ഗണിതശാസ്ത്രവര്‍ഷം - സ്ക്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍
>> Sunday, August 5, 2012
മാത്‌സ് ബ്ളോഗിലെ സന്ദര്‍ശകര്‍ക്ക് 2012 ന്റെ പ്രാധാന്യം - ദേശീയഗണിതവര്‍ഷം- ഒട്ടും തന്നെ വിശദീകരിക്കേണ്ടതില്ല. ഗണിതം, ഭാരതീയഗണിതശാസ്ത്ര ചരിത്രം, ശ്രീനിവാസരാമാനുജന്‍ തുടങ്ങിയ സംഗതികളൊന്നും അതുകൊണ്ടുതന്നെ വിസ്തരിക്കുന്നുമില്ല. ഒരൊറ്റക്കാര്യം മാത്രമാണിവിടെ സ്പര്‍ശിക്കുന്നത്. മറ്റെതൊരു ദിനാചരണം പോലെയും ദേശീയ ഗണിതവര്‍ഷം മാത്സ്ബ്ളോഗിലൂടെയെങ്കിലും വെറും ആചരണമയി കടന്നുപോയിക്കൂടാ. ഒക്കെ 'കണക്കെന്ന്' പറയിപ്പിച്ചുകൂടാ. ഈ വര്‍ഷം നമുക്കെന്തെല്ലാം ചെയ്യാന്‍ കഴിയും?
രണ്ടുതലങ്ങളില്‍ നമുക്കീ കാര്യം ആലോചിക്കാം
കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഒരു വഴി പ്രയോജനപ്പെടുത്താം.ഗണിതം ഒരു പരീക്ഷാവസ്തു വെന്ന നിലയിലായിരിക്കരുത് ഇടപെടല്‍. കണക്കുക്ളാസിലെ പ്രതിപാദ്യം എന്നുമായിക്കൂടാ. ഇതില്‍ ആദ്യം സ്വയം നവീകരിക്കേണ്ടത് കണക്ക് മാഷ് തന്നെയാവും പലപ്പോഴും. ബോധനത്തില്‍ വന്ന മാറ്റം ശരിയായി പ്രയോഗിക്കപ്പെടാന്‍ സാധിക്കണം.
രണ്ടുതരത്തില്‍ ഈ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താമെന്നു തോന്നുന്നു.
അവയേതെല്ലാമെന്ന് നമുക്ക് നോക്കാം. കൂട്ടിച്ചേര്‍ക്കേണ്ടവ കമന്റിലൂടെ ചര്‍ച്ചയ്ക്കു വന്നാല്‍ അതു കൂടി ഉള്‍പ്പെടുത്താം.
ശതകോടി ആശംസകളോടെ
എസ്.വി. രാമനുണ്ണി മാസ്റ്റര്‍
മാത്സ് ബ്ലോഗ് ടീം
രണ്ടുതലങ്ങളില്‍ നമുക്കീ കാര്യം ആലോചിക്കാം
- ഗണിതശാസ്ത്രത്തിന്റെ ചരിത്രവും പ്രാധാന്യവും സാധാരണക്കാരുമായി പങ്കുവെക്കുക
- ഗണിതപഠനത്തില്‍ കുട്ടികളുടെ അഭിരുചി അത്യധികം വര്‍ദ്ധിപ്പിക്കുക.
കുട്ടികളുടെ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനും ഈ ഒരു വഴി പ്രയോജനപ്പെടുത്താം.ഗണിതം ഒരു പരീക്ഷാവസ്തു വെന്ന നിലയിലായിരിക്കരുത് ഇടപെടല്‍. കണക്കുക്ളാസിലെ പ്രതിപാദ്യം എന്നുമായിക്കൂടാ. ഇതില്‍ ആദ്യം സ്വയം നവീകരിക്കേണ്ടത് കണക്ക് മാഷ് തന്നെയാവും പലപ്പോഴും. ബോധനത്തില്‍ വന്ന മാറ്റം ശരിയായി പ്രയോഗിക്കപ്പെടാന്‍ സാധിക്കണം.
രണ്ടുതരത്തില്‍ ഈ കാര്യങ്ങളില്‍ ഇടപെടല്‍ നടത്താമെന്നു തോന്നുന്നു.
- ബ്ളോഗ് ടീം നേരിട്ട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
- ബോഗിലൂടെ പ്രക്ഷേപണം ചെയ്യുന്ന പ്രേരണകള്‍
അവയേതെല്ലാമെന്ന് നമുക്ക് നോക്കാം. കൂട്ടിച്ചേര്‍ക്കേണ്ടവ കമന്റിലൂടെ ചര്‍ച്ചയ്ക്കു വന്നാല്‍ അതു കൂടി ഉള്‍പ്പെടുത്താം.
- ഏതൊരു പോസ്റ്റിലും അന്തര്‍ലീനമായിരിക്കുന്ന ഒരു ഗണിത ഘടകമുണ്ടല്ലോ. അത് ചര്‍ച്ചക്ക് നല്കണം. ചിലപ്പോള്‍ അത് നിസ്സാരമായ ഒന്നാകാം. പലപ്പോഴും ഗൗരവപ്പെട്ടതും. അത് കണ്ടെത്താനും ചര്‍ച്ചക്ക് വെക്കാനും കഴിയുമോ എന്നതാണ് ടീം എറ്റെടുക്കുന്ന വെല്ലുവിളി. ഭാഷയേപ്പോലും, ഒരു സര്‍ക്കാര്‍ ഉത്തരവ് പോലും mathematize ചെയ്യാന്‍ കഴിയുക എന്നര്‍ഥം. നമ്മുടെ ക്ളാസുകളില്‍ ഗണിതത്തെപ്പോലും ഭാഷീകരിക്കയാണല്ലോ ചെയ്തുവരുന്നത് എന്നാലോചിക്കുമ്പോള്‍ വളരെ സുപ്രധാനമായ ഒരു ക്രിയാരൂപമാകും ഇത്.
- ഗണിതസമസ്യകളുടെ ചരിത്രപരമായ , സാമൂഹ്യമായ മാനങ്ങള്‍ വിശദമാക്കുന്ന കുറിപ്പുകള്‍ ആലോചിക്കാവുന്നതണ്`.
- മിടുക്കരായ അധ്യാപകരേയും കുട്ടികളേയും സംബോധനചെയ്യുന്ന ക്വിസ്സ്, പ്രഹേളികകള്‍, പ്രശ്നങ്ങള്‍ എന്നിവ തുടര്‍ച്ചയായി നല്കാന്‍ കഴിയുമോ എന്നാലോചിക്കാം .
- നമ്മുടെ ഭൂരിപക്ഷം പോസ്റ്റുകളും ബ്ലോഗ്ഗ്- നെറ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നില്ല . നോട്ട് ബുക്കില്‍ എഴുതുന്നതിനു പകരം വെബ്ബ് പേജില്‍ എഴുതുന്നു എന്നേ ഉള്ളൂ. ലിങ്കുകളുടെ പ്രയോജനം 99% പോസ്റ്റിലും ഇല്ല. അതുകൊണ്ടുതന്നെ വെബ്ബ് പരമായ ആധികാരികത ഉണ്ടാക്കാനവുന്നില്ല. വിക്കി നോക്കിയാല്‍ ഇതറിയാം. അറിവിന്റെ വിശാലതകളില്‍ നമ്മുടെ സന്ദര്‍ശകരെ എത്തിച്ചേ മതിയാവൂ.
- നമ്മുടെ നിത്യസന്ദര്‍ശകരായ ഗണിതപ്രിയന്‍മാര്‍പോലും സ്വയം സൃഷ്ടികളില്‍ ഏര്‍പ്പെടുന്നില്ല. പലരും ഉപഭോക്താക്കള്‍ മാത്രമാണ്`. [ഒരു കോടി ഉപഭോക്താക്കള്‍ എന്ന ഹിറ്റ് കണക്ക് സ്വയം വിലയിരുത്തലായിട്ടല്ല ; ഉപഭോക്തൃഭാവത്തെ ചോദ്യം ചെയ്യുന്നതായിക്കൂടി എണ്ണിയേ തീരൂ എന്നു തോന്നുന്നില്ലേ? ] ഉപഭോക്താക്കള്‍ ഉല്‍പ്പാദകരാവുകകൂടി ചെയ്യാന്‍ നമ്മുടെ പോസ്റ്റുകള്‍ പ്രയോജനപ്പെടണം. ട്വിറ്റര്‍ പോലുള്ള മാധ്യമങ്ങള്‍ മാതൃകയാക്കാവുന്നതാണ്`..
- സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്ക് ഒറ്റക്കും ഗ്രൂപ്പായും [ ക്ളാസിലും, ക്ളബ്ബിലും] ചെയ്യാവുന്ന ഗണിതപ്രവര്‍ത്തനങ്ങള്‍ - [ പാഠഭാഗങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനായും ആസ്വദിക്കുന്നതിനായും ഉള്ളവ ] കണ്ടെത്തി നല്‍കാന്‍ കഴിയണം. ഗണിതത്തിന്റെ ആസ്വാദനനത്തിന്ന്- സൗന്ദര്യാംശത്തിന്ന് അധിക ഊന്നല്‍ ആവാം.
- മിടുക്കരായ അദ്ധ്യാപകര്‍ക്ക് വെല്ലുവിളി ഏറ്റെടുക്കുന്ന തരത്തില്‍ ഇടപെടാവുന്ന സമസ്യകള്‍, പ്രശ്നങ്ങള്‍... കണ്ടെത്തി നല്‍കാന്‍ കഴിയണം. അവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രത്യേക പേജ് നീക്കിവെക്കണം.
- നിത്യജീവിതവുമായി ബന്ധപ്പെട്ട ഗണിതാത്മക വിഷയങ്ങള്‍ ആലോചിക്കാം. പെട്റോള്‍ വില വര്‍ദ്ധന, രൂപയുടെ വിലമാറ്റം, സബ്സിഡി... സ്വര്‍ണ്ണവില.... എന്നിങ്ങനെ. ഗണിതം സമൂഹവുമായി ബന്ധപ്പെടുന്ന ഇടങ്ങള്‍...
ശതകോടി ആശംസകളോടെ
എസ്.വി. രാമനുണ്ണി മാസ്റ്റര്‍
മാത്സ് ബ്ലോഗ് ടീം
76 comments:
ഒട്ടേറെ പേര്‍ ഞങ്ങളോട് ചോദിച്ച ചോദ്യമായിരുന്നു ഇത്. ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് നമുക്ക് സ്ക്കൂളില്‍ എന്തു ചെയ്യാന്‍ കഴിയും? നിങ്ങള്‍ സ്ക്കൂളില്‍ ചെയ്തതും ചെയ്യാനുദ്ദേശിക്കുന്നതുമായ കാര്യങ്ങള്‍ പങ്കുവെക്കുമല്ലോ. ഒരുപക്ഷേ ഒരാള്‍ക്ക് നടപ്പാക്കാന്‍ കഴിയാത്ത കാര്യം മറ്റൊരാള്‍ക്കു ചെയ്യാന്‍ കഴിയും. ഒരാള്‍ ഒരാശയം മുന്നോട്ടു വച്ചാല്‍ത്തന്നെ നിരവധി പേര്‍ക്കത് ഉപകാരപ്പെടും. ഇതാ ഇരിങ്ങോള്‍ സ്ക്കൂളിലെ സതീശന്‍ സാര്‍ ചെയ്ത പ്രവര്‍ത്തനം നോക്കൂ. അദ്ദേഹമുണ്ടാക്കിയത് ഒരു ഗണിതശാസ്ത്ര കലണ്ടറാണ്. കലണ്ടറിന്റെ പ്രിന്റ് സമീപത്തെ സ്ക്കൂളുകള്‍ക്ക് നല്‍കുകയും ചെയ്തു. ഇതാ അതിന്റെ പകര്‍പ്പ് ചുവടെ നല്‍കിയിരിക്കുന്നു.
[im]http://2.bp.blogspot.com/-f2thV5d211o/UBsoSUN_FzI/AAAAAAAAChA/OXnWBOhOwxs/s400/CALENDAR.jpg[/im]
ആശയങ്ങള്‍ പങ്കുവെക്കുമല്ലോ.
"ഒരുകോടി സന്ദര്‍ശകര്‍ വലിയ ശക്തിയാണ്. അവര്‍ വെറും സന്ദര്‍ശകരായിരിക്കരുത് ഇനിയും. ഇടപെടാനുള്ള അവസരം ക്രിയാത്മകമായി ഒരുക്കാന്‍ ഈ ശക്തി തന്നെ നമുക്ക് സഹായകമാവും. ഒരിക്കല്‍ ബ്ളോഗ് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഒരു പോസ്റ്റ് വായിച്ചു കഴിഞ്ഞാല്‍ ഒരു കമ്ന്റിടുന്നതിന്നപ്പുറത്തേക്ക് എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന ആവേശം ഉല്പ്പാദിപ്പിക്കാനാവുമോ എന്നായിരിക്കും 'ഒരു കോടി' യുടെ വെല്ലുവിളി. . ഇതാകും 'ദേശീയ ഗണിതവര്‍ഷത്തില്‍ നമുക്ക് ഏറ്റെടുക്കാനാവുക.."
ശതകോടി ആഘോഷത്തിലെ ഏറ്റവും ചിന്തനീയമായ കമന്റ്.
വായനക്കാര്‍ നെഞ്ചേറ്റുവാങ്ങേണ്ടതും..!
good .thank you ,sir.very relevant post.
good .thank you ,sir.very relevant post.
problem of the day എന്ന പേരില്‍ ചെറിയ ചെറിയ ഗണിതപ്രശ്നങ്ങള്‍ ദിവസേനേ ബ്ലോഗിലൂടെ നല്‍കിയാലോ? ഉത്തരം പെട്ടന്നുതന്നെ വിസിബിള്‍ ആക്കരുത് . പിറ്റേന്ന് കമന്റായിവന്ന ഉത്തരങ്ങളും പുതിയ ചോദ്യവും കാണണം . ഈ പ്രവര്‍ത്തനം കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനകരമായിരിക്കും ,പ്രത്യേകിച്ച് ക്വിസ് മല്‍സരത്തിനും മറ്റും .
ഗണിത ക്ലബ്ബുകള്‍ സജീവമാക്കണം, ഗ ണിതശാസ്ത്ര മാഗസിന്‍ തയ്യാറാക്കണം,രാമാനുജന്‍ ന്യൂട്ടണ്‍ തുടങ്ങിയ ഗണിതശാസ്ത്രഞ്ഞരെ കുറിച്ചുള്ള നാടകങ്ങള്‍ നടത്തണം,ഓണത്തിന് ഗണിത പൂക്കളം മല്‍സരം നടത്തണം,ഗണിത ലാബുകള്‍ രൂപീകരികണം, എല്ലാ അസംബ്ലിയിലും ഗണിത ചിന്തകള്‍ അവതരിപ്പിക്കണം
+1 ATOMIC STRUCTURE
Iam Abid Omar...A +1 student..i make some presentations based on +1 chemistry...plz publish it in maths blog.
Click this link below to download presentations of +1 Chemistry (Atomic structure)...
visit: www.padanamuri.blogspot.in
ഗണിത ശാസ്ത്ര പ്രദര്‍ശനം
ഗണിതവര്‍ഷത്തോടനുബന്ധിച്ച് ചിറ്റിലഞ്ചേരി എ.യി.പി.സ്കൂളില്‍ ഗണിത ശാസ്ത്ര പ്രദര്‍ശനം ഒരുക്കി. ത്രികോണം, വൃത്തം, ദീര്‍ഘചതുരം, സമചതുരം എന്നീ ജ്യാമിതീയ രൂപങ്ങളുടെ പേരുകളില്‍ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് അവവരുടെ പേരിനനുസരിച്ച് ജ്യാമിതീയ രൂപങ്ങള്‍ ശേഖരിച്ച് ശാസ്ത്ര പ്രദര്‍ശനം നടത്തി. ഇത് ജൂലായ് മാസത്തിലെ ഒരു തനത് പ്രവര്‍ത്തനമാണ്. ജൂലായ് 30ന് രാവിലെ 9.30ന് പ്രദര്‍ശനം ഹെഡ് മാസ്ററര്‍ ശ്രീ. കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്തു. മുരളി മാസ്റര്‍ വിഷയം അവതരിപ്പിച്ചു. ടി.ടി.ബിന്ദു ടീച്ചര്‍, സരസ്വതി ടീച്ചര്‍ ആശംസ നടത്തി. നാലാം തരം സി യിലെ കുമാരി ലയ സ്വാഗതവും നാലാം തരം എ യിലെ കുമാരി മാളവിക നന്ദിയും പറഞ്ഞു.
ഗണിതശാസ്ത്ര അധ്യാപകര്‍ക്കും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടായേക്കാവുന്ന ഒരു മാഗസിന്‍ ഇവിടെ ലഭ്യം
"ഗണിതശാസ്ത്ര അധ്യാപകര്‍ക്കും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടായേക്കാവുന്ന ഒരു മാഗസിന്‍ .."
നന്ദി ഗിരീഷ്സാര്‍.
മാഗസിന്‍ ഒറ്റ നോട്ടത്തില്‍തന്നെ തകര്‍പ്പന്‍..!
ലിങ്ക് പ്രാധാന്യത്തോടെ സൈഡ് ഗാഡ്ജറ്റായി കൊടുത്തിട്ടുണ്ട്.
I am a student in 8th standard in K.V.R.H.S. Shornur.I am also a member of the school Mathematics club.We have planned many activities in our club.
I thank Mathsblog for all the new ideas.
By,
Hemang Mohan
we organised an exhibition along with maths club inauguration and a seminar at crc level .to get details visit our blog.
gups nedumattom
വളരെ സന്തോഷം ഗണിത ശാസ്ത്ര വര്‍ഷവുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റു കണ്ടത്തില്‍
ഈ വര്ഷം നടത്തിയ ഒരു ക്ലബ്ബ് പ്രവര്‍ത്തനം പങ്കുവെയ്കട്ടെ
'' പ്രിയപ്പെട്ട കുട്ടികളെ
നിങ്ങളില്‍ മിക്കവരും ഗണിതശാസ്ത്രത്തില്‍ മിടുക്കരാണെന്ന് ഞങ്ങള്‍ക്കറിയാം
എന്നാലും ചിലരെങ്കിലും ചില ഗണിത അടിസ്ഥാന ആശയങ്ങള്‍ അറിയാത്തതുകൊണ്ട് സുഗമമായ പഠനം നടത്തുന്നതില്‍
ബുദ്ധി മുട്ടുന്നവരാണെന്ന് ക്ലാസുകളില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലയിട്ടുണ്ട്
അങ്ങിനെയുല്ലവര്‍ക്കിതാ ഒരു സുവര്‍ണാവസരം
നമ്മുടെ സ്കൂളില്‍ അടുത്ത ദിവസം നടക്കുന്ന 'ഗണിത ക്ലിനിക്കില്‍' പങ്കെടുക്കാനായി പേര് രെജിസ്ടര്‍ ചെയ്യുക
നിങ്ങളുടെ സഹായത്തിനായി ' ഗണിത ഡോക്ടര്‍' മാര്‍ തയ്യാറാണ്
നിങ്ങളുടെ അസുഖങ്ങള്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ എതിലനെന്നു മനസിലാക്കി
നിങ്ങളുടെ ക്ലാസിലെ ഗണിത ക്ലബ്ബ് കണ്വീനരുടെ കൈവശം പേര് നല്‍കുക
1 സങ്കലനവും വ്യവകലനവും
2 ഗുണനവും ഹരണവും
3 ന്യൂന സംഖ്യകള്‍ ഉള്‍പെട്ട ക്രിയകള്‍
4 ജ്യമിതിയിലെ അടിസ്ഥാന ആശയങ്ങള്‍
ഇങ്ങനെയുള്ള ഒരു നോട്ടീസ് എല്ലാ ക്ലാസിലും ഒട്ടിച്ചു ( ഞങ്ങളുടെ സ്കൂളില്‍ എല്ലാ ക്ലാസ്സിലും ഗണിത ക്ലബ് അറിയിപ്പുകളും വിവരങ്ങളും ഒട്ടിക്കാനുള്ള ഒരു പ്രത്യേക സ്ഥലം തന്നെ ഉണ്ട് )
കുറെ കുട്ടികള്‍ പേര് നല്‍കി
കുറെ പേരെ ഡോക്ടര്‍ മാരായി തയ്യാറാക്കി
ഒരു വെള്ളിയാഴ്ച പത്താം ക്ലാസുകര്‍ക്ക് മാത്രമായി ക്ലിനിക്ക് നടത്തി
വളരെ വിജയകരമായി അനുഭവപ്പെട്ടു
കുട്ടികള്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്ന രീതി ,ഒരു ഡോക്ടറിനു രണ്ടു രോഗികള്‍ എന്നാ രീതിയില്‍ നല്‍കി
തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ചകളിലും നടത്തേണ്ടി വരുന്നു
ഇപ്പോള്‍ അടിസ്ഥാന ആശയങ്ങള്‍ കഴിഞ്ഞു പത്താം ക്ലാസിലെ നിര്മിതികള്‍ തുടങ്ങിയ ചില കാര്യങ്ങളിലേക്ക് കടാന്നു ഗണിത ക്ലിനിക്ക് അതിന്റെ ജൈത്രയാത്ര തുടരുന്നു
നമ്മള്‍ പടിപ്പിക്കുന്നതിനേക്കാള്‍ നന്നായി കുട്ടികള്‍ പഠിക്കുന്നു
അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത അസുഖങ്ങള്‍ മുകളിലേക്ക് സുപര്‍ഷ ച്ചെയ്യപ്പെട്ട്ടു ഞങ്ങളുടെ അടുത്ത് എത്താറു മുണ്ട്
ഇത്തരം എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ കൂടി അവരുടെ അനുഭവങ്ങള്‍ പങ്കുവേക്കണേ
വളരെ നന്നായി രൂപേഷ്സാര്‍.
ഈ ആശയം ഒരുപാട് സ്കൂളുകളിലേക്ക് ഉറപ്പായും എത്തും.
ഇത്തരം സ്വര്‍ണ്ണഖനിയൊക്കെ കയ്യിലിരുന്നിട്ട്, അതിതുവരെ പങ്കുവെയ്ക്കാതെ മാത്സ് ബ്ലോഗിലെ മാത്സ് അന്വേഷിച്ചു താങ്കള്‍ ബുദ്ധിമുട്ടിയെന്നറിഞ്ഞ് വേദനിക്കുന്നു.
ഇനിയും കയ്യിലുള്ളത് ഇങ്ങോട്ടു പോരട്ടെ സര്‍.
രൂപേഷ് സാർ,
തകർപ്പൻ ആശയം. "രോഗികൾക്കു" മാത്രമല്ല, "ഡോക്ടർമാർക്കും" ഇത് നല്ല ഗുണം ചെയ്യുമെന്നതിൽ സംശയമില്ല.
ഒരു സംശയം (അധ്യാപകർ ചോദിക്കാത്തതുകൊണ്ട് ഞാൻ ചോദിക്കട്ടെ): ഇതൊന്ന് ക്ലച്ചുപിടിക്കാൻ ക്ലിനിക്കിന്റെ "ദൈനംദിന" നടത്തിപ്പിൽ അധ്യാപകർ എത്രത്തോളം (അല്ലെങ്കിൽ എത്ര കുറച്ച്) ഇടപെടുന്നതാണ് നല്ലത്? ആദ്യത്തെ ക്ലിനിക്ക് എങ്ങനെയാണ് നടത്തിയതെന്നതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാമോ? ഡോക്ടർമാരെ തെരഞ്ഞെടുത്തത് എങ്ങനെയാണ്? അധ്യാപകർ ചുറ്റുമുണ്ടെന്നറിഞ്ഞാൽ ഡോക്ടർമാർക്ക് (രോഗികൾക്കും) സങ്കോചമുണ്ടായി, അവർ അധ്യാപകരുടെ ക്ലാസിലെ ശൈലി തന്നെ പിന്തുടരാൻ ശ്രമിക്കുമോ?
-- ഫിലിപ്പ്
ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടെ പറഞ്ഞതിന്, മോശമായ രീതിയിൽ "മുത്തി മുത്തശ്ശി" പ്രതികരിച്ചതിനെ ശക്തമായി അപലപിക്കുന്നു. നിങ്ങളുടേതല്ലാത്ത അഭിപ്രായം പറയുന്നയാളോട് ഈ രീതിയിൽ പ്രതികരിക്കുന്നതിന് പരിഷ്കൃതസമൂഹത്തിൽ — ഇതുപോലെയുള്ള ഒരു കൂട്ടായ്മയിൽ പ്രത്യേകിച്ചും — സ്ഥാനമില്ല.
ഹിതയുടെ ചോദ്യങ്ങളെപ്പറ്റി കൂടുതൽ ആലോചിച്ചപ്പോൾ ഓർമ വന്നത്:
എനിക്കുണ്ടായിരുന്ന നല്ല അധ്യാപകരെല്ലാം തന്നെ സംശയങ്ങൾ ചോദിക്കുന്നത് പ്രകടമായി പ്രോത്സാഹിപ്പിച്ചില്ലെങ്കിൽത്തന്നെ നിരുത്സാഹപ്പെടുത്താത്തവരായിരുന്നു. മിക്കവരോടും ക്ലാസിന് പുറത്ത്, വ്യക്തിപരമായും മറ്റുമുണ്ടാകുന്ന പ്രശ്നങ്ങളും സംശയങ്ങളും പോലും ധൈര്യമായി ചെന്ന് പറയാം — അവർ കളിയാക്കില്ല, മറിച്ച് ക്ഷമയോടെ അത് കേട്ട്, ആലോചിച്ച് മറുപടി തരും — എന്ന ബോധം ഉണ്ടാക്കിയവരായിരുന്നു.
കുട്ടികളെ സംശയം ചോദിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നത് (അവർക്ക്) നല്ല കാര്യമാണ്. ചെറുപ്രായത്തിൽ കുട്ടികൾ പൊതുവേ സംശയങ്ങൾ ഉള്ളവരാണ്. എന്നാൽ സ്കൂളിൽ പോയിത്തുടങ്ങുന്നതോടെ ഇത് കുറഞ്ഞുവരുന്നതായി (ആഗോളതലത്തിൽ) കാണുന്നു. കുറച്ചുനാൾകൊണ്ട് തീരെ ഇല്ലാതാവുകയും ചെയ്യും. ഈ കഴിവ് അവരെ (നമ്മെയും) വീണ്ടും പഠിപ്പിച്ചാലേ അത് തിരിച്ചുകിട്ടൂ. സംശയങ്ങൾ ഉണ്ടാകുക എന്നത് പഠിച്ചെടുക്കേണ്ടതായ ഒരു കഴിവുതന്നെയാണ്.
ഇതിന് പരിശീലനം ആവശ്യമാണ്. ഇത് പല തരത്തിലാകാം. ഉദാ: തനിക്കു ചുറ്റും കാണുന്ന എന്തിനെയെങ്കിലും പറ്റി ഓരോ സംശയം വീതം ആഴ്ചയിലൊരിക്കൽ എഴുതിക്കൊണ്ടു വരാൻ കുട്ടികളോട് പറയാം. ഈ സംശയങ്ങൾ ക്ലാസിൽ ചർച്ച ചെയ്യുകയും, അവയിൽ നല്ല കുറച്ചെണ്ണം തെരഞ്ഞെടുത്ത് അവയെപ്പറ്റി കൂടുതൽ "ഉപചോദ്യങ്ങൾ" കണ്ടുപിടിക്കാൻ എല്ലാവർക്കും കൂടി ശ്രമിക്കുകയും ചെയ്യാം. "നല്ല സംശയം" എന്നുവച്ചാൽ "എനിക്ക് ഉത്തരം അറിയാവുന്ന സംശയം" എന്നല്ല അർത്ഥം എന്നത് ഓർത്തുവയ്ക്കുക!
വേറൊരു പ്രവർത്തനം, ഗണിതക്ലബിലും മറ്റും ചെയ്യാവുന്നത്: ക്ലാസിൽ പഠിപ്പിച്ച എന്തെങ്കിലും ഒരു "ചെറിയ" കാര്യം— ഒരു തത്വമോ, നിർമിതിയോ മറ്റോ — ബോർഡിൽ എഴുതുക. ഇനി ഇതേപ്പറ്റി (പാഠപുസ്തകത്തിൽ നേരിട്ട് ഇല്ലാത്ത) ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളോട് പറയുക. തുടക്കമിടാൻ അധ്യാപകർതന്നെ മൂന്നോ നാലോ ചോദ്യങ്ങൾ (പാഠപുസ്തകത്തിൽ ഇല്ലാത്തത്) ചോദിക്കുക. (നിങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിലെ ഏതെങ്കിലും ഒരു കാര്യത്തെപ്പറ്റി ഇങ്ങനെയുള്ള മൂന്നോ നാലോ ചോദ്യങ്ങൾ — അവ എത്ര കഴന്പില്ലാത്തതും ആയിക്കോട്ടെ — കണ്ടുപിടിക്കാൻ ശ്രമിച്ചുനോക്കിയാലറിയാം, ഇതെത്ര ബുദ്ധിമുട്ടാണെന്ന്!)
ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ചോദ്യങ്ങൾ വലിയ കഴന്പുള്ളവയാകണം എന്ന് വാശിപിടിക്കരുത്. കുട്ടികളുടെ മനസ്സിൽ ചോദ്യങ്ങൾ ഉണ്ടായിവരുക എന്നതാണ് ഇതിന്റെ ഒന്നാമത്തെ ലക്ഷ്യം; ചോദ്യങ്ങളുടെ ഗുണം പ്രശ്നമേയല്ല. പരസ്യമായി സംശയങ്ങൾ (അവ അബദ്ധമാണോ എന്നൊന്നും ആലോചിക്കാൻ നിൽക്കാതെ) ചോദിക്കാൻ സങ്കോചമില്ലാതെയാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. അതുകൊണ്ട് ചോദ്യങ്ങളെ അധികം കളിയാക്കാൻ കുട്ടികളെ അനുവദിക്കരുത്. "മണ്ടൻ" ചോദ്യങ്ങൾ ചോദിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുക. അധ്യാപകർക്ക് ചോദ്യം മണ്ടനല്ല എന്ന് തോന്നുന്നതായി ബോധ്യപ്പെട്ടാൽ കുട്ടികളുടെ കളിയാക്കൽ അത്ര പ്രശ്നമാകില്ല.
2. ഇവിടെ ഉത്തരങ്ങൾ കണ്ടുപിടിക്കുക എന്നതല്ല പ്രധാനം, മറിച്ച് കൂടുതൽ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ്. "ചോദ്യങ്ങൾ മാത്രമുള്ള, ഉത്തരങ്ങളില്ലാത്ത ഒരു പീരീഡ്" എന്നത് നമ്മുടെ ഇതുവരെയുള്ള വിദ്യാഭ്യാസത്തിനും കിട്ടിയ പരിശീലനത്തിനും കടകവിരുദ്ധമായതുകൊണ്ട്, ഇത് ദഹിക്കാൻ കുറച്ച് സമയമെടുക്കും. ഉണ്ടായിവരുന്ന ചോദ്യങ്ങളിൽ ചിലവ ആരുടെയെങ്കിലും മനസ്സിൽത്തട്ടിയാൽ, അവർ അതിന്റെ ഉത്തരം അന്വേഷിച്ചുകൊള്ളും. അത് നിങ്ങളോടാകാം, അല്ലാതെയാകാം. എന്തുകണ്ടാലും അതിനെപ്പറ്റി എന്തെങ്കിലുമൊരു ചോദ്യം മനസ്സിൽ വരാൻ ഇങ്ങനെയുള്ള പരിശീലനം കുട്ടികളെ സഹായിക്കും.
കുട്ടികൾ കുസൃതിക്കാരാണെന്നുള്ളതും, തങ്ങളാൽ കഴിയുന്നവിധം അധ്യാപകരെ ബുദ്ധിമുട്ടിക്കാൻ അവരിൽ ചിലരെങ്കിലും ശ്രമിക്കുമെന്നുള്ളതും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ! ഇതിനെ കൈകാര്യം ചെയ്യാമെന്ന് ആത്മവിശ്വാസമുള്ളവർ മാത്രം ഇതൊക്കെ ചെയ്യാൻ ശ്രമിക്കുക!
-- ഫിലിപ്പ്
ഫിലിപ്പ് സാര്‍
ആദ്യം നടത്തിയ ദിവസം വളരെ മിടുക്കന്‍ മാരായ കുറച്ചു പേരെ ആയിരുന്നു ഡോക്ടര്സ് ആക്കിയത്
സ്കൂളിലെ വലിയ ഹാളില്‍ ഓര്‍ കോണിലും അല്പം വിട്ടു വിട്ടു ഒരു ഡസ്കിന് ഇരു വശത്തും ബഞ്ചുകള്‍ ഇട്ടു പിന്നെ അധ്യാപകര്‍ അദികം അവിടെ നിന്നിരുന്നില്ല അധ്യാപകരുടെ സാന്നിധ്യം കുറയ്കുന്നതാണ് നല്ലത് എന്ന് മനസിലാക്കിയിരുന്നു . ഓരോരുതരുടയും പരിശോധനയ്ക് ശേഷം അവര്‍ക്ക് പ്രിസ്ക്രിപ്ഷന്‍ കുറിച്ച് കൊടുത്തിരുന്നു അതില്‍ അല്പം ഷോര്‍ട്ട് notes ഉം തുടര്‍ പ്രവര്‍ത്തനങ്ങളും നല്‍കി
പിന്നീട് കുറെയേറെ ഡോക്ട്ര്സ് നെ തയ്യാറാക്കി ഇപ്പോള്‍ അവര്‍ താല്പര്യത്തോടെ consulting തുടരുന്നു
ഇപ്പോഴും നമ്മള് ഒരു പ്രോഗ്രാം നടത്തുമ്പോള്‍ പ്രതീക്ഷിക്കുന്നതിന്റെ പകുതിയേ ലഭിക്കാറുള്ളൂ എന്നാല്‍ ഇവിടെ പ്രതീക്ഷിച്ചതിനെക്കളും വളരെ നല്ല ഫലം കിട്ടി
എന്റെ സ്കുളില്‍ 2009 ല്‍ MATHS CLINIC ആരംഭിക്കുകയും പ്രധാന വൈദ്യനായി ഞാനും കുറെ കുട്ടി വൈദ്യന്മാരും ചികിത്സ തുടങ്ങി.രോഗികള്‍ ധാരാളം .CLINIC വരാന്തയില്‍. എന്നാല്‍ സ്ററാഫ് റൂമില്‍
സജ്ജീവമായത് ഇതിനെ പരിഹസിച്ച് കോണ്ടുള്ള ചര്‍ച്ച.
തത്കാലം ക്ളിനിക്ക് മതിയാക്കി.
ഈ വര്‍ഷം ക്ളിനിക്ക് പ്രവര്‍ത്തനവും പീര്‍ ഗ്രൂപ്പ് ടീച്ചീങ്ങും (ജൂലായ് ആദ്യം)നേരത്തെ തുടങ്ങി. പരിഹാസം കേള്‍ക്കാതെ..........
രൂപേഷ് രോഹന്‍ സാര്‍ അദ്ദേഹത്തിന്റെ വിദ്യാലയമായ തലക്കുളത്തൂര്‍ CMMHSS ല്‍ നടത്തിയ ഗണിത ക്ലിനിക്കിനെപ്പറ്റി കേട്ടപ്പോള്‍ത്തന്നെ ഒരു വ്യത്യസ്തത അനുഭവപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തോട് നേരിട്ട് ഇക്കാര്യം ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ നമ്മുടെ പോസ്റ്റിന്റെ ഉദ്ദേശലക്ഷ്യം സഫലീകൃതമാകുന്നതിന്റെ ആദ്യ സൂചനയാണ് രൂപേഷ് സാറിന്റെ വിദ്യാലയത്തിലെ പ്രവര്‍ത്തനം അദ്ദേഹമിവിടെ വിശദീകരിച്ചത്. ഗണിതശാസ്ത്രവര്‍ഷത്തോടനുബന്ധിച്ച് മറ്റ് അധ്യാപകരാരെങ്കിലും എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതു കൂടി പങ്കുവെച്ചിരുന്നെങ്കില്‍!
രൂപേഷ് സാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ രണ്ടു പ്രൊഡക്ടുകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു.
1. ടൈംടേബിള്‍
2. വാര്‍ഷികാസൂത്രണം
കൂടാതെ ഗണിതശാസ്ത്രാധ്യാപകന്‍ അല്ലായെന്ന മുഖവുരയോടെ എന്‍.എസ് രാജേന്ദ്രകുമാര്‍ സാര്‍ അയച്ചു തന്ന പ്രസന്റേഷന് സഹായിക്കുന്ന രണ്ട് പി.ഡി.എഫ് ഫയലുകള്‍ നോക്കൂ.
1. രാമാനുജന്‍
2. ഹിരോഷിമ
കൊള്ളാം.
ഗണിതബ്ലോഗില്‍ ആഗ്രഹിച്ചതുപോലുള്ള അക്കാഡമിക ചര്‍ച്ചകള്‍ തിരിച്ചുവന്നതില്‍ ആഹ്ലാദം.
പിന്നെ മുത്തിമുത്തശ്ശീ,
പറയുന്നത് കാര്യമാണെങ്കിലും അത് മറ്റൊരാള്‍ക്ക് നോവാത്തരീതിയില്‍ പറയാന്‍ പഠിക്കൂ..
(ഹോംസിന്റെ പഴയ കാലമായിരുന്നെങ്കില്‍ ഫോട്ടോഗ്രാഫറുടെ പൊടിപോലും ബാക്കിവെക്കില്ലായിരുന്നു.)
പ്രിയ ബീന്‍,
പാണ്ടന്‍ നായ എന്ന പദപ്രയോഗം താങ്കള്‍ ദയവായി പിന്‍വലിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
വിജയന്‍ സാര്‍... പരിഹാസം ; അത് കാര്യമാക്കാന്‍ പോയാല്‍ പിന്നെ അതിനെ നേരമുണ്ടാവൂ
പരിഹാസം നേരിടേണ്ടി വന്ന ഒരു പ്രവര്‍ത്തനം കൂടി പറയട്ടെ
എല്ലാ വര്‍ഷവും ജൂണ്‍ ഒന്നാം തിയ്യതി തന്നെ ഒരു മഴമാപിനി സ്ഥാപിക്കാറുണ്ട് ഞങ്ങള്‍.
മഴമാപിനി യെക്കുറിച്ച് പ്രൈമറി അധ്യാപകര്‍ക്ക് നന്നായി അറിയാമെങ്കിലും ഹൈ സ്കൂളുകളിലെ പലര്‍ക്കും അറിയില്ല. മഴ എങ്ങിനെയാണ് അളക്കുക
എന്ന് ചോദിച്ചപ്പോള്‍ പലരും വിചിത്രമായ മറുപടിയാണ് തന്നത് ഒരു സെ . മീ . മഴ എന്നാല്‍ ഒരു മീറ്റര്‍ സ്ക്വയര്‍ സ്ഥലത്ത് പെയ്യുന്ന മഴയാണ് എന്ന് ഒരാള് പറഞ്ഞു അങ്ങിനെ തന്നെയാവണം എന്നും അയാള് പറഞ്ഞു . മഴമാപിനി യ്ക് നിശ്ചിത അളവിലുള്ള പാത്രം തന്നെ വേണം അതിന്റെ അളവുകള്‍ കൃത്യമായ യൂണിറ്റില്‍ ആയിരിക്കണം എന്നൊക്കെയാണ് പലരുടെയും ധാരണ .
എന്തുകൊണ്ട് മഴയുടെ അളവ് സെ . മീ . ഇല്‍ പറയുന്നു എന്നൊന്നും പലര്‍ക്കും അറിയില്ല
മഴമാപിനിയ്കായി ഒരു പാത്രം തിരഞ്ഞപ്പോള്‍ അത് ഏത് തരമായിരിക്കനമെന്നും പലര്‍ക്കും അറിയില്ല
അതുപോട്ടെ പ്രവര്‍ത്തനം പറയാം എല്ലാ ദിവസവും 10AM നു റീഡിംഗ് എടുക്കും നോടീസ് ബോര്‍ഡില്‍ തയ്യാറാക്കിയ കോളത്തില്‍ എഴുതും
അങ്ങിനെ സ്കൂള്‍ പ്രദേശത്ത് ഓരോ ദിവസം പെയ്ത മഴയും ഓരോ ആഴ്ച പെയ്ത മഴയുടെ അളവുമൊക്കെ കണ്ടെത്താന്‍ കഴിഞ്ഞു
കഴിഞ്ഞ ദിവസം ഒരു അധ്യാപികയുടെ ഒരു കമന്റു " രൂപേഷ് മാഷ് കുട്യോളും അളന്നു അളന്നു മഴ തന്നെ ഇല്ലണ്ടായല്ലോ" എന്ന്
സത്യം ഈ വര്‍ഷത്തെ മഴയുടെ കണക്കു ആകെ തെറ്റി രാവിലെ അല്പം മഴ പെയ്താലും പിന്നീടുള്ള വെയിലില്‍ മഴ മാപിനിയിലെ വെള്ളത്തിന്റെ അളവ് തെറ്റിപ്പോവുന്നു
പിന്നെ ചില ആശാന്മാര്‍ വെള്ളം ഒഴിച്ചും , ചിലര്‍ തട്ടി മറിച്ചുമൊക്കെ ഉപദ്രവിക്കും
എന്നാലും സാരമില്ല എന്റെ കുട്ടികള്‍ക്ക് നന്നായി അറിയാം മഴയെക്കുറിച്ചും അത് അളക്കുന്നതിനെ കുറിച്ചുമൊക്കെ
ടൈം ടേബിള്‍ ന്റെയും വാര്ഷികാസൂത്രണ ത്തിന്റെയും ഫോണ്ട് കാണുന്നില്ലല്ലോ അവിടെ രാമാനുജന്റെ biodata ഉണ്ടായിരുന്നു
പ്രിയപ്പെട്ട ഹോംസ് താങ്കളുടെ പക്വമായ മറുപടികള്‍ക്ക് ആശംസകള്‍ ........
പ്രിയപ്പെട്ട രൂപേഷ് സര്‍ താങ്കള്‍ പുലി തന്നെ. ആശയം നിസാരം പക്ഷെ എത്ര ഉന്നതം !!!!!!!!!!!!
മാത്സ് ബോളോഗിലെ പോസ്റ്റ് നന്നായിട്ടുണ്ട്
എല്ലാവര്‍ക്കും വിഷമമുള്ള വിഷയമാണ് ഗണിതം ,അതുകൊണ്ട് തന്നെ ഈ പോസ്റ്റ് എല്ലാവര്‍ക്കും വളരെ ഉപകാരപ്രദമാണ്.ഈ പോസ്റ്റില്‍ കൂടൂതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താമായിരുന്നു.
ഈ ഒരു പോസ്റ്റ് ചിന്താപരമായും യുക്തിപരമായും ഉപയോഗിക്കാവുന്നതാണ്.ഈ ബ്ളോഗ് ഉപയോഗിക്കുന്ന എല്ലാവര്‍ക്കും..................
ആശംസകള്‍ നേരുന്നു........................
ഷിതിന്യ.............................
മാത്സ് ബ്ലോഗിലെ പോസ്റ്റുകള്‍ നന്നാവുന്നുണ്ട്.. ഗണിത ശാസ്ത്ര വര്‍ഷം, ഗണിത മാസിക തയ്യാറാക്കി
ആചരിക്കുവാനാണ് തീരുമാനിച്ചത്. ഈ ബ്ലോഗ് കണ്ടപ്പോഴാണ് കുറച്ചൂകൂടി വിപുലീകരിക്കാന്‍ തീരുമാനിച്ചത്..
ജാബിറ ഫര്‍ഹത്ത്
ഈവര്‍ഷം ഗണിതശാസത്ര വര്‍ഷമായി ആചരിക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് എന്ന് ആലോചിക്കുന്ന സ
ന്ദര്‍ഭത്തിലാണ് ഈ ബ്ലോഗ് കണ്ടത്. അത് എന്റെ പ്രവര്‍ത്തനത്തെ വളരെയേറെ സഹായിച്ചു.
ജിഷ പ്രദീപ്
മാത്സ് ബ്ളോഗിലെ പോസ്റ്റു് നന്നായിട്ടുണ്ട്.
ഗണിത വിഷയം പൊതുവെ വിഷമമുള്ള ഒന്നായിട്ടാണ് എല്ലാവരും കാണുന്നത്.അതുകൊണ്ട് തന്നെ ഈ പോസ്റ്റിലെ വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. ഗണിതപരമായ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ഇവ പ്രയോജനകരമാണ്.ഇതില്‍ ഗണിതപരമായ പസിലുകള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
ആശംസകള്‍ നേരുന്നു.........................
പ്രജില..................................................
മാത്സ് ബ്ളോഗിലെ പോസ്റ്റു് നന്നായിട്ടുണ്ട്.
ഗണിത വിഷയം പൊതുവെ വിഷമമുള്ള ഒന്നായിട്ടാണ് എല്ലാവരും കാണുന്നത്.അതുകൊണ്ട് തന്നെ ഈ പോസ്റ്റിലെ വിവരങ്ങള്‍ വളരെ ഉപകാരപ്രദമാണ്. ഗണിതപരമായ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ ഇവ പ്രയോജനകരമാണ്.ഇതില്‍ ഗണിതപരമായ പസിലുകള്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
ആശംസകള്‍ നേരുന്നു.........................
പ്രജില..................................................
പ്രിയപ്പെട്ട മാത്സ് ബ്ലോഗ് ടീമിന്......
നിങ്ങളുടെ മാത് സ് ബ്ലോഗ് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ ഉപകാരപ്രദമാണ്.
ഗണിതവര്‍ഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാമാനുജനെ ക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാമായിരുന്നു.ഞാന്‍ ഒരു മാത്സ് ക്ലബ്ബ് അംഗമാണ്. എനിക്ക് ഈ പോസ്റ്റ് ഗണിതവര്‍ഷം എങ്ങനെ ആചരിക്കണം എന്ന ചോദ്യത്തിന് ഉത്തരം നല്‍കി. അതിന് വളരെയധികം നന്ദി.
സ്നേഹപൂര്‍വ്വം ദിപിന്‍
പ്രിയപ്പെട്ട മാത്സ്ബ്ലോഗ്,
ഒരു ടി ടി സി വിദ്യാര്‍ത്ഥിയായ എനിക്ക് ഈ ബ്ലോഗില്‍ നിന്ന് അറിയാന്‍ കഴിഞ്ഞ കാര്യങ്ങള്‍ നാളെയില്‍ അധ്യാപികയായാല്‍ കൂടുതല്‍ പ്രയോജനമാകും. ഏതൊരു ശാസ്ത്രജ്ഞനും തുടക്കത്തില്‍ സാധാരണക്കാരനാണ് എന്നു പറഞ്ഞത് വളരെ നല്ല കാര്യമാണ്, കാരണം ഇത് വായിക്കുന്ന ഏതൊരാളും തന്നാല്‍ കഴിയും വിധം കുടുതല്‍ അറിവിനായി തിരയും എന്ന കാര്യം ഉറപ്പാണ്. ഈ ദേശിയ ഗണിതവര്‍ഷത്തില്‍ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ സാധിച്ചതില്‍ ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഈ വര്‍ഷത്തില്‍ സ്കൂളില്‍ ചെയ്യാന്‍ പറ്റുന്ന കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇനിയും ബ്ലോഗില്‍ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
രമ്യ.പി.കെ
പ്രിയപ്പെട്ട മാത്സ് ബ്ലോഗ് ,
അധ്യാപക വിദ്യാര്‍ത്ഥിയായ എനിക്ക് മാത്സ് ബ്ലോഗിലൂടെ ഒരുപാട് കാര‍്യങ്ങള്‍ അറിയാന്‍ സാധിച്ചു.ദേശിയ ഗണിതവര്‍ഷവുമായി
ബന്ധപ്പെട്ട് വിദ്യാലയത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാതൃക മനസ്സിലാക്കാന്‍ സാധിച്ചു.ഈ പ്രവര്‍ത്തനങ്ങള്‍ എനിക്ക് ഭാവിയില്‍ കൂടുതല്‍ ഉപകാരപ്രദമാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്ന് നിജി
പ്രിയപ്പെട്ട മാത് സ് ബ്ലോഗ്,
ബ്ലോഗിന്റെ പോസ്ററുകളെല്ലാം നന്നാവുന്നുണ്ട്. അഭിനന്ദനങ്ങള്‍
വിജിന
ഈ മാത്സ് വര്‍ഷത്തില്‍ മാത്സുമായി
ബന്ധപ്പെട്ട ഈ ബ്ളോഗ് ഏറെ വിവരങ്ങള്‍ അടങ്ങുന്ന
ഒന്നാണ്.ഇതില്‍ കണക്ക് കളികള്‍,പാറ്റേണുകള്‍,
കുസൃതികണക്കുകള്‍,പ്രഹേളികള്‍,ശാസ്ത്രഞ്ജന്‍മാരുടെ
ചരിത്രം,ഗണിതക്വിസ്സ് എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.
എന്റെ പ്രതികരണം
2012 ഗണിതശാസ്ത്രവര്‍ഷമായി ആചരിക്കുന്നു. ഗണിതശാസ്ത്രക്ലബ്ബംഗമായ
എനിക്ക് ചുമതലകള്‍ ഏറെയായിരുന്നു. ഗണിതശാസ്ത്രബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പോസ്ററുകളും എനിക്ക് വളരെ ഉപകാരപ്രദമാണ്.
നന്ദിപൂര്‍വ്വം
ബീന.എം
ഡയറ്റ് കണ്ണൂര്‍
എന്റെ പ്രതികരണം
2012 ഗണിതശാസ്ത്രവര്‍ഷമായി ആചരിക്കുന്നു. ഗണിതശാസ്ത്രക്ലബ്ബംഗമായ
എനിക്ക് ചുമതലകള്‍ ഏറെയായിരുന്നു. ഗണിതശാസ്ത്രബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പോസ്ററുകളും എനിക്ക് വളരെ ഉപകാരപ്രദമാണ്.
നന്ദിപൂര്‍വ്വം
ബീന.എം
ഡയറ്റ് കണ്ണൂര്‍
പ്രതികരണം
അറിവുകള്‍ മറ്റുള്ളവരുമായി വിനിമയം ചെയ്യാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ബ്ളോഗുകള്‍ക്ക് ആദ്യമായി നന്ദി പറയുന്നു.ഗണിതവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇതിലൂടെ സാധിച്ചു.ഭാവിയില്‍ ഞാന്‍ ഒരു അധ്യാപികയായാല്‍ ഇവയെല്ലാം പ്രയോജനപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.
എന്ന്
ശാരിക.പി.വി
എന്റെ പ്രതികരണം
ഗണിതശാസ്ത്ര ബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മികവുറ്റതാണ്.
ഒരു അധ്യാപക വിദ്യാര്‍ത്ഥിയായ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ വരും കാലങ്ങളില്‍ വളരെ അധികം ഉപകാരപ്രദമാണ്.
സ്നേഹപൂര്‍വ്വം,
ഷെര്‍ളി ജോസ് ല
ഡയറ്റ് കണ്ണുര്‍.
ടി.ടി.സി വിദ്യാര്‍ത്ഥിനിയാണ് ഞാന്‍,ഗണിത ശാസ്ത്ര ക്ലബിലെ അംഗമാണ്.
ഗണിത ശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ സാധിക്കുക എന്ന പ്രശ്നത്തിലായിരുന്നു ഞങ്ങള്‍.കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചതിനു നന്ദി.
സ്നേഹപൂര്‍വ്വം
ദിവിഷ എ.സി
ടി.ടി.സി വിദ്യാര്‍ത്ഥിനിയാണ് ഞാന്‍,ഗണിത ശാസ്ത്ര ക്ലബിലെ അംഗമാണ്.
ഗണിത ശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ സാധിക്കുക എന്ന പ്രശ്നത്തിലായിരുന്നു ഞങ്ങള്‍.കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചതിനു നന്ദി.
സ്നേഹപൂര്‍വ്വം
ദിവിഷ എ.സി
എന്റെ പ്രതികരണം
ഗണിതശാസ്ത്ര ബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മികവുറ്റതാണ്.
ഒരു അധ്യാപക വിദ്യാര്‍ത്ഥിയായ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ വരും കാലങ്ങളില്‍ വളരെ അധികം ഉപകാരപ്രദമാണ്.
സ്നേഹപൂര്‍വ്വം,
ഷെര്‍ളി ജോസ് ല
ഡയറ്റ് കണ്ണുര്‍.
വിജയന്‍ സാര്‍ ,
താങ്കള് 2009 ല്‍ മാത്സ് ക്ലിനിക്ക് തുടങ്ങുകയും മറ്റുളളവരുടെ പരിഹാസം കൊണ്ട് ആ
ക്ലിനിക്ക് മതിയാക്കി എന്നുപറയുകയുണ്ടായി ആ ഒരു അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല . കാരണം മറ്റുളളവര്‍ എന്ത് പറയുമെന്നല്ല നമ്മുടെ കുട്ടികള്‍ക്ക് അത്
എത്രത്തോളം ഫലപ്രദമാണ് എന്ന് മാത്രം നോക്കിയാല്‍ മതി. നമ്മുടെ വരും തലമുറകളുടെ വളര്‍ച്ചയല്ലേ നമുക്ക് പ്രാധാധ്യം .............. !!!!
വിദ്യ .......
പ്രിയപ്പെട്ട മാത് സ് ബ്ലോഗ് ടീമിന്,
നിങ്ങളുടെ മാത് സ് ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. ഗണിത വര്‍ഷവുമായി ബന്ധപ്പെട്ട് വളരെ ഉപയോഗ പ്രധമായ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ആസൂതൃണം ചെയ്തിട്ടുളളത്. കുട്ടികള്‍ക്ക് വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കും.കൂടാതെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും ഈ ബ്ലോഗ് സഹായിക്കും.
റിഫാന
എന്റെ പ്രതികരണം
ഗണിതശാസ്ത്ര ബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മികവുറ്റതാണ്.
ഒരു അധ്യാപക വിദ്യാര്‍ത്ഥിയായ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ വരും കാലങ്ങളില്‍ വളരെ അധികം ഉപകാരപ്രദമാണ്.
സ്നേഹപൂര്‍വ്വം,
ഷെര്‍ളി ജോസ് ല
ഡയറ്റ് കണ്ണുര്‍.
ദേശീയ ഗണിതശാസ്ത്ര വര്‍ഷവുമായി ബന്ധപ്പെട്ട് മാത്സ്ബ്ലോഗിലെ പോസ്റ്ററുകള്‍ നന്നായിട്ടുണ്ട് . ഇതിന്റെ ഭാഗമായി ഞങ്ങള്‍ ഗണിത ക്ലബ്ബ് സജീവമാക്കി , ഗണിതശാസ്ത്ര മാഗസ്സിന്‍ ഇറക്കി , ആഴ്ചയില്‍ എല്ലാ ദിവസവും കുസൃതി ചോദ്യങ്ങള്‍ ക്ലാസ്സ് മുറിയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു , ഗണിത ലാബ് വിപുലീകരിച്ചു , ഗണിതവുമായി ബന്ധപ്പെട്ട ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിച്ചു .ഈ ബ്ലോഗിലൂടെ ഇനിയും പുതിയ പുതിയ ആശയങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
എന്ന്
അതുല്യ ഉദയകുമാര്‍
അറിവുകള്‍ മറ്റുള്ളവരുമായി വിനിമയം ചെയ്യാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ബ്ളോഗുകള്‍ക്ക് ആദ്യമായി നന്ദി പറയുന്നു. . .ഗണിത ശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ സാധിക്കുക എന്ന പ്രശ്നത്തിലായിരുന്നു ഞങ്ങള്‍.കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചതിനു നന്ദി.
പി. എ ജോണിന്റെ അഭിപ്രായം നന്നായിട്ടുണ്ട്
സ്നേഹപൂര്‍വ്വം
ജിബിന്‍
അറിവുകള്‍ മറ്റുള്ളവരുമായി വിനിമയം ചെയ്യാന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള ബ്ളോഗുകള്‍ക്ക് ആദ്യമായി നന്ദി പറയുന്നു. . .ഗണിത ശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ സാധിക്കുക എന്ന പ്രശ്നത്തിലായിരുന്നു ഞങ്ങള്‍.കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിച്ചതിനു നന്ദി.
പി. എ ജോണിന്റെ അഭിപ്രായം നന്നായിട്ടുണ്ട്
സ്നേഹപൂര്‍വ്വം
ജിബിന്‍
എന്റെ പ്രതികരണം
ഗണിതശാസ്ത്ര ബ്ലോഗില്‍ നല്‍കിയിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മികവുറ്റതാണ്.
ഒരു അധ്യാപക വിദ്യാര്‍ത്ഥിയായ എനിക്ക് ഇത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ വരും കാലങ്ങളില്‍ വളരെ അധികം ഉപകാരപ്രദമാണ്.
സ്നേഹപൂര്‍വ്വം,
ഷെര്‍ളി ജോസ് ല
ഡയറ്റ് കണ്ണുര്‍.
2012 ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കുകയാണ് . ഇതിന്റെ ഭാഗമായി മാത് സ് ബ്ലോഗിലെ പോസ്റ്ററുകള്‍ കണ്ടു. വളരെ നന്നായിട്ടുണ്ട്. ഞങ്ങളുടെ സ്ഥാപനത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഗണിതക്ലബ്ബുകള്‍ സജീവമാക്കി , ഗണിതമാഗസ്സിനുകള്‍ ഇറക്കി , ഗണിതക്വിസ്സ് നടത്തി , വരും ദിവസങ്ങളില്‍ ഗണിതശാസ്ത്രജ്ഞന്‍മാരുടെ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്ന്
വിന്യ.കെ
ഗണിതശാസ്ത്രവര്‍ഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഗണിതശാസ്ത്ര ബ്ലോഗ് വളരെയധികം പ്രയോജനം ചെയ്യും.ഗണിതശാസ്ത്ര അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥി
കള്‍ക്കും ഈ ബ്ലോഗ് ഉപയോഗപ്രദമാണ്. കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന
തുവഴി വിജ്ഞാനപ്രദമായ ഒരു വിപ്ലവത്തിനായിരിക്കും ഇത് തുടക്കം കുറിക്കുന്നത്.
എന്റെ എല്ലാവിധ ആശംസകളും.
മിഥുന്‍
സര്‍,
മാത്സ്ബ്ലോഗ് നന്നായിട്ടുണ്ട്. ഇതില്‍ ഗണിത മാഗസീന്‍ കൂടീ ഉള്‍പ്പെടുത്തണം. ഇത് ഗണിത ക്വിസിന് സഹായിക്കും. ഞങ്ങള്‍ മാത്സ്ക്ലബ്ബ് സജീവമാക്കി. ഗണിത ലാബ് വിപുലീകരിച്ചു. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു.
ആഷ പി.വി
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പോസറ്റ് കണ്ടതില്‍ സന്തോഷം .
നാളത്തെ അധ്യാപകരാകേണ്ട ഞങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വളരെ പ്രചോദനകരമാണ്.മാഗസിന്‍ പ്രസിദ്ധീകരണം, കുസൃതി കണക്കുകള്‍ അവതരിപ്പിക്കല്‍, മാക്സ് ലാബ് വിപുലീകരണം ,തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നല്കിയത് നന്നായി. ഇതില്‍ നിന്നും ഒരുപാട് അറിവ് നേടാന്‍ സാധിച്ചു . ഇനിയും ഒട്ടനവദി പ്രവരത്തനങ്ങള്‍ ചെയ്യാന്‍ ഇത് സഹായിച്ചു.
സ്നേഹപൂര്‍വ്വം
അശ്വനി വി ടി
മാത്സ് ബോള്ഗിലെ പോസററുകള്‍ നന്നായിട്ടുണ്ട് ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ് ഗണിതശാസ്തം.കുട്ടികള്‍ പ്രയാസമായി കാണുന്നതും ഇതു തന്നെയാണ്. അതുകൊണ്ട് തന്നെ ഈ ബോള്ഗ് കുട്ടികള്‍ക്ക് വളരെ സഹായകമാണ്. ഗണിതം മധുരം എന്നു നാം പറയുന്നത് ഇത്തരം പ്രവര്‍ത്തനത്താല്‍ സഫലമാകട്ടെ . ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍
പ്രതീക്ഷിക്കുന്നു.
ലജിന
മാത്സ് ബോളോഗിലെ പോസ്ററുകള്‍ നന്നാവുന്നുണ്ട്
ഗണിതഠ വിഷമകരമാണ് എന്നാണ് പൊതുവേ പറയാറ് ഈ ധാരണ തെറ്റാണ് എന്ന് ബോധ്യപ്പെടുത്തോന്‍ ഈ പോസററുകള്‍ സഹായകമാണ്.ഗണിതപരമായ പുതിയ ആശയങ്ങള്‍ കണ്ടെത്താനും അവ പ്രയോജനപ്പെടുത്താനും ഇത് വളരെ സഹായകമാണ്.ഈ വര്‍ഷവുമായി ബന്ധപ്പെട്ട്
ഞങ്ങള്‍ ഗണിത മാഗസീന്‍ തയ്യാറാക്കിയിട്ടുണ്ട്‍ .ഗണിതത്തോടുളള കുട്ടികളുടെ ഭയം ഒഴിവാക്കാനും ഗണിതം രസകരമാക്കാനും ഉളള ധാരാളം പ്രവര്‍ത്തനങ്ങള്‍ ഇതില്‍ കാണാന്‍ കഴിയുന്നുണ്ട് അതിന് എല്ലാവരെയും അഭിനന്ദിക്കുന്നു. ഇത് തുടരുക ആശംസകള്‍നേര്‍ന്നു കൊണ്ട് ആതിര ഇ.എ.സ്
2012 ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കുകയാണ് . ഇതിന്റെ ഭാഗമായി മാത് സ് ബ്ലോഗിലെ പോസ്റ്ററുകള്‍ കണ്ടു. വളരെ നന്നായിട്ടുണ്ട്. ഞങ്ങളുടെ സ്ഥാപനത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഗണിതക്ലബ്ബുകള്‍ സജീവമാക്കി , ഗണിതമാഗസ്സിനുകള്‍ ഇറക്കി , ഗണിതക്വിസ്സ് നടത്തി , വരും ദിവസങ്ങളില്‍ ഗണിതശാസ്ത്രജ്ഞന്‍മാരുടെ ചാര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്ന്
വിന്യ.കെ
മാത്സ് ബ്ലോഗ് ടീമിന്,
മാത്സ് ബ്ലോഗിലെ പ്രവര്‍ത്തനങ്ങള്‍ നന്നായിട്ടുണ്ട്.ഗണിതം വളരെ
വിഷമകരമായാണ് നമ്മളില്‍ പലരും കാണുന്നത്.ഈ അവസ്ഥയില്‍ ഒരു അദ്ധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് നാളെ ഒരു ടീച്ചറായാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ വളരെ അധികം ഉപയോഗപ്രദമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ആശംസകളോടെ,
സലീന
ഈ വര്‍ഷം ഗണിതശാസ്ത്രവര്‍ഷമായതിനാല്‍ മാത്സ് ബ്ലോഗിന്റെ എല്ലാ
പോസ്റ്റു്കളും എനിക്ക് ഇഷ്ടമായി
അധ്യാപകര്‍ക്കൂം കൂട്ടിക്കള്‍ക്കൂം ഒരൂപോലെ ഗൂണകരമായ പോസ്റ്റ്കളാണ്
നല്കിയിരിക്കൂന്നത്
ഞാന്‍ ്പ്രയോജനപെടൂത്തൂം
സ്നേഹപൂര്‍വ്വം
അഞ്ജുന.
ഡയറ്റ് കണ്ണൂര്‍
മാത്സ് ബ്ലോഗ് ടീമിന്,
മാത്സ് ബ്ലോഗിലെ പോസ്റ്റു്കള്‍ നന്നാവുന്നുണ്ട്.ദേശീയ ഗണിതശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്ന വ്യത്യസ്ത ആശയങ്ങള്‍ ലഭിച്ചു. നിത്യജീവിതവുമായി ബന്ധപ്പെട്ട് ഗണിതവുമായി ബന്ധമുള്ള പത്രകട്ടിങുകള്‍ കുട്ടികള്‍ക്ക് കാണിച്ച് ഒരു മാഗസിന്‍ തയ്യാറാക്കിയാല്‍ നന്നായിരിക്കും. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സെമിനാര്‍ സംഘടിപ്പിച്ച് സാധാരണക്കാരുമായി അതിന്റെ ചരിത്രം പങ്കുവെക്കാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഒരുപാട് പേരുടെ നിരവധി ആശയങ്ങള്‍ ഇനിയും ലഭിക്കുകയാണെങ്കില്‍ നമുക്ക് ഈ ദേശിയ ഗണിതശാസ്ത്ര വര്‍ഷം വെറും ആചരിക്കല്‍ മാത്രമായി മാറ്റാതെ വളരെ വിജയകരമായി പുര്‍ത്തിയാക്കാന്‍ സാധിക്കും.അദ്ധ്യാപകവിദ്യാര്‍ത്ഥിയായ എനിക്ക് ഇതിലെ പ്രവര്‍ത്തനങ്ങള്‍ നാളെ ഒരു അദ്ധ്യാപികയായാല്‍ മുതല്‍ക്കൂട്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ആശംസകളോടെ,
ദൃശ്യപവിത്രന്‍
ഇന്ന് ഉച്ചക്ക് ശേഷം ഈ പോസ്റ്റുമായി ബന്ധപ്പെട്ട് വന്ന 33 കമണ്ടുകളില്‍ ഭൂരിഭാഗവും കണ്ണൂരിലേ അധ്യാപക വിദ്യാറ്‌ഥികളാണെന്ന് ഊഹിക്കുന്നു.അഭിപ്രായങ്ങളുടെ കൂടെ നാം ആചരിക്കുന്ന ഗണിതവര്‍ഷം മെച്ചപ്പെടുത്താനാവശ്യമായ നിര്‍ദ്ദേശങ്ങളും പങ്കിടണം.
എന്റെ കുട്ടി വൈദ്യന്മാര്‍ consulting ശേഷം clinic ല്‍ നിന്ന് ഇപ്പോള്‍ പോയിട്ടേയുള്ളൂ.
ഇതെന്താ തേനീച്ചകൂട് ഇളകി തേനീച്ചകള്‍ വരുന്നതുപോലാണല്ലോ കണ്ണൂരിലെ അധ്യാപക വിദ്യാര്‍ത്ഥിനിക്കൂട്ടത്തിന്റെ വരവ്!
എനിയ്ക്ക് തോന്നുന്നൂ, ഇതൊരു ശുഭലക്ഷണമാണ്.
ഭാവി അധ്യാപകര്‍, തങ്ങളുടെ ഇപ്പോഴത്തെ ,കാലഹരണപ്പെട്ടതെന്ന് ഞാന്‍ കരുതുന്ന, ടിടിസി, ബിഎഡ് ചര്‍വ്വിതാചര്‍വ്വണം(അണ്‍പാര്‍ല്യമെന്ററി ആകുമോ, എന്തോ?)മൂലയ്ക്കുവെച്ച് തികച്ചും നൂതനവും കാലഘട്ടത്തിന്റെ ആവശ്യവുമായ ഐസിടി പഠനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നൂവെന്നര്‍ത്ഥം!!
ബ്ലോഗ് ടീമംഗങ്ങളേ, നിങ്ങള്‍ ചരിത്രമെഴുതുകയാണ്!!!
ശരിയാണ് വിജയന്‍ സാറെ
ഇന്ന് ഉച്ചകഴിഞ്ഞുകണ്ട കമന്റുകള്‍ എന്നെയും അല്‍ഭുതപ്പെടുത്തുന്നു.
B. Ed , TTCകോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് വേണ്ട എല്ലാവിഭവങ്ങളും നമ്മുടെ പഴയ പോസ്റ്റുകളിലുണ്ട് . അവര്‍ അത് പ്രയോജനപ്പെടുത്തട്ടെ .
ഭാരതിയ ഗണിതവും കേരളീയ ഗണിതവും ഗണിത വര്‍ഷത്തിന്റ ഭാഗമായി പരിചയപ്പെടുത്തുക
ഭാരതിയ ഗണിതവും കേരളീയ ഗണിതവും ഗണിത വര്‍ഷത്തിന്റ ഭാഗമായി പരിചയപ്പെടുത്തുക
പലരും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ദാരിദ്ര്യം അനുഭവിക്കുന്നതായി പറഞ്ഞു കേള്‍ക്കാറുണ്ട്
യഥാര്‍ത്ഥത്തില്‍ ക്ലാസ്സ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച തന്നെയല്ലേ ക്ലബ് പ്രവര്‍ത്തനങ്ങള്‍?
നമ്മള് വ്യാപ്തം കാണാനും പരപ്പളവ് കാണാനുമൊക്കെ പഠിപ്പിക്കും ,എന്നാല്‍ സ്കൂള്‍ മുറ്റത്തുള്ള വാട്ടര്‍ ടാങ്കില്‍ എത്ര ലിറ്റര്‍ വെള്ളം കൊള്ളുമെന്നു ചോദിച്ചാല്‍ നമ്മളില്‍ എത്ര പേര്‍ക്ക് പറയാന്‍ കഴിയും , ഒന്ന് മതിച്ചു പറയാനെങ്കിലും പറ്റുമോ ? ഇല്ല ഒരു ഐഡിയ യും ഉണ്ടാവില്ല എന്നതാണ് സത്യം
അതുകൊണ്ട് തന്നെ ക്ലാസ്സ് റൂം പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ആയി നമുക്ക് കുട്ടികളെ കൊണ്ട് ചെയ്യിച്ചുകൂടെ ?
സ്കൂളിലെയും വീട്ടിലെയും ജല സംഭരണികളുടെ ഉള്ളളവ് , കളിമുറ്റ ത്തിന്റെ പരപ്പളവ് ,സ്കൂള്‍ സ്ഥലത്തിന്റെ പരപ്പളവ് ..... തുടങ്ങിയവയൊക്കെ
ഏക്കര്‍, സെന്റു , മീറ്റര്‍ സ്കുയര് ലിറ്റര്‍ തമ്മിലുള്ള ബന്ധമൊന്നും പലര്‍ക്കും അറിയില്ല
ഞങ്ങളുടെ ക്ലബ്ബിന്റെ വാര്ഷികാസൂത്രണം മുകളില്‍ ലിങ്ക് ഉണ്ട് ഒന്ന് നോക്കണേ
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
പിന്നെ മറ്റൊരു കാര്യം ടാങ്കിന്റെ മുകളിലൊക്കെ കയറ്റുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറയേണ്ടതില്ലല്ലോ
രണ്ടാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് (മുതിർന്നവർക്കും) ചെയ്യാവുന്ന ഒരു പ്രവർത്തനം ഇവിടെ . (ലളിതമായ) ഇംഗ്ലീഷിലാണ് വിവരണം. ആഗോളതലത്തിൽ പരീക്ഷിച്ച് വൻവിജയം കണ്ടത്. ഇത് ചെയ്തുനോക്കിയാൽ കുട്ടികളിലും മുതിർന്നവരിലും കൗതുകവും, കുട്ടികളിൽനിന്ന് (കുട്ടിത്തം വിടാത്ത മുതിർന്നവരിൽനിന്നും) ചറപറാ ചോദ്യങ്ങളും പ്രതീക്ഷിക്കാം. ലിങ്കിൽ നൽകിയിരിക്കുന്ന ആശയത്തെ നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് വിപുലീകരിക്കാം. ഇങ്ങനെ വിപുലീകരിക്കുന്നതിന്റെ ചില ഉദാഹരണങ്ങളും ലിങ്കിലുണ്ട്.
-- ഫിലിപ്പ്
സത്യത്തില്‍ കണ്ണൂര്‍ ഭാഗത്തു നിന്നുളള അധ്യാപക വിദ്യാര്‍ത്ഥികളുടെ കമന്റുകള്‍ അത്ഭുതപ്പെടുത്തി. കൂട്ടമായി വന്ന് അവരിട്ട കമന്റുകള്‍ മാത്സ് ബ്ലോഗിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായൊരു അനുഭവമായെന്ന് പറയാതെ വയ്യ. കണ്ണൂര്‍ ഡയറ്റാണോ നേതൃത്വം കൊടുത്തതെന്നറിയാന്‍ ആകാംക്ഷയുണ്ട്. എന്താണ് ഇത്തരമൊരു സംരംഭത്തിന് ഹേതുവായതെന്ന് വിശദീകരിക്കുമല്ലോ.
Can We type a document in malayalam and post the document as pdf attachment this is not in readable form most of the post are unreadable malayalam typing is very very poor is there way to modify this?
"this is not in readable form most of the post are unreadable malayalam typing is very very poor .."
Noufal Sir,
The reason is your system is not having the necessary malayalam font!
Pls install Rachana or Anjaly Old Lipi...
Unicode fonts.
Then you'll find the malayalam in this blog very very rich!!!
ഗണിതവര്‍ത്തില്‍ സ്വാതന്ത്യ്രദിന സ്മരണകളുണര്‍ത്തി ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിലെ പിഞ്ചുകുട്ടികളുടെ റാലി
ചിറ്റിലഞ്ചേരി:ഗണിതാശയം മുറുകെ പിടിച്ച് ഗണിതവര്‍ത്തില്‍ മുഴുവന്‍ കുട്ടികളും ഓരോ ജ്യാമിതീയ രൂപങ്ങളുടെ പ്ളക്കാര്‍ഡുകളേന്തി ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളിലെ എല്‍.പി. വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്യ്രദിനറാലി നടത്തി. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി രാധ റാലി ഫ്ളാഗ്ഓഫ് ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ്, എസ്.ആര്‍.ജി കണ്‍വീനര്‍ പി.സരസ്വതി ടീച്ചര്‍, മുരളീധരന്‍ മാസ്റര്‍, കാമിനി ടീച്ചര്‍, ഷൈലജ ടീച്ചര്‍, സുശീല ടീച്ചര്‍, കാമിനി ടീച്ചര്‍, മഞ്ചുളടീച്ചര്‍, രമടീച്ചര്‍ ആശംസകളര്‍പ്പിച്ചു.
ഗണിതശാസ്ത്ര പ്രദര്‍ശനം (യുപി വിഭാഗം)
ഗണിതവര്‍ഷത്തോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ യുപി വിഭാഗം കുട്ടികളുടെ ഗണിതശാസ്ത്ര പ്രദര്‍ശനം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് അധ്യക്ഷം വഹിച്ചു. വി.മുരളീധരന്‍ മാസ്റര്‍ ആശംസയര്‍പ്പിച്ചു. ഗണിതവര്‍ഷത്തെകുറിച്ച് സ്റ്റാഫ് സെക്രട്ടറി സരസ്വതി ടീച്ചര്‍ ക്ളാസെടുത്തു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്ററര്‍, മാത്സ് ക്ളബ്ബ് കണ്‍വീനര്‍ ടി.ടി.ബിന്ദു ടീച്ചര്‍, വി.ബിന്ദു ടീച്ചര്‍, രമ ടീച്ചര്‍ നേതൃത്വം നല്‍കി.
പ്രദര്‍ശന ഫോട്ടോ കാണാന്‍ ഇവിടെ ക്ളിക്കുക
deseeya ganithasasthravarshathinte bhagamayi Nanminda East a u p schoolil vilambararali nadannu.
deseeya ganithasasthravarshathinte bhagamayi Nanminda East a u p schoolil vilambararali nadannu.
deseeya ganithasasthravarshathinte bhagamayi Nanminda East a u p schoolil vilambararali nadannu.
സുമ റ്റീച്ചർ,
സ്കൂളിൽ എന്ത് നടന്നെന്ന്?
മലയാളം എളുപ്പം റ്റൈപ്പ് ചെയ്യാൻ സഹായിക്കുന്ന ലിങ്കുകൾ ഈ ബ്ലോഗിന്റെ ഇടതു വശത്ത് ഉണ്ട്. ഇവ ഉപയോഗിക്കാമോ?
Post a Comment