Teacher student ratio
and Implementation of RTE in Kerala
>> Saturday, May 11, 2013
കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒന്നാണ് കഴിഞ്ഞ ദിവസം നാം പ്രസിദ്ധീകരിച്ച അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം സംബന്ധിച്ച ഗവണ്‍മെന്റ് ഉത്തരവ്. അനുകൂലമായും പ്രതികൂലമായും ധാരാളം വാദഗതികള്‍ ഇതിനോടകം വന്നുകൊണ്ടിരിക്കുന്നു. ഡിവിഷനുകളുടേതിനു പകരം മൊത്തം എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയിക്കുമ്പോള്‍, 30:1, 35:1 എന്നീ അനുപാതങ്ങളുടെ മോഹിപ്പിക്കുന്ന തസ്തികാവര്‍ദ്ധനവിനു പകരം, ഉള്ളത് കുറയുമോയെന്നാണ് പലരുടേയും അസ്ഥാനത്തല്ലാത്ത ആശങ്ക! എന്തായാലും പ്രതികരണങ്ങളിലൂടെ നമുക്ക് ഒരു സമവായത്തിലെത്താനാകുമെന്ന് തോന്നുന്നു.
വിദ്യാര്‍ഥി അധ്യാപക അനുപാതത്തില്‍ സമഗ്രമാറ്റം വരുത്തിക്കൊണ്ട് വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അധ്യാപക തസ്തികകള്‍ ഇതോടെ അധികമാകും. 5, 8 ക്ലാസുകളെ പ്രൈമറി, അപ്പര്‍ പ്രൈമറി എന്നിവയിലേക്ക് മാറ്റുമെങ്കിലും, യഥാര്‍ത്ഥത്തില്‍ നിലവിലുള്ള സ്ഥിതി തുടരാമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു.
വിദ്യാര്‍ത്ഥി, അധ്യാപക അനുപാതം എല്‍പിയില്‍ 30: 1 , യുപിയില്‍ 35: 1 എന്നായിമാറും. സ്കൂളിലെ മുഴുവന്‍ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാവും ഇത് നടപ്പാക്കുക. ഓരോ ക്ളാസിലെയും കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുപാതം നിശ്ചയിക്കാം എന്ന നേരത്തെയുള്ള തീരുമാനമാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മാറ്റിയത്. ഇതോടെ കുട്ടികളുടെ എണ്ണം കുറവും അധ്യാപകരുടെ എണ്ണം കൂടുതലുമാകും എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നിലവവിലുള്ള ഡിവിഷന്‍സംവിധാനം തുടരാമെങ്കിലും അധ്യാപക തസ്തികകള്‍ കൂടുതല്‍ അനുവദിക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ എല്‍പിയിലും ആറ് മുതല്‍ എട്ട് വരെഉള്ള ക്ലാസുകള്‍ യുപിയിലുമാകും. പക്ഷെ നിലവിലുള്ള സ്കൂളുകളില്‍ നിന്ന് ഇവ യഥാര്‍ത്ഥത്തില്‍ അടര്‍ത്തിമാറ്റില്ല.സ്കൂളുകളുടെ പേര് എല്‍പി അപ്പര്‍പ്രൈമറി, അപ്പര്‍ പ്രൈമറി ഹൈസ്കൂള്‍ എന്നിങ്ങനെ മാറുമെന്നുമാത്രം. ഇത്തരത്തില്‍ മാറേണ്ട പേരുകള്‍ ഉടന്‍ കണ്ടെത്തി മാറ്റാന്‍ ഡിപിഐയ്ക്ക് നിര്‍ദ്ദേശവുമുണ്ട്.
ബിപിഎല്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും പ്രവേശനം അനുവദിക്കണമെന്നും വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. 25 ശതമാനം സീറ്റുകള്‍ ഇവര്‍ക്കായി മാറ്റിവെക്കണം. ഈ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും.
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍)
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനുപകരം സ്‌കൂള്‍ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചയിക്കും. അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ നിലവിലുള്ള അനുപാതം കുറച്ചിട്ടുമുണ്ട്. എല്‍.പിയില്‍ 1:30 ഉം യു പിയില്‍ 1:35 ഉം ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1 : 45 ആയിരുന്നു.
കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ വ്യവസ്ഥകള്‍ അടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ അവകാശ നിയമം ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പൂര്‍ണാര്‍ത്ഥത്തില്‍ നടപ്പാക്കാതെ പറ്റില്ല.
നേരത്തെ അനുപാതം 1: 45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടായാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നു. ഈ കണക്ക് പ്രകാരം അനുപാതം 1 : 30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ അധ്യാപക തസ്തികകള്‍ കൂടുതലായി ഉണ്ടാകുമായിരുന്നു.
പുതിയ ഉത്തരവ്പ്രകാരം ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുനോക്കിയല്ല രണ്ടാമത്തെ ഡിവിഷന്‍ ആരംഭിക്കുക. ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെങ്കിലും ആ സ്‌കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തെ എല്‍. പിയെങ്കില്‍ 1 : 30 ന്റെയും യു.പിയെങ്കില്‍ 1: 35 ന്റെയും അടിസ്ഥാനത്തില്‍ കണക്കാക്കും. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പുതിയ തസ്തിക അനുവദിക്കൂ. ഇപ്രകാരം തസ്തിക സൃഷ്ടിക്കപ്പെട്ടാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും
(കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍)

94 comments:
അനുപാതം കുറയ്ക്കുക എന്നത് ഒരു അധ്യാപികയ്ക്ക് പഠനപ്രക്രിയയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതലം പരിഗണിച്ചാണ്. ഇവിടെ ക്ലാസടിസ്ഥാനത്തിലാണ് അധ്യാപനം.അതു കൊണ്ടുന്നെ അനുപാതയുക്തി വിദ്യാലയമായിക്കൂടാ.
ആസന്ന ഭാവിയില്‍ തസ്തിക കൂടുമോ കുറയുമോ എന്നതു മാത്രം കണക്കിലേടുത്താല്‍ പോര.
വിദ്യാലയാടിസ്ഥാനത്തില്‍ അനുപാതം നിര്‍ണയിക്കുന്ന പ്രവണത ദേശീയ അടിസ്ഥാനത്തിലുണ്ട്. ഞാന്‍ ഗുജറാത്തിലും ബീഹാറിലും ഇത്തരം വിദ്യാലയങ്ങളില്‍ പൊയിട്ടുണ്ട്. ഒന്നുമുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികളെ ഒന്നിച്ചിട്ടു പഠിപ്പിക്കും. കുട്ടികളുെട എണ്ണം കൂടിലായ്ല പുതിയ തസ്തിക.( ബദല്‍വിദ്യാലയ മോഡല്‍) ആ രീതിയുടെ ചുവ ഈ ഉത്തരവില്‍ ഉണ്ട്. അനാദയകരമെന്നു വിശേഷിപ്പിക്കുന്നവിദ്യാലയങ്ങളില്‍ ഈ സമീപനം സ്വീകരിച്ചാല്‍ വഴിയാധാരമാകുന്ന അധ്യാപകര്‍ കൂടുതലാകും.ഹൈസ്കൂളില്‍ വിഷയാധ്യാപക തസ്തിക നിര്‍ണയത്തില്‍ ഇതെങ്ങനെ സ്വാധീനിക്കുമെന്നറിയില്ല.വിദ്യാഭ്യാസ അവകാശനിയമത്തിന്റെ കേരളപ്പതിപ്പ് മാനേജര്‍മാരെ ഭയക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അധികതസ്തികയും സാമ്പത്തിക ബാധ്യതയും എന്ന വികസനസമീപനം വിദ്യാഭ്യാസത്തിനു യോജിക്കില്ലെന്നും പറയട്ടെ
RTE did not say about Language Teachers.
G.O.(Ms) No.154/2013/G.Edn Dated, Thiruvananthapuram, 3.5.2013 ഈ ഉത്തരവ് അനുസരിച്ച് നിലവിലുള്ള അധ്യാപകരെ ഡിവിഷൻ അടിസ്ഥാനത്തിൽ 1:30 (L P) യിൽ നിലനിർത്തുമോ ?
അധ്യാപക വിദ്യാര്‍ഥി ആനുപതം ക്ലാസ്സ് തലത്തില്‍ നടപാകിയാല്‍ മാത്രമേ ഒരു അധ്യാപികയ്ക്ക് പഠനപ്രക്രിയയില്‍ ശ്രദ്ധിക്കാന്‍ (മാറിയ പഠന സമീപന രീതി അനുസരിച്ച് ) കഴിയൂ . വിദ്യാലയാടിസ്ഥാനതിലാകുമ്പോള്‍ 15 കുട്ടികളെ ഒരധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍ അടുത്ത ക്ലാസ്സില്‍ 40 കുട്ടികളെ ഒരദ്യപകന്‍ പഠിപ്പിക്കേണ്ട അവസ്ഥ ഉണ്ടാവും .
karyangal engane confussion ayi avatharippikam ennathinu uthama udaharanamanu Govt orders... akkuttathilek onnu koodi......
LP, UP classukal ninavile pole thuraum enn parajit....
1 to 5 classesinu 30:1,
6 to 8 classesinu 35:1,
Divission base ennath School Basilek mattum,
nilavile Divissions thudarum,
entha ithil ninnum nammal manassilakedath..
Enik Branthayo?.........
atho naattukark muzhuvan branthayo?..............
59 kuttikal ulla oru LP schoolil ethra teachers undavum???? ithu teachersine kurakkukayalle cheyyunnath?????
ശരാശരി 15 കുട്ടികള്‍ വീതം നാലു ക്ലാസ്സുകളുള്ള ഒരു പ്രൈമറി സ്കൂളില്‍ ഇപ്പോഴത്തെ ഉത്തരവു പ്രകാരം രണ്ട് അദ്ധ്യാപക തസ്തികയോ ലഭിക്കുകയുള്ളു വേണ്ടത് നാല് അദ്ധ്യാപകരാണ്
Oru classin oru teacher illengil kuttigale arum schoolilek ayakkuge illa...school automatically close avu. Pvt school nannakanulla oru master plan.....! Nammal munnot alla povunnad.. pinnot an...
അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ?
utharav irakkunnavarude makkal arum pothu vidyalayathil padikkunnilla
അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറച്ചു.പത്രങ്ങളില്‍ വെണ്ടക്ക അക്ഷരത്തില്‍ വാര്ത്ത.വായിക്കുന്നവര്ക്ക് ഇതൊരു വലിയ കാര്യം.അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളി അറിയൂ!!!!!!!!!!!!!
കേന്ദ്ര വിദ്യാഭാസ അവകാശ നിയമത്തിന്റെ കടക്കൽ കത്തിവെക്കുന്ന നിലപാടാണ് ഇന്നലെ ഇറങ്ങിയ ഉത്തരവ് എന്ന കാര്യത്തിൽ സംശയം ഇല്ല കേന്ദ്രം നിയമം കൊണ്ടുവന്നപോൾ ചട്ടം രൂപികരിക്കാനുള്ള അവകാശം സംസഥാന സര്കാരുകൾക്ക് നല്കിയിട്ടുട്നു വടക്ക് കിഴക്കാൻ സംസ്ഥനഗാൽ അവരുടെ താല്പര്യം സംരക്ഷിക്കുന്നു എന്നാൽ കേരളം ഈ നിയമം നടപ്പില വരുത്തി എന്ന് വരുത്താൻ ശ്രമിക്കുകയാണ് ഇതിൽ പറയുന്ന രീതിയിൽ ഒന്നാം ക്ലാസ് പ്രവേശനം 6 വയസിൽ ആക്കുകയും അതു വഴി ഉണ്ടാകുന്ന കുട്ടികളുടെ കുറവ് 5 ക്ലാസ്
എല് പി ഭാഗമാക്കുനതിലുടെ പരിഹരിക്കവുനതലേ 5 പോയാൽ 8 വരുമ്പോൾ
u p പ്രശ്നം പരിഹരിക്കാം 9 -10 അനുപാതം 1 :35 ആക്കിയാൽ വളെരെ കുറച്ചു അധ്യാപകർ
മാത്രമേ അധികമുണ്ടാവുകയുള്ളൂ അവിടെ വിരമിക്കൽ ഉണ്ടാകുന്നതോടെ 3 വർഷം കൊണ്ട്
ഇതും തീരും കേന്ദ്രം ഇത്രയധികം ഫണ്ട് നല്കിയിട്ടും വേണ്ട രീതിയിൽ നടപ്പിലാക്കാൻ നമ്മുടെ അധികാരികൾക്ക് പറ്റുന്നില്ല തമിഴ്നാട് R M S A ഫണ്ടുകൊണ്ട് 1 0 0 0 അധികം സ്കൂൾ അപ് ഗ്രേഡ് ചെയ്തു നമ്മൾ ഒന്ന് മാത്രം
ഈ നല്ല അവസരം നഷ്ട്ടപെടുതിയാൽ കാലം നമുക്ക് മാപ്പ് തരികയില്ല
വിദ്യാർഥി അനുപാതം ക്ലാസ് അടിസ്ഥാനത്തിൽ നട്പ്പിലാക്കിയില്ലഗിൽ നഷ്ട്ടപെടുന്ന തസ്തികകൾ വളരെ കുടുതൽ ആകും ഫലം അണ്‍ ഐടെഡ് സ്കൂൾ

പ്രൈമറി സ്കൂളുകളില്‍ ഒരുക്ലാസ്-ഒരു അധ്യാപകന്‍ എന്ന നിലവിലുള്ള വ്യവസ്ഥ
ഒരു പ്രഭാതത്തില്‍ അട്ടിമറിക്കപ്പെട്ടത് ഗൌരവമായി കാണേണ്ടതുതന്നെയാണ്.കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നും അറിയില്ലാത്ത ഉദ്യോഗസ്ഥരാണ് വിവാദമുണ്ടാക്കാവുന്ന തീരുമാനം പുറപ്പെടുവിച്ചത്.
അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട സംഘടനാ നേതാക്കളൊക്കെ എവിടെ?
മൂന്നാലു ദിവസം സെന്‍സസ് കറങ്ങി നടന്നതിന് 28ദിവസത്തെ ശമ്പളം സറണ്ടര്‍ ചെയ്ത് കാശുവാങ്ങിയത് കണ്ടെത്തിയപ്പോള്‍ അത് തിരിച്ചടക്കാന്‍ പറഞ്ഞതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ എന്നാ ഉഷാറായിരുന്നൂ ഈ നേതാക്കള്‍ക്ക്!
പ്രൈമറി സ്കൂളുകളില്‍ ഒരുക്ലാസ്-ഒരു അധ്യാപകന്‍ എന്ന നിലവിലുള്ള വ്യവസ്ഥ
ഒരു പ്രഭാതത്തില്‍ അട്ടിമറിക്കപ്പെട്ടത് ഗൌരവമായി കാണേണ്ടതുതന്നെയാണ്.കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് ഒന്നും അറിയില്ലാത്ത ഉദ്യോഗസ്ഥരാണ് വിവാദമുണ്ടാക്കാവുന്ന തീരുമാനം പുറപ്പെടുവിച്ചത്.
അനുപാതം എത്ര ആക്കിയാലും എയിഡഡ് സ്കൂള്‍ നിയമനം
PSC ക്ക് വിടാത്ത കാലത്തോളം കേരളം നന്നാകില്ല.
ENTHOKEYENNU VARUMPOL ARIYAM
ആദ്യകാലത്ത് അധ്യാപകപ്പാക്കേജിനെക്കുറിച്ച് പുറത്തിറക്കിയ വാര്‍ത്തയില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്കുന്നതിന്റെ ഫലമായി 3136 പേരെ കൂടി ബാങ്കില്‍ നിന്നും നിയമിക്കാനാകും എന്നു പറഞ്ഞിരുന്നു. അന്ന് കൃത്യമായി കണക്കുകൂട്ടി.ഇപ്പോള്‍ മറ്റൊരു കണക്കാണെന്നു തോന്നുന്നു.
അഞ്ചാം ക്ലാസ് എല് പി ആയി. എട്ടാം ക്ലാസ് യുപിയും. നിലവിലുളള അവസ്ഥ തുടരുകയും ചെയ്യും!അനുപാതം കണക്കാക്കാന്‍ അഞ്ചാം ക്ലാസുളള യുപിയെ എവിടെ പരിഗണിക്കും?തസ്തിക നിര്‍ണയിക്കുമ്പോള്‍ എട്ടാം ക്സാസിലെ കുട്ടികളെ യു പി അറ്റാച്ചഡ് ഹൈസ്കൂലില്‍ എവിടെപെടുത്തി അനുപാതമാക്കും?
ഈ അനുപാതരീതി സ്വീകാര്യമല്ലെന്ന് ചില അധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കിട്ടുന്ന സമയമെല്ലാം അവരെ കൊട്ടാന്‍ ഉപയോഗിക്കരുതേ..
ബദല്‍ വിദ്യാല മാതൃകയില്‍ കേരള സ്കൂളുകളിലെ അദ്ധ്യാപക വിദ്യാര്‍ഥി അനുപാതം ക്രമീകരിച്ചാല്‍ കലാധരന്‍ പറഞ്ഞതു പോലെ ഗുജറാത്തിലെയും ബീഹാറിലെയും നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ നിലവാരം "ഉയര്‍ത്താനുള്ള" ശ്രമം വിജയം കണ്ടാല്‍ ??????
പ്രായോഗികമായ ബദലുകള്‍ നിര്‍ദേശിക്കാന്‍ കരുത്തുള്ള. സംഘടനാ സങ്കുചിതത്വം ഇല്ലാത്ത അദ്ധ്യാപക സമൂഹത്തിന്റെ കരുത്താവാന്‍ മാത്സ് ബ്ലോഗിനു കഴിയും എന്ന് അതിന്റെ സന്ദര്‍ശകരുടെ എണ്ണവും കമന്റ് ചെയ്യുന്നവരുടെ വണ്ണവും കമന്റുകളുടെ കരുത്തും കാണിക്കുന്നു.
അദ്ധ്യാപക പാക്കേജു മൂലം കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രതീതി ഉണ്ടായിരുന്ന സമയത്ത്, അധിക തസ്തികകള്‍ മൂലം കുട്ടികളുടെ നിലവാരം മെച്ചപ്പെടും അദ്ധ്യാപകരുടെ ജോലി ഭാരം കുറയും എന്ന വസ്തുത ഉണ്ടായിരിക്കെ അനുപാതം കുറക്കുന്നത് എയിഡഡ് മാനേജര്‍മാരെ സഹായിക്കാന്‍ എന്ന രീതിയില്‍ ചില പ്രമുഖ അദ്ധ്യാപക സംഘടനകള്‍ കാമ്പയിന്‍ നടത്തിയത് അദ്ധ്യാപക സമൂഹത്തിനും വിദ്യാര്‍ഥി സമൂഹത്തിനും എന്ത് നേട്ടം ഉദ്ധേശിച്ചാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായിരുന്നില്ല. പുതിക അധിക തസ്തിക ഇപ്പോഴില്ല എന്ന നിലപാടിലേക്ക് സര്‍ക്കാറിന് എളുപ്പത്തിലെത്താന് ഇത് സഹായിച്ചോ എന്ന് തോന്നിയിരുന്നു.
റോഡ് വികസന പദ്ധതി പ്രഖ്യാപിക്കപ്പെട്ടാല്‍ ടാര്‍ കമ്പനികളുടെ ലാഭത്തെക്കുറിച്ചു സംസാരിച്ചു പ്രസ്തുത പ്രഖ്യാപനത്തിന്റെ നിറം കുറക്കാന്‍ ശ്രമിക്കുന്ന സംഘടനാ സങ്കുചിത്വത്തെ ഓര്‍ത്താവും ഗീതാ സുധിയും ഹോംസുമെല്ലാം രോഷം കൊള്ളുന്നത് കലാനാഥന്‍.
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍
അദ്ധ്യാപക വിദ്യാര്‍ഥി അനുപാതത്തെയും മാനേജര്‍മാരെയും തമ്മില്‍ ബന്ധിപ്പിച്ച് ചര്‍ച്ചയുടെ കോണ്‍ മാറ്റി വരക്കുന്നതിലൂടെ എന്തെല്ലാം നേട്ടമാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്നതെന്നറിയാന്‍ ആഗ്രഹമുണ്ട്..കൂടുതലറിയുന്നവര്‍ കമന്റുമെന്ന് കരുതട്ടെ.
എയിഡഡ് സ്കൂളധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഒരു പൂതിയ ചര്‍ച്ച ആരംഭിക്കാമെന്ന് തോന്നുന്നു.
സര്‍ക്കാരിനു മാനേജര്‍മാര്‍ നിയമനാധികാരം നല്കുക..സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് PWD നിരക്കില്‍ സര്‍ക്കാര്‍ വാടക നല്കുക..
ലക്ഷക്കണക്കിനു രൂപ മൂല്യം വരുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ മെയിന്റനന്‍സും ഉടമസ്ഥാവകാശവുമെല്ലാം മാനേജരില്‍ തന്നെ നില നിര്‍ത്തുക.
ഇത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ നില നിന്നു പോരുന്ന രീതി തന്നെയാണ്.
കുറേയധികം മാനേജര്‍മാര്‍ ഈ വഴിക്ക് വരാതിരിക്കില്ല.
അനുപാതം കുരച്ചത് അധ്യാപകരുടെ എണ്ണം വർധിപ്പിക്കുമെന്ന് പരയുന്നു. 2012-13വർഷം നിയമിതരായ അധ്യാപകരുടെ സ്ഥിതി എന്ദാകും.പുതിയ തസ്തികകൾ അനുവദിക്കില്ല എന്നും പരയുന്നു..! ആകെ കൺഫ്യൂഷനായല്ലൊ...!
@ashikh
ഹോട്ടലില്‍ കയറി ഒരു പ്ലേറ്റ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്തപ്പോ സപ്ലയര്‍ പറഞ്ഞു. ചിക്കന്‍ കുറച്ചേയുള്ളു സാര്‍. ബീഫും കൂട്ടി എടുക്കട്ടേ.പകുതിയും പകുതിയും ആയി.
കഴിച്ചു തീരാറായപ്പോഴും ചിക്കന്‍ കഷ്ണമൊന്നും കിട്ടാതെ ഞാന്‍ വീണ്ടും സപ്ലയറെ വിളിച്ചു.ഇതെന്താ ബീഫ് മാത്രമാണോ എന്ന്..അല്ല സാര്‍ ഇത് ചിക്കനും ബീഫും പകുതിയും പകുതിയുമെന്ന് മറുപടി.
കഴിച്ചു കഴിഞ്ഞ ശേഷവും ഒരു കഷ്ണം പോലും ചിക്കന്‍ കിട്ടാതെ ഞാന്‍ സപ്ലയറെ വിളിച്ചു ചോദിച്ചു..
ഈ പകുതിയും പകുതിയും എന്നു പറഞ്ഞാല്‍ എങ്ങനെയാ.??
ഒരു പോത്തിന് ഒരു കോഴി വീതം സാര്‍..എന്താ സംശയം?
സോഫോക്ലിസിന്റെ വാള്‍ എന്നും തലയ്കു മുകളില്‍ തന്നെ..ഗിനിപ്പന്നിയിലുള്ള മരുന്നുപരീക്ഷണത്തിനു വരെ നിയമമുണ്ട്..വിദ്യാഭ്യാസ പരീക്ഷണത്തിനു മരുന്നില്ലല്ലോ ഈശ്വരാ...
അധ്യാപക പാക്കേജിന്റെ പേരിലും s s a യിലേക്ക് aided അധ്യാപകരെ നിയമിച്ചതിലും ലാഭം മാനേജര്ക്ക് മാത്രം .അനുപാതം കുറച്ചാലും ലാഭം മാനേജര്ക്ക് .
അധ്യാപക പാക്കേജിന്റെ പേരിലും s s a യിലേക്ക് aided അധ്യാപകരെ നിയമിച്ചതിലും ലാഭം മാനേജര്ക്ക് മാത്രം .അനുപാതം കുറച്ചാലും ലാഭം മാനേജര്ക്ക് .
എയിഡഡ്സ്ക്കൂള്‍ നിയമനം പി എസ് സി ക്കു വിട്ടാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും.
2010-11 le fixation anusarichulla kuttikalude strength schoolinte basic stength aayi eduthu kondu standard wiseil ratio kurakkanam.
Basic stengthinekal kuttikalude ennam kootti undakunna vaccancyil managersinu niyamanam nadathan avasaram kodukkathirikkam.
Aided schoolile Head teacher post anuvadikkanam. ee postil packagil ninnu mathram niyamanam nadathanam.

1:45 AYYALLUM 1:30 AYYALLUM KUNJIKUTTAN KINATTIL THANE............
കേരളത്തില്‍ ഘടനാമാറ്റം വളരെ ആലോചിച്ച് നടപ്പാക്കേണ്ട സംഗതിതന്നെയാണ്.എന്നാല്‍ വിദ്യാലയത്തിലെ കുട്ടികളുടെ ആകെ എണ്ണം നോക്കി തസ്തിക അനുവദിക്കുന്നത് ഒരു ക്ലാസ്സിന് ഒരു ടീച്ചര്‍ എന്ന നിലവിലെ അവസ്ഥയെ തകിടം മറിക്കും.കേരളം എപ്പോഴും കുറുക്കുവഴികളാണ് തേടുന്നത്.പാക്കേജ് നടപ്പാക്കിയപ്പോള്‍ നാം തകര്‍ത്തത് പ്രൈമറി അധ്യാപകര്‍ക്ക് തത്സമയ പിന്തുണയും പരിശീലനവും നല്‍കാന്‍ ചുമതലയുള്ള ബി.ആര്‍.സി എന്ന സംവിധാനത്തേയാണ്.ഇതുപോലെ അടുത്ത കുറുക്കു വഴിയായേ ഈ തസ്തികാ നിര്‍ണയ ഉത്തരവിനേയും നാം ഭയപ്പെടണം കാരണം മള്‍ട്ടീ ലെവല്‍ ക്ലാസ്സുകള്‍ ഒരു ക്ലാസ്സിനകത്തു തന്നെ നടത്താന്‍ കഴിയാതെ ആ ചിന്തതന്നെ വിട്ടുകളഞ്ഞ് എല്ലാവര്‍ക്കും ഒരേ പാത്രത്തില്‍ വിളമ്പുന്നവരാണ് നമ്മള്‍..

ശാസ്ത്രീയമായിതയാറാക്കിയ കെ ഇ എ ആര്‍ ആണ്‍ കേരളം വളരെക്കാലമായി പിന്തുടരുന്നത്. അതില്‍ കാലോചിതമായ മാറ്റം വേണമെന്നത് ശരി തന്നെ. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേരില്‍ ഇത്തരം ഉത്തരവുകള്‍ നടപ്പാക്കുന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ വികലമാക്കുന്നതിനു മാത്രമെ ഉപകരിക്കൂ. അധിക തസ്തികയില്‍ മാനേജര്‍ക്ക് നിയമനാധികാരം നല്‍കില്ലെന്ന് പറയുന്നത് വലിയ തമാശയാണ്‍.മന്ത്രിക്കും മന്ത്രിയുടെ പാര്‍ട്ടിക്കും വേണ്ടപ്പെട്ടവര്‍ക്കും എല്ലാം ഇഷ്ടം പോലെ സ്കൂളുകള്‍ ഉള്ളപ്പോള്‍ ഇത്തരമൊരു നിബന്ധനയ്ക്ക് നാലോ അഞ്ചോ മാസത്തെ ആയുസ്സേ ഉണ്ടാകൂ.
തസ്തികകള്‍ നിര്‍ണയിക്കുന്നതിന്ന് സാമ്പത്തികമനദണ്ഡം മത്രം നോക്കുന്നതും ഭൂഷണമല്ല.വിശാലമായ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും സമൂഹപുരോഗതിയുടെയും അടിസ്ഥാനത്തിലായിരിക്കണം വിദ്യഭ്യാസ രം ഗത്തെ മാറ്റങ്ങള്‍ക്ക് ശ്രമിക്കേണ്ടത്.
സുനന്ദന്‍ പാലക്കാട്
----

ONE CLASS = ONE TEACHER
e system mariyal keralatthile ottu mikka L P school galum aduttha koracchu varshangalil kootandi varum.keralathile more than 60 % schooligali kuttigalude ennam bellow 60 anallo.... keralathil R T E yude per paranhu e order nadapilayal oru classil oru teacher illada schoolilek parent kuttigale ayakkuge illa...Oru 40 students schoolil undengil e order prakaram 2 staff labhikkuge ullu.. idil oral H.M , pinnoral... milk, egg,noon meal, s r g, p e c meeting e.t.c.....chila divasagalil school open avada sthithi undavu....
so keralathil are nannakkanan ittharam ordergal.....orikkalaum kuttigale nannakkanalla...KERALAM BIHAR pole educationil backward avananu upakarikkuga...
എട്ടാം ക്ലാസ് യൂ.പി യിലെക്ക് മാറ്റിയൊ?
വിദ്യാഭ്യാസ അവകാശ നിയമം ചര്‍ച്ചക്ക് വരുമ്പോഴൊക്കെ,
മാര്‍ക്കറ്റ് കിട്ടുമെന്നുള്ളത് കൊണ്ടാണോ മാനേജര്‍മാരുടെ ലാഭം എന്ന രീതിയില്‍ ചര്‍ച്ച പുരോഗമിക്കുന്നത്.
കൈ പൊള്ളാതെ (പൊള്ളിയാലും) കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ സാമര്‍ഥ്യം കാണിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അസൂയയും വിദ്വേഷവുമാവരുത് മാനദണ്ഡം. ഒരാളെ തോല്പിക്കാതെയും മറ്റൊരാള്‍ക്ക് ജയിക്കാമല്ലോ?
എയിഡഡ് സ്കൂള്‍ നിയമനം PSC ക്ക് വിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
നാട്ടിലെ വിദ്യാഭ്യാസ പുരോഗതി മാത്രം ലക്ഷ്യം വെച്ച് 1920 കളിലും അതിനു മുമ്പും വിദ്യാല സ്ഥാപനങ്ങള്‍ തുടങ്ങിയ മാനേജര്‍മാരുടെ പിന്‍മുറക്കാരെ ഇന്ന് അഴിമതിക്കാരാക്കി മാറ്റി പാപഭാരത്താല്‍ തലകുനിക്കുന്ന അവസ്ഥയിലാക്കി. സാമൂഹ്യ മാറ്റത്തിന്റെ ഒരു ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പണം വാരാനുള്ള ഉപാധിയാക്കിയതില്‍ കൊടുത്തവരും വാങ്ങിയവരും പങ്കാളികളായി . " നിന്നെയൊന്നും പഠിപ്പിച്ചില്ലേലും കുഴപ്പമില്ല, രൂവാ കൊടുത്തു കയറിയതാ ഞാന്‍ " എന്ന ധിക്കാരിയായ പണം നല്കിയവന്റെ വാക്കുകള്‍ കേള്‍ക്കാനും ഒരു തലമുറയിലെ വിദ്യാര്‍ഥിക്ക് "ഭാഗ്യമുണ്ടായി".
മാനേജര്‍മാര്‍ക്കെതിരായ ഉത്തരവും ഏത് നീക്കവും ജനപിന്തുണ ലഭിക്കുമെന്നത് സര്‍ക്കാരിനും എളുപ്പമായി.വിദ്യാഭ്യാസ അവകാശനിയമത്തിന്റെ നേട്ടം മുഴുവനും മാനേജര്‍മാര്‍ മാത്രം കൊണ്ടു പോവുന്നു എന്ന ധാരണ ചര്‍ച്ചകളിലൂടെ രൂപപ്പെടുന്നു..എന്തുകൊണ്ട് നീതിയിലധിഷ്ടിതമായ ഒരു നിര്‍ദ്ദേശം ചര്‍ച്ച ചെയ്തുകൂട.
എയിഡഡ് സ്കൂള്‍ നിയമനം പൂര്‍ണമായി P S C ക്ക് വിട്ടാല്‍ കേരളത്തിലെ അദ്ധ്യാപന ജോലി തേടുന്നവര്‍ക്ക് ലഭിക്കുന്ന ലാഭവും അവസരവും വലുതാവില്ലേ...ആ സ്കൂളുകളിലെ കുട്ടികള്‍ക്കും എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കില്ലേ.?
കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പാടിപ്പതിഞ്ഞതു തന്നെ വീണ്ടും പാടിക്കൊണ്ടിരുന്നാല്‍ എക്കാലവും സംഘടന ബലം നില നിര്‍ത്താമെന്ന് വ്യാമോഹിക്കുന്നതിലര്‍ഥമില്ല.
മാനേജര്‍ക്ക് PWD നിരക്കില്‍ വാടക നല്കാം.(വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നല്കുന്ന നിരക്കില്‍)
അത് മാനേജര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നെന്ന് പറയുന്ന കോഴയേക്കാളും നേട്ടമാവും. അക്കങ്ങളുടെ കാര്യത്തിലും അഭിമാനത്തിന്റെ വിലയുടെ കാര്യത്തിലും.
ഇത് ബോധ്യപ്പെടുന്ന അഭിമാനം പൂര്‍ണമായി നശിക്കാത്ത വ്യക്തിഗത മാനേജ്മെന്റുകള്‍ ഇതിനു തയാറാവുമെന്ന് കരുതാന്‍ ന്യായമേറെയുണ്ട്.
എത്ര കാലം- എത്ര കാലം -നമുക്ക് പൊതു വിദ്യാലയങ്ങള്‍ ഈ നാട്ടില്‍ കാണാന്‍ കഴിയും?
സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നതിനുള്ള നിയമനിർമ്മാണം സ്വാഗതാർഹാമാണ് . എന്നാൽ അത് കേരളത്തിലെ വിദ്യാഭാസ മേഖലയെ തളർത്തുന്നതാകരുത് . വിദ്യാഭ്യാസത്തിനായി പൊതു വിദ്യാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവെങ്കിലും ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ ഈ ഉത്തരവ് തീർത്തും നിരാശാജനകമാണ് . ഈ ഉത്തരവ് പ്രകാരം ഭാവിയിൽ പൊതുവിദ്യാലയങ്ങളിൽ പലതും ഏകാധ്യാപക വിദ്യാലയങ്ങളായി മാറും. ഒന്ന് മുതൽ അഞ്ചുവരെ ക്ലാസ്സുകൾ ഒരു അദ്ധ്യാപകൻ പഠിപ്പിക്കുന്ന വിദ്യാലയത്തിലേക്ക് കേരളത്തിലെ ഏതെങ്കിലും ഒരു രക്ഷാകർത്താവ് കുട്ടിയെ അയക്കുമോ ? തികച്ചും സ്വാഭാവികമായ അന്ത്യം ആ വിദ്യാലയതിനുണ്ടാകും . സർക്കാർ ആഗ്രഹിക്കുന്നതും അത് തന്നെ . സ്വകാര്യവിദ്യാലയങ്ങൾ തഴച്ചു വളരുകയും ചെയ്യും , സർക്കാരിന് വിദ്യാഭാസ മേഘലയിൽ നിന്ന് തലയൂരുകയും ചെയ്യാം . മിച്ചം വരുന്ന കുറച്ചു പാവങ്ങളെ un - aided വിദ്യാലയങ്ങളിൽ അയച്ചു പഠിപ്പിച്ചാൽ മതിയല്ലോ ? what an idea sir gee ..........
അധ്യാപക വിദ്യാര്‍ഥി അനുപാതം സ്കൂള്‍ തലത്തില്‍ എന്നത് കേന്ദ്ര വിദ്യഭ്യാസഅവകാശനിയമം പറയുന്നത് തന്നെയാണ്. എന്നാല്‍ ഘടനാമാറ്റം കുറുക്കുവഴിയിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്‍.പി. ക്ലാസ്സിലെ കുട്ടികള്‍ക്ക് 1km നുള്ളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കാനും യു.പി. ക്ലാസ്സിലെ കുട്ടികള്‍ക്ക് 3km നുള്ളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കാനും അവകാശമുണ്ട്.. അങ്ങനെ സൗകാര്യമില്ലെങ്ങില്‍ സൗകര്യം ഉണ്ടാകുന്നതുവരെ സൌജന്യ യാത്രാ സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരാണ്..
അവകാശ നിയമം കുട്ടികള്‍ക്കു വേണ്ടിത്തന്നെയാകണം.
അവര്‍ക്ക് അധ്യാപകരെ നിഷേധിക്കുന്ന തരത്തിലാകരുത്.
നിയമം പറയുന്നത് നോക്കുക.
Primary School
അഞ്ചാം ക്ലാസ് വരെ കുട്ടികളുടെ എണ്ണം 60 വരെ ,61-90 , 91- 121 എന്നിപ്രകാരമെങ്കില്‍ യഥാക്രമം 2,3,4 അധ്യാപകരെ വീതം നിയമിക്കാമെന്ന് അവകാശനിയമം പറയുന്നു. 121-200 എങ്കില്‍ 5 അധ്യാപകരും 150 ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ HM ഉള്‍പ്പടെ ആറു പേരും എന്നാണ് കണക്ക്. കുട്ടികള്‍ കൂടുമ്പോള്‍ അനുപാതം മുപ്പത് -ഒന്ന് എന്ന ക്രമത്തില്‍ നിന്നും മാറുന്നു. 180 കുട്ടികളില്‍ കൂടുതല്‍ . 200 കുട്ടികളില്‍ കൂടുതലുളളപ്പോള്‍ ഒരു അധ്യാപികയ്ക്ക നാല്പത് കുട്ടികല്‍ വരെ ആകാമെന്ന രീതിയാണ് നിര്‍ദ്ദേശിക്കുന്നത്. വലിയ വിദ്യാലയങ്ങളെ അവകാശനിയമം വിഭാവന ചെയ്യുന്നില്ലെന്നു കരുതാം. കേരളത്തെപ്പോലെ ജനസാന്ദ്രതയും ഗതാഗത സൗക്ര്യവും വിദ്യാഭ്യാസതാല്പര്യവുമുളള പ്രദേശങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് തനത് പ്രത്യേകത പരിഗണിച്ചാകണം.
Upper Primary School: ( ആറു മുതല്‍ എട്ടു വരെ )
ഒരു ക്ലാസിന് ഒരധ്യാപകന്‍ (At least one teacher for every 35 children. ) .ഗണിതം + ശാസ്ത്രം, സാമൂഹികശാസ്ത്രം ,ഭാഷ എന്നീ വിഷയങ്ങള്‍ പരിഗണിച്ച് മൂന്നു പേര്‍. നൂറു കുട്ടികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പ്രഥമാധ്യാപിക, പാര്‍ടൈം അധ്യാപകര്‍ ( Art Education, Health and Physical Education , Work Education )
ഇത്രയും വായിക്കുമ്പോള്‍ തന്നെ അറിയാം ഹിന്ദി. ഇംഗ്ലീഷ് എന്നിവയെക്കുറിച്ച് മൗനം, അറബി, സംസ്കതം,ഉറുദു എന്നീ വിഷയങ്ങള്‍ കൂടി വന്നാല്‍ സ്ഥിതി മാറും.
കേരളത്തില്‍ അവകാശ നിയമം അതേപോലെ പ്രായോഗികമല്ല.
നമ്മുടേതായ രീതി അനിവാര്യമാണ്.
അവകാശ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ തീരുമാനിച്ച അനുപാതം കേരളത്തെ സംബന്ധിച്ചിടത്തോളം യുക്തിപൂര്‍വമല്ല. ഒരു ക്ലാസിന് 30,35 എന്ന് എല്‍ പി ,യുപി വിഭാഗങ്ങള്‍ക്ക് യഥാക്രമം തീരുമാനിക്കുകയും ഭാഷാ വിഷയങ്ങളുടെ കാര്യത്തില്‍ പ്രത്യേകം വിശദീകരണം നല്‍കുകയമായിരുന്നു വേണ്ടിയിരുന്നത്.
പ്രഥമാധ്യാപകര്‍
പ്രഥമാധ്യാപകരുടെ കാര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യമെന്നു വേര്‍തിരിവില്ലാതെ വിദ്യാലയത്തിന് ഒന്നെന്ന നിലപാട് പൊതുവായി സ്വീകരിക്കണം. (വിഭാഗത്തിന് ഒന്ന് -എല്‍ പി അറ്റാച്ചഡ് യു പിക്ക് രണ്ട് എച് എം , യു പി അറ്റാച്ചഡ് ഹൈസ്കൂളിനും ഇതേ രീതി )
അധ്യാപക പാക്കേജും അവകാശനിയമവും തമ്മില്‍ ബന്ധമില്ല. പ്രൊട്ടക്ടഡ് അധ്യാപകരെ പുനര്‍വിന്യസിക്കാനുളള പാക്കേജാണത്. അതിനു അവകാശനിയമത്തെ കൂട്ടുപിടിച്ചു വ്യാഖ്യാനിച്ചുവെന്നു മാത്രം.
അവകാശ നിയമവുമായി ബന്ധപ്പെട്ട് കേരളം സ്വീകരിച്ച നടപടികള്‍ നോക്കാം
1.ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറു വയസാക്കി ( പിന്നീടതു തിരുത്തി അഞ്ചാക്കി)
2.വിദ്യാലയങ്ങളില്‍ കുട്ടികളെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നത് നിരോധിച്ചു
3.കുട്ടികളെ തോല്പിക്കുന്നതിന്‍ നിയന്ത്രണം കൊണ്ടു വന്നു.
4.വിദ്യാലയങ്ങളില്‍ എസ് എം സി രൂപീകരിച്ചു ( എയ്ഡഡ് വിദ്യാലയങ്ങളില്‍ നിര്‍ബന്ധിച്ചില്ല, പിടിഎ തുടരാനനുവദിച്ചു. ഫലം എസ് എം സി കടലാസു സംഘടനയായി. അവകാശനിയമം വിഭാവനം ചെയ്തതു പോലെ ഒരിടത്തും എസ് എം സി പ്രവര്‍ത്തിച്ചില്ല)
5.അധ്യാപകര്‍ക്ക് ടെറ്റ് പരീക്ഷ ഏര്‍പ്പെടുത്തി (എസിര്‍പ്പുണ്ടായി. നിലവിലുളളവരെ ഒഴിവാക്കി ഉത്തരവിറക്കി. പരീക്ഷാഭവന്‍ നടത്തുന്ന ടിടിസി പരീക്ഷയില്‍ അധ്യാപക യോഗ്യത നേടുന്നവര്‍ പരീക്ഷാഭവന്‍ തന്നെ നടത്തുന്ന ടെറ്റ് പരീക്ഷയില്‍ അയോഗ്യരാകുന്ന പുതിയ പ്രതിഭാസം ഉണ്ടായി )
6.അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ 25% ദുര്‍ബല ജനവിഭാഹങ്ങള്‍ക്കു നീക്കി വെക്കണമെന്ന ഉത്തരവിറക്കി (അനംഗീകൃത അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ എന്താ സംഭവിക്കുക)
7.ലോക്കല്‍ അഥാറിറ്റിയുടെ അധികാരത്തെക്കുറിച്ചു അവകാശ നിയമം പറഞ്ഞതിന് നേര്‍ വിപരീതമായി തദ്ദേശവകുപ്പ് പന്ത്രണ്ടാം പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കി
8.അക്കാദമിക അഥോറിറ്റിയുടെ ചുമതലകള്‍ (കണ്ട ഭാവമില്ല)
9.അയല്‍പക്ക വിദ്യാലയങ്ങള്‍ (വ്യക്തതയില്ല),സ്കൂള്‍ മാപ്പിംഗ് നടത്തിയെങ്കിലും അനിശ്ചിതാവസ്ഥ തുടരുന്നു.ബദല്‍ വിദ്യാലയങ്ങള്‍ പലതും പൂട്ടി. കുട്ടികളെന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.
10.സ്കൂള്‍ പ്ലാന്‍ എസ് എസ് എ പ്ലാനായി ചുരുങ്ങി.
11.സൗജന്യ യൂണിഫോം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം. സ്വകാര്യവിദ്യാലയങ്ങളിലെ കുട്ടികള്‍ക്കു നിഷേധിച്ചു
12.സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ മാത്രം പ്രഥമാധ്യാപകര്‍ക്കു പകരം ദിനവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ വെക്കാന്‍ ഉത്തരവ് (LP 150 , UP 100 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍)
13.800.1000 സാധ്യായമണിക്കൂര്‍ യാഥക്രമം LP,UP വിഭാഗങ്ങള്‍ക്കെന്നത് 200 സാധ്യായ ദനിങ്ങളാക്കി പ്രഖ്യാപിച്ചെങ്കിലും നേടാനായില്ല
14.വിദ്യാര്‍ഥികളില്‍ നിന്നും പരിവ് പാടില്ല.(?)
15.ഓരോ ക്ലാസിനും ആവശ്യമായ പഠനോപകരണങ്ങളുറപ്പാക്കണമെന്നത് ടീച്ചര്‍ഗ്രാന്റ് വിതരണത്തില്‍ അതുങ്ങി. ആവശ്യനിര്‍ണയമോ വേണ്ട സാമ്പത്തികം കണക്കാക്കലോ നടത്തിയില്ല.
16.എല്ലാ വിദ്യാലയത്തിലും പത്രം ,കഥാപുസ്തകം, എല്ലാ വിഷയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ,മാസികകള്‍ എന്നിവയുളള ലൈബ്രറി എന്ന നിര്‍ദ്ദേശം അവകാശ നിയമത്തില്‍ ഈ സങ്കല്പത്തിനനുസതമായി സ്കൂല്‍ ഗ്രാന്‍റ് വിനിയോഗിക്കാമായിരുന്നു. കുട്ടികളുടെ എണ്ണം കൂടുതലുളള വിദ്യാലയങ്ങളില്‍ തുക കൂടുതല്‍ വേണ്ടി വരുമെന്നാരും ആലോചിച്ചില്ല.
17.ഇനിയുമുണ്ട് ഏറെ. ചില സൂചനകള്‍ ചുവടെ.
1.നിരന്തര വിലയിരുത്തല്‍
2.പ്രഥമാധ്യാപകരുടെ ചുമതലകള്‍
3.ക്ലാസ് പിടിഎ സംഘാടനവും ഉളളടക്കവും
4.കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുളള സംസ്ഥാനതല സമിതി
5.പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കുളള പരിഹാര ബോധനം
സമഗ്രമായി കാണാനൊരു സമരം വേണ്ടിവരുമോ?
വിദ്യാഭ്യാസ അവകാശം നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണല്ലോ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുതുക്കി നിശ്ചയിക്കുന്നത്. ചര്‍ച്ചകളില്‍ നിന്നും പത്രവാര്‍ത്തകളില്‍ നിന്നുമെല്ലാം ഞാന്‍ മനസ്സിലാക്കിയതിങ്ങനെ!
മുന്‍വര്‍ഷങ്ങളില്‍ ഒരു ക്ലാസില്‍ 51 കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് രണ്ട് അധ്യാപകരെ കിട്ടുമായിരുന്നെങ്കില്‍ വിദ്യാഭ്യാസഅവകാശ നിയമം നടപ്പിലാക്കുമമ്പോള്‍ 59 കുട്ടികള്‍ക്കു വരെ ഒരു അധ്യാപകന്‍ മാത്രം!
ഒരു എല്‍.പി സ്ക്കൂളില്‍ നാലു ക്ലാസുകളിലുമായി ആകെ 59-ഓ അതില്‍ കുറവോ കുട്ടികള്‍ മാത്രമാണുള്ളതെങ്കില്‍ നാലു ക്ലാസിലും കൂടി പഠിപ്പിക്കാന്‍ ഒരു ടീച്ചര്‍ മാത്രം!
ഇത് ശരിയാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ കുട്ടിയുടെ അവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ? അവന്‍ കൂടുതല്‍ ദുരിതത്തിലാവുകയല്ലേ ചെയ്തത്? ഓരോ ക്ലാസിലും പ്രത്യേക പരിചരണം കിട്ടി മുന്നോട്ടു വളരേണ്ട കുട്ടികളെ ചില വീടുകളില്‍ നടത്തുന്ന ട്യൂഷന്‍സെന്റര്‍ പോലെ ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നത് ദഹനക്കേടുണ്ടാക്കുകയേയുള്ളു. വടക്കേ ഇന്‍ഡ്യയിലെ വിദ്യാഭ്യാസരീതി മെച്ചപ്പെടുത്താന്‍ വേണ്ടി, അവിടത്തെ സാഹചര്യങ്ങളില്‍ വളര്‍ന്ന ഉത്തരേന്ത്യക്കാരന്‍ പടച്ചുണ്ടാക്കിയ നിയമം തെക്കേ ഇന്‍ഡ്യയില്‍ അതേ പടി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ചെരുപ്പിനനുസരിച്ച് കാലുമുറിക്കുന്നതിനു തുല്യമാണ്.
സ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിഗണിച്ച് അധ്യാപക തസ്തിക കണക്കാക്കുന്ന യുക്തിരഹിതമായ തീരുമാനം പിന്‍വലിച്ച് ക്ലാസ് അടിസ്ഥാനത്തിലുള്ള കുട്ടികളുടെ എണ്ണം കണക്കാക്കുന്ന പഴയ രീതി തന്നെ നിലനിര്‍ത്തണം. കുട്ടികളുടെ പഠനം കാര്യക്ഷമമായ രീതിയില്‍ നടപ്പാക്കേണ്ട ധാര്‍മ്മിക ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്. ആ ബാധ്യത നിറവേറ്റുന്നതിനാണ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത്. അല്ലാതെ ഔദാര്യമായിട്ടല്ല. പ്രൈവറ്റ് സ്ഥാപനങ്ങളേക്കാള്‍ അധ്യാപകരുടെ ജോലിക്ക് സ്ഥിരതയില്ലാതാക്കി മാറ്റുന്ന സമീപനം തിരുത്തേണ്ടതാണ്. ഞങ്ങള്‍ക്കും കുടുംബമുണ്ട്!
ഭരണഭാഷ മലയാളമാക്കിയെന്നു പറഞ്ഞുകൊണ്ടുള്ള കോലാഹലങ്ങള്‍ കണ്ടിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പും ധനകാര്യവകുപ്പും ഇതൊന്നും അറിഞ്ഞ ലക്ഷണമേയില്ല. ഇത്തവണ ഇറങ്ങിയ ഉത്തരവു തന്നെ ഉദാഹരണം. ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ ഉത്തരവുകള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥപ്രാ(മാ)ണികളെ സമ്മതിക്കള്‍ണം.
തമിഴ് ഭാഷയെപ്പോലെ പൈതൃകഭാഷാപദവിക്കു വേണ്ടി ഇറങ്ങിത്തിരിക്കുമ്പോള്‍ അവിടത്തെ ഭാഷാസ്നേഹം സര്‍ക്കാരുകള്‍ കണ്ടു പഠിക്കേണ്ടതാണ്. കോടതി ഉത്തരവുകളൊഴികെ മറ്റെല്ലാം തമിഴില്‍ത്തന്നെ! കടകളുടെയും ദിശാസൂചികകളുടെയുമെല്ലാം ഭാഷയും തമിഴ് തന്നെ! അന്യാദൃശമായ ഈ ഭാഷാസ്നേഹം തമിഴര്‍ക്കുണ്ടെന്ന കാരണത്താല്‍ വിദേശികള്‍ ആ നാട് സന്ദര്‍ശിക്കാതെ ഒഴിവാക്കുന്നുണ്ടോ? ഇംഗ്ലീഷിന് പ്രചാരം കുറവാണെന്ന കാരണത്താല്‍ വിശ്വനാഥന്‍ ആനന്ദും രാമാനുജനും പോലെയുള്ള പ്രഗത്ഭമതികള്‍ ജനിക്കാതെ പോകുന്നുണ്ടോ? വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവുകളില്‍ ഒപ്പു ചാര്‍ത്തിയിരിക്കുന്നയാളുകളെ നോക്കുക. അദ്ദേഹത്തേപ്പോലുള്ളവര്‍ എന്തായാലും ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് പഠിച്ച് ഉയര്‍ന്നയാള്‍ തന്നെയല്ലേ?
അനാവശ്യമായ ഇംഗ്ലീഷ് പ്രേമം സര്‍ക്കാര്‍ നടപടികളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണം. ഏതുവിധേനയും വ്യാഖ്യാനിക്കാനും സര്‍ക്കാര്‍ നടപടികളും നീക്കങ്ങളും സാധാരണക്കാരന് അപ്രാപ്യമാക്കാനും ഏറ്റവും നല്ലത് ഇംഗ്ലീഷ് ഭാഷ തന്നെയായിരിക്കാം. പക്ഷെ ഭരണഭാഷ മലയാളമാക്കിയല്ലോ, സര്‍ക്കാരിന്റെ ഉത്തരവുകള്‍ മലയാളികള്‍ക്കു വേണ്ടിയാകുമ്പോള്‍ അത് മലയാളത്തില്‍ത്തന്നെയായിരിക്കണം. അതു മലയാളിയുടെ അവകാശമാണ്! പ്രത്യേകിച്ച് വിദ്യാഭ്യാസവകുപ്പ് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം!!
ലാഭകരമല്ലാത്ത വിദ്യാലയം എന്ന പ്രയോഗം തന്നെ വിദ്യാഭ്യാസ വിരുദ്ധമാണ്.വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന അണ്‍എയിഡഡ് മുതലാളിമാര്‍ക്ക് വേണ്‍ടി ഉത്തരവുകള്‍ ഇറക്കുന്ന നയം തിരുത്തുക.പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഉത്തരവിനെതിരെ പൊതജനം രംഗത്തുവരിക....
വിദ്യാഭ്യാസ അവകാശ നിയമയത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പു വരുത്താനാണ് അധ്യാപക -വിദ്യാര്‍ഥി അനുപാതം പുനക്രമീകരിക്കുന്നത് .എന്നാല്‍ കേരളത്തില്‍ സംഭവിക്കുക മറിച്ചാണ് .പൊതു വിദ്യാലയങ്ങളുടെ ഗുണമേന്മയും വിശ്വാസ്യതയും നഷ്ടപ്പെടുകയാവും ഫലം .കുട്ടികളുടെ അവകാശത്തെ ചൂഷണം ചെയ്യുന്ന ഈ പ്രവണത ചോദ്യം ചെയ്യേണ്ടത് തന്നെ .
ഡ്രോയിങ്ങ് മാഷ്
"ഭരണഭാഷ മലയാളമാക്കിയെന്നു പറഞ്ഞുകൊണ്ടുള്ള കോലാഹലങ്ങള്‍ കണ്ടിരുന്നെങ്കിലും വിദ്യാഭ്യാസവകുപ്പും ധനകാര്യവകുപ്പും ഇതൊന്നും അറിഞ്ഞ ലക്ഷണമേയില്ല"
ഇവർക്കൊക്കെ നമ്മുടെ പൊതുമരാമത്ത് വകുപ്പിനെ കണ്ടെങ്കിലും പഠിച്ച് കൂടെ ഈ കത്ത് നോക്കൂ
varan pokunna ee vipathinepati adyapaka sankhadana annu paranjappol arum karyamakkiyilla.Eniyum palathum neridan adyapakar thayarakuka.Oro anukoolyangalum ethupole kavarnnedukkumbol mathram kannu thurannal pora.
Aided സ്കൂള്‍ നിയമനം PSC യ്ക്ക് വിടണം. Aided School-എല്ലാം ഗവര്‍മെന്റ് എറ്റെടുക്കണം... അല്ലെങ്കിലില്‍ വാടകെക്കെടുക്കണം..PSC നിയമനം തീര്‍ത്തും Merit അടിസ്ഥാനത്തിലാക്കണം.. Promotion, Transfer എന്നിവ തീര്ത്തും Seniority അനുസരിച്ചാക്കണം..ഇതൊന്നും ചെയ്യാതെ വെറുതെ Aided School നിയമനം മാത്രം PSC യ്ക്ക് വിട്ടാല്‍ അവരുടേതല്ലാത്ത കുറ്റത്താല്‍ ഉയര്‍ന്ന ജാതിയില്‍ ജനിച്ച ബഹുഭൂരിപക്ഷത്തിനും സ്ക്കൂള്‍ ജോലി കണികാണാന്‍ കഴിയുമോ ആവോ..ഇപ്പോള്‍ തന്നെ Appointment, Promotion, Transfer ഇവയില്‍ സംവരണക്കാരെകാണുന്നില്ലെ.
PTR nte utharavilude genaral schoolukalude kadakkal kathi- vachirikkukayanu.after 2 or 3 yrs govt/aided schoolukal poottum .pavam trs vazhiyadharam.ingane oru utharavu irangunnatharinja trs associations urakkathilano atho urakkam nadikkunno.
16 daysnte surrender thirichupidukkum ennu vannappol secraetariate dharna ,trs coordination enthellam bahalam. ippol joly illathakan pokunna avasthayil mindattemilla.entha ingane.
2011-12il addnl vacancy DEO HLV nadathy kodutha schoolukalil jolykku kayariya pavam adhyapakarude avastha enthu? 2011-12 le addni divisionil niyamichavarkku dily wages kodukkanam ennu packagite utharavil paranjirunnenkilum kodukaatha officermarum undu.athinte appeal koduthu kathirikkunna pavam adhyapakarude gathi enthu.
RE actil paranjirikkunna pala karyangulum athe padi nadappilakkatha govt enthu kondanu ptr nte kariyathil kadumpidutham pidikkunnathu.
1 classinu 1 tr.vende.I-IV vare classil 30 kuttikalanu ullathenkil avare ellapereyum oru classil iruthy padippichal mathiyo.gunamenmayulla vidhyabhyasam kuttikalkku labhikkanalle nammal eeeeeeeee abhyasamellam kanikkunnathu. ekadhyapaka vidhyalayam keralathil srishttikkanano eeeee niyamam kondu vannathu. iinnu onnu parayum nale mattonnu.ithu pavam trsne kanneeru kudippikkum.
adhikarikalude kannu thurakkan prarthikkunnu.
വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തസത്ത ഉള്‍ക്ക൧ള്ളാത്ത നടപടി . ഇപ്പോള്‍ നടക്കുന്ന അദ്ധ്യാപകപരിശീലനത്തിലും ഇത് പ്രകടമാണ് . ആദ്യം വളരെ നല്ലരീതിയിലാണ് നടന്നിരുന്നത് . ഇപ്പോള്‍ ക്ലാസെടുക്കന്നത് നന്നായി കാര്യങ്ങള്‍ മനസ്സിലാക്കിയവരല്ല. വിമാനത്താവളനിര്‍മ്മാണത്തിനും മെട്രോയിലും കാണിക്കുന്ന ശുഷ്കാകന്തി വിദ്യാഭ്യാസകാര്യത്തില്‍ നഷ്ടപ്പെടുന്നു
9,10 ക്ളാസുകളെക്കുറിച്ച എന്താണ് ഒന്നും പറയാത്തത് ? അവയില്‍ മാറ്റം ഒന്നും ഇല്ലേ ? 1:45 തന്നെയാണോ അനുപാതം.? ഒരു മറുപടി പ്രതീക്ഷിക്കുന്നു .
9,10 ക്ളാസുകളെക്കുറിച്ച എന്താണ് ഒന്നും പറയാത്തത് ? അവയില്‍ മാറ്റം ഒന്നും ഇല്ലേ ? 1:45 തന്നെയാണോ അനുപാതം.? ഒരു മറുപടി പ്രതീക്ഷിക്കുന്നു .
വിദ്യാഭ്യാസ വകുപ്പിൽ ശ്രദ്ധ നഷ്ട്ടപെട്ടാൽ ഒരു തലമുറയെ നശിപ്പിക്കുകയാണ് നാം ചെയ്യുന്നത് ഒരു പരീക്ഷാ ടൈം ടേബിൾ പോലും ഉണ്ടാക്കുവാൻ കഴിയാത്തവർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയം രുപികരിച്ചാൽ ഇതും ഇതിനപ്പുറവും ഉണ്ടാകണമല്ലോ
കുട്ടികളുടെ അനുപാദം1.40ആക്കണംരടാമത്തെഡിവിഷന്‍46440
46 മുന്നാമത്തെ ഡിവിഷന്‍ 86 ഡിവിഷന്‍ FALL VARIKAYANEKEIL 1.35 useചെയ്യാം ഇങ്ങിനെയെങ്കിലും ഒരു GO വന്നാല്‍പ്പോലും ടീച്ചേര്‍സ് ഗുണമാകും വെറുതെ 30um 35um എന്ന്പറഞ്ഞു സമയം കളയരുത്
ലാഭ നഷ്ടം നോക്കിയുള്ള വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടടിക്കുമെന്നതില്‍ തര്‍ക്കം വേണ്ട
ഒരു ഉദാഹരണത്തിലൂടെ പുതിയ ഡിവിഷനുകളുടെ രൂപീകരണം വിശദമാക്കാമോ ?
ഒരു ഉദാഹരണത്തിലൂടെ പുതിയ ഡിവിഷനുകളുടെ രൂപീകരണം വിശദമാക്കാമോ ?
ലാഭ നഷ്ടം നോക്കിയുള്ള വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടടിക്കുമെന്നതില്‍ തര്‍ക്കം വേണ്ട
Labha nastam nokkanam.. ella labha nastathinteyum manadandam panam alla enn mathram.....
പുതിയ അധ്യാപക വിദ്യാർത്ഥി അനുപാതം നടപ്പിലാക്കുന്നതോടെ ഗവ. എയിഡ ഡ സ്‌കൂളുകളുടെ അന്ത്യം ഉടൻ പ്രതീക്ഷിക്കാം .ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾക്കു ഒരധ്യപകനെങ്കിൽ(59) ഏതു രക്ഷിതാവ് കുട്ടിയെ ആ സ്കൂളിൽ അയക്കും . ശരണം unaided തന്നെ .ഇതാണല്ലോ നമ്മുടെ ലക്ഷ്യവും.
ഒരു ഡിവിഷനില്‍ 30 കുട്ടികളെങ്കിലുമുള്ള LP സ്കൂളിനോ 35 കുട്ടികളെങ്കിലുമുള്ള UP സ്കൂളിനോ ഒരു പ്രശ്നവുമില്ല.അതില്‍ കൂടുതലുണ്ടെങ്കില്‍ അധിക തസ്തിക ലഭിക്കുന്നതുവഴി ഒരു ക്ലാസ്സില്‍ 30/35 എന്ന രീതിയില്‍ കുട്ടികളുടെ എണ്ണം നിയന്ത്രിക്കാം.അധ്യാപകന് കുട്ടികളെ മുഴുവന്‍ ശ്രദ്ധിക്കാന്‍ കഴിയും.ഇനി എണ്ണം കുറവുള്ള സ്കൂളുകളുടെ കാര്യം. എണ്ണം കുറഞ്ഞത് നാട്ടുകാര്‍ക്ക് വേണ്ടാത്തതുകൊണ്ടാണ്. അങ്ങനെയുള്ള സ്കൂളുകള്‍ പൂട്ടാന്‍ വേണ്ടി കൊണ്ടുവന്ന അതി വിദഗ്ധമായ പദ്ധതി തന്നെയാണിത്. എത്രയോ സ്കൂളുകളുണ്ട് ആകെ 50 ല്‍ താഴെ കുട്ടികളും 20 ലധികം അധ്യാപകരുമായി.അധ്യാപകര്‍ക്ക് കൊഴുത്ത ശമ്പളം നല്‍കുകയും വേണം.ഓ.. കുട്ടികള്‍ മോശം എന്ന ന്യായം പറഞ്ഞ് ഭൂലോക ഉഴപ്പും. കൈ നനയാതെ മീന്‍ പിടിക്കുന്ന കാലം കഴിഞ്ഞു എന്നോര്‍ക്കുക.CBSE and Unaided സ്കൂളുകളെ നോക്കുക. ഒരു ക്ലാസ്സില്‍ 40 ലധികം കുട്ടികള്‍ ഉറപ്പ്. അധ്യാപകന് മിനിമം ശമ്പളം. എത്ര നന്നായി പഠിപ്പിക്കുന്നു. ഉഴപ്പ് കാണിച്ചാല്‍ കഴുത്തിന് പിടിക്കാന്‍ ഇഷ്ടം പോലെ ആള്‍. ഈ വാചകമടിച്ച പലരുടെയും കുട്ടികള്‍ പഠിക്കുന്നതും ഇവിടെത്തന്നെ. Mathsblog ഒത്തിരി വിപ്ലവം നടത്തുന്നുണ്ടല്ലോ. ഒരു Survey നടത്തിനോക്ക്.. എത്ര Gov/Aided അധ്യാപകരുടെ മക്കള്‍ CBSE and Unaided സ്കൂളുകളില്‍ പഠിക്കുന്നുവെന്ന്. അപ്പോള്‍ CBSE and Unaided മേഖലയെ പ്രോല്‍സാഹിപ്പിക്കുകയല്ലേ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത് ? ഈ ദിശയിലുള്ള നീക്കം നടത്തുമ്പോള്‍ സ്വാര്‍ഥലാഭം വെടിഞ്ഞ് കാര്യഗൗരവത്തോടെ ചിന്തിക്കുകയല്ലേ വേണ്ടത് ?
http://kstakerala.in/wp-content/uploads/downloads/2013/05/Vartha-10.5.pdf
കെ എസ് ടി എ ആദ്യമേ പ്രതികരിച്ചു,,,സംഘടനകളെ എന്തിനും കുറ്റം പറയു്ന്നവര്‍ കാര്യങ്ങളും കൂടി മനസ്സിലാക്കണം....
@Salimshah നിലവില്‍ 5,6,7 ക്ലാസ്സില്‍ 51 കുട്ടികള്‍ വീതം പഠിക്കുന്ന ഒരു യു പി സ്കൂളില്‍ ഇപ്പോള്‍ ആറ് യു പി എസ് എ അദ്ധ്യാപകരും,ഒരു ഫുള്‍ടൈം ഹിന്ദിയും,പിന്നെ മറ്റു ഭാഷകള്‍ക്കനുസരിച്ച് ഒന്നോ രണ്ടോ ഭാഷാ അദ്ധ്യാപകരും ഉണ്ടാകും,,,ഇനി അത് ആകെയുള്ള 153 കുട്ടികള്‍ക്ക് 1:35 അനുപാതത്തില്‍ 4 അദ്ധ്യാപകരായി കുറയും...നഷ്ടപ്പെടു്നന തസ്തികകള്‍ എത്രയെന്ന് നോക്കൂ...
ഫോട്ടോഗ്രാഫര്‍ സാര്‍
35 കുട്ടികള്‍ ഉണ്ടായാലും up യില്‍ ക്ളാസ് ടീച്ചര്‍ക്കു പുറമെ മറ്റു ഭാഷാധൃാപകര്‍ ഉണ്‍ടാകുമോ?unaided സ്കൂളുകള്‍ ഇത്ര കേമമായിട്ടെന്തേ
+2 വില്‍ ഇങ്ങോട്ട് ചേക്കേുന്നത്?കുട്ടികളെ പൊതുസ്ഥാപനത്തില്‍ പഠിപ്പിക്കുന്ന എത്രയോ പേരുണ്ട്.ഏതായാലും സര്‍വ്വേ നടക്കട്ടെ. കഴിയുമെന്‍്കില്‍ സംഘടനാ അടിസ്ഥാനത്തില്‍ ആയാലോ?സ്വയം മേനി നടിക്കുന്ന കമന്റ്റുകളുടെ ആധികൃം കുറയ്ക്കാനും തരം കിട്ടിയാല്‍ സംഘടനകളെ ആക്ഷേപിക്കുന്ന ചരിത്രനിഷേധികള്‍ക്ക് ആത്മ പരിശോധന നടത്താനും സാധാരണസംഘടനകള്‍ പുറത്തു ചര്‍ച്ചയ്ക്ക് വെയ്ക്കാത്തതും എന്നാല്‍ അവര്‍ പല കോണില്‍ നിന്നും നേരിടുന്ന ചില ചോദൃങ്ങള്‍ ഇവിടെ ഉന്നയിക്കാന്‍ ഒരു ഫോട്ടോഗ്രാഫറും ഇരിക്കട്ടെ.
http://data.worldbank.org/indicator/SE.PRM.ENRL.TC.ZS ഈ സൈറ്റ് ഒന്നു സന്ദര്‍ശിക്കണേ. ലോകത്തെ അനുപാതം കിട്ടും. ലോകോത്തരനിലവാരമുളള വിദ്യാലയം കൊണ്ടവരുമെന്നു പറയുന്നവര്‍ അനുപാതകാര്യം നിലവാരത്തിന്റെ ഭാഗമായി കണാതെ പോകുന്നു..
എങ്ങോട്ടാണ് നമ്മുടെ നിദ്യാഭ്യാസമേഖലയുടെ യാത്ര ?
R.T.E പ്രകാരമുള്ള RMSA പദ്ധതി കേരളത്തിലും നടപ്പിലാക്കി വരികയാണല്ലോ. അനുപാതം കുറക്കുന്നതിലൂടെയുള്ള ഗുണ-ദോഷങ്ങള്‍ ചര്‍ചാ വിഷയമായിരിക്കുകയാണ്. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റേയും സമൂഹത്തിന്റെയും കടമയാണ്.കേരളത്തില്‍ CBSC വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന
അമിത പ്രാധാന്യം പൊതുവിദ്യാലയങ്ങളുടെ ശവക്കുഴി തോണ്ടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വന്ന കോടതി വിധിപോലും അതിനുദാഹരണമാണ്.സ്കൂള്‍ പരീക്ഷ എഴുതിയ CBSC കുട്ടി
കള്‍ക്കും +1 അഡ്മിഷന്‍ നല്‍കാനുള്ള തീരുമാനം കേരള സിലബസ്സിലെ കുട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ പ്രവേശനത്തെ ഇത്തരം
നടപടികള്‍ പ്രതികൂലമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എൽപി യുപി സ്കുളുകളിൽ ടി സി ,അബ്സ്ട്രാക്റ്റ് എന്നിവ പ്രിൻറു ചെയ്യൂനതിന്ന exel ഉപയോഗിച്ച് തയ്യാറാകിയ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയാനുള ലിങ്ക് വർക്ക് ആകുന്നില ഏന് മത്സ്ബ്ബ്ലൊഗിലെ സുഹ്ര്തുകൾ അറിയിചിരുന്നു ലിങ്ക് ശരിയക്കിട്ടുണ്ട്
http://hariskolothody.webs.com/my-products ഈ പേജിൽ Student Data Manager ലഭ്യമാണ്
For Any help With This Contact Mee
ഹോ ...എല്ലാം കൂടി വായിച്ചപ്പോ ആകെ ഒരു കണ്ഫ്യൂഷൻ... ഈ വിദ്യാഭ്യാസ അവകാശനിയമം ആര്ക്ക് വേണ്ടിയാ...? കുട്ട്യോൾക്കോ അതോ നമ്മൾ മാഷുംമാര്ക്കോ ???
ജാതിവ്യവസ്ഥയുടെ പുനസ്ഥാപനം എന്ന ലക്ഷ്യത്തിലേയ്ക്കാണോ പുതിയ വിദ്യാഭ്യാസചിന്തയും നിയമങ്ങളും നയങ്ങളും നീങ്ങുന്നത് ? .Psc പരീക്ഷകളില്‍ ഒന്നാം റാങ്ക് നേടിയാലും ഒരു പ്രത്യേക ജാതിയില്‍ ജനിച്ചുപോയതുകൊണ്ട് നിയമന സമയത്ത് പത്താംസ്ഥാനത്തേയ്ക്ക് ചവിട്ടിത്താഴ് ത്തപ്പെടുന്നു.സര്‍ക്കാരിന്റെ വിവിധതസ്തികകളില്‍ ഉയര്‍ന്ന ബിരുദങ്ങളും Seniority List-ല്‍ ഒന്നാം സ്ഥാനവും ഉണ്ടെങ്കിലും ഒരു പ്രത്യേക ജാതിയില്‍ ജനിച്ചുപോയതുകൊണ്ട് Promotion നിഷേധിക്കപ്പെടുന്നു.മിനിമം യോഗ്യതമാത്രമുള്ളJuniors-ന് ജാതിയുടെ പേരില്‍ Promotion. കലാലയപ്രവേശനത്തിനു പോലും ഉയര്‍ന്ന യോഗ്യത മറികടന്ന് ജാതിയുടെ പേരില്‍ പ്രവേശനം. മനസ്സില്‍ ജാതിപിശാചു കടന്നു കൂടി ചിന്തകള്‍ക്കു തിമിരം ബാധിച്ച കപട വിദ്യാഭ്യാസചിന്തകരുടെ അപക്വമായ തീരുമാനങ്ങളാണ് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം.
സാംസ്ക്കാരികകേരളത്തിനു സമ്യദ്ധമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്് എയിഡഡ് സ്ക്കൂളുകള്‍. അവയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

അധ്യാപക വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച തീരുമാനം (ഉത്തരവ് ) തൽക്കാലത്തെയ്ക്കു മരവിപ്പിച്ച കാര്യം മനോരമ പത്രത്തിൽ വായിച്ചു. കമന്റ് ആയി ആരും ഇട്ടു കണ്ടില്ല.
English Blog
അധ്യാപക വിദ്യാർഥി അനുപാതം സംബന്ധിച്ച ഏറ്റവും സജീവമായ ചർച്ച മാത്സ് ബ്ലോഗിൽ ആയിരിക്കും നടന്നത് എന്നത് നിസ്തർക്കമാണല്ലോ ?
ആ സ്ഥിതിക്ക് തൽക്കാലത്തെയ്ക്കു മരവിക്കപ്പെട്ട ഈ ഉത്തരവിൽ മേൽ നടപടികൾ ഉണ്ടാവും മുമ്പുള്ള ഈ കാലയളവിൽ ഇവിടെ നടന്ന ആധികാരികവും വസ്തു നിഷ്ടവുമായ കമന്റുകൾ മാത്രം കോർത്തിണക്കി ഒരു മെയിൽ ആയി തീരുമാനം എടുക്കേണ്ടുന്ന അധികാരികൾക്ക് അയച്ചു കൊടുത്തു കൂടെ ? അതിനെന്തെങ്കിലും നിയമ തടസം ഉണ്ടോ ?
ഉദ്യോഗസ്ഥ തലത്തിൽ ഉള്ളവരേക്കാൾ ഒരു പക്ഷേ പ്രായോഗികമായ നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കാൻ നമുക്കാണല്ലോ സാധിക്കുക.
English Blog
അഭിപ്രായങ്ങള്‍ അയക്കുന്നവര്‍ ഇംഗ്ളിഷിലോ മലയാളത്തിലോ അയച്ചാല്‍ നന്നായിരിക്കും മംഗ്ളീഷ് ഒഴിവാക്കുന്നതല്ലേ നല്ലത്.
സംസ്താനത്ത് ഒരിടത്തും 2012-2013 വർഷത്തെ തസ്തിക നിർണ്ണയം നടന്നിട്ടില്ല.
സ്റ്റാഫ് ഫിക്സെഷൻ മെയ് 20നകം നടത്തുമെന്നു പരഞെൻകിലും നടന്നതായി അരിവില്ല. 1:30,1:35 ഒാർഡർ വന്നതൊടെ ആകെ കുഴഞു.ഇക്കാര്യത്തിൽ ഇനിയൊരു തീരുമാനമുണ്ടാകുമൊ ആവൊ..?
അവധി കഴിഞ്ഞു സ്ക്കൂൾ തുറക്കാറായി .....പുതിയ നിയമത്തെ പറ്റി പിന്നീട് ഒരു വിവരവും ഇലാതിരിക്കുന്ന അവസ്ഥയിൽ എൽ പി കുട്ടികൾക്ക് അഞ്ചാം ക്ലാസിലേക്കും യു പി കുട്ടികൾക്ക് എട്ടാം ക്ലാസിലേക്കും ഉള്ള ടി സി പോലും കൊടുക്കണോ എന്നറിയില്ലാലോ .......................
havooo ......
entoke commentayrunnu ?
avasanam pavanay savamay.
vanchi ippozhumm avide thanne.
ini entoke kanan ?
പുതിയ ഉത്തരവ് പ്രകാരം PTR 1:30 ആണോ അതോ 1:45 ആണോ . ക്ലാസ്സ് അടിസ്ഥാനത്തിൽ ആകുമ്പോ PTR പഴയ അനുപാതത്തിൽ ആണോ. പുതിയ ഉത്തരവ് വീണ്ടും ആശയകുഴപം ഉണ്ടാക്കി .
പുതിയ ഉത്തരവ് പ്രകാരം PTR 1:30 ആണോ അതോ 1:45 ആണോ . ക്ലാസ്സ് അടിസ്ഥാനത്തിൽ ആകുമ്പോ PTR പഴയ അനുപാതത്തിൽ ആണോ. പുതിയ ഉത്തരവ് വീണ്ടും ആശയകുഴപം ഉണ്ടാക്കി .
മലയാള മനോരമ മെയ് ഇരുപത്തി നാലു വിദ്യാഭ്യാസം........ കേരളാ സിലബസ് മുന്നില്‍...... എന്റ്രന്‍സ് റിസള്‍ട്ട് വന്നപ്പോള്‍ ആദ്യത്തെ ആയിരം റാങ്ക് കാറില്‍ സ്റ്റേറ്റ് സിലബസ് 512 ICSE 16 CBSE 470 പേര്‍ക്കും കിട്ടിയപ്പോള്‍ ആരും തന്നെ ചര്‍ച്ചകള്‍ നടത്തിയതായി കാണുന്നില്ല..................... ??????????????????
sir,
2010-2011 varshathe retairment ozhivil
2011 June 1 nu chernna (Uneconomic Schoolil)
Teachersnu niyamanaangeekaram nalkunnundo???
sir,
2010-2011 varshathe retairment ozhivil
2011 June 1 nu chernna (Uneconomic Schoolil)
Teachersnu niyamanaangeekaram nalkunnundo???
Dear Ayanchery,
All the appointments from 2011 onwards are dependent on Teacher's Package. Please refer to this site
Dear Rajeev Joseph,
2011 June 1 nu chernna (Uneconomic Schoolil)
Teachersnu niyamanaangeekaram ethuvare nalkiyittilla.Thangalude arivil evideyekilum approvel nalkiyittundo?
Teachers Packagil Retairment postil chernnavarkk 2011 il thanne angeekaaram nalkumennu paranjirunnu, But nothing happend
പ്രിയപ്പെട്ട ആയാഞ്ചേരി ,
ഞാൻ മനസ്സിലാക്കിയത് വെച്ച് ടീച്ചേഴ്സ് പാക്കേജ് ഉത്തരവിൽ അണ്‍ എക്കണോമിക് സ്കൂൾ ഉള്പ്പെട്ടിരുന്നു. പിന്നീട് ഒരു അമേന്റ്റ്മെന്റ് ഓർഡർ ഇറക്കുകയായിരുന്നു. അതിൽ റ്റീചെർഴ്സ് പാക്കേജിലെ ഖണ്ഡിക 6 ബി അണ്‍ എക്കണോമിക് സ്കൂളുകൾക്ക് ബാധകമല്ല എന്നാണു ഉണ്ടായിരുന്നത് . ഈ ഓർഡർ പാകേജ് വെബ്സൈറ്റിൽ ലഭിക്കും.
sir,
is any provision to take increment sanction report after update the data. and what is the way to change the uploaded photos and signature
muhammed master, nnmhss chelembra
150 നുമുകളില്‍ കുടികളുള്ള പ്രിമറി സ്കൂളുകളില്‍ ഹെട്മാസ്റ്റര്‍ക്ക് ക്ലാസ് ചര്‍ജ് ഒഴിവാക്കിയ ഉതരവില്നിന്നും എയിഡട് സ്കൂളുകളെ അവഗനിച്ചത് കുട്ടികളോടുള്ള അനീതിയല്ലേ ?.സത്യത്തില്‍ അവരെ പഠിപ്പിക്കാന്‍ ഹെട്മാസ്റ്റര്‍ക്ക് എപ്പോഴാ സമയം .ദിവസക്കൂലിക്കെങ്കിലും ഒരാളെ വെക്കാന്‍ ഉത്തരവിറക്കി ആ കുട്ടികളോട് ദയ കാണിച്ഏുകൂടേ?
എയ്ഡഡ് സ്കൂളിൽ ഡിവിഷൻ പോയാൽ lp യിൽ ആണേൽ lp ടീച്ചറുംup യിൽ ആണേൽ up ടീച്ചറും ആണോ പുറത്ത് പോകേണ്ടത്... അതോ മൊത്തത്തിൽ ജൂനിയർ most ano
Post a Comment