പത്താം ക്ലാസ്സുകാര്‍ക്ക് VICTERSന്റെ പുതുവര്‍ഷ സമ്മാനം..!

>> Tuesday, December 31, 2013


പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐടി@സ്കൂളിന്റെ സ്വന്തം ടിവി ചാനലായ VICTERS നെ ഒന്നുരണ്ടുകൊല്ലം കൊണ്ട് ഏറ്റവും മികച്ചതാക്കുകയാണ്, തന്റെ പ്രഥമ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്തയുടന്‍ ഡിപിഐ ശ്രീ ബിജുപ്രഭാകര്‍ സാര്‍ പറയുകയുണ്ടായി. അതിന്റെ മുന്നോടിയായുള്ള ഒരു മികച്ച കാല്‍വെപ്പിന് ഈ പുതുവത്സരത്തില്‍ തുടക്കം കുറിക്കപ്പെടുകയാണ്. കണ്ണീര്‍സീരിയലുകളുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും നമ്മുടെ കുട്ടികളെ അറിവിന്റെ ലോകത്തിലേക്കെത്തിക്കാന്‍കൂടി ഈ ശ്രമത്തിന് കഴിഞ്ഞേക്കും. അതെന്താണെന്നല്ലേ..?


Read More | തുടര്‍ന്നു വായിക്കുക

സൗജന്യ യൂണിഫോം പിന്നെ എങ്ങിനെയാകണം?

>> Thursday, December 26, 2013


ഈ വര്‍ഷം,സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ എട്ടാംക്ലാസ് വരേയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും, എസ്‌സി/എസ്‌ടി വിഭാഗത്തിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികള്‍ക്കും സൗജന്യമായി യൂണിഫോം നല്‍കുന്നതിനുള്ള ഉത്തരവുകളും അനുബന്ധ നിര്‍ദ്ദേശങ്ങളുമൊക്കെ മുകളില്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേല്‍പദ്ധതി നടപ്പാക്കുന്നതിലുണ്ടെന്നാണ് വിവിധയിടങ്ങളില്‍നിന്നും ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ അത്തരം പ്രശ്നങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരങ്ങളുണ്ടാക്കുവാനും ഈ പോസ്റ്റിനും അതിന്റെ കമന്റുകള്‍ക്കും കഴിഞ്ഞേക്കും.പിന്നെന്തിനു മടിച്ചുനില്‍ക്കണം?


Read More | തുടര്‍ന്നു വായിക്കുക

Synfig Studio

>> Tuesday, December 24, 2013


ജിയോജെബ്രയും കെ-ടൂണും ടുപിയുമെല്ലാം പരിചയപ്പെടുത്തിയ എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനറായ പി പി സുരേഷ്ബാബു സാറിന്റെ ഏറ്റവും പുതിയ കണ്ടെത്തലാണ് Synfig Studio. ഈ സോഫ്റ്റ്‌വെയറുപയോഗിച്ച് ഉണ്ടാക്കിയ നക്ഷത്രമാണ് മുകളില്‍ വായനക്കാര്‍ക്ക് മെറിക്രിസ്മസ് ആശംസിച്ചുകൊണ്ട് തെന്നി നീങ്ങുന്നത്. ഇതെങ്ങനെ ഉണ്ടാക്കുമെന്നറിയേണ്ടേ?


Read More | തുടര്‍ന്നു വായിക്കുക

2013 Christmas Exam Answers

>> Thursday, December 19, 2013

2013-2014 അധ്യയന വര്‍ഷത്തെ ക്രിസ്തുമസ് പരീക്ഷയുടെ ഹൈസ്ക്കൂള്‍ തല ചോദ്യപേപ്പറുകളുടെ ഉത്തരങ്ങളാണ് ചുവടെയുള്ളത്. ഇതെല്ലാം ശരിയായ ഉത്തരങ്ങളാണെന്ന യാതൊരു അവകാശവാദവും ഞങ്ങള്‍ക്കില്ല. വിവിധ അധ്യാപകര്‍ തയ്യാറാക്കി അയച്ചുതരുന്ന ഉത്തരങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കുന്നുവെന്നേയുള്ളൂ. അതില്‍ തെറ്റുകുറ്റങ്ങളുണ്ടായേക്കാം. അവ ചര്‍ച്ചകളില്‍ സൂചിപ്പിച്ച് തിരുത്തി വായിക്കുമല്ലോ..? അങ്ങനെ നമുക്ക് ഉത്തരങ്ങള്‍ കൂടുതല്‍ കൃത്യതയുള്ളവയാക്കി മാറ്റാം. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Physics-Chemistry

>> Wednesday, December 18, 2013

ഇബ്രാഹിം സാറിന്റെ ഫിസിക്കല്‍ സയന്‍സ് നോട്ടുകള്‍ ഒരു തരംഗമാവുകയാണ് എന്നാണ് മനസ്സിലാകുന്നത്... ഒട്ടേറെ മെയിലുകള്‍ ഞങ്ങളുടെ മെയില്‍ ഐ.ഡി യിലേക്കും സാറിന്റെ മെയിലിലേക്കുമായി പുതിയ പാഠഭാഗങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് വരുന്നുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ നോട്ടുകള്‍ ലഭ്യമാക്കാന്‍ സാധിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം ഈ അവസരത്തില്‍ പങ്കു വയ്ക്കട്ടെ.. മാത്സ് ബ്ലോഗ് അവതരിപ്പിച്ചിട്ടുള്ള പഠനസഹായികളില്‍ ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഠനസഹായികളില്‍ ഒന്നാണ് ഇബ്രാഹിം സാറിന്റെ നോട്സ് എന്ന് നിസ്സംശയം പറയാം.


Read More | തുടര്‍ന്നു വായിക്കുക

SETIGAM Exam Series Maths & Physics

>> Wednesday, December 11, 2013

കുട്ടികള്‍ക്ക് സ്വയം പരീക്ഷയെഴുതാനും കമ്പ്യൂട്ടര്‍ തന്നെ മാര്‍ക്കിടുകയും ചെയ്യുന്ന SETIGam സോഫ്റ്റ്​വെയര്‍ ഈ വര്‍ഷം മാത്​സ് ബ്ലോഗ് അവതരിപ്പിച്ചത് ഏറെ അഭിമാനത്തോടെയായിരുന്നു. കാരണം, സ്വന്തമായി തന്നെ വിലയിരുത്താന്‍ ഒരു കുട്ടിക്ക് സാധിക്കുന്നുവെന്നത് ചെറിയൊരു കാര്യമല്ലല്ലോ. പ്രമോദ് മൂര്‍ത്തി സാര്‍ ഗാമ്പസില്‍ തയ്യാറാക്കിയ ഈ പരീക്ഷാ സോഫ്റ്റ്​വെയറിലൂടെ ഗണിതം മാത്രമല്ല, മറ്റു വിഷയങ്ങളും വിലയിരുത്താന്‍ കഴിയും. ഈ പരീക്ഷാ സോഫ്റ്റ്​വെയറുമായി ബന്ധപ്പെട്ട പഴയ പോസ്റ്റുകള്‍ നിങ്ങള്‍ പ്രയോജനപ്പെടുത്തിക്കാണുമല്ലോ. ഈ പോസ്റ്റിലൂടെ മാത്​സ് ബ്ലോഗ് സമ്മാനിക്കുന്നത് അഞ്ചു മുതല്‍ പതിനൊന്നു വരെയുള്ള ഗണിതപാഠങ്ങളുടെ പരീക്ഷകളും ഭൗതികശാസ്ത്രത്തിലെ ഇലക്ട്രോണിക്സ് എന്ന യൂണിറ്റിന്റെ പരീക്ഷയുമാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഫലപ്രദമായി ഈ സംരംഭം പ്രയോജനപ്പെടുത്തുമല്ലോ. ചുവടെയുള്ള ലിങ്കില്‍ നിന്നും പരീക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


Read More | തുടര്‍ന്നു വായിക്കുക

Easy PF Calculator UPDATED

>> Wednesday, December 4, 2013

ഇടുക്കി ജില്ലയിലെ ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രൈനറായിരുന്ന, ഇപ്പോള്‍ ഒരു പ്രൈമറി സ്കൂളില്‍ ഹെഡ്‌മാസ്റ്ററായി ജോലി ചെയ്യുന്ന ശ്രീ റോയ് സാര്‍ തയ്യാറാക്കിയ Easy PF Calculator കഴിഞ്ഞവര്‍ഷം നാം പ്രസിദ്ധീകരിച്ചിരുന്നതോര്‍മ്മ കാണുമല്ലോ? പുതുക്കിയ ഫോമുകള്‍ ഉള്‍പ്പെടുത്തിയ വേര്‍ഷനുവേണ്ടി ധാരാളം വായനക്കാര്‍ കമന്റിലൂടേയും ഫോണിലൂടേയും മെയിലിലൂടേയും നേരിട്ടുമൊക്കെ ആവശ്യപ്പെട്ടിരുന്നു.മാസങ്ങള്‍ക്കുമുന്നേ അദ്ദേഹം അയച്ചുതന്ന ഈ പോസ്റ്റ് വൈകിയതിനുള്ള ക്ഷമാപണത്തോടെ പ്രസിദ്ധീകരിക്കുന്നു. ശ്രീ റോയ് സാറിന്റെ ഇ മെയില്‍ വിലാസം : roymonmathew at ymail dot com.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer