പി എഫ് ലോണ്‍ സഹായി

>> Saturday, August 11, 2012

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ,അധ്യാപകര്‍ക്കും പലപ്പോഴും തങ്ങളുടെ പ്രോവിഡണ്ട് ഫണ്ടില്‍ (GPF/KASEPF)നിന്നും വായ്പ എടുക്കേണ്ടതായി വരാറുണ്ടല്ലോ..? അത് ആലോചിക്കുന്നതുമുതല്‍ ട്രഷറിയില്‍ നിന്നും തുക ലഭിക്കുന്നതുവരേയുള്ള കാലയളവില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ല, പ്രത്യേകിച്ച് എയിഡഡ് സ്കൂളുകളിലും മറ്റും. ഫോമുകളൊക്കെ വാങ്ങി ക്ലാര്‍ക്കിനെ ഏല്‍പിക്കണം. അദ്ദേഹത്തിന്റെ സൗകര്യം പോലെ പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ യ്ക്ക് ഫോര്‍വേഡ് ചെയ്യണം, ഇനി തുക കൂടുതലോ NRA ആണെങ്കിലോ? മേല്‍ ആപ്പീസിലേക്ക് വീണ്ടും പോണം, അവിടുത്തെ സൗകര്യങ്ങള്‍ക്കനുസരിച്ച് പല സെക്ഷന്‍ കറങ്ങി ഉത്തരവായി തിരിച്ചെത്തണം, ബില്‍ എഴുതി ട്രഷറിയിലെത്തിക്കണം....എന്തിനേറെപ്പറയുന്നൂ, മാതാവിന്റെ അസുഖത്തിന് അപേക്ഷിച്ചയാള്‍ക്ക് മരിച്ച്, ആണ്ടിനെങ്കിലും കിട്ടിയാല്‍ കിട്ടി!
ഇനി ഫോമുളെല്ലാം തയ്യാറാക്കുന്ന ജോലി വളരെ എളുപ്പം. സഹായിക്കാനെത്തുന്നത് ഇടുക്കി ഐടി@സ്കൂളിലെ ബഹുമാന്യ സുഹൃത്ത് റോയ് സാറാണ്. സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉബുണ്ടുവില്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിച്ച് ശരവേഗത്തില്‍ എല്ലാ ഫോമുകളും നമുക്ക് റെഡിയാക്കി പ്രന്റടുക്കാം..!GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.

Easy PF Calculator 1.0

User Guide


GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.

Easy PF Calculator – TA 1.1

Easy PF Calculator – NRA 1.1

User Guide

പിന്‍കുറി :NRA വായ്പയ്ക്ക് വേണ്ടിയുള്ള സഹായിയുടെ പണിപ്പുരയിലാണ് റോയ്സാര്‍. അത് ഉടനേതന്നെ നമുക്ക് പ്രതീക്ഷിക്കാം. സോഫ്റ്റ്‌വെയറിനകത്തെ ഹെല്‍പ്പ് ഫയലിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും ഇതുപോലുള്ള സഹായികള്‍ രൂപപ്പെടുത്താവുന്നതും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതുമുള്ളൂ. പക്ഷേ..?

83 comments:

Gigi August 11, 2012 at 1:59 PM  

Sir
A Useful post and software for teachers.The time spent for calculations and amount that we can withdraw can be easily calculated.Thanks for you great effort!!!

Unknown August 11, 2012 at 2:17 PM  

good by sabu Perumbavoor

Unknown August 11, 2012 at 2:17 PM  

good by sabu perumbavoor

Unknown August 11, 2012 at 2:17 PM  

good by sabu Perumbavoor

വി.കെ. നിസാര്‍ August 11, 2012 at 2:25 PM  

സോഫ്റ്റ്‌വെയറിനകത്തെ ഹെല്‍പ്പ് ഫയലിനുള്ളിലുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കിയാല്‍ നമുക്കും ഇതുപോലുള്ള സഹായികള്‍ രൂപപ്പെടുത്താവുന്നതും മറ്റുള്ളവര്‍ക്ക് കൈമാറാവുന്നതുമുള്ളൂ. പക്ഷേ..?

Gigi August 11, 2012 at 3:44 PM  

ജിജി വറുഗീസ് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി തിരുവല്ല.

വളരെ നല്ല പോസ്റ്റ് !.തികച്ചും ഉപകാരപ്രദം.

Gigi August 11, 2012 at 3:44 PM  

ജിജി വറുഗീസ് സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി തിരുവല്ല.

വളരെ നല്ല പോസ്റ്റ് !.തികച്ചും ഉപകാരപ്രദം.

prathivekumar August 11, 2012 at 5:52 PM  

GPF TA NRA ഇവയുടെ എല്ലാ FORMS ഉം മാറിയിട്ടുണ്ട്.പുതിയ FORMS ആക്കിയാല്‍ നന്നായിരിക്കും.പഴയ FORMS ട്രഷറിയില്‍ സ്വീകരിക്കുന്നില്ല.

Unknown August 11, 2012 at 8:33 PM  

പി എഫ് സോഫ്റ്റ്‌ വെയര്‍ തയാറാക്കിയ റോയി സാറിനു എല്ലാ വിധ ആശംസകളും .....

VELLACKAL August 11, 2012 at 9:29 PM  
This comment has been removed by the author.
സുദൂര്‍ വളവന്നൂര്‍ August 11, 2012 at 9:37 PM  

ആദ്യം ചിന്തയില്‍.പിന്നെ ഭൗതിക ലോകത്ത് അതിന്റെ സഫലീകരണം,തീര്‍ച്ചയായും ഇത്തരം നൂതന ചിന്തകളില്‍ നിന്ന് വരുന്ന മഹത്തായ ആശയങ്ങളാണ് ധിഷണയെ പോഷിപ്പിക്കുന്നത്,ഗുണപുഷ്‌കലമായ ഇടപെടലുകളുണ്ടാകുമ്പോള്‍ അധ്യാപകസമൂഹത്തിന് ഊര്‍ജവും,സര്‍ഗാത്മകതയും കൈവരുന്നു..സങ്കീര്‍ണ്ണതകളെ ഒരു പനിനീര്‍പൂവായി അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങള്‍.

ജനാര്‍ദ്ദനന്‍.സി.എം August 11, 2012 at 10:18 PM  

സോഫ്ട്വ് വെയര്‍ തരക്കേടില്ല. സ്പാര്‍ക്കില്‍ ഇതിനുള്ള സംവിധാനമുണ്ടോ? പെന്‍ഷനായതിന്റ ശേഷം ഇതൊന്നും ശ്രദ്ധിക്കാറില്ല.

പിന്നെ സോഫ്ട് വെയറിനെക്കുറിച്ച്- ഞാനും എന്റെ സഹാധ്യാപകസുഹൃത്തുമായ സക്കീറും കൂടി ഇതുപോലൊന്ന് ഉണ്ടാക്കി ുപയോഗിക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഓരോ അധ്യാപകനും അപേക്ഷ തയ്യാറാക്കി പ്രിന്റെടുത്തു കൊടുക്കുമ്പോള്‍ ഒരു ചെറിയ തുക വാങ്ങുകയും അതുപയോഗിച്ച് പ്രിന്റര്‍ ചെലവുകള്‍ നടത്തിക്കൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത്. (യു. പി എയിഡഡ് വിദ്യാലയമാണേ) വിന്‍ഡോസ് എക്സലിലാണ് അന്നു ചെയ്തിരുന്നതെന്നു മാത്രം. ലിനക്സും ഉബുണ്ടുവുമൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു എന്നതിനാല്‍ മാത്രം

Hari | (Maths) August 12, 2012 at 8:11 AM  

പി.എഫ് ലോണ്‍ സഹായി നന്നായിരിക്കുന്നു. പരമ്പരാഗതരീതിയിലുള്ള എഴുത്തുകുത്തുകളെ സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും കൈവിടാതെ കഷ്ടപ്പെട്ട് എഴുതിത്തയ്യാറാക്കുകയായിരുന്നു നമ്മള്‍. ജനാര്‍ദ്ദനന്‍ മാഷിനെപ്പോലെയും മോഹനന്‍ മാഷിനേയും ഉണ്ണികൃഷ്ണന്‍ മാഷിനേയും പോലുള്ള അപൂര്‍വം ചിലര്‍ മാത്രം ആവശ്യങ്ങളറിഞ്ഞ് എക്സെല്‍ പ്രോഗ്രാമുകളുണ്ടാക്കി കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്നു. റോയി സാറിന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കണം. ഫോമുകള്‍ അറേഞ്ച് ചെയ്തിരിക്കുന്നതിനു പിന്നില്‍ നന്നായി അധ്വാനിച്ചിട്ടുണ്ടെന്ന് അതിന്റെ മനോഹാരിത കാണുമ്പോഴറിയാം. എന്തായാലും ഒട്ടേറെ അധ്യാപകര്‍ക്ക് ഉപകാരപ്രദമാകുന്ന ഈ പ്രോഗ്രാം തയ്യാറാക്കിയതിന് അഭിനന്ദനങ്ങള്‍.

എന്റെ കൈകാര്യപ്പിശകു കൊണ്ടായിരിക്കണം, എന്റെ സിസ്റ്റത്തില്‍ NUMTOWORDS ഫങ്ഷന്‍ വര്‍ക്കു ചെയ്തു കണ്ടില്ല.

Muhammad A P August 12, 2012 at 5:05 PM  

ഉബുണ്ടു ഉള്ള സിസ്റ്റം തകരാറിലായതിനാൽ റോയ് സാറിന്റെ പ്രോഗ്രാം തുറന്ന് നോക്കാനായിട്ടില്ല. ഇത്തരം വലുതും ചെറുതുമായ പ്രോഗ്രാമുകൾ സർവ്വീസ് കാര്യങ്ങളും ബില്ലുകളുമൊക്കെ കൈകാര്യം ചെയ്യുന്നവർക്ക് വളരെയധികം സഹായകരമാണ്. സമയം ലാഭിക്കാം; ഫോമുകൾ തിരയുന്നതൊഴിവാക്കാം; കണക്കുകളിലെയും ടൈപ്പിങ്ങിലെയും പിശകുകളില്ല; ആവർത്തന വിരസതയുള്ള ജോലികളിൽ നിന്നും ഒരു പരിധി വരെ മോചനം- ഇങ്ങിനെ ഒരു പാട്. എന്റെ ഓഫീസിൽ മിക്കവാറും ദിനം പ്രതി കുറഞ്ഞത് നാലോ അഞ്ചോ ട്രഷറി ചലാനുകൾ എഴുതാനുണ്ടാകും. ഫീസ് പിരിക്കുമ്പോളും ഇ-ഗ്രാന്റ്സ് ഫണ്ട് വരുമ്പോളുമൊക്കെ ചലാനുകളുടെ എണ്ണം അമ്പതിനോടടുത്തേക്കാം. ഒരു ചെറിയ എക്സൽ പ്രോഗ്രാമിൽ ചലാൻ ജനറേറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ എന്തെളുപ്പമായെന്നോ? ഇത് പോലെ മറ്റ് പലതും ചെയ്യുന്നുണ്ട്. ഒരു ഉദാഹരണത്തിന് വേണ്ടി പറഞ്ഞതാണ്. ആലോചിച്ചാൽ ഓരോ സ്ഥാപനത്തിന്റെ കാര്യത്തിലും ലളിതമായി തോന്നാമെങ്കിലും വളരെയധികം പ്രയോജനകരമായതുമായ ഒരു പാട് പ്രോഗ്രാമുകൾ കണ്ടെത്താൻ കഴിയും. എന്റെ ഓഫീസിൽ പി.എസ്.സി പരീക്ഷയുടെ ക്രമീകരണത്തിനായി തെയ്യാറാക്കിയ ഒരു എക്സൽ പ്രോഗ്രാം ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം. ഇത് മറ്റ് പലർക്കും നൽകുകയും ഉപയോഗിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

മായാവി August 12, 2012 at 7:18 PM  

'മൂപ്പരുടെ സൗകര്യം പോലെ' പൂരിപ്പിച്ച് പല ഫോമുകളിലേക്ക് തെറ്റാതെ പകര്‍ത്തി എഴുതണം, മേലധികാരി എഇഒ/ഡിഇഒ യ്ക്ക് ഫോര്‍വേഡ് ചെയ്യണം
സാറെ സ്കൂള്‍ ക്ലാര്‍ക്ക് എന്ന് പറയുന്നത് ഡി ഇ ഓ യിലെ ഏറ്റവും വലിയ ആളൊന്നുമല്ല പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും അവസ്യമില്ലാതെ പല സാറുമാരുടെയും പഴി അവസാനം ക്ലെര്‍കിന്റെ പിടലിയിലേക്ക് വരുകയാണ് ചെയ്യാറ്‌ സാറിന്റെ സ്കൂളിലെ ക്ലാര്‍ക്ക് ഒരുപക്ഷെ അങ്ങിനെ ആയിരിക്കാം അതുവച്ച് എല്ലാവരെയും വിലയിരുതരുത് താങ്കള്‍ക്ക് കഴിയുമെങ്കില്‍ അത് എക്സൽ പ്രോഗ്രാം ആയി തന്നിരുന്നെങ്കില്‍ നന്നായിരുന്നു ( ബ്ലോഗിലെങ്കിലും നമ്മുക്ക് മര്യാദ കാണിച്ചുകൂടെ

sakkirek August 12, 2012 at 8:32 PM  

ഞാന്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ പറഞ്ഞ സക്കീര്‍. സോഫ്റ്റവെയര്‍ കണ്ടു. നൂറായിരം അഭിനന്ദനങ്ങള്‍.... കാരണം ഇത് ഇപയോഗിക്കുന്നവര്‍ക്ക് എടുത്തങ്ങുപയോഗിച്ചാല്‍ മതി, പക്ഷെ ഇതുണ്ടാക്കാന്‍ മാഷുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കം അത് അഡ്മിറ്റ് ചെയ്യാന്‍ എനിക്ക് കഴിയും. കാരണം ഇതുപോലെ മൈക്രോസോഫ്ട് എക്സലില്‍ കെ എസ് ഇ പി എഫ് ലോണ്‍ മേക്കര്‍, മന്ത്ലി പേ ബില്‍ മേക്കര്‍, നൂണ്‍ ഫീഡിങ് കാല്‍കുലേറ്റര്‍, ഗ്രേഡ് ഫിസ്കേഷല്‍ പ്രോഗ്രാം,തുടങ്ങി പലവീധ സാധനങ്ങള്‍ ഉണ്ടാക്കുകയും കഴിഞ്ഞ 12 വര്‍ഷങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നു. അത്യാവശ്യം സുഹൃത്തുക്കള്‍ക്ക് കൊടുക്കാറും ഉണ്ട്... അഭിനന്ദനങ്ങള്‍...

physicscare August 12, 2012 at 9:38 PM  

Hari sir please do this

1. Download numbertext-0.9.4.oxt from the site numbertext.org
2. Open spreadsheet and after that do the following

Tools - Extension Manager - Add - numbertext-0.9.4.oxt - open

3. After that

Select the cell put =numbertext(digit or cell no)

Please try it.

Sudheer.G.N. KKMHSS Vandithavalam, Palakkad.

GHSSTHAYANNUR August 12, 2012 at 10:26 PM  

THANKS FOR YOUR GREAT TASK ,ROY SIR

SREEDHARANPUTHIYAMADOM August 13, 2012 at 6:14 AM  

Useful post and software for teachers.The time spent for calculations and amount that we can withdraw can be easily calculated.Thank you sir

വി.കെ. നിസാര്‍ August 13, 2012 at 7:48 AM  

"സാറെ സ്കൂള്‍ ക്ലാര്‍ക്ക് എന്ന് പറയുന്നത് ഡി ഇ ഓ യിലെ ഏറ്റവും വലിയ ആളൊന്നുമല്ല പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും ആവശ്യമില്ലാതെ പല സാറുമാരുടെയും പഴി അവസാനം ക്ലെര്‍കിന്റെ പിടലിയിലേക്ക് വരുകയാണ് ചെയ്യാറ്‌ .സാറിന്റെ സ്കൂളിലെ ക്ലാര്‍ക്ക് ഒരുപക്ഷെ അങ്ങിനെ ആയിരിക്കാം .അതുവെച്ച് എല്ലാവരെയും വിലയിരുത്തരുത് ."
പ്രിയ മായാവി സുഹൃത്തേ,
ആ വാചകങ്ങളെ താങ്കള്‍ തെറ്റിദ്ധരിച്ചതുപോലെ തോന്നുന്നു. ആദ്യമേ പറയട്ടേ. അതിന്റെ പിതൃത്യം റോയ് സാറിനല്ല. ഈയുള്ളവന്റെ മേമ്പൊടിയാണ്. സ്കൂള്‍ ക്ലര്‍ക്ക്മാരെ ആക്ഷേപിക്കലായിരുന്നില്ല ലക്ഷ്യം.ഓരോ അധ്യാപകനും ഇടയ്ക്കിടെ പിഎഫ് ലോണെടുക്കുമ്പോള്‍ ഉടനടി അതെല്ലാം റെഡിയാക്കാന്‍ ഒരു ക്ലാര്‍ക്കിനും കഴിയുമെന്ന് തോന്നുന്നില്ല. (അങ്ങിനെ ചെയ്യുന്നവരുണ്ടാകും!).സൊകര്യപ്പെടുമ്പോള്‍ മാത്രമല്ലേ അതിനൊക്കൂ? ഈ ജോലികളൊക്കെ എളുപ്പമാക്കാനുള്ള വഴിയല്ലേ റോയിസാര്‍ തന്നിരിക്കുന്നത്? താങ്കള്‍ ഉദ്ദേശിച്ചതുപോലുള്ള ആക്ഷേപം പ്രസ്തുത പരാമര്‍ശങ്ങളില്‍ തോന്നിയെങ്കില്‍ ഉദ്ദേശശുദ്ധിക്ക് മാപ്പ്! എന്റെ സ്കൂളിലെ രണ്ട് ക്ലാര്‍ക്ക്മാരും ഏറ്റവുമടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് നാളിതുവരെ കാത്തുപോരുന്നതും.
പിന്നെ ...മായാവിയായി ഒളിഞ്ഞിരിക്കാതെ,സജീവമായി ചര്‍ച്ചകളിലേക്ക് താങ്കളെ ക്ഷണിക്കുന്നു.

Roy... August 13, 2012 at 10:39 AM  

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@prathivekumar.....
ഇതില്‍ നല്‍കിയിരിക്കുന്ന Forms എല്ലാം നിലവിലുള്ളതു തന്നെയല്ലേ ?
@ ജനാര്‍ദ്ദനന്‍.സാര്‍....
സ്പാര്‍ക്കില്‍ ഇതിനുള്ള സംവിധാനം ഇപ്പോഴില്ല.
@ Hari sir....
NUMTOWORDS ഫങ്ഷന്‍ calc ല്‍ ഉള്ളതല്ല.ഈ ഷീറ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു macro code ആണ്.അത് work ചെയ്യണമെങ്കില്‍ User Guide ല്‍ പറഞ്ഞിരിക്കുന്നതുപോലെ macro security ക്രമീകരിക്കണം.

SMMHSS PAZHAMBALACODE August 13, 2012 at 12:30 PM  

സാര്‍,
ഇതില്‍ പഴയ ഫാം ആണ്. പുതിയത് spreadsheet- ല്‍ തയ്യാറാക്കി mail അയച്ചിട്ടുണ്ട്. form b,c എന്നിവയില്‍ DA,designation എന്നിവ ഇല്ല. form E യില്‍ 24 മാസത്തെ വിവരങ്ങള്‍ ചേര്‍ക്കുവാന്‍ കഴിയൂ. credit card 2010 ല്‍ കിട്ടിയവര്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ മാറ്റുവാന്‍ താല്പരൃപ്പെടുന്നു
Rajagopalan,SMMHSS, PAZHAMBALACODE,gopalrajtt11@gmail.com

Roy... August 14, 2012 at 4:48 AM  

@SMMHSS PAZHAMBALACODE
Latest form എന്നു കരുതിയാണ് ചെയ്തിരിക്കുന്നത്.mail കിട്ടി.ഇങ്ങനെയൊരു പ്രശ്നമുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കാം.Credit Card എല്ലാ വര്‍ഷവും കിട്ടുന്നതല്ലേ?
മറ്റുള്ളവരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു

prathivekumar August 14, 2012 at 6:16 AM  

NRA TA എല്ലാ FORMS ഉം പുതിയതാണ്.പഴയ FORMS TRY
DEO സ്വീകരിക്കുന്നില്ല.പുതിയ FORMS ല്‍ SW ഉടന്‍ പ്രതീക്ഷിക്കുന്നു.

sathinathan.v August 14, 2012 at 7:26 AM  

വളരെകാലമായി ഞങള്‍ പിഎഫ് ലോണ്‍ എടൂകകണമെനന് വിചാരികകൂനനു നന്ദി SATHINATHAN.V GHS VADANAMKURUSSI

Anonymous August 14, 2012 at 9:50 AM  

For Software DOwnloads: http://patchdownloads.blogspot.in/

nottam August 14, 2012 at 10:35 AM  

വളരെ നന്ദി റോയ് സാര്‍.. ഇത്തരം കാര്യങ്ങള്‍ ഉബുണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും വിന്‍ഡോസ് നിലനിര്‍ത്തേണ്ടിവരുന്നത്.

nottam August 14, 2012 at 10:37 AM  

വളരെ നന്ദി റോയ് സാര്‍.. ഇത്തരം കാര്യങ്ങള്‍ ഉബുണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും വിന്‍ഡോസ് നിലനിര്‍ത്തേണ്ടിവരുന്നത്.

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര August 14, 2012 at 2:40 PM  

Hallo Roy sir,
It is not functioning for those who wants to take the loan for the first time.
please reply

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര August 14, 2012 at 2:44 PM  

Hallo Roy sir,
It is not functioning for those who wants to take the loan for the first time. The last four columns in the Data Sheet-2 shows only "#value" in my worksheet case.
please reply

Hemanth.T.N ,HEAD MASTER, DVUPS,താഴത്തുകുളക്കട, കൊട്ടാരക്കര August 14, 2012 at 2:54 PM  

Hallo Roy sir
sir Please give ur mobile number

RHSS NILESHWAR August 14, 2012 at 4:39 PM  

ALL ARE ADMITTED EXCEPT THE WORD
"MOOPAR" what you mean Moopar.

വി.കെ. നിസാര്‍ August 14, 2012 at 4:50 PM  

"P.E.SHAMBU NAMBOODIRI said...

ALL ARE ADMITTED EXCEPT THE WORD
"MOOPAR" what you mean Moopar?"
'മൂപ്പര്'എന്നത്, ഞങ്ങളുടെ നാട്ടില്‍ വളരേയധികം ബഹുമാനത്തോടെയുള്ള ഒരു അഭിസംബോധനാതീതിയാണ്.
'കക്ഷി'എന്നു സൂചിപ്പിക്കുന്നതിനേക്കാള്‍ ബഹുമാന്യം.
ഇനി അത് മറ്റെവിടെയെങ്കിലും മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നുണ്ടോ..? നിര്‍വ്യാജം ഖേദിക്കുന്നു, പിന്‍വലിക്കുന്നു.

Unknown August 14, 2012 at 5:47 PM  
This comment has been removed by the author.
Unknown August 14, 2012 at 5:47 PM  

THANKS FOR YOUR GREAT TASK

ഹോംസ് August 14, 2012 at 6:38 PM  

നിര്‍വ്യാജം ഖേദിക്കേണ്ടതായോ, പിന്‍വലിക്കേണ്ടതായോ ഒരാവശ്യവുമില്ല.
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലുംകൂട്ടി..............................................................................മൂപ്പര് പോണതാണേ..!" എന്ന പാട്ട് ശംഭു നമ്പൂതിരിയ്ക്ക് നിശ്ചം ണ്ടാവോ, എന്തോ?

Rajeev August 14, 2012 at 7:10 PM  

റോയ് സര്‍ ഇടുക്കി ജില്ലയുടെ ഐ.ടി.മാസ്റര്‍ ട്രെയിനെര്‍ ആണ്. 2011 അവധിക്കാല ക്ലാസില്‍ ഒരിക്കല്‍ സാറിന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്യുവാന്‍ സാധിച്ചിരുന്നു. അന്നേ മനസ്സില്‍ തോന്നിയിരുന്നു ഒരു ബഹുമാനം. അതിപ്പോള്‍ കൂടിയിരിക്കുന്നു. ക്ലാസില്‍ വളരെ വിനയത്തോടും ലളിതമായും കാര്യങ്ങള്‍ വിശദീകരിക്കാരുള്ളത് പോലെ തന്നെ തോന്നി ഇവിടെയും. ഇതിനു വേണ്ടി നടത്തിയിട്ടുള്ള അധ്വാനത്തിന് ഞങ്ങളുടെ അകമഴിഞ്ഞ നന്ദി.

സഹൃദയന്‍ August 14, 2012 at 7:38 PM  

-

@Muhammed A P

How can we add/change the name of Treassury to this..?

സഹൃദയന്‍ August 14, 2012 at 7:42 PM  

-

means suppose I want to change the Treasury from District Treasury, Kozhikode.. How can I change it..?

Is there any in input column for treasury..?

Muhammad A P August 14, 2012 at 10:43 PM  

"Code Masters" ൽ "Office" കോഡിലാണ് ട്രഷറി സെറ്റ് ചെയ്യുന്നത്. ട്രഷറി മാറ്റുന്നതിന് സ്പാർക്ക് ഹെല്പ് ഡെസ്കുമായി ബന്ധപ്പെടണം.

SAMADMASH August 14, 2012 at 11:14 PM  

let I appreciate your commendable job.

സഹൃദയന്‍ August 14, 2012 at 11:23 PM  

സര്‍

ഞാന്‍ ചോദിച്ചത് താങ്കള്‍ പബ്ലിഷ് ചെയ്ത പി.എസ്.സി പരീക്ഷാ സഹായിയെ കുറിച്ചാണ്.

തെറ്റിധാരണയുണ്ടാക്കിയില്‍ ഖേദിക്കുന്നു

സഹൃദയന്‍ August 14, 2012 at 11:24 PM  

സര്‍

ഞാന്‍ ചോദിച്ചത് താങ്കള്‍ പബ്ലിഷ് ചെയ്ത പി.എസ്.സി പരീക്ഷാ സഹായിയെ കുറിച്ചാണ്.

തെറ്റിധാരണയുണ്ടാക്കിയില്‍ ഖേദിക്കുന്നു

Roy... August 15, 2012 at 1:28 AM  

@മായാവി...
ഇതൊരു excel program ആയി തരാന്‍ കഴിയുന്നതേയുള്ളൂ.പക്ഷെ തല്‍ക്കാലം അതു വേണോ ? താങ്കള്‍ ഒരു സ്കൂള്‍ ക്ലര്‍ക്ക് ആണെന്ന് ഊഹിക്കട്ടേ... ആ നിലയ്ക്ക് സ്കൂളില്‍ നിന്നുതന്നെ ഉബുണ്ടു ഉപയോഗിക്കാനുള്ള അവസരവും സഹായവും ലഭിക്കുമല്ലോ.excel അറിയാവുന്ന താങ്കള്‍ക്ക് ഇതില്‍ കൂടുതലൊന്നും അറിയാനില്ല.ഇതുപയോഗിക്കാനുള്ള ഒരു മനസ്സുമാത്രം മതി.മായാവിയായി മറഞ്ഞിരുന്നാണെങ്കിലും ഉപയോഗിച്ച് അഭിപ്രായം പറയണം.
@Hemanth TN....
ആദ്യ തവണയാണെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ.User Guide ല്‍ പറഞ്ഞിരിക്കുന്നതുപോലെ macro setting ചെയ്തില്ലെന്നു തോന്നുന്നു.
@Rajeev Joseph....
നല്ല വാക്കുകള്‍ക്ക് നന്ദി....
ഞാന്‍ അത്രയ്ക്കൊന്നുമില്ലെങ്കിലും എന്നോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതല്ലേ ..അങ്ങനെയാകാന്‍ ശ്രമിക്കാം.
അന്നത്തെ ക്ലാസ്സുമുതല്‍ താങ്കളെ ശ്രദ്ധിച്ചിരുന്നു.താങ്കള്‍ ഒരു പുലി ആണെന്ന് അന്നേ തീരുമാനിച്ചതാണ്.പലരോടും പറഞ്ഞിട്ടുമുണ്ട്.

Unknown August 15, 2012 at 3:06 PM  

We want more raws in the statement page. There are only 24 raws. We need 28 raws (in August). What can i do?

ഹാരീഷ് . എം August 15, 2012 at 6:26 PM  

പ്രീയ റോയി സാര്‍ അഭിനന്ദനങ്ങള്‍.....ഏവര്‍ക്കും പ്രയോജനകരം......എല്ലാവിധപിന്തുണകളും...

Roy... August 15, 2012 at 8:02 PM  
This comment has been removed by the author.
Roy... August 15, 2012 at 8:05 PM  
This comment has been removed by the author.
Roy... August 15, 2012 at 8:16 PM  

PF Forms പല തരത്തിലുള്ളത് ഉപയോഗത്തിലുണ്ടെന്ന് അന്വേഷിച്ചറിഞ്ഞു.എല്ലാത്തിലുമുള്ള കാര്യങ്ങള്‍ ഒന്നു തന്നെ. എങ്കിലും ഇതിന് ഒരു ആധികാരികത വേണമല്ലോ.Finance Site ല്‍ നിന്നും PF Rules കിട്ടി.GO(P)No.94/2012 Fin.dt.7/2/2012.ഇതില്‍ എല്ലാ Forms ഉം നല്‍കിയിട്ടുണ്ട്.ഇതിനെ നമുക്ക് ആധികാരികമായി സ്വീകരിക്കാമെന്ന് തോന്നുന്നു.ഈ ലിങ്കില്‍ നിന്നും download ചെയ്ത് അഭിപ്രായം പറയുമോ? Page - 48 മുതല്‍ Forms നല്‍കിയിരിക്കുന്നു. ഈ രീതിയില്‍ program ല്‍ മാറ്റാം. കൂടാതെ aided school ന് കൂടുതല്‍ കോളം statement ല്‍ വേണമെന്നും മനസ്സിലായി.അതും പരിഗണിക്കാം... സഹകരണം തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്....

JIJO M THOMAS August 15, 2012 at 8:45 PM  
This comment has been removed by the author.
Muhammad A P August 15, 2012 at 8:46 PM  

@ സഹൃദയന്‍

സർ;
(പി.എസ്.സി എക്സാം അറേഞ്ജ്മെന്റ് സഹായി)
അബദ്ധത്തിൽ ഫോർമുലകൾ മാറിപ്പോകുന്നത് തടയാനാണ് ഷീറ്റ് പാസ്സ്‌വേർഡ് നൽകിയിരിക്കുന്നത്. GLck എന്ന ഷീറ്റ് പാസ്സ്‌വേർഡ് ഉപയോഗിച്ച് അൺപ്രൊട്ടക്ട് ചെയ്ത് താങ്കൾക്ക് വേണ്ട മാറ്റം വരുത്താം.

ghsmukkudam August 15, 2012 at 8:49 PM  

റോയ് സാറിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പി എഫ് ലോണ്‍ എടുത്തു. കൊള്ളാം, ഏറെ സമയം ലാഭിക്കാം, ഉബുണ്ടുവിലായതുകൊണ്ട് വൈറസ് പ്രശ്നങ്ങളൊന്നുമില്ല. നല്ല ഉദ്യമം, അഭിനന്ദനങ്ങള്‍, ആശംസകള്‍

ഈവിയെസ് August 16, 2012 at 6:58 PM  

സാര്‍ ഞാന്‍ ഇ സോഫ്റ്റ്വ്‌വെയര്‍ ഉപയോഗിച്ച് PF എടുത്തു. യാതൊരുപ്രശ്നവും ഇല്ല.

ഈവിയെസ് August 16, 2012 at 7:01 PM  

working sheet കൂടി ചേര്‍ക്കുന്നത് നല്ലതാണ്

ഈവിയെസ് August 16, 2012 at 7:06 PM  

working sheet കൂടി ചേര്‍ക്കുന്നത് നല്ലതാണ്

മായാവി August 16, 2012 at 11:30 PM  

@മായാവി...
ഇതൊരു excel program ആയി തരാന്‍ കഴിയുന്നതേയുള്ളൂ.പക്ഷെ തല്‍ക്കാലം അതു വേണോ ? താങ്കള്‍ ഒരു സ്കൂള്‍ ക്ലര്‍ക്ക് ആണെന്ന് ഊഹിക്കട്ടേ... ആ നിലയ്ക്ക് സ്കൂളില്‍ നിന്നുതന്നെ ഉബുണ്ടു ഉപയോഗിക്കാനുള്ള അവസരവും സഹായവും ലഭിക്കുമല്ലോ.excel അറിയാവുന്ന താങ്കള്‍ക്ക് ഇതില്‍ കൂടുതലൊന്നും അറിയാനില്ല

ഉബുണ്ടു

മായാവി August 16, 2012 at 11:33 PM  

( മൂപ്പര്'എന്നത്, ഞങ്ങളുടെ നാട്ടില്‍ വളരേയധികം ബഹുമാനത്തോടെയുള്ള ഒരു അഭിസംബോധനാതീതിയാണ്.)
ആദ്യത്തെ വായനയില്‍ അതിലൊരു കളിയാക്കല്‍ ഫീല്‍ ചെയ്തു ദേശ വിയ്ത്യാസം ചിന്തിച്ചില്ലാ അതിനാലാണ് അങ്ങിനെയൊരു അഫിപ്രായം പറഞ്ഞത്

റോയ് സര്‍ ..........

ഉബുണ്ടുവയലും വിന്‍ഡോസ് ആയാലും എനിക്കൊന്നുപോലെയ പക്ഷെ ബ്ലോഗില്‍ ഇതു വായിക്കുന്ന പലര്‍ക്കും വിന്‍ഡോസ് മാത്രം അറിയാവുന്നവര്‍ ആയിരിക്കും അതിനാലാണ് വിന്‍ഡോസ് കൂടി തരാമോ എന്ന് അവസ്യപ്പെട്ടത്
കൂടാതെ ഇതുപോലെ worksheet തയ്യാറാക്കുന്ന സ്റെപ് കൂടി വിവരിച്ചാല്‍ നന്നായിരുന്നു കാരണം പല സ്കൂളുകളിലും ഉപയോഗിക്കുന്ന വര്‍ക്ക്‌ ഷീറ്റ്‌ കല്‍ ഒരു പ്രോഗ്രാം ആയി ചെയ്തിടുന്നതിനും പുതിയവ ഉണ്ടാക്കാനും സഹായകരമായിരിക്കും

Nikhil KP Mavilayi August 18, 2012 at 8:04 AM  

സര്‍ ദയവു ചെയ്തു Aided school ബാധകമാകുന്ന വിധത്തില്‍ ഒരു Excel സോഫ്റ്റ്‌വെയര്‍ ചെയ്താല്‍ നന്നായിരുന്നു .

Hari | (Maths) August 18, 2012 at 8:31 AM  

നിഖില്‍ സര്‍,
എക്സെല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന അതേ ലാളിത്യത്തോടെ 'Open office കാല്‍ക്കും' കൈകാര്യം ചെയ്യാം. ഇപ്പോള്‍ എല്ലാ എയ്ഡഡ് സ്ക്കൂളുകളിലും ഉബുണ്ടു ഉള്ള സിസ്റ്റങ്ങള്‍ ഉണ്ടാകുമല്ലോ. ആ നിലക്ക് നിലവിലെ സര്‍ക്കാര്‍ പോളിസിക്ക് അനുസൃതമായി തയ്യാറാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ പ്രോഗ്രാമുകളെ നമുക്ക് കൈ നീട്ടി സ്വീകരിക്കാം.

വിന്‍ഡോസിലും ഓപ്പണ്‍ ഓഫീസ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇവിടെ നിന്നും ഓപ്പണ്‍ ഓഫീസ് സോഫ്റ്റ്‍വെയര്‍ ഡൌണ്‍ലോഡ് ചെയ്തെടുത്ത് (145 Mb)ഇന്‍സ്റ്റാള്‍ ചെയ്തു നോക്കൂ.

JAYADEVAN August 18, 2012 at 8:31 PM  
This comment has been removed by the author.
JAYADEVAN August 18, 2012 at 8:32 PM  
This comment has been removed by the author.
JAYADEVAN August 18, 2012 at 8:37 PM  
This comment has been removed by the author.
JAYADEVAN August 18, 2012 at 9:14 PM  

"എക്സെല്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന അതേ ലാളിത്യത്തോടെ 'Open office കാല്‍ക്കും' കൈകാര്യം ചെയ്യാം. ഇപ്പോള്‍ എല്ലാ എയ്ഡഡ് സ്ക്കൂളുകളിലും ഉബുണ്ടു ഉള്ള സിസ്റ്റങ്ങള്‍ ഉണ്ടാകുമല്ലോ. ആ നിലക്ക് നിലവിലെ സര്‍ക്കാര്‍ പോളിസിക്ക് അനുസൃതമായി തയ്യാറാക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ പ്രോഗ്രാമുകളെ നമുക്ക് കൈ നീട്ടി സ്വീകരിക്കാം."

സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ പ്രോഗ്രാമുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനനന്ദനങ്ങള്‍

prabhu August 20, 2012 at 8:14 AM  


പുതിയ form അനുസരിച്ചുള്ള PF Soft ware എന്നു
പ്രസിദ്ധീകരിക്കും?

Roy... August 20, 2012 at 11:29 AM  

Forms ന് വ്യത്യാസമുണ്ടെന്ന് ചിലരെല്ലാം അറിയിച്ചിരുന്നു.Finance site ല്‍ പുതിയ Form കാണുകയും ചെയ്തു.പക്ഷേ ഞാന്‍ നേരിട്ട് മൂന്ന് ട്രഷറികളില്‍ പുതിയ Form മായി ചെന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി,പുതിയ Form സ്വീകരിക്കാന്‍ AG യുടെ ഉത്തരവ് കിട്ടുന്നതുവരെ പഴയതേ വാങ്ങാന്‍ കഴിയൂ എന്നാണ്.പുതിയ Form ന്റെ കാര്യം അവര്‍ ഇപ്പോഴാണ് അറിയുന്നതും...

prathivekumar August 21, 2012 at 6:35 PM  

പാലക്കാട് ഡിഇഒ പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം സബ് ട്റഷറി ഇവിടെയൊന്നും പഴയ ഫോം സ്വീകരിക്കുന്നില്ല

Unknown August 21, 2012 at 6:54 PM  

very nice

Unknown August 22, 2012 at 5:21 PM  

PUTHIYA FORM PRAKARAMULLA DETAILS CHEYTHAL ONNUKOODI NANNAYIRIKUM

കേരള സംസ്ഥാന പാചകവാതക ഉപഭോത്കൃത സമിതി [kespus] August 22, 2012 at 9:54 PM  

good gpf loan assistance software.......thanks lot......

CHERUVADI KBK October 9, 2012 at 7:29 PM  

DEAR ROY Sir ur PF Calculator is vy usefull

CHERUVADI KBK November 7, 2012 at 3:41 PM  

There is a problem in previous advance of NRA Rs 100000 cannot minus from the balance of credit even though it is cashed after latest credit slip. And one more problem while entering statements in month &year while giving 9/2012 it is shown as 1/09/2012 please identify the problem &mail a remeady. vu2kbk@gmail.com

valsan anchampeedika November 22, 2012 at 11:00 PM  

KASEPF Loan ഗഡു ആദ്യം തെറ്റായി കൊടുത്തതിനാൽ അഡ്വാൻസ് അടച്ചുതീർന്നിട്ടും ഒരു ഗഡു ബാക്കി നിൽക്കുന്നു. ഈ നവമ്പറിൽ ബാക്കി പിടിക്കാനില്ലെങ്കിലും തെറ്റി ബാക്കി നിൽക്കുന്ന അവസാന ഗഡു ഒഴിവാക്കി ബില്ലെടുക്കാൻ പറ്റുന്നില്ല. ലോണിൽ തെറ്റായി ബാക്കി നിൽക്കുന്ന അവസാനഗഡു തുക എഡിറ്റ് ചെയ്ത് കളയാൻ എന്താണ് വഴി?

valsan anchampeedika November 23, 2012 at 9:02 PM  

Dear Muhammed Sir, പ്രാരംഭത്തിൽ PFLoan instalment number BARCയിൽ നിന്ന് തെറ്റി കൊടുത്തതിനാൽ കഴിഞ്ഞമാസം അടച്ചുകഴിഞ്ഞിട്ടും ഒരദ്ധ്യാപകന്റെ പി എഫ് വായ്പ അവസാനഗഡു ബാക്കിനിൽക്കുന്നു. ഇത് എങ്ങനെ എഡിറ്റുചെയ്ത് ഇല്ലാതാക്കി ശരിയായ ശമ്പളം കൊടുക്കാനാകും?

Muhammad A P November 23, 2012 at 10:12 PM  

വൽ‌സൻ സർ;

Loan Details ൽ PF Loan സെലക്ട് ചെയ്ത് Last Instalment No., Amount Repaid എന്നിവ ശരിയാക്കി Confirm ചെയ്താൽ മതി. Close Loan ഉപയോഗിച്ചും Loan Recovery അവസാനിപ്പിക്കാം

sathyasheelan December 11, 2012 at 8:13 PM  

പ്രിയ റോയ് സാര്‍
NRA കണക്കാക്കുന്നത് ബാലന്‍സ് എമൗണ്ടിന്റെ 75% കണ്ടാണല്ലോ അല്ലാതെ 3a-b/4 എന്ന രീതിയിലല്ലല്ലോ
സംശയം തീര്‍ക്കമല്ലോ

sathyasheelan December 11, 2012 at 8:14 PM  
This comment has been removed by the author.
Unknown July 10, 2013 at 6:00 PM  

Please update PF loan software.It will be very helpful for us.Hope that it will be done soon.
Thank you.

Unknown July 10, 2013 at 6:04 PM  

Please update PF loan software.It will be very helpful for us.Hope that it will be done soon.
Thank you.

Unknown July 10, 2013 at 6:04 PM  

Please update PF loan software.It will be very helpful for us.Hope that it will be done soon.
Thank you.

Unknown December 7, 2013 at 10:22 AM  

Sir, SPREADSHEETIL Oru A4 Sheet engannanu Create cheyyunnathu ? Aided Schoolil Salary Billinoppam Submit Cheyyaanulla Aquittance Create Cheyyunnathinu Vendiyaanu , 18 Staff ulla schoolaanu,Avasaanam Sign Cheyyan thakka valuppam cellinu aavasyamaanu. pala thavana sramichu.... But.... Parachayapettu.... Avasaanam athu WORD PROCESSARIL Cheythu.... Ente Samsyam ariyaavunnavar theerkum enna pradheekshayoade...................

vhse chenappady December 10, 2013 at 3:32 PM  
This comment has been removed by the author.
Unknown November 28, 2014 at 7:52 PM  

Sir,
The Ubuntu One have closed its file services. see original announcement so please add a new download link

Unknown April 4, 2019 at 11:26 PM  

how to download from ubuntu one

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer