വെബ്പോര്‍ട്ടലും വിക്ടേഴ്സ് യൂട്യൂബ് ചാനലും
>> Wednesday, February 22, 2012
പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. എന്നാല്‍, പൊതുസമൂഹത്തിലേക്ക് ഇക്കാര്യങ്ങള്‍ വേണ്ടവിധം പകരപ്പെട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ഒരുപക്ഷേ, ഒന്നിനുപിറകേ മറ്റൊന്നായുള്ള മികവുകളുടെ ശൃംഖലകള്‍ക്കിടെ അക്കാര്യം വിസ്മരിക്കപ്പെട്ടുപോയതാകാം പ്രധാന കാരണം. രസതന്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കി അതതുമേഖലകളിലെ വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്? പാഠഭാഗങ്ങള്‍ ഇന്ററാക്ടീവ് അനിമേഷനുകള്‍ വഴി എളുപ്പം മനസ്സിലാക്കാനും വിവിധ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം ചെയ്തു നോക്കാനും സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ടലിന്റെ രൂപകല്പന. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനിമേഷനുകള്‍ക്ക് പുറമേ ജാവാ അപ്ലെറ്റുകള്‍, വീഡിയോകള്‍, ഗ്രാഫുകള്‍, ചിത്രങ്ങള്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സങ്കേതങ്ങളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡൌണ്‍ലോഡു ചെയ്ത് പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ തന്നെ (ഓഫ് ലൈനായും) ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് പോര്‍ട്ടല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.ഇപ്പോള്‍ ഇതാ, വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.പത്താം ക്ളാസിലെ ഭാഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിഷയങ്ങളും ഇനിമുതല്‍ ഇതില്‍ ലഭ്യമാകും. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൌണ്ട്ഡൌണ്‍ എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളായാണ് സംപ്രേഷണം.152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മിക്കേണ്ട കാര്യങ്ങള്‍, കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറുകളുടേയും പരീക്ഷയ്ക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടേയും വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഐടി@സ്കൂള്‍ വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി www.youtube.com/itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി. ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 ഇന്റര്‍നെറ്റില്‍ ലൈവായി www.victers.itschool.gov.in വഴിയും കാണാം. യുട്യൂബ് ചാനലില്‍ ഏത് സമയത്തും വിഷയാധിഷ്ഠിത തിരച്ചില്‍ നടത്താനും സൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.ഐടി@സ്കൂള്‍ ബയോളജി ടീം തയ്യാറാക്കിയ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെ കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോ കാണാന്‍ താഴേ നോക്കുക.
59 comments:
പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി@സ്കൂളിന്റേയും വിക്ടേഴ്സ് ചാനലിന്റേയും സംഭാവനകളെക്കുറിച്ച് ഇനി ഏറെ കൊട്ടിഘോഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഐസിടിയുടെ വ്യാപനം വരുത്തുന്ന ഗുണപരമായ മാറ്റങ്ങള്‍ നേരിട്ട് അനുഭവിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ഇനി കുട്ടികള്‍ ഈ വീഡിയോകളെ പരമാവധി പ്രയോജനപ്പെടുത്തട്ടെ.
ദിവസവും രാവിലെ 6.30 നും, 11.30 നും ഉച്ചയ്ക്ക് 1.30 നും, വൈകുന്നേരം 5.30നും, രാത്രി എട്ട് മണിക്കും വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 കാണുവാന്‍ ഏവരേയും ക്ഷണിക്കുന്നു. നിങ്ങളുടെ കേബിള്‍ ടിവി, ഡിടിഎച്ച് എന്നിവയില്‍ വിക്ടേഴ്സ് ചാനല്‍ കാണുന്നില്ലെങ്കില്‍ ആയത് സൗജന്യ ചാനല്‍ ആണെന്ന കാര്യം അവരെ ഓര്‍മ്മിപ്പിച്ച് വിളിച്ച് ശല്യം ചെയ്യുക. തീര്‍ച്ചയായും അവര്‍ അനുകൂലമായ നടപടി എടുക്കും.
പരീക്ഷയ്ക്ക് ഏതെങ്കിലും പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടോ?
ഒരു സംശയം ചോദിക്കട്ടെ
IT പരീക്ഷയുടെ റിസല്‍ട്ട് സി .ഡി തയ്യാറാക്കുമ്പോള്‍ ഫൈനല്‍ എക്സ്പോര്‍ട്ടുചെയ്തുവരുന്ന pBHAVAN ഫോള്‍ഡറിലേയ്ക്ക് ഇതിനുതൊട്ടുമുന്‍പ് എക്സ്പോര്‍ട്ടുചെയതുകിട്ടുന്ന എല്ലാകുട്ടികളുടെയും വിവരം ഉള്ള .txt ഫയല്‍ ചേര്‍ത്ത് PBhavan ഫോള്‍ഡര്‍ CDയിലാക്കി കൊടുക്കുകയാണ് പതിവ് . ഈ വര്‍ഷം ഇതിന് എന്തെങ്കിലും മാറ്റമുണ്ടോ? ഈ ഫോള്‍ഡറില്‍ മാര്‍ക്ക് ലിസ്റ്റിന്റെ PDF കൂടി ചേര്‍ക്കേണ്ടതായി പറയുന്നുണ്ടോ?
പരീക്ഷയുടെ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടോയെന്ന് ചോദിക്കുന്നത് അദ്ധ്യാപകരുടെ കഴിവുകേടാണെന്നല്ലാതെ എന്തു പറയാന്‍? പാഠപുസ്തകത്തിലുള്ളതു മുഴുവന്‍ പരീക്ഷയ്ക്കു വരും എന്ന ചിന്തയാണ് കുട്ടികളിലുണ്ടാക്കേണ്ടത്. ഇല്ലെങ്കില്‍ ഒഴിവാക്കിക്കോളും എന്ന വിചാരവുമായി പരീക്ഷയുടെ തലേ ദിവസം വരെ കുട്ടികള്‍ വേണ്ട ഗൗരവത്തോടെ ഒന്നും പഠിക്കില്ല.
ജോണ്‍മാഷ്
ഇതില്‍ ഒരു മാറ്റവും വന്നീട്ടില്ല.
വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ലാബില്‍ കയറുകയും പത്താം തരത്തിലെ മോഡല്‍ പരീക്ഷയടക്കമുള്ള പരീക്ഷനടക്കുബോള്‍ അതിനോട് സഹകരിക്കുകയും ചെയ്യുന്ന അദ്ധ്യപകര്‍ക്ക് സാര്‍ ഉന്നയിച്ച സംശയം ഉണ്ടാവില്ല.ടൈംടേബിളനുസരിച്ച് വൃത്തിയായി ചെയ്യേണ്ട ജോലി ചെയ്യാത്തവര്‍ പരീക്ഷനടത്തിപ്പിനു പോകുമ്പോള്‍ വെള്ളം കുടിക്കും.
ട്രയിനിംഗ് ലഭിച്ചവര്‍ ഉറങ്ങാതെ ശ്രദ്ധിച്ചു നിര്‍ദ്ദേശങ്ങല്‍ എഴുതിയാല്‍ എല്ലാം ശുഭം. അല്ലെങ്കില്‍ കട്ടപുക.
ട്രയിനിംഗ് നല്കിയവരെയോ, പരിചയസമ്പത്തുള്ള കോര്‍ഡിനേറ്റര്‍മാരെയോ ബന്ധപ്പെട്ടാല്‍ ഈ സംശയങ്ങള്‍ ഞൊടിയിടയില്‍ തീര്‍ക്കാവുന്നതേയുള്ളു.ഹും.... എന്താ ചെയ്യുക....
എല്ലാം ഒരിക്കല്‍ ശരിയാകുമെന്നു പ്രതീക്ഷിക്കാം....
1996 മാര്‍ച്ചിലാണ് മുരളിമാഷിനെ ഞാന്‍ അവസാനമായി കാണുന്നത്. മൂന്നു വര്‍ഷം ഒരുമിച്ച് ജോലിചെയ്തു,തമാശകള്‍ പറഞ്ഞു, കുട്ടികളെ വിരട്ടി......
കടല്‍കടന്നുപോയപ്പോള്‍ വീണ്ടും കാണാമെന്ന് കരുതി...
പക്ഷെ മാഷ് ഭൂമിയും വിട്ട് ശൂന്യതയില്‍ മറഞ്ഞു.
പ്രണാമം....
I T Practical Exam ആദ്യദിനം. 3 ഷിഫ്റ്റുകളിലായി ഒന്നരമണിക്കൂര്‍ വൈദ്യുതിമുടക്കം.ഫലം ടൈംടേബിള്‍ അനുസരിച്ച് ആദ്യദിനം ചെയ്യേണ്ട 24 പേര്‍ക്ക് വീണ്ടും കാത്തിരിപ്പ്. (വേദന)നിറഞ്ഞ മനസ്സോടെ ഹെഡ്മാസ്റ്റര്‍ പെട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചുതന്നു.
ഇത്രയും പ്രധാനപ്പെട്ട പരീക്ഷ നടക്കുമ്പോഴെങ്കിലും വൈദ്യുതിമുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കു കഴിയില്ലേ? തെരഞ്ഞെടുപ്പിനേക്കാള്‍ വലുതല്ലല്ലോ sslc പരീക്ഷ,അല്ലേ?
ഐടി അറ്റ് സ്ക്കൂള്‍ ഒരുക്കിയ യൂട്യൂബ് വീഡിയോകള്‍ കുട്ടികള്‍ക്കുള്ള മികച്ച പഠനസഹായിയാണ്. അവരോടത് പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ധ്യാപകര്‍ പറയണം. എത്ര പറഞ്ഞാലും വിക്ടേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്യാത്ത കേബിള്‍ ഓപ്പറേറ്റര്‍മാരുമുണ്ട്.
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
വിക്ടേഴ്സ് ചാനല്‍ എത്ര ഓര്‍മ്മിപ്പിച്ചിട്ടും തരാതിരുന്ന എന്റെ ഏഷ്യാനെറ്റ് കേബിള്‍ ഓപറേറ്ററെ ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒഴിവാക്കുകയും മറ്റൊരു ലോക്കല്‍ കേബിള്‍ ചാനലിലേക്ക് മാറുകയും ചെയ്തതാണ്. ഇപ്പോള്‍ പ്രതിമാസം 80 രൂപയും ലാഭം. ആദ്യം അപ്രധാന സ്ഥാനത്ത് ഗ്രെയിന്‍സോടെയായിരുന്നൂ കിട്ടിക്കൊണ്ടിരുന്നതെങ്കിലും ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പരസ്യങ്ങളുടെ ശല്യമില്ലാത്ത ഉപകാരപ്രദമായൊരു ചാനല്‍. ഐടി@സ്കൂളിന് അഭിനന്ദനങ്ങള്‍!
ഈ വിക്ടേഴ്സ് ചാനല്‍ എന്നാ കോപ്പാണെന്നാ പറഞ്ഞുവരുന്നത്..?
ഡിസ്കവറിയിലും നാഷണല്‍ ജ്യോഗ്രാഫിക്കിലും വന്ന കുറേ വീഡിയോകള്‍ അടിച്ചുമാറ്റിയുള്ള കസര്‍ത്തുകള്‍...
എസ്എസ്എല്‍സി ഒരുക്കമെന്നൊക്കെപ്പറഞ്ഞ് കുറേ ഇസ്തിരി ചുളുങ്ങാ ഷര്‍ട്ടുമിട്ട് കറങ്ങുന്ന കസേരയിലിരുന്ന് വാചകമടിക്കുന്ന പുളുന്താന്മാര്‍...
പരസ്യമൊന്നുമില്ലാത്രെ! എങ്ങനെയാ..? ആളില്ലാചാനലില്‍ പരസ്യം കൊടുത്തിട്ട് എന്താ നേട്ടം..?
ഒന്നും ചെയ്യാതിരിക്കുന്നതില്‍ ഭേദമാണ് എന്തെങ്കിലും ചെയ്യുന്നതെന്ന് നേരത്തേ ആരോയിവിടെ കുറിച്ചതോര്‍മ്മിക്കുന്നു. ഡിസ്ക്കവറിയിലും നാഷണല്‍ ജ്യോഗ്രഫിക് ചാനലിലുമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള കാര്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്തു കൊടുക്കുന്നത് അത്ര നിസ്സാരമൊന്നുമല്ലല്ലോ. വന്ദിച്ചില്ലെങ്കിലും ആരെയും നിന്ദിക്കരുതെന്നുള്ള പഴമൊഴി ചിന്തനീയം.
പ്രിയ ഫോട്ടോഗ്രാഫര്‍ ,
താങ്കള്‍ ചൊറിയാനായി മാത്രം ജനിച്ചവനാണ്
"കുറേ ഇസ്തിരി ചുളുങ്ങാ ഷര്‍ട്ടുമിട്ട് കറങ്ങുന്ന കസേരയിലിരുന്ന് വാചകമടിക്കുന്ന പുളുന്താന്മാര്‍" ഇത് കൊള്ളാം എന്ത് നല്ല സംസ്കാരം.
താങ്കളുടെ ഇത്തരം പ്രവര്‍ത്തികള്‍ തുടരുക,,,,,
താങ്കളുടെ ഇത്തരം കമന്റുകള്‍ സ്വന്തം മക്കളെക്കൂടി കാണിക്കുക...
ഈ പാരമ്പര്യം നിലനിര്‍ത്താന്‍ അവരെയും പ്രോത്സാഹിപ്പിക്കുക
ആശംസകള്‍.............
പ്രിയ ജോണ്‍ സാര്‍ ,
final export ചെയ്യുമ്പോള്‍ home ഫോള്‍ഡറില്‍ നിര്‍മ്മിക്കപെടുന്ന , PBhavan എന്ന ഫോള്‍ഡറില്‍ .fxp എന്ന എക്സ്റ്റന്‍ഷന്‍ ഫയല്‍ ഉണ്ടായിരിക്കും.
ആദ്യം database എക്സ്പോര്‍ട്ട് ചെയ്തപ്പോള്‍ സൃഷ്ടിക്കപ്പെട്ട .txp ഫയല്‍ (സാറ് സൂചിപ്പിച്ചപോലെ അത് .txt ഫയല്‍ അല്ല ) കൂടി PBhavan ഫോള്‍ഡറില്‍ copy പേസ്റ്റ് ചെയ്ത് റിസള്‍ട്ട് CD തയ്യാറാക്കാം . മാര്‍ക്ക് ലിസ്റ്റിന്റെ PDF വേണ്ട .
വിദഗ്ദ്ധര്‍ തയ്യാറാക്കിയ വെബ്പോര്‍ട്ടല്‍ നമ്മിലെത്രപേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്?
അതിന്റെ അഡ്രസ് കൂടി കൊടുക്കാമായിരുന്നു
ഒരു അദ്ധ്യാപകന്‍ എന്തായിരിക്കണം എങ്ങിനെ ആയിരിക്കണം എന്ന് ഞാന്‍ ആദ്യം മനസ്സിലാക്കിയത് മുരളി സാറിലൂടെ ആണ്.
സ്നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെയും വെളിച്ചം വീശുന്ന ഉപദേശങ്ങളിലൂടെയും മുന്നോട്ടു നയിച്ച മുരളി സര്‍ മരിക്കുന്നില്ല എന്നും മനസ്സില്‍ സാറിന്റെ ഓര്‍മ്മകള്‍ ഉണ്ടാവും
പ്രണാമം.
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
"വര്‍ഷങ്ങളും നൂറ്റാണ്ടുകളും ചിലപ്പോള്‍ എണ്ണമറ്റ യുഗങ്ങളും കടന്നു പോയാലും ഞാന്‍ തിരിച്ചു വരുന്നുണ്ട്.ഭസ്മ തട്ടിന്റെ പിറകില്‍ വച്ച ധൂമ കൂട്ടുകളുടെ
സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിലെ നിശബ്ധമായ സംഗീതം കേള്‍ക്കാന്‍ വേണ്ടി"
(എം.ടി യുടെ വരികള്‍)
വര്‍ഷങ്ങളും നൂറ്റാണ്ടുകളും ചിലപ്പോള്‍ എണ്ണമറ്റ യുഗങ്ങളും കടന്നു പോയാലും മുരളി സാറിന്റെ ഓര്‍മ്മകള്‍ ഞങ്ങളില്‍ നിലനില്‍ക്കും.
പ്രണാമം.
മാത്സ് ബ്ലോഗ് ടീം പാലക്കാട്
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
ഹിതയില്‍ നിന്നും പറഞ്ഞു കേട്ട അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും ജയദേവന്‍ സാറിന് മുരളീധരന്‍ സാറുമായുണ്ടായിരുന്ന സൗഹൃദത്തെപ്പറ്റി പറഞ്ഞു കേട്ടപ്പോള്‍ മനസിലൊരു നോവല്‍. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ അദ്ദേഹമെന്നും ശ്രമിച്ചിരുന്നുവത്രേ. മാത്സ് ബ്ലോഗിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
മുരളിസാറിന്റെ വിയോഗം നീരജയ്ക്കും മറ്റ് പാലക്കാടന്‍ ബ്ലോഗ് ടീമംഗങ്ങള്‍ക്കുമെന്ന പോലെത്തന്നെ ഞങ്ങള്‍ക്കും തീരാനഷ്ടമാണ്. ആത്മാര്‍ത്ഥമായ അനുശോചനങ്ങള്‍.
കണക്കിന്റെ ഉത്തര സൂചിക എവിടെ?
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.
വെറുതെ പാവങ്ങളെ പറഞ്ഞ് പറ്റിക്കരുത് “കണക്കിന്റെ ഉത്തര സൂചിക എവിടെ?”
Dear Kerala
മാത്സ്ബ്ലോഗിലേയക്ക് ഒരു മെയില്‍ അയക്കുക
മുരളീധരന്‍ സാറിന് ആദരാഞ്ജലികള്‍.....സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..
വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന എസ്.എസ്.എല്‍.സി ഒരുക്കം 2012 പരിപാടിയുടെ ഉള്ളടക്കം മുഴുവന്‍ ഉള്‍പ്പെടുത്തി itsvicters എന്ന യുട്യൂബ് ചാനലും പ്രവര്‍ത്തനം തുടങ്ങി.
itsvicters link ശരിയായിട്ടില്ല
"itsvicters link ശരിയായിട്ടില്ല"
ശരിയാക്കി സര്‍. നന്ദി
മുരളി സാറിന് ആദരാഞ്ജലികള്‍.
ആതിര
കാര്‍ഷിക സര്‍വകലാശാല
മണ്ണുത്തി
ഞാന്‍ കോട്ടായി സ്ക്കൂളില്‍ അല്ല പഠിച്ചത്. എനിക്ക് സാറെ പരിചയം ഹിത ചേച്ചിയിലൂടെ ആണ്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് സാറിനെ പരിചയപെടുന്നത്.അന്ന് മുതല്‍ സര്‍ എനിക്ക് ഒരു പ്രചോദനം തന്നെ ആയിരുന്നു.എല്ലാ ക്ലാസ്സിലും റിസള്‍ട്ട് വരുമ്പോള്‍ എന്നെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുകയും തുടര്‍ പഠനത്തിനു വേണ്ട ഉപദേശങ്ങള്‍ തരുകയും ചെയ്തിരുന്നു.
ഹരി സര്‍ പറഞ്ഞത് പോലെ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സര്‍ എന്നും ശ്രമിച്ചിരുന്നു സാറിന്റെ സുഹൃത്ത് വലയം കടല്‍ കടന്നു പുറത്തേക്കും ഉണ്ടായിരുന്നു പലപ്പോഴും സര്‍ U.K, Dubai, Canada എന്നീ രാജ്യങ്ങളിലെ കൂട്ടുകാര്‍ക്കുകത്തുകള്‍
എഴുതുന്നത് കാണാമായിരുന്നു. Mail അയച്ചാല്‍ പോരെ എന്ന് ചോതിച്ചാല്‍ കത്തിലൂടെ പറയുന്ന സുഖം mail അയച്ചാല്‍ കിട്ടില്ല എന്ന് പറയുമായിരുന്നു.
സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു......
Ananya
Agricultural University
Mannuthy
needs model maths exam answers urgently, otherwise students will get their sslc maths result before the model scores
ഐ.ടി. പ്രാക്ടിക്കല്‍ ഡ്യൂട്ടിയിലുള്ള അധ്യാപകരുടെ ഡി.എ. ഉള്‍പ്പെടെയുള്ള remuneration എത്ര ?
190/- PER DAY
D.A. 120 രൂപയും remuneration 70 രൂപയും ചേര്‍ത്ത് 190 രൂപ ആയിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ .
ഇപ്പോള്‍ D.A. വര്‍ധിചില്ലേ?
@ John P A
"Dear Kerala
മാത്സ്ബ്ലോഗിലേയക്ക് ഒരു മെയില്‍ അയക്കുക"
mail അയച്ചു ...മറുപടിയൊന്നുമില്ല
@ തൂലിക
അടിസ്ഥാന ശമ്പളം 25280 രൂപയില്‍ കവിയുന്നവര്‍ക്ക് DA പ്രതിദിനം 250 രൂപയും , അതില്‍ കുറവുള്ളവര്‍ക്ക് DA പ്രതിദിനം 200 രൂപയും .
ഇതോടൊപ്പം 70 രൂപ വെച്ച് remuneration ഉം
ലഭിക്കും .
ഉത്തര സൂചിക കിട്ടി. വളരെ നന്നി
ഉശാറായിട്ടുണ്ട്. ആസശംസകൾ
കഴിഞ്ഞദിവസം കേള്‍ക്കാനിടയായ ഒരു പസില്‍
3 മൂന്നക്കസംഖ്യകള്‍.ഒന്നാമത്തേതിന്റെ ഇരട്ടിയാണ് രണ്ടാമത്തേത്.ഒന്നാമത്തേതിന്റെ മൂന്ന് മടങ്ങാണ് മൂന്നാമത്തേത്.0ഒരിക്കലും വരുന്നില്ല.ഒരക്കവും ആവര്ത്തിക്കുന്നില്ല.(അതായത് 9 അക്കങ്ങളും ഉപയോഗിക്കുന്നുണ്ട്).
thomas
192
192*2=384
192*3=576
is it correct?
thomas
192
192*2=384
192*3=576
is it correct?
@ murlidharan sir
ശരിയാണ്..ഇതു പോലെ 3 ശരിയുത്തരങ്ങള്‍ കൂടി കണ്ടെത്താമത്രെ..
thomas other sets are 219,438,657;
273,546,819 &327,654,981
thomas other sets are 219,438,657;
273,546,819 &327,654,981
@ muralidharan sir
thanks 4 the quick answer
kollam, nannayitundu pathra maadhyamangalil koodi ee site/blogine promote cheyyendathundu. kooduthal aalukal ipozhum ariyathavarundu, sarkaar thalathil adhypakar vicharichal keralamaake awareness nalkaan kazhiyille itharam blogukal.
പൂര്‍ണ്ണിമക്ക് ആദരാഞ്ജലികള്‍.....പൂര്‍ണിമയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു..
പാലക്കാട് ടീമിലെ കണ്ണന്‍ സര്‍ പറഞ്ഞു ആണ് ഞങ്ങള്‍ പൂര്‍ണിമയുടെ വിവരം അറിയുന്നതും മാത്സ് ബ്ലോഗില്‍ ഇങ്ങനെഒരു വാര്‍ത്ത കൊടുത്തതും.കണ്ണന്‍ സാറും കൂട്ടുകാരും ഏറെ ശ്രമിച്ചിരുന്നു ഈ കുട്ടിയെ സഹായിക്കാന്‍.
ജെ.ഡി.ടി ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പൂര്‍ണിമയ്ക്ക് അപകടം പറ്റുന്നത് 2011 ജനവരി 12 നാണ്. ട്യൂഷന്‍ കഴിഞ്ഞ് കൂട്ടുകാരികള്‍ക്കൊപ്പം മടങ്ങവേ വെള്ളിമാടുകുന്നിലായിരുന്നു അപകടം. ടൂറിസ്റ്റ് ബസ്സിന്റെ വശത്തെ അറയുടെ വാതില്‍ തുറന്ന രീതിയില്‍ സഞ്ചരിക്കുന്നതിനിടെ പൂര്‍ണിമയുടെ കഴുത്തിനു പിറകില്‍ തട്ടുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ പൂര്‍ണിമയെ നാട്ടുകാരാണ് ആസ്പത്രിയിലെത്തിച്ചത്. സുഷുമ്‌നാ നാഡിയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ തളര്‍ച്ചയാണ് പൂര്‍ണിമയ്ക്ക് ബാധിച്ചത്.
അപൂര്‍വമായ ഒരുകൂട്ടായ്മയാണ് പൂര്‍ണിമയ്ക്കായി സഹായം സ്വരൂപിക്കാന്‍ രൂപപ്പെട്ടത്. ഉദാത്തമായ മനുഷ്യസ്‌നേഹത്തെ വിളംബരം ചെയ്ത ആ കൂട്ടായ്മ ലോകത്തെന്നും ഓര്‍മിക്കപ്പെടേണ്ട ഒന്നായി മാറി. മാധ്യമങ്ങളില്‍ നിന്ന് ഫെയ്‌സ്ബുക്ക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റുകളിലൂടെ കൂട്ടുകാര്‍ പൂര്‍ണിമയ്ക്കു സഹായം തേടി. ഒരു പരിചയവും ഇല്ലാത്തവരും പൂര്‍ണിമയ്ക്കു സഹായം തേടി വന്ന വാര്‍ത്തകള്‍ പോസ്റ്റുചെയ്തു. ഇതോടെ ലോകമെങ്ങുമുള്ള മലയാളികള്‍ സഹായധനം സ്വരൂപിച്ച് നേരത്തെ രൂപവത്കരിച്ച സഹായസമിതിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ചികിത്സയ്ക്ക് അരക്കോടി രൂപ ലക്ഷ്യമിട്ടാണ് സഹായസമിതി പ്രവര്‍ത്തനം തുടങ്ങിയത്. എഴുപതുലക്ഷത്തിലേറെ രൂപ സമാഹരിക്കാനായി. അസോസിയേഷനുകളും വിദ്യാര്‍ഥികളും രംഗത്തിറങ്ങി. കാമ്പസുകളില്‍ ബൈക്ക് അഭ്യാസപ്രകടനങ്ങള്‍വരെ നടന്നു. എല്ലാവര്‍ക്കും ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും വേഗം പൂര്‍ണിമയെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുക എന്നതുമാത്രമായിരുന്നു അത്. അവള്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനകള്‍ ലോകത്തിന്റെ അതിരുകള്‍ മായ്ച്ചുകളഞ്ഞു.
പക്ഷെ പൂര്‍ണിമ ഭൂമിയും വിട്ട് ശൂന്യതയില്‍ മറഞ്ഞു.
വേദനകളില്ലാത്ത ഒരു ലോകത്തേക്ക് പൂര്‍ണ്ണിമ സര്‍വ്വശക്തനാല്‍ ഉയര്‍ത്തപ്പെട്ടു എന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ ഒരു വിങ്ങല്‍..
പൂര്‍ണ്ണിമയ്ക്ക് ആദരാഞ്ജലികള്‍.
mashamarreeeeee....
ella varshavum kuttikalude bharam kurakkanayi padabhagangalil ilavu veruthiyirunnello.ippravshyam enthe ath undayilla.s.s il 24 chapters anu oru kuttiykk padikkanullath.athu oravshyavumillate valichuneetiyirikkunnu.oru padamenkil oru padam kuttikalkk kurachu koduthirunnenkil ath valare sahayamayirunnene aa kuttikalkk
mashamarreeeeee....
ella varshavum kuttikalude bharam kurakkanayi padabhagangalil ilavu veruthiyirunnello.ippravshyam enthe ath undayilla.s.s il 24 chapters anu oru kuttiykk padikkanullath.athu oravshyavumillate valichuneetiyirikkunnu.oru padamenkil oru padam kuttikalkk kurachu koduthirunnenkil ath valare sahayamayirunnene aa kuttikalkk
"ഓര്‍മ്മയില്ലേ..? നമ്മളെല്ലാം അവളുടെ വിലപ്പെട്ട ജീവനു വേണ്ടി പ്രാര്‍ത്ഥിച്ചതും കഴിയാവുന്ന സഹായങ്ങള്‍ ചെയ്തതും..?"
നല്ല ഓര്‍മ്മയുണ്ട് സര്‍,
വേദനകളില്ലാത്ത ലോകത്തേക്ക് പോയ പൂര്‍ണ്ണിമയ്ക്ക് എല്ലാ ആദരാഞ്ജലികളും.
പത്താം തരത്തിലെ കൂട്ടുകാര്‍ക്ക് പരീക്ഷയ്ക്ക് തയ്യാറാകുവാന്‍ വയനാട് ജില്ലയിലെ അധ്യാപകരുടെ ഒരു എളിയശ്രമം. വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ജായത്തും മേല്‍നോട്ടം വഹിച്ച് തയ്യാറാക്കിയ "വിജയജ്യോതി" എന്ന sslc വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ download ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിക്കുക. www.arividam.org എന്ന website-ല്‍ വിജയജ്യോതി എന്ന link click ചെയ്താല്‍ വീശദാംശങ്ങള്‍ കാണാം.മാറിയ പാഠപുസ്തകത്തില്‍ ഒളിഞ്ഞുകിടക്കുന്ന ഉന്നതമായ ചിന്തകളെ ആകുന്നിടത്തോളം തന്റേതാക്കിമാറ്റി ധൈഷണികതയുടെ വെളിപ്പെടുത്തലുകളായി മാറ്റാന്‍ ഈ വരുന്ന sslc പരീക്ഷയ്ക് കഴിയട്ടെ എന്നു ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
അനില്‍ മാഷ്
skmj high school
kalpetta
wayanad
sslc പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകരിക്കുന്ന "വിജയജ്യോതി" എന്ന പേരില്‍, വയനാട് ജില്ലയിലെ അധ്യാപകര്‍ തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ ലഭിക്കാന്‍ www.arividam.org എന്ന website ല്‍ വിജയജ്യോതി എന്ന link ഇപയോഗിക്കുക.വയനാട് ജില്ലാ വിദ്യാഭ്യാസവകുപ്പും ജില്ലാ പഞ്ജായത്തും ഒരുമിച്ച് മേല്‍നോട്ടം വഹിച്ച പ്രസ്തുത സംരംഭം കേരളത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഉപകരിക്കുമെന്നു വിശ്വസിക്കുന്നു. മാറിയ പാഠപുസ്തകത്തിലെ പേജുകളില്‍ ഒളിഞ്ഞുകിടക്കുന്ന ഉയര്‍ന്ന ചിന്തകളെ ആകുന്നിടത്തോളം തന്റേതാക്കിമാറ്റി,ആര്‍ജ്ജവമുള്ള ധൈഷണികതയുടെ വെളിപ്പെടുത്തലകളായി മാറ്റാന്‍ വരുന്ന sslc പരീക്ഷയിലെ പ്രവര്‍ത്തനങ്ങളിലൂടെ കൂട്ടുകാര്‍ക്ക് സാധിക്കട്ടെ എന്നു ആശംസിക്കുന്നു.സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ഒരു കൂട്ടായ്മയുടെ പ്രസരിപ്പ് നമ്മുടെ നാട്ടിന് ലഭിക്കാന്‍ ഈ പൊതുപരീക്ഷയിലൂടെ നമുക്ക് സാധിക്കണം.
സ്നേഹപൂര്‍വ്വം
അനില്‍
എസ്. കെ എം. ജെ. ഹൈസ്ക്കൂള്‍
കല്പറ്റ
വയനാട്
Post a Comment