SRG, വാര്‍ഷിക കലണ്ടര്‍ - രൂപരേഖകള്‍

>> Wednesday, June 4, 2014

പുതുവര്‍ഷത്തില്‍ നമുക്ക് പൊതുവിദ്യാഭ്യാസത്തിന്റെ മേന്മകള്‍ ഗീര്‍വ്വാണമടിച്ചാല്‍ മാത്രം പോരാ, അതിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തണമെന്നുള്ള പൊതു അഭിപ്രായമാണല്ലോ കഴിഞ്ഞപോസ്റ്റില്‍ കമന്റുകളില്‍ നിറഞ്ഞുനിന്നത്? അതിനുള്ള ഒരു എളിയ ശ്രമത്തിന്റെ തുടക്കമാകട്ടേ, ഈ പോസ്റ്റ്.SRG രൂപീകരണത്തിനും വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നതിനുമുള്ള രൂപരേഖകളാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. ഇത് സമ്പൂര്‍ണ്ണമാണെന്നൊന്നും ഇത് തയ്യാറാക്കിയ മാരാമണ്‍ എം.എം.എ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററും എച്ച്. എം. ഫോറം സെക്രട്ടറിയുമായ ഈപ്പന്‍ മാത്യുസാറോ ഞങ്ങളോ അവകാശപ്പെടുന്നില്ല. നമ്മുടെ കൂട്ടായ ശ്രമഫലമായി കമന്റുകളിലൂടെ പുഷ്ടിപ്പെടുത്താനായാല്‍ അത്രേമായി.

SRG Discussion Points

Student Monitoring points 1

Student Monitoring points 2

13 comments:

ammu June 6, 2014 at 9:06 PM  

thikachum prayoganapradamaya post.thanks sir

St. John's Higher Secondary School, Mattom June 7, 2014 at 8:46 PM  

ഡി.ഇ.ഓ ആപ്പീസുകളില്‍ 09/06/2014 (ആറാം പ്രവര്‍ത്തി ദിവസം) നല്‍കേണ്ട പ്രൊഫോര്‍മയില്‍ OECയെ എവിടെ ഉള്‍പ്പെടുത്തും

JOHN P A June 8, 2014 at 5:41 PM  

സ്ക്കളുകളില്‍ അഡ്മീഷന്‍ റെജിസ്റ്റര്‍പോലെ സൂക്ഷിക്കേണ്ട ഒരു രേഖയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് .അക്കാഡമിക് റെജിസ്റ്റര്‍ . ഓരോ കുട്ടിക്കും ഓരോ പേജുവീതം മാറ്റിവെയ്ക്കണം. ഒന്നാംക്ലാസില്‍ ചേരുന്നതുമുതല്‍ പോകുന്നതുവരെയുള്ള എല്ലാ അക്കാ‍മിക് സ്ക്കോറുകളും അതില്‍ രേഖപ്പെടുത്തണം . അതിന്റെ പകര്‍പ്പായിരിക്കണം അകാഡമികരേഖ . ഇങ്ങനെ ചെയ്താല്‍ കുട്ടിയും ഉയര്‍ച്ചതാഴ്ചകള്‍ , പഠനവ്യതിയാനങ്ങള്‍ , നേട്ടങ്ങള്‍ , പഠനവൈകല്യങ്ങളുണ്ടെങ്കില്‍ അത് എന്നിവ എഴുതി സൂക്ഷിക്കാം. പഠനവൈകല്യമുണ്ടെങ്കില്‍ അത് പരിശോധിക്കുന്നതിനായി ഈ റക്കോഡ് പരിശോധകര്‍ക്ക് ആശ്രയിക്കാം . അങ്ങനെയാകുമ്പോള്‍ പത്താംക്ലാസിലെത്തുമ്പോള്‍ പെട്ടന്ന് കുട്ടി IED ആകില്ല. ഇതിനെക്കുറിച്ച് ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.
നാലാംക്ലാസുവരെ കുട്ടി മിടുക്കനായിരുന്നു , ഏഴുവരെ നന്നായിരുന്നു. പത്തിലെത്തിയപ്പോഴാണ് ഇങ്ങനെ എന്നൊക്കയുള്ള ചിന്തകള്‍ക്ക് ഒരു പരിഹാരമാകും

drkaladharantp June 9, 2014 at 6:47 PM  

എസ് ആര്‍ ജി ശക്തിപ്പെടുത്താന്‍ കഴിഞ്ഞവര്‍ഷം ചില ഇടപെടലുകള്‍ നടത്തി. അതു കുറേ വിദ്യാലയങ്ങളില്‍ പ്രയോജനം ചെയ്തു. തലവടി ഉപജില്ലയില്‍ അനുഭവം പങ്കിടുന്ന സെമിനാറും നടത്തി.
ഗവേഷണാത്മകമായി എസ് ആര്‍ ജിയെ കണ്ടു.
പരിഹരിക്കേണ്ട പ്രശ്നങ്ങളുെ മുന്‍ഗണന നിശ്ചയിക്കണം.ചില പരികല്പനകളോ ലക്ഷ്യങ്ങളോ രൂപപ്പെടുത്തണം.ലക്ഷ്യം നേടാനുളള പ്രവര്‍ത്തനങ്ങളും എസ്‍ ആര്‍ ജിയില്‍ അവതരിപ്പിക്കണം.( ഇതു സാധ്യമാകണമെങ്കില്‍ അജണ്ട മുന്‍കൂട്ടി സ്റ്റാഫ് റൂമില്‍ പ്രസിദ്ധപ്പെടുത്തണം) എത്ര കാലം കൊണ്ടാണ് ലക്ഷ്യം നേടാനാവുക എന്നും സൂചിപ്പിക്കണം. എസ്‍ ആറ്‍ ജി മിനിറ്റസ് സമഗ്രമാകണം.നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ അതു വിലയിരുത്തണം.ഒരു മാസം നാലോ അഞ്ചോ പ്രവര്‍ത്തനങ്ങളാകാം. ഒരു അധ്യാപികയ്ക്ക് ഒരു ഇടപെടല്‍. ടീമായും ചെയ്യാം. സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പിനെ സ്കൂള്‍ റിസേര്‍ച്ച് ഗ്രൂപ്പാക്കണം.

drkaladharantp June 9, 2014 at 6:53 PM  

ഐ ഇഡി എന്നത് പരിശോധിക്കപ്പെടേണ്ട പ്രശ്നമാണ്. പഠനപിന്നാക്കാവസ്ഥ പഠനവൈകല്യമല്ല. പഠനപിന്നാക്കാവസ്ഥയ്ക് നിരവധി സ്വാധീനഘടകങ്ങളുണ്ട്. വീട്ടിലെ അന്തരീക്ഷം, പ്രചോദിപ്പിക്കാനും അംഗീകരിക്കാനും വിദ്യാലയം ശ്രമിക്കാത്തത്, അവസരങ്ങളുടെ കുറവ്,വ്യക്തിഗതശ്രദ്ധ ലഭിക്കാത്തത്, അധ്യയനവൈകല്യം,മള്‍ട്ടി സെന്‍സറി ടീച്ചിംഗിന്റെ അഭാവം,വ്യത്യസ്ത പഠനശൈലിക്കാരെ പരിഗണിക്കാത്ത അധ്യാപകസഹായി,പഠനവേഗതയെ മാനിക്കാതെ ആദ്യം ചെയ്യുന്നവരെ മിടുക്കരായി ചിത്രീകരിക്കുന്ന രീതി, സ്വയം വിയലിരുത്താനും സ്വയം പഠനശേഷി വികസിപ്പിക്കാനുമുളള മാര്‍ഗനിര്‍ദ്ദേശം നല്‍കാത്തത്..ഓരോ ക്ലാസിലും ഓരോ പ്രശ്നമായിരിക്കും. ഐ ഇ ഡി കുട്ടികളാക്കി ലോബല്‍ ചെയ്യുന്ന ഐ ഇ ഡി അധ്യാപകരുമുണ്ട്.

drkaladharantp June 9, 2014 at 7:04 PM  

അക്കാദമികമികവിനുളള ആസൂത്രണവേദിയായി എസ് ആര്‍ ജി യെ /സബ്ജക്ട് കൗണ്‍സിലിനെ മാറ്റിയെടുക്കുക
എസ് ആര്‍ ജിയുടെ സ്വയം വിലയിരുത്തല്‍ ചേദ്യങ്ങള്‍
* അജണ്ട നിശ്ചയിക്കുന്നത് പ്രശ്നങ്ങളുടെ മുന്‍ഗണനയുടെ അടിസ്ഥാനത്തിലാണോ? (പ്രശ്നങ്ങള്‍ പ്രതികരണപ്പേജില്‍ നിന്നും, എച് എം മോണിറ്ററിംഗില്‍ നിന്നും, മൂല്യനിര്‍ണയഫലവിശകലനത്തില്‍ നിന്നും, അക്കാദമിക മോണിറ്ററിംഗ് ടീമിന്റെ നിരീക്ഷണങ്ങളില്‍ നിന്നുമൊക്കെയാണ് ലഭിക്കുക.അവ വസ്തുതാപരമാകണം.മുന്‍കൂട്ടി ശേഖരിച്ച് കണ്‍വിനര്‍ക്ക് ക്രോഡീകരിച്ചവതരിപ്പിക്കാം)
* ഓരോ അജണ്ടയുടെയും വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടോ?
* തീരുമാനങ്ങള്‍ക്ക് കൃത്യതയുണ്ടോ? ( എന്താണ് നടത്തേണ്ടത്? എങ്ങനെ? പ്രക്രിയാപരമായ വിശദാംശങ്ങള്‍)
* നിര്‍വഹണ കാലയളവ് തീരുമാനിക്കന്നുണ്ടോ?
* ചുമതല നല്‍കുന്നത് അത് ഏറ്റെടുക്കാന്‍ കഴിയും വിധം വ്യക്തതയോടെയാണോ?
* ലക്ഷ്യം നേടിയതിന്റെ തെളിവ് എങ്ങനെ കിട്ടും എന്ന് ആലോചിക്കുന്നുണ്ടോ?
* അവലോകനത്തിന്റെ തീയതി, രീതി എന്നിവയും തിരുമാനത്തില്‍ വരണ്ടേ?
ഇത്രയും കാര്യങ്ങള്‍ പരിഗണിച്ച് അടുത്ത അഞ്ച് എസ് ആര്‍ ജി നടത്തണം.
ചുമതല : എസ് ആര്‍ജി കണ്‍വീനര്‍
നിര്‍വഹണത്തിനു ശേഷം വിലയിരുത്തണം. എസ് ആര്‍ജിയില്‍ സൂക്ഷ്മമായി ആസൂത്രണം ചെയ്തതുമൂലുമളള നേട്ടങ്ങള്‍

ASOK KUMAR June 9, 2014 at 7:54 PM  

Dear kaladharan sir,
SRG എങ്ങനെ നടക്കണമെന്നും എന്തിനു നടക്കണമെന്നും
പലര്‍ക്കും ബോധ്യമില്ല. സാറിന്റെ അനുഭവങ്ങള്‍ ഒരു മോഡ്യൂളാക്കി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

ASOK KUMAR June 9, 2014 at 7:54 PM  

Dear kaladharan sir,
SRG എങ്ങനെ നടക്കണമെന്നും എന്തിനു നടക്കണമെന്നും
പലര്‍ക്കും ബോധ്യമില്ല. സാറിന്റെ അനുഭവങ്ങള്‍ ഒരു മോഡ്യൂളാക്കി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

JELEES KOLAKKODAN June 10, 2014 at 8:36 AM  

very very useful in this blogs

JELEES KOLAKKODAN June 10, 2014 at 8:38 AM  
This comment has been removed by the author.
mspemhschool June 10, 2014 at 11:07 AM  

A Database Error Occurred

Unable to connect to your database server using the provided settings.

Filename: core/Loader.php

Line Number: 346

What to do ???????

drkaladharantp June 10, 2014 at 9:20 PM  

പ്രിയ പെരുമ്പലം സ്കൂള്‍
അധ്യാപകര്‍ നടത്തിയ കാര്യങ്ങള്‍ പങ്കിടുകയാണ് തെളിച്ചം നല്‍കുക.മഞ്ചേരിയിലെ മോഹനന്‍മാഷിന്റെ തയ്യാറെടുപ്പു നോക്കൂ.
വിഷയസമിതി
വിദ്യാലയത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടണമെങ്കില്‍ അതിന്റെ ആസൂത്രണം മെച്ചപ്പെടണം. മഞ്ചേരി ഹൈസ്കൂളിലെ സ്കൂള്‍ സബ്ജക്ട് കൗണ്‍സില്‍ യോഗത്തിലേക്കുളള ആസൂത്രണക്കുറിപ്പാണ് ചുവടെ
വിഷയസമിതിയോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്.
ഭാഗം-1- എസ്.ആര്‍.ജി തീരുമാനം റിപ്പോര്‍ട്ടുചെയ്യല്‍- പരമാവധി10മിനിട്ട്

*ഒന്നാം ടേം പരീക്ഷയിലെ പൊതു നിലവാരം -ഗ്രേഡ് - പിറകോട്ടു പോകാനുള്ള കാരണം.

*ഇനി ചെയ്യാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍

-വൈകുന്നേരം 4 മുതല്‍ 5 വരെ ക്ലാസ്സ് . തിങ്കളാഴ്ച്ച മുതല്‍-പങ്കാളിത്തം നിര്‍ബന്ധം.
-മുന്നോക്കം നില്‍ക്കുന്നവര്‍ക്കം വൈകിട്ട് 4 മുതല്‍ ക്ലാസ്. ഏതാണ്ട് 160 കുട്ടികള്‍.
-മറ്റു കുട്ടികള്‍ക്ക് രാവിലെ 9 മണി മുതല്‍ ക്ലാസ്സ്.
-മലയാളം ക്ലാസ്സ് രാവിലെ 8 .30 മുതല്‍,
-ഇതിനായി മുന്നോക്കം ( 6 എ+നു മുകളില്‍ സ്കോര്‍ നേടിയ കുട്ടികള്‍) പിന്നോക്കം നില്‍ക്കുന്നവരുടെയും പട്ടിക തയ്യാറാക്കല്‍. വിഷയത്തിനാവശ്യമായ മൊഡ്യൂള്‍ തയ്യാറാക്കല്‍.
-ഓരോ വിഷയവും മോട്ടിവേഷന്‍ ക്ലാസ്സായി മാറണം.
-കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് തുടര്‍ച്ചയായി 5 ദിവസവും മറ്റു വിഷയങ്ങള്‍ക്ക് 2ദിവസം വീതവുമാണ് ക്ലാസ് ലഭിക്കുക.
-ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് ചായ, പലഹാരം നല്കണം. ഏതാണ്ട് 90 ദിവസം. പ്രതീക്ഷിക്കുന്ന ചെലവ് 125000.-സാമ്പത്തികം ഒരു കുട്ടി 50 രൂപ.(പത്താംക്ലാസ് മാത്രം) ബാക്കി സ്പോണ്‍സറിംഗ് വഴി കണ്ടെത്താന്‍ പി.ടി.എ തീരുമാനിക്കണം. ഒരു ദിവസത്തെ ചെലവിന് 1000 രൂപ വീതം.സ്പോണ്‍സറിംഗിന് താല്പര്യമുള്ളവരുടെ പേരു ശേഖരിക്കല്‍.
-ജനുവരി 1 മുതല്‍ രാവിലെ 7.30 മുതല്‍ മുന്നോക്ക/ പിന്നോക്കക്കാര്‍ക്ക് ക്ലാസ്. കൂടുതല്‍
സഹായം ആവശ്യമുള്ളവര്‍ക്ക് വൈകിട്ട് 4മുതല്‍ 5.30 വരെ ക്ലാസ്. രക്ഷിതാക്കളുടെ സഹായസഹകരണങ്ങള്‍ ആവശ്യമാണ്.
-NMMS, NTS, LSS,USS പരീക്ഷകള്‍ക്ക് പ്രത്യേക പരീശീലനം അടുത്ത ആഴ്ചമുതല്‍.
-എസ്,സി കുട്ടികളുടെ പഠനാവസ്ഥ കണ്ടെത്തല്‍. ഇതിനായി 10 എ,ബി,ഐ,ജെ ക്ലാസ്സുകളില്‍
വിലയിരുത്തല്‍ നടത്തണം. ആവശ്യമെങ്കില്‍ രക്ഷിതാക്കളുടെ കൂടി സഹകരണത്തോടെ
പ്രത്യേക പരിശീലനങ്ങള്‍ നല്കണം.
-സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലെ പാഠഭാഗങ്ങളില്‍ നിന്നുള്ള വര്‍ക്ക് ഷീറ്റുകള്‍
തയ്യാറാക്കി നവംബര്‍ 5നു മുമ്പ് എസ്.ആര്‍.ജി കണ്‍വീനറെ ഏല്പിക്കണം. നവംബര്‍ 9ന്
കുട്ടികള്‍ക്ക് നല്കണം. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.30-!.55 വരെ ക്ലാസ്സില്‍ ചര്‍ച്ച ചെയ്യണം..ടൈംടേബിള്‍ പൊതുവായി നല്കും.
-പത്താം ക്ലാസ് പാഠഭാഗങ്ങള്‍ ഡിസംബര്‍ 31 നു മുമ്പ് തീര്‍ക്കണം.
-പൂര്‍വവിദ്യാര്‍ത്ഥിനീസംഘടനരൂപീകരണം- വിവിധ ഘട്ടങ്ങളായി നവംബര്‍ 15 നു മുന്‍പ്
പൂര്‍ത്തിയാക്കണം.
ഭാഗം- 2 മറ്റധ്യാപകരുടെ പ്രതികരണം പരമാവധി 10 മിനിട്ട്
ഭാഗം-3 ചര്‍ച്ച- തീരുമാനമെടുക്കല്‍-ചുമതല നല്കല്‍. 15 മിനിട്ട്
നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ധനാത്മകമായി കണ്‍വീനറുടെ ക്രോഡീകരണം.

drkaladharantp June 10, 2014 at 9:22 PM  

ചാല യു പി സ്കൂളില്‍ ഏതാനു വര്‍ഷം മുമ്പ് നടന്നത് ഇങ്ങനെ
ചാല സ്കൂളിലെ അധ്യാപകര്‍ പറയുന്നു സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് യോഗങ്ങള്‍ ഫലപ്രദമാകുന്നില്ല.സമയം കിട്ടുന്നില്ല.എല്ലാ ക്ലാസിലെയും എല്ലാ വിഷയങ്ങളുടെയും കാര്യങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ പറ്റുന്നില്ല. സമാനമായ പ്രശനം എല്ലാ സ്കൂലുകാരും നേരിടുന്നു.വേറിട്ടൊരു വഴി ആരും അന്വേഷിക്കാറില്ല .ബദലുകള്‍ ഉണ്ടാവണം. അതാണ്‌ ചാല സ്കൂള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

ആഴ്ച്ചയെ യൂണിറ്റായി കാണുന്നതിനു പകരം മാസത്തെ യൂണിറ്റായി പരിഗണിച്ചു.
ഓരോ ആഴചയും ഓരോ ക്ലാസിനു/ വിഷയത്തിനു നീക്കിവച്ചു.
എല്ലാ ബുധനും എസ് ആര്‍ ജി യോഗം.മൂന്നു മുപ്പത് മുതല്‍.

മാസത്തിലെ ആദ്യ യോഗത്തില്‍ പൊതു ആസൂത്രണം.(ദിനാചരണം,ക്ലാസ് പി ടി എ...)
രണ്ടാമത്തെ ആഴ്ച ഒന്നും രണ്ടും ക്ലാസുകള്‍
മൂന്നാം ആഴ്ച മൂന്നും നാലും ക്ലാസുകള്‍
നാലാം ആഴ്ച യു പി ഭാഷാ വിഷയങ്ങള്‍
അഞ്ചാം ആഴ്ച യു പി ഭാഷേതര വിഷയങ്ങള്‍.

വെള്ളിയാഴ്ചകളില്‍ നോട്ടീസ് -ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ അധ്യാപകര്‍ നോട്ടീസ് ബുക്കില്‍കുറിക്കണം .

ബി ആര്‍ സി യിലും അറിയിപ്പ് നല്‍കും.വിഭവ പിന്തുണ ഉറപ്പാക്കും.
യോഗത്തിനു ശേഷവും പുതിയ ആശയങ്ങള്‍,നിര്‍ദേശങ്ങള്‍, ഇവ എസ് ആര്‍ ജി മാന്വലില്‍ ചേര്‍ക്കാന്‍ അവസരം.
യോഗ തീരുമാനം പ്രയോഗത്ത്തിലേക്ക്. ട്രൈ ഔറ്റ് ചെയ്യാന്‍ പാറക്കുറിപ്പ്‌ തയ്യാറാക്കല്‍..അതിന്റെ പ്രസിദ്ധീകരണം.സ്റാഫ് റൂമില്‍.
ചില സംശയങ്ങള്‍ പരിഹരിക്കാന്‍ ബ്ലോഗ്‌ ഉപയോഗിക്കല്‍..ഉദാഹരണം ഭാഷ -ടീച്ചര്‍ വേര്‍ഷന്‍ ഉപയോഗം വ്യക്തത വരുത്താന്‍ ഇംഗ്ലീഷ് കോറിഡോര്‍- മെയില്‍ അയച്ചു വിശദീകരണം തേടി.മലയാളം ആസ്വാദന കുറിപ്പ്- ചൂണ്ടുവിരല്‍ പ്രയോജനപ്പെടുത്തി
അക്കാദമിക ചര്‍ച്ചയും അന്വേഷണവും പ്രയോഗവും സ്വയം ശാക്തീകരണവും ഈ സ്കൂള്‍ മുന്നോട്ടു വെക്കുന്നു.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer