അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാശംസകള്‍

>> Monday, August 15, 2011

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിനാലാം വാര്‍ഷികവേളയില്‍ മാത്​സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്...

ഭാരതം ഇന്ന് അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും മേഖലകളില്‍ നമ്മുടേതായ ഒരു സ്ഥാനം ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദൗത്യവും മറ്റും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയുമാണ്. എങ്കിലും നമ്മുടെ രാജ്യത്തിലെ നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം പേര്‍ ദരിദ്രരായി തുടരുന്നു. ഇതിനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വര്‍ധിച്ചു വരുന്ന അഴിമതിയാണ്.

അഴിമതിയും കൈക്കൂലിയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റണമെങ്കില്‍ ശക്തമായ ഒരു നിയമത്തേക്കാളേറെ നമുക്കാവശ്യം ബോധവല്‍ക്കരണമാണ്. അഴിമതി/കൈക്കൂലി ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ തിന്മയാണെന്ന് പൊതുജനം തിരിച്ചറിയണം. നമ്മുടെ കുഞ്ഞുങ്ങളില്‍ അഴിമതിക്കും അനീതിക്കുമെതിരായ മനോഭാവം വളര്‍ത്തിയെടുക്കണം.

ഇതിനായുള്ള ചുവടുവെയ്പ് എന്ന നിലയില്‍ സ്ക്കൂളുകളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അഴിമതി വിരുദ്ധ സന്ദേശം കൂടെ ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ഈ എഴുത്ത് അല്‍പം മുമ്പെ വേണ്ടതായിരുന്നു. വൈകിയതില്‍ ഖേദിക്കുന്നു. എങ്കിലും ഉപേക്ഷ കാണിക്കില്ലെന്ന വിശ്വാസത്തോടെ

Rahul M.,
Pranavam, Kavumthazha,
Koodali, Kannur.

28 comments:

Hari | (Maths) August 15, 2011 at 1:33 AM  

[im]https://lh6.googleusercontent.com/-DJAdKbEy0jI/TkgYE1xWcoI/AAAAAAAAE1Q/4vrt4iY-8Lk/w240/India-240-animated-flag-gifs.gif[/im]
രാഹുലിന്റേത് സമീപകാല സാഹചര്യങ്ങളില്‍ മനംമടുത്ത ഒരു ഇന്‍ഡ്യക്കാരന്റെ ശബ്ദമാണ്. രാജ്യത്തെക്കുറിച്ചോര്‍ക്കുന്ന ഓരോ ഇന്‍ഡ്യക്കാരനും സര്‍വവ്യാപിയായി അഴിഞ്ഞാടുന്ന അഴിമതിയില്‍ മനംമടുത്തു. ഇനി ഒരു മാറ്റം വേണം. അതിനായുള്ള സമരത്തെ രണ്ടാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിച്ചാലും തെറ്റില്ല. എല്ലാം പബ്ളിസിറ്റി സ്റ്റണ്ടായി മാറാതിരിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

JOHN P A August 15, 2011 at 5:55 AM  

സ്വാതന്ത്ര്യദിനാശംസകള്‍.

bhama August 15, 2011 at 6:46 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

vijayan August 15, 2011 at 7:44 AM  

ഏവര്‍ക്കും
അറുപത്ത‌്ഞ്ചാം
സ്വാതന്ത്ര്യ
ദിനാശംസകള്‍

santhosh1600 August 15, 2011 at 7:46 AM  

wish u all a virtuous independence day

.S.K.V Skt.U.P.S Ponakam August 15, 2011 at 8:08 AM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
http://skvsups.blogspot.com/

Anil cheleri kumaran August 15, 2011 at 8:36 AM  

അഭിനന്ദനങ്ങൾ രാഹുൽ...

teenatitus August 15, 2011 at 12:17 PM  

[ma]എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്[/ma].

അസീസ്‌ August 15, 2011 at 12:42 PM  

[ma]എല്ലാവര്ക്കും സ്വാതന്ത്ര്യദിനാശംസകള്[/ma].

BABU P R August 15, 2011 at 1:21 PM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

BABU P R August 15, 2011 at 1:26 PM  

എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍

malayalasangeetham August 15, 2011 at 3:05 PM  

http://www.youtube.com/watch?v=OrheqoQNY6o
സുഗതകുമാരിയുടെ ഇവൾക്കുമാത്രമായ് എന്ന കവിത-ആലപിച്ചത് ഉണ്ണികൃഷ്ണൻ പയ്യാവൂർ,മലയാളം അധ്യാപകൻ,നെടുങ്ങോം ഗവ:ഹൈസികൂൾ,കണ്ണൂർ

സഹൃദയന്‍ August 15, 2011 at 3:21 PM  

.

അഴിമതിയും ഒരു പ്രശ്‌നമാണ്. കൂടെ ചിലതു കൂടി ചേര്‍ക്കുന്നു..

ആദര്‍ശമില്ലാത്ത രാഷ്ട്രീയം, ജോലി ചെയ്യാതെ കിട്ടുന്ന ധനം, മനസാക്ഷിക്കു നിരക്കാത്ത സന്തോഷം, സ്വഭാവശുദ്ധിയില്ലാത്ത അറിവ്, ധാര്‍മ്മികതയില്ലാത്ത വാണിജ്യം, അഹംഭാവം വെടിയാത്ത ആരാധന .ഇതെല്ലാം പാപങ്ങളാണ്. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ ഒരു പാപിയാണോ എന്ന് ഓരോ വ്യക്തിയും സ്വയം വിലയിരുത്തുക. നിങ്ങള്‍ പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ക്ക് ഇക്കാര്യങ്ങള്‍ പറഞ്ഞു കൊടുത്തിട്ടുണ്ടോ എന്ന് ഒരു നിമിഷം ചിന്തിക്കുക.

ഇന്നത്തെ ലോകത്ത് ഇവയില്‍ പലതും സാധാരണമായിക്കഴിഞ്ഞു. പലതും തെറ്റാണെന്ന ധാരണ പോലും പലര്‍ക്കുമില്ല.

അഹിംസ, സത്യസന്ധത, മദ്യവര്‍ജനം- ഈ കാര്യങ്ങളുടെ ഇന്നത്തെ അവസ്ഥയും വ്യത്യസ്തമല്ല.
ആത്മീയ ആരോഗ്യമാണ് ബുദ്ധി വൈഭവത്തിലേക്കും മാനസിക ശാരീരിക ആരോഗ്യത്തിലേക്കും നയിക്കുന്നത്. ആത്മീയ ആരോഗ്യത്തിനായി നാം എന്തു ചെയ്യുന്നു..?നമ്മുടെ കുട്ടികളുടെ ആത്മീയ ആരോഗ്യത്തിനായി നാം എന്തു ചെയ്യുന്നു..?

ഭക്ഷണം ആരോഗ്യത്തിനു വേണ്ടിയാണ് ആസ്വദിക്കാനല്ല.. എന്നാല്‍ ഇന്നു സംഭവിക്കുന്നത് അതാണോ..?ഇംഗ്ലണ്ടിലുള്ളവര്‍ സസ്യാഹാരം ശീലിച്ചത് ഇന്ത്യയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നു ഇന്ത്യയിലെ സ്ഥിതിയോ..?

ഇന്‍ഡസ് വാലി, ഹാരപ്പ നഗരങ്ങള്‍ക്ക് രൂപം നല്‍കുമ്പോള്‍ ആശുപത്രികള്‍, തുകല്‍ കൊണ്ടു ജോലി ചെയ്യുന്നവരുടെ വീടുകള്‍, യുദ്ധ സ്ഥലങ്ങള്‍, ആശുപത്രികള്‍, തോട്ടിപ്പണിക്കാര്‍ എന്നിവര്‍ക്ക് നഗരത്തിനു പുറത്തായിരുന്നു സ്ഥാനം. ഭംഗി കൂട്ടാന്‍ വേണ്ടിയായിരുന്നില്ല ഇത് മറിച്ച് അന്തരീക്ഷ മലിനീകരണം തടയാന്‍ വേണ്ടിയായിരുന്നു അത്. ആ തരത്തിലുള്ള ഒരു ആസൂത്രണം ഇന്നുണ്ടോ?

വേണ്ടത്ര പോഷകം കിട്ടാത്ത ജനതയുടെ രോഗം ചികത്സിക്കാന്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിപ്പൊക്കുന്ന വിരോധാഭാസമാണിവിടെ.

ബ്രഹ്മചര്യം, ഉപവാസം തുടങ്ങിയ ജീവിതശൈലികള്‍ പാലിക്കുന്നുണ്ടോ നമ്മള്‍? മൃഗങ്ങള്‍ക്കു പോലും ഇണ ചേരുന്നതിനു സമയമുണ്ട്. എല്ലാ മൂല്യങ്ങളെയും മാനുഷിക പരിഗണനകളെയും തകര്‍ത്തെറിഞ്ഞ് അനിയന്ത്രിതമായ ശാരീരിക ആനന്ദത്തിനു വേണ്ടി സ്ത്രീ ശരീരം തേടിപ്പോകുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനാവുന്നില്ല നമുക്ക്. നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കാനാകാത്തതു മൂലം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു

നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് മതിയാവോളം നമുക്ക് ആസ്വദിക്കണം, മാംസം കഴിക്കണം, മദ്യം കഴിക്കണം .. ഇതെല്ലാം പാടില്ലെന്നു പറയുന്നവര്‍ പൊതു സമൂഹത്തിനു യോജിക്കാത്തവരാവുകയാണ്.

വ്യക്തിപരമായ ആവശ്യങ്ങളെ രാഷ്ട്രത്തിന്റെ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി വഴിമാറ്റിയെടുക്കാന്‍ ദീര്‍ഘവീക്ഷണമുള്ളവര്‍ക്കേ കഴിയൂ. നിര്‍ഭാഗ്യവശാല്‍ നമുക്ക് അതുമില്ല. നമ്മുടെ ആവശ്യങ്ങള്‍ മുന്നോട്ടു വയ്ക്കാനും നേടിയെടുക്കാനും വേണ്ടിയുള്ള മാര്‍ഗം മാത്രമല്ല ജനാധിപത്യം എന്നതു കൂടി നാമറിയണം..

ഈ ചിന്തകള്‍ കൂടി സ്വാതന്ത്യദിനത്തില്‍ പങ്കു വയ്ക്കുന്നു...

vijayan August 15, 2011 at 3:24 PM  
This comment has been removed by the author.
Alice Mathew August 15, 2011 at 3:52 PM  

അറുപത്തഞ്ചാം സ്വാതന്ത്ര്യദിനാശംസകള്‍ ഏവര്‍ക്കും.......

Sreejithmupliyam August 15, 2011 at 4:14 PM  

സ്വാതന്ത്ര്യദിനാശംസകള്‍..........

ജനാര്‍ദ്ദനന്‍.സി.എം August 15, 2011 at 5:16 PM  

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം!

ഹൃദയം നിറഞ്ഞ ആശംസകള്‍

sreeshma.p August 15, 2011 at 5:25 PM  

HAPPY INDEPENDENCE DAY

Nidhin Jose August 16, 2011 at 6:49 PM  

ഞങ്ങള്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്താടനുബന്ധിച്ച് ഒരു ഡോക്യുമെന്ററി നിര്മിച്ചു.
ലിങ്കുകള്‍ ഇതാ
പാര്‍ട്ട് 1
http://youtu.be/5B7WbuHdvQE
പാര്‍ട്ട് 2

http://youtu.be/HA4Gm1nwlRU


വെള്ളിയാഴ്ച്ച സ്ക്രിപ്റ്റാക്കി സൌണ്ട് റെക്കാര്‍ചെയ്തു ശനി ഞായര്‍ എഡിറ്റിംഗ്... എല്ലാം പെട്ടന്നായിരുന്നു. അതുകോണ്ട് ചില്ലറ ഫോള്‍ട്ടുകള്‍ ഉണ്ടായേക്കാം.

ഞാനിപ്പോള്‍ വെച്ചൂര്‍ സ്കൂളിലാണ്. പഠനം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മാഞ്ഞൂരുനിന്നും മാറേണ്ടി വന്നു. ഒരു ബ്ലോഗുണ്ടാക്കാന്‍ ആരംഭിച്ചിട്ടുണ്ട് പൂര്‍ത്തിയായില്ല. അവിടെയും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. അഡ്രസ്. www.ghsvechoor.blogspot.com

Hari | (Maths) August 16, 2011 at 8:00 PM  

Question Pool ന്റെ സ്ക്കൂളുകള്‍ക്കായി വൈകാതെ ആക്ടീവാകുമെന്നാണറിവ്.

ഡ്രോയിങ്ങ് മാഷ് August 16, 2011 at 9:40 PM  
This comment has been removed by the author.
ഡ്രോയിങ്ങ് മാഷ് August 16, 2011 at 9:41 PM  

ഇതാ ചോദ്യബാങ്കിന്റെ ലിങ്ക്. പക്ഷെ Question Poolലേക്ക് ലോഗിന്‍ ചെയ്യാനുള്ള പെര്‍മിഷന്‍ നല്‍കിയിട്ടില്ല.

Rajeev August 16, 2011 at 10:26 PM  

പ്രിയപ്പെട്ട രാഹുൽ
നിന്നെ പോലെ ഉള്ള രാജ്യ സ്നേഹികളായ യുവത വളർന്നു വരുന്നു എന്നത്‌ എന്നെപ്പോലുള്ളവരെ പുളകം കൊള്ളിക്കൂന്നു. കാരണം രാജ്യസ്നേഹത്തെപ്പറ്റി പറയുമ്പോൾ താല്പര്യം കാട്ടാത്ത, ഒരു ജോലി കിട്ടിയാൽ എങ്ങനെ ജോലി ചെയ്യാതെ സമ്പാദിക്കാം എന്നു ചിന്തിക്കുന്ന യുവാക്കളെയാണ്‌ ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പാട് സന്തോഷം തോന്നി അനിയാ...കീപ് ഗൊഇങ്ങ്....

suhra August 18, 2011 at 8:54 PM  

congratulations Rahul

suhra August 18, 2011 at 8:54 PM  

congratulations Rahul

Anonymous August 19, 2011 at 10:21 PM  

@നിധിന്‍ ജോസ് sir

video edit ചെയ്ത software എതാണ്?

ഹോംസ് August 30, 2011 at 12:44 PM  

"രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി തൂക്കിലേറ്റാന്‍ വിധിച്ച മൂന്നുപേരുടെയും ശിക്ഷ നടപ്പാക്കുന്നത് എട്ട് ആഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചിന്ന ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സപ്തംബര്‍ ഒന്‍പതിന് നടപ്പാക്കാനായിരുന്നു തീരുമാനം."
ഇതെന്തുകഥ!!
സുപ്രീംകോടതിയേലും വലിയ ഹൈകോടതിയോ..?

Rahul Madhavan January 18, 2012 at 9:38 PM  

Maths blog എന്നും സന്ദര്‍ശിക്കാന്‍ കഴിയാറില്ല. Net Connection പരിമിതിമൂലമാണ്. മെയില്‍ മാത്സ് ബ്ളോഗില്‍ പോസ്റ്റുചെയ്തതില്‍ സന്തോഷം. വിവിധ വിഷയങ്ങളില്‍ ഒട്ടനവധി വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മാത്സ് ബ്ളോഗിന് ഒരായിരം നന്ദി. കമന്റുകള്‍ക്കും നന്ദി. നന്ദി. നന്ദി.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer