ഈ ചിത്രത്തിന്റെ പ്രത്യേകത എന്ത് ?
>> Saturday, April 18, 2009
പ്രിയ സഹപ്രവര്‍ത്തകരെ,
കഴിഞ്ഞ ആഴ്ച നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ കമന്‍റുകളിലൂടെയും മെയിലുകളിലൂടെയും ഫോണിലൂടെയും പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി രേഖപ്പെടുത്തട്ടെ. തുടര്‍ന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഈയാഴ്ച പുതിയ ഒരു ചിത്രം നമ്മള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടു വെക്കുന്നു. ഗണിതശാസ്ത്രത്തിലെ വളരെ പ്രസിദ്ധമായ ഒരു സിദ്ധാന്തം ഉള്‍ ക്കൊള്ളുന്ന ഒരു ചിത്രമാണ് ഇത്. എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത? കമന്‍റുകള്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: പൈതഗോറസ് ട്രീ
ഉത്തരം നമുക്ക് കമന്‍റായി ലഭിച്ചിട്ടുണ്ട്. ഉത്തരം രേഖപ്പെടുത്തിയ വ്യക്തിയുടെ പേര് രേഖപ്പെടുത്താമായിരുന്നു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍!
ഈ മരത്തെ എന്തു കൊണ്ട് പൈതഗോറസ് ട്രീ എന്നു വിളിക്കുന്നു ? ഈ ചിത്രത്തിലെ തുല്യനീളമുള്ള മരക്കൊമ്പുകള്‍ സൃഷ്ടിക്കുന്ന മട്ടത്രികോണങ്ങളും അവയുടെ കര്‍ണ്ണങ്ങള്‍ വശമായി വരുന്ന മട്ടത്രികോണങ്ങളുമാണ് ഇപ്രകാരമൊരു വിശേഷത്തിന് ഈ ചിത്രത്തെ അര്‍ഹമാക്കിയത്.
ഇതേപ്പറ്റി കൂടുതല്‍ അറിയണോ ? ഇവിടെ ക്ലിക്കു ചെയ്യുക
ഹരികുമാര്‍ & നിസാര്‍
2 comments:
Is it "Pythagoras tree"?
Post a Comment