PONDER THIS

>> Tuesday, July 17, 2018



Solution videos of questions
MSP001

MSP002

MSP003

List of people who solved all the questions(List Updated on 28/07/2018 08:52 IST)

Jayarajan.U.B, GHSS Kuttikkattoor (27/07/2018 22:20 IST)
           
കണക്കിലെ ആശയങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയില്‍ പരിഹരിക്കുക എന്നതും. അതുകൊണ്ട് തന്നെ, യുക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ചോദ്യങ്ങള്‍ പ്രസീദ്ധീകരിക്കുന്ന ഒരു പദ്ധതി പരീക്ഷനാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ഒരു എളിയ ശ്രമം നടത്താന്‍ മാത്സ് ബ്ലോഗ്‌ ആഗ്രഹിക്കുന്നു. ഗണിത ആശയങ്ങളുടെ യുക്തിപൂര്‍വമായ application ആവശ്യപ്പെടുന്ന ചോദ്യങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കാന്‍ ആഗ്രഹിക്കുന്നത്.
                              
പദ്ധതിയുടെ രൂപം താഴെ പറയുന്ന രീതിയില്‍ ആയിരിക്കും.
         
  • ഇവിടെ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍, പലരും അയച്ചു തരുന്നവയില്‍ നിന്ന്‍ തിരഞ്ഞെടുക്കുന്നവയാണ്‌. അദ്ധ്യാപകരില്‍ നിന്നും, വിദ്യാര്‍ത്ഥികളില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ദയവായി qna@mystudypark.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക. ഇമെയില്‍ അയക്കുമ്പോള്‍, SUBJECT field ല്‍ , ചോദ്യം/ question എന്ന്‍ ദയവായി എഴുതണം.
  • ചോദ്യം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ അങ്ങനെ പോതുസമൂഹത്തിലെ ആര്‍ക്കും അവയുടെ പരിഹാരങ്ങള്‍ ഇമെയില്‍ വിലാസത്തില്‍ അയച്ചു തരാം. ഇമെയില്‍ അയക്കുമ്പോള്‍, SUBJECT field ല്‍ , പ്രോബ്ലം നമ്പര്‍ എഴുതണം. ഉദാഹരണത്തിന്, ഇത്തവണ ഉള്ള ആദ്യ ചോദ്യത്തിന്റെ നമ്പര്‍ ആയ MSP001, ആയിരിക്കും ഈ ചോദ്യത്തിന്റെ പരിഹാരം അയക്കുമ്പോള്‍ എഴുതേണ്ടത്. അയക്കേണ്ട വിലാസം qna@mystudypark.com. ശരിയുത്തരം അയക്കുന്നവരുടെ പേര് പ്രസിദ്ധീകരിക്കുന്നതാണ്‌. യുക്തിക്ക് പ്രാധാന്യം നല്‍കുന്ന സുന്ദരമായ പരിഹാരങ്ങള്‍ അയക്കാന്‍ അപേക്ഷിക്കുന്നു. ദയവായി പരിഹാരം comment ചെയ്യാതിരിക്കുക.
  • ഇത്തവണ മൂന്ന് നിലവാരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  വരുന്ന ഉത്തരങ്ങളുടെ എണ്ണം അനുസരിച്ച്, പരിഹാരം അയക്കാനുള്ള കാലദൈര്‍ഘ്യവും ചോദ്യങ്ങളുടെ നിലവാരവും നമുക്ക് വീണ്ടും മാറ്റാവുന്നതാണ് . ഇത്തവണത്തെ ചോദ്യത്തിന്റെ പരിഹാരം 31/07/2018 നുള്ളില്‍ അയക്കേണ്ടതാണ്.
  • 01/08/2018 ന് ഈ ചോദ്യത്തിന്റെ പരിഹാരവും പുതിയ ചോദ്യവും പ്രസിദ്ധീകരിക്കുന്നതാണ്. മൂന്ന്‍ ചോദ്യങ്ങള്‍ നല്‍കിയത്, ഏതു തരം ചോദ്യങ്ങളാണ് പൊതുസമൂഹം ഇഷ്ടപ്പെടുന്നത് എന്ന്‍ പഠിക്കാന്‍ കൂടി ഉദ്ദേശിച്ചാണ്.
MSP001- (Question Courtesy- Jemshid.K.K)
  • Two circles are centred at A and B. The line CD and the line AB are parallel as shown in the figure. If CD = 3.25 cms, find the length of the line AB.
  • A, B വൃത്തകേന്ദ്രമായ രണ്ട് വൃത്തങ്ങള്‍ വരച്ചിരിക്കുന്നു. AB എന്ന വര CD ക്ക് സമാന്തരമാണ്. CD 3.25 സെ.മി. ആണെങ്കില്‍, AB യുടെ നീളം എത്ര.?






MSP002 (Question Courtesy- Shiju Aravindakshan)
  • We have 25 racing cars. All these will perform in the same manner all the time. We have 5 tracks and only one car can use one track. We need to find out the best three cars from the lot using these tracks, but the problem is that, we do not have any sense of time. This means that, all that we could infer from the outcome of a race is whether a car is better than another one or not. We do not know about the speed or time. What is the minimum number of races, we need to conduct to find out the best 3 cars? 
  • 25 മത്സര കാറുകളില്‍ ഏറ്റവും വേഗമേറിയ മൂന്ന്‍ കാറുകളെ കണ്ടെത്തണം. അതിനായി, കാറുകള്‍ക്ക് മത്സരിക്കാനായി 5 ട്രാക്കുകള്‍ ഉണ്ട്. ഓരോ ട്രാകിനും ഒരു കാറിനെ മാത്രമേ ഉള്‍ക്കൊള്ളാന്‍ ആകൂ. സമയത്തെ കുറിച്ചുള്ള ഒരു അറിവും നമുക്ക് ഉണ്ടാകില്ല, അതായത്, കാറുകളുടെ വേഗതയെ കുറിച്ചുള്ള ഒരു അറിവും, മത്സര ശേഷം ലഭിക്കുന്നതല്ല. ഒരു കാര്‍ മറ്റൊന്നിനേക്കാള്‍ വേഗമുള്ളതാണോ അല്ലയോ എന്ന അറിവ് മാത്രമാണ് ഓരോ മത്സര ശേഷവും നമുക്ക് ലഭിക്കുക. ഓരോ കാറിന്റെയും വേഗത എല്ലാ മത്സരങ്ങളിലും തുല്യം ആയിരിക്കും. ചുരുങ്ങിയത് എത്ര മത്സരങ്ങള്‍ നടത്തേണ്ടി വരും? 
MSP003 (Question Courtesy- Dr.Beena George)
  • We have 27 coins of which 6 are heads and the remaining are tails. They are kept on a table. You are blindfolded. You have to divide the coins into two groups such that the number of heads is same in both groups. You can move and flip the coins though you cannot feel the head and touch through a touch. How can you ensure that number of heads is same in two groups?
  • ഒരു മേശക്ക് മുകളില്‍ വച്ചിരിക്കുന്ന 27 നാണയങ്ങളില്‍ ആറെണ്ണം headഉം ബാക്കി tailഉം ആണ്. നിങ്ങളുടെ കണ്ണുകള്‍ കെട്ടിയ ശേഷം, Head ഉകളുടെ എണ്ണം തുല്യമായി വരുന്ന രീതിയില്‍, രണ്ടു ഗ്രൂപ്പുകള്‍ ആയി നാണയങ്ങളെ ഭാഗിക്കണം. നാണയങ്ങള്‍ നീക്കാനും, വശം മറിച്ചു വക്കാനും നിങ്ങള്‍ക്ക് സാധിക്കുമെങ്കിലും, Head ആണോ Tail ആണോ എന്ന്‍ സ്പര്‍ശനത്തില്‍ മനസ്സിലാവില്ല. രണ്ട് ഗ്രൂപ്പിലും Head ന്റെ എണ്ണം തുല്യമാണെന്ന് എങ്ങനെ ഉറപ്പ് വരുത്താം?

9 comments:

schoolblog July 18, 2018 at 8:18 AM  

1) $\frac{3.25}{2}=1.625$

BINOYI Parambadathumalayil July 23, 2018 at 7:13 PM  

A യില്‍ നിന്നും B യില്‍ നിന്നും CD യിലേയ്ക്ക് ലംബം വരച്ചാല്‍ ഓരോവൃത്തത്തേയും സമഭാഗം ചെയ്യും.
2x + 2y = 3.25
2(x+y) = 3.25
x + y = 3.25/2 = 1.625
ie AB = 1.625 cm

BINOYI Parambadathumalayil July 23, 2018 at 7:20 PM  

A യില്‍ നിന്നും B യില്‍ നിന്നും CD യിലേയ്ക്ക് ലംബം വരച്ചാല്‍ ഓരോ ഞ൩ണിനേയും സമഭാഗം ചെയ്യും.എന്ന് തിരുത്തി വായിക്കുമല്ലോ?

Unknown July 28, 2018 at 11:34 AM  

Answer For the second question,

No. of races needed to determine the top 3 will be 7.

raveendran August 4, 2018 at 5:36 AM  

good questions can anybody give some hjints

run August 6, 2018 at 1:08 PM  

The quizzes you give are great. I appreciate your article.
run 3

asghar December 28, 2020 at 7:44 PM  

Hello, all is well here and of course, everyone shares the truth,
photo stampremover crack

Taha Rao January 19, 2021 at 10:06 PM  


Write more, thats all I have to say. Literally, it seems as though you relied
on the video to make your point. You definitely know what youre talking about, why waste your intelligence on just posting videos to your weblog when you could be giving us something
informative to read?
wtfast crack

Syed Muhammad Ali Shah February 22, 2021 at 4:27 PM  

It’s not my first time to pay a quick visit this web
site, i am visiting this site dailly and obtain fastidious data from here
daily.

snagit crack
ummy video downloader
pdffactory crack
idevice manager pro
private photo vault apk

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer