വിട്ടു പോയത് കണ്ടുപിടിക്കുക

>> Thursday, April 30, 2009

ഒരു വൃത്തത്തെ 12 തുല്യഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു. ഇതില്‍ 6ഭാഗങ്ങളില്‍ 4 മുതല്‍ 9 വരെ സംഖ്യകള്‍ തുടര്‍ച്ചയായി എഴുതിയിരിക്കുന്നു. അവയുമായി ഒരു പ്രത്യേക രീതിയില്‍ ബന്ധപ്പെട്ട സംഖ്യകളാണ് അവയ്ക്കെതിരേ എഴുതിയിരിക്കുന്നത്.
ഉദാഹരണത്തിന് 4 നും അതിന് എതിരേ എഴുതിയിരിക്കുന്ന 61 നും തമ്മില്‍ ഒരു ബന്ധമുണ്ട്. അതുപോലെ 9 ന് എതിരേ എഴുതിയിരിക്കുന്നതില്‍ വിട്ടുപോയ സംഖ്യ ഏത്?

ഹരി & നിസാര്‍

ഉത്തരം നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. പ്രത്യേകിച്ച്, ഈ ബ്ലോഗില്‍ ഒരു ചോദ്യം പ്രസിദ്ധീകരിച്ച് ആദ്യ മണിക്കൂറില്‍ത്തന്നെ അതിന് ഉത്തരം പോസ്റ്റ് ചെയ്യാന്‍ കാണിച്ച കാല്‍വിന്‍ സാറിന്റെ മനോഭാവത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാവില്ല. ഒപ്പം കാവ്യാത്മകമായി അതിന് ഉത്തരം നല്‍കിയ ഉമേഷ് സാറും അഭിനന്ദനമര്‍ഹിക്കുന്നു. ഇവരുടെയെല്ലാം ബ്ലോഗുകള്‍ കൂടി വായിക്കുവാനും നമ്മുടെ അനുവാചകര്‍ ശ്രദ്ധിക്കുമല്ലോ. ലിന്ഡ ടീച്ചര്‍ക്കും അഭിനന്ദനങ്ങള്‍.

ഹരി & നിസാര്‍


Read More | തുടര്‍ന്നു വായിക്കുക

മുന്തിരിങ്ങയുടെ എണ്ണം എത്ര ?

>> Wednesday, April 29, 2009

ഒരാള്‍ 5 ദിവസം കൊണ്ട് 100 മുന്തിരിങ്ങ തിന്നു. ഓരോ ദിവസവും തലേ ദിവസത്തേക്കാള്‍ 5 എണ്ണം വീതം അയാള്‍ കൂടുതല്‍ തിന്നുന്നുണ്ട്. എങ്കില്‍ ആദ്യ ദിവസം അയാള്‍ എത്ര മുന്തിരിങ്ങ തിന്നു എന്നു പറയാമോ?
കഴിയുമെങ്കില്‍ ഉത്തരം എങ്ങനെ കിട്ടി എന്നതിനെക്കുറിച്ചും പറയുമല്ലോ...


30-4-2009
ഈ ചോദ്യം പ്രസിദ്ധീകരിച്ച് ഉടനെ തന്നെ പല അദ്ധ്യാപകരും (ഗണിതസ്നേഹികളും) അതിനുത്തരം ഉടനടി കമന്‍റുകളിലൂടെയും മെയിലിലൂടെയും നല്‍കുകയുണ്ടായി. ശരിയുത്തരം രേഖപ്പെടുത്തിയ രണ്ടു കമന്‍റുകള്‍ ഈ പോസ്റ്റിനൊപ്പം കാണാവുന്നതാണ്. പരിശോധിക്കുമല്ലാ. കഴിയുമെങ്കില്‍ പോസ്റ്റിങ്ങ് നടത്തുന്നവരുടെ പേര് കൂടി രേഖപ്പെടുത്തിയാല്‍ നല്ലത്. എന്തായാലും ഈ പ്രശ്നം സോള്‍വ് ചെയ്യാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി.

ജൂണ്‍ മാസത്തോടെ നമുക്ക് പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചക്കെടുക്കണം. അതിന് നിങ്ങളുടെ കൂടി സഹകരണം ലഭിച്ചേ പറ്റൂ. ഇക്കൂട്ടത്തില്‍ ലിനക്സ് സംബന്ധമായ പ്രശ്നങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാവുന്നതേയുള്ളു.

ഹരി & നിസാര്‍


Read More | തുടര്‍ന്നു വായിക്കുക

ഈ ചിത്രത്തിന്റെ പ്രത്യേകത എന്ത് ?

>> Saturday, April 18, 2009


പ്രിയ സഹപ്രവര്‍ത്തകരെ,

കഴിഞ്ഞ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ കമന്‍റുകളിലൂടെയും മെയിലുകളിലൂടെയും ഫോണിലൂടെയും പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തട്ടെ. തുടര്‍ന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.


ഈയാഴ്ച പുതിയ ഒരു ചിത്രം നമ്മള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വെക്കുന്നു. ഗണിതശാസ്ത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു സിദ്ധാന്തം ഉള്‍ ക്കൊള്ളുന്ന ഒരു ചിത്രമാണ് ഇത്. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത? കമന്‍റുകള്‍ പ്രതീക്ഷിക്കുന്നു.

ഉത്തരം: പൈതഗോറസ് ട്രീ
ഉത്തരം നമുക്ക് കമന്‍റായി ലഭിച്ചിട്ടുണ്ട്. ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയുടെ പേര് രേഖപ്പെടുത്താമായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍!

ഈ മരത്തെ എന്തു കൊണ്ട് പൈതഗോറസ് ട്രീ എന്നു വിളിക്കുന്നു ? ഈ ചിത്രത്തിലെ തുല്യനീളമുള്ള മരക്കൊമ്പുകള്‍ സൃഷ്ടിക്കുന്ന മട്ടത്രികോണങ്ങളും അവയുടെ കര്‍ണ്ണങ്ങള്‍ വശമായി വരുന്ന മട്ടത്രികോണങ്ങളുമാണ് ഇപ്രകാരമൊരു വിശേഷത്തിന് ഈ ചിത്രത്തെ അര്‍ഹമാക്കിയത്.

ഇതേപ്പറ്റി കൂടുതല്‍ അറിയണോ ? ഇവിടെ ക്ലിക്കു ചെയ്യുക

ഹരികുമാര്‍ & നിസാര്‍


Read More | തുടര്‍ന്നു വായിക്കുക

ഈ ചോദ്യത്തിന്‍ കുറച്ചു കൂടി എളുപ്പ വഴി നിര്‍ദ്ദേശിക്കാമോ ?

>> Thursday, April 9, 2009


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer