മോഡല്‍ പരീക്ഷകള്‍ക്കു ശേഷം അദ്ധ്യാപകര്‍ക്ക് ക്ലാസുകളില്‍ പഠിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹരിഗോവിന്ദ് സാറിന്റെ ഗണിതമൊഡ്യൂളുകള്‍ ബുധനാഴ്ച മുതല്‍ ഓരോ ദിവസവും മാത്‍സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. കാത്തിരിക്കുക.

ഇന്‍കംടാക്‌സ് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവിധ പ്രോഗ്രാമുകള്‍
ഹരിഗോവിന്ദ് സാറിന്റെ SSLC Maths 'D+' ലവല്‍ ചോദ്യശ്രേണിയുടെ മൂന്നാം ഭാഗം
(40 Questions) പ്രസിദ്ധീകരിച്ചിരിക്കുന്നു. (Click here to view the post)
Annual Exam Time Table


Sample IT Qns for SSLC, STD IX,VIII | I-Exam Portal (Hall Ticket published.)
LSS / USS Link | Noon Meal Data Entry | പ്രൊഫഷന്‍ ടാക്‌സ് പ്രിപ്പറേഷന്‍(പഴയ പോസ്റ്റ്)

Guidelines to Download Form 26 AS ( Tax Credit Statement)

>> Friday, April 1, 2016

ഇൻകം ടാക്സ് അടച്ച PAN കാർഡുള്ള ഏതൊരു വ്യക്തിക്കും ഒരു വര്ഷം ശമ്പളത്തിൽ നിന്നും കുറച്ചോ ബാങ്കിൽ അടച്ചോ PAN നമ്പറിൽ ക്രെഡിറ്റ്‌ ചെയ്യപ്പെട്ട ടാക്സ് എത്രയെന്നു കൃത്യമായി അറിയാൻ ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻറ് സൗകര്യമൊരുക്കിയിട്ടുണ്ട്. TRACES ൽ നിന്നും കിട്ടുന്ന 'Tax Credit Statement' അല്ലെങ്കിൽ 'Form 26AS' വഴി നമുക്ക് ഇത് അറിയാൻ കഴിയും. നമ്മുടെ PAN നമ്പറിൽ ബാങ്ക് വഴി അടച്ചതോ TDS വഴി അടച്ചതോ ആയ മുഴുവൻ തുകയുടെ വിവരങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ Default ഉണ്ടെങ്കിൽ അതും അധികം അടച്ച ടാക്സ് തിരിച്ചു നൽകിയ വിവരങ്ങളും ഇതിൽ നിന്നും മനസ്സിലാക്കാം.

ഇൻകം ടാക്സ് റിട്ടേണ്‍ ഫയൽ ചെയ്യുന്ന 'E Filing Portal' വഴി Form 26 AS എടുക്കാൻ കഴിയും. നേരത്തെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ആദ്യം ഇതിൽ രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് ഇൻകം ടാക്സ് റിട്ടേണ്‍ ഇ ഫയലിങ്ങിനെ കുറിച്ചുള്ള പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്.
E Filing Portal ൽ എത്താൻ ഇതില്‍ ക്ലിക്ക് ചെയ്യുക.
E Filing സൈറ്റില്‍ ലോഗിന്‍ ചെയ്യുക. ഇതിനായി "Login here" ക്ലിക്ക് ചെയ്യുക.അപ്പോൾ ലോഗിൻ ചെയ്യാനുള്ള പേജ് തുറക്കും.
ഇതിൽ User ID (PAN Number), Password, ജനന തിയ്യതി എന്നിവ ചേർത്ത് ചുവടെയുള്ള ചിത്രത്തിൽ കാണുന്ന Verification Code താഴെയുള്ള കള്ളിയിൽ അടിച്ച് "Login' ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ PAN നമ്പറിൽ ലോഗിൻ ചെയ്യപ്പെടും.
ഈ പേജിൽ ഇടതുവശത്ത് കാണുന്ന "View Form 26 AS (Tax Credit)" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു window തുറക്കുന്നു.
അതിലെ "Confirm" ക്ലിക്ക് ചെയ്യുന്നതോടെ പുതിയ പേജ് തുറക്കുന്നു.
അതിലെ "Attention Tax Payers" എന്നതിന് താഴെയുള്ള ചെറിയ selection ബോക്സില്‍ ക്ലിക്ക് ചെയ്ത് proceed ക്ലിക്ക് ചെയ്യുക. അപ്പോള്‍ പുതിയ പേജ് തുറക്കുന്നു.
ഈ പേജിൽ താഴെയുള്ള "View Tax Credit (26 AS)" ക്ലിക്ക് ചെയ്യുക. ഇതോടെ നമ്മുടെ Form 26 AS ഡൌണ്‍ലോഡ് ചെയ്യാനുള്ള പേജ് തുറക്കുന്നു.
ഈ പേജില്‍ Assessment Year 2016-17 സെലക്ട്‌ ചെയ്യുക. View as എന്നത് PDF സെലക്ട്‌ ചെയ്യുക. തുടര്‍ന്ന് View/ Download ക്ലിക്ക് ചെയ്യുക.
ഇതോടെ Form 26 AS ന്‍റെ ഒരു pdf കോപ്പി ഡൌണ്‍ലോഡ് ചെയ്യപ്പെടും. കമ്പ്യൂട്ടറിന്റെ Downloads ല്‍ ഉള്ള ഈ ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. അപ്പോള്‍ password ആവശ്യപ്പെടും. നിങ്ങളുടെ ജനനതിയ്യതിയാണ് password. തുടര്‍ച്ചയായ അക്കങ്ങളില്‍ ഇത് ചേര്‍ത്തു കൊടുക്കുക. ഉദാഹരണം : 1970 മാര്‍ച്ച്‌ 28 ന് 28031970 എന്നാണ് ചേര്‍ക്കേണ്ടത്.
ഇതിന്‍റെ PART A യില്‍ ഓരോ മാസവും ട്രഷറിയില്‍ എത്തിയ നിങ്ങളുടെ ടാക്സ് കാണാം. നിങ്ങള്‍ അടച്ച ടാക്സ് മുഴുവനും നിങ്ങളുടെ പേരില്‍ എത്തിയോ എന്ന് പരിശോധിക്കുക. സ്ഥാപനത്തില്‍ നിന്നും E Tds Return റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാലും ചെയ്യുമ്പോള്‍ സംഭവിച്ച പിഴവ് മൂലവും 26 AS ല്‍ മുഴുവന്‍ ടാക്സും കാണാതിരിക്കാം. അങ്ങിനെയുണ്ടെങ്കില്‍ നിങ്ങളുടെ DDO യെ വിവരം അറിയിക്കുകയും E Tds Return ഫയല്‍ ചെയ്യാനോ വേണ്ട തിരുത്തലുകള്‍ വരുത്താനോ ആവശ്യപ്പെടുക.

0 comments:

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer