Staff Fixation 2012 -13
>> Friday, May 3, 2013
2012-13 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ മെയ് 20-ം തീയതിയോടെ നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. അതിനായുള്ള കുട്ടികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ മെയ് പത്താം തീയതിയ്ക്കു മുന്‍പായി എ.ഇ.ഒ/ഡി.ഇ.ഒ യില്‍ എത്തിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ആറാമത്തെ പ്രവൃത്തി ദിവസത്തെ ഹാജര്‍ ബുക്കിലുളള കുട്ടികളുടെ എണ്ണവും ഹാജരായ കുട്ടികളുടെ എണ്ണവുമാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്താറ്. എന്നാല്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ യു.ഐ.ഡി സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 15 നു വൈകുന്നേരം 5ന് മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കാനാണ് പ്രധാന അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓരോ സ്ക്കൂളിലേയും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കുട്ടികളുടെ ബഹുഭൂരിപക്ഷം വിവരങ്ങളും അതാത് ക്ലാസ് ടീച്ചര്‍മാര്‍ നേരത്തേ തന്നെ വിദ്യാഭ്യാസവകുപ്പിന്റെ UID സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകും. അതേ സൈറ്റില്‍ കുട്ടികളുടെ Gender, Medium, First Language, Second Language വിവരങ്ങള്‍ കൂടി പുതുതായി സ്ക്കൂള്‍ തലത്തില്‍ നിന്ന് എന്റര്‍ ചെയ്യാനാണ് മേല്‍പ്പറഞ്ഞ സര്‍ക്കുലറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക് തുടങ്ങിയ വിവരങ്ങള്‍ കൂടി ചേര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഒരു ഹെഡ്മാസ്റ്റര്‍ തന്റെ സ്ക്കൂളിനെക്കുറിച്ചുള്ള മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണ് എന്നു കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഒരു സ്ക്കൂളില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത്? എങ്ങിനെയാണ് പരിശോധിക്കേണ്ടത്? ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യുന്നത്. ഡാറ്റാ എന്‍ട്രിക്ക് സഹായിക്കുന്നതും നിര്‍ബന്ധമായും വായിച്ചു നോക്കേണ്ടതുമായ ഹെല്‍പ് ഫയല്‍ പോസ്റ്റിനൊടുവില്‍ നല്‍കിയിരിക്കുന്നു.
Reports
(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
ഇതില്‍ summary sheet - ല്‍ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ഹെഡ്മാസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. ഓരോ ഡിവിഷനിലുമായി Language 1 Part-1, Language 1 Part-2 എന്നിവ പഠിക്കുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തുക. എന്തെങ്കിലും ഡിവിഷന്‍ കണ്‍ഫേം ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ വിവരം ഇവിടെ കാണാന്‍ കഴിയും. അതുപ്രകാരം ഡിവിഷനുകളെല്ലാം പരിശോധിച്ച് കണ്‍ഫേം ചെയ്യാനുണ്ടെങ്കില്‍ അത് കൂടി കണ്‍ഫേം ചെയ്യുക. തുടര്‍ന്ന് വീണ്ടും Summary Sheet ലെത്തി പച്ച നിറത്തില്‍ കാണുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് confirm Student strength ല്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക. ഇനി Summary Report പ്രിന്റെടുക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
Summary Report പ്രിന്റെടുത്തതിനു ശേഷം മെയിന്‍മെനുവിലെ Entry Status ലെത്തി School-Division Wise റിപ്പോര്‍ട്ട് Print എടുക്കാനാണ് ചുവടെ നല്‍കിയിരിക്കുന്ന Help ഫയലിലെ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഈ പേജിലെ Print Report എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യാന്‍ അല്പസമയം എടുത്തേക്കാം. ഇവിടെ നിന്ന് ലഭിക്കുന്ന School-Division Wise റിപ്പോര്‍ട്ടും പ്രിന്റെടുക്കുക. (Entry Statusല്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ UID Number, EID Number എന്നിവ കൂടി കാണാന്‍ കഴിയും.)
Student Strength Summary Report നോടൊപ്പം School-Division Report ഉം പ്രിന്റെടുത്ത് സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്.
Data Entry ക്കു സഹായിക്കുന്ന ഈ Help File നന്നായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ വെരിഫിക്കേഷന്‍ ആരംഭിക്കാവുന്നതാണ്.
ഓരോ സ്ക്കൂളിലേയും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കുട്ടികളുടെ ബഹുഭൂരിപക്ഷം വിവരങ്ങളും അതാത് ക്ലാസ് ടീച്ചര്‍മാര്‍ നേരത്തേ തന്നെ വിദ്യാഭ്യാസവകുപ്പിന്റെ UID സൈറ്റില്‍ എന്റര്‍ ചെയ്തിട്ടുണ്ടാകും. അതേ സൈറ്റില്‍ കുട്ടികളുടെ Gender, Medium, First Language, Second Language വിവരങ്ങള്‍ കൂടി പുതുതായി സ്ക്കൂള്‍ തലത്തില്‍ നിന്ന് എന്റര്‍ ചെയ്യാനാണ് മേല്‍പ്പറഞ്ഞ സര്‍ക്കുലറിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക് തുടങ്ങിയ വിവരങ്ങള്‍ കൂടി ചേര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ഒരു ഹെഡ്മാസ്റ്റര്‍ തന്റെ സ്ക്കൂളിനെക്കുറിച്ചുള്ള മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് നല്‍കുന്നതിനു മുന്‍പ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണ് എന്നു കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഏതെല്ലാം വിവരങ്ങളാണ് ഒരു സ്ക്കൂളില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പ് പരിശോധിക്കേണ്ടത്? എങ്ങിനെയാണ് പരിശോധിക്കേണ്ടത്? ഈ കാര്യങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ ചര്‍ച്ച ചെയ്യുന്നത്. ഡാറ്റാ എന്‍ട്രിക്ക് സഹായിക്കുന്നതും നിര്‍ബന്ധമായും വായിച്ചു നോക്കേണ്ടതുമായ ഹെല്‍പ് ഫയല്‍ പോസ്റ്റിനൊടുവില്‍ നല്‍കിയിരിക്കുന്നു.
- ആദ്യം യു.ഐ.ഡി സൈറ്റില്‍ പ്രവേശിക്കുക. ഇതിനായി നേരത്തേ Data Entry ക്കു വേണ്ടി ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച Username, Password എന്നിവ ഉപയോഗിക്കാം.
- Basic Details : ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ മുകളില്‍ കാണുന്ന ആദ്യ മെനു Basic Details ആണ്. ഇവിടെ ക്ലാസ്, ഡിവിഷനുകളുടെ എണ്ണം എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കണം.
- Strength Details : ഓരോ ഡിവിഷനിലുമുള്ള കുട്ടികളുടെ എണ്ണത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Strength Details എന്ന മെനുവഴി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
- Data Entry : കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് Strength Detailsല്‍ എന്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ Data Entry എന്ന മെനു വഴി Add ചെയ്യാം.
- Edit/Delete : കുട്ടിയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കില്‍ Edit/Delete എന്ന മെനു വഴി Delete ചെയ്യുകയുമാകാം.
- Entry Status : ഈ മെനു ഉപയോഗിച്ച് ക്ലാസിലെ Total Students, NO. OF STUDENTS ENTERED, UID, EID, None എന്നീ വിവരങ്ങള്‍ കാണാം. ഏതെങ്കിലും കുട്ടിയെ ഉള്‍പ്പെടുത്താനോ ഒഴിവാക്കാനോ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് ഏതു ക്ലാസില്‍, ഏതു ഡിവിഷനില്‍ എന്നെല്ലാം കൃത്യമായി കണ്ടെത്താം. ഇവിടെ പ്രിന്റെടുക്കാനും സൗകര്യമുണ്ട്.
- Verification : ഇത്തവണത്തെ ജോലിയില്‍ ഏറ്റവും കൂടുതല്‍ നമുക്ക് ഉപകാരപ്രദമാകുന്ന ഒരു മെനുവാണ് ഇത്. ഇവിടെ ക്ലിക്ക് ചെയ്തതിനു ശേഷം ലഭിക്കുന്ന വിന്‍ഡോയിലെ Drop Down മെനുവില്‍ നിന്നും ഏതു ക്ലാസിലെ വിവരങ്ങളാണ് അപ്ഡേറ്റ് ചെയ്യാന്‍ പോകുന്നത് എന്നു തിരഞ്ഞെടുക്കുക. എന്നിട്ട് View ബട്ടണ്‍ ക്ലിക്ക് ചെയ്യുക. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
- ഇവിടെ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളും അവിടത്തെ ആകെ കുട്ടികള്‍, എന്റര്‍ ചെയ്ത ആകെ കുട്ടികള്‍, UID നമ്പര്‍ ലഭിച്ച കുട്ടികള്‍, EID ഉള്ള കുട്ടികള്‍ എന്നിവയുടെ എണ്ണം കാണുന്നുണ്ടാകും. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) അപ്ഡേറ്റ് ചെയ്യേണ്ട ഡിവിഷന്റെ നേരെയുള്ള Verify ബട്ടണില്‍ ക്ലിക്കു ചെയ്യുക. ഇതുവഴി നമുക്ക് ഒരു ക്ലാസില്‍ വരുത്തേണ്ട മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം നടത്താം.
- Verify ബട്ടണില്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ ആ ഡിവിഷനിലെ എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും. (ചുവടെയുള്ള ചിത്രം കാണുക. ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക) അതില്‍ Admno, Name, UID, EID, Gender, Medium of Instruction, First Language Part1, First Language Part2, Present എന്നിവ ഉണ്ടാകും.
- ഇതില്‍ Admission Number, Name, UID അല്ലെങ്കില്‍ EID നമ്പര്‍ എന്നിവ സ്ക്കൂളുകളില്‍ നിന്നും എന്റര്‍ ചെയ്തിട്ടുണ്ടാകും. ഇവിടെ കുട്ടിയുടെ Medium of Instruction, First Language Part1, First Language Part2, Present എന്നിവ എന്റര്‍ ചെയ്ത് മുഴുവന്‍ കാര്യങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം HM നോട് Verify ചെയ്യാനാണ് ഏറ്റവും പുതിയ നിര്‍ദ്ദേശം. ഇങ്ങിനെ ആ ഡിവിഷനിലെ മുഴുവന്‍ കുട്ടികള്‍ക്കും ടിക് മാര്‍ക്ക് നല്‍കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിവരങ്ങള്‍ submit ചെയ്യാവുന്നതാണ്.
- കുട്ടിയുടെ പേരിനു നേരെയുള്ള Present എന്ന ചെക് ബോക്സില്‍ ടിക് ചെയ്തെങ്കില്‍ മാത്രമേ Submit ചെയ്തു കഴിഞ്ഞാല്‍ ആ കുട്ടിയുടെ പേരും വിവരങ്ങളും പുതിയ പേജില്‍ കാണാന്‍ കഴിയൂ. ടിക് ചെയ്യുന്ന ഓരോ കുട്ടിയും അവിടെ പഠിക്കുന്നുണ്ട് എന്നു കൂടി ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഈ വിവരങ്ങള്‍ക്ക് ഏറ്റവും താഴെയായി ഒരു Declaration ഉണ്ടാകും. ചുവടെയുള്ള ചിത്രം നോക്കുക.
(ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)
- I here by declare that the details furnished above are correct and I bear the responsibility of the genuineness of the data provided എന്നായിരിക്കും ആ Declaration. അതിന് ഇടതു വശത്തായി ഒരു ചെക് ബോക്സ് കാണാം. അതില്‍ ടിക് ചെയ്തു കഴിയുമ്പോള്‍ കണ്‍ഫേം ചെയ്യുന്നതിനുള്ള Confirm Verification എന്ന ബട്ടണ്‍ ആക്ടീവാകുയും ചെയ്യും. അതില്‍ ക്ലിക്ക് ചെയ്ത് ഈ വിവരങ്ങള്‍ Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നീട് കുട്ടികളുടെ വിവരങ്ങള്‍ സ്ക്കൂള്‍ തലത്തില്‍ നിന്ന് തിരുത്താന്‍ സാധിക്കുന്നതല്ലെന്ന് പ്രത്യേകം ഓര്‍ക്കുക.
Reports
ഒരു സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ confirm ചെയ്തു കഴിഞ്ഞാലേ കുട്ടികളുടെ വിവരങ്ങള്‍ സംബന്ധിക്കുന്ന summary sheet എടുക്കുന്നതിനായുള്ള Reports മെനു ലഭ്യമാകുകയുള്ളു. Reports ല്‍ ക്ലിക്ക് ചെയ്തു കഴിയുമ്പോള്‍ Summary Sheet, School-Division wise എന്നിങ്ങനെ രണ്ടു ബട്ടണുകള്‍ കാണാന്‍ കഴിയും ചുവടെയുള്ള ചിത്രം നോക്കുക.
ഇതില്‍ summary sheet - ല്‍ ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും ഹെഡ്മാസ്റ്റര്‍ പരിശോധിക്കേണ്ടതുണ്ട്. ഓരോ ഡിവിഷനിലുമായി Language 1 Part-1, Language 1 Part-2 എന്നിവ പഠിക്കുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തുക. എന്തെങ്കിലും ഡിവിഷന്‍ കണ്‍ഫേം ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ വിവരം ഇവിടെ കാണാന്‍ കഴിയും. അതുപ്രകാരം ഡിവിഷനുകളെല്ലാം പരിശോധിച്ച് കണ്‍ഫേം ചെയ്യാനുണ്ടെങ്കില്‍ അത് കൂടി കണ്‍ഫേം ചെയ്യുക. തുടര്‍ന്ന് വീണ്ടും Summary Sheet ലെത്തി പച്ച നിറത്തില്‍ കാണുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് confirm Student strength ല്‍ ക്ലിക്ക് ചെയ്ത് കണ്‍ഫേം ചെയ്യുക. ഇനി Summary Report പ്രിന്റെടുക്കാം. ചുവടെയുള്ള ചിത്രം നോക്കുക.
Summary Report പ്രിന്റെടുത്തതിനു ശേഷം മെയിന്‍മെനുവിലെ Entry Status ലെത്തി School-Division Wise റിപ്പോര്‍ട്ട് Print എടുക്കാനാണ് ചുവടെ നല്‍കിയിരിക്കുന്ന Help ഫയലിലെ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഈ പേജിലെ Print Report എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യാന്‍ അല്പസമയം എടുത്തേക്കാം. ഇവിടെ നിന്ന് ലഭിക്കുന്ന School-Division Wise റിപ്പോര്‍ട്ടും പ്രിന്റെടുക്കുക. (Entry Statusല്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ UID Number, EID Number എന്നിവ കൂടി കാണാന്‍ കഴിയും.)
Student Strength Summary Report നോടൊപ്പം School-Division Report ഉം പ്രിന്റെടുത്ത് സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്.
Data Entry ക്കു സഹായിക്കുന്ന ഈ Help File നന്നായി വായിച്ചു നോക്കിയതിനു ശേഷം ഡാറ്റാ വെരിഫിക്കേഷന്‍ ആരംഭിക്കാവുന്നതാണ്.
135 comments:
നന്ദിസര്‍
വളരെ വിശദമായ പോസ്റ്റ്,ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നാണല്ലോ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ളത്. എന്നാല്‍ AEO/DEO മാര്‍ക്ക് 13.05.2013 വരെ പ്രഥമാധ്യാപകര്‍ ആവശ്യപ്പെടുന്ന പക്ഷം confirmation reset ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കുലറില്‍ സൂചനയുണ്ട്.(ശ്രദ്ധിച്ചാല്‍ അതിനിടവരുത്താതെ കഴിക്കാം)
sir,
what is the student ratio decided for staff fixation
ഇവ രണ്ടും സ്കൂള്‍ സീല്‍ വച്ച് ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് മെയ് പത്താം തീയതിയ്ക്കകം അതാത് എ.ഇ.ഒ/ഡി.ഇ.ഒ കളില്‍ സമര്‍പ്പിക്കേണ്ടതാണ്. ശ്രദ്ധിക്കുക -
ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നതിനാല്‍ വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം confirm ചെയ്യുക.
എന്നാല്‍ AEO/DEO മാര്‍ക്ക് 13.05.2013 വരെ പ്രഥമാധ്യാപകര്‍ ആവശ്യപ്പെടുന്ന പക്ഷം confirmation reset ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കുലറില്‍ സൂചനയുണ്ട്.(ശ്രദ്ധിച്ചാല്‍ അതിനിടവരുത്താതെ കഴിക്കാം)
2013-14 അധ്യയന വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ ആറാം പ്രവൃത്തി ദിവസത്തെ സമ്പൂര്‍ണ്ണ ഡാറ്റയിലെ യൂ.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും നടപ്പാക്കുക.
.വിവിധ മത്സരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, എസ്.എസ്.എല്‍.സി എ ലിസ്റ്റ് എന്നിവ 2013-14 വര്‍ഷം സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയായിരിക്കും തയാറാക്കുക. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാവുന്നതാണ്
update ചെയ്യുമ്പോള്‍ EID must be28 digit എന്ന് കമെന്റ് വരുന്നു
Sir
"UID അതോറിറ്റിയില്‍ നിന്നും അതിനു തത്തുല്യമായ UID നമ്പര്‍ വാങ്ങി നമ്മുടെ കുട്ടികളുടെ പേരിന് നേരെ നല്‍കിയിട്ടുണ്ട്. അതെല്ലാം കൃത്യമാണോയെന്ന് പരിശോധിച്ച്"
എങ്ങിനെ പരിശോധികും പല കുട്ടികൽക്കും ADDHAAR Card കിട്ടിയിട്ടില്ല. UID സൈറ്റില്‍ EID No കൊടുത്താല് കിട്ടുന്നത് Congratulations! Your Aadhaar has been generated and the Aadhaar letter will be delivered shortly. എന്നാണ്
update ചെയ്യുമ്പോള്‍ EID must be28 digit എന്ന് കമെന്റ് വരുന്നു (Eid nos only 14 digit)
ഈ വര്‍ഷത്തെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതവും ഫിക്സേഷന്‍ ഉത്തരവിനോടൊപ്പം പ്രതീക്ഷിക്കാം.
മെയ് 10 ന് ഇനി വെറും ഒരാഴ്ച മാത്രം. വളരെ ഗൗരവമായി എടുക്കേണ്ട കാര്യമായതു കൊണ്ടു തന്നെ അധ്യാപകരും പ്രധാനാധ്യാപകരും തങ്ങളുടെ ക്ലാസിലേയും വിദ്യാലയത്തിലേയും കുട്ടികളുടെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കമന്റ് രൂപത്തില്‍ പങ്കുവെക്കുമല്ലോ.
"വിദ്യാഭ്യാസവകുപ്പ് UID അതോറിറ്റിയില്‍ നിന്നും അതിനു തത്തുല്യമായ UID നമ്പര്‍ വാങ്ങി നമ്മുടെ കുട്ടികളുടെ പേരിന് നേരെ നല്‍കിയിട്ടുണ്ട്. അതെല്ലാം കൃത്യമാണോയെന്ന് പരിശോധിച്ച് " UID Site ല്‍ നമ്മള്‍ നല്കിയ uid no അല്ലാതെ ഒന്നും കൂടുതല്‍ കാണുന്നില്ലല്ലോ.കുട്ടികളുടെ പേരിന് നേരെ നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞത് എവിടെയാണെന്ന് മനസിലായില്ല.
@പ്രവീണ്‍ സാര്‍
ഇ.ഐ.ഡി 28 അക്കം വരുന്നത് എങ്ങിനെയാണന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്
@augistine chemp
ചില സ്കൂളുകളില്‍ ഇതു ലഭ്യമാണ്.
എസ്സ്.ഐ.ടി സി ക്കുള്ള Rs.200 അലവന്‍സ് ഏപ്രില്‍ മെയ് മാസങ്ങളില്‍ പിടിക്കാന്‍ പാടില്ല എന്ന് ഡി.ഇ.ഒ യില്‍ നിന്നും അറിഞ്ഞു ശരിയാണോ.ഞങ്ങളുടെ ബില്‍ ഒബ്ജക്ഷനായി.
"St. John's Higher Secondary School, Mattom
എസ്സ്.ഐ.ടി സി ക്കുള്ള Rs.200 അലവന്‍സ് ഏപ്രില്‍ മെയ് മാസങ്ങളില്‍ പിടിക്കാന്‍ പാടില്ല എന്ന് ഡി.ഇ.ഒ യില്‍ നിന്നും അറിഞ്ഞു ശരിയാണോ.ഞങ്ങളുടെ ബില്‍ ഒബ്ജക്ഷനായി."
സര്‍.
ക്ലാരിഫിക്കേഷന്‍ ആവശ്യമില്ലെന്ന് കാണിക്കുന്ന ഈ ക്ലാരിഫിക്കേഷന്‍ ഒന്നു പ്രിന്റെടുത്ത് വേഗം ഡിഇഒ വിലെത്തിക്ക്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ എന്റെ അറിവില്‍ എല്ലാമാസവും യാതൊരു തടസ്സവും കൂടാതെ ലഭിക്കുന്നുണ്ടെന്നു കൂടി പറയൂ...
കുട്ടികളുടെ കൈയ്യില്‍ നിന്നും ആധാര്‍ എന്‍റോള്‍മെന്‍റ് റസീപ്റ്റ് വീണ്ടും വാങ്ങി ഡേറ്റ് സമയം ഇവ കൂടികുറിച്ചെടുക്കണം അല്ലേ
Very useful posting... please read carefully before you asking any doubts...
സര്‍,
ഞങ്ങളുടെ സ്കൂളിലെ വളരെ കുറച്ചു വിദ്യാര്‍ഥികള്‍ക്കേ UID നമ്പര്‍ ഉള്ളൂ. ഭൂരിപക്ഷത്തിനും EID ആണ്. നേരത്തെ എല്ലാവിദ്യാര്‍ഥികളുടേയും EID enter date കൂടാതെ ചെയ്തു കഴിഞ്ഞു.ഇനി Date കൂടി enter ചെയ്യണമെന്ന് പറയുമ്പോള്‍ അതിന്റെ പ്രായോഗികതകൂടി കണക്കിലെടുക്കണം. 1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ EID No ചുരുങ്ങിയ ദിവസത്തിനുള്ളില്‍ update ചെയ്യുക എന്നത് ശ്രമകരമാണ്. ആദ്യമേ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ വീണ്ടും ഇത് ചെയ്യേണ്ടി വരില്ലായിരുന്നു. ഇനി എന്താണൊരു പരിഹാരം?
സാര്‍,
എല്‍.പി.സ്കൂളില്‍ മുസ്ളീം കുട്ടികള്‍ മലയാളവും അറബിക്കും പഠിക്കുന്നുണ്ട്. അവരെയാണോ 'Additional Arabic' എന്നതില്‍ ഉള്‍പ്പെടുത്തേണ്ടത്?
ദയവായി എല്ലാവരും ഇത് പെട്ടെന്ന് ചെയ്ത് തീർക്കാൻ ശ്രധിക്കുക. നമ്മുടെ ഒരുപാട് അധ്യാപകർ അപ്രൂവൽ ലഭിക്കാതെ കാത്തിരിക്കുകയാണ്.
"1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ EID No ചുരുങ്ങിയ ദിവസത്തിനുള്ളില്‍ update ചെയ്യുക എന്നത് ശ്രമകരമാണ്. ആദ്യമേ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ വീണ്ടും ഇത് ചെയ്യേണ്ടി വരില്ലായിരുന്നു. ഇനി എന്താണൊരു പരിഹാരം?"
ക്ലാസ് ചാര്‍ജ്ജുള്ള ടീച്ചേഴ്സ് ചെയ്താല്‍ മതി.
ഇ ഐ ഡി സ്ലിപ് നഷ്ടപ്പെട്ട കുട്ടികളുണ്ടെങ്കില്‍ അവരുടെ ബാക്കി വിവരങ്ങള്‍ നല്‍കുക. എന്നിട്ട് ഈ അഡ്മിഷറിലെ കുട്ടി ഈ സ്ക്കൂളില്‍ പഠിക്കുന്നുണ്ടെന്ന് എച്ച് എം അഫിഡവിറ്റ് നല്‍കട്ടെ.
ഞങ്ങളും date and time ഇല്ലാതെ ആണ് enter ചെയ്തത്.vacation ആയി.
Thank God
our school has filed photo copies of all EID receipts.
This is an example of mismanagement. It was clear that 28 digit number was required to generate the UID. Then y did they ask us to enter only the first 14. That silly mistake has caused double work for the teachers.
Dear all phone your students and keep a photo copy of their EID or UID. Foolish double works are yet to come.
how to make 28 digit EID no? ddmmyyyy or yyyymmdd. 2 different methods are given in this post. both are correct?
എത്രയും പെട്ടെന്ന് സ്റ്റാഫ് fixation നടത്തുവാൻ സഹകരിക്കുക സാലറി കിട്ടാത്ത കുറച്ചു
അദ്ധ്യാപകർ കുടി ഉണ്ട് ഒരു സംശയം 2011 -12 വര്ഷത്തെ fixation എങ്ങനെ നടത്തും
പോസ്റ്റ് വായിച്ചു. ഇവിടെ കാണുന്ന വിധം യാതൊരു വിധ ആശങ്കയ്ക്കും ഇടയില്ല. മിക്കവാറും സ്ക്കൂളുകള്‍ക്ക് വലിയ ജോലി ഉണ്ടാകാനിടയില്ലല്ലോ. കാരണം അവര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് കുട്ടി ആണോ പെണ്ണോ, പഠിക്കുന്ന മീഡിയം, ഒന്നാം ഭാഷ പാര്‍ട് ഒന്ന്, ഒന്നാം ഭാഷ പാര്‍ട് രണ്ട് (എല്‍ പിക്കാര്‍ക്ക് മതം, അഡീഷണല്‍ അറബിക്) എന്നിവ മാത്രമല്ലേ? 28 അക്ക നമ്പര്‍ EID നമ്പര്‍ ചോദിക്കുന്നത് എന്തെങ്കിലും തിരുത്തലുകള്‍ EID നമ്പറില്‍ വരുത്തുന്നുണ്ടെങ്കില്‍ മാത്രമാണ്. മിക്കവാറും പേര്‍ക്ക് അത് തിരുത്തേണ്ടി വരികയുമില്ല.
അതുകൊണ്ടൊന്നും രക്ഷയില്ല നിസാര്‍ സാര്‍ .എന്തു ചെയ്തിട്ടാ ഇവര്‍ക്കൊക്കെ അവധിക്ക് 200 രൂഭാആആആആ കൊടുക്കുന്നതെന്ന് ഞങ്ങടെ പി.എ സാര്‍ ചോദിക്കുന്നു. ബില്ല് മാറ്റി പ്രോസസ്സു ചെയ്ത് നമുക്കുവേണ്ടി മറ്റുള്ളവര്‍ ബുദ്ധിമുട്ടരുതെല്ലൊ. ആല്പ്പുഴ കുട്ടനാട് കൊല്ലം ജില്ലകളിലും തഥൈവ എന്നു കേള്‍ക്കുന്നു
Ennalum ithu valiya chadi ayipoyi... maths blog nokki UID Entry manassilakkiya njan HM confrencil visadeekarichu.. EID numbers edit cheyth '/' ozhivakki date & time DD/MM/YY formatil cherth 28 digit akki mattanamennum visadeekarichu.
EID Number Edit cheyendathinte avashyam illairunnu. Edit cheyyanenkil thanne YY/MM/DD formatil anu Date Cherkendath.. Ente niraparaditham bodhyapeduthan maths blog veendum nokkiyappol aa postile ee bagangal edit delete cheythu kalanjirikkunnu.. athum oru kshamapanavum nadathathye... ithoru valiya chadi ayi poyi... oru kodum chadi.. athum ennod......
fasal May 3, 2013 at 10:09 PM
"1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ EID No ചുരുങ്ങിയ ദിവസത്തിനുള്ളില്‍ update ചെയ്യുക എന്നത് ശ്രമകരമാണ്. ആദ്യമേ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ വീണ്ടും ഇത് ചെയ്യേണ്ടി വരില്ലായിരുന്നു. ഇനി എന്താണൊരു പരിഹാരം?"
സര്‍,
ഇപ്പോള്‍ Enter ചെയ്തിട്ടുള്ള EID No. ല്‍ മറ്റു തെറ്റുകളൊന്നും ഇല്ലാ എങ്കില്‍ അത് 28 Digit ആക്കേണ്ടതില്ല.എന്നാല്‍ EID No.Edit ചെയ്യേണ്ടതാണെങ്കില്‍ 28 Digit ആയിട്ടെ Update ചെയ്യാനൊക്കു
fasal May 3, 2013 at 10:09 PM
"1 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ EID No ചുരുങ്ങിയ ദിവസത്തിനുള്ളില്‍ update ചെയ്യുക എന്നത് ശ്രമകരമാണ്. ആദ്യമേ അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ വീണ്ടും ഇത് ചെയ്യേണ്ടി വരില്ലായിരുന്നു. ഇനി എന്താണൊരു പരിഹാരം?"
സര്‍,
ഇപ്പോള്‍ Enter ചെയ്തിട്ടുള്ള EID No. ല്‍ മറ്റു തെറ്റുകളൊന്നും ഇല്ലാ എങ്കില്‍ അത് 28 Digit ആക്കേണ്ടതില്ല.എന്നാല്‍ EID No.Edit ചെയ്യേണ്ടതാണെങ്കില്‍ 28 Digit ആയിട്ടെ Update ചെയ്യാനൊക്കു
പ്രിയ ഷാജന്‍സാര്‍,
സൈറ്റില്‍ ആദ്യം എഡിറ്റുചെയ്യാന്‍ ശ്രമിച്ചപ്പോള്‍ 28 അക്കങ്ങള്‍ വേണമെന്ന എറര്‍ മെസേജ് കണ്ടതായി പലരും കമന്റുചെയ്തിരുന്നതോര്‍ക്കുമല്ലോ..? നമ്മുടെ എല്ലാ പോസ്റ്റുകളും തന്നെ തുടര്‍ച്ചയായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതാണെന്ന് താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ..? പോസ്റ്റ് പരമാവധി കുറ്റവിമുക്തമാക്കാനുള്ള തത്രപ്പാടില്‍, ഇന്ന് രാവിലെ മാത്രമാണ് ശരിയായ വിവരം ലഭിച്ചത്. അപ്പോല്‍ തന്നെ പോസ്റ്റ് എഡിറ്റു ചെയ്തിരുന്നു. (പോസ്റ്റിനു താഴേയുള്ള ഔദ്യോഗിക ഹെല്‍പ്പ് ഫയല്‍ താങ്കള്‍ ശരിയായി ശ്രദ്ധിക്കേണ്ടതായിരുന്നു). ഇഐഡി നമ്പര്‍ എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും 28 അക്കങ്ങളുള്ള രീതിയില്‍തന്നെ എന്റര്‍ ചെയ്യേണ്ടതുണ്ടത്രെ.തിരുത്തല്‍ വേണ്ടെങ്കില്‍ പഴയപടിതന്നെ മാറ്റമില്ലാതെ കിടക്കട്ടെ.
Is this staff fixation is applicable for Govt.Technical Highschools of Kerala?
അവസരോഡിതമായ പോസ്റ്റ് . അദ്ധ്യാപകരുടെ നിയമനം , നിയമന അംഗീകാരം , ഡിവിഷന്‍ , എന്നിങ്ങനെ പലതരം കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന ഈ സംരംഭം തക്കസമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ട് . നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കിയ പോസ്റ്റ് നന്നായിരിക്കുന്നു
മുകളിൽ "shajal kakkodi" ഇട്ട കമന്റ് വീണ്ടും കൺഫ്യൂഷൻ ഉണ്ടാക്കുന്നു. ഷാജൽ സാർ ഇട്ടത് ഇതാണ്: “ EID Number Edit cheyendathinte avashyam illairunnu. Edit cheyyanenkil thanne YY/MM/DD formatil anu Date Cherkendath. ഞങ്ങൾ “ / “ ചേർത്താണ് EID കൊടുത്തത്. ഡേറ്റ്.& ടൈം കൊടുത്തിട്ടുമില്ല. അപ്പോൾ തിരുത്തൽ ആവശ്യമാണല്ലോ? ഇപ്പോൾ ഡേറ്റ് ചേർക്കേണ്ട ഫോർമാറ്റാണ് സംശയം ! DDMMYYYY ഫോർമാറ്റിൽ ആണോ, YYYYMMDD ഫോർമാറ്റിൽ ആണോ വേണ്ടത്?
"ഞങ്ങൾ “ / “ ചേർത്താണ് EID കൊടുത്തത്. ഡേറ്റ്.& ടൈം കൊടുത്തിട്ടുമില്ല. അപ്പോൾ തിരുത്തൽ ആവശ്യമാണല്ലോ? "
വേണ്ട സര്‍,
ആ നമ്പറുകളില്‍ തെറ്റുവന്നിട്ടുണ്ടെങ്കില്‍ മാത്രമേ തിരുത്തല്‍ വേണ്ടൂ...!
uid യെ സംബന്ധിച്ച് 2 സംശയമാണ് ഉള്ളത്.ഞങ്ങളുടെ സ്കൂളില്‍ 1 മുതല്‍ 4 വരെ ഒരോ ഡിവിഷന്‍ വെച്ച് english മീഡിയം ക്ളാസ്സുകള്‍ ഉണ്ട്.അപ്പോള്‍ Meduim ofInstruction എന്താണ് നല്‍കേണ്ടത്?
സ്കൂളിലെ 3 കുട്ടികളുടെ npr ലെ EID number ഉപയോഗിച്ച് ചെയ്ത.പക്ഷേ ആ നമ്പറില്‍ മറ്റ് സ്കൂളുകളില്‍ കുട്ടികള്‍ നില നില്‍ക്കുന്നു.2സ്കൂളുകള്‍ക്കും ഒരേ EID നമ്പറില്‍ വ്യത്യസ്ത കുട്ടികള്‍ കാണുന്നു എന്താണ് ഇനി ചെയ്യുക?പുതിയ ADHAAR NO. എടുക്കണോ?
Enrollment slipനഷ്ട്ടപ്പെട്ട ഒരു കുട്ടിക്ക് രണ്ടാമത് ഒരു ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുകയും
അതിന്റെ EID no രേഖപെടുത്തുകയും ചെയ്തു .ആദ്യം അപേക്ഷിച്ച ആധാര്‍ കാര്‍ഡ് കിട്ടുമ്പോള്‍
ഇപ്പോള്‍ കൊടുത്തിരിക്കുന്ന നമ്പര്‍ ഏഡിറ്റ് ചെയ്ത്്ആദ്യത്തെനമ്പര്‍ കൊടുക്കാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോള്‍ നേരുത്തേ കൊടുത്തിരുന്നEID edit ചെയ്യാതെ പറ്റില്ലല്ലോ. ഇത് ഏഡിറ്റ്
ചെയ്യാന്‍ DATE &TIME ഉള്‍പ്പെടുത്തി 28 digits വേണമെന്ന് പറയുന്നു. ആദ്യത്തെ SLIP നഷ്ടപ്പെട്ട
കുട്ടിക്ക് DATE & TIME എങ്ങനെ ആണ് കിട്ടുന്നത്. എന്താണ് ഇതിനൊരു പരിഹാരം ?
ഡേറ്റ് ചേർക്കേണ്ട ഫോർമാറ്റാണ് സംശയം ! DDMMYYYY ഫോർമാറ്റിൽ ആണോ, YYYYMMDD ഫോർമാറ്റിൽ ആണോ വേണ്ടത്?
"ഞങ്ങളുടെ സ്കൂളില്‍ 1 മുതല്‍ 4 വരെ ഒരോ ഡിവിഷന്‍ വെച്ച് english മീഡിയം ക്ളാസ്സുകള്‍ ഉണ്ട്.അപ്പോള്‍ Meduim ofInstruction എന്താണ് നല്‍കേണ്ടത്?"
അതിലെന്താണിത്ര സംശയിക്കാന്‍? ആ ഡിവിഷനുകളിലെ കുട്ടികളുടെ നേരേ മീഡിയം ഇംഗ്ലിഷ് നല്‍കുക.
ഠസ്കൂളിലെ 3 കുട്ടികളുടെ npr ലെ EID number ഉപയോഗിച്ച് ചെയ്ത.പക്ഷേ ആ നമ്പറില്‍ മറ്റ് സ്കൂളുകളില്‍ കുട്ടികള്‍ നില നില്‍ക്കുന്നു.2സ്കൂളുകള്‍ക്കും ഒരേ EID നമ്പറില്‍ വ്യത്യസ്ത കുട്ടികള്‍ കാണുന്നു എന്താണ് ഇനി ചെയ്യുക?പുതിയ ADHAAR NO. എടുക്കണോ?"
ആ മറ്റ് സ്കൂളുകളേതാണെന്ന് സൈറ്റില്‍ നിന്നും ഫോണ്‍നമ്പറടക്കം കിട്ടിക്കാണുമല്ലോ? ഒന്നുകില്‍ അവര്‍ അല്ലെങ്കില്‍ നാം എന്റര്‍ ചെയ്തതില്‍ പിശകുണ്ട്.(ഒരിക്കലും രണ്ടുപേര്‍ക്ക് ഒരേ ഇഐഡി ഉണ്ടാവില്ല, ഉറപ്പ്!!) നാം കറക്ടാണെങ്കില്‍, അവിടേക്ക് വിളിച്ച് വിവരം പറയുകയും തിരുത്തിക്കുകയും ചെയ്യുക.
"Enrollment slipനഷ്ട്ടപ്പെട്ട ഒരു കുട്ടിക്ക് രണ്ടാമത് ഒരു ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുകയും
അതിന്റെ EID no രേഖപെടുത്തുകയും ചെയ്തു .ആദ്യം അപേക്ഷിച്ച ആധാര്‍ കാര്‍ഡ് കിട്ടുമ്പോള്‍
ഇപ്പോള്‍ കൊടുത്തിരിക്കുന്ന നമ്പര്‍ ഏഡിറ്റ് ചെയ്ത്്ആദ്യത്തെനമ്പര്‍ കൊടുക്കാമെന്നാണ് വിചാരിച്ചിരുന്നത്. അപ്പോള്‍ നേരുത്തേ കൊടുത്തിരുന്നEID edit ചെയ്യാതെ പറ്റില്ലല്ലോ. ഇത് ഏഡിറ്റ്
ചെയ്യാന്‍ DATE &TIME ഉള്‍പ്പെടുത്തി 28 digits വേണമെന്ന് പറയുന്നു. ആദ്യത്തെ SLIP നഷ്ടപ്പെട്ട
കുട്ടിക്ക് DATE & TIME എങ്ങനെ ആണ് കിട്ടുന്നത്. എന്താണ് ഇതിനൊരു പരിഹാരം?"
EID സ്ലിപ്പ് നഷ്ടപ്പെട്ടതിന്റെ പേരില്‍ രണ്ടാമത് ആധാര്‍ എടുക്കാന്‍ പോയത് ശരിയായില്ല.EID യോ UID യോ ലഭ്യമല്ലെങ്കില്‍ ആ ഫീല്‍ഡ് ബ്ലാങ്കായി ഇട്ടാല്‍ മതി, ഇപ്പോഴും! HM സത്യ വാങ് മൂലം കൊടുത്താല്‍ മതിയത്രെ!
"സംസ്കൃതം (A) . (O) ഇവ എന്താണ്? നമ്മുടെ സ്കൂളിലുള്ള സംസ്കൃതം അറബിക് കൂട്ടികള് ഏത് വിഭാദത്തില് പെടും?"
സംസ്കൃതം (A) = സംസ്കൃതം (Academic)
സംസ്കൃതം (O) = സംസ്കൃതം (Oriental)
സാധാരണ സ്കൂളുകളിലേത് സംസ്കൃതം (A)
Data Entry ല്‍ ഓരോ കുട്ടിയുടേതും സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്നതിന് പകരം ആദ്യം ഡാറ്റാ എന്‍ട്രി നത്തിയ സമയത്ത് വന്നത് പോലെ 10 പേരുടേത് വീതം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്‌ടെങ്കില്‍ കുറച്ച് കൂി വേഗത്തില്‍ ചെയ്യാമായിരുന്നു.
Sabah Malappuram said...,
"Data Entry ല്‍ ഓരോ കുട്ടിയുടേതും സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്നതിന് പകരം ആദ്യം ഡാറ്റാ എന്‍ട്രി നത്തിയ സമയത്ത് വന്നത് പോലെ 10 പേരുടേത് വീതം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്‌ടെങ്കില്‍ കുറച്ച് കൂി വേഗത്തില്‍ ചെയ്യാമായിരുന്നു."
സബാഹ് സര്‍,
Edn Dept ന്റെ UID Site ല്‍ ഇപ്പോഴും ഒരു ക്ലാസിലെ കുട്ടികളുടേതോ പത്തു കുട്ടികളുടേയോ അല്ലെങ്കില്‍ മുഴുവനായോ അപ്ഡേറ്റ് ചെയ്യാന്‍ സംവിധാനമുണ്ടല്ലോ. Verification മെനു കണ്ടില്ലേ? Verification മെനുവഴി എങ്ങനെ അപ്ഡേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാം എന്നാണല്ലോ ഈ പോസ്റ്റിലും പറഞ്ഞിരിക്കുന്നത്.
പുതിയ പോസ്റ്റുണ്ടോ എന്നറിയാന്‍ നോക്കിയതാ...പിടിപ്പതും ജോലികിട്ടി...ചെയ്ത് നോക്കട്ടെ..സംശയങ്ങള്‍ ഉണ്ടാകുമ്പോള്‍ വരാം..വിവരങ്ങള്‍ നല്‍കുന്ന മാത്സ് ബ്‌ളോഗ് ടീം അംഗങ്ങള്‍ക്ക് നന്‍മകള്‍ നേരുന്നു
ഡേറ്റ് ചേർക്കേണ്ട ഫോർമാറ്റാണ് സംശയം ! DDMMYYYY ഫോർമാറ്റിൽ ആണോ, YYYYMMDD ഫോർമാറ്റിൽ ആണോ വേണ്ടത്?
"ഡേറ്റ് ചേർക്കേണ്ട ഫോർമാറ്റാണ് സംശയം ! DDMMYYYY ഫോർമാറ്റിൽ ആണോ, YYYYMMDD ഫോർമാറ്റിൽ ആണോ വേണ്ടത്?"
ഷാജല്‍ സാറേ..യഥാര്‍ത്ഥ EID എന്ന് പറയുന്നത് /,: എന്നിവ മാറ്റി YYYYMMDD എന്നഫോര്‍മാറ്റിലേക്ക് ഡേറ്റ് മാറ്റി, എല്ലാം നിരത്തിയെഴുതുന്ന 28 അക്ക നമ്പറാണെന്നാണ് UID സൈറ്റില്‍ കാണുന്നത്. പക്ഷേ, തെറ്റില്ലെങ്കില്‍ ഇപ്പോല്‍ ഇരിക്കുന്നതുപോലെതന്നെ ഇരിക്കട്ടെ. ഇനി സംശയം മാറുന്നില്ലെങ്കില്‍ ആ ഫീല്‍ഡുകള്‍ ബ്ലാങ്ക് ഇട്ടാലും മതി!!
Geetha sudhi...... pettannu thanne marupadi tharunnathilulla santhosham adhyan ariyikkatte... ente schoolile muzhuvan kuttikaludeyum EID number njan edit cheyth DDMMYYYY cherth 28 digit akki matti.. eni ath vendum YYYYMMDD enna formatilek veendum maattano?
എന്റെ സ്കൂളിലെ മുഴുവന്‍ കുട്ടികളുടേയും EID number ഞാന്‍ എഡിറ്റ് ചെയ്ത് DDMMYYYY ചേര്‍ത്ത് 28 digit ആക്കി മാറ്റി.. ഇനി അത് വീണ്ടും YYYYMMDD എന്ന ഫോര്‍മാറ്റിലേക്ക് മാറ്റണോ..?
YYYYMMDD എന്ന ഫോര്‍മാറ്റിലേക്ക് മാറ്റിയാലേ, UID ഡാറ്റാബേസില്‍ നിന്നും ഓട്ടോമാറ്റിക്കായി UID ചേര്‍ക്കാന്‍ കഴിയൂ എന്ന് എന്റെ പൊട്ടുബുദ്ധി പറയുന്നു. കൂടുതല്‍ വിവരമുള്ളവരാരും പ്രതികരിക്കാത്തതെന്തേ..?
EID number YYYYMMDD എന്ന ഫോര്‍മാറ്റിലോ DDMMYYYY എന്ന ഫോര്‍മാറ്റിലോ മതി. ആദ്യ 14 അക്കങ്ങള്‍ കൃത്യമായിരുന്നാല്‍ ഡാറ്റാവേസില്‍ നിന്ന് സെര്‍ച്ചു ചെയ്തു കൊള്ളും
Please update sslc result 2003 after grace mark on mathsblog
njagal EID number mathram ezhthi edth slip madakki koduthu ee vaccation samayath oro kutykaludeyum Enrolment slip kittan prayasamanloo please sujest away.....
ini matorukaryam 28 number id number aadar sitil adich chek cheyan nokiyapol aadarcard postalayi ayachittund thamasiyathe labikkum enna masaga kanikkunee
Haris Kolothody....
സര്‍ക്കുലറും, യൂസര്‍ഗൈഡും പോസ്റ്റും കമന്റുകളും മുഴുവനായി വായിച്ചിട്ട് കമന്റിട്ടുകൂടേ..?
ഇഐഡി തെറ്റില്ലെങ്കില്‍ എഡിറ്റ് ചെയ്യേണ്ട!
ഇഐഡിയോ യുഐഡിയോ ലഭ്യമല്ലെങ്കിലോ, തെളിയുന്നില്ലെങ്കിലോ, നഷ്ടപ്പെട്ടാലോ ആ ഫീല്‍ഡുകള്‍ തല്‍ക്കാലം ബ്ലാങ്കാക്കിയാല്‍ മതി.HM സത്യ വാങ് മൂലം മാത്രം മതി.
can you give an example for 28 digit eid no.
If EID no is 2007/12345/54321 and date : 29-09-2012, Time 12:30:15
Then 28 digit number is 2007123455432129092012123015
ബിജു സാറേ, നമ്മളോട് പറയാത്തതെന്തിനാ ചെയ്യാന്‍ നില്‍ക്കുന്നത്? നമ്മള്‍ ഇ.ഐ.ഡി കൃത്യമായിത്തന്നെയല്ലേ എന്റര്‍ ചെയ്തിട്ടുള്ളത്? പിന്നെന്തിനാ ഇനിയൊരു തിരുത്തല്‍?
ഒന്നോ രണ്ടോ കുട്ടിയുടെ ഇ.ഐ.ഡിയിലാണ് തെറ്റു പറ്റിയെങ്കില്‍ അവന്റെ യു.ഐ.ഡി കണ്ടുപിടിച്ച് എന്റര്‍ ചെയ്താല്‍പ്പോരേ? അതിലാര്‍ക്കും സംശയമില്ലല്ലോ. എങ്ങിനെ ഇ.ഐ.ഡി എന്റര്‍ ചെയ്യണമെന്നോര്‍ത്ത് ടെന്‍ഷന്‍ അടിക്കുകയും വേണ്ട.
ഇ.ഐ.ഡി ഉണ്ടെങ്കില്‍ യു.ഐ.ഡി കണ്ടെത്താനുള്ള മാര്‍ഗം ഇവിടെ പറയുന്നുണ്ട്. ഇതുവച്ച് യു.ഐ.ഡി കണ്ടെത്തുക. സൈറ്റില്‍ യു.ഐ.ഡി തന്നെ എന്റര്‍ ചെയ്ത് നമുക്കു നിര്‍വൃതി അടയാം.
ഞാന്‍ 28 അക്ക നമ്പര്‍ വരുന്നത് എങ്ങിനെ എന്ന് പറഞ്ഞതാണ് ഡ്രോയിംഗ് സാറെ, തിരുത്തല്‍ ആവശ്യമാണെങ്കില്‍ മാത്രമേ ഇത് വേണ്ടൂ.
Can we check aadhaar card with uid number in uid website?
thank you biju sir
സര്‍
uid യില്‍ അഡീഷണല്‍ അറബിക് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
LP യിലെ അറബി പഠിക്കുന്നവര്‍ക്ക് അഡീഷണല്‍ അറബിക്കില്‍ YES എന്നാണോ നല്‍കേണ്ടത്?
ഒന്ന് പറഞ്ഞു തരുമോ എന്നിട്ട വേണം varify ചെയ്യാന്‍
february മാസത്തില്‍ ഒരു കുട്ടിയുടെ പേര് long absence ന്റെ പേരില്‍ നീക്കം ചെയ്ചു. ആ കുട്ടിയെ UID - ല്‍ നിന്ന് എങ്ങിനെയാ മാറ്റേണ്ടത്.
uid യില്‍ അഡീഷണല്‍ അറബിക് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
LP യിലെ അറബി പഠിക്കുന്നവര്‍ക്ക് അഡീഷണല്‍ അറബിക്കില്‍ YES എന്നാണോ നല്‍കേണ്ടത്?
haloo...GLPS Pookkottur ........
LP yil Arabic mark cheyyan vere sthalam onnum illathathinal dairyamai cheyy..
verification ല്‍ correct ചെയ്ത് submit ചെയ്യുമ്പോള്‍ UID number മാത്രമെ കാണുന്നുളളൂ. EID ചേര്‍ത്ത കോളങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു. ഇങ്ങവെ തന്നെ verify ചെയ്താല്‍ മതിയോ?
After generataing the divisionwise report EID is blank.
IT@School Idukki SITCമാര്‍ക്ക് ഇ.ഐ.ഡി എന്റര്‍ ചെയ്യേണ്ട വിധത്തെപ്പറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഇങ്ങനെ
EID No.എഡിറ്റ് ചെയ്യേണ്ടതാണെങ്കില്‍ 28 Digit ആയിട്ടെ Update ചെയ്യാന്‍ കഴിയൂ. Enter ചെയ്തിട്ടുള്ള EID No. ല്‍ മറ്റു തെറ്റുകളൊന്നും ഇല്ലെങ്കില്‍ അത് 28 Digit ആക്കേണ്ടതില്ല.
EID No.28 Digit ആക്കുന്ന വിധം
UID Acknowledgement Slip ലെ Enrolment No. ലെ രണ്ട് / ഒഴിവാക്കുക. ഇപ്പോള്‍ 14 അക്കങ്ങള്‍ ലഭിക്കും. അതേ ലൈനില്‍ വലതു വശത്തു കാണുന്ന Date, Time ഇവയുടെയും /, : ഇവ ഒഴിവാക്കി ചേര്‍ക്കുക.
ഉദാ:
Enrolment No. 2546/21456/05487 Date 05/05/2013 14:25:04
28 Digit ആക്കുമ്പോള്‍
2546214560548705052013142504
hello .. sree nilayam...Doubt varan karanam UID site il parayunnath YYYY/MM/DD enna format anu ......https://portal.uidai.gov.in/uidwebportal/help/images/img_1.jpg..... ..date & time entrye kurich official visadeekaranam enthankilum vannathai arivundo?
ഷാജല്‍ സാറേ, UID യുടെ ഔദ്യോഗിക സൈറ്റുകളില്‍ത്തന്നെ 28 അക്ക ഇ.ഐ.ഡി നമ്പറിനെപ്പറ്റി രണ്ടു വിധത്തില്‍ പറഞ്ഞിട്ടുണ്ട്. ഫോര്‍മാറ്റിനെപ്പറ്റി ഇവിടെ ഈ വിധത്തിലും, ഇവിടെ ഈ വിധത്തിലും
ആണ് പറഞ്ഞിരിക്കുന്നത്. ഇതില്‍ ഏതു വിശ്വസിക്കണം? രണ്ടും യു.ഐ.ഡിയുടെ ഔദ്യോഗിക സൈറ്റു തന്നെ!!
ഇ.ഐ.ഡി നമ്പറില്‍ തൊടേണ്ടെന്ന് പറഞ്ഞിരിക്കുന്നതു കൊണ്ടു തന്നെ നമ്മള്‍ രക്ഷപെട്ടു. ഇനി തിരുത്തണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ഇടുക്കി ഐടി@സ്ക്കൂള്‍ പറഞ്ഞതു പോലെ ചെയ്യാം. കുറച്ചു കൂടി ആധികാരികമാണല്ലോ അത്. എന്നിട്ടും സംശയം മാറിയില്ലെങ്കില്‍ ഞാന്‍ ചെയ്ത പോലെ ചെയ്താല്‍ മതി.
യു.ഐ.ഡി അതോറിറ്റിയില്‍ നിന്നും യു.ഐ.ഡി റിക്കവറിക്ക് ഇ.ഐ.ഡി നമ്പറിന്റെ ആദ്യ 14 അക്കവും പേരിന്റെ ആദ്യ 3 അക്ഷരവും മാത്രം മതി. ഇത്രയും കണ്‍ഫ്യൂഷന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ആരും ഇത് പരിഹരിക്കാന്‍ വേണ്ട ഒരു നിര്‍ദ്ദേശവും നല്‍കിയില്ലല്ലോ. EID Edit ചെയ്യാന്‍ കഴ്സര്‍ വെക്കുമ്പോള്‍ ഈ ഫോര്‍മാറ്റില്‍ എന്റര്‍ ചെയ്യണമെന്ന് കാണിക്കുന്ന ഒരു മെസ്സേജ് പ്രത്യക്ഷമാക്കാന്‍ വെബ്സൈറ്റ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഈസിയായി നടക്കുമല്ലോ.
ബാലന്‍ സാറേ....വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആരെയും സ്കൂളില്‍ നിന്ന് നീക്കം ചെയ്യാന്‍ പാടില്ലെന്നല്ലേ...As per section 16 of RTE, "No child admitted in a School shall be held back in any class or expelled from school till the completion of elementary education." ഇത് G.O.(P) 100/11/G.Edn dated 30/4/2011 ന് വ്യക്തമായി തന്നെ പറഞ്ഞിട്ടില്ലേ (ALL PROMOTION ORDER 2011-12)....15 അല്ല അതില്‍ കൂടുതല്‍ ദിവസവും കുട്ടി വരാതിരുന്നാല്‍ KER പ്രകാരം കുട്ടിയെ നീക്കം ചെയ്യാന്‍ സാധിക്കില്ല എന്നു തോന്നുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം MATHS BLOG ല്‍ നിന്നും പ്രതീക്ഷിക്കുന്നു
1. ഇപ്പോള്‍ സ്കൂളില്‍ നിലവിലുള്ള കുട്ടികളെ മാത്രമാണോ UID കണക്കുകളും വിവരങ്ങളും നല്കേണ്ടത്. (അല്ലെങ്കില്‍ ഏത് തീയതി വരെ രജിസ്റ്ററിലുള്ള കുട്ടികളെ ചേര്‍ക്കണം)
2.uid എന്റര്‍ ചെയ്ത ശേഷം tc വാങ്ങി പോയ കുട്ടികളെ എന്താ ചെയ്യേണ്ടത്? ഇതില്‍ നിന്നും delete ചെയ്യണോ? അവരെ അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളിലാണോ UID website ല്‍ പേര്‍ ചേര്‍ക്കേണ്ടത്.
3.2012-13 staff fixation നടത്താനാണെങ്കില്‍ ആറാം (ഒമ്പതാം) പ്രവൃത്തി ദീവസത്തെ കണക്ക് അനുസരിച്ചുള്ള കുട്ടികളുടെ വിവരങ്ങളല്ലേ വേണ്ടത് ? (അല്ലെങ്കില്‍ ഏതു തീയതി വരെ രജിസ്റ്ററിലുള്ള കുട്ടികള്‍)
4. ബന്ധപ്പെട്ട ആപ്പീസുകളില്‍ നിന്നോ സര്‍ക്കുലറുകളില്‍ നിന്നോ വ്യക്തമായ വിവരങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചിട്ടുണ്ടോ?
സര്‍,
Islam , Muslim എന്നോ ഇതില്‍ ഇതാണ് എന്റര്‍ ചെയ്യേണ്ടത് . സാധാരണ മതം ഇസ്ലാം ജാതി മുസ്ലിം എന്നാണ് എന്റര്‍ ചെയ്യുന്നത് .ഇതില്‍ Islam എന്നും Muslim എന്നും കാണുന്നു അതാണ് സംശയം.
Summary Sheet click cheythappol vanna page-ile Strength of Students '0' ayum, athinodu chernnu mattoru table-il correct aaya strength-um kaanappettu. Athinaal Confirm cheyyan budhimuttund. How can I solve this problem? Need help..
doubt about ISLAM OR MUSLIM, Which is the correct one?
മെയ് 20 ഒാടെ സ്റ്റാഫ് ഫിക്സേഷൻ നടന്നു കഴിഞാൽ ഇതുവരെ നിയമനാംഗീകാരമൊ ശംബളമൊ ലഭിക്കാതെ സർവീസിൽ തുടരുന്ന അധ്യാപകരുടെ അപ്രൂവൽ ലഭിക്കുമൊ?
UID Site can't open in day time and now in night also....
In A list, CE Mark Entry,....etc... all the time it happend... why edn. dept. take further steps.....Teachers are very worried..... RESPOND...
sir uid portal is very busy we cant login how can give data in may 10
കേരളസംസ്ഥാനത്തിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ തിരുത്തുകയും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും ചെയ്യുന്ന ഈ പ്രക്രിയയെ ഇതുമായി ബന്ധപ്പെട്ടവര്‍ ലാഘവത്തോടെ കണ്ടതാണ് പ്രശ്നം വഷളാക്കാന്‍ കാരണം. EID എന്റര്‍ ചെയ്ത സമയത്തു തന്നെ മീഡിയം, ആണ്‍/പെണ്‍, ഒന്നാം ഭാഷ, ഉപഭാഷ, ജാതി എന്നിവ എന്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നല്ലോ. അലസമായി കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ ഉദാഹരണമാണ് ഈ ഇരട്ടിപ്പണി. ഈ അവധിക്കാലത്ത് തെറ്റുതിരുത്തല്‍ പ്രക്രിയയുടെ ഉത്തരവാദിത്വം മുഴുവന്‍ ഹെഡ്മാസ്റ്ററുടെ തലയില്‍ വെച്ചു തന്നല്ലോ. അയ്യായിരത്തിനു മേല്‍ കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളിലെ വിവരങ്ങള്‍ മുഴുവന്‍ ഒരു ഹെഡ്മാസ്റ്റര്‍ എങ്ങനെ ഒറ്റയ്ക്ക് ചെയ്തു തീര്‍ക്കും? ചെയ്യുന്നതു പോയിട്ട്, സൈറ്റിലേക്ക് കയറാന്‍ പോലും പറ്റുന്നില്ലല്ലോ?
UID യുടെ സൈറ്റ് ഓപ്പണ്‍ ചെയ്യാനാകാതെ വരുന്നതും ഈ പ്രശ്നം മുന്‍കൂട്ടിക്കണ്ട് പരിഹരിക്കാന്‍ ശ്രമിക്കാതിരുന്നതും ഐടി@സ്ക്കൂളിനു ആസൂത്രണത്തില്‍ സംഭവിച്ച പിഴവാണ്. അദ്ധ്യാപകരെ എന്‍ട്രിയുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ക്കുണ്ടായ സംശയങ്ങള്‍ പരിഹരിക്കാന്‍ ഐടി@സ്ക്കൂള്‍ സംസ്ഥാനതലത്തില്‍ ഒരു ഹെല്‍പ് ഡെസ്ക്ക് തന്നെ തുടങ്ങേണ്ടതായിരുന്നു.
അദ്ധ്യാപകര്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു. ആരും കൃത്യമായി മറുപടി നല്‍കിക്കണ്ടില്ല.
1. UID Authority of Indiaയില്‍ നിന്ന് ഓരോ സ്ക്കൂള്‍ കുട്ടിയുടേയും ഇ.ഐ.ഡിക്ക് തത്തുല്യമായി ലഭിച്ച യു.ഐ.ഡി വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കുലറില്‍. ചില ക്ലാസുകളിലെ കുട്ടികളുടെയെല്ലാം യു.ഐ.ഡി ബ്ലാങ്ക് ആയി കിടക്കുന്നതെന്തു കൊണ്ടാണ്?
2. സൈറ്റില്‍ ഉള്‍പ്പെടുത്തിയ യു.ഐ.ഡി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ പരിശോധിച്ച് യഥാര്‍ത്ഥ കുട്ടിയുടെ യു.ഐ.ഡി ആണെന്ന് ഉറപ്പു വരുത്തേണ്ടതാണെന്ന് സര്‍ക്കുലറില്‍. എങ്ങിനെയാണ് ഉറപ്പു വരുത്തേണ്ടത്?
3. 2013-2014 സ്റ്റാഫ് ഫിക്സേഷന്‍ ആറാം പ്രവര്‍ത്തി ദിവസത്തെ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കുമെന്ന് സര്‍ക്കുലര്‍. ഇതിനുള്ളില്‍ കുട്ടിക്ക് യു.ഐ.ഡി കിട്ടിയില്ലെങ്കിലോ?
4. 2012-2013 ലെ കുട്ടികളുടെ എണ്ണം വിദ്യാഭ്യാസഓഫീസില്‍ പ്രിന്റൗട്ട് എത്തിക്കുമ്പോള്‍ സ്ക്കൂളിലുള്ള കുട്ടികളുടെ എണ്ണമായിരിക്കണമെന്ന് അഞ്ചാം നമ്പര്‍ സര്‍ക്കുലര്‍. റിസല്‍ട്ട് പ്രഖ്യാപിച്ച ശേഷം നാലില്‍ നിന്നും ഏഴില്‍ നിന്നും പ്രമോഷനും ടി.സിയും നല്‍കി മറ്റൊരു സ്ക്കൂളിലേക്ക് പോയ കുട്ടികളെ പെടുത്താന്‍ പാടില്ലെന്ന് പറയുന്നത് നീതീകരിക്കാനാകുമോ? ഈ സര്‍ക്കുലര്‍ പ്രകാരം 2012-2013 ലെ ഫിക്സേഷന് മെയ് 10 വരെ സ്ക്കൂളിലേക്കെത്തിയ ന്യൂ അഡ്മിഷന്‍ കുട്ടികളുടെ പേരു കൂടി ഉള്‍പ്പെടുത്തണമെന്നാണോ?
സഗീറിന്റെ ഉപചോദ്യങ്ങള്‍
1. ഇപ്പോള്‍ സ്കൂളില്‍ നിലവിലുള്ള കുട്ടികളെ മാത്രമാണോ UID കണക്കുകളും വിവരങ്ങളും നല്കേണ്ടത്. (അല്ലെങ്കില്‍ ഏത് തീയതി വരെ രജിസ്റ്ററിലുള്ള കുട്ടികളെ ചേര്‍ക്കണം)
2.uid എന്റര്‍ ചെയ്ത ശേഷം tc വാങ്ങി പോയ കുട്ടികളെ എന്താ ചെയ്യേണ്ടത്? ഇതില്‍ നിന്നും delete ചെയ്യണോ? അവരെ അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളിലാണോ UID website ല്‍ പേര്‍ ചേര്‍ക്കേണ്ടത്.
3.2012-13 staff fixation നടത്താനാണെങ്കില്‍ ആറാം (ഒമ്പതാം) പ്രവൃത്തി ദീവസത്തെ കണക്ക് അനുസരിച്ചുള്ള കുട്ടികളുടെ വിവരങ്ങളല്ലേ വേണ്ടത് ? (അല്ലെങ്കില്‍ ഏതു തീയതി വരെ രജിസ്റ്ററിലുള്ള കുട്ടികള്‍)
5. UID യില്‍ അഡീഷണല്‍ അറബിക് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? LP യിലെ അറബി പഠിക്കുന്നവര്‍ക്ക് അഡീഷണല്‍ അറബിക്കില്‍ YES എന്നാണോ നല്‍കേണ്ടത്?
6. ഡേറ്റ് ചേർക്കേണ്ട ഫോർമാറ്റാണ് സംശയം ! DDMMYYYY ഫോർമാറ്റിൽ ആണോ, YYYYMMDD ഫോർമാറ്റിൽ ആണോ വേണ്ടത്?
ഈ ചോദ്യങ്ങള്‍ക്കെല്ലാം ആരു മറുപടി തരും? വിദ്യാഭ്യാസവകുപ്പോ, ഐടി@സ്ക്കൂളോ, അതോ മാത്സ് ബ്ലോഗോ?
sageer,
യഥാര്‍ത്ഥത്തില്‍ ആ കുട്ടി എന്റെ സ്കൂളില്‍നിന്നും പോയി (ദൂരസ്ഥലത്തേക്ക് താമസം മാറി) ഒരു മത സ്ഥാപനത്തില്‍ മതപഠനം തുടരുന്നു എന്നറിഞ്ഞു. ആ സ്താപനത്തിന് ടിസിയും വേണ്ട ജനന സര്‍ട്ടിഫിക്കറ്റും വേണ്ട...ആ കുട്ടിയുടെ രക്ഷിതാവിനെ "പല പല" തവണ ഫോണില്‍വിളിച്ച് ഒന്നികില്‍ T.C വാങ്ങിക്കുകയോ അല്ലെങ്കില്‍ ആധാര്‍ എടുക്കാന്‍ വരികയോ സ്വന്തമായി എടക്കുകയോ ചെയ്യുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നിട് ഫോണും നിശ്ശബ്ദമായി... ഒരു മാസത്തോളം കാത്തിരുന്നു...പിന്നീട്.......
യുഐഡി സൈറ്റ് തുറന്ന് വരുന്നില്ല ഭയങ്കര ബിസി യാണ് തകരാറ് എപ്പോഴാണ് പരിഹരിക്കുക
please extend the date of conformation & submission of strength details.Site is very busy we cant make any corrections
teachers
യു ഐ ഡി കൂടുതൽ ഉള്ള ദിവിഷൻവൈസ് റിപ്പോർട്ടിൽ യു ഐ ഡി മാത്രവും ഇ ഐ ഡി കൂടുതൽ ഉള്ള ദിവിഷൻവൈസ് റിപ്പോർട്ടിൽ ഇ ഐ ഡി യും മാത്രമാണല്ലോ കാണിക്കുന്നത്.
ഇത് വളെര പതുെക്കയാണ്????
Site is very slow at 3 AM also, How can we verify and submit ?
Site is very slow at 3 AM also, How can we verify and submit ?
How can we submit the details today?The site is very slow............
Site is slow. enthu cheyyum?
islam , muslim ithil ethanu enter cheyyendathu
ഐടി@സ്കൂളിനും വിദ്യാഭ്യാസവകുപ്പിനും ഇന്നലെ 'തീരേ ഉറങ്ങാത്ത' ഹെഡ്‌മിസ്ട്രസ്സുമാരുടെ ആയിരം വിപ്ലവാഭിവാദ്യങ്ങള്‍!!
മതിയായ സെര്‍വ്വര്‍ സ്ട്രെങ്ത് ഉറപ്പുവരുത്താതെ,ഈ കാണിച്ച ഹിമാലയന്‍ വങ്കത്തത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍.
പ്രശ്നങ്ങള്‍ പറയാനുള്ളത് കേള്‍ക്കാന്‍ പോലും ആളില്ല.(മാത്‌സ് ബ്ലോഗ് ക്ഷമിക്കുക,നിങ്ങള്‍ക്കിപ്പോള്‍ ഔദ്യോഗികസൈറ്റുകളേക്കാള്‍ വിശ്വാസ്യതയുണ്ട്!)
ഇത്രയായിട്ടും, അബദ്ധജടിലമായ പുത്തന്‍ സര്‍ക്കുലറുകള്‍ പടച്ചുവിടാന്‍ കാണിക്കുന്ന ധൈര്യത്തെ നമിക്കണം.
ഇന്ന് വൈകുന്നേരം അഞ്ചിനു മുന്‍പ് കണ്‍ഫേം ചെയ്യാന്‍ ഗീതാസുധിയ്ക്ക് മനസ്സില്ല, ഹല്ല, പിന്നെ!
ഇന്നു വെളുപ്പിന് രണ്ടു മണിക്ക് സൈറ്റില്‍ നിന്നും പ്രിന്റ് എടുത്തു. ഈ സമയം ബ്ലോഗിലെ ഓണ്‍ലൈന്‍ യൂസേഴ്സിന്റെ എണ്ണം 54! അതായത് ഇന്നലെ ഹെഡ്മാസ്റ്റര്‍മാര്‍മാര്‍ ഉറങ്ങിയിട്ടില്ല! എല്ലാവര്‍ക്കും ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ച ഐടി@സ്ക്കൂളിനും വിദ്യാഭ്യാസവകുപ്പിനും അഭിവാദ്യങ്ങള്‍!
Sageer mashinte chodyangalkkulla marupadikal dayavayi ethrayum vegam nalku please ... , ath ellavarkkum upakaramakum.
Njan innale nallavannam urangi.. karanam UID site sheriyavan oru sadhyathayum illa enn ente manass paranju.. Ravile unarnappol wife chodichu.. entha ee UID enn.. Urakathil muzhuvan njan pichum peyum parayuvayirunnu polum.. ella urangatha Head master markum ente Asamsakal....UID entrye kurichulla doubts muzhuvan clear akunnathinu mumb site kittaruthee ennanu ippol ente prarthana...
the uid site is unavailable enganepoyal engane ennu sbmit cheyum enthenkil pariharam kaanu please
DPI യുടെ പുതിയ സര്ക്കുളലര്‍ നം.NEP3/48432/2012/ഡി.പി.ഐ തീയ്യതി: 8.5.13 കണ്ടോ? 2012-13 സ്കൂളില്‍ നിന്ന് എ.ഇ.ഒ /ഡി.ഇ.ഒ-യക്ക് റിപ്പോര്ട്ട് സമര്പ്പി ക്കുന്ന ദിവസം സ്കൂളില്‍ ഉള്ള കുട്ടികളുടെ എണ്ണവും വിശദാംശങ്ങളും ആണ് HM ഓണ്ല്യിനില്‍ ഉള്പ്പെuടുത്തേണ്ടത്. 2012-13- ലെ ആറാം പ്രവര്ത്തിദിവസത്തെ കുട്ടികളുടെ എണ്ണം പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തംമാക്കുന്നു
UID site is unavailable. what should do?
DPI യുടെ പുതിയ സര്ക്കുളലര്‍ നം.NEP3/48432/2012/ഡി.പി.ഐ തീയ്യതി: 8.5.13 കണ്ടോ? 2012-13 സ്കൂളില്‍ നിന്ന് എ.ഇ.ഒ /ഡി.ഇ.ഒ-യക്ക് റിപ്പോര്ട്ട് സമര്പ്പി ക്കുന്ന ദിവസം സ്കൂളില്‍ ഉള്ള കുട്ടികളുടെ എണ്ണവും വിശദാംശങ്ങളും ആണ് HM ഓണ്ല്യിനില്‍ ഉള്പ്പെuടുത്തേണ്ടത്. 2012-13- ലെ ആറാം പ്രവര്ത്തിദിവസത്തെ കുട്ടികളുടെ എണ്ണം പരിഗണിക്കേണ്ടതില്ല എന്ന് വ്യക്തംമാക്കുന്നു
keertheeee......AEo / DEO k report samarpikkunna day ennath kond udeshikunnath endhanu ennanu keerthik manassilayath?
keertheeee......AEo / DEO k report samarpikkunna day ennath kond udeshikunnath endhanu ennanu keerthik manassilayath?
എനിക്ക് മനസ്സിലായത് ഇപ്പോഴത്തെ കുട്ടികളുടെ എണ്ണം ആണ് കണക്കാക്കേണ്ടത് എന്നാണ്
എനിക്ക് മനസ്സിലായത് ഇപ്പോഴത്തെ കുട്ടികളുടെ എണ്ണം ആണ് കണക്കാക്കേണ്ടത് എന്നാണ്
appol kazhija achakalil schoolil ninuum TC vangi kondirikunna 4 th Std kuttikale ulpeduthano? atho ozhivakkano?.. ha ha ha ha.,... adikavum Head masters nu vattu pidikkum...........!!!!!!!!!!
appol kazhija achakalil schoolil ninuum TC vangi kondirikunna 4 th Std kuttikale ulpeduthano? atho ozhivakkano?.. ha ha ha ha.,... adikavum Head masters nu vattu pidikkum...........!!!!!!!!!!
സമ്പൂര്‍ണ്ണ യില്‍ TC കൊടുത്ത് തുടങ്ങിക്കാണില്ലല്ലോ? പിന്നെ എന്താ
uid site open akunnilla. database error ennu kanunnu. enthu cheyyum?
Now database error!!!!!
"ithu sariyavoola...."
hmkvy
uid site open akunnilla. database error ennu kanunnu. enthu cheyyum?
സര്‍വര്‍ ജാം ആണെന്ന് തോന്നുന്നു. എല്ലായിടത്തും ഇതുതന്നെ ആണ് സ്ഥിതി. കാത്തിരിക്കാം.....
HM's inalla Pani, Pani muzhavan SITC & Computer in charge Trs... They only ordered.....2 days waste .....
ഓരോ മുന്ന് ജില്ലകള്‍ക്കും പ്രത്യേകം ദിവസം അനുവദിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ... പിടിപ്പുകേടുകള്‍ക്ക് ഒരു ഉദാഹരണം കൂടി..database error....
ഓരോ മുന്ന് ജില്ലകള്‍ക്കും പ്രത്യേകം ദിവസം അനുവദിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ... പിടിപ്പുകേടുകള്‍ക്ക് ഒരു ഉദാഹരണം കൂടി..database error....
ഹൊ ആശ്വാസം അങ്ങനെ അവസാനം ഏല്ലാം ഒരു വിധം ഒപ്പിച്ചു
പ്രിയ ഡ്രോയിംഗ് മാഷ്, ഹിബി, കീര്‍ത്തി, ഷാജീ...
യഥാര്‍ത്ത കുട്ടികളുടെ കണക്കെടുക്കുക എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇതു കൊണ്ട് ഉദ്ധേശിച്ചതെന്ന് തോന്നുന്നു.
സര്‍ക്കുലര്‍ നമ്പര്‍ 5 ന്റെ അനിവാര്യത ബോധ്യപ്പെടുത്തിയപ്പോ അറിയാന്‍ കഴിഞ്ഞതാണിത്.സര്‍ക്കുലറുകളിനിയും വേണ്ടി വരും. തീര്‍ച്ച.കുറേ പ്രായോഗിക പ്രശ്നങ്ങളുണ്ട്..പുതിയൊരു സംരംഭമല്ലേ...
ഗുണാത്മകമായ വിമര്‍ശനങ്ങളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും നമുക്കിത് മെച്ചപ്പെടുത്താം. .ഇക്കാര്യത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്ദേശ ശുദ്ധിയെ നമുക്ക് നെഞ്ചേറ്റാം.ഏതു തീയതിയിലുള്ള കുട്ടികളുടെ കണക്കാണ് വേണ്ടതെന്ന് maths blog നു പുറമെ AEO,IT SCHOOL DISTRICT , STATE ഓഫീസുകളുമായും ബന്ധപ്പെട്ടിരുന്നു.തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുറന്ന മനസ്സോടെ it school സംസ്ഥാന തല അധികൃതര്‍ പരിഗണിക്കുന്നുണ്ടന്നാണ് എന്റെ അനുഭവം. നമ്മുടെ പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രസ്തുത വിഭാഗം തിരക്കിലായപ്പോ അവര്‍ തിരിച്ചു ഫോണ്‍ചെയ്തതും ഇതുകാരണമാവാം.ഇതൊരു ടീം വര്‍ക്ക് തന്നെയല്ലേ...
വിഷന്‍ വ്യക്തമാക്കപ്പെട്ടതാണല്ലോ.മിഷനിലെ പോരായ്മകള്‍ നമുക്ക് കൂട്ടായ നിര്‍ദ്ദേശങ്ങളിലൂടെ മെച്ചപ്പെടുത്താമല്ലോ? അദ്ധ്യാപകരുടെ കൂട്ടായമയുടെ ശക്തി ഗുണപരമായി നമുക്കുപയോഗിക്കാം...തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചും..
UID വെബ് സൈറ്റില്‍ ഡാറ്റ വെരിഫിക്കേഷന്‍ സമയം 15/05/2013 (ബുധന്‍)വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു
UID വെബ് സൈറ്റില്‍ ഡാറ്റ വെരിഫിക്കേഷന്‍ സമയം 15/05/2013 (ബുധന്‍)വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു.
പ്രിന്‍റ് എടുക്കുമ്പോള്‍ വായിക്കാന്‍ പററാത്ത വിധം ചെറിയ അക്ഷരമാണ്(പ്രതേൃകിച്ച്summary sheet).ഇത് ഒരു പൊതുപ്രശ്നമാണോ?
G.O.(Ms) No.154/2013/G.Edn Dated, Thiruvananthapuram, 3.5.2013A
അധ്യാപക വിദ്യാർത്Y അനുപാതവുമായി ബന്ധപ്പെട്ട
ഈ ഗവണ്മെന്റ് ഉത്തരവിന്റെ വിശദീകരണം എന്തായിരിക്കും.?
യു ഐ ഡി വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തതിന്റെ റിപ്പോര്‍ട്ട് DEO/AEO-ക്ക് നല്‍കുന്ന ദിവസത്തെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കം 2012-13 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുക എന്ന ഡി പി ഐയുടെ ഉത്തരവ് കണ്ടപ്പോള്‍ തോന്നിയ ഒരു സംശയം. ഒരു സ്കൂള്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കി. ആ വിദ്യാലയത്തിലെ നാലഞ്ച് കുട്ടികള്‍ക്ക് തിങ്കളാഴ്ച ടി സി നല്‍കി അവര്‍ തൊട്ടടുത്തുള്ള മറ്റൊരു വിദ്യാലയത്തില്‍ ചേര്‍ന്നു എന്ന് കരുതുക. അവര്‍ 15-ന് ആണ് റിപ്പോര്‍ട്ട് നല്‍കുന്നതെങ്കില്‍ ഈ നാലഞ്ച് കുട്ടികളുടെ എണ്ണത്തില്‍ ഇരട്ടിപ്പ് ഉണ്ടാവില്ലേ ഇവര്‍ രണ്ട് സ്കൂളിലെയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടില്ലേ.അതോ മാര്‍ച്ച് 31-ന് ശേഷം നടത്തിയ അഡ്മിഷനുകള്‍ ഉള്‍പ്പെടുത്തരുതെന്ന് നിബന്ധനയുണ്ടോ? പുതുതായി അഡ്‌മിറ്റ് ചെയ്ത കുട്ടികളെ ഉള്‍പ്പെടുത്താമോ?
Ellavareyum theee theetti kazhinjappol Edn. Dept. nu oru sukham kitti alllae..... Time extention kurachu nerathae aakamayirunnillae...Kashttam...Pavam nammal Viddikal...
2012-13 ലെ സ്റ്റാഫ് ഫിക്സേഷനാണ് ഇപ്പോല്‍ നടത്തുന്നത്.
കഴിഞ്ഞ മാര്‍ച്ച് 27ന് (ക്ലോസിങ് ഡേ)രജിസ്റ്ററിലുള്ള മുഴുവന്‍ പേരുകളും ഉള്‍പ്പെടുത്തണം.
ടീച്ചര്‍മാരെ.. പുതിയ ഓര്‍ഡര്‍ പ്രകാരം ഇനി രണ്ടാമത്തെ ഡിവിഷന്‍ കിട്ടണമെങ്കില്‍ LP യില്‍ 60 ും UP യില്‍ 70 കുട്ടികള്‍ വേണ്ടിവരുമോ???
sir,
Data fully entered in the site and conformed. edu re set cheydappol DATA ENTRY yenna option clik chaydapol Data Verified yennanu kanunnadu yendu cheyum?
സര്‍,
ഡാറ്റാ കണ്‍ഫേം ചെയ്ത ശേഷം,വീണ്ടും എന്തെക്ങിലും തിരുത്തലുകള്‍ അത്യാവശ്യമെങ്കില്‍ ചെയ്യുവാന്‍ ഈ മാര്‍ഗ്ഗം പരീക്ഷിക്കാം -
VERIFICATION > SELECT CLASS > CLICK VIEW > THEN CLICK IN THE RESET BUTTON
ON THE LEFT END > EDIT THE DATA > THEN AGAIN VERIFY AND CONFIRM-PRINT/REPORTS ETC. This works!
PRAVEEN.
Summary Report പ്രിന്റെടുത്തതിനു ശേഷം മെയിന്‍മെനുവിലെ Entry Status ലെത്തി School-Division Wise റിപ്പോര്‍ട്ട് Print എടുക്കാനാണ് Help ഫയലിലെ നിര്‍ദ്ദേശങ്ങളിലും മാറ്റ് നിര്‍ദ്ദേശങ്ങളിലും പറഞ്ഞിരിക്കുന്നത്.എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ സര്ടിഫികാറ്റ് ഇല്ല. ഇതിനാല്‍ പലര്‍ക്കും AEO/DEO യില്‍ കൊടുക്കുന്ന Report എങ്ങനെ എടുക്കണം എന്നകാര്യത്തില്‍ ഇപ്പോഴും കണ്ഫുഷന്‍ ഉണ്ടെന്നു തോന്നുന്നു.പലരും പലവിധത്തിലുള്ള Reportകള്‍ ആണ് സമര്‍പ്പിക്കുന്നത്.
കീര്‍ത്തി സാര്‍,
ഹെല്‍പ് ഫയലില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം തന്നെ ചെയ്താല്‍ യാതൊരു കണ്‍ഫ്യൂഷനും ഇല്ല. റിപ്പോര്‍ട്ട് പേജില്‍ നിന്നും Summary Report പ്രിന്റെടുത്തതിനു ശേഷം മെയിന്‍മെനുവിലെ Entry Status ലെത്തി School-Division Wise റിപ്പോര്‍ട്ട് Print എടുക്കാനാണ് Help ഫയലിലെ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ക്ക് കീഴില്‍ HM ന് ഒപ്പു വെയ്ക്കാനുള്ള സ്ഥലമുണ്ട്. അത് മതി. സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എച്ച്.എം വിവരങ്ങളെല്ലാം ഓണ്‍ലൈനിലൂടെ വെരിഫൈ ചെയ്ത് കണ്‍ഫേം ചെയ്യുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ജോലി പൂര്‍ത്തിയാകുന്നു. എങ്കില്‍ മാത്രമേ സമ്മറി റിപ്പോര്‍ട്ട് എടുക്കാന്‍ കഴിയൂ. ഓണ്‍ലൈന്‍ ഡാറ്റയാണ് വിദ്യാഭ്യാസവകുപ്പിന് ആവശ്യം. ജോലി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ഈ രണ്ടു റിപ്പോര്‍ട്ടുകളും. അതായത് ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന വിദ്യാലയം വിവരങ്ങളെല്ലാം കണ്‍ഫേം ചെയ്തുവെന്ന് വിദ്യാഭ്യാസ ഓഫീസര്‍ക്ക് മനസ്സിലാക്കാം. അതാണ് റിപ്പോര്‍ട്ട് സമര്‍പ്പണത്തിന്റെ ഉദ്ദേശവും
sir,
eni mudal Sampoorna TC mathramey issue cheyyan pattugayullo?
chila LP& UP schoolugaL WRITTEN TC issue chydittundu yendu cheyyanam? TC Madakkanamo? ado seegarikkamo?
മെയിന്‍മെനുവിലെ Entry Status ലെ School-Division Wise റിപ്പോര്‍ട്ട് AEO ഇൽ സ്വീകരികുന്നില്ല കാരണം Report എടുത്താല് അതിനടിയില് Report Generated before confirmation on May 14...... എന്നാണ്
UID wed site Kittunilllllloooooooooooooooooooooooooooooooooyy.. Time 15/05/2013 4.20pm ayeeeeee
oru rakshayumillallooooooooo.... ippol samayam 4.37 pm
Daivameeeeee time pm akanayallo.................UID Site Kittuunilloooooy
UID വെബ് സൈറ്റില്‍ വിദ്യാലയങ്ങള്‍ക്ക് ഡാറ്റ വെരിഫിക്കേഷന്‍ സമയം 19/05/2013(ഞായര്‍)വൈകുന്നേരം 5 മണിവരെ നീട്ടിയിരിക്കുന്നു.
AEO/DEO വെരിഫിക്കേഷന്‍ സമയം 20/05/2013(തിങ്കള്‍)വൈകുന്നേരം 5 മണിവരെ.
സംസ്താനത്ത് ഒരിടത്തും 2012-2013 വർഷത്തെ തസ്തിക നിർണ്ണയം നടന്നിട്ടില്ല.
സ്റ്റാഫ് ഫിക്സെഷൻ മെയ് 20നകം നടത്തുമെന്നു പരഞെൻകിലും നടന്നതായി അരിവില്ല. 1:30,1:35 ഒാർഡർ വന്നതൊടെ ആകെ കുഴഞു.ഇക്കാര്യത്തിൽ ഇനിയൊരു തീരുമാനമുണ്ടാകുമൊ ആവൊ..?
Veendum UID
Last Date 20/06/2013
But Web Site not found.. 19/06/2013 nu mumbenkilum shariyavumayirikkum
dear mathsblog 2013-14 staff fixation charchakal entha thudagathe, ente 9th class kuttikalelam 10thil ethiyila.detained aya kuttikalum sitil 10thil ethi. detained aya kuttikale thirich 9th thane ethikkan enthenkilum margam? sampoornayile pole class promotion nadathan valla margavum?
@praku,
നിര്‍ദ്ദേശങ്ങള്‍ ശരിയായി വായിച്ചില്ലേ..?
എല്ലാ കുട്ടികളേയും വീണ്ടും എന്റര്‍ചെയ്യേണ്ട പ്രയാസം ഒഴിവാക്കാനായിട്ടാണ് പത്താംക്ലാസ് ഒഴിവാക്കി ബാക്കിയെല്ലാം സൈറ്റില്‍ പ്രൊമോട്ട് ചെയ്തുവെച്ചിരിക്കുന്നത്. അതില്‍ നമുക്കാവശ്യമായ എഡിറ്റിങ് വരുത്തിയാല്‍ മാത്രം പോരേ?
8ലെ കുട്ടികളെ shuffle ചെയ്താണ് 9ലേക്ക് മാറ്റിയത്. so 8A ലെ കുട്ടികള്‍ 9A,9B,9C ഇവയിലൊക്കെ ഉണ്ട്. sitil 8Aലെ കുട്ടികള്‍ 9Aയിലാണ് ഉള്ളത്. ഈ കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ എന്തെന്കിലും വഴി? plssssssss
നിര്‍ദേശങള്‍ വായിചു അതിലുപരിയായി എന്തെകിലും informations കിട്ടാന്‍ വേണ്ടിയാണ് comment ചെയ്തത്.
8ലെ കുട്ടികളെ shuffle ചെയ്താണ് 9ലേക്ക് മാറ്റിയത്. so 8A ലെ കുട്ടികള്‍ 9A,9B,9C ഇവയിലൊക്കെ ഉണ്ട്. sitil 8Aലെ കുട്ടികള്‍ 9Aയിലാണ് ഉള്ളത്. ഈ കുട്ടികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ എന്തെന്കിലും വഴി? plssssssss
@praku,
Login ചെയ്ത ശേഷം Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് additional Arabic ന്ന് ശേഷം കാണുന്ന പെന്‍സില്‍ പോലെയുള്ള ഐക്കനില്‍ ക്ലിക്ക് ചെയ്ത് ചെയ്യാന്‍ സാധിക്കും (ക്ലാസ്/ഡിവിഷന്‍ ഐക്കനില്‍ ക്ലിക്ക് ചെയ്തു ക്ലാസ്/ഡിവിഷന്‍ basil സോര്‍ട്ട് ചെയ്യാന്‍ സാധിക്കും
sir,
2010-2011 varshathe retairment ozhivil 2011 June 1 nu chernna (Uneconomic Schoolil) Teachersnu niyamanaangeekaram nalkunnundo???
horrible uid..Vallatha"peedanam" thanne
UID valathoru gathiked thanne.. Web Site Serveril Space illa enn noor vattam paranjittum gathi angane thannee.. ithoru vallatha peedanam thanne aneeeee
Post a Comment