Loading [MathJax]/extensions/tex2jax.js

IT Video Lessons - STD VIII & STD IX
by Vipin Mahathma

>> Tuesday, September 22, 2015

മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങളില്‍,ഇക്കൊല്ലം പത്താംക്ലാസുകാരെ മാത്രമേ പരിഗണിച്ചുള്ളൂവെന്ന് കുറെയധികം പേര്‍ പരാതിപ്പെട്ടിരുന്നു. പത്തിലെ പാഠങ്ങളുടെ സമ്പൂര്‍ണ്ണ വീഡിയോ ഡിവിഡി, ആവശ്യക്കാരിലേക്കെത്തിക്കുന്നുണ്ട് വിപിന്‍ സാര്‍. ( കുറച്ചുകോപ്പികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ, വേണ്ടവര്‍ സാറിനെ വിളിച്ചാല്‍, വിപിപി ആയി അയക്കും). ഈ പോസ്റ്റിലൂടെ, എട്ടിലേയും ഒമ്പതിലേയും പാഠങ്ങളാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്.കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.

First Terminal Exam 2015 - Available Answers

>> Saturday, September 12, 2015

ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ഉത്തരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് മാത് സ് ബ്ലോഗിന് ധാരാളം മെയിലുകള്‍ ലഭിക്കുന്നുണ്ട്. ലഭ്യമായ ഉത്തരസൂചികകളെല്ലാം തന്നെ ഈ പോസ്റ്റിനു ചുവടെ നല്‍കുന്നു. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരസൂചികള്‍ മുഴുവന്‍ ശരിയാണെന്ന അവകാശവാദവും ഞങ്ങള്‍ക്കില്ല. ഒരുപക്ഷേ ഉത്തരങ്ങളില്‍ ചിലപ്പോള്‍ തെറ്റുകള്‍ കണ്ടേക്കാം. അവ ഒരു ചര്‍ച്ചയ്ക്ക് വേണ്ടിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ശരിയായ ഉത്തരങ്ങളുണ്ടെങ്കില്‍ ഉത്തരസൂചിക തയ്യാറാക്കിയവര്‍ക്ക് തിരുത്തുന്നതിനും സാധിക്കും. www.sites.google.comല്‍ അപ്ലോഡ് ചെയ്തു ലിങ്കാണ് അയച്ചു തരുന്നതെങ്കില്‍ ഒട്ടും താമസമില്ലാതെ തന്നെ അത് പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കട്ടെ. നമുക്ക് സ്വന്തമായി ഫയലുകള്‍ അപ്ലോഡ് ചെയ്തു വെക്കാന്‍ ഒരു ഫ്രീ സൈറ്റ് ഉണ്ടാവുകയാണെങ്കില്‍ ഭാവിയിലും അത് ഉപകാരപ്പെടും. ഗൂഗിള്‍ സൈറ്റ്സ് എങ്ങനെ ആരംഭിക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സും ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ലഭ്യമായ ഉത്തരസൂചികകളും ചുവടെ നല്‍കിയിരിക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക

Oath for teachers

>> Friday, September 4, 2015

അദ്ധ്യാപകര്‍ക്കായുള്ള ഒരു ദിനം. യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകരെ ആദരിക്കുന്നതിനു വേണ്ടി മാത്രം സമൂഹം കരുതിവെച്ച ഒരു ദിനമല്ല ഇത്. അദ്ധ്യാപകന്‍ എന്നത് കേവലം ഒരു ജോലി മാത്രമല്ല എന്നതും നമുക്ക് അറിയാം. അതൊരു ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും നിര്‍ണ്ണയിക്കുന്നതിന് തലമുറകളെ പ്രാപ്തരാക്കലാണ് നമ്മുടെ ചുമതല. ഡോ.സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം അതിനൊരു നിമിത്തമായെന്നു മാത്രം. പിന്നിട്ട വര്‍ഷത്തില്‍ നിക്ഷിപ്തമായ ചുമതല ഭംഗിയായി നിര്‍വഹിക്കാനായോയെന്ന് ഒരു പുനര്‍വിചിന്തനം നടത്താന്‍ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. പോരായ്മകള്‍ പരിഹരിച്ച് ഒരു ഉത്തമഗുരുവായി മാറാന്‍ നമുക്ക് പ്രയത്നിക്കാം. സന്ദീപനി എന്ന ഗുരു പുരാണങ്ങളില്‍ പ്രസിദ്ധനായത് ശ്രീകൃഷ്ണന്‍ എന്ന ശിഷ്യനിലൂടെയാണ്. തമിഴ് നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ പ്രൈമറി സ്ക്കൂള്‍ അദ്ധ്യാപകനായി ജീവിച്ച ശിവസുബ്രഹ്മണ്യഅയ്യര്‍ ലോകശ്രദ്ധയാകര്‍ഷിച്ചത് സര്‍വ്വാദരണീയനായ ഡോ.എ.പി.ജെ അബ്ദുള്‍കലാമിലൂടെയായിരുന്നു. വിവേകാനന്ദനിലൂടെയാണ് ശ്രീരാമകൃഷ്ണപരമഹംസരെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത്. അതുപോലെ മികച്ച ശിഷ്യന്മാരിലൂടെ അറിയപ്പെടാന്‍ നമുക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. സെപ്തംബര്‍ 4 മുതല്‍ ഒക്ടോബര്‍ 15 വരെ Dr. APJ Abdul Kalam's Pledging Mission എന്ന പേരില്‍ ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഒരു പ്രതിജ്ഞയെടുക്കാന്‍ ഡോ.കലാമിന്റെ പേരില്‍ ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്നവരെ ഉദ്ബോധിപ്പിക്കാന്‍ സഹായിക്കുന്ന പ്രതിജ്ഞയെടുക്കലാണ് ഈ മിഷന്റെ ലക്ഷ്യം. തല്പരരായവര്‍ക്ക് അതിന്റെ ഭാഗമാകാവുന്നതേയുള്ളു. മികച്ച ഗുരുവായി മാറാന്‍ ഡോ.എ.പി.ജെ അബ്ദുള്‍കലാം അദ്ധ്യാപകര്‍ക്കു മുന്നില്‍ നിരത്തുന്ന പതിനൊന്ന് പോയിന്റുകള്‍ അടങ്ങിയ പ്രതിജ്ഞയിലെ വരികള്‍ ചുവടെ കൊടുക്കുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer