COMPLETE STUDY MATERIAL - IT UNIT 1 - Class X

>> Sunday, June 14, 2015

പുതുവര്‍ഷം തുടങ്ങിയതേയുള്ളൂ.മാത്‌സ് ബ്ലോഗിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ വിപിന്‍സാറിന്റെ ഐടി വീഡിയോ പാഠങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നും അവ കാണുന്നില്ലെന്നുമൊക്കെയുള്ള പരാതിപ്രളയം ഇന്‍ബോക്സിനെ വിഴുങ്ങുന്ന മട്ടുണ്ട്.ബ്രൗസറുകളുടെ പ്രശ്നങ്ങള്‍മുതല്‍, ശരിയായി തെരയാനുള്ള ക്ഷമയില്ലായ്മവരേ കാരണമാകാം! കൂട്ടത്തില്‍, ശബ്ദനിലവാരം ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുള്ള ആവശ്യവും.

വിപിന്‍ മഹാത്മയുടെ നിസ്വാര്‍ത്ഥമായ കഠിനാധ്വാനം, കൂടുതല്‍ പേരിലേക്ക് എത്തണമെന്നതില്‍ ആര്‍ക്കുമില്ലാ സന്ദേഹം. എങ്കില്‍പ്പിന്നെ, ഒരു സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്ത്,സിഡികളിലാക്കി,ഏറ്റവും മിതമായ നിരക്കില്‍ വിപണനം ചെയ്താലെന്തെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആലോചന. അത് പത്താംക്ലാസ്സുകാര്‍ക്ക് ഐടി A+ലേക്കുള്ള മികച്ചൊരു മുതല്‍ക്കൂട്ടുമാകുമല്ലോ? എല്ലാ പ്രോത്സാഹനങ്ങളും സഹായങ്ങളുമായി കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറുമുണ്ട്. കാര്യങ്ങള്‍ ആ രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

സംഗതികള്‍ റെഡിയാകുമ്പോള്‍, വിപിപിയായി ആയത് ലഭിക്കുവാനുള്ള അഡ്രസ്സും ഫോണ്‍നമ്പറുമൊക്കെ അദ്ദേഹം അറിയിക്കുന്ന മുറയ്ക്ക് ബ്ലോഗ് വഴി നല്‍കാം.നിങ്ങളോരോരുത്തരും ആവശ്യക്കാരുടെ എണ്ണമെടുത്ത്, ഒന്നിച്ച് ഓര്‍ഡര്‍‍ ചെയ്താല്‍ , അദ്ദേഹത്തിന് അയച്ചുനല്‍കല്‍ എളുപ്പമാകുമെന്ന് അറിയിച്ചിട്ടുണ്ട്. പത്തിലെ ആദ്യപാഠത്തിന്റെ മലയാളംമീഡിയം തയ്യാരിപ്പ് പൂര്‍ത്തിയായത് താഴേയുണ്ട്. തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
വീഡിയോ പാഠങ്ങള്‍

ആമുഖം


ടൂളുകളും കേന്‍വാസും


ലോഗോ നിര്‍മ്മാണം


ഗ്രൂപ്പ് ഫങ്ക്ഷന്‍


ഗോളം, സ്തംഭം, സ്തൂപിക


ഫില്ലും സ്ട്രോക്കും


അമീബ


ഒബ്ജക്ടുകള്‍ മുകളിലും താഴേയും


കമാനം


പൂവ് നിര്‍മ്മാണം


പരീക്ഷാ പരിശീലനം

ചോദ്യം 1


ചോദ്യം 2


ചോദ്യം 3


ചോദ്യം 4


ചോദ്യം 5


ചോദ്യം 6


തിയറി നോട്ടുകള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍

വിപിന്‍ മഹാത്മയുടെ തിയറീ ചോദ്യങ്ങള്‍ പ്രിന്റ് റെഡി രൂപത്തില്‍ ( തയ്യാറാക്കിയത് : സുഷേണ്‍ സാര്‍ (വല്ലപ്പുഴ ഹൈസ്കൂള്‍, പാലക്കാട്)

66 comments:

M. Jayasree June 14, 2015 at 10:14 PM  

An Excellent post . Thank you, Vipin Sir...........................................

RAHEEM June 14, 2015 at 11:39 PM  

Congrats Vipin sar. Now Inkscape is quite easy. You did it well.

ഗീതാസുധി June 15, 2015 at 6:57 AM  

വളരേ മികച്ചരീതിയിലുള്ള അവതരണം. ടെക്സ്റ്റ്ബുക്കിലെ ഒരു പോയിന്റ് പോലും വിട്ടുപോയിട്ടില്ലെന്ന് തോന്നുന്നു. പഴയതില്‍നിന്നും ഗുണപരമായ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ടുതാനും. എല്ലാം നോക്കിക്കഴിഞ്ഞിട്ട് കൂടുതല്‍ അഭിപ്രായങ്ങളറിയിക്കാം. വിപിന്‍ മഹാത്മയ്ക്കും മാത്‌സ് ബ്ലോഗിനും നന്ദി.എല്ലാ പാഠങ്ങളും സിഡിയിലാക്കി പുറത്തിറക്കുന്നത് നല്ലതുതന്നെ. എനിയ്ക്കും എന്റെ പത്തുകാര്‍ക്കും തീര്‍ച്ചയായും വേണം. റെഡിയാകുമ്പോള്‍ത്തന്നെ അറിയിക്കണേ..?

ഫൊട്ടോഗ്രഫര്‍ June 15, 2015 at 7:07 AM  

Wow Mathsblog,
You people are very cunning..
You are doing the contemporary marketing strategies in a better way.
Firstly giving all the resources as free, then slowly try to make money.
Excellent!
You people are changing from free softwares to proprietoty?

N.Sreekumar June 15, 2015 at 7:48 AM  
This comment has been removed by the author.
N.Sreekumar June 15, 2015 at 7:51 AM  

CD ഇല്ലാതെ പഠിച്ചിട്ടുതന്നെ കൂടുതല്‍ കുട്ടികളും A+ വാങ്ങിക്കുകയും അപൂര്‍വ്വം ചിലര്‍ക്ക് A ആയിപ്പോകുകയും ചെയ്യാറുള്ള ഐ.ടി.എന്ന വിഷയം കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമാണ്, അതി ലളിതമാണ്!. തന്ന്യേ? ഇനി CD കൂടി വന്നാലത്തെ സ്ഥിതിയെന്താ!ശിവ! ശിവ! ഓര്‍ത്തിട്ട് സന്തോഷം കൊണ്ട് സഹിക്കാന്‍ മേലേ!

Rajeev June 15, 2015 at 7:53 AM  

Dear Photographer,
As always yours is the first and may be the only negative comment. I know who you are and what your role in Maths Blog is. This answer to your comment is not for you but for the visitors of Maths Blog.
This is not a marketing strategy. This is a noble venture for a noble cause. It is not only Maths Blog that is popularizing this. English Blog is also involved in this. It is hoped that Bio-Vision Video Blog, Hindi Blog and some other educational blogs will also join us.

Rajeev
English Blog

അനൂപ് ജോണ്‍ സാം June 15, 2015 at 9:23 AM  

എത്രയും പ്രീയപ്പെട്ട വിപിന്‍ സാര്‍.....
താങ്കളുടെ ഈ പരിശ്രമത്തിനു എല്ലാവിധ പ്രോത്സാഹനങ്ങളും നേരുന്നു

വിപിന്‍ മഹാത്മ June 15, 2015 at 9:58 AM  

ഫോട്ടോ ഗ്രാഫറോഡ്‌,
ഒരു വാക്കിന്റെ മറവിൽ ഒളിച്ചിരുന്ന് കുറ്റം പറയുന്ന നിങ്ങൾ ഉറപ്പായും ഞങ്ങൾക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരാൾ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രാജീവ്‌ സർ പറഞ്ഞപ്പോൾ അക്കാര്യം ഉറപ്പായി. എന്തിലും ഏതിലും ദോഷം മാത്രം കാണുന്ന നിങ്ങൾ, കഴിഞ്ഞ കാലങ്ങളിൽ ഞാൻ തയ്യാറാക്കിയ പോസ്റ്റുകൾക്ക് ഒരു നല്ലവാക്കും പറയാതെ, ഇപ്പോൾ എല്ലാവരിലേക്കും ക്ലാസ്സുകൾ എത്തണം എന്ന നല്ല ചിന്തയുമായി വന്നപ്പോൾ പ്രതികരിക്കുന്നതിൽ നിന്നുതന്നെ മനസ്സിലാകും; നിങ്ങളുടെ ഉദ്ദേശമെന്തെന്നത്.
നിഥിൻ ജോസ് സർ തയ്യാറാക്കിയ ആ സോഫ്റ്റ്‌വെയർ പോസ്റ്റിലും ഇതുപോലെ പിന്നോട്ടടിക്കുന്ന കമന്റുമായി നിങ്ങൾ വന്നു.

ഈ ചെയ്തു തുടങ്ങുന്ന വർക്കിൽ നിന്നും പിന്മാറാൻ എനിക്ക് ഒരു മിനിറ്റ് മതി.

വളരെ പ്രതീക്ഷയോടെ തുടങ്ങിയ ഈ വർഷത്തെ ആദ്യ പോസ്റ്റിൽത്തന്നെ ഇങ്ങനെ കമന്റുമായി വന്ന നിങ്ങൾ, ഇതുപോലൊരു വർക്ക് ചെയ്യാനായി ഞാനെടുത്ത അധ്വാനം എന്തെന്ന് ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ കമന്റ് ചെയ്യില്ലായിരുന്നു.

പ്രോത്സാഹിപ്പിച്ചില്ലെങ്കിലും നിരുത്സാഹപ്പെടുത്തരുത്

വിപിന്‍ മഹാത്മ June 15, 2015 at 10:12 AM  

@ ശ്രീകുമാർ സർ
പരിഹാസം മനസ്സിലാകുന്നു.
മറുപടി അധ്യാപകർ പറയട്ടെ.

Sreejithmupliyam June 15, 2015 at 10:35 AM  


വിപിന്‍ സര്‍ & മാത്സ് ബ്ലോഗ്,
കഠിനമായ പരിശ്രമത്തിന് എല്ലാ വിധ ആശംസകളും അറിയിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണകരമായ പഠന സഹായികള്‍ തയ്യാറാക്കി നല്‍കുന്ന ബ്ലോഗിന്‍റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹം തന്നെയാണ്.
"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം" - ഫോട്ടോഗ്രാഫറെപ്പോലുള്ള കൊതുകുകളുടെ അലോസരപ്പെടുത്തലുകള്‍ കാര്യമാക്കേണ്ടതില്ല. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ........

anilvallikunnu June 15, 2015 at 11:49 AM  

വിപിന്‍ സാറിന്റെ ഈ സദുദ്യമം എന്നെപ്പോലുള്ളവര്‍ക്ക് വലിയ ആശ്വാസം തന്നെ.നന്ദി സാര്‍..

mathew June 15, 2015 at 2:28 PM  

Sir, It is very healthy attitude to share and care with IT VIDEO LESSONS AND THEORY NOTES through this Blog. I shower all my gratitude to you.

വി.കെ. നിസാര്‍ June 15, 2015 at 3:37 PM  

@ Photographer
Mathsblog Team is concentrating on selfless service only.It will be like that in future too. Till this moment, we can proudly say that not any single monitory gain is aimed. Since, the traffic is very high, it is very easy for us to canvass some ads that may make us rich. Even those requests including google adscenes and so many popular firms were turned down due to our policy.
Here, the case is entirely different. Mr Vipin is working hard in this field and he gained nothing but his valuable 'make living' time. He is not a teacher, but earns his living as a driver. For sound quality, he is recording the sound in a professional studio by spending around 500 Rs. per hour. For the first chapter only, he had spent around 5000 bucks.
He is freely giving these materials through mathsblog. If u find its worth only, u may purchase it.
It is a misconception that free in free software means free at no cost. It means freedom only.

Hope you understood what i meant.
Regards...

N.Sreekumar June 15, 2015 at 3:44 PM  
This comment has been removed by the author.
N.Sreekumar June 15, 2015 at 4:22 PM  

@വിപിന്‍മഹാത്മാ
ശ്രീ.വിപിന്‍മഹാത്മായുടെ സദുദ്യമത്തെ അകമഴിഞ്ഞ്, ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു.തന്റെ വിശ്രമവേളകള്‍ ഉപയോഗപ്പെടുത്തിയും, പ്രിയപ്പെട്ടവര്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടേണ്ട വളരെകൂടുതല്‍ സമയം ചിലവഴിച്ചും സ്വയം പഠിച്ചുനേടിയ ഐ.ടി.പ്രാവീണ്യം കേരളത്തിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടി പ്രയോജനപ്പെടട്ടെ എന്നു ചിന്തിച്ച ഇത്തരം നല്ല ചെറുപ്പക്കാരാണ് നാളത്തെ ഈ സമൂഹത്തിന്റെ പ്രതീക്ഷകള്‍.എന്റെ കമന്റ് ശ്രീ.വിപിന്‍മഹാത്മായെ ഉദ്ദേശിച്ചുള്ളതല്ല. അങ്ങ് എഴുതിയതുപോലെ "മറുപടി അധ്യാപകര്‍ മാത്രമല്ല പറയേണ്ടത്". മിടുക്കന്മാരായ കുട്ടികളും പറയട്ടെ.തങ്ങളുടെ സ്കൂളിലെ ഐ.ടി. പഠനരീതിയെപ്പറ്റി കുട്ടികളിലൂടെ ജനം ഒന്നറിയട്ടെ.ശ്രീ. വിപിന്‍മഹാത്മ അധ്യാപകനാണെന്നാണ് ഞാന്‍ കരുതിയത്.എന്നെപ്പോലുള്ള അധ്യാപകരില്‍ ഒരാളും ഇത്തരം ഒരു ഉദ്യമത്തിന് തയ്യാറാകാത്ത സ്ഥിതിയില്‍ അങ്ങയുടെ പ്രവൃത്തി തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്. ഐ.ടി. @ സ്കൂളിലെ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഈ സംരഭം പ്രചോദനമാകുമെന്നു കരുതുന്നു. വിക്ടേഴ്സ് ചാനലും അതിലെ റിക്കാര്‍ഡിംഗ് സൗകര്യങ്ങളും ഉള്ളപ്പോള്‍ ഇത് തയ്യാറാക്കിയ വ്യക്തിക്ക് തക്കതായ പ്രതിഫലം നല്കി ഇതിന്റെ ഡി.വി.ഡി.എല്ലാ സ്കൂളുകളിലും സൗജന്യമായി എത്തിക്കുവാന്‍ മാസ്റ്റര്‍ട്രെയിനര്‍മാര്‍കൂടിയായ ബ്ലോഗംങ്ങള്‍ക്ക് ഒരു ശ്രമം നടത്താമായിരുന്നു.

Unknown June 15, 2015 at 6:18 PM  

ഗ്രൂപ്പ് ഫങ്ക്ഷന്‍ link, logo യുടെ link ആണ് അതു മാറ്റുമല്ലോ

വി.കെ. നിസാര്‍ June 15, 2015 at 6:34 PM  

@ Jyothi P Madathil

ശരിയാക്കീട്ടുണ്ട്...നന്ദി

വിന്‍സന്റ് ഡി. കെ. June 15, 2015 at 7:07 PM  

സര്‍...complete study materials എന്ന ടൈറ്റിലിലെ കുഞ്ഞു തെറ്റു കൂടി തിരുത്തിയേക്ക്....
..........ഇല്ലെങ്കില്‍ ചില കീബോര്‍ഡ് ഗുണ്ടകള്‍ ഇനി അതും പറഞ്ഞ് വരും.........

Hari | (Maths) June 15, 2015 at 8:44 PM  

വിപിന്‍ സാറിന്റെ കഠിനാദ്ധ്വാനത്തിന് മറ്റൊരുദാഹരണം.മനോഹരമായ അവതരണം. മുന്‍വര്‍ഷത്തേക്കാളും ശബ്ദദൃശ്യാവിഷ്ക്കരണം വ്യക്തവും മികവുറ്റതുമാണ്. വിപിന്‍സാറിന് ഈ സംരംഭത്തിന് ആത്മാര്‍ത്ഥമായ പിന്തുണയുമായി നസീര്‍ സാറും ഒപ്പമുണ്ടല്ലോ. പുതിയ ഉദ്യമത്തിന് ഞങ്ങളുടെ പേരിലും ആശംസകള്‍ നേരുന്നു...

MANU June 15, 2015 at 9:28 PM  

sir great work.....തന്റെ വിശ്രമവേളകള്‍ ഉപയോഗപ്പെടുത്തിയും, പ്രിയപ്പെട്ടവര്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടേണ്ട വളരെകൂടുതല്‍ സമയം ചിലവഴിച്ചും സ്വയം പഠിച്ചുനേടിയ ഐ.ടി.പ്രാവീണ്യം കേരളത്തിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കൂടി പ്രയോജനപ്പെടട്ടെ എന്നു ചിന്തിച്ച ഇത്തരം നല്ല ചെറുപ്പക്കാരാണ് നാളത്തെ ഈ സമൂഹത്തിന്റെ പ്രതീക്ഷകള്‍......

Ratheesh June 15, 2015 at 9:29 PM  

Well done Vipin Sir..keep it up.....

Rajeev June 15, 2015 at 10:45 PM  

Dear Vipin,
Never disheartened by negative comments. Go on with your venture. We all need you and we are with you.

Dear Teachers,
A humble request. The child is yet to be born. Please don't kill it with your negative criticism.

Dear Students,
Prove through comments that you need such a help.

Rajeev
English Blog

Babu Choorakat June 16, 2015 at 6:12 AM  

വിപിന്‍ സാര്‍, അങ്ങയുടെ സേവനം ഉപയോഗിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ധാരാളം പേരില്‍ ഒരാളാണ് ഞാന്‍. അങ്ങയുടെ വീഡിയോ പാഠങ്ങളെക്കുറിച്ചോ അവ സി ഡി ആക്കി നല്കുന്നതിനെക്കുറിച്ചോ വിമര്‍ശനം ഉന്നയിക്കുന്നവര്‍ (അവര്‍ വളരെ കുറച്ചേ ഉള്ളൂ)ഇതുപോലെ ഒന്നിനും തുനിഞ്ഞിട്ടില്ലാത്തവരാണ് അതുകൊണ്ട് അതിന്റെ പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് ഒരു ധാരണയുമില്ല. അവര്‍ ചെയ്യുന്ന 'വലിയ' കാര്യം ഈ വിമര്‍ശനം ആണ് ദയവായി നിരുല്‍സാഹപ്പെടരുത്, വളരെപ്പേര്‍, കൂടുതല്‍ മെച്ചപ്പെടുത്തിയ ഓരോ പാഠങ്ങള്‍ക്കുമായി കാത്തിരിക്കുന്നു. ഇതുവരെയുള്ളതിനും വരാനിരിക്കുന്നതിനും നന്ദി. !

ഫൊട്ടോഗ്രഫര്‍ June 16, 2015 at 7:03 AM  

Just read all the comments..
On the first reading of the post, i felt like what I said yesterday..
Im ready to apologise as I got now the facts..
Thanks Mr Nisar
But, as far as the other comments are concerned, I say please be a little more democratic to what others say.
Teachers should be a little more tolerating than others.Dont naa?
Mr Vipin has all the rights to Commercialise his product.
Thanks...
I wont disturb u dears anymore.

nazeer June 16, 2015 at 7:35 AM  

Appreciable apology.....thanks photographer....

Unknown June 16, 2015 at 7:55 AM  

A very useful post
Thank you Vipin Sir

MKH MMO VHSS MUKKOM June 16, 2015 at 11:23 AM  

Thank you Sir

jayaben June 16, 2015 at 8:48 PM  

എല്ലാ വിഷയങ്ങളുടെയും അദ്ധ്യാപകര്‍ ഡിഗ്രിയും B.Ed ഉം അതത് വിഷയങ്ങള്‍ പഠിച്ചവരാണ് പക്ഷെ it യുടെ കാര്യം അങ്ങനെ അല്ലല്ലോ? കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചവരെ govt. നിയമിക്കുകയും ഇല്ല. പണമില്ലാത്ത നമ്മുടെ കുഞ്ഞുങ്ങളും കമ്പ്യൂട്ടര്‍ പഠിച്ചോട്ടെ ഫോട്ടോഗ്രാഫറേ അതിനുവേണ്ടി ഇതുപോലെയുളള വിപിന്‍ സാറൊക്കെ അഹോരാത്രം ചെയ്യുന്ന സേവനം മനസ്സിലാക്കാന്‍ അണ്‍ എയ്ഡഡ് മേഖലയെ support ചെയ്യുന്ന താങ്കള്‍ക്ക് ഒരിക്കലും സാധ്യമല്ല.പിന്നെ താങ്കളുടെയൊക്കെ വിലകുറഞ്ഞ കമന്റുകള്‍ കേട്ട് പതറുന്ന ആളല്ല ഈ മഹാമനസ്കന്‍

Saffeeq M P June 16, 2015 at 9:32 PM  

വി.കെ.നിസാര്‍ സാറിന്റെ മാത്സ് ബ്ലോഗിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പറ്റിയുള്ള കമന്റും വിപിന്‍സാറിന്റെ വീഡിയോ പാഠങ്ങളെപറ്റിയുള്ള മറ്റു കമന്റുകളും വായിച്ചപ്പോള്‍ എനിക്കും ചില കാര്യങ്ങളെ കുറിച്ച് കമന്റാന്‍ മോഹം. ഞാന്‍ ഒരധ്യാപകനോ വിദ്യാര്‍ത്ഥിയോ അല്ല. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റുമായി എനിക്ക് ഒരു ബന്ധവുമില്ല. വാട്ടര്‍ അതോറിറ്റിയില്‍ യു.ഡി.ക്ലര്‍ക്കാണ് ഞാന്‍. എന്നിട്ടും ഞാന്‍ പതിവായി മാത്സ് ബ്ലോഗ് സന്ദര്‍ശിക്കാറുണ്ട്. എനിക്ക് സര്‍വ്വീസില്‍ സഹായകമായ പല കാര്യങ്ങളും മാത്സ് ബ്ലോഗിലൂടെ ലഭിച്ചിട്ടുണ്ട്. അതായത് മാത്സ് ബ്ലോഗിന്റെ വ്യാപ്തി അധ്യാപക വിദ്യാര്‍ത്ഥികളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല എന്നര്‍ത്ഥം. വിപിന്‍ സാറിന്റെയും പഠന സഹായിയും സോഫ്റ്റ് വെയറുകളും ലഭ്യമാക്കുന്ന മറ്റു അധ്യാപകരുടെയും പിന്നിലുള്ള കഠിനാധ്വാനം പലരും കാണുന്നില്ല എന്നതാണ് വാസ്തവം. വിപിന്‍ സാറിന്റെ വീഡിയോ പാഠങ്ങള്‍ നിലവാരം പുലര്‍ത്തുന്നതാണ്.
ഇനി ഞാനിവിടെ പറയാനുദ്ദേശിച്ച കാര്യം. ഞാനും ടാക്സ് സംബന്ധമായ ടാക്സ് കണ്‍സള്‍ട്ടന്റ് ടി.ഡി.എസ്. കണ്‍സള്‍ട്ടന്റ് എന്നീ എക്സല്‍ പ്രോഗ്രാമ്ഡ് വര്‍ക്ക്ഷീറ്റ് തയ്യാറാക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ വര്‍ഷം ആന്റിസിപ്പേറ്ററി സോഫ്റ്റ് വെയര്‍ മാത്സ് ബ്ലോഗിനും ഹരി സാറിനും നിസാര്‍ സാറിനും പലതവണ ഇമെയില്‍ ചെയ്തിട്ടും ഒരിക്കല്‍ പോലും റെസ്പോണ്ട് ചെയ്യുകയോ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയോ ചെയ്തില്ല. ഇനിയും ഇതുപോലുള്ള സോഫ്റ്റ് വെയറുകള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് അയച്ചുതരണമെന്ന് കഴിഞ്ഞ വര്‍ഷം ഹരിസാര്‍ പറ‍ഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അധ്യാപകര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവരാണ്. മറ്റു പല സൈറ്റില്‍ നിന്നും പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വന്നപ്പോള്‍ മാത്സ് ബ്ലോഗ് എന്നെ കണ്ട ഭാവം പോലും നടിച്ചില്ല. ബ്ലോഗില്‍ പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. അതുപോലെ പ്രസിദ്ധീകരണ യോഗ്യമല്ലെങ്കില്‍ അത് വ്യക്തിപരമായി എന്നെ അറിയിക്കേണ്ട ബാധ്യതയും നിങ്ങള്‍ക്കില്ലേ? ഹരി സാറും നിസാര്‍ സാറും ഈ വിഷയത്തില്‍ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു.
മാത്സ് ബ്ലോഗിനും ടീമംഗങ്ങള്‍ക്കും ഭാവുകങ്ങള്‍.....

അനൂപ് ജോണ്‍ സാം June 16, 2015 at 10:38 PM  

എന്റെ പൊന്ന് ഫോട്ടോഗ്രാഫറേ ഇതുപോലുള്ള കമന്റുകള്‍ ദയവായി ഇടരുതേ പ്ലി.....സ്

വി.കെ. നിസാര്‍ June 17, 2015 at 6:43 AM  

പ്രിയ @Shaffeeq MP Sir
ദിനേന വരുന്ന അസംഖ്യം മെയിലുകളില്‍ നിന്നും പഠനവിഭവങ്ങളും സര്‍ക്കുലറുകളും സോഫ്റ്റ്‌വെയറുകളുമൊക്കെ തെരഞ്ഞ് പ്രസിദ്ധീകരിക്കാന്‍ പഴയതുപോലെ കഴിയുന്നില്ല. ക്ഷമിക്കണം.
അതിനാല്‍, ഓരോ വിഭാഗങ്ങളായിത്തിരിച്ച്, ടീമംഗങ്ങളോരോരുത്തരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കാം.
ടാക്സ് സംബന്ധിയായ കാര്യങ്ങളുടെ ചുമതല സുധീര്‍കുമാര്‍ സാറിനാണെന്ന് തോന്നുന്നു. ബന്ധപ്പെടുമല്ലോ?
(എക്സലില്‍ തയ്യാറാക്കിയ ഫയലുകള്‍,എന്റെ ലാപ്പില്‍ ശരിയാംവണ്ണം പ്രവൃത്തിക്കാത്തതിനാല്‍ ഞാനവകളെ അവഗണിക്കാറാണ് പതിവ്.)

Govt.V&HSS for Girls,Manacaud June 17, 2015 at 7:33 PM  

THANKYOU SIR THANK YOU VERY MUCH

GOVT.V&HSS FOR GIRLS MANACAUD

Nidhin Jose June 19, 2015 at 7:16 PM  

അല്ലയോ.... മഹാത്മന്......

ഇതിനു പിന്നിലെ പ്രയത്നം എന്താണെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് ഞാന്‍.

താങ്കള്‍ ഈ ഉദ്യമത്തിന് വേണ്ടി ചെലവിടുന്ന സമയം ഊര്‍ജം ​എന്നിവയേക്കാള്‍ വിലമതിക്കാനാവാത്തത് താങ്കളുടെ അര്‍പ്പണബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള മനസാണ്. അതാണ് യഥാര്‍ത്ഥത്തില്‍ താങ്കളെ മഹാത്മനാക്കുന്നത്....

ഫോട്ടോഗ്രാഫറിന്റെ ഭാവം അദ്ദേഹത്തിന്റെ വീട്ടില്‍ കേറി കക്കാന്‍ വന്നതു പോലെയാണ് ...... പുച്ഛിച്ചിട്ട് കാര്യമില്ലെന്നറിയാം ...... ആ സ്റ്റേജൊക്കെ കഴിഞ്ഞു.......

Unknown June 20, 2015 at 2:00 PM  

thank you VIPIN SIR

Unknown June 21, 2015 at 8:09 AM  

excellent work salute to the great effort

nazeer June 21, 2015 at 7:13 PM  
This comment has been removed by the author.
nazeer June 21, 2015 at 7:17 PM  

5 വര്‍ഷം മുന്‍പ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗവ: ഹൈസ്കൂളില്‍ ഒരു ഔദ്യോഗിക ആവശ്യവുമായിഎത്തിയഎന്റെ കണ്ണുകള്‍ അവിടെ കമ്പ്യൂട്ടര്‍ ലാബില്‍ ഒരു പ്രൊജക്ടറിനുമുന്നില്‍ ക്ലാസ്സെടുക്കുന്ന, ചുറുചുറുക്കുള്ള ഒരു ഗസ്റ്റ് അദ്ധ്യാപകനില്‍ചെന്നുനിന്നു. പരിചയപ്പെടണമെന്ന് തോന്നി, പേര് ചോദിച്ചു. മറുപടി, "വിപിന്‍”.

കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ആ സ്കൂളില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. പത്താം ക്ലാസ്സില്‍ 450 കുട്ടികളുള്ള ആ സ്കൂളിലെ രണ്ട് ലാബുകളില്‍ ഒരേ സമയം ക്ലാസ്സുകള്‍. കുട്ടികളോട് പറയാനുള്ള കാര്യങ്ങള്‍ ഡെസ്ക്ടോപ്പ് റെക്കോര്‍ഡ് ചെയ്ത് വീഡിയോ കാണിക്കുകയും, അവയിലെ സംശയങ്ങള്‍ പ്രാക്ടിക്കല്‍ സമയത്ത് ദൂരീകരിക്കുകയും ചെയ്യുന്നു.
ആ സമയം എന്റെ ഉള്ളില്‍ മറ്റൊരാശയമാണ് മിന്നിയത്.
ഈ ക്ലാസ്സുകള്‍ കടയ്ക്കല്‍ ഗവ: സ്കൂളിന്റെ മതില്‍കെട്ടുകളിലൊതുങ്ങേണ്ടവയാണോ? ഐ.ടി. എന്ന ബാലികേറാമലയ്ക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന അദ്ധ്യാപകര്‍ക്കും, കമ്പ്യൂട്ടറിന്റെ എണ്ണക്കുറവ്കൊണ്ട് ക്ലാസ്സുകള്‍ നഷ്ടമായിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ വീഡിയോ ക്ലാസ്സുകള്‍ ആശ്വാസമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

മാത്സ്ബ്ലോഗെന്ന വലിയ കൂട്ടായ്മയില്‍ ഞാന്‍ ചേര്‍ന്ന് തുടങ്ങിയസമയം. വിപിനെയും, വിപിന്റെ ക്ലാസ്സുകളെയും, കേരളത്തിലെ ഏറ്റവും കൂടുതല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന മാത്സ്ബ്ലോഗെന്ന വലിയ പ്ലാറ്റ്ഫോമില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഹരിസര്‍, നിസാര്‍സര്‍, ജോണ്‍സര്‍ എന്നീ അദ്ധ്യാപകരോട് സംസാരിക്കുകയും; ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ആവേശത്തോടെ അവര്‍ വിപിനെ മാത്സ്ബ്ലോഗിലേക്ക് സ്വീകരിക്കുന്നു.

വിപിന്‍ മഹാത്മ (ഇതില്‍ 'മഹാത്മ' എന്നത് സ്വയം പുകഴ്ത്തലല്ല, വിപിന്‍ പഠിപ്പിക്കുന്ന ഒരു ട്യൂഷന്‍ സെന്ററിന്റെ പേരാണ്) മാത്സ്ബ്ലോഗിന്റെ പ്രോഡക്ടായി വളര്‍ന്ന് തുടങ്ങുന്നത് അവിടെനിന്നാണ്.

പിന്നീട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.ടി. പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, അവരേക്കാളുപരി പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും നല്ലൊരു കൂട്ടുകാരനായി വിപിന്‍മഹാത്മ മാത്സ്ബ്ലോഗിലൂടെ വളര്‍ന്നുവന്നു. പാഠങ്ങളുടെ വീഡിയോക്ലാസ്സില്‍ തുടങ്ങി, ഐ.ടി. പരീക്ഷയുടെ വീഡിയോ ക്ലാസ്സുകളിലേക്കെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ മാത്സ്ബ്ലോഗില്‍ ഏറെ ഹിറ്റുകള്‍ കിട്ടിയ പോസ്റ്റുകളില്‍ വിപിന്‍മഹാത്മയും ഇടംനേടി.

പി.ടി.എ. Pay ചെയ്യുന്ന വരുമാനത്തില്‍ ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ റോളില്‍ ജീവിതചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റാതെ വന്നപ്പോള്‍ 2015 ജനുവരിയില്‍ വിപിന്‍ മഹാത്മ സ്കൂള്‍ അദ്ധ്യാപകവൃത്തിയോട് വിടപറയുന്നു. പിന്നീടേറെനാളുകള്‍ വിപിന്‍ ബ്ലോഗിലും ഇല്ലാതെയായി.

ഈ വെക്കേഷനില്‍ യാദൃശ്ചികമായി ഞാന്‍ വിപിനെ കണ്ടു. ശരിക്കും എന്നെ ഞെട്ടിക്കുകയും, വിഷമിപ്പിക്കുകയും ചെയ്ത ഒരു വേഷത്തില്‍, ഒരു ടാക്സി ഡ്രൈവറായി.
അന്ന് രാത്രി വിപിനുമായി ഫോണില്‍ സംസാരിക്കുമ്പോഴാണ് സ്കൂള്‍ ജീവിതം അവസാനിപ്പിച്ചതും, ഇപ്പോള്‍ ജീവിതമാര്‍ഗ്ഗമായി ടാക്സി ഡ്രൈവറായതും, ഒപ്പം കിളിമാനൂര്‍, അടയമണ്‍ ഉള്ള 'ഗുരുകുലം' എന്ന ട്യൂഷന്‍സെന്ററിലെ മാത്രം അധ്യാപകനായതും ഒക്കെ അറിയുന്നത്. മാത്സ്ബ്ലോഗിലെ വിശേഷങ്ങള്‍ ആവേശത്തോടെ ചോദിച്ചറിഞ്ഞ വിപിന്റെ വാക്കുകളില്‍, മാത്സ്ബ്ലോഗില്‍ ആക്ടീവായി നില്‍ക്കാന്‍ കഴിയാത്ത വിഷമവുമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ജനിച്ചവീട്ടില്‍നിന്നും അകന്ന് പ്രവാസജീവിതം നയിക്കുന്നവന്റെ വേദനപോലെ തോന്നി അത്.

വിപിന്‍മഹാത്മ കഴിഞ്ഞകാലങ്ങളില്‍ ചെയ്ത വീഡിയോ ക്ലാസ്സുകള്‍ ഒന്നുകൂടി മെച്ചപ്പെടുത്തി, സൗണ്ട്പ്രശ്നം പരിഹരിക്കുന്നതിനായി ഒരു പ്രൊഫഷണല്‍ സ്റ്റുഡിയോയില്‍ എഡിറ്റ് ചെയ്ത് ഈ ക്ലാസ്സുകള്‍ ഒരു വീഡിയോ സി.ഡി.യായി ചെയ്താല്‍ ആചെറുപ്പക്കാരന് അതൊരു ജീവിതമാര്‍ഗ്ഗവുമാകില്ലേ എന്നതായി അന്നുരാത്രിയിലെ എന്റെ ചിന്ത. നിസ്സാര്‍മാഷിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമത് രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഐ.ടി. ബാലികേറാമലയായ അദ്ധ്യാപകര്‍ക്കും, ഐ.ടി.യില്‍ A+ നേടാന്‍ കൊതിക്കുന്ന കുട്ടികള്‍ക്കും ഇതൊരു അനുഗ്രഹമാകുമെന്നതില്‍ യാതൊരു സംശയവുമില്ല. വെറുതേ മാര്‍ക്കുനല്‍കി ഐ.ടി.ക്ക് A+കൂട്ടുന്നതിനേക്കാള്‍, ഐ.ടി. പഠിച്ച് A+നേടാന്‍ കുട്ടികള്‍ക്ക് ഈ സി.ഡി. സഹായകമാകുമെന്നതില്‍ മാത്സ്ബ്ലോഗിനും വിപിന്‍മഹാത്മയ്ക്കുമൊപ്പം ഞാനും അഭിമാനിക്കുന്നു.

ഈ പ്രവര്‍ത്തനത്തെ അര്‍മായ പ്രാധാന്യത്തോടെ സ്വീകരിച്ച, മാത്സ്ബ്ലോഗ് അംഗങ്ങളായ ഹരി സര്‍, നിസാര്‍ സര്‍, ജോണ്‍ സര്‍ എന്നിവര്‍ക്കുള്ള ആഭിനന്ദനവും അറിയിക്കട്ടെ.

സ്വന്തം,
നസീര്‍. വി. എ
ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍, കുളത്തൂപ്പുഴ
കൊല്ലം ജില്ല
ഫോണ്‍- 9746768347

ഹോംസ് June 21, 2015 at 8:17 PM  

കുട്ടികള്‍ക്ക് എന്നതിനപ്പുറം അധ്യാപകര്‍ക്ക് മാത്രമുള്ള ഒരു അധ്യാപനസഹായിയായാണ് ഇതിനെ കാണേണ്ടതെന്നാണ് എന്റെ പക്ഷം. ചെയ്തും തെറ്റിയും തിരുത്തിയുമൊക്കെയുള്ള പഠനഘട്ടങ്ങള്‍ക്ക് ഒരു വിഘാതമാകരുതല്ലോ?
എന്തായാലും, നസീര്‍സാറിന്റെ വിവരണത്തോടെ കാര്യങ്ങള്‍ വ്യക്തമായതായി തോന്നുന്നു. ഈ ചെറുപ്പക്കാരന്റെ സദുദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഒരുപാട് ആരോപണങ്ങള്‍ക്കിടം നല്‍കുമെന്നറിഞ്ഞിട്ടും, ഇത് പോസ്റ്റ് ചെയ്ത് അവനെ സഹായിക്കുവാന്‍ സന്മനസ്സ് കാണിച്ച മാത്‌സ് ബ്ലോഗിനും അഭിനന്ദനങ്ങള്‍.

mathew June 22, 2015 at 2:34 PM  

Sir,

I can't but congratulate our Vipin Mahatma Sir and Nizar Sir. Their effort is very fruitful and very help to to a thousands of teachers. It is very unhealthy attitude if any teacher discard their effort. If any one did so, I apologise you. Go on your effort fruitfully. Mathew Mullamchira, Cherthala.

babukalathingal June 22, 2015 at 5:24 PM  

SIR,
WE ARE VERY THANKFUL TO YOUR SINCERE, HONEST AND TRUTHFUL EFFORT, HARD WORK AND SERVICE.
IT IS REALLY AMAZING. THANK YOU SO MUCH.
BABU K.K.
MRS CHALAKUDY

anu June 23, 2015 at 6:30 PM  

Thank you sir...Really Helpful...

terrin eugin June 24, 2015 at 10:09 PM  

Vipin sir,

You'r an excellent teacher.Congrats.

ഇലക്ട്രോണിക്സ് കേരളം June 25, 2015 at 6:20 AM  

you tube വീഡിയോ പ്ലേ ആകണമെങ്കില്‍ ഇപ്പോള്‍ അഡോബ് ഫ്ലാഷ് പ്ലെയര്‍ പോര .അതിനാലാകണം ചിലര്‍ക്ക് വീഡിയോ പ്രശ്നങ്ങള്‍

nazeer June 25, 2015 at 9:04 PM  

5 crores....this is really amazing.This is the correct reflection.Reflection of our successful works, dedicated for providing A+ for SSLC Students in state syllabus.Mathsblog created a strong and everlasting bond between students and subject experts...I am sure that the blog will continue the same in future.This is a wide window for communicating with students.
To the people using mathsblog, whenever you receive a gift(post)..from mathsblog,at least say thanks.in the beginning days people use to say thanks...these days people don't have time to say thanks to mathsblog...ha..ha...

Unknown June 29, 2015 at 10:11 PM  

വീല്പന മാത്രമാണ് ഉദ്ദേശമെങ്കില്‍ വിപിന്‍ സാറിന് ഇത് എല്ലാവര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വിധം പ്രസിദ്ധീകരിക്കണ്ടായിരുന്നല്ലോ.താങ്കളുടെ ഉദ്യമം ഫലപ്രദമാണ്.നന്ദി.

sirajudheen June 30, 2015 at 12:29 AM  

ബഹുമാനപ്പെട്ട വിപിന്‍ മഹാത്മ സാര്‍
താങ്കളുടെ അധ്വാനത്തെ നല്ല പോലെ പ്രയോജനപ്പെടുത്തിയ ഒരാളാണ് ഞാന്‍,ഐടി വീഡിയോ റിക്കാര്‍ഡ് ചെയ്ത സമയം സ്ക്രീനില്‍ നോക്കിയാല്‍ അറിയാം. താങ്കളുടെ വിലപ്പെട്ട സമയം കൂടി ചെലവഴിച്ചത്‌ ഈ സമൂഹത്തിനു വേണ്ടിയാണ് ,നിങ്ങളുടെ എല്ലാ സദുദ്ധ്യമങ്ങള്‍ക്കും ഞങ്ങള്‍ കൂടെയുണ്ട്.

vava July 8, 2015 at 2:16 PM  

Excellent Effort..................Thank U very much sir............Yasmine Jamal

G.O.Deepak Master July 10, 2015 at 6:31 PM  

aasamsakal... vipin sir. and a lot of thanks.

sameer cheruvannur July 18, 2015 at 6:56 PM  

ഫോട്ടോഗ്രാഫറായി എത്തുന്ന നെഗറ്റീവ് മനസ്സിന്,
ഏത് സദ്യയ്ക്കു പോയാലും കുറ്റം മാത്രം പറഞ്ഞു ശീലിച്ച ഒരു സ്ത്രീ ഉണ്ടായിരുന്നു. ഒരു സദ്യയ്ക്കു കുറ്റമൊന്നും പറയാന്‍ കിട്ടാതായപ്പോള്‍ " ഇത്ര വലിയ പഴം തന്നാല്‍ എങ്ങനെ തിന്നും " എന്നായി ഈ സ്ത്രീയുടെ പരാതി. ഇതുപോലുള്ള ചില ജീവികളുണ്ട് കേരളത്തില്‍. ചെയ്യുന്ന ഏതു കാര്യത്തിലും കുറ്റം മാത്രം കാണാന്‍ ജന്മം കളയുന്ന, ഭൂമിക്കു ഭാരമാകുന്നവര്‍. ഇത്തരക്കാരെ നമുക്കും പാഷാ​ണം ഷാജി എന്നു വിളിക്കാം.

Unknown July 18, 2015 at 7:22 PM  

Vipin Sir, Njan oru 10th class student aanu. ICT 2nd unitile video tutorial publish cheyumo????
ഫോട്ടോഗ്രാഫറെ പോലുള്ള ‍‌ദൂഷ്യമനസുള്ളവരുടെ വാക്ക് സാറിനെ തളര്‍ത്തരുതെന്ന പ്രാര്‍ത്ഥനയോടെ,
Krishnapriya.A.R
10 F
GHSS Kuttippuram

Unknown July 20, 2015 at 3:00 PM  

orupadu nanni unndu sir njan anu class it cordinatiter njan shooil poyi nalla vanam padippikan pati thanks sir

രജി July 28, 2015 at 7:51 PM  

വിപിന്‍ മഹാത്മ കഴിഞ്ഞ വര്‍ഷം ഇട്ടിരുന്ന വീഡിയോകള്‍ വളരെ പ്രയോജനപ്പെട്ടു. ഓരോ പീരീയഡിലായി അവതരിപ്പിക്കാവുന്ന രീതിയിലുള്ള പുതിയ പോസ്റ്റ് വളരെ പ്രയോജനപ്രദമാണ്. വളരെയധികം നന്ദിയുണ്ട്.

Unknown July 30, 2015 at 2:53 PM  

മഹാത്മയുടെ IT വീഡിയോ ക്ലാസ് CD രൂപത്തില്‍ ലഭിക്കുമെന്നറിയുന്നതില്‍ സന്തോ‍ഷം. നന്ദി

Govt.H.S.Panjal August 3, 2015 at 3:46 PM  

sir,your effort is great.thank you

venugopal August 5, 2015 at 10:22 PM  

ഈ വര്‍ഷത്തെ MATHS CLUB ACTION PLAN കണ്ടു. പക്ഷേ രാമാനുജന്‍ പേപ്പര്‍, ഭാസ്കരാചാര്യ സെമിനാര്‍ ഇവയുടെ വിഷയങ്ങള്‍ കണ്ടില്ല! അത് നിശ്ചയിക്കപ്പെട്ടെങ്കില്‍ ഒന്ന് POST ചെയ്താല്‍ നന്നായി!

SUNILPR August 10, 2015 at 6:23 AM  

SUNIL P.R
VIPIN SIR,
YOUR WORK IS EXCELLENT.AND WE ARE EXPECTING THE SECOND LESSON IMMEDIATELY.

Unknown August 12, 2015 at 10:00 PM  

പ്രിയപ്പെട്ട വിപിന്‍സാര്‍
താങ്കളുടെ വീഡിയോപാഠങ്ങള്‍ ഒരുപാട് ഉപകാരപ്പെട്ടു. സിഡിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു
അസീന ടീച്ചര്‍
ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂര്‍.

Unknown October 6, 2015 at 6:05 AM  

Vipin sir thank u so much for the great effort.

adhi January 23, 2016 at 11:23 AM  

your work is really good and usefull..we want more teachers like you...it is my pleasure to congrats you...wish you all the best..:)

SHEEBA GEORGE , Govt.H>S Chirakkara July 10, 2016 at 12:43 PM  

Thank you Vipin sir..Your Work is really great.Being a new IT teacher Your work is so helpful for me.All the very best and waiting for the next lesson and new attempt "CD "..
SHEEBA GEORGE
GOVT. H S CHIRAKKARA

Unknown August 4, 2016 at 7:59 PM  
This comment has been removed by the author.
Unknown August 4, 2016 at 8:00 PM  

sir,can you give practical videos of the next chapter.(styles and formatting)please..

Unknown August 4, 2016 at 8:00 PM  

sir,can you give practical videos of the next chapter.(styles and formatting)please..

Unknown August 4, 2016 at 8:00 PM  
This comment has been removed by the author.
Unknown September 16, 2016 at 9:03 PM  

sir I like verimuch this

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer