Guidelines to Download Form 16

>> Saturday, May 16, 2015

2014-15 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഇഷ്യൂ ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ശമ്പളത്തില്‍ നിന്നും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് Form 16 ഡൌണ്‍ലോഡ് ചെയ്ത് നൽകേണ്ടത് അതാത് ട്രഷറി ഓഫീസർമാരാണ്.
Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് Income Tax Statement തയ്യാറാക്കുമ്പോള്‍ Form16 കൂടി അതില്‍ നിര്‍മ്മിക്കപ്പെടും).
2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് രണ്ടിടങ്ങളിലും ടാക്സ് അടച്ച ജീവനക്കാര്‍ക്ക് രണ്ട് സ്ഥാപനത്തില്‍ നിന്നും Form 16 ന്‍റെ Part A നല്‍കണം. Part B അവസാനം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നോ രണ്ടിടത്തു നിന്നോ ഇഷ്യൂ ചെയ്യാം. Part A യിലും B യിലും DDO ആണ് ഒപ്പ് വയ്ക്കേണ്ടത്. മെയ്‌ 31 നകം TDS Certificate നല്‍കാതിരുന്നാല്‍ വൈകിയ ഓരോ ദിവസത്തിനും 100 രൂപ വീതമാണ് പിഴ.
Form 16 ന്റെ Part A എങ്ങിനെയാണ് TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ൽ സ്ഥാപനത്തിന്റെ TAN രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക്‌ Username, Password, TAN Number എന്നിവ ഉപയോഗിച്ച് login ചെയ്യാം. (TRACES ൽ രജിസ്റ്റർ ചെയ്യാത്തവർക്ക് അതിന് സഹായകമായ പോസ്റ്റിനു ഇവിടെ ക്ളിക്ക് ചെയ്യുക
TRACES വെബ്‌ സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Login ചെയ്‌താൽ ലഭിക്കുന്ന പേജിൽ "Downloads" ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown menu വിൽ Form 16/16A ൽ ക്ളിക്ക് ചെയ്യുക.
അപ്പോൾ പുതിയ window തുറക്കും
സ്ഥാപനത്തിലെ എല്ലാവരുടെയും Form 16 ഡൌണ്‍ലോഡ് ചെയ്യാൻ Bulk PAN Download എന്നതിന് താഴെയുള്ള Financial Year ൽ 2014-15 എന്ന് എന്റര്‍ ചെയ്യുക. എന്നിട്ട് അടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
(എന്നാൽ ഏതാനും പേരുടെ മാത്രം Form 16 ലഭിക്കാൻ Search PAN എന്നതിന് താഴെയുള്ള Financial Year ചേർത്ത് ഓരോരുത്തരുടെ PAN അടിച്ചു ADD ചെയ്ത ശേഷം അതിനടുത്തുള്ള "GO" ക്ലിക്ക് ചെയ്യുക.)
Form 16 ൽ വരേണ്ട DDOയെ കുറിച്ചുള്ള വിവരങ്ങൾ ഈ പേജിൽ കാണാം. ഇവയെല്ലാം ശരിയെങ്കിൽ അതിലുള്ള "Submit" ക്ളിക്ക് ചെയ്യുക. (DDOയെ കുറിച്ചുള്ള വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ "Cancel" ക്ളിക്ക് ചെയ്തു Profile പേജിൽ പോയി മാറ്റങ്ങൾ വരുത്തണം.) ഇതോടെ നാം പുതിയൊരു പേജിൽ എത്തുന്നു.
ഈ പേജിൽ പറഞ്ഞിരിക്കുന്ന Financial Year ലെ തന്നിരിക്കുന്ന Quarter ൽ ഫയൽ ചെയ്ത TDS return ന്റെ 15 അക്ക Provisional Receipt Number (Token Number)കള്ളിയിൽ ചേർക്കുക. അതിനു ശേഷം "Please select if the payment was made by book adjustment" എന്നതിന്റെ തുടക്കത്തിൽ ഉള്ള ബോക്സിൽ ക്ളിക്ക് ചെയ്ത് tick mark ഇടുക.
അതിന് താഴെ ആ Quarterലെ ഏതെങ്കിലും ഒരു മാസo തെരഞ്ഞെടുത്ത് ആ മാസം കുറച്ച ടാക്സും ഏതെങ്കിലും മൂന്ന് ജീവനക്കാരുടെ PAN നമ്പറും അവർ ആ മാസത്തിൽ അടച്ച ടാക്സും ചേർക്കേണ്ടതുണ്ട്. "Date on which tax deposited" എന്ന കള്ളിയിൽ ആ മാസത്തിന്റെ അവസാനദിവസം ചേര്ക്കുക. അതിനു താഴെയുള്ള കള്ളികളിൽ PAN നമ്പറും അവർ കുറച്ച ടാക്സും ചേർക്കുക. (1000 രൂപയാണ് എങ്കിൽ 1000.00 എന്ന് ചേർക്കേണ്ടതുണ്ട്)
തുടർന്ന് "Proceed" ക്ളിക്ക് ചെയ്യുക. നാം കൊടുത്ത data Traces ലെ ഡാറ്റാബേസുമായി മാച്ച് ചെയ്യുന്നുവെങ്കിൽ നാം Download Request Confirmation പേജിൽ എത്തും.
ഇതിലുള്ള Request Number എഴുതി വയ്ക്കുക. പിന്നീട് ഈ നമ്പർ നൽകിയും Form 16 ഡൌണ്‍ലോഡ് ചെയ്യാം. ഇതോടെ ഫോം 16 നുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. ഇനി നമ്മൾ അപേക്ഷിച്ചു കഴിഞ്ഞ Form 16 എങ്ങിനെ ലഭിക്കുമെന്ന് നോക്കാം. (ഇതിനു മിനിട്ടുകളോ മണിക്കൂറുകളോ കഴിയേണ്ടി വന്നേക്കാം.)
"Downloads" ൽ ക്ളിക്ക് ചെയ്താൽ വരുന്ന "Requested Downloads" ക്ളിക്ക് ചെയ്യുക. അപ്പോൾ പുതിയൊരു പേജ് തുറക്കും.
അതിൽ "Request Number" ചേർത്ത ശേഷം "Go" ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ "View all " നു ചേർന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ ദൃശ്യമാകുന്ന പട്ടികയിലെ ഒരു വരിയിൽ നമ്മുടെ അപേക്ഷയുടെ വിവരങ്ങൾ കാണാം. അതിൽ "Status" എന്ന കോളത്തിൽ "Submitted" എന്നാണ് കാണുന്നതെങ്കിൽ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഈ കോളത്തിൽ "Available" വന്നു കഴിഞ്ഞാൽ ആ വരിയിൽ ക്ലിക്ക് ചെയ്തു select ചെയ്യുക. അതിനു താഴെയുള്ള "HTTP Download" ക്ലിക്ക് ചെയ്യുക. അതോടെ Form 16 zipped file ഡൌണ്‍ലോഡ് ചെയ്യപ്പെടും.
ഈ zipped file കോപ്പി ചെയ്തു അതേപോലെ desktop ൽ paste ചെയ്യുക.
ഡൌണ്‍ലോഡ് ചെയ്ത ഈ ഫയലിൽ നിന്നും Form 16 pdf file ആയി ലഭിക്കാൻ "TRACES Pdf Generation Utility" TRACES സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇനി അത് എങ്ങിനെയെന്ന് നോക്കാം. Tracesൽ login ചെയ്തു Downloads ൽ ക്ളിക്ക് ചെയ്യുമ്പോൾ വരുന്ന dropdown listൽ "Requested Downloads" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ 'Attention Deductors' എന്നതിന് താഴെ വരിയിൽ കാണുന്ന 'Click Here' എന്നതിൽ ക്ളിക്ക് ചെയ്യുക. ഇതോടെ പുതിയൊരു പേജിൽ എത്തുന്നു. അതിൽ കാണുന്ന "Verification Code" താഴെയുള്ള കള്ളിയിൽ അടിച്ച് "Submit" ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ TRACES Pdf Converter എന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അതോടെ TRACES Pdf converter ന്റെ zipped file ഡൌണ്‍ലോഡ് ആവും. കമ്പ്യൂട്ടറിലെ Desktop ലേക്ക് ഇത് കോപ്പി ചെയ്ത ശേഷം unzip ചെയ്യുക. TRACES Pdf Converter പ്രവർത്തിക്കണമെങ്കിൽ Java Software ആവശ്യമുണ്ട്. ഇല്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യണം. അതിന് ശേഷം TRACES Pdf Converter എന്ന ഫോൾഡർ തുറക്കുക.
അതിലുള്ള "Run" എന്ന ഫയൽ ഡബിൾക്ലിക്ക് ചെയ്യുക. അപ്പോൾ TRACES Pdf Converter തുറക്കും.
ഇതിൽ Select Form 16/16A Zipped File എന്നതിന് നേരെയുള്ള "Browse"ൽ ക്ളിക്ക് ചെയ്യുക. എന്നിട്ട് നാം നേരത്തെ desktopൽ ഇട്ട Form 16ന്റെ zipped file സെലക്ട്‌ ചെയ്ത് ഇതില്‍ കൊണ്ടുവരിക.
Password for input file നു നേരെ TAN നമ്പർ password ആയി ചേർക്കുക.
Save to folder എന്നതിന് നേരെ browseൽ ക്ളിക്ക് ചെയ്തു എവിടെയാണ് Form 16 save ചെയ്യപ്പെടേണ്ടത് എന്ന് ചേർക്കുക.
എന്നിട്ട് ഏറ്റവും താഴെയുള്ള "Proceed" ക്ളിക്ക് ചെയ്യുക.
അപ്പോൾ തുറക്കുന്ന ഡയലോഗ് ബോക്സിൽ Do you want to continue without Digital signature എന്നതിന് താഴെ "Yes" ക്ളിക്ക് ചെയ്യുക.
അടുത്ത ബോക്സിൽ Starts pdf generation എന്നതിന് "OK" ക്ലിക്ക് ചെയ്യുക.
അപ്പോൾ 1 pdf generated successfully എന്ന message box വന്നാൽ Form 16ന്റെ pdf file നേരത്തെ നാം കൊടുത്ത സ്ഥലത്ത് സേവ് ചെയ്തിട്ടുണ്ടാവും.

43 comments:

shane May 16, 2015 at 7:11 PM  

form 16 download cheythu
adhachu poya tax engane thirike labhikkum

chris May 17, 2015 at 12:27 AM  

Hello I'am Chris !
I suggest you to publicize your blog by registering on the "directory international blogspot"
The "directory" is 20 million visits, 193 Country in the World! and more than 20,000 blogs. Come join us, registration is free, we only ask that you follow our blog
You Have A Wonderful Blog Which I Consider To Be Registered In International Blog Dictionary. You Will Represent Your Country
Please Visit The Following Link And Comment Your Blog Name
Blog Url
Location Of Your Country Operating In Comment Session Which Will Be Added In Your Country List
On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
Imperative to follow our blog to validate your registration.Thank you for your understanding
http://world-directory-sweetmelody.blogspot.com/
Happy Blogging
****************
Thank you for following my blog - it is greatly appreciated! :o)
i followed your blog, please follow back
++++++++++++++++

Sudheer Kumar T K May 17, 2015 at 10:29 AM  

@ Shane
TDS അധികം അടച്ചവർ ജൂലൈ മാസത്തിൽ Income Tax Return E Filing നടത്തുക. (ഇത്തവണ E Filing തന്നെ വേണം.)

shane May 17, 2015 at 1:46 PM  

Thankyou sir your information is always valuable.

SHANTALS May 19, 2015 at 11:48 AM  

FORM 16 A DOWNLOAD CHEYYAN FORM TYPE26,27 ഉംകൊടുക്കുമ്പോള്‍ NO DATA AVAILABLE
എന്നാണു കാണിക്കുന്നത്

SHANTALS May 19, 2015 at 11:48 AM  

FORM 16 A DOWNLOAD CHEYYAN FORM TYPE26,27 ഉംകൊടുക്കുമ്പോള്‍ NO DATA AVAILABLE
എന്നാണു കാണിക്കുന്നത്

Sudheer Kumar T K May 19, 2015 at 2:34 PM  

@shanthals
Form 16 Part A ഡൌണ്‍ലോഡ് ചെയ്യാൻ Form type നൽകേണ്ടത് എവിടെയെന്ന് മനസ്സിലായില്ല. അത് നല്കേണ്ട ആവശ്യമുണ്ടോ? (TDS Return തയ്യാറാക്കുമ്പോൾ Form No ചേർക്കുന്നത് 24 Q ആണല്ലോ. നാലാം ക്വാർട്ടറിന്റെ TDS Return പ്രോസസ്സ് ആയിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഫോം 16 ലഭിക്കൂ.

Unknown May 19, 2015 at 4:58 PM  

Thank you for such an useful post sir. I am a malayali too. I have created a site to provide information on mathematics free for students and math enthusiasts. Please do add me to your link list. www.teachmathfree.com

Unknown May 20, 2015 at 11:55 AM  

great information in the post

CBSEAll Region Result 2015

soumya May 27, 2015 at 7:57 AM  

UBUNTU VIL NINNUM FORM 16 DOWNLOAD CHEYYAN PATTUMO?

soumya May 27, 2015 at 7:58 AM  

UBUNTU VIL NINNUM FORM 16 DOWNLOAD CHEYYAN PATTUMO?

Raphi May 29, 2015 at 8:16 AM  

സർ
Q4 ചെയ്തപ്പോൾ Processed for 26AS എന്നാണു കാണിക്കുന്നത് Form 16 നിൽ ഒരു മാസം അൺ മാച് കാണിക്കുന്നു.ചെയ്തത് നോക്കിയപ്പോൾ തെറ്റൊന്നും കണുന്നില്ല. ഇത് എങ്ങിനെ ശരിയാക്കും? 26AS എന്തിനെയാണു സൂചിപ്പികുന്നത്

Sudheer Kumar T K May 29, 2015 at 10:42 PM  

Form 26 AS എന്നത് TRACES ൽ ഉള്ള Tax Credit Statement ആണ്. ഇത് പരിശോധിച്ചാൽ ഒരാളുടെ PAN ൽ എല്ലായിടത്ത് നിന്നും വന്ന ടാക്സ് മാസം കണക്കിന് കാണാൻ സാധിക്കും. കൂടുതൽ അറിയാൻ ഇതിൽ ക്ലിക്ക് ചെയ്യൂ..

SHANTALS June 1, 2015 at 5:58 PM  

TDS 2010-11,2011-12,2012-13 വര്‍ഷങ്ങളിലെ consofile download cheythu correction ചെയ്യാന്‍ RPU ഏതു
version ആണ് ഉപയോഗിക്കേണ്ടത്.income tax departmentഇല്‍ നിന്നും നോട്ടീസ് വന്നപ്പം വന്‍തുകയാണ് അടക്കേണ്ടത്.ഇപ്പറഞ്ഞ വര്‍ഷങ്ങളിലെ ഏജന്‍സി മുഖാന്തരം ആണ് TDS ഫയല്‍ ചെയ്തത്‌.

Sudheer Kumar T K June 1, 2015 at 9:28 PM  

@shanthals
RPU 4.3 ആണ് ഉപയോഗിക്കേണ്ടത്.

shane June 1, 2015 at 11:05 PM  

How can we change the name of DDO in TRACES?

ഇലക്ട്രോണിക്സ് കേരളം June 3, 2015 at 8:18 AM  

വളരെ ഉപകാരപ്രദം

U.P.S.Kanjany June 4, 2015 at 10:28 PM  

സർ
ഓൺലെയ്ൻ കറക്ഷൻ ചെയ്യുന്നവിധം ഒന്നു വിവരിക്കാമോ
ഈ വർഷതെ Q4 ചെയ്തപോൾ മാർച്മാസം unmatched challan കാണിക്കുന്നു.
BSR Code, Challan Number, Date, സംഖ്യ എന്നിവയിൽ ഒരു മാറ്റവും കണുന്നില്ല.
ഓൺലെയ്ൻ കറക്ഷൻ ചെയ്യാൻ നോക്കിയപ്പോൾ unmatched challan Tag ചെയ്യുബോൾ നൊ ചലാൻ എന്നമെസേജാണു വരുന്നത്

Sudheer Kumar T K June 5, 2015 at 8:12 PM  

Traces ൽ ലോഗിൻ ചെയ്തു Defaults ൽ online Correction request നല്കാം. പിന്നീട് Track Online Correction Request എടുത്ത് അതിൽ Type of Correction - chalan correction എടുക്കുക. അതിൽ matched challan ഉണ്ടെങ്കിൽ ഓരോ challan ൻറെ തുടക്കത്തിലെ ബട്ടണിൽ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക. Edit Chalan detail ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന window യിൽ detail വേണമെങ്കിൽ കറക്റ്റ് ചെയ്യുക. എന്നിട്ട് save ചെയ്യുക. (ആവശ്യമുള്ളവ മാത്രം തിരുത്തുക)unmatched challan ഉണ്ടെങ്കിൽ ഓരോ challan സെലക്റ്റ് ചെയ്യുക. അപ്പോൾ വരുന്ന window യിൽ Tag challan to statement ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ലിസ്റ്റിൽ നിന്നും ശരിയായ challaan ക്ലിക്ക് ചെയ്തു സെലക്റ്റ് ചെയ്യുക. Tag Selected chalan ക്ലിക്ക് ചെയ്യുക. എല്ലാ unmatched challan ഉം ശരിയാക്കിയ ശേഷം Submit Correction statement ക്ലിക്ക് ചെയ്യുക. പിന്നീട് Correction statement ready for submission ക്ലിക്ക് എടുക്കുക. ക്ലിക്ക് view statement . പിന്നീട് ക്ലിക്ക് submit for processing. ഒരു പോസ്റ്റ്‌ പിന്നീട് ഇടാം .

amb June 9, 2015 at 10:09 AM  

Sir,
ഒരു അധ്യാപകന്‍ 13500 രൂപ Income tax അടച്ചു.( 2013-14 fin year . Through salary deduction) E filing നടത്തി printout അയച്ചു കൊടുത്തു. പക്ഷെ ഇപ്പോള്‍ 6300 രൂപ tax അടക്കണമെന്ന notice ലഭിച്ചു. Traces site ല്‍ നോക്കിയപ്പോള്‍ 700. രൂപ വീതം ആദ്യ 9 മാസം അടച്ച സംഖ്യ Account ല്‍ വന്നിട്ടില്ല. E TDS file ചെയ്യാത്തതാണ് കാരണം. ഇപ്പോള്‍ Late e tds filing നടത്തിയാല്‍ വന്‍ തുക Fine അടക്കേണ്ടി വരില്ലേ ? 2013-14 fin year ലെ late filing ന്റെ fine ഒഴിവാക്കിക്കൊണ്ടുള്ള circular ഉണ്ടെന്നറിഞ്ഞു. ഇപ്പോള്‍ File ചെയ്താല്‍ ഈ ാനുകൂല്യം കിട്ടുമോ ? Please help.

Pradeep Thennatt June 9, 2015 at 7:32 PM  

Form 16 Part-Bയിൽ CIT(TDS) എന്ന ഒരു ഭാഗം പൂരിപ്പിക്കേണ്ടതുണ്ട്. Form 16 part-Aയിൽ ഇത് Commissioner of Income Tax എന്ന രീതിയിൽ "The Commissioner of Income Tax (TDS)
C.R. Building, I.S. Press Road,Kochi –682018" എന്ന് പൂരിപ്പിച്ചു കാണുന്നുണ്ട്. എന്നാൽ ടാക്സ് കണക്കാക്കുന്ന ചില പ്രോഗ്രാമ്മുകളിൽ ഇത് Circle of filing Income Taxഎന്ന് കരുതി W1-tirur, W2-Tirur എന്നും കാണുന്നുണ്ട്. ഇതിൽ ഏതാണ് ശരി?

suja June 9, 2015 at 7:53 PM  

Sudheer Sir,
There was a PAN error in the TDS Q2 and only when I took the print of form 16 that I noticed it.
With your tutorial on correction statement filing I corrected it and filed at the TIN. Now everything is correct.
Earlier, downloading CONSO file was tough to me. Now I got an experience of it.

My heartfelt thanks to you for helping me learn so many things about Income tax filing.

Sudheer Kumar T K June 9, 2015 at 8:23 PM  

@Pradeep Thennat,
"The Commissioner of Income Tax (TDS)
C.R. Building, I.S. Press Road,Kochi –682018" എന്നാണു വേണ്ടത്. CIT(TDS) എന്നാൽ Commissioner of Income Tax (TDS) ആണ്. കേരളം, ലക്ഷദ്വീപ് എന്നിവയ്ക്ക് ഒറ്റ TDS കമ്മീഷണർ ആണുള്ളത്. കൊച്ചിയിൽ.

Sudheer Kumar T K June 9, 2015 at 8:35 PM  

@ Pradeep Thennatt
Form 16 Part A യിൽ മാത്രമേ CIT (TDS) ൻറെ അഡ്രസ്‌ ഉള്ളൂ. Part B (Annexure ) ൽ വരുമാനത്തിന്റെ ടാക്സ് കണക്കാക്കുന്ന ഭാഗം മാത്രമേയുള്ളൂ. യഥാർത്ഥ Form 16 നോക്കുമല്ലോ.

Sudheer Kumar T K June 9, 2015 at 9:18 PM  

@amb
Circaular 7/2014 അനുസരിച്ച് Govt Deductorമാർക്ക്‌ 2012-13 രണ്ടാം ക്വാർട്ടർ മുതൽ 2013-14 മൂന്നാം ക്വാർട്ടർവരെ യുള്ള റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയം 31-3-2014 വരെ നീട്ടി കൊടുക്കുകയാണ് ചെയ്തത്. ആ circular ഇപ്പോൾ സഹായകരമല്ല. ഇപ്പോൾ TDS Return ഫയൽ ചെയ്‌താൽ 2013-14 ലെ ഒന്ന് മുതൽ മൂന്നു വരെ ക്വാർട്ടറുകളിൽ ആകെ കുറച്ച ടാക്സ് മാത്രമേ പരമാവധി Late Fee ആയി വരികയുള്ളൂ.

Sudheer Kumar T K June 9, 2015 at 9:23 PM  

@ Suja Ramesh
പോസ്റ്റുകൾ സഹായകരമായി എന്നറിയുന്നതിൽ സന്തോഷം. ഓരോ തെറ്റും നമ്മെ കൂടുതൽ പഠിക്കാൻ സഹായിക്കും.

Thomas Animoottil June 19, 2015 at 7:28 AM  

FORM 16 download ചെയ്യാന്‍ Java software download ചെയ്ത് install ചെയ്യണമല്ലോ. Chrome-ല്‍ ഇതു ലഭ്യമല്ലെന്നാണ് എഴുതിക്കാണിക്കുന്നത്.firefox, explorer എന്നിവയിലും സാധിക്കുന്നില്ല. windows7 ഉപയോഗിക്കുന്ന എന്‍റെ laptop-ല്‍ java install ചെയ്യുന്ന രീതി പറയാമോ?

Thomas Animoottil June 19, 2015 at 7:34 AM  

FORM 16 download ചെയ്യാന്‍ Java software download ചെയ്ത് install ചെയ്യണമല്ലോ. Chrome-ല്‍ ഇതു ലഭ്യമല്ലെന്നാണ് എഴുതിക്കാണിക്കുന്നത്.firefox, explorer എന്നിവയിലും സാധിക്കുന്നില്ല. windows7 ഉപയോഗിക്കുന്ന എന്‍റെ laptop-ല്‍ java install ചെയ്യുന്ന രീതി പറയാമോ?

pratiush June 19, 2015 at 10:59 AM  

thanks for this information i really like your posts thanks sir

U.P.S.Kanjany July 11, 2015 at 10:35 AM  

Sir
Q 2 ചെയ്‌തപ്പോൾ ചലാനിൽ Rs 5871 ന് പകരം Rs6386 ആണ് കൊടുത്തത് Online Correction ചെയ്യാൻ ശ്രമിച്ച് പരാജയപെട്ടു ഇപ്പോൾ conso file കിട്ടുന്നുണ്ട്(മുന്നെകിട്ടിയിരുന്നില്ലാ)ഇ പ്പ്ഴതെപ്രശ്നം Challan-നിൽ Column 4 TDS എഡിറ്റ് ച്ചെയാൻപറ്റുന്നില്ലാ പകരം Column 20,21 എന്നിവയാണ് എഡിറ്റ് ച്ചെയാൻപറ്റുന്നത്‌ Column 20-തിൽ വ്യത്യസമുള്ള 515 കൊടുത്താൽമതിയോ ഒന്നുസഹാായിക്കാമോ

Sudheer Kumar T K July 11, 2015 at 7:55 PM  

@UPS Kanjany
Challan correction ഓണ്‍ലൈൻ ആണ് വേണ്ടത്. ഈ പോസ്റ്റിലെ comments ൽ online correction നറെ സ്റ്റെപ്പുകൾ ചുരുക്കി പറഞ്ഞിട്ടുണ്ട്. നോക്കുമല്ലോ.

Unknown July 14, 2015 at 6:05 PM  

thanks for this information -eexamresult 2015

രമ July 16, 2015 at 2:25 PM  

Tracesil register cheythu login cheyyan user ID & password ariyilla karanam register cheythathu agency Anu swanthamayi login cheythu kayaran enthu cheyyum.

Sudheer Kumar T K July 16, 2015 at 4:46 PM  

@ Remamol Velayudhan. TRACES സൈറ്റിൽ ലോഗിൻ ക്ലിക്ക് ചെയ്യുക. അപ്പോൾ തുറക്കുന്ന പേജിൽ ഏറ്റവും താഴെ "Forgot User ID (Deductor)" എന്ന ലിങ്ക് ക്ലിക്ക് ചെയ്തു മുന്നോട്ടു പോകാം.

G H S S MOGRALPUTHUR July 16, 2015 at 5:52 PM  

ഹെഡ് മാസ്റ്റർ ട്രാൻസ്ഫെർ ആയി 2015 ജൂണ്‍ 29 നു പോയി . സീനിയർ അസിസ്ടണ്ടി നാണ് ഇപ്പോൾ ചാർജ് . Q 1 ഫയൽ ചെയ്യുമ്പോൾ FORM ൽ PARTICULARS OF DEDUCTOR ആരുടെ പേരാണ് ചേർക്കേണ്ടത് ?

രമ July 17, 2015 at 3:54 PM  

Traces login ചെയ്യാന്‍ ‍സാധിച്ചു നന്ദി ഈ ക്വാര്‍ട്ടര്‍ ആരും ടാക്സ് അടച്ചില്ല അതുകൊണ്ട് ഡിക്ളറേഷന്‍ കൊടുക്കുന്നത് ഒന്നു പറഞ്ഞു തരുമോ

Sudheer Kumar T K July 17, 2015 at 8:58 PM  

@GHSS Mograputhoor
Particulars of Deductor - സ്ഥാപനം തന്നെ. Person Responsible for deduction of Tax - TDS Return ഫയൽ ചെയ്യുന്ന സമയം ശമ്പള ബില്ലിൽ ഒപ്പിടുന്ന ആളുടെ പേര് ചേർക്കാം.

Sudheer Kumar T K July 17, 2015 at 9:03 PM  

@ Remamol velayudhan - Traces ലോഗിൻ ചെയ്ത് Statements /Payments ടാബിൽ Declaration for non filing of statements ക്ലിക്ക് ചെയ്തു മുന്നോട്ടു പോകുക. Click to see the Post

SSMUPS VADAKKUMMURY July 23, 2015 at 8:19 PM  

SUDHEER SIR,
final stage il pdf convert cheyumbol "please place a download request again for the file TRACE-PDF-CONVERTER V1.3L.zip as this version is not compatible with PDF CONVERTER UTILITY 0 Pdfs generated successfully" ennu varunu. ee problem engane solve cheyam..??

Unknown July 29, 2015 at 11:25 PM  

syllabus

AUPS KABANIGIRI August 8, 2015 at 8:38 PM  

SIR YNTTA SCHOOL LA FORM 16 ETHU VARA YADUKKAN SATHICHILLA ENI EPPOL NOKKUMBOL TERCE L LOGG IN CHAITHE FORM 16 OPTION KODUTH 3 PAN UM AMOUNT UM CHERTHU PROCED KODUKKUMBOL ORU AUTHENTICATION NUMBER ADD CHAIYAN SIGNAL KANIKKUNNE EE NUMBER MASSAGE AAI KITTUNNATHANO YET I DINT GET THIS NUMBER WHAT CAN I DO

freelyrics9 August 28, 2015 at 6:20 AM  

Nice Post.

Manabadi JNTU Results 2015

Latest Govt Jobs in 2016

Raghu October 8, 2015 at 1:38 AM  

Thanks for this amazing information
results 2015
Results view

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer