത്യം

Younus August 10, 2012 at 4:15 PM  

Sorry Off topic: Is it Possible to recover the Data which is formated (not deleted) from the memory card ,if anybody has any idea please share it .

ഫിലിപ്പ് August 10, 2012 at 5:27 PM  

മാത്സ്‌ബ്ലോഗിനെപ്പറ്റി നന്ദകുമാർ മലയാളം വിക്കിപീഡിയയിൽ തുടങ്ങിവച്ച ലേഖനം ഇപ്പോഴും ഏറെക്കുറെ തുടങ്ങിയേടത്തുതന്നെയാണ്. ഇതിന്റെ ഇപ്പോഴത്തെ ഉള്ളടക്കവും ശൈലിയും വിക്കിപ്പീഡിയയുടെ നയങ്ങൾക്ക് അനുസൃതമല്ല എന്ന് — ഒരു വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്ന നിലവാരത്തിലല്ല എന്ന് — ചൂണ്ടിക്കാണിച്ചതുപ്രകാരം ഈ ലേഖനം വിക്കിപ്പീഡിയയിൽനിന്ന് പുറത്തെറിയപ്പെടാനുള്ള ക്യൂവിലാണ്. നിങ്ങൾ സഹായിച്ചാൽ ഈ ലേഖനം മെച്ചപ്പെടുത്തി അതിനെ അവിടെ നിലനിർത്താനാകും. നിങ്ങൾ സഹായിച്ചാൽ മാത്രമേ ഇത് നടക്കുകയുമുള്ളൂ. വിക്കിപീഡിയയിൽ ഇടപെടേണ്ടതെങ്ങനെ എന്ന് നിങ്ങൾക്ക് (അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും വിദ്യാർത്ഥിക്ക്) പഠിക്കാനുള്ള സുവർണ്ണാവസരം കൂടിയാണ് ഇത്.

വിക്കിപീഡിയയിലെ ഏത് ലേഖനത്തെയും പോലെ, ഈ ലേഖനവും ആർക്കും തിരുത്താനാകുന്നതാണ് എന്നത് ഓർമ്മിക്കുമല്ലോ. തിരുത്താനായി അംഗത്വമെടുക്കുകയോ മറ്റോ വേണ്ട (സൗജന്യമായ അംഗത്വമെടുത്താൽ അതിന്റേതായ ഗുണങ്ങളുണ്ടെന്നതും ഓർക്കുക.). ഈ ലേഖനം തിരുത്താനായി ആ പേജിലെത്തന്നെ "തിരുത്തുക" എന്നതിൽ അമർത്തിയാൽ മതിയാകും. അവിടെ തിരുത്തുന്പോൾ തെറ്റുകൾ വരുമെന്നോർത്ത് മടിച്ചുനിൽക്കരുത്:

1. തെറ്റുകൾ വരുന്നത് സാധാരണമാണെന്ന് നല്ല ബോധമുള്ളവർതന്നെയാണ് പൊതുവേ വിക്കിപ്പീഡിയർ. ചെറിയ തെറ്റുകൾ എന്തെങ്കിലും (ഉദാ: അക്ഷരത്തെറ്റ്) കണ്ടാൽ അത് നിശബ്ദമായി തിരുത്തി മുന്നോട്ട് പോവുക എന്നതാണ് അവിടെ എല്ലാവരും ചെയ്യുന്നതായി ഇതുവരെ കണ്ടിട്ടുള്ളത്. അത്ര ചെറുതല്ലാത്തതെന്ന് തോന്നുന്ന തെറ്റ് കണ്ടാൽ, അത് ചൂണ്ടിക്കാണിക്കാനും അതിനെപ്പറ്റി (തികച്ചും വസ്തുതാപരമായ, വ്യക്തിനിഷ്ഠമല്ലാത്ത) ചർച്ച നടത്താനും "സംവാദം" താളുകൾ ഉപയോഗിക്കുന്നു.

2. വിക്കിപീഡിയയിൽ നിങ്ങൾ വരുത്തുന്ന ഓരോ മാറ്റവും ആർക്കുവേണമെങ്കിലും, എപ്പോൾവേണമെങ്കിലും തിരിച്ചാക്കാവുന്നതാണ്. അതുകൊണ്ട് ഈ ലേഖനം നിങ്ങൾ തിരുത്തി "കേടാക്കിക്കളഞ്ഞാലോ" എന്ന് പേടിക്കരുത്. പല പ്രാവശ്യം, പലരായി നടത്തുന്ന തിരിച്ചും മറിച്ചുമുള്ള തിരുത്തലിലൂടെയാണ് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങളൊക്കെ ഉണ്ടായി വരുന്നത്.

മലയാള ഭാഷാ വിദ്യാർത്ഥികൾ ഇത് വായിക്കുന്നുണ്ടെങ്കിൽ: ഭാഷ എഴുതിപ്പഠിക്കാൻ ആർക്കെങ്കിലും താത്പര്യമുണ്ടെങ്കിൽ അതിനുള്ള നല്ല അവസരം കൂടിയാണ് ഇത്. നമുക്ക് അറിയാവുന്ന കാര്യങ്ങളെ ചില നയങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ നെല്ലും പതിരും തിരിക്കാനും, മാറ്റിയെഴുതാനുമൊക്കെയുള്ള കഴിവ് എഴുതിത്തന്നെ നേടേണ്ടതാണ്. വിക്കിപീഡിയയുടെ നയങ്ങൾ ലക്ഷ്യമാക്കുന്ന ഭാഷയ്ക്ക്, എന്റെ അറിവിൽ ഏറ്റവും സാമ്യം ഗവേഷണലേഖനങ്ങളുടെ ഭാഷയോടാണ് (നമ്മുടെ നാട്ടിൽ നിലവിലുള്ള പത്രഭാഷയോട് അല്ലേയല്ല!). ഇത് എഴുതിപ്പഠിക്കാനുള്ള നല്ല അവസരവുമാണ് വിക്കിപീഡിയ തിരുത്തൽ.

തിരുത്തലുകൾ വരുത്തുമ്പോൾ സഹായത്തിനായി ചില ലിങ്കുകൾ:

1. വിക്കിപീഡിയ ശൈലീപുസ്തകം.

2. സന്തുലിതമായ കാഴ്ചപ്പാട് വരുത്തേണ്ടതെങ്ങനെ.

3. പരിശോധനായോഗ്യമായ കാര്യങ്ങൾ എന്നുവച്ചാൽ എന്താണ്?

--- ഫിലിപ്പ്

Rajeev August 10, 2012 at 11:02 PM  

Yoonus there are a lot of data recovery softwares both online and offline to retrieve data that has been lost, deleted etc. You may have to use a windows system. I don't know about any Linux based ones. Perhaps someone may come up with a Linux based one.

Younus August 14, 2012 at 4:26 PM  
This comment has been removed by the author.
Younus August 14, 2012 at 4:27 PM  
This comment has been removed by the author.
Younus August 14, 2012 at 4:28 PM  
This comment has been removed by the author.
Younus August 14, 2012 at 4:30 PM  

ഈ വര്‍ഷം പത്താം ക്ലാസില്‍ Wiki Mapia പോലുള്ള Digital Map നെ ക്കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്ഫെടുത്തിക്കൊടുക്കാനുണ്ടല്ലോ. അതിന് വേണ്ടി പത്താം ക്ലാസിലെ ടെക്സ്റ്റ് ബുക്കില്‍ പറയുന്നത് പോലെ ലാബിലെ കമ്പ്യൂട്ടറുകളെ നെറ്റ് വര്‍ക്ക് ചെയ്ത് നോക്കി .File Sharing, Printer Sharing, Desktop Sharing തുടങ്ങിയവ വിജയകരമായി ചെയ്യാന്‍ സാധിച്ചു.എന്നാല്‍ ഒരു സിസ്റ്റത്തില്‍ മാത്രമേ ഇന്റര്‍നെറ്റ് കിട്ടുന്നുള്ളു.മറ്റ് സിസ്റ്റങ്ങളില്‍ ഒന്നും തന്നെ ഇന്റര്‍നെറ്റ് കിട്ടുന്നില്ല,അത് പോലെ സി.ഡി ഡ്രൈവ് ഷെയര്‍‌ ചെയ്യാന്‍ സാധിക്കുന്നില്ല.വിന്‍ഡോസ് പാര്‍ട്ടീഷനിലെ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. എന്നിങ്ങിനെയുള്ള പ്രശ്ണങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് കൊണ്ടുള്ള വിശദമായ ഒരു കുറിപ്പ് മാത് സ് ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.

ഗീതാസുധി August 14, 2012 at 4:56 PM  

"വിന്‍ഡോസ് പാര്‍ട്ടീഷനിലെ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. "
എന്ത്..? സ്കൂള്‍ലാബിലെ കമ്പ്യൂട്ടറില്‍ വിന്റോസ് പാര്‍ട്ടീഷനോ?

D G August 14, 2012 at 5:39 PM  

it was good

PMSAPTS June 28, 2013 at 1:28 PM  

ubuntu വില്‌‍ initram fs problem വന്നാ ല്‍ എന്ത് ചെയ്യണം

PMSAPTS June 28, 2013 at 1:31 PM  

ubuntu വില്‍ INITRAM FS problem വന്നാല്‍ എന്ത് ചെയ്യണം

Unknown January 10, 2018 at 10:57 AM  

Sir, very informative article.
Kaisekarehindi.in
AyurvedicMedicine
Kyakaru
Hindi-Tips
Sarkarinauskri in India

Recruitment Result January 16, 2018 at 5:10 PM  

Excellent Information.. Please send me the direct link to apply for AIIMS Bhopal Recruitment recently announced for the Nursing Officer Jobs.

indgovtjobs March 22, 2018 at 3:16 AM  

sir thanks for sharing this us . Can you Tell Latest RRB jobs for 82000 Group D Vacancies.

Unknown May 3, 2018 at 3:00 PM  

Thank you for all the help and links that you have provided on this blogpost.
Exam Result 2018
Answer Key 2018

sonupasi August 29, 2018 at 3:51 PM  

mp neet cut off 2019
check this

Shamim Reja October 22, 2018 at 11:29 AM  

Thanks for the Kind Information. This information is very much useful like Downloadallsoft.com
You can allow me to post the upword comment.allinonedictionary.com
Thank you again for posting this.


bdjobmarket.com

sonupasi November 19, 2018 at 4:54 PM  

Kendriya Vidyalaya Admission 2019

shyam bhardwaj vlogs November 21, 2018 at 3:47 PM  

UPPSC JObs for 156 Posts
UPPSC Recruitment 2018

Shyam Bhardwaj Vlogs Official January 9, 2019 at 2:42 PM  

Nice Blog ever
Kiran News Agency

Kiran News Agency

Find Your Dream Jobs

question paper 2022 January 18, 2019 at 7:20 PM  

Download Karnataka state PUC Model Papers from the following link https://pucresult2019.com/kar-puc-model-papers-2019.html

Unknown February 2, 2019 at 2:32 PM  

usually i read any articles so fastly but this article i was read very patiently heartily because it's very interesting stuff & Great Work Keep It Up So here By Great thanks to Author of this great. Government Jobs

CareerTheta May 30, 2019 at 4:43 PM  

Must Check Below topics
Earn money online without Investment
Assam Career
Sarkari naukri Delhi Jobs
Majhi Naukri 2019

ABC Mobile Institute of Technology June 25, 2019 at 5:33 PM  

What a wonderful information you have provided us. So greatful to
see this information would like to come back and watch more.
Also see our wonderful

led tv repairing course in delhi

led tv repairing institute

led tv repairing course

Privacy policy July 1, 2020 at 9:47 AM  

nice Post thanks for sharing



email@jobsalertblog.com


Esha Princess January 1, 2021 at 4:56 PM  

nice one http://forumpakistan.com/center-stage-with-rehman-azhar-31st-december-2020-today-by-express-news/

hOMUTOR Inc January 20, 2021 at 8:23 AM  

Do You find any job do visit Assam Cakori website

hOMUTOR Inc April 4, 2021 at 3:36 PM  

Important essay for HSLC from Homutor Educational website

Pravin Patel April 29, 2021 at 12:58 PM  

Maharojgar is one of the fastest-growing job portals in India. We are a fast-paced organization that helps people find their dream jobs. Maharojgar has been providing up-to-date information on government recruitment and employment news since 2009, so you can be sure you will always know what’s going on in the world of work.

Rakesh Mandal May 29, 2021 at 12:47 AM  

Assam Forest Department Admit Card 2021

Rohit June 4, 2021 at 5:12 PM  

अच्छा काम करते रहें। निश्चित रूप से मैं B. A. Regular Private Non College Results पोस्ट देखूंगा।

narad narayan June 7, 2021 at 3:13 PM  

thanks for providing us good and best content and keep us updating with good stuffs.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer